Tuesday, January 15, 2008

കയ്പ്പക്കക്കൊണ്ടാട്ടം/പാവയ്ക്കക്കൊണ്ടാട്ടം

ചോറിന്റെ കൂടെ, കഞ്ഞിയുടെ കൂടെ ഒക്കെ കഴിക്കാന്‍ പറ്റുന്ന ഒന്നാണ് കൊണ്ടാട്ടങ്ങള്‍. പപ്പടം ഇല്ലെങ്കിലും ഇത് വറുത്ത് കഴിക്കാം. കുറേ ഉണ്ടാക്കി സൂക്ഷിച്ചുവയ്ക്കാം.

കയ്പ്പക്ക, അഥവാ പാവയ്ക്ക കഴുകിവൃത്തിയാക്കി വട്ടത്തില്‍ അധികം കനമില്ലാതെ അരിയുക. കുരു കളഞ്ഞില്ലെങ്കിലും കുഴപ്പമില്ല.
അരിഞ്ഞതിനുശേഷം ഒരു ദിവസം വെയിലത്തുവച്ച് വാട്ടിയെടുക്കുക. അതില്‍ ഉപ്പിട്ട് പിന്നേയും നന്നായി ഉണങ്ങുന്നതുവരെ എന്നും വെയിലത്ത് വയ്ക്കുക.
നിങ്ങള്‍ക്ക് വേണമെങ്കില്‍ മഞ്ഞള്‍പ്പൊടിയും, മുളകുപൊടിയും ഇടാവുന്നതാണ്. അപ്പോപ്പിന്നെ ചോറിനൊക്കെ കൂട്ടിക്കഴിക്കുമ്പോള്‍ കൂടുതല്‍ നന്നായിരിക്കും.
ഉണക്കിയെടുത്ത് നന്നായി അടച്ച് സൂക്ഷിക്കുക.

ആവശ്യം ഉള്ളപ്പോ എടുത്ത് വറുത്ത് കൂട്ടുക.

അമ്മയുണ്ടാക്കിത്തന്ന കൊണ്ടാട്ടം ആണിത്. (വറുത്തുവെച്ചിരിക്കുന്നത്.)

6 comments:

ബിന്ദു said...

കൊതി കിട്ടും പറഞ്ഞില്ലാന്നു വേണ്ടാ. :)
ഈ പാവക്കയൊക്കെ എന്താ ഇങ്ങനെ സ്ലിമ്മായിട്ട്‌? അതുകൊണ്ട്‌ വറുത്താല്‍ ഒരു ടേസ്റ്റും കാണില്ല. ( മുന്തിരിയെന്നോ , പുളിയെന്നോ ഒക്കെ പലരും പറയുന്നതൊന്നുമല്ല)

നാടോടി said...

പാവയ്‌ക്കായുടെ ഗുണം കൈയ്പ്പിലാണിരിക്കുന്നത്....
സൂവിനൊരു പാവക്കാ ജൂസ് കൊടുക്ക്...
അഭിനന്ദനങ്ങള്‍.......

ശ്രീ said...

പാവയ്ക്കാ കൊണ്ടാട്ടം!

ശരിയാ... ഉണ്ടാക്കി വച്ചാല്‍‌ ഇടയ്ക്ക് എടുത്തു പ്രയോഗ്ഗിയ്ക്കാം.
:)

സു | Su said...

ബിന്ദൂ :) ബിന്ദുവിനെ എന്നെങ്കിലും കാണുമ്പോള്‍ തരാന്‍ വേണ്ടി കുറച്ച് ഉണക്കണം എന്നുകരുതിയിരുന്നു. ഇനിയിപ്പോ സ്ലിം ആക്കുന്നില്ല. വെറുതേ രണ്ട് കഷണം ആയി മുറിച്ച് ഉണക്കി വയ്ക്കാം. ഹിഹിഹി.

ബാജീ :)അതാണല്ലോ എന്റെ ആരോഗ്യത്തിന്റെ രഹസ്യം. ;)

ശ്രീ :)

സുഗതരാജ് പലേരി said...

എനിക്കേറ്റവും ഇഷ്ടമുള്ള കൊമ്പിനേഷനിന്‍ലൊന്നാണ്‌ കയ്പ്പക്ക കൊണ്ടാട്ടവും പരിപ്പ് കറിയും.

അതുപോലെ കയ്പ്പക്ക പുളിശ്ശേരിയുടെ രുചിയും മറക്കാന്‍ കഴിയുന്നതല്ല.

ഉപാസന || Upasana said...

കൊണ്ടാട്ടമെന്ന് പറഞ്ഞാമുളക് കൊണ്ടാട്ടം തന്നെ എനിക്ക്...
:)
ഉപാസന

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]