Wednesday, January 09, 2013

ചോളപ്പൊടി ചപ്പാത്തി

ചോളപ്പൊടി (Corn meal, Makkai ka Atta, Maize flour) കൊണ്ടുള്ള ചപ്പാത്തിയാണിത്. പഞ്ചാബികളുടെ ഇഷ്ടവിഭവം ആണിത്. ചപ്പാത്തി ഉണ്ടാക്കുന്നതുപോലെത്തന്നെയാണ് ഞാനിതുണ്ടാക്കിയത്. ഇതിൽ വേണമെങ്കിൽ ഉലുവയില, പാലക്ക്, ജീരകം അങ്ങനെ എന്തെങ്കിലുമൊക്കെ ചേർത്ത് ഉണ്ടാക്കാം. മസാലകൾ ചേർത്തും ഉണ്ടാക്കാം. പരീക്ഷണങ്ങൾ പിന്നെയൊരിക്കലാവാംന്നു വെച്ചു.ചോളപ്പൊടി അരിച്ചെടുക്കുക. ഇതിനു കടലപ്പൊടി/കടലമാവിന്റെ നിറമാണ്.

ഒരു ഗ്ലാസ് ചോളപ്പൊടിയ്ക്ക് കാൽ ഗ്ലാസ് ഗോതമ്പുപൊടി ചേർത്തു. ചേർക്കാതെയും ഉണ്ടാക്കാം. ഉപ്പ് ആവശ്യത്തിനിട്ടു. പൊടിയുപ്പ്.
അല്പം വെളിച്ചെണ്ണയൊഴിച്ചു. ഇളം ചൂടുവെള്ളം ഒഴിച്ചാണ് കുഴച്ചത്.
ഉരുളയാക്കണം. കുറച്ചു കട്ടിയിൽ പരത്താം. അതുകൊണ്ടു വല്യ ഉരുളകളാക്കി.
ചപ്പാത്തിയ്ക്കു പരത്തുന്നതുപോലെത്തന്നെ പരത്തിയെടുത്തു.
ഞാൻ ചപ്പാത്തിപ്പലകയിൽ ആദ്യം കുറച്ച് വെളിച്ചെണ്ണ പുരട്ടി. പിന്നെ ഗോതമ്പുപൊടി കുറച്ച് ഇട്ടു. എന്നിട്ട് പരത്തി.
ദോശക്കല്ല് ചൂടാക്കി (ഇരുമ്പാണ് നല്ലത്), ഉണ്ടാക്കിയെടുത്തു.
വെണ്ണ ഇട്ടാണ് ഉണ്ടാക്കിയെടുത്തത്. വെണ്ണ അമ്മ തന്നിരുന്നു. വീട്ടിലുണ്ടാക്കിയത്. അതുകൊണ്ട് ആർഭാടം ഒട്ടും കുറച്ചില്ല.

എന്തെങ്കിലും കറിയോ അച്ചാറോ ചമ്മന്തിയോ ഒക്കെ കൂട്ടിക്കഴിക്കാം.


എന്റെ ബ്ലോഗ് നോക്കാനെത്തുന്ന എല്ലാവർക്കും നന്ദി. പുതുവർഷാശംസകൾ. :)

7 comments:

salil | drishyan said...

സൂ,
ചോളപ്പൊടി ചപ്പാത്തി ഇതേ വരെ കഴിച്ചിട്ടില്ല, റെസിപ്പി നല്ലപാതിക്ക് കൊടുത്തിട്ടുണ്ട്, ഉണ്ടാക്കുമോ എന്ന് നോക്കട്ടെ...
പുതുവത്സരാശംസകള്‍!

സസ്നേഹം
സലില്‍ ദൃശ്യന്‍

ശ്രീ said...

ഇതാണോ എന്നറിയില്ല. ചില വിശേഷ ദിവസങ്ങളിലൊക്കെ ഇവിടുത്തെ house Owner ഇതു പോലത്തെ എന്തോ ചപ്പാത്തി ഉണ്ടാക്കി തരാറുണ്ട്.

പുതുവത്സരാശംസകള്‍!

സു | Su said...

ദൃശ്യൻ :) ഉണ്ടാക്കി നോക്കാൻ പറയൂ.

ശ്രീ :) ഇനി തരുമ്പോൾ ചോദിച്ചു മനസ്സിലാക്കൂ.

Deepa said...

Thanks a lot for this recipe. ഞാന്‍ ‍ കടല മാവ് ന്നു വിചാരിച്ചു ഈ ചോളം മാവ് വാങ്ങി.. ഇനി ഇപ്പൊ ഇത് കൊണ്ട് എന്താ ചെയ്യാ ന്നു വിഷമിചിരിക്കുമ്പോ ആണ് ഈ പോസ്റ്റ്‌ വായിക്കുന്നേ ... let me try this :)

Abdulsamad Thayyil said...

Nice....
ente blog vaayikkaan marakkalle.
www.thoughtandpage.blogspot.com

Abdulsamad Thayyil said...

Please read My blog...
സെൽഫ് ഫിനാൻസ് കോളേജിലെ രാഷ്ട്രീയം

കാമ്പസ് മുഖം നഷ്ടമായികൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പെരുപ്പവും സംസ്ക്കാരത്തിൻറെ തിരിച്ചറിവില്ലായ്മയും പഠനം,ഫ്രീക്ക് എന്നിവയിലേക്ക് ഒതുങ്ങിയിരിക്കുന്നുവോ. രാഷ്ട്ര നിർമ്മാണത്തിന് ആത്മാർഥമായ രാഷ്ട്രീയവും ആവശ്യമാണ് ആ ബോധ തലത്തിലേക്ക് വിദ്യാർത്ഥിയെ നയിച്ചിരുന്നത് കലാലയങ്ങളായിരുന്നു എന്നാൽ
മാനേജ്മെൻറ്ുകളുടെ കണ്ണുരുട്ടലിൽ പ്രിൻസിപ്പൽമാർക്ക് ചില അരാഷ്ട്രീയ നിലപാടുകൾ വിദ്യാർത്ഥികളോട് എടുക്കേണ്ടി വരുന്നു.
കലാലയ ജീവിതങ്ങൾക്കിന്ന് പഞ്ഞമില്ല ഗവണ്‍മെൻറ് കോളേജിലല്ലെങ്കിൽ ടൂടോറിയൽ കോളേജിലെങ്കിലും ഇന്ന് ഒട്ടുമിക്ക പേരും ജീവിക്കുന്നുണ്ട്, എന്തേ ടൂടോറിയൽ കോളേജെന്താ ഡിഗ്രി പഠിക്കുന്ന കോളേജല്ലെ ...? ചിലർക്ക് ടൂടോറിയൽ കോളേജെന്ന് പറഞ്ഞാൽ ഒരുമാതിരിയാ... പ്രത്യേകിച്ച് ഈ ഗവണ്‍മെൻറ് കോളേജിൽ പഠിക്കുന്ന ചിലർക്ക്, പക്ഷെ സത്യം പറയട്ടെ ഇന്നത്തെ ടൂടോറിയൽ കോളേജുകളുടെ പേരും സ്റ്റാൻഡേർടും ഇന്നത്തെ ചില സെൽഫ് ഫൈനാൻസ്/എയ്ഡട് കോളേജുകൾക്കു പോലുമില്ല..... ക്ലാസിൽ മിസ്സില്ലാത്ത സമയത്തെ ചർച്ചയിൽ ഇങ്ങനെയൊരു കോളേജു ചർച്ച വന്നപ്പോൾ തസ്‌ലീമൊരു പറച്ചിൽ "എടാ പഴയ ഗവണ്‍മെൻറ് കോളേജിൻറെ സ്റ്റാൻഡേർടൊന്നും..... Read More.... http://thoughtandpage.blogspot.in/

usthad said...

Ee ചോളപ്പൊടി avida kitta

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]