ചേന - 1 കപ്പ്
നേന്ത്രക്കായ- 1കപ്പ്
കടല- 1/2കപ്പ് തലേദിവസം നന്നായി വെള്ളമൊഴിച്ച് കുതിര്‍ത്ത് വെക്കുക.
ജീരകം - 1 - 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍. (കുറയ്ക്കുകയോ കൂട്ടുകയോ ആവാം)
ചിരവിയ തേങ്ങ. 1 1/2 കപ്പ്
ഉപ്പ്
കടുക്, കറിവേപ്പില, വറ്റല്‍മുളക്.
ചേനയും കായയും കടലയേക്കാളും കുറച്ചുംകൂടെ വലുപ്പത്തില്‍ നല്ല ചതുരക്കഷണങ്ങളായി മുറിക്കുക.
കടലയും ചേനയും നേന്ത്രക്കായയും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇട്ട് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അധികം വെള്ളം ഉണ്ടാകരുത്. വേവിക്കുമ്പോള്‍ ആവശ്യത്തിനു മാത്രം ചേര്‍ക്കുക.
വെന്തതിനുശേഷം ഉപ്പ് ചേര്‍ക്കുക.
1 കപ്പ് തേങ്ങ, ജീരകവും ചേര്‍ത്ത് അരച്ച് ഇതില്‍ ചേര്‍ത്ത് തിളപ്പിക്കുക.
വാങ്ങിയിട്ട്, കടുകും, വറ്റല്‍മുളകും, കറിവേപ്പിലയും മൊരിച്ചിടുക.
ബാക്കിയുള്ള തേങ്ങ അല്പം വെളിച്ചെണ്ണയൊഴിച്ച് നന്നായി ചുവക്കെ വറുത്ത് കറിയില്‍ ചേര്‍ക്കുക.
തേങ്ങ വറുക്കുമ്പോള്‍ കരിഞ്ഞ് പോകരുത്. നന്നായാല്‍ ഇതുപോലെ മറ്റൊരു വിഭവമില്ല.
Subscribe to:
Post Comments (Atom)
5 comments:
ഉപ്പന്‍ ആയിരുന്നോ കൂട്ടുകറിയുടെ കാര്യം അനോണി ആയിട്ട് കമന്റ് വെച്ചത്? അനോണി ആയതുകൊണ്ടാണേ പോസ്റ്റ് ഇടാന്‍ മടിച്ചത്. പിന്നെ ഉത്രാടത്തിനു ഊണുകഴിക്കുമ്പോഴാ ഓര്‍മ്മ വന്നത്. അപ്പോ ശരിക്കും വിഷമം തോന്നി. ഇവിടെ ഊണുകഴിക്കാന്‍ വരാംന്നൊന്നും പറഞ്ഞില്ലല്ലോ. കൂട്ടുകറി ഉണ്ടാക്കുന്നതല്ലേ ചോദിച്ചുള്ളൂന്ന്. പോസ്റ്റിയപ്പോഴാ സമാധാനം ആയത്. പിന്നെ പഴയ ഏതോ പോസ്റ്റിലും ആരോ ചോദിച്ചിട്ടുണ്ട്.
qw_er_ty
ഉണ്ടല്ലോ. പതുക്കെപ്പതുക്കെ വരും :)
ഉപ്പാ :) ഹി ഹി ഹി. നല്ല പരീക്ഷണം. ഇഷ്ടാന്നും പറഞ്ഞിട്ട് ഇങ്ങനെ തട്ടിപ്പ് പരീക്ഷണം ആണോ നടത്തുന്നത്?
kollam nalla kari !
puthiya aalaane......
kerala news :) welcome!
Post a Comment