Sunday, March 19, 2006

സാമ്പാര്‍ 1

(സാമ്പാര്‍ പല തരത്തില്‍ ഉണ്ടാക്കാം. ഓരോന്നായി പോസ്റ്റ് ചെയ്യാം. ഇതൊന്നുമല്ലാതെ നിങ്ങള്‍ക്ക് തോന്നിയ തരത്തിലും ഉണ്ടാക്കാം. എനിക്കൊരു പ്രശ്നവുമില്ല ;)

തുവരപ്പരിപ്പ് - 3 ടേബിള്‍ സ്പൂണ്‍

ഉരുളക്കിഴങ്ങ് - വലുത് 1 (ഏകദേശം14 - 16 കഷണം ആക്കുക)

സവാള - വലുത് 1 (6 കഷണം ആക്കുക)

മുരിങ്ങാക്കായ - 2 (ചെറുവിരല്‍ വലുപ്പത്തില്‍ മുറിയ്ക്കുക.)

തക്കാളി - വലുത് 1 (10-12 കഷണം ആക്കുക)

വെണ്ടക്ക- 4 ( ഓരോ വെണ്ടക്കയും 4 കഷണം ആക്കുക)

പുളി നെല്ലിക്ക വലുപ്പത്തില്‍- കുറച്ച് വെള്ളത്തില്‍ ഇട്ട് വെയ്ക്കുക.

തേങ്ങ ചിരകിയത്- കുറച്ച്. (ഏകദേശം 5 ടേബിള്‍ സ്പൂണ്‍)

സാമ്പാര്‍ പൌഡര്‍ - 2 ടേബിള്‍ സ്പൂണ്‍( അല്ലെങ്കില്‍ 3)

മഞ്ഞള്‍പ്പൊടി- കുറച്ച്

ഉപ്പ് - ആവശ്യത്തിന്.

തുവരപ്പരിപ്പ്, ഉരുളക്കിഴങ്ങ്, സവാള, മുരിങ്ങാക്കായ എന്നിവ ആദ്യം വേവിച്ചെടുക്കുക. വെണ്ടക്കയും തക്കാളിയും പുളി വെള്ളം ഒഴിച്ച്, മഞ്ഞളും, ആവശ്യമായ ഉപ്പും ഇട്ട് വേവിക്കുക. തേങ്ങ നന്നായി മിക്സിയില്‍ അരച്ചെടുക്കുക. തക്കാളിയും വെണ്ടക്കയും വെന്തു കഴിഞ്ഞാല്‍ ആദ്യം വേവിച്ചു വെച്ച വസ്തുക്കള്‍ ഇട്ട് കുറച്ച് നേരം യോജിക്കാന്‍ വേണ്ടി 4-5 മിനിട്ട് തിളപ്പിക്കുക. അതിനു ശേഷം
സാമ്പാര്‍ പൌഡര്‍ ഇടുക. തേങ്ങ അരച്ചത് യോജിപ്പിക്കുക. നന്നായി തിളച്ചാ‍ല്‍ റെഡി ആയി. കടുകും ഒരു വറ്റല്‍ മുളക് പൊട്ടിച്ചതും, കറിവേപ്പിലയും വെളിച്ചെണ്ണയില്‍ താളിച്ച് ഇടുക.

Sambar - 1

Tur dal - 3 table spoon

potato - 1 big ( cut into 14-16 piece)

onion - 1 big ( cut into 6 piece)

tomato - 1 big ( cut into 10-12 piece)

drumstick- 2( cut into small finger size)

ladies finger - 4 ( each one cut into 4 piece )

turmeric- a pinch

tamarind water- 1 cup (tamarind soak in water for sometime and take that water- or use paste)

grated coconut - 5 tablespoon

sambar powder 2 -3 tablespoon

salt to taste.

Grind coconut well.

Cook dal with potato, onion and drumstick. Then cook tomato and ladies finger in tamarind water, adding turmeric powder and salt. When done add the dal and vegitables . Boil well. Add sambar powder, then coconut paste. Again, boil for few minutes.
When done heat oil and fry, mustard, curry leaves and dry chilli pieces and
add this to sambar.

18 comments:

ദേവന്‍ said...

ഇതു പാണ്ടിസ്സാമ്പാറ്.വെങ്കായസ്സാമ്പാറ്, കൊത്തമല്ലിസ്സാമ്പാറ്.

കേരളസ്സാമ്പാറുണ്ടേല്‍- മല്ലിയിലക്കു പകരം മലയാളം മണക്കുന്ന, “ലഗ്ഗേജ്” നിറഞ്ഞ സാമ്പാറുണ്ടേല്‍ വിളമ്പിക്കേ..
(ചേരുവകളില്‍ സാമ്പാറ് പൌഡര്‍? അതിന്‍റെ ബ്രേക്- അപ്പ് തരാമോ?)

സു | Su said...

ദേവാ,
അതുകൊണ്ടല്ലേ പലതരത്തില്‍ ഉണ്ടെന്ന് മുന്‍‌കൂര്‍ജാമ്യം എടുത്തത്. ഇനീം വരും.

ചില നേരത്ത്.. said...

ഈ സാമ്പാര്‍ കൊണ്ട് എത്ര പേരെ ഊട്ടാം എന്നു കൂടെ പറഞ്ഞു തരൂ.

അതുല്യ said...

തുവരപരിപ്പ്‌ ഇതു മതിയോ?

എന്തോ ഒരു റ്റെക്ക്നിക്കല്‍ മിസ്റ്റേക്ക്‌ പോലെ തോന്നുന്നു സൂ. ഇത്രയും കഷ്ണത്തിനു ഇതു മതിയോ? പട്ടത്തി ബുദ്ധിയ്കു എന്തോ ഒരു പന്തികേട്‌ തോന്നുന്നു.

പിന്നെ - സമ്പാര്‍പൊടി കലക്കി, താളിയ്കുന്നതിനു തൊട്ടുമുമ്പ്‌ ഓഴിച്ച്‌ ഒരു തളവന്ന ശേഷം ഇറക്കി വച്ചാല്‍ അല്‍പം കൂടി സ്വാദിഷ്ടമാവും, മണകരവും (?) ആവും സു .

Kumar Neelakandan © (Kumar NM) said...

ലഗേജുള്ള സാമ്പാര്‍! ഹോ എന്റെ വീക്ക്നെസ് ആണത്! ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് ഉച്ചയൂണ് നടന്നില്ല. എന്നിട്ടിപ്പോ ഈ കുറിമാനവും കൂടി വായിച്ചപ്പോള്‍ സാമ്പാറിന്റെ മണം മൂക്കിലും എരിപൊരി സഞ്ചാരം വയറ്റിലും.

സു | Su said...

അതുല്യാമാഡത്തിന്,

1)- 3 ടേബിള്‍‌സ്പൂണ്‍ പരിപ്പ് എന്നുവെച്ചാല്‍ ഏകദേശം 1/4 കപ്പ് പരിപ്പ് ആണ്. ഇത്രേം കഷണങ്ങള്‍ ഉള്ള സാമ്പാറിന് അത് അധികം ആണ് എന്ന് പോലും പറയുന്നവരുണ്ട്. പരിപ്പ് കുറേ ഇടാന്‍ ഇത് പരിപ്പ് കറി അല്ല.

2) ശരിക്കും വായിച്ചിട്ട് കമന്റുകയല്ല എന്ന് ആരുടേയോ ബ്ലോഗില്‍ മാഡത്തിന്റെ ഒരു കമന്റ് വായിച്ചിരുന്നു. സ്വന്തം കാര്യം പറഞ്ഞതാണെന്ന് അന്ന് മനസ്സിലായില്ലായിരുന്നു.

ഇപ്പോ ഇതു കണ്ടപ്പോള്‍ മനസ്സിലായി.
“പിന്നെ - സമ്പാര്‍പൊടി കലക്കി, താളിയ്കുന്നതിനു തൊട്ടുമുമ്പ്‌ ഓഴിച്ച്‌ ഒരു തളവന്ന ശേഷം ഇറക്കി വച്ചാല്‍ അല്‍പം കൂടി സ്വാദിഷ്ടമാവും.”

ഞാന്‍ എഴുതിയത് ഇതാ..
“അതിനു ശേഷം സാമ്പാര്‍ പൌഡര്‍ ഇടുക. തേങ്ങ അരച്ചത് യോജിപ്പിക്കുക. നന്നായി തിളച്ചാ‍ല്‍ റെഡി ആയി.
കടുകും ഒരു വറ്റല്‍ മുളക് പൊട്ടിച്ചതും, കറിവേപ്പിലയും വെളിച്ചെണ്ണയില്‍ താളിച്ച് ഇടുക.

അതുല്യ said...

എന്റെ സൂ, ഞാന്‍ ചോദിച്ചത്‌ ഒരു സംശയമായിരുന്നു, ഒരു പ്രഖ്യാപനമായിരുന്നില്ലല്ലോ അല്ലേ?, പിന്നെ അവസാനം പറഞ്ഞത്‌ ഒരു അഭിപ്രായവും, ഒരു ഹാലിളകല്‍ ഇതിനാവശ്യമോ?

ഭഗവാനേ.... കണ്ണൂരില്‍ പി.കെ. എം ആയുര്‍വേദാശുപത്രിയില്‍ ഈ വെക്കേഷനു ഉഴിച്ചിലിനു വരുമ്പോ, എന്നെ വന്നു കാണണമ്ന്ന്, അവിടെത്തെ തലപ്പത്തേ വൈദ്യന്‍ ഗുരുക്കള്‍ പറഞ്ഞതാണു. അതിനൊപ്പം തപ്പി പിടിച്ചു, സൂവിനേയും, കാണാംന്ന് ഞാനും കരുതി. ഈശ്വരാ.... ടണ്‍ കണക്കിനാണോ സൂ ചൂലുവാങ്ങി വച്ചിരിയ്കുന്നത്‌?

+++

സൂ പറഞ്ഞ ചേരുവകള്‍ പിഴവാണെന്നും, ഇതെങ്ങങ്ങും ആരും പരീക്ഷിച്ചേക്കരുതെന്നും ആരെങ്കിലും പറഞ്ഞതിനുള്ള കമ്നന്റാണോ, തെറ്റി എനിക്ക്‌ മറുപടി/കമന്റായി എഴുതിയതു? (ഇതും ഒരു സംശയം മാത്രം.)

അഭയാര്‍ത്ഥി said...

സാമ്പാറ്‍ ഉണ്ടാക്കേണ്ട വിധം.
ഒരു പീസു സു, ഒരു പീസു അതുല്യ. മുളകുപൊടി ധാരാളം, മറ്റു പൊടികള്‍ വേണ്ട.

നല്ല മൂറ്‍ച്ച ഉള്ള കത്തിയെടുത്തു പീസുകളുടെ കയ്യില്‍ കൊടുക്കുക. അവറ്‍ സ്വയം കഷണങ്ങളായി തീരുമ്പോള്‍ ഇളക്കി യൊജിപ്പിക്കുക.

ഈ കൂട്ടിലേക്കു ഒരു ചാക്കു ഉപ്പിടുക.

"നിണമണിഞ്ഞ സാമ്പാറ്‍ എന്നു ഇതിനു പേരിടാം "

അതുല്യ said...

വക്കാരീ.. ബട്ടറിട്ട്‌ സാമ്പാറോ? എന്റെ ഭഗോതിയേ..... പിന്നെ കുമാറു പറഞ്ഞപോലെ വൈക്കൊലിട്ട്‌ വക്കാരീനേ ഇരുത്തുന്നത്‌ ഞാന്‍ കണേണ്ടി വരുമോ? അല്ലാ, വിശാലന്റെ ഗുളിക വക്കാരീടെ യൂട്രസ്‌ തേടി പോകേണ്ടി വരുമോ? ദേ... ആരും ഇതിനു നിക്കല്ലേ.. വക്കാരി എന്തോ ദുഷ്ടലാക്ക്‌ വച്ച്‌ പറയണതാ. ഒപ്പത്തിനോപ്പം തുവരപരിപ്പിനോടൊപ്പം കുരുമുളകും ചേര്‍ത്ത്‌ വേവിയ്കാന്‍ എന്നോടും പണ്ട്‌ പറഞ്ഞതാ വക്കാരി.

വക്കാരീ.. വേണ്ടാ... സ്റ്റാന്റ്‌ വിട്‌ വേഗം.

ഗന്ധര്‍വാ ഒരു പോസ്റ്റിട്‌ ആദ്യം, എന്നിട്ട്‌ എന്നെ പീസാക്കിയാ മതി. നല്ല ഭാഷ. ഞാന്‍ പണ്ട്‌ ദേവനോടും പറയുമായിരുന്നു, കമന്റിട്ട്‌ കറങ്ങി നടക്കാതെ, ഇത്രയ്ക്‌ ഭാഷാസ്വാധീനമുള്ളവര്‍ പോസ്റ്റിടുക എന്ന്. ഞങ്ങള്‍ കാത്തിരിയ്കുന്നു (ഇതിനു സൊപ്പീടീല്‍ എന്നും വേണേല്‍ പറയാം.)

tulasi - no see?

സു | Su said...

അതുല്യാമാഡത്തിന്,
1) അറിയാവുന്ന കാര്യങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ ശ്രമിച്ചാല്‍ നല്ലത്. ഇത് നോക്കി എല്ലാരോടും പാചകം ചെയ്യാന്‍ ഞാന്‍ പറഞ്ഞിട്ടില്ല.

2)“സൂ പറഞ്ഞ ചേരുവകള്‍ പിഴവാണെന്നും, ഇതെങ്ങങ്ങും ആരും പരീക്ഷിച്ചേക്കരുതെന്നും ആരെങ്കിലും പറഞ്ഞതിനുള്ള കമ്നന്റാണോ, തെറ്റി എനിക്ക്‌ മറുപടി/കമന്റായി എഴുതിയതു? (ഇതും ഒരു സംശയം മാത്രം.)“

എല്ലാത്തിനും കയറി വേണ്ടതും വേണ്ടാത്തതും പറയാന്‍ എല്ലാര്‍ക്കും നിങ്ങളുടെ സ്വഭാവം ആണോ? തെറ്റി പറയാന്‍ ഞാന്‍ ബോധം കെട്ട് ഇരിക്ക്യല്ല.

3) ഈ ലോകത്ത് നമ്മള്‍ രണ്ടു മനുഷ്യര്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ എന്നു വന്നാല്‍ക്കൂടെ ഞാന്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കില്ല.

പിന്നെ എന്റെ സൂര്യഗായത്രി ബ്ലോഗില്‍ കയറി നടത്തുന്ന നാടകം ഇവിടെ വേണ്ട. ദിവസവും ഭക്ഷണം സ്വന്തമായിട്ട് ഉണ്ടാക്കുന്ന പരിചയത്തില്‍ ആണ് ഇത് തുടങ്ങിയത്.

Kumar Neelakandan © (Kumar NM) said...

..... പിന്നെ കുമാറു പറഞ്ഞപോലെ വൈക്കൊലിട്ട്‌ വക്കാരീനേ ഇരുത്തുന്നത്‌ ഞാന്‍ കണേണ്ടി വരുമോ?

ഞാന്‍ എപ്പോഴാണ് എവിടെയാണ് ഇങ്ങനെ ഒരു പ്രയോഗം പറഞ്ഞതു? അതു ഒന്നറിഞ്ഞാല്‍ കൊള്ളാം.

ബാക്കികാര്യങ്ങള്‍ ഇവിടെ മുറപോലെ നടന്നോട്ടെ!

അതുല്യ said...

കുമാര്‍ജി... പറഞ്ഞപോലെ...... വിയര്‍പ്പിച്ച്‌ കൊളസ്റ്റ്രോള്‍ കളയാന്‍ ബട്ടറു സാമ്പാര്‍ കുടിച്ച വക്കാരീനേ ഇരുത്തേണ്ടി വരുമോ എന്ന് ഞാന്‍ ഉദ്ദേശിച്ചതില്‍ തെറ്റുണ്ടോ ആവോ?

സാമ്പാറേ... നീ എത്ര ശക്തിമാന്‍...

തുവരപരിപ്പില്‍ ഇത്ര മാത്രം കലോറിയോ? ദേവാ ബ്രേക്ഡൌണ്‍ കിട്ടിയാ കൊള്ളായിരുന്നു.

myexperimentsandme said...

ഗോഡ്‌ഫാദറിൽ ഇന്നസെന്റ് അഞ്ഞൂറാന്റെ മുൻപിൽ‌വെച്ച് കെപ്പീയേസീ ലളിതയെക്കണ്ടപ്പോൾ പറഞ്ഞതുപോലെ:

“ആരാ”
“എന്താ”
“മനസ്സിലായില്ലല്ലോ”

ദേവന്‍ said...

വക്കാരീ,
ബട്ടറുവെണ്ണ കട്ടിയായ കൊളസ്റ്റ്രോളെന്ന നിലക്കു കുഞ്ഞുങ്ങള്‍ക്കു പോലും തൊടാന്‍ പാടില്ലാത്ത ഭക്ഷണമാണ്‌. കോളസ്റ്റ്രോള്‍ ഇന്‍ കൊളസ്റ്റ്രോള്‍ ഔട്ട്‌ എന്നു സംശയാതീതമായി തെളിഞ്ഞിട്ടില്ല, എന്നാല്‍ വെണ്ണയെന്ന മൃഗക്കൊഴുപ്പിനു സിരകളുടെ എന്‍ഡോത്തെലിയം തകര്‍ത്ത്‌ സിരയുടെ ഓണരുടെ എന്‍ഡ്‌ ഫാസ്റ്റ്‌ ഫോര്‍വേര്‍ഡ്‌ ചെയ്തു വീണ്ടുമെത്തിക്കുന്നു.

കൊഴുപ്പിന്റെ ടേസ്റ്റ്‌ അത്രക്കിഷ്ടമാണെങ്കില്‍ ഒരു ചെറിയ കഷണം മട്ടന്‍ വെട്ടി വെള്ളത്തിലിട്ടു വേവിച്ച്‌ സാംബാര്‍ കശണങ്ങളുടെ കൂടെ ഇടുക - ആന്‍ഡ്രൂ സേവിയര്‍ ബാര്‍ മോഡല്‍ അസ്സല്‍ ലഗ്ഗേജ്‌ സാംബാര്‍ റെഡി.

അതുല്യേ. കലോറി കലോ കിലോറി എന്നൊക്കെ കണക്കു കൂട്ടി ജീവിക്കുന്ന സായിപ്പന്മാര്‍ക്കാണു ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആട്ടിന്റെ അസുഖം. അതോണ്ട്‌ ദേവോത്തെറാപ്പിയില്‍ കൂടു. കലോറിക്കണക്കു കള. ഫാറ്റ്‌ ലിമിറ്റ്‌ കണക്കില്‍ കൂടു. ദൈവം ആയുസ്സു തരട്ടെ:
കൊളസ്റ്റ്രോള്‍ കഴിക്കല്‍ വളരെ കുറച്ച്‌ ആള്‍മോസ്റ്റ്‌ ഇല്ല.
ജന്തുജന്യ ഫാറ്റ്‌ ഇന്‍ഫ്ലമന്റ്‌ . ആള്‍മോസ്റ്റ്‌ ഇല്ല.
എണ്ണ കഴിയുന്നത്ര കുറച്ച്‌.
പരമാവധി ഒരു ഫാക്റ്ററിയിലൂടെ കയറി ഇറങ്ങിയവ ഉപയോഗിക്കാതെ ഇരിക്കുക.

പട്ടമ്മാര്‍ക്കു പ്രത്യേകിച്ചു വാണിംഗ്‌. വെണ്ണ എണ്ണയാദികളെക്കാള്‍ ഭേദം ഗോമാംസം തന്നെയെന്നു സംശയമില്ല. എം എസ്‌ തൃപ്പൂണിത്തുറ ഹിന്ദു ടൈപ്പ്‌ വെജി. ആയിരുന്നു.(പരിപ്പ്‌ വാതം കോപിപ്പിക്കുമെന്ന് സീ ആര്‍ ആര്‍ വര്‍മ്മ . അതാണോ സാമ്പാറില്‍ വൃധാ
ഒരടി)

ഉമേഷ്::Umesh said...

ഒരു പടം കൂടി ഇട്ടിരുന്നെങ്കില്‍
“അടുക്കളയില്‍ അടിക്കടി അടി” എന്നൊരു അടിക്കുറിപ്പിടാമായിരുന്നു...

അതുല്യ said...

Comment of the Week!


വക്കാരീ,
ബട്ടറുവെണ്ണ കട്ടിയായ കൊളസ്റ്റ്രോളെന്ന നിലക്കു കുഞ്ഞുങ്ങള്‍ക്കു പോലും തൊടാന്‍ പാടില്ലാത്ത ഭക്ഷണമാണ്‌. കോളസ്റ്റ്രോള്‍ ഇന്‍ കൊളസ്റ്റ്രോള്‍ ഔട്ട്‌ എന്നു സംശയാതീതമായി തെളിഞ്ഞിട്ടില്ല, എന്നാല്‍ വെണ്ണയെന്ന മൃഗക്കൊഴുപ്പിനു സിരകളുടെ എന്‍ഡോത്തെലിയം തകര്‍ത്ത്‌ സിരയുടെ ഓണരുടെ എന്‍ഡ്‌ ഫാസ്റ്റ്‌ ഫോര്‍വേര്‍ഡ്‌ ചെയ്തു വീണ്ടുമെത്തിക്കുന്നു.

കൊഴുപ്പിന്റെ ടേസ്റ്റ്‌ അത്രക്കിഷ്ടമാണെങ്കില്‍ ഒരു ചെറിയ കഷണം മട്ടന്‍ വെട്ടി വെള്ളത്തിലിട്ടു വേവിച്ച്‌ സാംബാര്‍ കശണങ്ങളുടെ കൂടെ ഇടുക - ആന്‍ഡ്രൂ സേവിയര്‍ ബാര്‍ മോഡല്‍ അസ്സല്‍ ലഗ്ഗേജ്‌ സാംബാര്‍ റെഡി.

അതുല്യേ. കലോറി കലോ കിലോറി എന്നൊക്കെ കണക്കു കൂട്ടി ജീവിക്കുന്ന സായിപ്പന്മാര്‍ക്കാണു ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആട്ടിന്റെ അസുഖം. അതോണ്ട്‌ ദേവോത്തെറാപ്പിയില്‍ കൂടു. കലോറിക്കണക്കു കള. ഫാറ്റ്‌ ലിമിറ്റ്‌ കണക്കില്‍ കൂടു. ദൈവം ആയുസ്സു തരട്ടെ:
കൊളസ്റ്റ്രോള്‍ കഴിക്കല്‍ വളരെ കുറച്ച്‌ ആള്‍മോസ്റ്റ്‌ ഇല്ല.
ജന്തുജന്യ ഫാറ്റ്‌ ഇന്‍ഫ്ലമന്റ്‌ . ആള്‍മോസ്റ്റ്‌ ഇല്ല.
എണ്ണ കഴിയുന്നത്ര കുറച്ച്‌.
പരമാവധി ഒരു ഫാക്റ്ററിയിലൂടെ കയറി ഇറങ്ങിയവ ഉപയോഗിക്കാതെ ഇരിക്കുക.

പട്ടമ്മാര്‍ക്കു പ്രത്യേകിച്ചു വാണിംഗ്‌. വെണ്ണ എണ്ണയാദികളെക്കാള്‍ ഭേദം ഗോമാംസം തന്നെയെന്നു സംശയമില്ല. എം എസ്‌ തൃപ്പൂണിത്തുറ ഹിന്ദു ടൈപ്പ്‌ വെജി. ആയിരുന്നു.(പരിപ്പ്‌ വാതം കോപിപ്പിക്കുമെന്ന് സീ ആര്‍ ആര്‍ വര്‍മ്മ . അതാണോ സാമ്പാറില്‍ വൃധാ
ഒരടി)

പിന്‍-കുറിപ്പ്‌ :

സ്നേഹം എന്ന ചേരുവയില്ലാതെ, സാമ്പാര്‍ അല്ലാ, ഏത്‌ അമൃതായാലും,റെഴിസിപ്പി എഴുതിപ്പിടിപ്പിയ്കുകയോ അത്‌ വിളമ്പുകയോ ചെയ്യാന്‍ പാടുള്ളതല്ല.

Anonymous said...

ടu-per blog! With some real use for the readers!

ടalutes,ടu!

Anaswara said...

സു ചേച്ചി, വറുത്തരച്ചു വയ്ക്കുന്ന സാമ്പാറിന്റെ recipe ഒന്ന് post ചെയ്യാമോ.... please...

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]