Tuesday, July 25, 2006

പുട്ട്


അരിപ്പൊടി.

ഉപ്പ്.

ചിരവിയ തേങ്ങ.

പുട്ടുകുറ്റി.

വെള്ളം.


പുട്ടുപൊടിയില്‍ ആവശ്യത്തിന് മാത്രം ഉപ്പിട്ട് അല്പാല്പമായി വെള്ളം ചേര്‍ത്ത് നല്ല പോലെ യോജിപ്പിക്കുക. കാണിച്ചിരിക്കുന്ന അത്ര അളവിലേ വെള്ളം വേണ്ടൂ. വേണമെങ്കില്‍ സ്വല്പം കൂടെ ആവാം. അധികമായാല്‍ സിം‌പിള്‍ ദോശ കഴിക്കേണ്ടി വരും.;)
ഇങ്ങനെ ആയിക്കഴിഞ്ഞാല്‍ മിക്സിയില്‍ ഇട്ട് ഒന്നുകൂടെ യോജിപ്പിച്ചാല്‍ വളരെ മൃദു ആകും.
പുട്ടുകുറ്റിയില്‍ ചില്ലിട്ട് ;) ആദ്യം കുറച്ച് തേങ്ങ ഇടുക. പിന്നെ അരിപ്പൊടി ഇടുക. പിന്നെ തേങ്ങ, പിന്നെ അരിപ്പൊടി. രണ്ടോ മൂന്നോ ഭാഗങ്ങള്‍ ആക്കാം വേണമെങ്കില്‍. ഇതില്‍ രണ്ട് ഭാഗമേ ഉള്ളൂ.

ഇത് കുക്കറിന്റെ മുകളില്‍ വെക്കുന്ന പുട്ടുകുറ്റിയാണ്. കുക്കറില്‍ വെള്ളം ഒഴിച്ച് (5 ഗ്ലാസ്സ് വെള്ളം മതിയാവും. ആരും കഷായം കുടിക്കുന്ന ഔണ്‍സ് ഗ്ലാസ് അല്ല ഉപയോഗിക്കുന്നതെന്നു കരുതുന്നു ;) .

കുക്കര്‍ ചൂടായി ആവി വന്നു തുടങ്ങുമ്പോള്‍ അതിനു മുകളില്‍ പുട്ടുകുറ്റി സ്ഥാപിക്കുക. പുട്ടുകുറ്റിയും ചൂടായി ആവി നല്ലപോലെ വന്നതിനു ശേഷം ( ആവി വന്ന് 2- 3 മിനുട്ട് ) തീ അണച്ച് ശേഷം പുട്ടുകുറ്റി എടുത്ത് പുട്ട് എടുക്കുക. ഒരു മിനുട്ട് വെച്ചതിനു ശേഷം പുട്ട് പ്ലേറ്റിലേക്ക് മാറ്റുക.
ഇനി ചൂടോടെ കറിയും കൂട്ടി കഴിക്കാം.

12 comments:

kumar © said...

ഇതൊരു സാധാരണ പുട്ടല്ലേ?
എന്താ ഇതിന്റെ പ്രത്യേകത? ഇതു വേണ്ട. ഇതു വേണ്ട. സൌദി അറേബ്യയിലേക്ക് മണലുകയറ്റി അയക്കുന്ന പണി വേണ്ട.

ഇവിടെ ഞങ്ങള്‍ മീന്‍ പുട്ടും മെഴുക്കു പുരട്ടി പുട്ടും ഒക്കെ ഉണ്ടാക്കി ‘പുട്ട്‌റേറ്റ്’ എടുക്കാനിക്കുവാണ്.

അതിനടുത്തിരിക്കുന്ന കറിയാണെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.

എന്തായാലും പാവ് ബാജി ഞാന്‍ പരീക്ഷിച്ചു. ഇപ്പോള്‍ അത്തരത്തിലുള്ള ഒരവസ്ഥയില്‍ ആണ്. എന്തു അവസ്ഥയായാലും വിജയമായിരുന്നു.

എന്തായാലും ഒരു കാര്യം ഉറപ്പായി. ചേട്ടനു ഇപ്പോള്‍ വല്ലതും കഴിക്കണമെന്നുണ്ടെങ്കില്‍ ബ്ലോഗുതുറന്ന് കഴിക്കേണ്ടിവരും ല്ലേ?.
പുട്ടുകുറ്റില്‍ കണ്ടു, ക്യാമറയുമായി നില്‍ക്കുന്ന ചേട്ടന്റെ പ്രതി ബിംബം.!

(ഇതു കണ്ട് പുട്ടുണ്ടാക്കാന്‍ തുടങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, ആദ്യത്തെ ബെല്ലിനു തന്നെ പുട്ടുകുറ്റിയില്‍ ചില്ലിടാന്‍ മറക്കരുത്. പ്രഷര്‍ കുക്കറിലാണ് കളി. ശര്‍ക്കരയിട്ട് പായസം പോലും ആക്കിമാറ്റാന്‍ കഴിയില്ല!)

Inji Pennu said...

സൂവേച്ചി...

ആഹ!അടുക്കള തുറന്നുവല്ലെ? കണ്ണൂറിലെ സ്പ്ഷ്യല്‍ വിഭവങ്ങളൊക്കെ പോരട്ടെ.
സൂവേച്ചിക്കു നമ്മള്‍ നട്ട് വളര്‍ത്തിയ കായൊക്കെ വെച്ച് അതു വെച്ചു കഴിക്കുന്ന ഒരു റൈസിപ്പി ഇടാന്‍ താല്‍പ്പര്യം ഉണ്ടൊ? ചുമ്മ ഒരു രസം പോലെ? അപ്പൊ അടുക്കളത്തോട്ടവും കാണല്ലൊ?
അങ്ങിനെ ആണെങ്കില്‍ അതു ഓക്ടോബര്‍ ഒന്നിന് മുന്ന് ഇട്ടാല്‍ എന്റെ ഒരു കുഞ്ഞു പരിപാടിയില്‍
ഉള്‍പ്പെടുത്താമായിരുന്നു....
താല്‍പ്പര്യം ഉണ്ടെങ്കില്‍ പറയൂട്ടൊ. ഞാന്‍ ലിങ്ക് തരാം..

സു | Su said...

എനിക്ക് അടുക്കളത്തോട്ടം ഇല്ല ഇഞ്ചിപ്പെണ്ണേ :(

viswaprabha വിശ്വപ്രഭ said...

കറിവേപ്പിലയില്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ കൊതി കൂടുന്നു. ഇനി ഇതൊക്കെ ഉണ്ടാക്കിത്തിന്നു പരീക്ഷിക്കാതെ വഴിയില്ല!

Inji Pennu said...

എന്നാ തുടങ്ങൂ എന്റെ സൂവേച്ചി..നാട്ടില് നിന്നിട്ട് അടുക്കളത്തോട്ടം ഇല്ലാന്ന് പ്ലീസ് പറയല്ലെ..
സൂവേച്ചി ഫ്ലാറ്റിലാണോ? അല്ലാന്ന് കരുതുന്നു..
ഇവിടെ വെറുതെ ഒരു ജനല്‍ മാത്രവും 4 മാസം പുല്‍ക്കൊടി കരിഞ്ഞു പോവുന്ന കൊടും തണുപ്പുമുള്ള സ്ഥലങ്ങളിലൊക്കെ പെമ്പിള്ളേര്‍ ചട്ടിയിലുമൊക്കെ ആയി മണ്ണൊക്കെ കാശു മുടക്കി മേടിച്ചു പറ്റാവുന്ന ചെയ്യുന്നു..

സൂവേച്ചി ഇതു വായിച്ച് നോക്കൂ..ഒരു ഇന്‍സ്പിരേഷന്‍ കിട്ടാനാണ്..

Muringa

Beans

Mint

Radish

നമ്മള് കേരളത്തിന്റേയും ആ പച്ചപ്പിന്റേയും ശരിയായ വില അറിയുന്നത് നാട്ടില്‍ നിന്ന് മാറി നില്‍ക്കുമ്പൊഴാണ്...

സൊ, ചേച്ചിക്ക് പറ്റാവുന്ന വിധത്തില്‍ ഒരെണ്ണം തുടങ്ങൂ..കേരളത്തില്‍ നിന്ന് ഒരു എന്റ്രി കിട്ടിയാല്‍ ഞാന്‍ ലോട്ടറി അടിച്ച പോലെ ആവും..ന്റെ പൊന്ന് നാടല്ലെ..!
മലയാളമായാലും നോ പ്രോബ്ലം...

സു | Su said...

ഇഞ്ചിപ്പെണ്ണേ,

അങ്ങനെ ഇന്‍സ്പിരേഷന്റെ പിറകെ പോയിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ആരായേനേ ;) സു എന്നൊരു ബ്ലോഗ്ഗറേ ഉണ്ടാവുമായിരുന്നില്ല. എന്നാലും എന്റെ ഇഞ്ചിപ്പെണ്ണ് പറഞ്ഞതല്ലേ, ശ്രമിച്ച് നോക്കാം. പിന്നെ അടുക്കളയും പൂട്ടി കുറേ ദിവസം മാറി നില്‍ക്കുന്നവര്‍ക്ക് പറ്റിയ ജോലിയല്ല ഈ അടുക്കളത്തോട്ടം. ചെടിയൊക്കെ കരിഞ്ഞ് പോവില്ലേ?
തല്‍ക്കാലം എന്റ്രി ഇല്ല ഇവിടുന്ന് ;)

Raghavan P K said...

നന്നായിട്ടുണ്ട്‌..1, ഈ അരി പൊടി ഉണ്ടാക്കാന്‍ എന്തെങ്കിലും പ്രത്യേക രീതിയുണ്ടോ ?
സാദാരണ ചോറുണ്ടാക്കുന്ന അരി നേരെ പൊടിച്ചാ മതിയോ ?
പി കെ രാഘവന്‍

ദില്‍ബാസുരന്‍ said...

സു ചേച്ചീ,
എനിക്കിപ്പൊ അമ്മേനെ കാണണം!! ഈ പുട്ടൊക്കെ കാണുമ്പൊ അമ്മേനെ വല്ലാതെ ഓര്‍മ്മ വരുന്നു. ഇനിയും ഇനിയും ഐറ്റംസ് വരട്ടെ. യൂ ഏ ഇയിലെ ഹോട്ടലിന്ന് കണ്ണിക്കണ്ടത് വാങ്ങിക്കഴിക്കുന്ന എനിക്ക് കാണുകയെങ്കിലും ചെയ്യാമല്ലോ.

ഓടോ: വക്കാരീ, ജപ്പാനില്‍ ഇതിന് ‘ജപ്പാനിയ കുഹു കുഹു’ എന്ന് തന്നെയാണോ പറയാറ്? :)

സു | Su said...

രാഘവന്‍‌:) അരി വെള്ളത്തിലിട്ട് 4-5 മണിക്കൂര്‍ കുതിര്‍ന്നതിനുശേഷം വെള്ളം വറ്റിച്ച് ഉണങ്ങിയതിനുശേഷം പൊടിക്കുക. പുട്ട്‌പൊടി എല്ലായിടത്തും വാങ്ങാന്‍ കിട്ടുമല്ലോ.

ദില്‍‌ബൂ :) വെറുതേ ആഹാരക്കാര്യത്തില്‍ ടെന്‍ഷന്‍ അടിക്കല്ലേ. ആ മരണമൊഴിയെ കണ്ട് പഠിക്ക്. എന്ത് കൂള്‍ ആയിട്ടാ അയാള്‍ നമ്മളെയൊക്കെ ടെന്‍ഷന്‍ അടിപ്പിക്കുന്നത് എന്ന് ;)

വല്യമ്മായി said...

ചിരട്ട ആകൃതിയിലൂള്ള കുറ്റി കിട്ടിയില്ലെ സൂ ചേച്ചിയേയ്.(കട:ആഫ്രിക്കന്‍ അരവിന്ദന്‍)

രാഘവേട്ടാ:ചോറ് വെക്കുന്ന അരി പൊടിച്ചും പുട്ട് ഉണ്ടാക്കാം.

നിറപറ സൂചിഗോതമ്പിന്‍റെ പൊടി ഇറക്കുന്നുണ്ട്.പഞ്ചാര കുഞ്ചുമാര്‍ക്കെല്ലാം അതാ നല്ലത്

plainsay said...

valare nannayittundu.

സു | Su said...

plainsay :)

thanks.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]