Sunday, August 31, 2008

കറിവേപ്പിലയ്ക്കെന്താഘോഷം!


ഓണം വന്നെത്തി. കറിവേപ്പിലയിൽ ഉള്ളത് എന്റെ വീട്ടിൽ ഞാൻ പാകം ചെയ്യുന്ന വിഭവങ്ങളാണ്. പ്രാദേശികമായി പല വ്യത്യാസങ്ങളും ഉണ്ടായേക്കാം. ഒരേ സ്ഥലത്തുള്ളവർ തന്നെ ഒരുപോലെ ആയിരിക്കണമെന്നില്ല പാചകം. ഇതിലുള്ള പോസ്റ്റ് വായിച്ച് ആരെങ്കിലും പാചകം ചെയ്യണമെന്ന് ഞാൻ ആരേയും നിർബ്ബന്ധിക്കുന്നില്ല. പക്ഷെ ആർക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരമാവുന്നുണ്ടെങ്കിൽ സന്തോഷം.

കറിവേപ്പില ബ്ലോഗ് വായിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും കറിവേപ്പിലയുടെ ഹൃദയംനിറഞ്ഞ ഓണാശംസകൾ. മാവേലിയും, സന്തോഷവും, സമാധാനവും എല്ലാവരുടേയും വീട്ടിലെത്തട്ടെ എന്നാശംസിക്കുന്നു.

പ്രാതൽ‌സ്

ബ്രഡ് ഉപ്പുമാവ്
മൈദ ദോശ
അവിലുപ്പുമാവ്
സിമ്പിൾ ദോശ
ഇഡ്ഡലി
ദോശ
റവ ഇഡ്ഡലി
കൊഴുക്കട്ട
പത്തിരി
മസാലദോശ
ഊത്തപ്പം
റവയുപ്പുമാവ്
സേമിയ ഉപ്പുമാവ്

പുട്ടൂസ്

സാദാ പുട്ട്
റാഗിപ്പുട്ട്
റവപ്പുട്ട്
ചിരട്ടപ്പുട്ട്
അവല്‍പ്പുട്ട്

കൂട്ടാൻസ് & ഉപ്പേരീസ്

സാദാകൂട്ടുകറി
വെള്ളരിക്ക എരിശ്ശേരി
ചെറുപയർ
രാജ്‌മാ
ഉരുളക്കിഴങ്ങ്
കുറുക്കുകാളൻ
പപ്പായത്തോരൻ
തക്കാളിക്കറി
ദാൽഫ്രൈ
മസാലക്കറി
കായ മൊളേഷ്യം
പനീർ കുറുമ
ചേമ്പ് ഓലൻ
മുളകാക്കറി
അവിയൽ
മുരിങ്ങയില
ചീര
നേന്ത്രക്കായ മോരുകറി
സാദാ ഓലൻ
ചേനയുപ്പേരി
നേന്ത്രപ്പഴം കാളൻ
ചീരമോര്
വഴുതനങ്ങക്കറി
ഇടിച്ചക്കസ്സാമ്പാർ
കടലക്കറി
മുരിങ്ങാക്കായ എരിശ്ശേരി
ചേമ്പ് സാമ്പാർ
മമ്പയർ കറി
ഇടിച്ചക്ക മോരൂട്ടാൻ
കായുപ്പേരി
അവിയൽ-2
കുമ്പളങ്ങ മൊളേഷ്യം
ചക്കക്കുരു ഉപ്പേരി
മധുരക്കിഴങ്ങ് കൂട്ടുകറി
ഓലൻ
വെള്ളരി -ചക്കക്കുരുഎരിശ്ശേരി
കയ്പ്പക്ക ഉപ്പേരി
കൊത്തവര ഉപ്പേരി

അച്ചാർസ്

ഈന്തപ്പഴം
പാവയ്ക്ക
നെല്ലിക്ക
നാരങ്ങാമധുരം
നാരങ്ങാക്കറി
ആപ്പിൾ

പച്ചടീസ്
തക്കാളിപ്പച്ചടി
കയ്പ്പക്കപ്പച്ചടി
മാങ്ങാപ്പച്ചടി
മധുരപ്പച്ചടി
വെള്ളരിപ്പച്ചടി
പൈനാപ്പിൾ


കറിവേപ്പില സ്പെഷൽ‌സ്

പാവ് - ഭാജി
പുളിയിഞ്ചി
ചന മസാല
ഇലയട
പച്ചമാങ്ങാ പഞ്ചതന്ത്രം
കപ്പപ്പുഴുക്ക്
ഗോബി മഞ്ചൂരിയൻ
സമോസ
പപ്പടം
നോമ്പ് പുഴുക്ക്
കായ വറുത്തത്
മുളപ്പിച്ചതുകൊണ്ട് കറി
ദോൿല
കമൻ
ഇലയട
മാങ്ങാമധുരം
ചക്കച്ചുള വറുത്തത്
ചക്കവരട്ടിയത്

പായസൻസ്

ചക്കപ്രഥമൻ
ഓട്സ് പായസം
ചെറുപരിപ്പ്
ശീടകപ്പായസം
മക്രോണിപ്രഥമൻ

11 comments:

Umesh::ഉമേഷ് said...

കറിവേപ്പിലയ്ക്കും സൂവിനു ചേട്ടനും ഓണാശംസകൾ. ഈ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിനു് ഒരുപാടു നന്ദി!

ശാലിനി said...

സൂ ഞാനുമെത്തി ആഘോഷത്തില്‍ പങ്കുചേരാന്‍.

ഇപ്രാവശ്യം കറിവേപ്പിലയില്‍നിന്നുള്ള കറികളും ഇലയില്‍ വിളമ്പും.

Haree said...

ഒരു ഭക്ഷ്യമേള നടത്തുവാണേൽ ഞാൻ വന്നു കഴിക്കാം. ;-)

ഓണാശംസകൾ... :-)
--

smitha adharsh said...

ഓണാശംസകള്‍..

ബൈജു സുല്‍ത്താന്‍ said...

ഇദ്ദേഹത്തിന്റെ കുറിപ്പുകള്‍ പ്രകാരം പാചകം ചെയ്യുകയാണെങ്കില്‍ എന്നും ഓണമല്ലേ !
ഈ സേവനത്തിനു നന്ദി.

ജിജ സുബ്രഹ്മണ്യൻ said...

ഓണാശംസകള്‍ സൂ ചേച്ചീ..

നരിക്കുന്നൻ said...

ഇപ്രാവശ്യം ബൂലോഗത്ത് സുവേച്ചിയുടെ ഓണസദ്യയായിരിക്കും മിന്നില്‍.

ഓണാശംസകള്‍

ശ്രീ said...

ലോകമെമ്പാടുമുള്ള
എല്ലാ മലയാളികള്‍ക്കും
എന്റെയും
ഹൃദയം നിറഞ്ഞ
ഓണാശംസകള്‍...!

Mayoora | Vispoism said...
This comment has been removed by the author.
മയൂര said...

ഓണാശംസകള്‍...:)

സു | Su said...

ഉമേഷ്‌ജിയ്ക്കും, ശാലിനിയ്ക്കും, ഹരിയ്ക്കും, നരിക്കുന്നനും, സ്മിതയ്ക്കും, മയൂരയ്ക്കും കാന്താരിക്കുട്ടിയ്ക്കും, ബൈജു സുൽത്താനും, ശ്രീയ്ക്കും നന്ദി. :)

ഓണമൊക്കെ നന്നായി ആഘോഷിച്ചുവെന്നു കരുതുന്നു.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]