കാരറ്റ് - 1 കിലോ
നെയ്യ്- 1/4 കപ്പ്
പഞ്ചസാര - 400gm
പാല്‍ - 2 കപ്പ്
ഏലയ്ക്ക പൊടിച്ചത്- 5 എണ്ണം
അണ്ടിപ്പരിപ്പ് - 10 എണ്ണം നുറുക്കിയത്
കിസ്മിസ്- 10-12 എണ്ണം
കാരറ്റ് വളരെ ചെറുതായി കൊത്തിയരിഞ്ഞെടുക്കുക. അതിന് ശേഷം പാല്‍ ഒഴിച്ച് വേവിക്കുക. കുക്കറില്‍ വേവിച്ചാലും മതി. വെന്തുകഴിഞ്ഞാല്‍ പാല്‍ വറ്റുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക. പഞ്ചസാര ചേര്‍ത്ത് ഇളക്കി അലിയിപ്പിക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്,ഏലയ്ക്ക എന്നിവയും നെയ്യും ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. എല്ലാം യോജിച്ച് കട്ടിയായാല്‍ അടുപ്പില്‍ നിന്നിറക്കുക. ഇത് മുറിച്ചെടുക്കുന്ന പാകത്തില്‍ ഉള്ളതല്ല.
Subscribe to:
Post Comments (Atom)
6 comments:
കാരറ്റ് നീളത്തില്‍ മുറിക്കണോ വട്ടത്തില്‍ മുറിക്കണോ?
കുട്ടപ്പായി, നന്ദി :)
സൂ..കഴിഞ്ഞയാഴ്ച ഞാനിതുണ്ടാക്കി.
ഒരബദ്ധം പറ്റി. കാരറ്റരിഞ്ഞത് നെയ്+ പഞ്ചസാര ചേര്‍ത്തു വേവിച്ചു ബ്രൌണ്‍ ആക്കി. അതു കഴിഞ്ഞാണ് പാലു ചേര്‍ത്തു കുറുക്കിയത്. ഒരു 4-5 മണിക്കൂര്‍ എടുത്തു. ഹലുവ നല്ല പായസം പോലെ കിട്ടുകയും ചെയ്തു.
ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം.
ഇതിത്രേ ഉള്ളാരുന്നോ!
ഈ ഗാജര്‍ ഹല്‍വ കൊണ്ടുതന്നിട്ടു് പാക്കിസ്ഥാനി പയ്യന്‍ പറഞ്ഞതു് ഇതുണ്ടാക്കാന്‍ വലിയ പാടാണെന്നാണല്ലോ! അതു വാങ്ങുമ്പോള്‍ പറഞ്ഞേക്കാവുന്ന 'മെഹര്‍ബാനി'ക്കു മാറ്റു കൂടാന്‍ വേണ്ടി പറഞ്ഞതാവും ല്ലേ?
സിദ്ധാര്‍ത്ഥോ,
ഇതുണ്ടാക്കിയാല്‍ എങ്ങിനെയിരിക്കുമെന്ന് ഊഹമില്ല, നല്ല ഗാജര്‍ കാ ഹല്‍വ റോളയിലെ അല്‍ റീം ബേക്കറിയില്‍ നിന്നും ലഭിക്കും (ജീപീഓ റൌണ്ടില്‍ നിന്നു് കോണ്‍കോര്‍ഡ് സിനിമയിലേക്ക് പോകുന്ന റോഡില്‍)
ഇതും ഉണ്ടാക്കി.
http://sneha-sandram.blogspot.com/2006/03/blog-post_25.html
Post a Comment