തേങ്ങ ചിരവി, അതില്‍ നിന്ന് പാലെടുക്കുക. ആദ്യമെടുക്കുന്നത് മാറ്റിവെക്കുക. രണ്ടാമതെടുക്കുമ്പോള്‍, തേങ്ങാപ്പീരയില്‍ അല്‍പ്പം വെള്ളം ചേര്‍ക്കാം. അതും എടുത്ത് മാറ്റിവെച്ച്, അല്‍പ്പംകൂടെ വെള്ളം ചേര്‍ത്ത് നന്നായി പിഴിഞ്ഞെടുക്കുക.
അല്‍പ്പം ചക്ക വരട്ടിയതെടുത്ത്, മൂന്നാം പാലും ചേര്‍ത്ത് വേവിക്കുക. ശര്‍ക്കര, കുറച്ച് ഇടണം. അത് കഴിഞ്ഞ് ശര്‍ക്കരയും വെന്ത് യോജിച്ചുകഴിഞ്ഞാല്‍, രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. അതുകഴിഞ്ഞ് വാങ്ങി, ആദ്യം മാറ്റിവെച്ചപാല്‍ ഒഴിക്കുക.
തേങ്ങ, ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത്, നെയ്യില്‍ മൂപ്പിച്ച്, പായസത്തിലേക്കിടുക. ഇതില്‍ ഞാന്‍ തേങ്ങ കുറേ ചേര്‍ത്തിട്ടുണ്ടെന്ന് സൂക്ഷിച്ചുനോക്കാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലാകും. ;)
ഏലയ്ക്കായും പൊടിച്ചിടുക. അല്‍പ്പം ചുക്കുപൊടിയും ചേര്‍ക്കണം.
ചക്കപ്രഥമന്‍ തയ്യാര്‍!
വരട്ടുന്നത് ശര്‍ക്കര ചേര്‍ത്ത് ആയതുകൊണ്ട്, അല്‍പ്പം ചേര്‍ത്താല്‍ മതിയാവും പിന്നെ.
ചിത്രത്തില്‍ ഉള്ള ചക്കപ്പേസ്റ്റിന്റെ പകുതിയും, ഒരു തേങ്ങയില്‍ നിന്ന് പാലും എടുത്താല്‍, ചിത്രത്തില്‍ ഉള്ള പായസം ആകും. മുക്കാല്‍ ഭാഗവും എടുക്കാം. തേങ്ങാപ്പാല്‍ കുറച്ചുകൂടെ വേണമെങ്കില്‍ ചേര്‍ക്കാം.
5 comments:
ഇന്നെല്ലാരെയും പായസം കുടിപ്പിക്കുമല്ലെ സൂ...
കണ്ണൂരാനേ :) നല്ലൊരു ദിവസം ആയിട്ട് അതല്ലേ വേണ്ടത്?
ചേച്ചീ ഇതെന്താ പായസമേള നടത്തുന്നുണ്ടോ? ഓട്സ് പായസം കുടിച്ച് ഗ്ലാസ്സ് നിലത്തു വെച്ചില്ല!
:)
“ചിത്രത്തില്‍ ഉള്ള ചക്കപ്പേസ്റ്റിന്റെ പകുതിയും, ഒരു തേങ്ങയില്‍ നിന്ന് പാലും എടുത്താല്‍, ചിത്രത്തില്‍ ഉള്ള പായസം ആകും. മുക്കാല്‍ ഭാഗവും എടുക്കാം“
ഇതെങ്ങിനെ ഞാന്‍ എടുക്കും എന്നാണ് എന്റെ ശങ്ക;) തമാശിച്ചതാണെ...:)
നാട്ടില്‍ നിന്നും കൊണ്ട് വന്ന ചക്ക വറട്ടിയത് ഇതും പ്രകാരം പരീക്ഷിച്ച് നോക്കാന്‍ തീരുമാനിച്ചു.:)
ഹോ ഫീലിങ്സ് ആയി.
Post a Comment