സേമിയ നീളമുള്ളതാണെങ്കിൽ അതു പൊട്ടിച്ചെടുക്കുക. എന്നിട്ട് പായസത്തിനു വറക്കുന്നതുപോലെ നന്നായി ചുവപ്പിച്ച് വറക്കുക. നിങ്ങളുടെ പാകം പോലെ മതീട്ടോ.
കാരറ്റ്
ഇഞ്ചി,
പച്ചമുളക്,
സേമിയ,
വലിയ ഉള്ളി/സവാള
കറിവേപ്പില
ചുവന്ന മുളക്
ഉപ്പ്
വെള്ളം
നിലക്കടല
വെളിച്ചെണ്ണ
തേങ്ങ
മല്ലിയില
പാത്രം/ ചീനച്ചട്ടി
അടുപ്പ്/ സ്റ്റൗവ്
ഇവയൊക്കെ വേണം.
കാരറ്റും, ഇഞ്ചിയും, പച്ചമുളകും, വലിയ ഉള്ളിയും മുറിച്ചെടുക്കുക. ചെറുതായിട്ട്. എന്നിട്ട്, ഉഴുന്നും, കടുകും, മുളകും, ഒക്കെ വറത്ത്, ആദ്യം നിലക്കടല ഇടുക. നിലക്കടല കരിയരുത്. (ഞാൻ കുറച്ച് ജീരകവും ഇട്ടു). പെട്ടെന്നുതന്നെ അതിലേക്ക് കാരറ്റ്, ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില ഇവയൊക്കെ ഇട്ട്, വെന്താൽ/ മൊരിഞ്ഞാൽ വെള്ളമൊഴിക്കുക. സേമിയ എത്രയുണ്ടോ അതിന്റെ ഇരട്ടി. അതുമതി. ഉപ്പ് ആവശ്യത്തിനു ഇട്ടേക്കുക. വെള്ളം തിളച്ചോട്ടെ. അപ്പോൾ സേമിയ ഇട്ട് ഇളക്കിയിളക്കി വേവിച്ച് എടുക്കുക. എന്നിട്ട് തേങ്ങയും, ഉണ്ടെങ്കിൽ മല്ലിയില അരിഞ്ഞതും ചേർക്കുക. ചൂടോടെ ആവുമ്പോൾ വെള്ളം പോലെ ഉണ്ടാവും. പക്ഷെ ഒന്നിരുന്ന് പാകമാവുമ്പോൾ ശരിയായിക്കോളും.

ഇത്തവണ ഞങ്ങൾ ഓണമാഘോഷിക്കുന്നില്ല. അതുകൊണ്ടു തന്നെ ഈ ഓണംസ്പെഷ്യൽ പാചകങ്ങളെല്ലാം ഓണമാഘോഷിക്കുന്ന കൂട്ടുകാർക്കു വേണ്ടി. വിഭവങ്ങൾ ഓരോന്നോരോന്നായിട്ട് വരും. പലതും ഇവിടെ മുമ്പേയുണ്ട്. ഇല്ലാത്തത് ശ്രമിക്കാം. ഹരിശ്രീയാണ് വേഗം തുടങ്ങിക്കോളാൻ പറഞ്ഞത്. ഹരിശ്രീയ്ക്ക് ഒരു സ്പെഷ്യൽ നന്ദി.
5 comments:
കണ്ടിട്ടും,വായിച്ചിട്ടും നനായിരിക്കും എന്ന് തോന്നുന്നു....ഉണ്ടാക്കി നോക്കട്ടെ..
അവല്‍ പുട്ടിനു പുറകെ സേമിയ ഉപ്പുമാവ്!!
കണ്ടപ്പോള്‍ തന്നെ ഉണ്ടാക്കി കഴിക്കാന്‍ തോന്നുന്നു.
എന്തായാലും നാളെ പരീക്ഷിച്ചു നോക്കാം.
പരീക്ഷിച്ചു നോക്കാനൊന്നുമില്ല.കാരണം
അവലുപുട്ടിന്റെ സ്വാദ് ഞാനനുഭവിച്ചറിഞ്ഞതാണല്ലൊ.
സ്മിത ആദർശ് :) നന്നാവുമായിരിക്കും. ഇത് നന്നായിരുന്നു. ശ്രമിച്ചുനോക്കുന്നതിൽ കുഴപ്പമില്ലെങ്കിൽ ശ്രമിക്കൂ.
മിർച്ചി :) ഉണ്ടാക്കുമായിരിക്കും അല്ലേ? അതോ വെറുതെ പറ്റിക്കുകയാണോ?
സേമിയ ഉപ്പുമാവ് ! കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ... ഡാങ്ക്സ് സൂവേച്ചീ...
ഓണപ്പാചകക്കുറിപ്പുകള്‍ ഇന്നാണ് കണ്ണില്‍ പെട്ടത്. ഓരോന്നായി നോക്കട്ടേ
Chechi,
assalaayittunde blog..njan chumma browse cheyyumbala chechiyude blog kannil pettathe..njanoru bloggeronnum allatto..
oru nalla pachaka-site thappi nadakkan thudangiyitte naalu kure aayi..njan jeevikkunna naattil kittunna vibhavangal kondundakkan pattiya curries n dishes..ippo site kittiyillenkil entha oradipoli blog alle kittiyathe..
Thanks a lot!!
Sasneham
Aami
Post a Comment