Tuesday, March 28, 2006

ബ്രഡ്‌ ഉപ്പുമാവ്‌ Bread Upma

ബ്രഡ്‌ - 8 കഷണം (ഓരോന്നും 9-10 കഷണങ്ങള്‍ ആക്കുക.)

സവാള- 1 വളരെ ചെറുതായി അരിഞ്ഞത്‌.

പച്ചമുളക്‌ രണ്ട്‌- ചെറുതായി അരിഞ്ഞത്‌

തക്കാളി- ഒന്ന് ചെറുതായി അരിഞ്ഞത്‌.

കറിവേപ്പില- കുറച്ച്‌ ഇല

കടുക്‌ - കുറച്ച്

വറ്റല്‍മുളക്‌- 1 - 3 കഷണം ആക്കിയത്‌.

പാചകയെണ്ണ- കുറച്ച്‌ (വെളിച്ചെണ്ണ വേണമെന്ന് നിര്‍ബന്ധമില്ല)

ഒരു പാത്രത്തില്‍ കുറച്ച്‌ പാചകയെണ്ണയൊഴിച്ച്‌ കടുകും മുളകും കറിവേപ്പിലയും താളിക്കുക. അതിനുശേഷം സവാളയും പച്ചമുളകും ഇടുക. മൊരിഞ്ഞ ശേഷം തക്കാളി ചേര്‍ത്ത്‌ വഴറ്റുക. പാകം ആയാല്‍ ബ്രഡ്‌ കഷണങ്ങള്‍ ഇട്ട്‌ ഒന്ന് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങുക. ചൂടോടെ കഴിക്കുക.

Bread Upma

Bread silces - 8 (each one cut into 9-10 pieces)

Onion - 1 finley chopped

Few curry leaves

Tomato - 1 - chopped

Green chilli - 2- chopped

Dry chilli- 1 cut into 2-3 pieces

Oil

Mustard

In a frying pan put oil, mustard, drychilli and curryleaves and roast. Add onion and green chilli. Roast well. then add tomato. Finally add bread pieces and mix well. Done.

Saturday, March 25, 2006

ഈന്തപ്പഴം അച്ചാര്‍ Dates pickle

ഈന്തപ്പഴം - 300ഗ്രാം (കുരു കളഞ്ഞത്)

പച്ചമുളക് - 4-5 വട്ടത്തില്‍ ചെറുതായി അരിഞ്ഞത്.

ഇഞ്ചി - ചെറിയ കഷണം- പൊടിയായി അരിഞ്ഞത്

ഇളനീര്‍ വെള്ളം - 1/2 കപ്പ്

കായം - സ്വല്പം പൊടി.

മുളകുപൊടി - വളരെ കുറച്ച്

അച്ചാര്‍പ്പൊടി (അച്ചാര്‍ മിക്സ്) - 2 ടീസ്പൂണ്‍.

നല്ലെണ്ണ - 3 ടേബിള്‍ സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന് (കടയില്‍ നിന്നു വാങ്ങുന്ന അച്ചാര്‍പ്പൊടിയില്‍ ഉപ്പ് ഉണ്ടാകും. അതുകൊണ്ട് ഉപ്പ് വളരെക്കുറച്ച് മാത്രം ചേര്‍ത്താല്‍ മതിയാകും.)

ഈന്തപ്പഴം ഇളനീര്‍ ഒഴിച്ച് 6 മണിക്കൂര്‍ വെക്കുക. അതിനു ശേഷം ആ വെള്ളത്തില്‍ത്തന്നെ കൈകൊണ്ട് അമര്‍ത്തി നന്നായി യോജിപ്പിക്കുക. യോജിപ്പിച്ചു കഴിഞ്ഞാല്‍ ഈന്തപ്പഴവും ഇളനീരും വേറെ വേറെ നില്‍ക്കരുത്. എണ്ണയില്‍ പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക.നല്ലപോലെ മൊരിഞ്ഞ് പാകം ആയാല്‍ മുളകുപൊടി ഇടുക. അച്ചാര്‍ പൊടിയും ഇടുക. നന്നായി ഒന്ന് വഴറ്റിയതിനു ശേഷം ഈന്തപ്പഴവും ഇളനീരും കായവും ഉപ്പും യോജിപ്പിച്ചു വെച്ചതിലേക്ക് ഇട്ട് നന്നായി യോജിപ്പിക്കുക.


Dates pickle

Dates - 300 gm ( without seeds)

Green chilli - 4 - 5 finely chopped

Ginger - one small piece. finely chopped

Asafoetida (hing) - A pinch.

Tender coconut water - 1/2 cup

Chillipowder - a pinch

Pickle powder(Pickle mix) - 2 Teaspoon

sesame oil ( til oil) - 3 tablespoon

Salt to taste (Add salt as required - pickle mix usually contains salt)

Soak dates in tender coconut water for 6 hours. Then add asafoetida, salt and mix it well. Soften the dates with hand. Deep fry chilli and ginger in oil. When done add chilli powder and pickle powder and mix well. Then add that mixture to dates mixture.

Tuesday, March 21, 2006

ദോശ- ചട്ണി പൌഡര്‍

ഉഴുന്നുപരിപ്പ് - 3 കപ്പ്

കടലപ്പരിപ്പ് - 1 കപ്പ്

വറ്റല്‍ മുളക് - 25-30

കായം - ഒരു ചെറിയ കഷണം

അരി- 2 ടേബിള്‍ സ്പൂണ്‍

കറിവേപ്പില - കുറച്ച്

ഉപ്പ് - ആവശ്യത്തിന്

കുരുമുളക് - കുറച്ച്

ഉഴുന്നുപരിപ്പും മുളകും കായവും കുരുമുളകും വറുക്കുക (എണ്ണ ചേര്‍ക്കാതെ മൊരിക്കുക). കറിവേപ്പില ഇട്ട് മൊരിയുന്നതുവരെ ഒന്നു കൂടെ ചൂടാക്കുക.

അരി വേറെ വറുക്കുക. കടലപ്പരിപ്പും വേറെ വറുക്കുക. തണുത്താല്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് എല്ലാം കൂടെ പൊടിച്ചെടുക്കുക. കൂടുതല്‍ പൊടിയരുത്

അളവ് നിങ്ങളുടെ ആവശ്യം അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. അനുപാതം ശരി ആയിരിക്കണം.

Dosa- chutney powder.

Urad dal - 3 cup

Gram dal - 1 cup

Dry chilli - 25 -30

Rice - 2 table spoon

Asafoetida powder to taste

Few curry leaves

Few pepper or pepper powder

Salt to taste

Roast urad dal, chilli and pepper . When done add curryleaves and roast for few minutes. Then roast rice and gram dal seperately. Let it cool. Add salt and make powder.

ചട്ണിപ്പൊടി -1

ഉണങ്ങിയ തേങ്ങ - ചെറുത് 2

വറ്റല്‍ മുളക് - 20

കായം -- കുറച്ച്

കറിവേപ്പില - കുറച്ച്

ഉപ്പ് - ആവശ്യത്തിന്

തേങ്ങ ചെറുതായി അരിഞ്ഞെടുക്കുക. വറ്റല്‍ മുളകും ഇട്ട് നല്ലപോലെ വറുക്കുക.

നല്ലപോലെ ചൂടായി പൊടിയ്ക്കാന്‍ പാകത്തിനു ആയാല്‍ കറിവേപ്പിലയും അതില്‍ ഇടുക.

കായം പൊടിയല്ലെങ്കില്‍ അതില്‍ ഇടണം.

ഒന്ന് കൂടെ ചൂടാക്കി അടുപ്പത്തുനിന്നിറക്കി വേറൊരു പാത്രത്തിലേക്ക് മാറ്റുക.

തണുത്താല്‍ ആവശ്യത്തിന് ഉപ്പും ഇട്ട് പൊടിക്കാം.

എണ്ണ ചേര്‍ക്കാത്തതുകൊണ്ട് തേങ്ങയും മുളകും ചൂടാക്കുമ്പോള്‍ തീ കുറച്ചേ പാടുള്ളൂ.

Chutney powder

Dry coconut - 2 small size( make small pieces)

Dry chilli - 20 nos.

Asafoetida powder - a pinch

Curry leaves - 10- 15 nos

Salt for taste

Roast coconut with chilli in a pan. When it becomes crispy add curry leaves and roast for 1-2 minutes. Let it cool. Add asafoetida powder, salt and make a fine powder.

Sunday, March 19, 2006

സാമ്പാര്‍ 1

(സാമ്പാര്‍ പല തരത്തില്‍ ഉണ്ടാക്കാം. ഓരോന്നായി പോസ്റ്റ് ചെയ്യാം. ഇതൊന്നുമല്ലാതെ നിങ്ങള്‍ക്ക് തോന്നിയ തരത്തിലും ഉണ്ടാക്കാം. എനിക്കൊരു പ്രശ്നവുമില്ല ;)

തുവരപ്പരിപ്പ് - 3 ടേബിള്‍ സ്പൂണ്‍

ഉരുളക്കിഴങ്ങ് - വലുത് 1 (ഏകദേശം14 - 16 കഷണം ആക്കുക)

സവാള - വലുത് 1 (6 കഷണം ആക്കുക)

മുരിങ്ങാക്കായ - 2 (ചെറുവിരല്‍ വലുപ്പത്തില്‍ മുറിയ്ക്കുക.)

തക്കാളി - വലുത് 1 (10-12 കഷണം ആക്കുക)

വെണ്ടക്ക- 4 ( ഓരോ വെണ്ടക്കയും 4 കഷണം ആക്കുക)

പുളി നെല്ലിക്ക വലുപ്പത്തില്‍- കുറച്ച് വെള്ളത്തില്‍ ഇട്ട് വെയ്ക്കുക.

തേങ്ങ ചിരകിയത്- കുറച്ച്. (ഏകദേശം 5 ടേബിള്‍ സ്പൂണ്‍)

സാമ്പാര്‍ പൌഡര്‍ - 2 ടേബിള്‍ സ്പൂണ്‍( അല്ലെങ്കില്‍ 3)

മഞ്ഞള്‍പ്പൊടി- കുറച്ച്

ഉപ്പ് - ആവശ്യത്തിന്.

തുവരപ്പരിപ്പ്, ഉരുളക്കിഴങ്ങ്, സവാള, മുരിങ്ങാക്കായ എന്നിവ ആദ്യം വേവിച്ചെടുക്കുക. വെണ്ടക്കയും തക്കാളിയും പുളി വെള്ളം ഒഴിച്ച്, മഞ്ഞളും, ആവശ്യമായ ഉപ്പും ഇട്ട് വേവിക്കുക. തേങ്ങ നന്നായി മിക്സിയില്‍ അരച്ചെടുക്കുക. തക്കാളിയും വെണ്ടക്കയും വെന്തു കഴിഞ്ഞാല്‍ ആദ്യം വേവിച്ചു വെച്ച വസ്തുക്കള്‍ ഇട്ട് കുറച്ച് നേരം യോജിക്കാന്‍ വേണ്ടി 4-5 മിനിട്ട് തിളപ്പിക്കുക. അതിനു ശേഷം
സാമ്പാര്‍ പൌഡര്‍ ഇടുക. തേങ്ങ അരച്ചത് യോജിപ്പിക്കുക. നന്നായി തിളച്ചാ‍ല്‍ റെഡി ആയി. കടുകും ഒരു വറ്റല്‍ മുളക് പൊട്ടിച്ചതും, കറിവേപ്പിലയും വെളിച്ചെണ്ണയില്‍ താളിച്ച് ഇടുക.

Sambar - 1

Tur dal - 3 table spoon

potato - 1 big ( cut into 14-16 piece)

onion - 1 big ( cut into 6 piece)

tomato - 1 big ( cut into 10-12 piece)

drumstick- 2( cut into small finger size)

ladies finger - 4 ( each one cut into 4 piece )

turmeric- a pinch

tamarind water- 1 cup (tamarind soak in water for sometime and take that water- or use paste)

grated coconut - 5 tablespoon

sambar powder 2 -3 tablespoon

salt to taste.

Grind coconut well.

Cook dal with potato, onion and drumstick. Then cook tomato and ladies finger in tamarind water, adding turmeric powder and salt. When done add the dal and vegitables . Boil well. Add sambar powder, then coconut paste. Again, boil for few minutes.
When done heat oil and fry, mustard, curry leaves and dry chilli pieces and
add this to sambar.

പരിപ്പ് വട

തുവരപ്പരിപ്പ്- 1കപ്പ്

സവാള - 1 ചെറുതായി അരിഞ്ഞത്

പച്ചമുളക് - 3 ചെറുതായി അരിഞ്ഞത്

കറിവേപ്പില - കുറച്ച് . ചെറുതായി അരിഞ്ഞത്

ഇഞ്ചി- ചെറിയ കഷണം ചെറുതായി അരിഞ്ഞത്

വറ്റല്‍ മുളക് - 1

കായം - പൊടി കുറച്ച്

ഉപ്പ്, വെളിച്ചെണ്ണ ഇവ ആവശ്യത്തിന്

തുവരപ്പരിപ്പ് കഴുകി 1-2 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു വെയ്ക്കുക. അതിനു ശേഷം തീരെ വെള്ളമില്ലാതെ വറ്റല്‍ മുളകും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക. പേസ്റ്റുപോലെ ആകരുത്. കുറച്ച് അരയാനേ പാടുള്ളൂ. കുറച്ച് പരിപ്പായിട്ട് തന്നെ ഉണ്ടാകണം. അതില്‍ സവാളയും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും കായവും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു വെക്കുക. ചെറിയ ഉരുളകള്‍ ആക്കി കൈയില്‍ എടുത്ത് വടയുടെ ആകൃതിയില്‍ അമര്‍ത്തി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.

Tur dal ( thuvarapparipp) - 1 cup

Onion -big one- 1 chopped

10 Curryleaves - chopped

Ginger small piece - chopped

Greenchilli - 3 chopped

Red chilli- 1

Salt to taste

Asafoetida powder- a pinch

Coconut oil for frying

Wash and soak dal for 1-2 hours. Grind dal coarsely, without water, along with red chilly and salt . Then add ginger, green chilli, onion , curry leaves , asafoetida and mix . Make vada shape and deep fry.

Friday, March 17, 2006

അരി പൂരി

വളരെ നേര്‍മ്മയായ അരിപ്പൊടി - 1 കപ്പ്
മൈദ- 1 കപ്പ്

ചിരവിയ തേങ്ങ - 1/4 കപ്പ്

പച്ചമുളക് ചെറുതായി അരിഞ്ഞത് - 3 എണ്ണം

കറിവേപ്പില 5-6 ഇല വളരെ ചെറുതാക്കി അരിഞ്ഞത്

എള്ള് - കുറച്ച്

ജീരകം - കുറച്ച്

പഞ്ചസാര - 2 ടീസ്പൂണ്‍

ഉപ്പ് - പാകത്തിന്

വെളിച്ചെണ്ണ- വറുത്തെടുക്കാന്‍ ആവശ്യമായത്

എല്ലാ വസ്തുക്കളും കൂടെ കലര്‍ത്തി, ചൂടുവെള്ളം ഉപയോഗിച്ച് ചപ്പാത്തിമാവിന്റെ പാകത്തില്‍ കുഴയ്ക്കുക. 3-4ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക 15-20 മിനിട്ട് വെച്ച ശേഷം, ചെറിയ ഉരുളകള്‍ ആക്കി ചപ്പാത്തിപ്പലകയില്‍ ഇട്ട് ചെറിയ വട്ടത്തില്‍ പരത്തി എടുത്ത് വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. സോസുകളോ, ചട്ണിയോ എന്തെങ്കിലും കറികളോ കൂട്ടി കഴിക്കാവുന്നതാണ്. ഒന്നുമില്ലെങ്കിലും കുഴപ്പമില്ല.

Thursday, March 16, 2006

ഉരുളക്കിഴങ്ങ് ബജ്ജി- POTATO BAJJI.

ഉരുളക്കിഴങ്ങ് - 5 എണ്ണം.

കടലമാവ് -- 1/2 കപ്പ്

മുളക് പൊടി - കുറച്ച്

ഉപ്പ്- പാകത്തിന്

എണ്ണ -വറുത്തെടുക്കാന്‍

ഉരുളക്കിഴങ്ങ് തോലുകളഞ്ഞ്, വട്ടത്തില്‍, കനം അധികമില്ലാതെ, മുറിച്ചെടുക്കുക. കടലമാവില്‍ മുളക് പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം ഒഴിച്ച് ഇളക്കുക. മാവ് കട്ടിയില്‍ ഇരിക്കണം. എണ്ണ ചൂടാക്കി അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങ് മാവില്‍ മുക്കിയെടുത്ത് എണ്ണയില്‍ വറുക്കുക.

Potato Bajji.

Potato Peeled - 5 nos.

Gram dal Powder (Besan) -1/2 cup

chilli powder - a pinch

Salt to taste.

Oil for frying

Cut potatoes in round narrow shape. Put chilli powder, and salt to besan and mix well with water.

Dip potatoes in that mixture and deep fry.

കാരറ്റ് ഹല്‍‌വ

കാരറ്റ് - 1 കിലോ

നെയ്യ്- 1/4 കപ്പ്

പഞ്ചസാര - 400gm

പാല്‍ - 2 കപ്പ്

ഏലയ്ക്ക പൊടിച്ചത്- 5 എണ്ണം

അണ്ടിപ്പരിപ്പ് - 10 എണ്ണം നുറുക്കിയത്

കിസ്മിസ്- 10-12 എണ്ണം

കാരറ്റ് വളരെ ചെറുതായി കൊത്തിയരിഞ്ഞെടുക്കുക. അതിന് ശേഷം പാല്‍ ഒഴിച്ച് വേവിക്കുക. കുക്കറില്‍ വേവിച്ചാലും മതി. വെന്തുകഴിഞ്ഞാല്‍ പാല്‍ വറ്റുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക. പഞ്ചസാര ചേര്‍ത്ത് ഇളക്കി അലിയിപ്പിക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്,ഏലയ്ക്ക എന്നിവയും നെയ്യും ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. എല്ലാം യോജിച്ച് കട്ടിയായാല്‍ അടുപ്പില്‍ നിന്നിറക്കുക. ഇത് മുറിച്ചെടുക്കുന്ന പാകത്തില്‍ ഉള്ളതല്ല.

Wednesday, March 15, 2006

ഉള്ളി ചട്ണി- Onion chutney.

തേങ്ങ ചിരവിയത് - 1 കപ്പ്

കറിവേപ്പില- 10 ഇല

ചുമന്നുള്ളി അഥവാ ചെറിയ ഉള്ളി - 6 എണ്ണം തോലുകളഞ്ഞത്

പുളി - സ്വല്‍പ്പം

ഉപ്പ്- പാകത്തിന്

വറ്റല്‍മുളക് - 4 എണ്ണം.

തേങ്ങ, കറിവേപ്പില, പുളി, ഉപ്പ്, മുളക് ഇവ മിക്സിയില്‍ അരയ്ക്കുക. നന്നായി അരഞ്ഞാല്‍ ഉള്ളി ഇട്ട് ഒന്നുകൂടെ അരച്ച് എടുക്കുക.

ശ്രദ്ധിക്കൂ...

പുളി ഇല്ലാതേയും ഉണ്ടാക്കാം
വെള്ളം വേണ്ട.
ഉള്ളി ഇട്ട് കുറെ നേരം അരയ്ക്കരുത്.

Onion chutney

Grated coconut - 1 cup

10 curry leaves

small red onoin - 6 (shallots)

few tamarind

salt to taste

dry chilli - 4

Grind coconut, tamarind, chilli, curryleaves, adding salt. When done add oninon and grind for few seconds.

No need to add water. And no need to make fine paste.

മൈദ ദോശ

മൈദ - 2 കപ്പ്

തേങ്ങ ചിരകിയത് കുറച്ച്

ഉപ്പ്, വെള്ളം ഇവ പാകത്തിന്

മൈദ ഉപ്പിട്ട്, വെള്ളം ചേര്‍ത്ത് ദോശമാവിന്റെ പാകത്തില്‍ ഇളക്കുക. തേങ്ങയും അതില്‍ ഇടുക.

കുറച്ച് കടുക്, ഒരു വറ്റല്‍ മുളക് 3-4 ആയി പൊട്ടിച്ചത്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ താളിച്ച് മൈദമാവില്‍ യോജിപ്പിക്കുക.

ദോശ ഉണ്ടാക്കിയെടുക്കുക.

ശ്രദ്ധിക്കൂ...

വെള്ളം കുറേ ചേര്‍ത്താല്‍ ദോശ ശരിയാവില്ല. പിന്നെ പശ ആക്കേണ്ടി വരും ;)


Tuesday, March 14, 2006

മാങ്ങാ ചട്‌ണി.

വലിയ പച്ചമാങ്ങ - 1 ചെറിയ കഷണങ്ങള്‍ ആക്കിയത്‌.

ചിരവിയ തേങ്ങ - 1 കപ്പ്‌.

കറിവേപ്പില - 10 ഇലയെങ്കിലും

ഉപ്പ്‌ - ആവശ്യത്തിന്

ചുവന്ന മുളക്‌ ( വറ്റല്‍ മുളക്‌) - 4

ആദ്യം തേങ്ങയും, മുളകും, കറിവേപ്പിലയും, ഉപ്പും മിക്സിയില്‍ ഇട്ട്‌ ചതച്ചെടുക്കുക. അതിന്റെ കൂടെ മാങ്ങ ഇട്ട്‌ അരയ്ക്കുക.

ശ്രദ്ധിയ്ക്കൂ...

മുളക്‌ നിങ്ങളുടെ പാകത്തിന് ചേര്‍ക്കാവുന്നതാണ്.

വെള്ളം ചേര്‍ക്കേണ്ട ആവശ്യം ഇല്ല.

Mango chatni

Raw mango - 1 (big size) cut into pieces.

Grated cococnut - 1 cup

10 Curry leaves

Dry chilli (red chilli) - 4

salt to taste

Grind coaresly coconut, curry leaves, chilli and salt. When done add mango and grind. No need to put water.

സേമിയ ലഡ്ഡു

നുറുക്കിയെടുത്ത സേമിയ -1 കപ്പ്

സൂചി റവ - 1/2 കപ്പ്

പഞ്ചസാര - 1 കപ്പ്‌

നെയ്യ്‌- 1 കപ്പ്‌

ഏലയ്ക്ക പൊടിച്ചത്‌ കുറച്ച്‌

10 അണ്ടിപ്പരിപ്പ്‌ നുറുക്കിയത്‌

സേമിയ കുറച്ച്‌ (ഒന്ന് രണ്ട്‌ ടീസ്പൂണ്‍) നെയ്യൊഴിച്ച്‌ ചുവക്കെ വറുക്കുക. അതു കഴിഞ്ഞ്‌ റവ വറുത്തെടുക്കുക. സേമിയയും റവയും തണുത്തതിനു ശേഷം മിക്സിയില്‍ പഞ്ചസാരയും ചേര്‍ത്ത്‌ നന്നായി പൊടിച്ചെടുക്കുക. അതില്‍ പൊടിച്ച ഏലയ്ക്കായും, അണ്ടിപ്പരിപ്പ്‌ നെയ്യില്‍ മൂപ്പിച്ചെടുത്തതും ചേര്‍ത്തിളക്കുക. എല്ലാം യോജിപ്പിച്ചു വെച്ചതിനു ശേഷം നെയ്യ്‌ ചൂടാക്കി ഇതില്‍ ഒഴിച്ച്‌ കുറച്ച്‌ ചൂടുള്ളപ്പോള്‍ത്തന്നെ ഉരുട്ടിയെടുക്കുക.

ശ്രദ്ധിക്കൂ....

നെയ്യ്‌ മുഴുവന്‍ ചേര്‍ക്കണമെന്നില്ല. ചൂടാക്കിയതിനു ശേഷം കൂട്ടിലേക്ക്‌ ഒഴിക്കുമ്പോള്‍ ഉരുട്ടിയെടുക്കാന്‍ അനുകൂലമായ പാകം അനുസരിച്ച്‌ ഒഴിച്ചാല്‍ മതി.

മധുരം ഇനിയും വേണ്ടവര്‍ക്ക്‌ അടുത്ത വട്ടം ഉണ്ടാക്കുമ്പോള്‍ പഞ്ചസാരയുടെ അളവ്‌ കൂട്ടാവുന്നതാണ്.


( ഉണ്ടാക്കി കഴിക്കുന്നതിനു മുമ്പ് ദൈവത്തെ സ്മരിച്ചാല്‍ കഴിച്ച്കഴിഞ്ഞാല്‍ എന്നെ സ്മരിക്കേണ്ട ആവശ്യം ഉണ്ടാകില്ല ;)

Monday, March 13, 2006

എല്ലാവര്‍ക്കും സ്വാഗതം!

അന്നപൂര്‍‌ണ്ണേ സദാപൂര്‍‌ണ്ണേ
ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ത്ഥം
ഭിക്ഷാം ദേഹി ച പാര്‍വ്വതി
മാതാ ച പാര്‍വ്വതീദേവീ

പിതാ ദേവോ മഹേശ്വരഃ
ബാന്ധവാഃ ശിവഭക്താശ്ച
സ്വദേശോ ഭുവനത്രയം
ഓം ശ്രീ അന്നപൂര്‍ണ്ണായൈ നമഃ

സുഹൃത്തുക്കളേ, സൂര്യഗായത്രി എന്ന ബ്ലോഗ് വായിച്ച് നിങ്ങള്‍ തന്ന പ്രോത്സാഹനത്തിനും സ്നേഹത്തിനും നന്ദി മനസ്സില്‍ കരുതിക്കൊണ്ട് ഞാന്‍ നിങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ അടുത്ത ബ്ലോഗും കൊണ്ട് ഇറങ്ങിയിരിക്കുകയാണ്. കറിവേപ്പില എന്ന ഈ പാചകബ്ലോഗില്‍ ‍ചേട്ടന്റെ ക്ഷമ പരീക്ഷിച്ചുകൊണ്ട് ഞാന്‍ വെച്ചു വിളമ്പുന്ന പാചകത്തിന്റേയും, എന്റെ പരീക്ഷണത്തിന്റേയും കുറിപ്പുകള്‍ നിങ്ങള്‍ക്ക് വായിക്കാം. ഇത് വായിച്ച് നിങ്ങള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് യാതൊരു തരത്തിലും ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതല്ല എന്ന് സധൈര്യം, സസ്നേഹം അറിയിച്ചു കൊള്ളുന്നു.
നിങ്ങള്‍ ഇതിനെ കറിവേപ്പില പോലെ തള്ളിക്കളയില്ല എന്ന വിശ്വാസത്തോടെ...




 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]