Friday, August 15, 2008

ഓണപ്പാചകം - 4. ഊത്തപ്പം

ഊത്തപ്പം ഉണ്ടാക്കാൻ വളരെ എളുപ്പം. പക്ഷെ പുളിച്ച ദോശമാവു വേണം. ഇഡ്ഡലിമാവായാലും ഒപ്പിക്കാം. ഓണത്തിനാരെങ്കിലും ഊത്തപ്പം ഉണ്ടാക്കുമോന്നു ചോദിച്ചാൽ എന്തു പറയാൻ! പത്തോണമില്ലേ? എന്നെങ്കിലും ഒരുദിവസം ഉണ്ടാക്കാം.


കുറച്ച് ദോശമാവിലേക്ക്, തക്കാളി, പച്ചമുളക്, കാരറ്റ്, സവാള, ഇഞ്ചി, കറിവേപ്പില എന്നിവ ഏകദേശം അളവുകണക്കാക്കി കുഞ്ഞുകുഞ്ഞായി മുറിച്ച് ചേർക്കണം. അല്പം ഉപ്പും. എന്നിട്ട് ദോശയുണ്ടാക്കുന്നതുപോലെ ചൂടായ ദോശക്കല്ലിലേക്ക് ഒഴിക്കണം.
അധികം വട്ടത്തിൽ വേണ്ട. വെന്തുവരുമ്പോൾ മുകളിൽ വെളിച്ചെണ്ണയൊഴിക്കാം.
മറിച്ചിട്ട് ശരിക്കും വെന്താൽ എടുത്ത് ചമ്മന്തിയും കൂട്ടി ചൂടോടെത്തന്നെ അകത്താക്കാം.


മാവൊഴിച്ചിട്ട് ചൂടാകുമ്പോൾ, മുറിച്ച കഷണങ്ങളൊക്കെ അതിനു മുകളിൽ വിതറിയും ഉണ്ടാക്കാം. ഞാൻ അങ്ങനെയല്ല ഉണ്ടാക്കുന്നത്.

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അങ്ങനെയാണോ?

ദോശമാവില്‍ അല്‍പ്പം തൈരു ചേര്‍ത്തുവെയ്ക്കുക. ആവശ്യത്തിനു് പുളിയ്ക്കാന്‍ വെയ്ക്കണം.

അരിമാവ് ദോശക്കല്ലിലേയ്ക്ക് ഒഴിച്ച് കട്ടിയില്‍ ഒന്നു പറത്തിയതിനുശേഷം അരിഞ്ഞു വെച്ച ഉള്ളി (ചെറിയുള്ളി),പച്ചമുളക്,തക്കാളി, മല്ലിയില എന്നിവ എന്നിവ അതിനു മേലെ വിതറുക. കുറച്ച് വെളിച്ചെണ്ണയും തൂവുക.

കുഞ്ഞന്‍ said...

കല്ലില്‍ പരത്തിയിട്ട് അതില്‍ തൂവിയിട്ടാണ് എന്റെ വീട്ടീല്‍ ഉണ്ടാക്കുന്നത്.

ദോശ മാവ് ഫ്രിഡ്ജില്‍ വച്ചാല്‍ ശരിക്കും പുളിച്ച് പൊങ്ങുന്നുണ്ട്.

സു | Su said...

പ്രിയ ഉണ്ണികൃഷ്ണൻ :) ഇവിടെ മാവ് പുളിക്കാൻ തൈരു വേണ്ടല്ലോ. ഇനി അങ്ങനെയും ഒരിക്കൽ പരീക്ഷിക്കാം. നന്ദി.

കുഞ്ഞൻ :)

ശ്രീ said...

ഓണത്തിനു ഊത്തപ്പം കഴിച്ചാലെന്താ പ്രശ്നം? ഒരു കുഴപ്പവുമില്ല.
:)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]