കായ മുറിച്ച് കഷണങ്ങളാക്കുക. ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക്പൊടി, വെള്ളം എന്നിവ ചേര്‍ത്ത് നല്ലപോലെ വേവിക്കുക. വെന്താല്‍, കറിവേപ്പില, ഉഴുന്ന്, കടുക്, മൊരിച്ചിടുക. വേണമെങ്കില്‍ കുറച്ച് വെളിച്ചെണ്ണ മുകളില്‍ ഒഴിക്കുക. തയ്യാര്‍.

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi
Copyright 2006-2015 [സു | Su]
9 comments:
next sunday onnu try cheyyanam..thanks
സിമ്പിള്‍ ബ്ട്ട് വര്‍ത്ത് !! :)
മരിച്ചുപോയ നമ്മുടെ എം എസ് തൃപ്പൂണിത്തുറ ഒരോണത്തിന് വനിതയിലോ മറ്റോ മുളോഷ്യത്തിന്റെ പാചകവിധി എഴുതിയിരുന്നു.അന്നു മുതല്‍ തനി കേരളീയമായ ഈ വിഭവത്തിന്റെ ആരാധകനാണ്.
-കഴിക്കാത്തവര്ക്കറിയില്ലാ അവരെന്താണ് മിസ്സ് ചെയ്യുന്നതെന്ന്.
-നന്ദി, സൂ!
ഓരോ ദിവസവും ഊണിന് എന്തുകറി വയ്ക്കും എന്നത് ഒരു വലിയ പ്രശ്നമാണ്. സമ്പാര്‍, രസം,പരിപ്പുകറി...ഇതൊക്കെയാണ് സ്ഥിരം കറികള്‍. എന്തായാലും ഇതൊന്നു പരീക്ഷിച്ചിട്ടുതന്നെ കാര്യം. ഞാനോര്‍ത്തു മുളകേഷ്യം എന്നുപറഞ്ഞാല്‍ മുളകിന്റെ - ചുവന്ന കളര്‍ ആവുമെന്ന്.
മനു :) ശ്രമിക്കൂ. നന്ദി.
നന്ദൂ :)
കൈതമുള്ളേ :) ഇത് ഒരു എളുപ്പക്കറി ആണ്. തേങ്ങ അരച്ചുചേര്ക്കേണ്ട. വേറെ ഒന്നും വേണ്ട.
ശാലിനീ :) ഇതു കണ്ടിട്ടില്ലേ ഇതുവരെ?
സൂ, ഞങ്ങള്‍ ഇതില്‍ പരിപ്പ് ചേര്‍ത്ത് നാളികേരവും ജീരകവും അരച്ചു ചേര്‍ക്കാറുണ്ട്. തൃശ്ശൂര്‍ ഭാഗത്ത് നാളികേരം ചേര്‍ക്കാതെ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, പരിപ്പും കൂടി ചേര്‍ക്കാതുള്ള ഒരു തയ്യാരിപ്പ് ഇപ്പോഴാണ് കാണുന്നത്. (തയ്യാരിപ്പ് എന്നത് preparation എന്നതിനുള്ള എന്റെ മലയാളം വാക്ക്.)
കണ്ണൂസേ, അത് എരിശ്ശേരി ആയിപ്പോകും. ശരിക്കുള്ള മൊളേഷ്യത്തില് പരിപ്പ് വേണ്ട. തേങ്ങയും വേണ്ട. (ഞങ്ങള്‍ ചെയ്യുന്നതില്‍).
സൂചേച്ചീ: പാചകം നമ്മള്‍ക്ക് പറഞ്ഞിട്ടില്ല. ഇന്ന് രാത്രി 10 മണിക്ക് മുന്‍പ് ഇവിടെന്തോ സംഭവിക്കും എന്ന് പറഞ്ഞത് നോക്കാന്‍ വന്നതാ!!!
ഇവിടെ വരെ വന്ന സ്ഥിതിക്ക് രണ്ട് വാക്ക് ചാത്തനേറ് നടത്തീട്ട് പോവാം..“ഇവിടെ വന്ന് നോക്കി പാചകം ചെയ്താല്‍ അതും കോപ്പീറൈറ്റ് ലംഘനമാവ്വോ?”
ചാത്തനിത് തമാശിച്ചതാണേ...അല്ലേല്‍ തന്നെ സൂചേച്ചീടെ വഹ ഈ കുട്ടിച്ചാത്തന് ഒരു “ചാത്തന് ഏറ്“ പെന്ഡിങിലാന്നറിയാം
qw_er_ty
സൂ,
ഈന്നലെ ഉണ്ടാക്കി നോക്കി....അടിപൊളി ! നന്ദി...
Post a Comment