Tuesday, November 21, 2006

ദോശ

ദോശ പലതരത്തില്‍ ഉണ്ട്. പക്ഷെ ഈ ദോശയാണ് സാദാ ദോശ. പക്ഷെ രാജാവ്. ഇതിന്റെ സ്വാദും മണവും ഓര്‍മ്മയില്‍ നിന്ന് പോകില്ല. ഈ ദോശ, ചട്ണി, സാമ്പാര്‍, മുതലായവയുടെ കൂടെയും, വെറുതേ, ശര്‍ക്കരയുടേയും, പഞ്ചസാരയുടെയും, അച്ചാറിന്റെ കൂടെയും കഴിക്കാം.

പച്ചരി - 3 കപ്പ്

പുഴുങ്ങലരി - 2 കപ്പ്.

ഉഴുന്ന് - 3/4 അല്ലെങ്കില്‍ 1/2 കപ്പ്

ഉലുവ - 2 ടീസ്പൂണ്‍.

ഉപ്പ്

ഉപ്പ് ഒഴിച്ച്, ബാക്കി എല്ലാംകൂടെ വെള്ളത്തിലിട്ട് 5-6 മണിക്കൂര്‍ കുതിരാന്‍ വെക്കുക.

നല്ല മിനുസമായി അരച്ചെടുക്കുക. വെണ്ണപോലെ. ഒട്ടും വെള്ളം അധികമാവരുത്.

ഉപ്പ് അരയ്ക്കുമ്പോള്‍ത്തന്നെ ചേര്‍ക്കുക. പിന്നെ ഉണ്ടാക്കുമ്പോള്‍ ഒന്നുകൂടെ പാകം നോക്കിയാല്‍ മതി.

പുഴുങ്ങലരി വേണമെങ്കില്‍ വേറെ ആയിട്ട് വെള്ളത്തില്‍ ഇട്ട് വേറേത്തന്നെ അരച്ചെടുക്കാം.

എന്തായാലും നല്ല മിനുസമായി അരയണം. ഉണ്ടാക്കി വായിലിട്ട് അരച്ചാല്‍പ്പോരാ.

പിന്നേയും 6-7 മണിക്കൂര്‍ വെച്ച് ദോശക്കല്ലില്‍ ഉണ്ടാക്കിയെടുക്കുക.

വട്ടത്തിലാണ് പതിവ്. നിങ്ങള്‍ക്ക് അത് തെറ്റിക്കണമെങ്കില്‍ ചതുരത്തിലും ഉണ്ടാക്കാം.

വെള്ളം അധികമായാല്‍ ആപത്ത്. ടൂത്ത് പേസ്റ്റുപോലെയേ ഇരിക്കാവൂ. അരഞ്ഞു കഴിഞ്ഞാല്‍. പിന്നെ ഉണ്ടാക്കിയെടുക്കാന്‍ നേരം കുറച്ചുകൂടെ വെള്ളം ഒഴിക്കാം. പുളി ഇഷ്ടമില്ലാത്തവര്‍ക്ക് വേഗം തന്നെ ഉണ്ടാക്കിയെടുക്കാം.

അളവ് കുറച്ച് മാറിയാലും സാരമില്ല. ഒക്കെ ഉണ്ടാവണം.

23 comments:

KANNURAN - കണ്ണൂരാന്‍ said...

ചൂടോടെ ദോശ കിട്ടിയാല്‍ എത്ര വേണേലും തിന്നാം... നന്ദി...

സു | Su said...

കണ്ണൂരാനും നന്ദി. കമന്റിന്.

Anonymous said...

-ഇവനല്ലേ അന്യം നിന്നു പോകുമെന്നു ഭീഷണിയുയര്‍ത്തുന്ന സാക്ഷാല്‍ ‘ദോശ’!

സു, നന്ദി!

ഒറിജിനത്സ് അങ്ങനെ പോരട്ടെ!

കുറുമാന്‍ said...

അല്ല സൂ, ദോശ വട്ടത്തിലും, ചതുരത്തിലും മാത്രമേ ഉണ്ടാക്കാന്‍ പാടുകയുള്ളൂ, നീളത്തിലും, തൃകോണാകൃതിയിലും ഉണ്ടാക്കിക്കൂടെ?

സു | Su said...

കൈതമുള്ളിന് സ്വാഗതം. അടുക്കളയിലേക്കാണോ നേരിട്ട് കയറിയത്? :)

കുറുമാനേ :) അങ്ങനെയൊക്കെ ഉണ്ടാക്കാം. കാരണം ദോശ കണ്ടുപിടിച്ചവര്‍, മിക്കവാറും ഇന്ന് ജീവിച്ചിരിപ്പുണ്ടാകില്ല. ;)

ഇത്തിരിവെട്ടം|Ithiri said...

സൂ ദോ ‘ഇശ്ശ്...’ അല്ലേ ഇത്. ഒരുമാസത്തിന് പാചകത്തിനെ കുറിച്ച് ഞാനൊന്നും പറയില്ല.

കുട്ടന്മേനൊന്‍::KM said...

ഇതിലെ കുറിപ്പടിയില്‍ പറഞ്ഞിട്ടുള്ള ഉലുവ ഇത്രയും വേണോ ? (സൂച്ചേച്ചി, കുത്തിത്തിരുപ്പുണ്ടാക്കാനല്ലേ.. ഒരു ചെറിയ സംശയം)

സു | Su said...

ഇത്തിരീ :) യാത്രയ്ക്കൊരുങ്ങി അല്ലേ?

കുട്ടമ്മേനോന്‍ :) അത്ര വേണം. രണ്ട് ടീസ്പൂണ്‍ എന്ന് പറഞ്ഞാല്‍ വളരെ കുറവേ ഉണ്ടാവൂ.

പിന്നെ, കുത്തിത്തിരുപ്പിനെപ്പറ്റി - എനിക്ക് അങ്ങനെ ആരെപ്പറ്റിയും ഒരു ധാരണയും ഇല്ല. അറിയാത്തവരെ അറിയില്ല. അറിയുന്നവരെ അറിയും അത്രേ ഉള്ളൂ. :)

qw_er_ty

Anonymous said...

സൂ,
അടുക്കള എന്റെ ‘വീക് പോയിണ്ടാണേ....’
പോസ്റ്റാം പിന്നെ ചില ‘ലേറ്റസ്റ്റ്’ അനുഭവങ്ങള്‍, പാളിച്ചകള്‍...
-ദാങ്ക്സ്...ഏ!

ദില്‍ബാസുരന്‍ said...

സൂ ചേച്ചി,
അമ്മയുണ്ടാക്കിത്തരുമ്പോള്‍ ഒരു 15-16 എണ്ണം കൂളായി തട്ടി വിടാറുണ്ടായിരുന്നു നല്ലപ്പന്‍ കാലത്ത്. ഇപ്പൊ പുള്ളിങ് റൊമ്പ മോശം. ഒരു 8-10 ഒക്കെ എന്നാലും.. :-)

പൊതുവാള് said...

ദോശ മാത്രമല്ല ഇപ്പോള്‍ അതുതിന്നാന്‍ കൊതിയുള്ള മീശമാധവന്‍‌മാരും അന്യം നിന്നു കൊണ്ടിരിക്കുകയാണല്ലോ?. എല്ലാവരും വടക്കോട്ടും പടിഞ്ഞാട്ടുമൊക്കെ നോക്കി മിസ്റ്റര്‍ ക്ലീനാകുകയല്ലെ.ഇനി മീശപുരാണം കൂടി പറഞ്ഞുകൊടുക്കാന്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ നന്നായിരുന്നു. ദോശയെ പരിചയപ്പെടുത്തിയ സു-വിന് നന്ദി.

സു | Su said...

ദില്‍ബൂ :)8-10 വളരെ മോശം.

പൊതുവാളന്‍ :) സ്വാഗതം.

Anonymous said...

Su,
I made the batter hoping that it will ferment(winter here)!!
Can I try idlis with the same one or do you have another one for idlis?
Thanks

സു | Su said...

യാമിനി :) സ്വാഗതം. ഇഡ്ഡലി ഒരു പോസ്റ്റ് ആയി ഇട്ടിട്ടുണ്ട്. എന്നിട്ട് ദോശ ഉണ്ടാക്കിയില്ലേ? പക്ഷെ ദോശ പോലെയല്ല, പുളി ഇല്ലെങ്കില്‍ ഇഡ്ഡലി ഒട്ടും ശരിയാവില്ല.


qw_er_ty

Anonymous said...

Su
Dosas came out fantastic!! Since my kids like idlies more I tried making it with the same batter which turned out very good too! Now I know the missing flavour in my dosas, "uluva" which I used to put very less. Thanks again. I have to try idli recipe now:-)
Sorry that I havent learned to blog in malayalam yet - blame it on time as usual....
I'll keep updating with your blog.

::പുല്ലൂരാൻ:: said...

ee ഉലുവ ennathinte english/hindi enthaa.. allenkil german aayaalum mathi?

Anonymous said...

സൂ, ദോശ ഒന്നാംതരം നല്ല രുചിയും ഗുണവുമുള്ള ഈ ദോശ ഡയബറ്റിക്സിനും ഗുണം ചെയ്യുമെന്നുതോന്നുന്നു.

അതുല്യ said...

പുല്ലൂസ്സ്‌ ഈ ലിങ്കിലുള്ള പടം കടക്കാരനെ കാട്ടൂ.
http://i72.photobucket.com/albums/i183/atulyasharma/Fenugreek-methi-seeds.jpg


ബാക്കി വിശദവിവരങ്ങള്‍ ഏറ്റവും കൂടുതല്‍ നന്നായി പറഞ്ഞിട്ടുള്ളത്‌ ഈ സൈറ്റിലുണ്ട്‌.

http://www.uni-graz.at/~katzer/engl/Trig_foe.html

കുറുമാന്‍ said...

dപുല്ലൂരാനേ, ഉലുവ എന്നതിന്റെ പലഭാഷയിലുള്ള പേരുവിവരങ്ങള്‍ ചുവടെ :)

ശാസ്ത്രീയ നാമം : Trigonella Cacrulea
ഹിന്ദിയില്‍ : മേത്തി
ഇംഗ്ലീഷില്‍ : Fenugreek
ജര്‍മ്മനില്‍ : Schabziegerklee

പേരറിയാത്തതിനാല്‍ ഇനി ഈ ദോശയുണ്ടാക്കി നോക്കിയില്ലാന്നു പറയരുത്.

::പുല്ലൂരാൻ:: said...

കുറുമാന്‍, അതുല്യ, ...

nandi namaskaaram. ini dOSa undaakkatte..!!

സു | Su said...

വേണു :) പ്രമേഹികള്‍ ഉഴുന്നുള്ളതും അരിയുള്ളതും അധികം കഴിക്കരുതെന്നുണ്ട്.

പുല്ലൂരാനേ :) കണ്ടില്ലായിരുന്നു. ഇനി ദോശ ഉണ്ടാക്കൂ.


അതുല്യേച്ചിയ്ക്കും കുറുമാനും നന്ദി.

qw_er_ty

Sooraj said...

ഇതുകൊണ്ട് എത്ര ദോശ ഉണ്ടാക്കാൻ പറ്റും?

സു | Su said...

സൂരജ് :) അങ്ങനെ കൃത്യം എണ്ണം നോക്കിയില്ല. 15- 20 ഉണ്ടാവുമായിരിക്കും. സാദാ വലുപ്പത്തിൽ.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]