ചീര നിങ്ങള്‍ക്കിഷ്ടമാണോ? എന്നാല്‍ വീട്ടില്‍ ഒരു ചട്ടിയില്‍ വളര്‍ത്തുക. എന്നും അതില്‍നിന്ന് മുറിച്ചെടുത്ത്, കൂട്ടാനും ഉപ്പേരിയും വയ്ക്കുക. എങ്ങനെയുണ്ട്? നല്ല പരിപാടി അല്ലേ? ഞാനിതൊക്കെയാണോ ചെയ്യുന്നത് എന്നു ചോദിക്കരുത്. ;)
ചീര ചെറുതായി കൊത്തിയരിഞ്ഞെടുക്കുക. രണ്ട് കപ്പ്, ഒരു വല്യ കെട്ട് ഒക്കെ. അത്, ഉപ്പും, മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണും, മുളകുപൊടി അരടീസ്പൂണും ഇട്ട് നന്നായി വേവിക്കുക. വെന്താല്‍ വെള്ളമില്ലാതിരുന്നാല്‍ നല്ലത്. അതിലേക്ക് കാല്‍ ലിറ്റര്‍ പുളിച്ച മോരൊഴിക്കുക. നന്നായി തിളച്ച് യോജിച്ചാല്‍, അരമുറിത്തേങ്ങയും, (ചെറിയ തേങ്ങയുടെ) അല്പം ജീരകവും, നന്നായരച്ച് ചേര്‍ത്ത് നല്ലപോലെ തിളപ്പിച്ച് വാങ്ങിവെച്ച് വറവിടുക.
മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും നിങ്ങളുടെ ആവശ്യത്തിന് ചേര്‍ത്താല്‍ മതി.
9 comments:
മോരു കൂട്ടി ചീരക്കറീ നല്ലതാ, നല്ലരുചിയുണ്ടാകും.
നാളത്തെ കറി ഇതാകാം ..
പുതിയ വിഭവത്തിനു നന്ദി, ഭാവുകങ്ങള്‍
നാളെ ഇതു തന്നെ.
വായിക്കുമ്പോ തന്നെ എന്തൊരു സ്വാദ്...
സു,
പടങ്ങള്‍ കണ്ടപ്പോള്‍ ശ്രമിക്കാം എന്ന് കരുതി..
ചീരകറിയാണിന്നു .. വളരെ ഇഷ്ടപ്പെട്ടു..
ഇതു പോസ്ടിയതിന് വളരെ നന്ദി..
സ്നേഹത്തോടെ
ഗോപന്‍
സൂവേച്ചീ...
കൊള്ളാം.
:)
വലിയ അദ്ധ്വാനമില്ലാത്ത ഈസി കറി.
നന്ദി സൂ :)
ഇതുണ്ടാക്കീട്ട് തന്നെ ബാക്കി കാര്യം. മോരു തിളപ്പിച്ചാല്‍ പിരിഞ്ഞു പോവൂലേ?
മോരു ചീരക്കറി കൊള്ളാം
വഴിപോക്കന്‍ :)
പ്രിയ :)
ഗോപന്‍ :) ശ്രമിച്ചതിനും ഇവിടെ അഭിപ്രായം പറഞ്ഞതിനും നന്ദി.
നന്ദു :) നന്ദി.
ശ്രീ :)
ഹരിശ്രീ :)
അപര്‍ണ്ണ :) നന്നായി പുളിച്ച മോരു പിരിഞ്ഞൊന്നും പോകില്ല. തൈരല്ല, മോരാണ് ഒഴിക്കേണ്ടത്. പിരിഞ്ഞുപോയാല്‍ പാട്ടുപാടണം.”പിരിഞ്ഞുപോവും നിനക്കിനിയിക്കഥ” എന്ന പാട്ട്. ;)
ee soochchide oru karyam. uvva curry pirinju poyal enikku kali varum, pattalla.. :)
Post a Comment