വെള്ളരിക്കയും ചക്കക്കുരുവും ഉപയോഗിച്ച് പലതരം വിഭവങ്ങൾ ഉണ്ടാക്കാം. അതു രണ്ടും കൂടെച്ചേർത്ത് ഒരു എരിശ്ശേരിയുണ്ടാക്കിയാലോ? പുളിയില്ലാതെ എരിവു ചേർത്ത് ഉണ്ടാക്കുന്നതായിരിക്കണം എരിശ്ശേരി. ചേനകൊണ്ടും കായ കൊണ്ടും ഒക്കെയാണ് സദ്യയ്ക്ക് എരിശ്ശേരി പതിവ്. ഇതൊന്നു വേറെ ആയ്ക്കോട്ടെ.
ചിത്രത്തിൽ കാണിച്ച പോലെയുള്ള വെള്ളരിക്കയുടെ ഒരു കാൽഭാഗം മതി. പത്ത് ചക്കക്കുരുവും. തോലു കളഞ്ഞ് ചെറുതായി മുറിക്കണം. ചക്കക്കുരു നല്ലപോലെ വേഗത്തിൽ വേവാത്തതുകൊണ്ട് അത് വേറെ ആദ്യം നല്ലപോലെ വേവിക്കാം. അല്ലെങ്കിൽ അത് ഒന്നു വെന്തശേഷം വെള്ളരിക്ക ഇട്ടാലും മതി. ഉപ്പും, മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഇടണം. മൂന്നാലു ടേബിൾസ്പൂൺ തേങ്ങ, കാൽ ടീസ്പൂൺ ജീരകവും കൂട്ടിയരച്ചെടുക്കണം. വെള്ളരി - ചക്കക്കുരു നല്ലപോലെ വെന്താൽ, തേങ്ങ ചേർക്കുക. തിളച്ചോട്ടെ. വെള്ളം
ആവശ്യത്തിനു ചേർക്കണം. ഒരുപാട് വേണ്ട. തീരെ വെള്ളമില്ലാതെയും വേണ്ട. തിളച്ചുകഴിഞ്ഞാൽ വാങ്ങിവച്ച് വറവിടുക. ഇതിൽ തേങ്ങ വറവിട്ടില്ലെങ്കിലും സാരമില്ല. വെറും കടുകും മുളകും കറിവേപ്പിലയും മതി.
Subscribe to:
Post Comments (Atom)
4 comments:
സൂ ചേച്ചീ അടിപൊളി !! അല്പം ചോറും കൂടെ എടുക്കൂ..വിശക്കുന്നു
ഇതും ഉഗ്രന്‍............
കാന്താരിക്കുട്ടീ :) സമയം കിട്ടുമ്പോൾ ഒന്നു പരീക്ഷിക്കൂ.
സപ്ന :) കഴിക്കാതെ, കണ്ടിട്ട് മാത്രം ഉഗ്രൻ എന്നു പറഞ്ഞാലെങ്ങനെ ശരിയാവും?
ഇതും പരീക്ഷിച്ചു നോക്കട്ടേ...
:)
Post a Comment