Thursday, March 16, 2006

ഉരുളക്കിഴങ്ങ് ബജ്ജി- POTATO BAJJI.

ഉരുളക്കിഴങ്ങ് - 5 എണ്ണം.

കടലമാവ് -- 1/2 കപ്പ്

മുളക് പൊടി - കുറച്ച്

ഉപ്പ്- പാകത്തിന്

എണ്ണ -വറുത്തെടുക്കാന്‍

ഉരുളക്കിഴങ്ങ് തോലുകളഞ്ഞ്, വട്ടത്തില്‍, കനം അധികമില്ലാതെ, മുറിച്ചെടുക്കുക. കടലമാവില്‍ മുളക് പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം ഒഴിച്ച് ഇളക്കുക. മാവ് കട്ടിയില്‍ ഇരിക്കണം. എണ്ണ ചൂടാക്കി അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങ് മാവില്‍ മുക്കിയെടുത്ത് എണ്ണയില്‍ വറുക്കുക.

Potato Bajji.

Potato Peeled - 5 nos.

Gram dal Powder (Besan) -1/2 cup

chilli powder - a pinch

Salt to taste.

Oil for frying

Cut potatoes in round narrow shape. Put chilli powder, and salt to besan and mix well with water.

Dip potatoes in that mixture and deep fry.

7 comments:

വര്‍ണ്ണമേഘങ്ങള്‍ said...

എന്നാ പിന്നെ അര- അല്ല- മുഴുക്കൈ നോക്കിയിട്ട്‌ തന്നെ കാര്യം..!

Anonymous said...

സു,ബ്രെഡ്‌ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത്‌ ഇതേ കൂട്ടില്‍ മുക്കി വറുത്തെടുത്ത്‌ നോക്കിയിട്ടുണ്ടോ?

ബിന്ദു

CyberRowdy(Q8TechDrive) said...

I love this! this is the best blog I've ever come cross

ഇന്ദു | Preethy said...

കുറിപ്പുകള്‍ ഇനിയും പോരട്ടെ, സു. നന്നാവുന്നു!
ഇതേ മാവില്‍ സവാള മുക്കി വറുത്തെടുത്താല്‍ സവാള ബജ്ജി.

ദേവന്‍ said...

അപ്പോ പച്ചമുളകൊരെണ്ണം ഇതില്‍ മുക്കിയാല്‍ മുളകു ബജ്ജിയായൊ?

ഇന്ദു | Preethy said...

പച്ച മുളകു വേണ്ട :) പകരം എരിവില്ലാത്ത വലിയ മുളക് മുക്കിയെടുത്താല്‍ മുളകു ബജ്ജിയുമായി!

Anonymous said...

Adding a pinch of asafoetoda powder will add to the flavour.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]