Saturday, March 25, 2006

ഈന്തപ്പഴം അച്ചാര്‍ Dates pickle

ഈന്തപ്പഴം - 300ഗ്രാം (കുരു കളഞ്ഞത്)

പച്ചമുളക് - 4-5 വട്ടത്തില്‍ ചെറുതായി അരിഞ്ഞത്.

ഇഞ്ചി - ചെറിയ കഷണം- പൊടിയായി അരിഞ്ഞത്

ഇളനീര്‍ വെള്ളം - 1/2 കപ്പ്

കായം - സ്വല്പം പൊടി.

മുളകുപൊടി - വളരെ കുറച്ച്

അച്ചാര്‍പ്പൊടി (അച്ചാര്‍ മിക്സ്) - 2 ടീസ്പൂണ്‍.

നല്ലെണ്ണ - 3 ടേബിള്‍ സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന് (കടയില്‍ നിന്നു വാങ്ങുന്ന അച്ചാര്‍പ്പൊടിയില്‍ ഉപ്പ് ഉണ്ടാകും. അതുകൊണ്ട് ഉപ്പ് വളരെക്കുറച്ച് മാത്രം ചേര്‍ത്താല്‍ മതിയാകും.)

ഈന്തപ്പഴം ഇളനീര്‍ ഒഴിച്ച് 6 മണിക്കൂര്‍ വെക്കുക. അതിനു ശേഷം ആ വെള്ളത്തില്‍ത്തന്നെ കൈകൊണ്ട് അമര്‍ത്തി നന്നായി യോജിപ്പിക്കുക. യോജിപ്പിച്ചു കഴിഞ്ഞാല്‍ ഈന്തപ്പഴവും ഇളനീരും വേറെ വേറെ നില്‍ക്കരുത്. എണ്ണയില്‍ പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക.നല്ലപോലെ മൊരിഞ്ഞ് പാകം ആയാല്‍ മുളകുപൊടി ഇടുക. അച്ചാര്‍ പൊടിയും ഇടുക. നന്നായി ഒന്ന് വഴറ്റിയതിനു ശേഷം ഈന്തപ്പഴവും ഇളനീരും കായവും ഉപ്പും യോജിപ്പിച്ചു വെച്ചതിലേക്ക് ഇട്ട് നന്നായി യോജിപ്പിക്കുക.


Dates pickle

Dates - 300 gm ( without seeds)

Green chilli - 4 - 5 finely chopped

Ginger - one small piece. finely chopped

Asafoetida (hing) - A pinch.

Tender coconut water - 1/2 cup

Chillipowder - a pinch

Pickle powder(Pickle mix) - 2 Teaspoon

sesame oil ( til oil) - 3 tablespoon

Salt to taste (Add salt as required - pickle mix usually contains salt)

Soak dates in tender coconut water for 6 hours. Then add asafoetida, salt and mix it well. Soften the dates with hand. Deep fry chilli and ginger in oil. When done add chilli powder and pickle powder and mix well. Then add that mixture to dates mixture.

8 comments:

Anonymous said...

ഇതു ഞാന്‍ ആദ്യായിട്ടു കേള്‍ക്കുകയാണ്‌, ഒന്നു പരീക്ഷിച്ചു നോക്കണം. മുംബൈ സ്പെഷ്യല്‍ ചപ്പാത്തി കറികള്‍ ഇട്ടാല്‍ ഉപകാരമായിരുന്നു. എനിക്കു നാടന്‍ കറികളേ അറിയൂ.

ബിന്ദു

ശനിയന്‍ \OvO/ Shaniyan said...

ബിന്ദു, അതു മലബാര്‍ സ്പെഷ്യല്‍ ആണ്.. കേരളത്തിന്റെ ബാക്കി ഭാഗങ്ങളില്‍ ഈന്തപ്പഴത്തിന് അത്ര പ്രാധാന്യം ഇല്ലല്ലോ..

archana said...

Su,
This one seems to be a dates pickle with a twist. I wish i could find tender coconut water here. Thank you for the recipe
Archana

സു | Su said...

Niharika & Archana ,

thanks for visiting :)
and happy to know that u both liked the recipe.

പ്രിയ said...

ഇതു ഒന്നു ഉണ്ടാക്കി നോക്കണമല്ലോ.(ഈ ഇളനീര്‍ തന്നെ വേണൊ? )

സു | Su said...

പ്രിയ, വിനാഗിരിക്കു പകരമാവും ഇളനീർ ചേർക്കുന്നതെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ വിനാഗിരി ചേർക്കാറില്ല.

Success said...

ഞാന്‍ മുസ്തഫ ഇപ്പോള്‍ നെതെരലണ്ട്സില്‍ താമസിക്കുന്നു , എല്ലാ പോസ്റ്റുകളും നന്നായിട്ടുണ്ട്.. നമ്മുടെ നാടന്‍ ഭക്ഷണം എക്കാലത്തും നമുക്ക് പ്രിയപ്പെട്ടതാണല്ലോ. അത് പറഞ്ഞു തരുന്ന രീതിയും താങ്കളുടെ വിഭവങ്ങളും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു . ഞാന്‍ ഫുഡ്‌ ഉണ്ടാക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് പക്ഷെ ഇറച്ചിയും മീനും ഒക്കെ ആണ് എന്റെ സ്പെഷ്യല്‍ ഐറ്റം . കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

Rajamony Anedathu said...

വളരെ ഇഷ്ടപെട്ട ഒരു പാചക ബ്ലോഗ്‌ ആണ് കറിവേപ്പില...പക്ഷെ എന്തോ 2013ല്‍ അകെ 6 പോസ്റ്റുകള്‍ മാത്രമേ ഉള്ളു...വൈവിധ്യമുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തുക കൂടുതല്‍ ആയി...എല്ലാ അഭിനന്ദനങ്ങളും

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]