ഒരു ഇടിച്ചക്കയുടെ നാലിലൊന്ന് എടുത്ത് തോലൊക്കെക്കളഞ്ഞ് നല്ലപോലെ ചെറുതാക്കി മുറിക്കുക. അതില്‍ ആവശ്യത്തിനു ഉപ്പും മഞ്ഞളും ഇടുക. നല്ലപോലെ വേവിക്കണം. വെന്തു കഴിഞ്ഞാല്‍ അതിലേക്ക് ഒരു മൂന്നുനാലു ടേബിള്‍സ്പൂണ്‍ തേങ്ങയും, ജീരകവും, മൂന്ന് പച്ചമുളകും ചേര്‍ത്തരച്ചത് ചേര്‍ക്കുക. മോരും കുറച്ച് ഒഴിക്കുക. മോര് ആദ്യം ഒഴിച്ച് തിളപ്പിച്ചാലും മതി. തേങ്ങ കൂട്ടുന്നതിനുമുമ്പ്. ഒന്നു തിളച്ചാല്‍ വാങ്ങിവെച്ച് വറവിടുക.
പച്ചമുളക് വേണ്ടെങ്കില്‍ വേവിക്കുമ്പോള്‍ മുളകുപൊടി ഇടണം.
Subscribe to:
Post Comments (Atom)
3 comments:
ഇതു തന്നെയാണോ "കായുളി" എന്നറിയുന്നത്?
എന്തായാലും ഇതു ശ്രീമതിക്കു കാണിച്ചു കൊടുക്കുന്നുണ്ട്..
പുട്ടുണ്ണി :) ഇതാണോന്ന് അറിയില്ല.
സു...വേ...ച്ചീ...
(ഇതു പല്ലു കടിച്ചു പിടിച്ച് വായിയ്ക്കണം. എന്നാലേ ഞാനെഴുതുമ്പോഴുള്ള ആ ഫീല്‍ കിട്ടൂ)
വിഷു അടുക്കാറായി. ഇതെല്ലാം കണ്ടിട്ട് കൊതിയാവുന്നു.
:(
Post a Comment