Tuesday, March 14, 2006

സേമിയ ലഡ്ഡു

നുറുക്കിയെടുത്ത സേമിയ -1 കപ്പ്

സൂചി റവ - 1/2 കപ്പ്

പഞ്ചസാര - 1 കപ്പ്‌

നെയ്യ്‌- 1 കപ്പ്‌

ഏലയ്ക്ക പൊടിച്ചത്‌ കുറച്ച്‌

10 അണ്ടിപ്പരിപ്പ്‌ നുറുക്കിയത്‌

സേമിയ കുറച്ച്‌ (ഒന്ന് രണ്ട്‌ ടീസ്പൂണ്‍) നെയ്യൊഴിച്ച്‌ ചുവക്കെ വറുക്കുക. അതു കഴിഞ്ഞ്‌ റവ വറുത്തെടുക്കുക. സേമിയയും റവയും തണുത്തതിനു ശേഷം മിക്സിയില്‍ പഞ്ചസാരയും ചേര്‍ത്ത്‌ നന്നായി പൊടിച്ചെടുക്കുക. അതില്‍ പൊടിച്ച ഏലയ്ക്കായും, അണ്ടിപ്പരിപ്പ്‌ നെയ്യില്‍ മൂപ്പിച്ചെടുത്തതും ചേര്‍ത്തിളക്കുക. എല്ലാം യോജിപ്പിച്ചു വെച്ചതിനു ശേഷം നെയ്യ്‌ ചൂടാക്കി ഇതില്‍ ഒഴിച്ച്‌ കുറച്ച്‌ ചൂടുള്ളപ്പോള്‍ത്തന്നെ ഉരുട്ടിയെടുക്കുക.

ശ്രദ്ധിക്കൂ....

നെയ്യ്‌ മുഴുവന്‍ ചേര്‍ക്കണമെന്നില്ല. ചൂടാക്കിയതിനു ശേഷം കൂട്ടിലേക്ക്‌ ഒഴിക്കുമ്പോള്‍ ഉരുട്ടിയെടുക്കാന്‍ അനുകൂലമായ പാകം അനുസരിച്ച്‌ ഒഴിച്ചാല്‍ മതി.

മധുരം ഇനിയും വേണ്ടവര്‍ക്ക്‌ അടുത്ത വട്ടം ഉണ്ടാക്കുമ്പോള്‍ പഞ്ചസാരയുടെ അളവ്‌ കൂട്ടാവുന്നതാണ്.


( ഉണ്ടാക്കി കഴിക്കുന്നതിനു മുമ്പ് ദൈവത്തെ സ്മരിച്ചാല്‍ കഴിച്ച്കഴിഞ്ഞാല്‍ എന്നെ സ്മരിക്കേണ്ട ആവശ്യം ഉണ്ടാകില്ല ;)

10 comments:

aneel kumar said...

Tasty!
പക്ഷേ ഇങ്ങനെ മറവി പാടില്ല സു.
രണ്ടാമത്തെ കുറിപ്പടിയില്‍ കറിവേപ്പില എഴുതാന്‍ മറന്നു :)

evuraan said...

സൂ,

എനിക്കുള്ള പ്രശ്നം ഇവിടെ. സഹായിക്കാമെങ്കില്‍ സഹായിക്കൂ.

പാചകവിധികള്‍, മലയാളത്തിലും, ഒപ്പം ഇംഗ്ലീഷിലും കൊടുത്തുകൂടെ? പത്നീരത്നത്തിന് മലയാളം വായിക്കാനറിയില്ല എന്നതും, ഇതു വല്ലതും പറഞ്ഞുണ്ടാക്കാനെങ്കില്‍ ഞാന്‍ മിനുട്ടിന് മിനുട്ടിന് തത്ത പറയുന്ന പോലെ വീണ്ടും വീണ്ടും വായിച്ച് പറയേണ്ടി വരും എന്നതും കൊണ്ട് ഈ വിചിത്രമായ മുട്ടിപ്പ്.

തന്നെയുമല്ല, തനി കേരളീയ വിഭവങ്ങളെ പറ്റിയുള്ള പാചകവിധികളല്ലേ? ആര്‍ക്കും റഫറന്‍സിന് ഉപയോഗിക്കാമല്ലോ?

ഇനി, പാചകവസ്തുക്കളുടെ തനി ആംഗലേയം പേരറിയില്ലെങ്കിലും സാരമില്ല, ഉദാ: കശുവണ്ടിപരിപ്പ്. കാഷ്യൂ എന്നാണെങ്കിലും, andiparippu എന്ന് ആംഗലേയത്തില്‍ എഴുതിയാലും, എന്നെ പോലെയുള്ളവരുടെ അന്നം കേമമായേനെ.

എന്തായാലും ഇത്ര കഷ്ടപ്പെട്ട് എഴുതുന്നതല്ലെ, വിസിബിലിറ്റി ഇത്തിരി കൂടെ ആയാലെന്താ കുഴപ്പം?

അല്ലെങ്കില്‍ വേണ്ട, അല്ലേ?

സു | Su said...

ഏവൂ,

ഇംഗ്ലീഷ്!(സു ഞെട്ടുന്നു) ആവാം. പക്ഷെ ഏവൂന്റെ പത്നി ചോദിക്കും “എന്തിനാ സു, ഇങ്ങനെ പാരപണിഞ്ഞത്? വായിക്കാന്‍ പറ്റുന്നില്ല, മനസ്സിലാവുന്നില്ല എന്നു പറഞ്ഞാല്‍ പുള്ളിക്കാരന്‍ പാചകം സ്വയം ഏറ്റെടുത്തേനേ.ഇനിയിപ്പോ ഞാന്‍ തന്നെ ചെയ്യണ്ടേ” എന്ന്.

പിന്നെ ഇതൊക്കെ ഉണ്ടാക്കി കഴിക്കുന്നതിനുമുമ്പെയുള്ള കണ്ടീഷന്‍സ് ഒക്കെ അറിയാലോ അല്ലേ ;)

സുധ said...

കറിവേപ്പിലയില്‍ മധുരം വേണ്ടാ.
മധുരത്തിന് മറ്റൊന്നു തുറക്കൂ.

evuraan said...

സൂ,

നന്ദി.

ആദ്യത്തെ കുറിപ്പുകള്‍ കൂടി ആംഗ‌ലേയവല്‍ക്കരിച്ചാല്‍... പിന്നെ ഞാന്‍ ചോദിച്ച ദോശയുടെ കൂടെ കഴിക്കുന്ന കടുകു വറുത്തരച്ച ചമ്മന്തിയുടെ കാര്യം.

ശല്ല്യമായി, അല്ലേ?

evuraan said...

ശ്ശെടാ,

ഒരു കമ്മന്റിപ്പൊ ഇവിടെ ഇട്ടതേയുള്ളൂ.

എവിടെപ്പോയോ ആവോ.

ബ്ലോഗറിന്റെ മറിമായങ്ങളിലൊന്നാവാം.

എനിവേ...

പോസ്റ്റുകളില്‍ ആംഗലേയം ചേര്‍ക്കുന്നതിന് നന്ദി, സൂ. ആദ്യത്തെ ലേഖനങ്ങള്‍ കൂടി സമയം കിട്ടുന്നതനുസരിച്ച് അങ്ങിനെയാക്കിയാല്‍ നന്നായിരുന്നു.

പിന്നെ, ഞാന് ദോശയുടെ കൂടെക്കഴിക്കുന്ന, കടുക് വറുത്തരച്ച ചമ്മന്തിയുടെ കാര്യം ചോദിച്ചിരുന്നു....

:)

ഇതൊരു ശല്ല്യമായെന്ന് തോന്നുന്നോ, സൂ?

ഉമേഷ്::Umesh said...

വേല മനസ്സിലായി, ഏവൂരാനേ.

ജാസ്മിനെക്കൊണ്ടു ചമ്മന്തി ഉണ്ടാക്കിച്ചു ദോശയടിക്കാനല്ലേ?

മലയാളമല്ലാത്ത ഒന്നിനെയും പൊക്കാത്ത പാതാളകരണ്ടിയുണ്ടാക്കിയ ബ്ലാക്ക്സ്മിത്തല്ലേ, ഭാര്യയെ മലയാളം വായിക്കാന്‍ പഠിപ്പിക്കെടോ!

അതോ, ഇനി വല്ല സായ്പിനും കൊടുത്തു് ചമ്മന്തി പായ്കറ്റുകളിലാക്കി വിതരണം ചെയ്യാനുള്ള ബിസിനസ്സിന്റെ പുറപ്പാടാണോ? (അമേരിക്കയില്‍ ഇതിനൊക്കെ വലിയ ഡിമാന്‍ഡാണു, കേട്ടോ) ഒറിജിനല്‍ ഐഡിയയ്ക്കുള്ള കാശ് എണ്ണിവാങ്ങിച്ചോണേ സൂ!

Anonymous said...

I liked your last comment, (daivatthe smarichchaal...) Su. -S-

Anonymous said...

alla SU.. ee semiyum ravayum koodi podichal pinne kazhikunnavar engane ariyum ethu semiya ladoo anennu ????? alla njan veruthe oru samshayam chodhichunne ullu ..

സു | Su said...

Gauree laddu nannaayaal ellavarum chodikkum. appol paranjukotuthal mathi ketto. allenkilum semiyaykk oru special taste varum. :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]