Saturday, November 11, 2006

തക്കാളിക്കറി

ഇതൊരു തട്ടിപ്പ് കറിയാണ്. ഇതിന്റെ ഉത്ഭവം തേടി നടന്നാല്‍ ചിലപ്പോള്‍ എന്റെ വീട്ടില്‍ എത്തും. അല്ലെങ്കില്‍ എന്നെപ്പോലെയുള്ള ആരുടെയെങ്കിലും വീട്ടില്‍ എത്തും. ;) ഇതിന് വല്യ കോലാഹലങ്ങളൊന്നും വേണ്ട എന്നതാണ് വല്യ കാര്യം. എളുപ്പക്കറി.

തക്കാളി- 3 എണ്ണം. (ഒരു തക്കാളി 7-8 കഷണങ്ങള്‍ ആക്കുക.)

മോര്- പുളി അധികം വേണ്ട.- 1/2 കപ്പ്.

തേങ്ങ - 1/2 കപ്പ്. 1 ടീസ്പൂണ്‍ ജീരകം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

മുളകുപൊടി- 1/2 ടീസ്പൂണ്‍.

മഞ്ഞള്‍പ്പൊടി -കുറച്ച്.

ഉപ്പ് - ആവശ്യത്തിന്.

പച്ചമുളക്- 2

തക്കാളി, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക്പൊടി, പച്ചമുളക് നെടുകെ പിളര്‍ന്നിട്ടത് എന്നിവ ചേര്‍ത്ത്, കുറച്ച് വെള്ളമൊഴിച്ച് വേവിക്കുക. വെന്ത ശേഷം, മോരൊഴിച്ച് തിള വന്നശേഷം, തേങ്ങ അരച്ചത് ചേര്‍ക്കുക. വാങ്ങിവെച്ച ശേഷം, കടുക്, വറ്റല്‍ മുളക്, കറിവേപ്പില, വെളിച്ചെണ്ണയില്‍ മൊരിച്ചിടുക. മുളക് പൊടി ഇഷ്ടം പോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

14 comments:

sandoz said...

ഏതാണു സു, എന്താണു സു എന്നറിയാന്‍ ഇറങ്ങി പുറപ്പെട്ട്‌ അവസാനം എത്തിയത്‌ കറിവേപ്പിലയില്‍
അപ്പോള്‍ ഇതാണല്ലേ സു-വിന്റെ വിഹാര കേന്ദ്രം

സു | Su said...

സാന്‍ഡോസ് :) സ്വാഗതം :)

magnifier said...

മീറ്റു കോലാഹലങ്ങള്‍ക്കിടയിലാണോ തക്കാളിക്കച്ചോടം?ഈ കറികൂട്ടി ആരേലും മീറ്റിനു വരാതിരിക്കട്ടെ എന്ന ദുരുദ്ദേശം ഉണ്ടോ?

മുരളി വാളൂര്‍ said...

സൂച്ചീ,
പ്രമാദം.... പക്ഷേ മോരൊഴിച്ചിട്ടു തിളപ്പിച്ചാല്‍ പിരിഞ്ഞു പോകുമോ....

സു | Su said...

മാഗ്നീ :) മീറ്റുകോലാഹലത്തിനിടയിലല്ലേ നല്ലത്? വേഗം വിറ്റുപോകും ;)

മുരളീ :) മോര് നല്ലപോലെ, മിക്സിയിലിട്ടോ, കടകോല് കൊണ്ടോ ഇളക്കണം. പുളി ഒട്ടും ഇല്ലെങ്കില്‍ ചിലപ്പോള്‍ പിരിഞ്ഞുപോകും. അല്ലെങ്കില്‍ പിരിഞ്ഞുപോകില്ല. നന്നായിട്ട് തിളയ്ക്കും. പിരിഞ്ഞുപോകുന്നവര്‍ പോട്ടെ. ;)

qw_er_ty

Anonymous said...

സൂ ചേച്ചീ, ചിക്കന്‍, മീന്‍ കറികളും വെക്കാന്‍ പഠിപ്പിച്ചു താ

സു | Su said...

സിമിയ്ക്ക് സ്വാഗതം :) ഞാനൊരു പക്കാ വെജിറ്റേറിയനാണ്. അതുകൊണ്ട് നോണ്‍-വെജ് അറിയില്ല. ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണമേ ഇവിടെ എഴുതാറുള്ളൂ.

മുസാഫിര്‍ said...

അപ്പോള്‍ ഈ വെജിറ്റേറിയന്‍ മാത്രം കഴിച്ചാല്‍ തടി കുറയുമെന്നു പറയുന്നതു വെറുതെയാണു അല്ലെ ?

മുരളി വാളൂര്‍ said...

സൂ,
ഞാനും പക്കാവട വെജിറ്റേറിയനാണ്‌, മ്മക്കൊരു അസ്സോസിയേഷനുണ്ടാക്കിയാലോ.....

കുട്ടന്മേനൊന്‍::KM said...

സൂ: ഈ തക്കാളിക്ക് പകരം പച്ചമാങ്ങയിട്ട് ഒന്ന് പരിരക്ഷിച്ചാ‍ലോ ?

സു | Su said...

മുസാഫിര്‍ :) വെറുതെയാണ്.

മുരളീ :) നമ്മളൊക്കെ ഒരു അസോസിയേഷന്‍ അല്ലേ ? മലയാളം ബ്ലോഗ്ഗേഴ്സ്. പിന്നെ പ്രത്യേകം പ്രത്യേകം വേണോ?

കുട്ടാ :) അത് കുറച്ച് കൂടിപ്പോയില്ലേ? പുളി? മോരുകറിയില്‍ പലതും പരീക്ഷിക്കാം.

ഇത്തിരിവെട്ടം|Ithiri said...

സുചേച്ചി... ഇത് കൊള്ളാം... ഒന്ന് ശ്രമിച്ച് നോക്കണം.

സു | Su said...

ഇത്തിരീ :) ശ്രമിക്കൂ.

qw_er_ty

Anaswara said...

njaan undaakkunna thakkali kari vayil vaikkaan kollilla enna ente priya bharthaavu eppozhum parayaaru... athu angane vittaal pattillennu njaanum vichaarichu... su chechiyude thakkalikkari vachu koduthu... "haa kuzhappamilla" ennoru comment - pulliyude vaka... sudhi (ente swantham 'Bhar') kuzhappamilla ennu paranjaal nannaayirikkunnu ennanu artham... ethra thanne nallathaayaalum kuzhappamilla enne parayoo... aalum nannayi paachakam cheyyum... athinte oru head kanam aayirikkaam... "njaan undaakunnathu thanneyaanu eppozhum nallathu" ennoru kunju ahangaaram... athu njaan angu sammathichu kodukkukayum cheyyum... kudumba jeevithathil athalle eppozhum nallathu... thakkali kariyulekku thirichu varaam... chechiyude kariyil njaan ithiri modification varuthi... varuthendi vannu ennu parayunnathaayirikkum shari... naalikeram arachu cherkkunnathinu pakaram naalikera pal (tin-il vaangaan kittunnathu)cherthu.... naalikeram undaayirunnilla... (undaayirunnu... pakshe athu polichu nokkiyappol potta aayirunnu...) njangale pole ulla videsha vaasikalkku vendi naalikeram adhikam cherkkendaatha karikalude recipe koodi kariveppilayil ulppeduthanam ketto chechi... please...

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]