Sunday, August 27, 2006
ഉലുവച്ചീര കട്ലറ്റ്
ഉലുവച്ചീര പൊടിയായി അരിഞ്ഞത് - 1 1/2 കപ്പ്
3 എണ്ണം ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത്
കറിവേപ്പിലയും മല്ലിയിലയും പൊടിയായി അരിഞ്ഞത് - കുറച്ച്
പച്ചമുളക് ചെറുതായി അരിഞ്ഞത് - 5 എണ്ണം
കടലമാവ് - 12 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
സവാള 2 എണ്ണം പൊടിയായി അരിഞ്ഞത്.
വെളുത്തുള്ളി 3 അല്ലി ചതച്ചെടുത്തത്.
റൊട്ടിപ്പൊടി - 5-6 കഷണം ബ്രഡ് അരികുകള്‍ കളഞ്ഞ ശേഷം നന്നായി കൈകൊണ്ട് പൊടിയാക്കിയത്.
ഉപ്പ് - പാകത്തിന്
പാചകയെണ്ണ വറുക്കാന്‍ ആവശ്യത്തിന്. വെളിച്ചെണ്ണയില്‍ കൂടുതല്‍ സ്വാദുണ്ടാകും.
ഉലുവച്ചീര അരിഞ്ഞതില്‍ ഉപ്പും ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചതും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കറിവേപ്പില, മല്ലിയില, മുളകുപൊടി, കടലമാവ്, പച്ചമുളക്, സവാള എന്നിവ ഇട്ട് നന്നായി യോജിപ്പിക്കുക. ഉരുളകള്‍ ആയി ഉരുട്ടി, കൈയില്‍ വെച്ച് പരത്തി റൊട്ടിപ്പൊടിയില്‍ രണ്ട് ഭാഗവും ഇട്ട് എടുത്ത് എതെങ്കിലും പാചകയെണ്ണയില്‍ വറുത്ത് എടുക്കുക.
ഇത് വെളിച്ചെണ്ണയിലാണ് വറുത്തെടുത്തത്.
Subscribe to:
Post Comments (Atom)
8 comments:
ഇത് ഒലിവെണ്ണയില്‍ വറുക്കാന്‍ പറ്റുമോ?
എങ്കില്‍ ദേവനു നിവേദിക്കാമായിരുന്നു ;)
അനിലേട്ടന് മണ്ണെണ്ണയില്‍ വറുത്തോ. പക്ഷെ ചേച്ചിക്കും കുഞ്ഞുങ്ങള്‍ക്കും കൊടുക്കരുത്. :))
ഇത് ദേവദേവനല്ല. മനുഷ്യദേവനു വേണ്ടി ഉണ്ടാക്കിയതാ.
ദേവാ, എണ്ണയാണ്. എന്നാലും നന്നായിരുന്നു. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എന്ന് ഞാന്‍ തന്നെ പറഞ്ഞു. പിന്നെ ചേട്ടനെക്കൊണ്ടും പറയിപ്പിച്ചു. അയല്ക്കാര്ക്ക് കൊടുത്തു. ഇന്നു അവരെ കണ്ടില്ല. വീടൊഴിഞ്ഞു പോയോ എന്തോ ;)
ആ ദേവന്റെ കാര്യം തന്നെയാ പറഞ്ഞത്.
ഉലുവ, ചീര വര്‍ഗത്തിലെ ആവണം. അതുകൊണ്ടാവണം ഉലുവയിലയെ ഇങ്ങനെ വിളിക്കുന്നത്. (ആത്മഗതം)
ഭക്ഷണത്തില്‍ മായം-
ഉലുവച്ചീരാന്നും പറഞ്ഞു ദാണ്ടേ അയക്കുറ വറുത്തു വച്ചിരിക്കുന്നു.
ഗന്ധര്വന് വെള്ളെഴുത്താണോ?????????
അയ്യേ.. അയക്കൂറാന്നു വെച്ചാല്‍ മീനല്ലേ?
പാപം പാപം. നോം അതൊന്നും കണ്ടിട്ടുംകൂടെയില്ല.
ഗന്ധര്വന്ജീ, വീട്ടുകാര്‍, വീട്ടുകാര്‍.
പാര വെച്ചാല്‍ പാസ്പോര്‍ട്ട് എടുക്കുമേ ;)
Su,
I am a frequent visitor to your "Kariveppila" blog. All the recipes and pictures are excellent.
Could you please tell me how to make "Inchipuli"?
Thanks,
Lekha
Lekha :) thanks for reading. I will try to give the recipe soon.
കൊള്ളാം കൊള്ളാം. :)
Post a Comment