ചോളപ്പൊടി (Corn meal, Makkai ka Atta, Maize flour) കൊണ്ടുള്ള ചപ്പാത്തിയാണിത്. പഞ്ചാബികളുടെ ഇഷ്ടവിഭവം ആണിത്. ചപ്പാത്തി ഉണ്ടാക്കുന്നതുപോലെത്തന്നെയാണ്
ഞാനിതുണ്ടാക്കിയത്. ഇതിൽ വേണമെങ്കിൽ ഉലുവയില, പാലക്ക്, ജീരകം അങ്ങനെ എന്തെങ്കിലുമൊക്കെ ചേർത്ത് ഉണ്ടാക്കാം. മസാലകൾ ചേർത്തും ഉണ്ടാക്കാം. പരീക്ഷണങ്ങൾ
പിന്നെയൊരിക്കലാവാംന്നു വെച്ചു.
ചോളപ്പൊടി അരിച്ചെടുക്കുക. ഇതിനു കടലപ്പൊടി/കടലമാവിന്റെ നിറമാണ്.
ഒരു ഗ്ലാസ് ചോളപ്പൊടിയ്ക്ക് കാൽ ഗ്ലാസ് ഗോതമ്പുപൊടി ചേർത്തു. ചേർക്കാതെയും ഉണ്ടാക്കാം.
ഉപ്പ് ആവശ്യത്തിനിട്ടു. പൊടിയുപ്പ്.
അല്പം വെളിച്ചെണ്ണയൊഴിച്ചു.
ഇളം ചൂടുവെള്ളം ഒഴിച്ചാണ് കുഴച്ചത്.
ഉരുളയാക്കണം. കുറച്ചു കട്ടിയിൽ പരത്താം. അതുകൊണ്ടു വല്യ ഉരുളകളാക്കി.
ചപ്പാത്തിയ്ക്കു പരത്തുന്നതുപോലെത്തന്നെ പരത്തിയെടുത്തു.
ഞാൻ ചപ്പാത്തിപ്പലകയിൽ ആദ്യം കുറച്ച് വെളിച്ചെണ്ണ പുരട്ടി. പിന്നെ ഗോതമ്പുപൊടി കുറച്ച് ഇട്ടു. എന്നിട്ട് പരത്തി.
ദോശക്കല്ല് ചൂടാക്കി (ഇരുമ്പാണ് നല്ലത്), ഉണ്ടാക്കിയെടുത്തു.
വെണ്ണ ഇട്ടാണ് ഉണ്ടാക്കിയെടുത്തത്. വെണ്ണ അമ്മ തന്നിരുന്നു. വീട്ടിലുണ്ടാക്കിയത്. അതുകൊണ്ട് ആർഭാടം ഒട്ടും കുറച്ചില്ല.
എന്തെങ്കിലും കറിയോ അച്ചാറോ ചമ്മന്തിയോ ഒക്കെ കൂട്ടിക്കഴിക്കാം.
എന്റെ ബ്ലോഗ് നോക്കാനെത്തുന്ന എല്ലാവർക്കും നന്ദി. പുതുവർഷാശംസകൾ. :)
Showing posts with label ചോളം. Show all posts
Showing posts with label ചോളം. Show all posts
Wednesday, January 09, 2013
Subscribe to:
Posts (Atom)



