Sunday, August 27, 2006
പൈനാപ്പിള്‍ പച്ചടി
നന്നായി പഴുത്ത പൈനാപ്പിള്‍ വളരെ ചെറുതായി
അരിഞ്ഞത് - 1കപ്പ്
ചിരവിയ തേങ്ങ - 1/4 കപ്പ്
തൈര്‍ -1/4 കപ്പ്
ഉപ്പ്- പാകത്തിന്
കടുക് - 1/2 ടീസ്പൂണ്‍
പച്ചമുളക് - വട്ടത്തില്‍ അരിഞ്ഞത് - 3 എണ്ണം
പൈനാപ്പിള്‍ കുറച്ച് വെള്ളവും പച്ചമുളകും ഉപ്പും ഇട്ട് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ ഒട്ടും വെള്ളം
ഉണ്ടായിരിക്കരുത്. വറ്റിച്ചെടുക്കുക. വെള്ളം അതിലുള്ളത് കളയരുത്. തേങ്ങയും കടുകും കുറച്ച് തൈര്‍ ഒഴിച്ച് നന്നായി അരച്ചെടുക്കുക. നന്നായി തണുത്തതിനുശേഷം തേങ്ങ അരച്ചതും ചേര്‍ത്ത് യോജിപ്പിക്കുക. തൈരും ചേര്‍ക്കുക.
കുറച്ച് പാചകയെണ്ണയില്‍ കടുകും, വറ്റല്‍ മുളകും,
കറിവേപ്പിലയും മൊരിച്ച് പച്ചടിയില്‍ ഇടുക.
പൈനാപ്പിള്‍ വേവിക്കുമ്പോള്‍ കുറച്ച് മുളകുപൊടിയും
ഇടാവുന്നതാണ്. 1/4 ടീസ്പൂണ്‍.
Subscribe to:
Post Comments (Atom)
2 comments:
വളരെ നന്നായിട്ടുണ്ട്,ഓണത്തിനുണ്ടാക്കിയിരുന്നു പൈനപ്പിള്‍ സ്ലൈസ് വാങ്ങിയിട്ടാണെന്നു മാത്രം. എന്തെ കൂടുതല്‍ ഓണവിഭവങ്ങള്‍ കണ്ടില്ല? സദ്യയ്ക്കെത്ര വിഭവങ്ങള്‍, അവയേതൊക്കെ, എങ്ങിനെ വിളമ്പാം എന്നൊക്കെ എഴുതാമായിരുന്നു.
സബിത
എനിക്കേറെയിഷ്ടം.
അറിയാമോ..ദുബൈയില്‍ ഉച്ചയൂണിന് സ്ഥിരമായി ഈ വിഭവം ഉള്‍പ്പെടുത്തുന്ന ഒരു റസ്റ്റോറന്റുണ്ട്. അവിടെനിന്നും ശാപ്പാടടിക്കാന്‍ എനിക്കു വലിയ കൊതിയാണ്. പ്രധാന ആകര്‍ഷണം അവിടുത്തെ സാമ്പാറും ഈ പൈനാപ്പിള്‍ പച്ചടിയും തന്നെ !
Post a Comment