Tuesday, March 21, 2006

ദോശ- ചട്ണി പൌഡര്‍

ഉഴുന്നുപരിപ്പ് - 3 കപ്പ്

കടലപ്പരിപ്പ് - 1 കപ്പ്

വറ്റല്‍ മുളക് - 25-30

കായം - ഒരു ചെറിയ കഷണം

അരി- 2 ടേബിള്‍ സ്പൂണ്‍

കറിവേപ്പില - കുറച്ച്

ഉപ്പ് - ആവശ്യത്തിന്

കുരുമുളക് - കുറച്ച്

ഉഴുന്നുപരിപ്പും മുളകും കായവും കുരുമുളകും വറുക്കുക (എണ്ണ ചേര്‍ക്കാതെ മൊരിക്കുക). കറിവേപ്പില ഇട്ട് മൊരിയുന്നതുവരെ ഒന്നു കൂടെ ചൂടാക്കുക.

അരി വേറെ വറുക്കുക. കടലപ്പരിപ്പും വേറെ വറുക്കുക. തണുത്താല്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് എല്ലാം കൂടെ പൊടിച്ചെടുക്കുക. കൂടുതല്‍ പൊടിയരുത്

അളവ് നിങ്ങളുടെ ആവശ്യം അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. അനുപാതം ശരി ആയിരിക്കണം.

Dosa- chutney powder.

Urad dal - 3 cup

Gram dal - 1 cup

Dry chilli - 25 -30

Rice - 2 table spoon

Asafoetida powder to taste

Few curry leaves

Few pepper or pepper powder

Salt to taste

Roast urad dal, chilli and pepper . When done add curryleaves and roast for few minutes. Then roast rice and gram dal seperately. Let it cool. Add salt and make powder.

14 comments:

gauri said...

okok ethu njan try cheyyan poova SU .. :) ..

വിശാല മനസ്കന്‍ said...

സൂ ആളൊരു കുക്ക് തന്നെ അപ്പോള്‍. എത്ര ഐറ്റംസാ ഉണ്ടാക്കാനറിയുക!

സേമിയ ലഡ്ഡു ഇന്നലെ സോന ഉണ്ടാക്കി. പക്ഷെ, നെയ്യ് ചേര്‍ത്ത് ഉരുട്ടിയില്ല. ടീസ്പൂണ്‍ വച്ച് കഴിച്ചു. കൊള്ളാം ട്ടാ. സൂ ജീ. സന്മനസ്സിന് താങ്ക്സൂ.

സു | Su said...

ഗൌരീ :) ബ്ലോഗുകള്‍ വീണ്ടും വായിക്കാന്‍ തുടങ്ങിയതില്‍ സന്തോഷം. വേണമെങ്കില്‍ മുംബൈ സ്പെഷല്‍‌സ് ഇടാം.

വിശാലാ :) പരിഹസിക്കുന്നവരുടെ ഇടയില്‍ വിശാലമനസ്കര്‍ ഉണ്ടാവുന്നത് തന്നെ ഭാഗ്യം. ലഡ്ഡു പരീക്ഷിക്കാന്‍ തോന്നിയ സന്മനസ്സിന് നന്ദി. കണ്ടും ചെയ്തും ശീലിച്ചതും, സ്ഥിരം ചെയ്യുന്നവയുമായതും ആണ് ഇവിടെ പോസ്റ്റിയതൊക്കെ. ഒരു ക്യാമറ ഇല്ലാത്തതുകൊണ്ട് ഫോട്ടോ കൊടുക്കാന്‍ പറ്റുന്നില്ല. അത്രേ ഉള്ളൂ.

reshma said...

Su, please check out http://greenchutney.blogspot.com/2006/03/with-gratitude.html :)

സു | Su said...

രേഷ്, നന്ദി :)

Anonymous said...

ഗൂഗിള്‍ സെര്‍ച്ചില്‍ പോയി, വേണ്ട പാചകകുറിപ്പിന്റെ പേരിട്ടാ, ഈ ലോകത്തുള്ള എല്ലാ രെഴിസിപ്പീയും കിട്ടുമ്പോ, സൂ ഇങ്ങനെ മിനക്കെട്ട്‌ ടൈപ്പ്‌ ചെയ്ത്‌ കഷ്ടപെടണോ? ആ സമയ വേറെന്തെൊക്കെ ചെയ്യാം സൂ?

ഞാനാ രാവുണ്ണി.

ദേവന്‍ said...

രാവുണ്ണിച്ചേട്ടാ,
കൊല്ലത്തൊക്കെ കണ്ണങ്കുറുമ്പാട്‌, ചള്ളപ്പൊട്ട്‌ എന്നൊക്കെ വിളിക്കുന്ന ചെറിയൊരുതരം കരിമീന്‍ ഉണ്ട്‌. ഇതിനെ കൊട്ടത്തേങ്ങാ വറുത്തരച്ചു വയ്ക്കുന്ന കറി ആലോചിച്ചിട്ട്‌ കൊതി വന്നു പാടില്ല. ആ റെസിപ്പി ഒന്നു ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്ത്‌ ലിങ്ക്‌ എനിക്കു തരണേ, പ്ലീസ്‌. മലയാളത്തിലാണെങ്കില്‍ എറ്റവും നല്ലത്‌.

സു | Su said...

ഓ...ഞാന്‍ ഇത്രേം കാലം വിചാരിച്ചത് രെഴിസിപ്പി എന്നു പറയുന്നത് അതുല്യാമാഡം ആണെന്നാ. ആ കൂട്ടത്തില്‍ രാവുണ്ണിച്ചേട്ടനേം കണ്ടതില്‍‍ സന്തോഷം.

മറ്റുള്ളവരെ ഉപദേശിച്ച് നടക്കുന്ന സമയത്ത് വേറെ എന്തൊക്കെ ചെയ്യാം രാവുണ്ണീ....

അസൂയയ്ക്ക് മരുന്നു കണ്ടുപിടിക്കാം, മറ്റുള്ളവരെ പരിഹസിക്കുവാന്‍ കമന്റ് വെക്കുമ്പോഴെങ്കിലും അക്ഷരത്തെറ്റില്ലാതെ കമന്റ് ടൈപ്പ് ചെയ്യാന്‍ പഠിക്കാം.

പിന്നെ നമ്മുടെ രേഷ്മയുടെ ഫുഡ് ബ്ലോഗില്‍ പോയി, സു വിന്റെ റെസിപ്പി വെച്ചുണ്ടാക്കിയ ചട്ണി പൌഡറിന്റെ ഫോട്ടോ കാണാം.

ഉമേഷ്::Umesh said...

രാവുണ്ണിച്ചേട്ടോ,

ഗൂഗിളില്‍ പോയാല്‍ സൂവിനെപ്പോലുള്ള ആളുകള്‍ എവിടെയെങ്കിലും ഇട്ടിട്ടുള്ള രെഴിസിപ്പീ (എഴ്‌തീപ്പോ ശ്ശി മിന്‌ങ്ങീരുന്നൂ, ല്ലേ?) അല്ലേ കിട്ടുന്നതു്? അല്ലാതെ ഗൂഗൂളമ്മച്ചിയുടെ തന്തയില്ലാത്ത സന്തതികളല്ലല്ലോ?

ഓസിനു കിട്ടുന്നതു പത്തു വിരലുമുപയോഗിച്ചു കോരിയെടുത്തു വിഴുങ്ങിക്കോ. പക്ഷേ, തന്റെ പക്കലുള്ളതില്‍ അല്പം ബാക്കിയുള്ളവര്‍ക്കും കൊടുക്കണമെന്നു കരുതുന്നവരെ കുറ്റം പറയാതിരിക്കുക.

സത്യം പറഞ്ഞാല്‍, വര്‍ഷങ്ങളായി നിര്‍ത്തിയിരുന്ന പാചകം വീണ്ടും തുടങ്ങിയാലോ എന്നു തോന്നുന്നു കറിവേപ്പില കണ്ടുതുടങ്ങിയപ്പോള്‍. ഗൂഗിളില്‍ കാണുന്ന മംഗ്ലീഷിലുള്ള പാചകക്കുറിപ്പുകള്‍ക്കു പകരം, തനിമലയാളത്തിലുള്ള കുറിപ്പുകള്‍. മാത്രമല്ല, ചൈനീസ്, ഉത്തരേന്ത്യന്‍, ഇറാനിയന്‍ തുടങ്ങിയ അതിനൂതനസമ്പ്രദായങ്ങള്‍ക്കു പകരം നമ്മുടെ നാടന്‍ സാധനങ്ങള്‍ കാണുന്നതിന്റെ സന്തോഷവും.

(പിന്നെ, സൂവേ, ഇതൊക്കെ വര്‍ക്കു ചെയ്യുമല്ലോ, അല്ലേ? ഉണ്ടാക്കി നോക്കിയിട്ടു കുളമായാല്‍ ഞാന്‍ തന്നെ ഇവിടെ വന്നു ചീത്തയും പറയും, കേട്ടോ :-))

ഒരു പത്തുപന്ത്രണ്ടു കൊല്ലം മുമ്പു സൂവിനെപ്പോലെ ആരെങ്കിലും ഇങ്ങനെയെഴുതിയിരുന്നെങ്കില്‍ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന എനിക്കു പ്രയോജനമായേനേ. അന്നു “മായാ നായര്‍” എന്നൊരാള്‍ എഴുതിയ കുറിപ്പുകളായിരുന്നു ആധാരം. അതില്‍ക്കാണുന്ന ഇംഗ്ലീഷ് പേരുകള്‍ മനസ്സിലാക്കാന്‍ പെട്ട പാടേ..

Reshma said...

ഉമേഷ്ജി, ഇത് വര്‍ക്കും വര്‍ക്കും! ഞങ്ങള്‍ MTR chutney powder വാങ്ങുന്നത് നിര്‍ത്തി, ഇന്ത്യന്‍ സ്റ്റോറില്‍ ചെന്നത് തപ്പി പിടിക്കുന്നതിന്റെ പാതി സമയത്ത് ഉണ്ടാക്കിയെടുക്കാം നല്ല കിടിലം സൂ സ്പെഷ്യല്‍ ചട്ട്ണി പൊടി. (അടുക്കളയിലും അക്ഷരതെറ്റുകള്‍ മാത്രമുള്ള എനിക്ക് പോലും ഇതുണ്ടാക്കമെങ്കില്‍...)

സന്തോഷ് said...

സൂ, പാചകക്കുറിപ്പുകള്‍ കലക്കുന്നു.

ഞാനും ആലോചിച്ചിട്ടുണ്ട് എന്താ ഈ ‘രെഴിസിപ്പീ’ എന്ന്. ഒന്നുകില്‍ മലയാളി പറയുന്നപോലെ റസിപ്പി എന്നു പറയുക, അല്ലെങ്കില്‍ സായിപ്പുദ്ദേശിച്ചപോലെ രെസ്സഫിയെന്നു പറയുക.

Narada said...

Chempu puzhungi annakkil thalliyittu entha athinte recipe ennu chodikkumpozha "zheseeppi" ennokke varane.

Anonymous said...

情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品

A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇


av女優,av,av片,aio交友愛情館,ut聊天室,聊天室,豆豆聊天室,色情聊天室,尋夢園聊天室,080聊天室,視訊聊天室,080苗栗人聊天室,上班族聊天室,成人聊天室,中部人聊天室,一夜情聊天室,情色聊天室,情色視訊

A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

anju said...

Chechi kadalaparippinu pakaram puttukadala cherthal nannavumo?

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]