Monday, December 10, 2007

മസാല്‍ ദോശ്...ശ്ശ് ...ശ്ശ് ....മസാലദോശ/Masaladosa

ദോശയുണ്ടാക്കുന്നതെങ്ങനെയെന്ന് ഇവിടെ പറഞ്ഞിട്ടുണ്ട്. അതിനരച്ചമാവുതന്നെ ഇതിനും. പിന്നെ വേണ്ടത് മസാലയാണ്. കറി.

അതുണ്ടാക്കാന്‍, ഉരുളക്കിഴങ്ങ് 3-4 എണ്ണം പുഴുങ്ങി തൊലികളയുക. മുറിയ്ക്കുക.
ഗ്രീന്‍ പീസ് ഒരു കപ്പ് തലേന്ന് വെള്ളത്തിലിട്ട് വെച്ചത് വേവിച്ചെടുക്കുക.
ഉരുളക്കിഴങ്ങും പീസും കുക്കറില്‍ വേറെ വേറെ വേവിച്ചാല്‍ മതി. വേറെ വേറെ നിക്കണമെങ്കില്‍ അധികം വേവിക്കേണ്ട. അല്ലെങ്കില്‍, നിങ്ങള്‍ക്ക് നന്നായി വെന്തതാണിഷ്ടമെങ്കില്‍ നന്നായി വേവിക്കുക.
സവാള രണ്ടെണ്ണം തോലു കളഞ്ഞ് നടുവെ മുറിച്ച്, നീളത്തില്‍ നേര്‍മ്മയായി ചീന്തുക.
പച്ചമുളക് ഒന്നോ രണ്ടോ എടുത്ത് ചെറുതായി വട്ടത്തില്‍ അരിയുകയോ നീളത്തില്‍ ചീന്തുകയോ ചെയ്യുക.
പാത്രം, ഫ്രൈയിംഗ് പാന്‍, ചീനച്ചട്ടി, ഏതെങ്കിലുമൊന്ന് ചൂടാക്കി, വെളിച്ചെണ്ണ അല്ലെങ്കില്‍, പാചകയെണ്ണ ഒഴിച്ച്, ഉഴുന്നും, കടുകും, കറിവേപ്പിലയും മൊരിച്ച്, സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. സവാള വേവുന്നതുവരെ. മഞ്ഞളും, ബാക്കി
കഷണങ്ങള്‍ക്കു കൂടെ ആവശ്യമായ ഉപ്പും ചേര്‍ക്കുക. പിന്നേം അല്പം വഴറ്റുക.
ഗ്രീന്‍പീസും, ഉരുളക്കിഴങ്ങ് വേവിച്ച് മുറിച്ചതും, ചേര്‍ക്കുക. ഏതെങ്കിലും വെജിറ്റബിള്‍ മസാലപൌഡര്‍ ചേര്‍ക്കുക. മുളകുപൊടി മാത്രമേ ഉള്ളൂവെങ്കില്‍ അതു ചേര്‍ക്കുക. അല്പം മതി. ഞാന്‍ മുളകും, മല്ലിയും, ഉലുവയും, കായവും ഒന്നിച്ച് പൊടിച്ചതാണ് ചേര്‍ക്കാറ്. വാങ്ങിവെക്കുക. മസാല റെഡി.

ഇനി ദോശക്കല്ല്, ദോശച്ചട്ടി, അടുപ്പത്ത് വെച്ച് മാവൊഴിച്ച് പരത്തുക.


വേവുന്നതുവരെ കാക്കുക.
എണ്ണ പുരട്ടി മറിച്ചിടുക.


അതിനുശേഷം വീണ്ടും തിരിച്ചിട്ട്, അല്‍പ്പം മസാലക്കറി എടുത്ത്, നടുവിലോ
ഒരു സൈഡിലോ വച്ച് നിരത്തുക.


ദോശ മടക്കുക.

മസാലദോശ റെഡി.ചട്ണിയോ സാമ്പാറോ കൂട്ടി കഴിക്കുക.

ദോശ, മാവൊഴിച്ച് പരത്തി വെന്തുകഴിഞ്ഞാല്‍പ്പിന്നെ, തീ ഏറ്റവും കുറവില്‍ ആയിരിക്കേണം. മറിച്ചിടുമ്പോള്‍ പോലും.
ഗ്രീന്‍പീസ് ഇടുന്നില്ലെങ്കിലും കുഴപ്പമില്ല. വെറും ഉരുളക്കിഴങ്ങ്, സവാള മതി. പിന്നെ
കാരറ്റോ, നിങ്ങള്‍ക്ക് ഏറെയിഷ്ടമുള്ള മറ്റുവസ്തുക്കളോ ഇട്ടാലും പ്രശ്നവുമില്ല.


ഇങ്ങനേയും മടക്കി, മസാല വയ്ക്കാം.

എന്റെ വീട്ടിലോ, അമ്മയുടെ വീട്ടിലോ ഒക്കെ ആയിരുന്നെങ്കില്‍........ഹോട്ടലില്‍ കിട്ടുന്നതുപോലെ വല്യൊരു ദോശയുണ്ടാക്കാമായിരുന്നൂ........

ഇവിടെയുള്ള പഴയ നോണ്‍-സ്റ്റിക്കില്‍ ഇത്രേ വലുപ്പം വരൂ.

25 comments:

കുഞ്ഞന്‍ said...

സൂ..

കാണുമ്പോള്‍ത്തന്നെ വായില്‍ വെള്ളമൂറുന്നു...

പേര്.. പേരക്ക!! said...

ബാഗ്ലൂര് എവിടെതിരിഞ്ഞു നോക്കിയാലും കിട്ടുന്ന ഒരു സാധനമായതിനാല്‍ ഈ ദോശ തീരെ ഒഴിവാക്കിയതാ‍യിരുന്നു. പക്ഷേ ഫോട്ടോ കണ്ടിട്ടെന്തോ നല്ല കൊതി തോന്നി.. :)

ശ്രീ said...

ഒരുപാട് തവണ കഴിച്ചിട്ടുണ്ടെങ്കിലും മടുപ്പു വരാത്ത ഒരു ഭക്ഷണം!

അപ്പഴേയ്, സൂവേച്ചീ, ഒരു മസാല്‍ ദോശ ഇങ്ങോട്ടും ആവാം.
:)

മന്‍സുര്‍ said...

സൂ ചേച്ചി...

അക്ഷരങ്ങളിലൂടെ മസാല ദോശയുണ്ടാക്കി...വെറുതെ ആളെ വിഷമിപ്പിക്കല്ലേ... ഇഷ്ട വിഭവം ഇവനാണ്‌....ബംഗ്‌ളൂരിലാവുബോല്‍ ഇതിലേക്കായ്‌ നല്‍ക്കുന്ന സ്‌പെഷ്യല്‍ ഒരു ചമന്തിയുമുണ്ട്‌...സൂപ്പര്‍

ദോശ നല്ല ദോശ
മസാലയുള്ള ദോശ
നല്ല രുചിയുള്ള ദോശ
നീളമുള്ള ദോശ
ഭംഗിയുള്ള ദോശ
മസാല ദോശയെന്ന ദോശ


നന്‍മകള്‍ നേരുന്നു

നാടന്‍ said...

പടങ്ങള്‍ അടിപൊളി. ദോശയും അങ്ങനെതന്നെ ആയിരിക്കുമല്ലോ ? പിന്നെ ബോംബെയില്‍ ഉള്ളപ്പോള്‍, ചിലയിടങ്ങളില്‍ ദോശയില്‍ മസാല ഇടുന്നതിന്‌ മുന്‍പേ നല്ല മുളക്‌ ചട്‌ണി തേച്ച്‌ പിടിപ്പിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. കൊച്ചിയില്‍ പൈ ബ്രദര്‍സിന്റെ ദോശക്കടയിലും. നല്ല രുചിയാണത്‌.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മണം പിടിച്ച് വന്നതാ. പാതിരാത്രി ഇനി ഏത് ഹോട്ടലു തുറക്കാനാ? :(

നന്ദു said...

സൂ:) ചിത്രവും വിവരണവും നന്നായി.
പിന്നേയ് സ്ഥിതിവിവരക്കണക്കു പ്രകാരം ആണുങ്ങളേക്കാള്‍ സ്ത്രീജനങ്ങളാണ് മസാലദോശയുടെ ഉപയോക്ക്താക്കളില്‍ അധികവും!! (എന്നെ തല്ലാന്‍ വരണ്ട!)

കൃഷ്‌ | krish said...

ഈ തണുപ്പൂള്ള ഡിസംബറില്‍ തന്നെ വേണോ ദോശയൊക്കെ കാണിച്ച് കൊതിപ്പിക്കാന്‍. പാര്‍സല്‍ ചെയ്തൂടെ!!

(നല്ല തണുപ്പുള്ളതുകാരണം ഇപ്പോള്‍ ഇവിടെ മാവ് അരച്ചാല്‍ പുളിക്കാന്‍ വിഷമമാ)

സു | Su said...

കുഞ്ഞാ :)

പേരക്കേ :)

ശ്രീ :)

മന്‍സൂര്‍ :)

നാടന്‍ :) അതു ചട്ണിപ്പൊടിയാണ്. എണ്ണയില്‍ കുഴച്ചത്. ഞാന്‍ തേയ്ക്കാറില്ല. ഹോട്ടലുകളിലൊക്കെ തേയ്ക്കും. അതു വേറെ കൊടുക്കില്ലല്ലോ.

ചാത്താ :) കല്യാണത്തിനു വിളിച്ചില്ല. സാരമില്ല. ഇനി പാര്‍ട്ടി ആയാലും മതി. ;)

നന്ദു :) അതെവിടെനിന്നു കിട്ടി?

കൃഷ് ജീ :) മാവ് പുളിക്കാന്‍ ഒരു വിദ്യയേ ഉള്ളൂ. ഞായറാഴ്ചയാണ് ദോശ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, വെള്ളിയാഴ്ച വൈകുന്നേരം മാവ് തയ്യാറാക്കുക. കല്ലുപ്പ്, അരയ്ക്കുന്നതിന്റെ കൂടെ ഇടുക. എന്നിട്ട് നന്നായി കൈകൊണ്ട് യോജിപ്പിച്ചുവെക്കുക. ഫ്രിഡ്ജിലേക്ക് വയ്ക്കരുത്. എന്നാല്‍ മിക്കവാറും ശരിയാവും. അല്ലെങ്കില്‍ വിധിയെന്നോര്‍ത്ത് സമാധാനിക്കുക. ;)

ശാലിനി said...

സൂ എനിക്കേറ്റവും ഇഷ്ടപ്പെട്ട പലഹാരം. എത്ര കഴിച്ചാലും മതിവരില്ല.

ഏ.ആര്‍. നജീം said...

ചില പരസ്യങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആകര്‍‌ഷണം തോന്നാന്‍ ചില പൊടിക്കൈകള്‍ അവര്‍ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് പാലിന്റെയും ചോക്കോമില്‍ക്കിന്റെയും ഒക്കെ പരസ്യത്തിന് അവര്‍ അതേ നിറത്തിലെ പെയിന്റ് ആണ് ഉപയോഗിക്കുന്നത്. അത് പോലെ ഇതു അസ്സല്‍ ദോശ തന്ന്യേ...?

സത്യായിട്ടും കൊതി കൊണ്ട് പറഞ്ഞതല്ല്ലട്ടോ... :)

സു | Su said...

ശാലിനീ :)

നജീമേ :) ഇത് അസ്സല്‍ ദോശ അല്ല. ഡ്യൂപ്പ് ദോശ ആണ്. (എന്നാലെങ്കിലും നജീമിന് മനസ്സമാധാനം ആവട്ടെ. ;))

manasi said...

മസാലദോശയ്ക്കുള്ള ദോശ മറിച്ചിടില്ല. ഒരു വശം മാത്രമേ ചുട്ടെടുക്കൂ.

സു | Su said...

മറിച്ചിടില്ലെങ്കില്‍ മാനസി മറിച്ചിടേണ്ട. ഇവിടെ ഞാനുണ്ടാക്കുന്ന രീതിയല്ലേ കൊടുത്തത്?

manasi said...

How rude you are. You can't even stand a diff opinion. Oh!

സു | Su said...

“മാനസി” ഒരു കാര്യം മനസ്സിലാക്കണം. അഭിപ്രായം പറഞ്ഞ രീതിയിലേ മറുപടിയും കിട്ടൂ. മസാലദോശയ്ക്കുള്ള ദോശ മറിച്ചിടില്ല എന്നു പറഞ്ഞാല്‍ മാനസി മറിച്ചിടേണ്ട എന്നേ ഉത്തരം കിട്ടൂ. മറിച്ചിടില്ല എന്നുപറഞ്ഞാല്‍ അത് എന്നെ അടിച്ചേല്‍പ്പിക്കുന്നപോലെ ആയല്ലോ. മാനസി, മസാലദോശയ്ക്കുള്ള ദോശ മറിച്ചിടാറില്ല എന്ന് പറഞ്ഞാല്‍, ഞാന്‍ ഇങ്ങനെയാണ് ചെയ്യാറ് മാനസി എന്ന് ഞാന്‍ ഉത്തരം തരുമായിരുന്നു.

manasi said...

Sorry for the delay; was out of town and bit busy. Lemme answer

1. U dint tell its ALL ‘BOUT ur style of cooking, u presented it as if it's the way to make finger licking masala dosa.

2. I said about the exact way to make REAL MASALA DOSA. (May be you should try it yourself from one of the restaurant N look inside before u jump at).

3. ‘Bout my way of answering, sorry to tell you it’s completely ur attitude prob. I’ve commented on many of ur recipes as I felt. U got prob only with this; ‘cause U can’t take criticism. I’m not commenting for satisfying any egocentric desire of ur’s.

And lastly, I’m NOT INRERESTED IN ANSWERING UR CHEAP BLUNDERS ANYMORE. SO DON”T EXPECT A REPLY FOR UR FURTHER BLA BLA’S…


Bye.

സു | Su said...

മാനസി :)

നന്ദു said...
This comment has been removed by the author.
നന്ദു said...

ദോശ മറിച്ചോ തിരിച്ചോ എന്നറിയാന്‍ വന്നതല്ല. പക്ഷെ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ രണ്ടു വാക്ക് എഴുതാതിരിക്കാനായില്ല.
WELL DONE സൂ.... എന്തിനാന്നല്ലെ?. ആ അവസാനത്തെ പുഞ്ചിരിക്ക്.. പരസ്പരം ഇനിയും ഗ്വാ ഗ്വാ വിളികള്‍ക്ക് അവസരമുണ്ടായിട്ടും ഒരു പുഞ്ചിരിയിലൂടെ അതവസാനിപ്പിക്കാന്‍ ശ്രമിച്ചതിനു സൂ വിനെ അഭിനന്ദിക്കുന്നു. ഇതാണ് സൌഹാര്‍ദ്ദം. ബ്ലോഗ്ഗിനു ഇതു മാതൃകയാകട്ടെ.
മാനസീ കൈകൊടുത്തു പിരിയൂ...ഹ...ഹ..ഹ..

നന്ദു said...

ദോശ മറിച്ചോ തിരിച്ചോ എന്നറിയാന്‍ വന്നതല്ല. പക്ഷെ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ രണ്ടു വാക്ക് എഴുതാതിരിക്കാനായില്ല.
WELL DONE സൂ.... എന്തിനാന്നല്ലെ?. ആ അവസാനത്തെ പുഞ്ചിരിക്ക്.. പരസ്പരം ഇനിയും ഗ്വാ ഗ്വാ വിളികള്‍ക്ക് അവസരമുണ്ടായിട്ടും ഒരു പുഞ്ചിരിയിലൂടെ അതവസാനിപ്പിക്കാന്‍ ശ്രമിച്ചതിനു സൂ വിനെ അഭിനന്ദിക്കുന്നു. ഇതാണ് സൌഹാര്‍ദ്ദം. ബ്ലോഗ്ഗിനു ഇതു മാതൃകയാകട്ടെ.
മാനസീ കൈകൊടുത്തു പിരിയൂ...ഹ...ഹ..ഹ..

gija said...

ദോശ നല്ല ദോശ..
സ്വാദ് ഉള്ള ദോശ..
ചേച്ചി ചുട്ട ദോശ..
മസാലയുള്ള ദോശ...

സൂ ചേച്ചി... നല്ല ദോശയാണു കേട്ടോ...

sneha3311 said...
This comment has been removed by the author.
suvarna raj said...

സൂ ചേച്ചി...
ഞാന്‍ ഞെട്ടിപ്പോയി...
ഈ ലിന്ക് നോക്കോ..
http://www.shebitech.com/food-recipes-f29/malayalam-recipes-cook-book-pdf-format-t237.htm
ചേച്ചി അറിഞ്ഞു കൊന്ടു ആണോ ഇതു?

സു | Su said...

സുവർണ രാജ്, ഞാൻ ആരേയും എന്റെ ബ്ലോഗിലെ ചിത്രങ്ങളോ പോസ്റ്റുകളോ ഏതെങ്കിലും തരത്തിൽ ഉപയോഗിക്കാൻ അനുവാദം കൊടുത്തിട്ടില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ശരിക്കും പറഞ്ഞാൽ മോഷണം. അതുകൊണ്ട് അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവർ തെറ്റു മനസ്സിലാക്കി തിരുത്തുന്നതാവും നല്ലത്.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]