Wednesday, November 28, 2007

റവപ്പുട്ടും വെജ് കറിയുംറവപ്പുട്ട്
ഗോതമ്പ് റവ ചൂടാക്കുക/വറുക്കുക. അതില്‍, പൊടിയുപ്പും, വെള്ളവും ചേര്‍ത്ത്, പുട്ടിനുകുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. വെള്ളം, അല്പം ചേര്‍ക്കുമ്പോഴേക്കും, കുഴഞ്ഞപോലെ ആവും. പക്ഷെ, വീണ്ടും വെള്ളം ചേര്‍ത്ത് എല്ലാതരിയും ചേര്‍ത്ത് കുഴയ്ക്കണം. ചിരവിയ തേങ്ങയുംവെച്ച് പുട്ടുണ്ടാക്കിയെടുക്കുക. നല്ലപോലെ വെന്തില്ലെങ്കില്‍, റവപോലെ ഇരിക്കും. കറിയും കൂട്ടി കഴിക്കുക. റവ ആദ്യം ആവികയറ്റിയെടുത്ത് ഉണ്ടാക്കിയാലും നന്നാവും.

വെജ് കറി


വെജ് കറി എന്നുകേട്ട് വല്യ കാര്യം എന്തോ ആണെന്ന് വിചാരിക്കരുത്. ;) ഇത് സ്റ്റ്യൂ, സ്റ്റൂ എന്നൊക്കെപ്പറയുന്നതിന്റെ വകഭേദം ആണ്. തേങ്ങാപ്പാലിന് പകരം, തേങ്ങയരച്ച് ചേര്‍ത്ത്.
ഉരുളക്കിഴങ്ങ്- 3 എണ്ണം, സവാള - രണ്ട്, കാരറ്റ് - ഒന്ന് ചെറുതായി മുറിച്ചശേഷം, അതില്‍ കുറച്ച് പച്ചമുളകും മുറിച്ച്, മുറിച്ചിടുക. എരിവിന്റെ പാകത്തില്‍. അല്പം കുരുമുളകുപൊടിയും, ഉപ്പും ചേര്‍ത്ത് കഷണങ്ങള്‍ വേവിക്കുക. കാല്‍ മുറി തേങ്ങ ചിരവി, മിനുസമായി അരച്ച് ചേര്‍ത്ത് തിളപ്പിക്കുക. വാങ്ങിവെച്ച്
വറവിടുക.

8 comments:

ശ്രീ said...

സൂവേച്ചി...

റവ പുട്ട് ഇടയ്ക്ക് കഴിയ്ക്കാറുണ്ട്. ഈ വെജ് കറിയുമായി ഒരു കോമ്പിനേഷന്‍‌ പരീക്ഷിച്ചിട്ടില്ല. നോക്കാം.

:)

(ഒരു പ്ലേറ്റ് കൊറിയര്‍‌ ചെയ്യാമെങ്കില്‍‌ പെട്ടെന്നു തന്നെ അഭിപ്രായവും പറയാമായിരുന്നു... ഹി ഹി)

സുജിത്‌ ഭക്തന്‍ said...

റവപ്പുട്ട് ഞാനും കഴിച്ചിട്ടുണ്ട്. പക്ഷെ എനിക്കത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇപ്പോള്‍ എന്നാല്‍ ഈ കറിയോടൊപ്പമൊന്നു കഴിച്ചു നോക്കാം.

അഭയാര്‍ത്ഥി said...

റവ്പുട്ടും റാസ്പ്പുട്ടിനും- ദാര്‍ശനികനാവാന്‍ ഇതു രണ്ടും തമ്മില്‍ കോര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ മതി.
പക്ഷെ വയറു വിശക്കുന്നുവെങ്കില്‍ പുട്ടും ഈ ഇസ്റ്റുക്കറിയും ചേര്‍ത്തൊരു പിടിപിടിക്കുക. എന്നിട്ടും പോരെങ്കില്‍ രണ്ടേത്തക്കായ്‌.
എന്നിട്ടും പോരെങ്കില്‍ എന്റെ പുത്രക്കല്ലു പറയുന്നതു പോലെ പ്രോട്ടീന്‍ സംതുലതമാക്കാന്‍- പോരട്ടെ രണ്ട്‌ മുട്ട പുഴുങ്ങിയത്‌.

നാഴി പാലും കൂടി ആയാല്‍ ഒന്നു ചുര്‍ണ്ടൂ കൂടി ഉറങ്ങാമായിരുന്നു.

റവപ്പുട്ട്‌ ,ഇസ്റ്റു, മൊട്ട, പഴം പാലട്യേയ്യ്യ്യ്‌..

നാടോടി said...

:)

ഏ.ആര്‍. നജീം said...

ചുമ്മ ഓരോന്ന് ഉണ്ടാക്കി കാണിച്ചോളും മനുഷ്യനെ കൊതിപ്പിക്കാന്‍... :(

നാളെ വെള്ളിയാഴ്ചയാ നോക്കട്ടെ നാളത്തെ അവധി ദിനം ഇതിനായി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു..

Agn! Sharman said...

അടിപൊളി !

-Agni Sharman
www.simplymalayalees.com

Agn! Sharman said...

I noticed that you had copyright problem before...

i quickly wanted to check if the posting I have about you at the link below is not a problem...

http://www.simplymalayalees.com/forum_posts.asp?TID=303

Thank you
Agni Sharman
agnisharman.com

സു | Su said...

അഗ്നിശര്‍മന്‍ :) ഈ ബ്ലോഗിലെ പോസ്റ്റിന്റെ ലിങ്ക് മാത്രം കൊടുക്കുന്നതില്‍ കുഴപ്പമില്ല.

സന്ദര്‍ശിച്ചതിനു നന്ദി.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]