കായ മിക്കകാലത്തും കിട്ടും. ചെറിയ ചെറിയ കായകള്‍ കറിവെച്ചുകൂട്ടുന്നതിലും അധികം എല്ലാവരും പഴുത്ത് തിന്നുകയാണ് ചെയ്യുക. മഴക്കാലത്ത് കായക്കുലയ്ക്ക് മുകളിലെ അവസ്ഥയാവും. മൈസൂര്‍പ്പഴം, പൂവമ്പഴം, കദളിപ്പഴം അങ്ങനെയങ്ങനെ ചെറുപഴങ്ങള്‍.
ചെറിയ കായകിട്ടുമ്പോള് മെഴുക്കുപുരട്ടി ഉണ്ടാക്കിനോക്കൂ. ചോറിനൊപ്പം, കഞ്ഞിയ്ക്കൊപ്പം ഒക്കെ നല്ലതാണ്. ചെറുതാക്കി, നാലാക്കി മുറിയ്ക്കണം. മുറിക്കുമ്പോള്‍, വെള്ളത്തിലേക്ക് മുറിച്ചിട്ടാല്‍ മതി. അതിന്റെ കറ എളുപ്പത്തില്‍ പോകും. വെറുതെ ഉപ്പും മഞ്ഞളും, നിങ്ങള്‍ക്ക് വേണമെങ്കില്‍ മുളകുപൊടിയും ഇട്ട്, അതിനുവേണ്ട വെള്ളം മാത്രം ഒഴിച്ച് വേവിക്കുക. വേവിക്കുക. ഇവിടെ മെഴുക്കുപുരട്ടിയ്ക്ക് മുളകുപൊടി
ഇടാറില്ല. വെന്തുകഴിഞ്ഞിട്ട് അതിലേക്ക് വെളിച്ചെണ്ണ കുറച്ച് ഒഴിച്ച് ഇളക്കി വയ്ക്കുക. തയ്യാര്‍! അതാണ് കായ ഉപ്പേരി, കായുപ്പേരി, അഥവാ കായ മെഴുക്കുപുരട്ടി. നേന്ത്രക്കായകൊണ്ടും ഇങ്ങനെ ഉണ്ടാക്കാം.
ഇടാറില്ല. വെന്തുകഴിഞ്ഞിട്ട് അതിലേക്ക് വെളിച്ചെണ്ണ കുറച്ച് ഒഴിച്ച് ഇളക്കി വയ്ക്കുക. തയ്യാര്‍! അതാണ് കായ ഉപ്പേരി, കായുപ്പേരി, അഥവാ കായ മെഴുക്കുപുരട്ടി. നേന്ത്രക്കായകൊണ്ടും ഇങ്ങനെ ഉണ്ടാക്കാം.
വേണമെങ്കില്‍ തേങ്ങ ചിരവിയും ഇടാം. എളുപ്പമല്ലേ ഇപ്പരിപാടി? ചീനച്ചട്ടിയില്‍ വെച്ചാല്‍ കറുപ്പുനിറവും സ്വാദ് അധികവും ഉണ്ടാവും എന്ന് എനിക്കു തോന്നുന്നു.
7 comments:
കായുപ്പെരിക്കു ചിരവാനുള്ള തേങ്ങ ഞാന്‍ പൊട്ടിക്കുന്നു....(((((0)))))
ഈ മെഴുക്കു പുരട്ടി എന്റെ ഒരു ഇഷ്ട സാധനമാണു..
Su ji, I like your blog very much. I thought Kayupperi is another term for Chips.
I have seen similar one made with with crushed small onions and dried chillies. We call that 'mezhukku puratti'. Is it different in your side
DD(ddjunction.blogspot.com)
ചെറി ഫ്രൂട്ട് എങ്ങിനെയാണ് പ്രോസിസ് ചെയ്ക അറിയാമോ? വീട്ടില്‍ മരം മൊത്തം ചെറി ഉണ്ട് . എന്ത് ചെയനമെന്നു അറിയാമോ ?
കണ്ണൂക്കാരന്‍ :)തേങ്ങയ്ക്ക് നന്ദി.
devi :) ഞങ്ങള്‍ ഉള്ളിയൊന്നും ഇടാറില്ല. ചിപ്സിനും ഉപ്പേരി എന്നു പറയാറുണ്ട്.
ജംഷിദ് :) അറിയില്ല. ചോദിച്ചിട്ടോ വായിച്ചിട്ടോ കിട്ടിയാല്‍ പറയാം.
അപ്പൊ കടുകൊന്നും പൊട്ടിക്കേണ്ടല്ലേ?
‘കറിവേപ്പിലയും’ വേണ്ടേ? :)
അനിലന്‍ :) കറിവേപ്പില തീര്‍ച്ചയായും ഇടണം. അതിനെ ഒഴിവാക്കരുത്. മെഴുക്കുപുരട്ടിയില്‍ കടുകൊന്നും വേണ്ട. അടുപ്പത്ത് ചീനച്ചട്ടിയില്‍ വേവിച്ച് കറുത്ത നിറത്തില്‍ എടുക്കണം. അതിന്റെയൊരു സ്വാദ്!
ശരിയാ...
എളുപ്പം തന്നെ. കൈയ്യില്‍ കറ പറ്റുമോ എന്നുള്ള പേടിയാണ് ഇതിനെ ഒഴിവക്കാനുള്ള പ്രധാന കാരണം
Post a Comment