Thursday, December 21, 2006

ഗോബി മഞ്ചൂരിയന്‍



















കോളിഫ്ലവര്‍ - 1 എണ്ണം. അടര്‍ത്തിയെടുക്കുക.

മൈദ - 1/2കപ്പ്.

കോണ്‍ഫ്ലോര്‍ - 1/2 കപ്പ്

സവാള - 4 ചെറുതായി അരിഞ്ഞത്.

വെളുത്തുള്ളി - 15- 20 അല്ലി. കൊത്തിയരിയുക.

ഇഞ്ചി - ഒരു ചെറിയ കഷണം. നന്നായി അരിയുക.

അജിനോമോട്ടോ- ഒരു നുള്ള്. നിര്‍ബ്ബന്ധമില്ല.

ടൊമാറ്റോ സോസ് - 3 ടീസ്പൂണ്‍.

സോയ സോസ് - 3 ടീസ്പൂണ്‍

ചില്ലി സോസ് - 3 ടീസ്പൂണ്‍.

പച്ചമുളക് - 4 ചെറുതായി അരിയുക.

മല്ലിപ്പൊടിയും മുളകുപൊടിയും കുറേശ്ശെ.

ഉപ്പ്

മല്ലിയില അരിഞ്ഞത് കുറച്ച് അലങ്കരിക്കാന്‍.


















മൈദയും, കോണ്‍ഫ്ലോറും, ഉപ്പും അല്‍പ്പം വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഒരു തുള്ളി സോയ സോസും.

കോളിഫ്ലവര്‍ ഇതില്‍ മുക്കി നല്ലപോലെ എണ്ണയിലിട്ട് വറുത്തെടുക്കുക.

കുറച്ച് എണ്ണ ചൂടാക്കി, ഇഞ്ചി, പച്ചമുളക്, അജിനോമോട്ടോ, സവാള എന്നിവയിട്ട് വഴറ്റുക. മൊരിഞ്ഞ് നില്‍ക്കണം.

സോസുകള്‍ ചേര്‍ക്കുക.

മുളകുപൊടിയും.

യോജിപ്പിച്ചതിനു ശേഷം, വറുത്തുവെച്ച കോളിഫ്ലവര്‍ ഇട്ട് യോജിപ്പിക്കുക.

സോസുകള്‍ വേണമെങ്കില്‍ ചേര്‍ക്കുക. ഉടഞ്ഞ് പോകരുത്. വാങ്ങി വെയ്ക്കുക.

മല്ലിയില തൂവുക. ടൊമാറ്റോ സോസ് ചേര്‍ത്ത് കഴിക്കാം.

















(എന്റെ പ്രിയ വിഭവം ആണിത്. അതുകൊണ്ട് കറിവേപ്പിലയില്‍ അമ്പതാമത്തെ പോസ്റ്റ് ഇതാവട്ടെ എന്ന് കരുതി.)

അല്‍പ്പം ഉപ്പിട്ട ഇളംചൂടുവെള്ളത്തില്‍ കോളിഫ്ലവര്‍ അടര്‍ത്തിയിട്ടാണ് വൃത്തിയാക്കിയെടുക്കുന്നത്.

14 comments:

കണ്ണൂരാന്‍ - KANNURAN said...

നന്നായി... ഇനിയിതിന്റെയൊരു പ്രിന്റൌട്ടെടുത്ത് ശ്രീമതിക്കു കൊടുക്കാം..

monu said...

su oru samsyam.... cornflour+maida+uppa+alpam soya suase... ith dry ayirikilley ? couliflower athil mukkan mattumo ??cutlet undakumbol use cheyunna poley kozambu rooathil avumo ?

സു | Su said...

കണ്ണൂരാന്‍ :) നന്ദി.

മോനൂ :) വെള്ളം വേണം. വിട്ടു. പോസ്റ്റ് ചെയ്യുമ്പോള്‍ ശരിക്ക് ‍ നോക്കിയില്ല. ബജ്ജി ഉണ്ടാക്കുന്ന അത്ര അയവില്ലെങ്കിലും സാരമില്ല.

നന്ദി. എ ഫ്രന്‍ഡ് ഇന്‍ നീഡ്...

വിശ്വപ്രഭ viswaprabha said...

അജിനോമോട്ടോ = MSG അഥവാ മോണോസോഡിയം ഗ്ലൂട്ടിമേറ്റ് എന്ന രുചിവര്‍ദ്ധിനി.

എത്ര ഉപയോഗിക്കാതിരിക്കുന്നോ അത്രയും നന്ന്!
വിശദവിവരങ്ങള്‍ ഈ ലിങ്കില്‍ തന്നെയുണ്ട്.

myexperimentsandme said...

പുല്ലൂര്‍ജ്ജീ, ഒന്ന് വിക്കുകയും കൂടി ചെയ്തോ, ഇതു കൂടാതെ

വിശ്വപ്രഭ viswaprabha said...

സു, ഗോപികാമഞ്ജരിയ്ക്കു പ്രത്യേകം നന്ദി!

വളരെ വൈകിയാണ് ഇത്രയും സ്വാദിഷ്ടമായ ഒരു വിഭവം ഉണ്ടെന്നറിഞ്ഞത്.

myexperimentsandme said...

സൂ, അമ്പതാം കറിവേപ്പില പോസ്റ്റിന് അനുമോദനങ്ങള്‍. നാല്പത്തൊമ്പത് വിഭവങ്ങള്‍ (ശരിതന്നെ?)...അടിപൊളി. എന്തായിരിക്കും അമ്പതാം വിഭവം?

സു | Su said...

പുല്ലൂ‍രാന്‍ :)ലിങ്ക് ഒക്കെ വായിച്ചുനോക്കിയില്ലേ?

വിശ്വം :) വന്നതിനും, വായിച്ചതിനും, ലിങ്ക് കൊടുത്ത് സംശയം തീര്‍ത്തതിനും നന്ദി. ഇല്ലെങ്കില്‍ ഞാന്‍ അതും നോക്കി നടക്കുമായിരുന്നു.

വക്കാരീ :) നന്ദി. ഇതാണ് അമ്പതാം വിഭവം. ഉണ്ടാക്കി ഫോട്ടോ ഇടണം എന്നൊരു മോഹം ഉണ്ടായിരുന്നു. ആരുടേയും ക്യാമറ ഒഴിവില്ല.

ശാലിനി said...

സൂ ഇന്നലെ ഈ ഗോബി ഉണ്ടാക്കി നോക്കി. പൊസ്റ്റ് വന്ന അന്നുതന്നെ പ്രിന്റ് എടുത്തു വച്ചിരുന്നതാണ്. ചില്ലി സോസ് & അനിനോമോട്ടോ ചേര്‍ത്തില്ല. പിന്നെ സോസുകളില്‍ തന്നെ ഇട്ടിട്ട്, സൂവിന്റെ ഫോട്ടോയിലേതുപൊലെ ആയില്ല. പിന്നെ ആ ഗ്രേവിയില്‍ കുറച്ചു വെള്ളം കൂടി ചേര്‍ത്തു. കോളിഫ്ലവര്‍ വറുത്തത് കൂടിപോയോ എന്നും സംശയം. ഇങ്ങനെ കുറേ പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും നല്ലതായിരുന്നു.ബട്ടര്‍ ചിക്കന്റെ ഒരു റ്റേസ്റ്റ് ഉണ്ടായിരുന്നതുകൊണ്ട് ചിക്കന്‍ കറിയാണെന്നാണ് കഴിച്ചവര്‍ വിചാരിച്ചത്.കഴിച്ചപ്പോള്‍ സൂവിനെ ഓര്‍ത്തുകേട്ടോ.
ഇനി പറഞ്ഞ ചേരുവകളെല്ലാം ചേര്‍ത്ത് ഉണ്ടാക്കണം.

എനിക്ക് സാമ്പാര്‍ പൊടിയും രസപൊടിയും ഉണ്ടാക്കുന്നത് ഒന്നു പറഞ്ഞുതരുമോ?

സു | Su said...

ശാലിനീ :) നന്ദി. ഇനിയും ശ്രമിച്ചുനോക്കൂ. പൊടിയുടേത് ഇടാം കേട്ടോ.

qw_er_ty

ശാലിനി said...

സൂ പറഞ്ഞിരിക്കുന്ന ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കി. നന്നായിട്ടിണ്ടെന്ന് കമന്റും കിട്ടി. ഇപ്പോള്‍ ഫ്രിഡ്ജില്‍ സ്ഥിരം സ്റ്റോക്കാണ് ഗോബി.

കാര്യങ്ങളൊക്കെ നന്നായി നീങ്ങുന്നു എന്നു വിശ്വസിക്കുന്നു.

സമയമുണ്ടെങ്കില്‍ സാമ്പാര്‍പൊടി & രസം പൊടി -ഒന്നിടുമോ?

qw_er_ty

Bindu said...

su...
valare nannayittundu. Ente molkku valare eshtamayi

ശ്രീ said...

എനിയ്ക്കും വളരെ ഇഷ്ടപ്പെട്ട ഒന്നാണ് ഗോബി മഞ്ജൂരിയന്‍. ഇവിടെ ഇടയ്ക്ക് കടകളില്‍ നിന്നും വാങ്ങി കഴിയ്ക്കാറുണ്ട്. ഉണ്ടാക്കി നോക്കണം എന്ന് കരുതാന്‍ തുടങ്ങിയിട്ടും നാളു കുറേയായി.
അപ്പോഴാണ് ഇവിടെ എങ്ങാനും ഒന്നു തപ്പി നോക്കാം എന്നു തോന്നിയത്. അതേതായാലും വെറുതേ ആയില്ല. ഇനി ഒന്നു പരീക്ഷിച്ചു നോക്കണം.
:)

ചേച്ചിപ്പെണ്ണ്‍ said...

thanks a lot ...
njan bindunte pachaka postile palathum parekshikkarund ..
ini veppila pareekshanangalum ... :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]