Friday, August 15, 2008

ഓണപ്പാചകം - 5. ഓലൻ

വത്തയ്ക്ക അല്ലെങ്കിൽ തണ്ണീർമത്തൻ കിട്ടിയാൽ അതു വെറുതെ തിന്നും, ജ്യൂസുണ്ടാക്കി കുടിക്കും. അല്ലേ? ഇനി ഓലൻ ഉണ്ടാക്കിനോക്കിയാലോ. ഓണത്തിനു പുതുവിഭവം ആയ്ക്കോട്ടെ. ഞാനൊന്ന് പരീക്ഷിച്ചേക്കാം എന്നുവച്ചു.

ചിത്രത്തിലെപ്പോലെ, ഒരു കഷണം കുമ്പളങ്ങ, ഒരു കഷണം വത്തയ്ക്ക, ഒന്നു രണ്ട് പച്ചമുളക്, ഒന്നു രണ്ട് പച്ചപ്പയർ ഒക്കെ എടുക്കുക.

ചിത്രത്തിലെപ്പോലെ ഓലനു മുറിക്കുന്നതുപോലെ മുറിക്കുക.

ആദ്യം വത്തയ്ക്ക മാറ്റിവച്ച് ബാക്കിയെല്ലാം ഉപ്പും ഇട്ട് അല്പം വെള്ളം ഒഴിച്ച് (ഒഴിച്ചു എന്നു വരുത്തുകയേ പാടുള്ളൂ. വേവാൻ മാത്രം) വേവിക്കാൻ വയ്ക്കുക. പകുതിവെന്താൽ വത്തയ്ക്കക്കഷണവും ഇടുക. വെന്തുകഴിഞ്ഞാൽ ഒട്ടും വെള്ളം വേണ്ട. വെന്താൽ വാങ്ങിവെച്ച് രണ്ടോ മൂന്നോ ടേബിൾസ്പൂൺ തേങ്ങാപ്പാൽ ഒഴിക്കുക. കട്ടിയിൽ വേണമെന്നില്ല. വെന്ത് ഉടയണമെങ്കിൽ അങ്ങനെ വേവിക്കാം. തേങ്ങാപ്പാൽ ഒഴിക്കുന്നില്ലെങ്കിൽ അല്പം വെളിച്ചെണ്ണ ചേർക്കണം.


സാധാരണയുള്ള ഓലൻ ഇവിടെയുണ്ട്

7 comments:

ജയരാജന്‍ said...

ഇപ്രാവശ്യം സൂവേച്ചി ഗംഭീരന്‍ ഓണാഘോഷമാണെന്നു തോന്നുന്നു :) ഏതായാലും മുന്‍കൂര്‍ ഓണാശംസകള്‍ പിടിച്ചോളൂ :)

മിർച്ചി said...

എന്റെ സൂ...

ഇങ്ങനെ പുതിയ പുതിയ വിഭവങ്ങള്‍ ദിവസവും കൊണ്ടുവന്നെന്റെ കണവന്റെ കീശ കാലിയാക്കും ഇല്ലെ?!!!

ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ വിശ്വാസമില്ലായിരുന്നല്ലൊ ഉപ്പുമാവ് ഉണ്ടാക്കുമെന്ന്. ശരിക്കും സത്യം ഞാന്‍ ഉണ്ടാക്കി. അസ്സലായിട്ടുണ്ട് കേട്ടോ.

എന്താ‍യാലും ഇതും ഞാന്‍ നോക്കുന്നുണ്ട് എന്നിട്ട് അഭിപ്രായം അറിയിക്കാമേ

കുഞ്ഞന്‍ said...

എനിക്ക് ഈ വിഭവം ഒന്നുണ്ടാക്കി നോക്കണം..നന്ദി.

ശ്രീലാല്‍ said...

കൊള്ളാലോ ബത്തക്ക ഓലന്‍.. പരീക്ഷിക്കാം. :)

ശ്രീലാല്‍ said...

ഒന്നെനിക്ക് അറിയാം. ഓലനുണ്ടാകുമ്പോള്‍ കയിലിനെക്കൊണ്ട് ഇളക്കരുത്, ഉടഞ്ഞ് പോകും. കുലുക്കി കുലുക്കി എല്ലാം മിക്സ് ആക്കണം.

സു | Su said...

ജയരാജൻ :) ഓണാഘോഷം ഇവിടെയില്ല. ഓണം ആഘോഷിക്കുന്നവർക്കായി പോസ്റ്റ് ഇടുന്നു എന്നേ ഉള്ളൂ.

മിർച്ചീ :) നന്ദി.

കുഞ്ഞൻ :)

ശ്രീലാൽ :)

ശ്രീ said...

ഇതു പരീക്ഷണമാണോ സൂവേച്ചീ...?

തണ്ണിമത്തന് വത്തയ്ക്ക എന്നും പറയുമെന്ന് ഇപ്പോഴാണറിയുന്നത്...

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]