Monday, March 13, 2006

എല്ലാവര്‍ക്കും സ്വാഗതം!

അന്നപൂര്‍‌ണ്ണേ സദാപൂര്‍‌ണ്ണേ
ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ത്ഥം
ഭിക്ഷാം ദേഹി ച പാര്‍വ്വതി
മാതാ ച പാര്‍വ്വതീദേവീ

പിതാ ദേവോ മഹേശ്വരഃ
ബാന്ധവാഃ ശിവഭക്താശ്ച
സ്വദേശോ ഭുവനത്രയം
ഓം ശ്രീ അന്നപൂര്‍ണ്ണായൈ നമഃ

സുഹൃത്തുക്കളേ, സൂര്യഗായത്രി എന്ന ബ്ലോഗ് വായിച്ച് നിങ്ങള്‍ തന്ന പ്രോത്സാഹനത്തിനും സ്നേഹത്തിനും നന്ദി മനസ്സില്‍ കരുതിക്കൊണ്ട് ഞാന്‍ നിങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ അടുത്ത ബ്ലോഗും കൊണ്ട് ഇറങ്ങിയിരിക്കുകയാണ്. കറിവേപ്പില എന്ന ഈ പാചകബ്ലോഗില്‍ ‍ചേട്ടന്റെ ക്ഷമ പരീക്ഷിച്ചുകൊണ്ട് ഞാന്‍ വെച്ചു വിളമ്പുന്ന പാചകത്തിന്റേയും, എന്റെ പരീക്ഷണത്തിന്റേയും കുറിപ്പുകള്‍ നിങ്ങള്‍ക്ക് വായിക്കാം. ഇത് വായിച്ച് നിങ്ങള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് യാതൊരു തരത്തിലും ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതല്ല എന്ന് സധൈര്യം, സസ്നേഹം അറിയിച്ചു കൊള്ളുന്നു.
നിങ്ങള്‍ ഇതിനെ കറിവേപ്പില പോലെ തള്ളിക്കളയില്ല എന്ന വിശ്വാസത്തോടെ...
17 comments:

viswaprabha വിശ്വപ്രഭ said...

കൊള്ളാം!

പറ്റിയ ഒരു സ്പോണ്‍സറെയും കിട്ടി അല്ലേ?
അന്നമ്മ (അന്നപൂര്‍ണ്ണാമ്മ) തുണയ്ക്കട്ടെ!

.::Anil അനില്‍::. said...

എല്ലാ വായനക്കാര്‍ക്കും ഉദരരോഗശാന്തി നേരുന്നു :)
ഇതിന്റെ പിന്നിലെ പ്രേരണ തീര്‍ച്ചയായും സൂന്റെ ചേട്ടന്‍ തന്നെ ആയിരിക്കാനേ വഴി കാണുന്നുള്ളൂ.

സുധ said...

എന്റെ കൈപുണ്യം മടുത്തുകൊണ്ടിരിയ്ക്കുന്ന അനിച്ചേട്ടനും മക്കള്‍ക്കും നാളെമുതല്‍ ‘മലക്കറിയും കറിവേപ്പിലയും’ ചേര്‍ത്ത് ഒന്നാ‍ന്തരം ഊണ്.

ഉറപ്പായും ‘കറിവേപ്പില’ പോലെ തള്ളിക്കളയില്ല.

Jo said...

Great going. :-) enthaayaalum postunnathinu munpu kazhichittu vayaru kedaayonnum koodi ariyikkanam, ketto. ;-)

ellaa vidha bhaavukangalum...

സ്വാര്‍ത്ഥന്‍ said...

ചേട്ടന് എല്ലാവിധ ആയുരാരോഗ്യവും നേര്‍ന്നു കൊണ്ട്,
സുസ്വാഗതം :)

ശനിയന്‍ \OvO/ Shaniyan said...

നന്നായി.. വീടും 'കുടി'യുമില്ലാതെ അലഞ്ഞുതിരിയുന്ന എന്നേപ്പോലുള്ളവര്‍ക്ക്‌ പയറ്റി പഠിക്കാന്‍ ആയുധങ്ങള്‍ കിട്ടുമല്ലോ!.. പോരട്ടെ, അപ്പൊ എവിടെയാ തുടങ്ങുന്നത്‌?

ദേവന്‍ said...

നല്ല കാര്യം. പാചകബ്ലോഗ്ഗില്ലല്ലോ എന്നു ഞാനും ആലോചിച്ചതാണ്. നളനല്ലാത്തതുകൊണ്ട് എനിക്കു പാചക ടിപ്സ് ഒന്നും തരാനില്ല. എങ്കിലും എവിടെയോ കേട്ട ഒരു കാര്യം പറഞ്ഞേക്കാം.

പ്രോഗ്രാം അവതാരകര്‍ മലയാളം കൊര്‍ചു കൊര്‍ച് പറയുന്നതു തുടങ്ങുന്നതിനു മുന്‍പ്, സുരേഷ് ഗോപി ഇംഗ്ലീഷു പഠിക്കും മുന്നേ, മീഡിയാക്കാരെല്ലാവരും നമ്പാടന്‍ മാഷിനെ ഉപദേശപ്രകാരം ഏവരും മലയാളത്തില്‍ ഇംഗ്ലീഷു കലരാതെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാചകവേദി അവതാരകക്ക് baking soda എന്തോ ഒരു ‘രം’ ആണെന്നു മാത്രമേ ഓര്‍മ്മയുള്ളു. അബദ്ധം വാ സുബദ്ധം വാ
“ചേരുവകളെല്ലാം ഒരു പാത്രതിലിട്ട് അതില്‍ ഒരു റ്റേബിള്‍ സ്പൂണ്‍ നവസാരം ചേര്‍ത്ത് നന്നായി ഇളക്കുക“ എന്നങ്ങ് പറഞ്ഞൊപ്പിച്ചു.

സോഡാ കാരം നവസാരമായ ആ ദിവസമാണത്രേ കേരളത്തിലെ ആശുപത്രികള്‍ “ഗാസ്റ്റ്ട്രോഎന്തരോ“ ദിവസമായി ആചരിക്കുന്നത്

kumar © said...

സു ഇതിനു നമുക്കൊരു സ്പോണ്‍സറെ തപ്പിയെടുത്താലോ? ഈസ്റ്റേണ്‍ കറിപൌഡറോ, മേളം മസാലയോ മറ്റോ?

“സൂപ്പര്‍ഹിറ്റ് പ്രോഗ്രാം ഈസ്റ്റേണ്‍ സൂ കറിവേപ്പില നിങ്ങള്‍ക്കായി അവതരിപ്പിച്ചത്, ഈസ്റ്റേണ്‍ കറിമസാല, പറക്കാട്ട് ജൂവലേര്‍സ്, അമ്മ അയൂര്‍വേദ സോപ്പ്...” അങ്ങനെപോകും വോയ്സ് ഓവര്‍.
അതേ, വിശന്നു തുടങ്ങി.. നിരക്കട്ടെ ബ്ലോഗു തീന്മേശയില്‍ വിഭവങ്ങള്‍.

വിശാല മനസ്കന്‍ said...

സുന്റെ സുന്മനസ്സിന് നന്ദി.
റെസിപ്പീകള്‍‍ ട്രൈ ചെയ്തിട്ട് തന്നെ കാര്യം .വരണോടത്ത് വച്ച് കാണാം :)

സു | Su said...

സ്വാഗതത്തിനു നന്ദി :)

അപ്പോ പരീക്ഷണം തുടങ്ങാം അല്ലേ?

സാക്ഷി said...

ചേട്ടന്‍റെ ലേറ്റസ്റ്റ് ഫോട്ടോ ഒന്നു പോസ്റ്റ് ചെയ്യോ? ഷേപ്പ് ഒന്നു കാണാനാ. ;)

ഉമേഷ്::Umesh said...

ഒരു നല്ല തുടക്കമല്ലേ, സ്തോത്രം തെറ്റുകൂടാതെ ഇരിക്കട്ടേ:

അന്നപൂര്‍‌ണ്ണേ സദാപൂര്‍‌ണ്ണേ
ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ത്ഥം
ഭിക്ഷാം ദേഹി ച പാര്‍വ്വതി

മാതാ ച പാര്‍വ്വതീദേവീ
പിതാ ദേവോ മഹേശ്വരഃ
ബാന്ധവാഃ ശിവഭക്താശ്ച
സ്വദേശോ ഭുവനത്രയം

ഓം ശ്രീ അന്നപൂര്‍ണ്ണായൈ നമഃ

എല്ലാ ആശംസകളും.

പാചകക്കുറിപ്പുകള്‍ ഇടുന്നവരെല്ലാവരും സിബുവിന്റെ സൂചികയില്‍ പാചകവിഭാഗത്തിലേക്കു് ഒരു ലിങ്കും കൂടി കൊടുത്തിരുന്നെങ്കില്‍...

സു | Su said...

സാക്ഷി, ഫോട്ടോ ഉടനെ പ്രസിദ്ധീകരിക്കും. എന്നിട്ട് തൃപ്തിപ്പെട്ട് പരീക്ഷണം തുടങ്ങിയാല്‍ മതി ;)

ഉമേഷ് :) നന്ദി. തിരുത്തി. ലിങ്കിന്റെ പരിപാടി അറിയില്ല . ശ്രമിക്കാം.(എന്നു വെച്ചാല്‍ വേറെ ആരെയെങ്കിലും ശല്യം ചെയ്ത് ചെയ്യാം എന്ന് ;))

evuraan said...

പാവം അനില്‍.

ഇഷ്ടാ, ആയുധങ്ങളുമേന്തി സു-വിന്റെ നാട്ടിലേക്കൊന്ന് പോകണമെന്ന് തോന്നുന്നോ?

ഇനിയൊതുങ്ങിക്കോളും, അനിലൊതുങ്ങിക്കോളും..

ഹ ഹ ഹ.

Jokes aside, സൂ, നല്ലൊരു സംരഭം. ആശംസകള്‍ .

ഒരു ചോദ്യവും, ദേ, ഞങ്ങളുടെ നാട്ടില്‍ ദോശയുടെ കൂടെ കഴിക്കാന്‍ ഒരു തരം ചമ്മന്തിയുണ്ട് - കടുക് വറുത്തരച്ച, അല്പം ചാറുമൊക്കെയായി. ദേ ഇവിടെയും ഞാന്‍ എഴുതിയിട്ടുണ്ട്.

ഒന്നെഴുതുമോ അതിന്റെ പാചകവിധി?

Anonymous said...

Hi Su chechi,
Looks like u love cooking...i too like cooking...though i hardly do it ;)
I'll definitely check ur site for recipes...and surprise my parents!

Ananya

സു | Su said...

Thanks :) ANU.

ജയകൃഷ്ണന്‍ said...

എന്റെ ഭാര്യ നിങ്ങളുടെ ഒരു ആരാധകയാണ്.താങ്കാളുടെ പുതിയ പൊസ്റ്റ്നായി കാത്തിരിക്കുന്നു.അതുകൊണ്ട് ഒന്നു കുറച്ച് നല്ലസാദനങ്ങൾ പൊസ്റ്റ് ചെയ്യാൺ ദയവുണ്ടാകണം

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]