കുറച്ച് പച്ചരിച്ചോറുണ്ടാക്കുക. അത് തണുത്തിട്ട്, അതിലേക്ക്, കുറച്ച് പച്ചമുളകും, ഇഞ്ചിയും, കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞിടുക. ഉപ്പും ആവശ്യത്തിനു ചേര്‍ക്കുക. കുറച്ച് തൈര് അതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. പാകം നോക്കി യോജിപ്പിക്കുക. അധികം വെള്ളം പോലെ വേണമെന്നില്ല. തീരെ തൈര് ഇല്ലാതെയും പറ്റില്ല. അതുകഴിഞ്ഞ്, അതിലേക്ക്, അല്പം, ഉഴുന്നുപരിപ്പും, കടുകും,
ചുവന്ന മുളകും വറുത്തിടുക. പിന്നേം ഇളക്കി യോജിപ്പിക്കുക. തൈരുചോറു റെഡി.
എന്തെങ്കിലും അച്ചാറും പപ്പടവും കൂട്ടിക്കഴിക്കുക.
തൈരിനു നല്ല പുളിയുണ്ടെങ്കില്‍ അല്പം തണുത്ത പാല് ചേര്‍ക്കാം. ഒരു കപ്പ് തൈരിനു അരക്കപ്പ് പാല്. യാത്രക്കൊക്കെ പോകുമ്പോള്‍, പാലും തൈരും സമാസമം ചേര്‍ത്ത് എടുക്കുന്നതാണ് നല്ലത്.
വെളുത്തുള്ളിയും മല്ലിയിലയും വേണമെങ്കില്‍ അരിഞ്ഞിടാം.
7 comments:
ഹോ, എന്തൊരു timing. പഴയ പോസ്റ്റിനു ഒരു കമന്റിട്ട് നോക്കുമ്പോ ഇവിടെ curd rice വിളമ്പിയിട്ടിരിക്കുന്നു. ഞാന്‍ വയര്‍ നിറച്ച് കഴിച്ചു. -:)
തെരു സാദം തഞ്ചാവൂരിലെ 2 വര്‍ഷത്തെ താമസത്തിനിടയിലാണ് കഴിച്ചു തുടങ്ങിയത്.
:)
[പുതുവര്‍ഷ സ്പെഷല്‍ ഇതാണോ? അതോ വേറെ വല്ലതും കൂടി ഉണ്ടോ?
അപ്പോ ഞാന്‍ നിക്കണാ, പോണാ?]
പുതുവത്സരാശംസകള്‍!
സൂ.
ഉം ഉം ഉം..! :)
curd rice നെ മലയാളീകരിച്ച് തൈരുചോറ് എന്ന് പറയുമ്പോ എന്തോ ഒര് കല്ലുകടി! തൈരുസാദം തന്നെയാ നല്ലത്!
എന്തായാലും കുറച്ച് വറൈറ്റി ഇതില്‍ ഞാന്‍ പ്രതീക്ഷിച്ചു! എന്തേലും അല്പം ഒരു ചേഞ്ച്! എന്തായാലും നന്ദി! :)
ജയരാജന് :) അത് നന്നായി. കഴിച്ചല്ലോ.
ശ്രീ :) സ്പെഷല്‍ ഒക്കെ ഉണ്ടാക്കിയിട്ട് വേണം.
ഏവൂരാന് :) മുക്കിമൂളിയാല് മൂന്നര്‍ത്ഥം എന്നാണ്. ഇതിപ്പോ ഒമ്പത് അര്‍ത്ഥമായി. എന്താ? ഹിഹി.
സതീഷ് :) മോരുചോറ് എന്നാണ് പറയാറുള്ളത്. തൈര് ചേര്‍ത്തതുകൊണ്ട് തൈരുചോറ് എന്നാക്കിയെന്ന് മാത്രം. ഇതിലെന്ത് വറൈറ്റി? വെളുത്തുള്ളിയും, മല്ലിയിലയും ചേര്‍ക്കാം അത്ര തന്നെ. അതെഴുതിയിട്ടുണ്ടല്ലോ. എന്തായാലും വന്നുനോക്കിയതില് നന്ദി!
എപ്പോഴൊ ഒരിക്കല്‍ വന്ന ശേഷം പിന്നെ ഇപ്പഴാ വരാന്‍ പറ്റിയതു്.
എല്ല പാചകകുറിപ്പുകളും വായിച്ചു. ആ ഫോട്ടോകളാണ് അടിപൊളീ...
ഭക്ഷണം കഴിച്ച പ്രതീതി...
ഗീതാഗീതികള്‍ നന്ദി. :)
Post a Comment