വേണ്ട സാധനങ്ങൾ താഴെയുണ്ട്. വേഗത്തിൽ നോക്കൂ.
ഗോതമ്പു റവ വേണം.
പട്ടാണിക്കടല അഥവാ ഗ്രീൻപീസ് വേണം. ഉണക്കപ്പട്ടാണി ആണെങ്കിൽ നാലഞ്ചുമണിക്കൂർ മുമ്പെങ്കിലും വെള്ളത്തിലിട്ടുവയ്ക്കണം. എന്നിട്ട് അതു വേറെ വേവിക്കുക. ചീയരുത്. വേറെ വേറെ മണിമണിയായിട്ട് നിൽക്കണം.
ഉപ്പ്,
പച്ചമുളക്,
ഇഞ്ചി,
കാരറ്റ്,
തക്കാളി,
വലിയ ഉള്ളി അഥവാ സവാള,
കറിവേപ്പില,
ചുവന്ന മുളക്,
കടുക്,
വെള്ളം,
വെളിച്ചെണ്ണ,
ചിരവിയ തേങ്ങ.
ഒരു കപ്പ് അല്ലെങ്കിൽ ഒരു മീഡിയം ഗ്ലാസ്സ് റവയ്ക്ക്, മൂന്നു പച്ചമുളക്, ഒരു കഷണം ഇഞ്ചി, ഒരു വലിയ സവാള, ഒരു ചെറിയ കാരറ്റ് എന്നിവ ചെറുതായി മുറിച്ചുവയ്ക്കണം. തക്കാളി വേറെ മുറിച്ചുവയ്ക്കണം. കുറച്ച് കറിവേപ്പിലയും കടുകും, ഉഴുന്നുപരിപ്പും, ഒന്നോ ഒന്നരയോ ചുവന്ന മുളകും വേണം. ചുവന്ന മുളക് മൂന്നാലു കഷണങ്ങളാക്കി വയ്ക്കണം.
അടുപ്പു കത്തിച്ച്, ചീനച്ചട്ടിയിലോ പാത്രത്തിലോ വെളിച്ചെണ്ണയൊഴിച്ച്, ആദ്യം ഉഴുന്നുപരിപ്പിടുക. അതു ചുവന്നൂന്ന് തോന്നുമ്പോഴേക്കും കടുകും, മുളകും ഇടണം. കടുക് പൊട്ടുമ്പോഴേക്കും കറിവേപ്പില ഇടുക. പിന്നെ സവാള, കാരറ്റ്, പച്ചമുളക്, ഇഞ്ചി എന്നീ കഷണങ്ങളും ഇടുക. തക്കാളി ഇടുക.
അതൊക്കെ ഒന്ന് ചുവന്ന് വേവുമ്പോൾ, പട്ടാണി ഇടാം. പട്ടാണി ചീഞ്ഞുപോയിട്ടുണ്ടെങ്കിൽ അപ്പോൾ ഇടരുത്. വെള്ളം തിളച്ചിട്ട് ഇട്ടാൽ മതി. ഉപ്പിടാം. വെള്ളം ഒഴിക്കുന്നത്, റവ എടുക്കുന്നതിന്റെ ഇരട്ടി ആണ്. നല്ലോണം വേവണമെങ്കിൽ കുറച്ചുംകൂടെയും ഒഴിക്കാം. ഞാനൊഴിച്ചു. വെള്ളം തിളയ്ക്കും. അപ്പോൾ റവ
പതുക്കെ ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. തീ കുറച്ചുവയ്ക്കണം. ഇളക്കിയിളക്കി വെള്ളം വറ്റും. അപ്പോൾ വാങ്ങിവയ്ക്കുക. തേങ്ങ ഇട്ടിളക്കുക. മല്ലിയില ഉണ്ടെങ്കിൽ ഇടാം.

റവ വളരെ വേവേണ്ടവർ ഒന്നിനു മൂന്ന് എന്ന കണക്കിൽ വെള്ളം ഒഴിക്കേണ്ടിവരും. ഗോതമ്പുറവയ്ക്ക് വേവാൻ വെള്ളം വേണം. വെള്ളമൊഴിക്കാതെ ഉണ്ടാക്കിയിട്ട് എന്നെ കുറ്റം പറയരുത്. ;)
ഇത്രയേ ജോലിയുള്ളൂ. ബീറ്റ്‌റൂട്ടും, ഉരുളക്കിഴങ്ങും ഇടാം വേണമെങ്കിൽ.
3 comments:
ഇതെന്താ ഉപ്പുമാവു ദിനാചരണമോ :) ഠേ... എന്തായാലും ഒരു തേങ്ങ ഉപ്പുമാവിനിരിക്കട്ടെ.. സു, തമിഴ്‌നാട്ടുകാരുടെ വക കാരകൊഴമ്പ് എന്നൊരു കറിയുണ്ട്.. അതിന്റെ ഒരു കുറിപ്പടി കിട്ടാന് എന്താ വഴി..
കുഞ്ഞൻസ് :) ഹിഹി. തേങ്ങ കിട്ടിയത് നന്നായി. ഓണത്തിന് വേണ്ടിവരും. കാരക്കൊഴമ്പ് എന്താന്നറിഞ്ഞിട്ടു, ഇവിടെയുണ്ടാക്കാൻ പറ്റുമെങ്കിൽ നോക്കാം കേട്ടോ.
പച്ചക്കറി ഉപ്പുമാവുമായി. :)
സൂവേച്ചീ.... തമിഴ് നാട്ടിലെ കാരക്കുളമ്പ് എന്നു പറയുന്നത് ഒരു തരം കറിയാണ്. [കുളമ്പ് എന്നതിന് ചാറുള്ള കറി എന്നര്‍ത്ഥം. മീന്‍ കുളമ്പ് എന്നാണ് മീന്‍ കറിയ്ക്ക് അവര്‍ പ്പാറയുക]
കാര എന്നുദ്ദേശ്ശിയ്ക്കുന്നത് മുളകിനും. കാരക്കുളമ്പ്, വത്തക്കുളമ്പ് (പുളിങ്കറി)എന്നിവ അവരുടെ സ്ഥിരം ഐറ്റംസ് ആണ്.
Post a Comment