പച്ചമുളക് വാങ്ങുക. കഴുകുക. അതിന്റെ തണ്ട് കളയേണ്ട കാര്യമൊന്നുമില്ല.
കഴുകിയിട്ട്, ഒരു കത്തിയോ, പപ്പടം കുത്തിയോ എടുത്ത് നടുവില്‍ തുളയ്ക്കുക. ഇങ്ങനെ തുളയ്ക്കുകയൊന്നും വേണ്ട. കത്തികൊണ്ട് ഒന്ന് വരഞ്ഞാലും മതി.

ആവശ്യത്തിനു ഉപ്പിട്ടിളക്കുക. ഒരു ദിവസം നല്ല വെയിലില്‍ വയ്ക്കുക. നല്ല വെയില്‍ ഇല്ലെങ്കില്‍ ഇപ്പരിപാടിയ്ക്ക് നില്‍ക്കരുത്. മുളക് കേടായിപ്പോവും. വെയിലത്തുവെച്ച് എടുത്തിട്ട്, നല്ല മോരിലോ, തൈരിലോ ഇടുക. കുറച്ച് ഉപ്പ് വേണമെങ്കില്‍ തൈരിലും ഇടാം. കുറേ ആവരുത്.

പിറ്റേ ദിവസം തൈരില്‍/ മോരില്‍ നിന്നെടുത്ത് വീണ്ടും വെയിലത്തിടുക. ആ തൈരു കളയരുത്. പ്ലാസ്റ്റിക് ഷീറ്റില്‍ ഇട്ടാല്‍ മതി. എന്തെങ്കിലും ഒരു പ്ലാസ്റ്റിക് കവര്‍ മതി. എന്നിട്ട് അന്നും വെയിലത്തുനിന്നെടുത്ത് അതേ മോരില്‍/തൈരില്‍ ഇടുക. പിറ്റേ ദിവസം വീണ്ടും വെയിലത്തുവയ്ക്കുക. പിന്നെ തൈരില്‍ ഇടേണ്ട. നന്നായി ഉണങ്ങുന്നതുവരെ ദിവസവും വെയിലത്തുവയ്ക്കുക. ഉണക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ഉണങ്ങുന്നതിനിടയില്‍ വെയിലത്തുവയ്ക്കാന്‍ മറന്നുപോയാല്‍ മുളക് കേടാകും. പറഞ്ഞില്ലെന്ന് വേണ്ട.

ഉണങ്ങിയാല്‍ നന്നായി അടച്ചുസൂക്ഷിക്കുക. ആവശ്യം പോലെ വറുത്തു കൂട്ടുക.










ആരോ പറഞ്ഞ കഥയില്‍, പഴങ്ങളൊക്കെ തിന്നുന്നതിനിടയ്ക്ക് ഒരു സായിപ്പ്, ചക്കച്ചുള പൊളിച്ചുകളഞ്ഞ് കുരു മാത്രം തിന്നുവെന്നുണ്ട്. ചുളയെന്നാല്‍ തോലാണെന്നാണ് സായിപ്പ് ധരിച്ചുവെച്ചിട്ടുള്ളതെന്ന്. ചക്കക്കുരുവിന്റെ തോലുകളയാന്‍ പലര്‍ക്കും മടിയുണ്ടാവും. ചക്കക്കുരു വിഭവം കഴിക്കാന്‍ ഇഷ്ടവും ഉണ്ടാവും. ഞാന്‍ എളുപ്പവിദ്യയില്‍ തോലുകളയുന്നതെങ്ങനെയാണെന്നുവെച്ചാല്‍, ചക്കക്കുരു കഴുകി, ഒരു പാത്രത്തിലിട്ട് കുക്കറില്‍ ഇട്ട് ഒന്നു വേവിക്കും. എന്നിട്ട് തണുത്തുകഴിയുമ്പോള്‍ തോലുകളയാന്‍






ഇഞ്ചിയുടേയും പച്ചമുളകിന്റേയും എരിവും, പുളിച്ച മോരിന്റെ സ്വാദും, തണുപ്പും, കറിവേപ്പിലയുടേയും, നാരകത്തിന്റേയും രുചിയും ഒക്കെക്കൂടെ ഈ സംഭാരം അടിപൊളിയാവും.







