തിന്നാന്‍ മനസ്സില്ലാത്തതുകൊണ്ടും ആദ്യത്തെത്തവണ സ്വന്തമായി ഉണ്ടാക്കുന്നതുകൊണ്ടും
വളരെക്കുറഞ്ഞ അളവില്‍ ഉണ്ടാക്കാമെന്നുവെച്ചു. പുതുവര്‍ഷത്തില്‍ത്തന്നെ പരീക്ഷണം നടത്തി അസുഖം ആവരുതല്ലോ. ;)
കടലപ്പൊടി അഥവാ കടലമാവ്,
അതിന്റെ ഇരട്ടി പഞ്ചസാര,
പൊടിയുടെ പകുതി നെയ്യ്,
ഏലയ്ക്കാപ്പൊടി കുറച്ച്.
കടലപ്പൊടി ആദ്യം നന്നായി വറുക്കുക. കരിഞ്ഞുപോകരുത്. കടലപ്പൊടി അഥവാ കടലമാവ്, അഥവാ ബേസന് എടുക്കുന്നതിന്റെ ഇരട്ടി അളവില്‍ പഞ്ചസാര എടുക്കുക. കുറച്ച് ഏലയ്ക്കാ പൊടിച്ചെടുക്കുക. രണ്ട് കപ്പ് കടലമാവ് ആണെങ്കില്‍ ഒരു കപ്പ് നെയ്യും എടുക്കുക. ചേര്‍ക്കുമ്പോള്‍, അത് അധികം വെള്ളം പോലെയാവുമ്പോള്‍ നിര്‍ത്തുക. മുഴുവന്‍ വേണ്ടിവരില്ല. പഞ്ചസാരയില്‍ അല്പം വെള്ളമൊഴിച്ച് അടുപ്പത്ത് വെച്ച് പാനി തയ്യാറാക്കുക.
പാനി കുറുകി മുറുകി വരുമ്പോള്‍, നെയ്യും കടലപ്പൊടിയും ചേര്‍ത്ത് ഇളക്കുക. ഏലയ്ക്കാപ്പൊടിയും ഇടുക. പാത്രത്തിന്റെ സൈഡില്‍ നിന്ന് വിട്ടുപോരുന്നതുവരെ ഇളക്കുക. അതുകഴിയുമ്പോള്‍ ഉടനെതന്നെ ഒരു പ്ലേറ്റില്‍ നെയ് പുരട്ടി അതിലേക്കിട്ട് മുറിച്ച് വയ്ക്കുക.
അടുപ്പത്തുനിന്നു വാങ്ങിയിട്ട് വെറുതെ വയ്ക്കരുത്. ഉടനെതന്നെ പരത്തി മുറിക്കാന്‍ കഷണത്തിനുള്ള അടയാളം കത്തികൊണ്ട് ഇടേണം. തണുക്കുമ്പോള്‍ കഷണം വേറെ വേറെ ആയിട്ട് എടുക്കാം.ചൂട് വിട്ടാല്‍ ഫ്രിഡ്ജില്‍ വെച്ച് സെറ്റ് ചെയ്താലും കുഴപ്പമില്ല. നെയ്യ് അധികമായാല്‍ കഷണം കഷണമായി കിട്ടില്ല. ഞാന്‍ പ്ലേറ്റില്‍ വെച്ച് നിരത്തി മുറിച്ചതുകൊണ്ടാണ് ചെറിയ കഷണമായത്. നല്ലപോലെ പ്രസ്സ് ചെയ്യാന്‍ പറ്റുമെങ്കില്‍ നല്ലത്. കടയില്‍ കിട്ടുന്നതുപോലെ കിട്ടാന്‍ വല്യ ട്രേയില്‍ വെച്ച് നിരത്തി മുറിച്ചെടുക്കണം. ഞാന്‍ കുറച്ച് പഞ്ചസാര മേമ്പൊടിയായിട്ട് തൂവിയിട്ടുണ്ട്. അതൊന്നും നിങ്ങള്‍ ചെയ്യരുത്. ;)
തൈരിനു നല്ല പുളിയുണ്ടെങ്കില്‍ അല്പം തണുത്ത പാല് ചേര്‍ക്കാം. ഒരു കപ്പ് തൈരിനു അരക്കപ്പ് പാല്. യാത്രക്കൊക്കെ പോകുമ്പോള്‍, പാലും തൈരും സമാസമം ചേര്‍ത്ത് എടുക്കുന്നതാണ് നല്ലത്.
അതുകഴിഞ്ഞ്, നാലാക്കിയോ, വട്ടത്തിലോ, നിങ്ങള്‍ക്ക് എങ്ങനെ വേണം അങ്ങനെ, ചെറുതായി, അധികം വണ്ണമില്ലാതെ മുറിക്കുക. അതും മുറിച്ച് വെള്ളത്തിലേക്കാണിടേണ്ടത്. നന്നായി കഴുകുക. മൂന്നാലു പ്രാവശ്യം. കായക്കറ പോകാന്‍. എന്നിട്ട്, ഒരു പാത്രത്തിലിട്ട്, പൊടിയുപ്പ് വിതറി, നന്നായി യോജിപ്പിക്കുക.

വറുത്ത കായ റെഡി. ഇത് തീരുന്നതുവരെ തിന്നുക. വീണ്ടും ഉണ്ടാക്കുക, തിന്നുക. കായ വറുക്കുന്നത് കലയാണ്. എന്നുവെച്ചാല്‍, നോക്കീം കണ്ടും വറുത്തില്ലെങ്കില്‍, എണ്ണ തെറിച്ച് കൈയില്‍ കലയാവും എന്നര്‍ത്ഥം.
ഞാന്‍ വറുത്തപ്പോള്‍, ചിലത് കരിഞ്ഞുപോയിട്ടുണ്ട്. എന്നുവെച്ച് നിങ്ങള്‍ അങ്ങനെ ചെയ്യരുത്. നല്ല വൃത്തിയില്‍ ചെയ്യുക. കാരണം, എന്നെ നിങ്ങള്‍ കുറ്റം പറയില്ലെന്ന് എനിക്കറിയാം. പക്ഷെ, ഞാന്‍ പറയും. ;)

വെള്ളരിക്കയും, മത്തനും, കുമ്പളങ്ങയും ഓരോ കഷണമെടുത്ത് മുറിച്ചെടുക്കുക. തോലു കളഞ്ഞ്, കുരു കളഞ്ഞ്.

ഇല കഷണം കഷണമായി മുറിച്ച് കഴുകിത്തുടച്ച് അതില്‍ വെളിച്ചെണ്ണ പുരട്ടുക. എന്നിട്ട്, കുഴച്ചുവെച്ചിരിക്കുന്നതില്‍ നിന്ന് ഓരോ ഉരുളയെടുത്ത് പരത്തുക. ഉരുളയുടെ വലുപ്പം, ഇലയില്‍ നേര്‍മ്മയായി പരത്താന്‍ പറ്റുന്ന വട്ടത്തിന് അനുസരിച്ച് മതി. പരത്തുമ്പോള്‍, കൈയില്‍ അല്‍പ്പം വെള്ളമോ, വെളിച്ചെണ്ണയോ തൊട്ടുകൊണ്ടിരുന്നാല്‍, വേഗം പരത്താം. 


വേവുന്നതുവരെ കാക്കുക.






ചേന മുറിച്ചെടുത്ത് കഴുകുക. ചൊറിഞ്ഞാലും പേടിക്കാനൊന്നുമില്ല.
ഒരു നേന്ത്രപ്പഴം, ചിത്രത്തില്‍ കാണുന്നതുപോലെ മുറിക്കുക. അതില്‍, അര ടീസ്പൂണ്‍ കുരുമുളകുപൊടിയും, ഉപ്പും, മഞ്ഞളും ഇട്ട് വേവിക്കുക. വേവാനുള്ള വെള്ളമേ വേണ്ടൂ. വെന്തുകഴിഞ്ഞാല്‍ വെള്ളമില്ലെങ്കില്‍ അത്രയും നല്ലത്. അധികം പഴുത്തത് അല്ലെങ്കില്‍ സ്പൂണ്‍ കൊണ്ട്, ഒന്ന് ഉടയ്ക്കുക. കാല്മുറിയില് അല്‍പ്പം അധികം തേങ്ങ ചിരവി, രണ്ട് പച്ചമുളകും, കുറച്ച് ജീരകവും (അര ടീസ്പൂണ്‍) ചേര്‍ത്ത് നന്നായി അരയ്ക്കുക. വെള്ളത്തിനു പകരം, മോരും വെള്ളം ചേര്‍ത്ത് അരച്ചാല്‍ നല്ലത്. അരച്ചത്, വെന്ത കഷണങ്ങളില്‍ ചേര്‍ക്കുക. നന്നായി തിളച്ച് യോജിച്ച ശേഷം, തൈര് ചേര്‍ത്ത് വാങ്ങിവെച്ച് വറവിടുക. തൈരിനു പകരം മോരായാലും കുഴപ്പമില്ല. പക്ഷെ വെള്ളമൊഴിച്ചത് ആവരുത്. എരിവ്, നിങ്ങളുടെ അളവിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.





















