ഒരു കഷണം വെള്ളരി മതി. ഒരു ചെറിയ വെള്ളരിക്കയുടെ കാൽഭാഗം. തോലും കുരുവും ഒക്കെക്കളഞ്ഞ് കുഞ്ഞുകുഞ്ഞായി അരിഞ്ഞെടുക്കണം. മൂന്ന് പച്ചമുളക് ചീന്തിയിടുക. മുറിച്ചും ഇടാം. മുളകുപൊടി നിങ്ങൾക്ക് വേണമെങ്കിൽ ഇടാം. ഉപ്പും ഇട്ട് വെള്ളം അല്പം മാത്രം ഒഴിച്ചാണ് വേവിക്കേണ്ടത്. വെന്തുകഴിയുമ്പോഴേക്കും വെള്ളം മുഴുവൻ പോയ്ക്കോട്ടെ. കഷണം ബാക്കി മതി. അതിലേക്ക് ഒരു കറിവേപ്പില തണ്ടോടെ ഇടണം. തേങ്ങ ഒരു മൂന്നാലു ടേബിൾസ്പൂൺ, കാൽ ടീസ്പൂൺ കടുകും കൂട്ടി മോരും വെള്ളവും ഒഴിച്ച് അരയ്ക്കണം. വെന്തത് തണുത്താൽ ഈ അരച്ചത് അതിലിട്ട് ഇളക്കുക. പിന്നെ ഒരു മൂന്ന് ടേബിൾസ്പൂൺ തൈരും ഒഴിക്കുക. പിന്നേം ഇളക്കുക. ആദ്യം തൈരൊഴിച്ചാലും കുഴപ്പമൊന്നുമില്ല കേട്ടോ. കടുകും കറിവേപ്പിലയും ചുവന്ന മുളകും വറത്തിട്ടാൽ ആയല്ലോ വെള്ളരിപ്പച്ചടി. പുളിയുള്ള തൈരാണ് നല്ലത്. അല്ലെങ്കിൽ കുറച്ച് പുളിയുള്ള മോരായാലും മതി.
Subscribe to:
Post Comments (Atom)
6 comments:
Good, let me try. I liked you simple and natural way of narration.
പച്ചടി ഉഗ്രനായി,
പച്ചടിയില്‍ മുളകുപൊടിയുടെ ആവിശ്യമുണ്ടോ ?
ഇത്തിരി ജീരകം കൂടി അരച്ചു ചേര്‍ക്കാം.
പിന്നെ മുളകുപൊടിയിട്ടാല്‍ കാളന് എന്നാണ് ഞങ്ങളുടെ നാട്ടില്‍ പറയുക.
http://pariyanempatta.blogspot.com/2008/08/blog-post_25.html
ബൈജു :) നന്ദി.
ഇഷ്ടങ്ങൾ :) വേണമെങ്കിൽ ഇടാം എന്നു പറഞ്ഞതാണ്. ജീരകം പച്ചടിയിൽ ചേർക്കാറില്ല, ഞങ്ങൾ. കാളനിലേ ചേർക്കൂ. കാളനിൽ തേങ്ങയും മോരും വേവിക്കും, ചൂടാക്കും. പച്ചടിയിൽ രണ്ടും ചൂടാക്കില്ല. അതാണ് പച്ചടിയും കാളനും തമ്മിലുള്ള വ്യത്യാസം തന്നെ.
ഉണ്ണികൃഷ്ണൻ :) ലിങ്ക്, കമന്റ് ആയി ഇടേണ്ട കാര്യമൊന്നുമില്ല. ഏതെങ്കിലും ബ്ലോഗ് റോളിൽ വന്നാൽ എല്ലാവരും കാണും.
ആഹാ... ഇതിപ്പഴാണ് കണ്ടത്. കാണാന്‍ തന്നെ എന്താ ഒരു ലുക്ക്.
:)
ആ ചിത്രം കണ്ടപ്പോഴേ വായില്‍ കപ്പലോട്ടം തുടങ്ങി. ഇതൊന്ന് ഉണ്ടാക്കി കിട്ടാന്‍ ഇനി എന്ത് ചെയ്യും. വെള്ളരിക്ക് റിയാല്‍ 9 കൊടുക്കണം.
ആ നോക്കട്ടേ.
Post a Comment