Monday, February 05, 2007

ബ്ലോഗിലെ കളവ്



































Some of the posts from this blog are lifted word by word, without my consent and posted, in Yahoo, Malayalam (beta) , and shown as their copyrighted material. See a screenshot of both the pages, which clearly shows the content lifting (copyright infringement).

If anybody else, lifted content from this blog, and exhibited somewhere else, without my permission, please remove the same.


















ഈ പാചകബ്ലോഗിലെ, പല വിഭവങ്ങളുടേയും കുറിപ്പുകള്‍, എന്റെ അനുവാദമില്ലാതെ തന്നെ, യാഹൂവിന്റെ മലയാളം പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനെതിരെ പ്രതിഷേധമറിയിച്ചു കഴിഞ്ഞു.‍ ബ്ലോഗിലെ കുറിപ്പുകള്‍, അടിച്ചുമാറ്റുകയാണുണ്ടായത്. മറ്റുള്ളവരുടെ വസ്തുക്കള്‍, അനുവാദം ചോദിച്ചിട്ട് എടുക്കുക എന്നൊരു സാമാന്യമര്യാദ പലര്‍ക്കും ഇല്ല എന്ന് ബ്ലോഗ് തുടങ്ങിയപ്പോഴാണ് എനിക്കു മനസ്സിലായത്. പാചകം, എല്ലാവരുടേയും ഒരുപോലെത്തന്നെ ആവും. എന്നാലും, ഒരേ വാചകങ്ങളില്‍, ഒരേ അളവില്‍, അതായത് ഒരേ ശൈലിയില്‍, പാചകക്കുറിപ്പ് വരുന്നത് ശരിയല്ല എന്നാണ് എന്റെ വിശ്വാസം. പലതും, ഈ ബ്ലോഗില്‍ നിന്ന് കോപ്പി പേസ്റ്റ് ചെയ്തപോലെയാണുള്ളത്.

ഇനി ആരെങ്കിലും, ഈ ബ്ലോഗിലെ കുറിപ്പടികള്‍, നിങ്ങളുടെ സ്വന്തമായുള്ള വെബ്സൈറ്റില്‍ ഇട്ടിട്ടുണ്ടെങ്കില്‍ ഉടനെ, എടുത്തുകളയുക.

ഉദാഹരണം ഇവിടെ. ഈ ബ്ലോഗില്‍ നിന്ന് ആറ് വിഭവങ്ങളുടെ കുറിപ്പുകള്‍ എടുത്തിട്ടുണ്ട്.

273 comments:

1 – 200 of 273   Newer›   Newest»
സു | Su said...

ഇഞ്ചിപ്പെണ്ണേ..................

Inji Pennu said...

സൂവേച്ചി, വളരെ നന്നായി. എനിക്കാ അടയാളപ്പെടുത്തിയത് വളരെ ഇഷ്ടപ്പെട്ടു.

ഇത് മാത്രമല്ല. കട്ടെടുത്ത എല്ലാ പോസ്റ്റിനേപറ്റിയും പടം ഇല്ലെങ്കിലും അറ്റ്ലീസ്റ്റ് മെന്‍ഷന്‍ എങ്കിലും ചെയ്യണം. അത് മസ്റ്റാണ്. ഒരോന്നും ഒരോ കോപ്പിറൈറ്റ് വയലേഷനാണ്.

ഞാന്‍ ഇഞ്ചിമാങ്ങേല്‍ ഒരു പോസ്റ്റ് തയ്യാറാക്കട്ടെ അപ്പോഴേക്കും.

qw_er_ty

reshma said...

I.I.A Yahoo!
ഹാവു കോപ്പി പേസ്റ്റ് അടിക്കുമ്പോ ഫോണ്ട് മാറ്റാന്‍ മറന്നില്ല യാഹു.



(ഓരോ പാരാ ഓരോ ഫോണ്ടിലെഴുതിയ ഒരു പേപ്പര്‍ കുറച്ചുമുന്പ് തിരുത്താന്‍ കിട്ടീരുന്നു, ഓരോ പാരയും ഓരോ സൈറ്റിന്നും അടിച്ചുമാറ്റീത്. എന്നിട്ട് പ്ലേജ്യറൈസ് ചെയ്തതാന്ന് എന്താ പ്രൂഫെന്ന് ഇങ്ങോട്ട് ചോദ്യം)

Inji Pennu said...

സൂവേച്ചി,ഞാന്‍ യാഹൂന്റെ ഓഫീസില്‍ വിളിച്ച് മെസേജ് ഇട്ടിട്ടുണ്ട്. പിന്നെ അവര്‍ക്ക് ഈമെയില്‍ അയച്ചിട്ടുണ്ട്. പിന്നെ എന്റെ ബ്ലോഗില്‍ ഇപ്പോള്‍ ഒരു പോസ്റ്റും ഇട്ടിട്ടുണ്ട്.


സൂവേച്ചിന്റെ ആര്‍ക്കൈവ്സ് കാണാന്‍ പറ്റുന്നില്ലല്ലൊ..

ബിന്ദു said...

ഇവിടെ പറ്റുന്നുണ്ടല്ലൊ.
അവരെന്തു പറയുന്നു എന്നു നോക്കാം.

Cibu C J (സിബു) said...

ഇഞ്ചിയുടെ പോസ്റ്റ് ഞാനിവിടെ കോട്ട് ചെയ്തിട്ടുണ്ട്‌‌. ലോ വോള്യൂം ആയതിനാല്‍ ആരെങ്കിലും ഒക്കെ കാണും എന്ന്‌ പ്രതീക്ഷയുണ്ട്. പറ്റുമെങ്കില്‍ ആ ത്രെഡില്‍ ചിലത്‌ എഴുതുന്നതും നന്നായിരിക്കും. എന്ന്‌ തോന്നുന്നു. ഇതുപോലെ യാഹൂ ഫിനാന്‍സിന്റെ മെസേജ് ബോര്‍ഡിലും എഴുതാവുന്നതാണ്.

കൂടാതെ, യാഹുവില്‍ പണിയെടുക്കുന്ന എന്റെ രണ്ട്‌ കൂട്ടുകാര്‍ക്ക്‌ ഫോര്‍വേഡ് ചെയ്തിട്ടുമുണ്ട്‌.

Linda said...

Dear Su,

I came from Inji pennu's blog. She asks us to comment here also. I can't read or write Malayalam, but in English, I would like to express my support.

കരീം മാഷ്‌ said...

പ്രതിഷേധം പല പോസ്റ്റിലായി ചിതറിപ്പോവാതെ ബൂലോഗ ക്ലബിലൂടെ സര്‍വ്വരുടേയും ഒറ്റക്കെട്ടാ‍യ ശബ്ദമായാല്‍ നന്നായിരുന്നു.

Inji Pennu said...

കരീം മാഷേ, അതിനേക്കാളു ഉചിതം സൂവേച്ചീന്റെ ബ്ലോഗ് തന്നെയാണെന്ന് എന്റെ അഭിപ്രായം. ബൂലോഗ ക്ലബ് ഒരു നാഥനില്ലാ കളരിയാണ്. ബൂലോഗ ക്ലബില്‍ ഇത് മറ്റൊരു അനാവശ്യ വിവാസമാവുകയേയുള്ളൂ.

സൂവേച്ചി, പോസ്റ്റില്‍ പറ്റുമെങ്കില്‍ ബാക്കിയുള്ള റെസിപ്പികളുടെ പേരെങ്കിലും മെന്‍ഷന്‍ ചെയ്യണേ.

Mrs. K said...

സൂവേച്ചീ..എന്താ പറയുക! ആന്ധ്രാമിര്‍ച്ചി എന്ന ഒരു ബ്ലോഗില്‍ എന്റെ റെസിപ്പികളും പടങ്ങളും കണ്ടതിന്റെ വിഷമത്തിലിരിക്കുകയായിരുന്നു ഞാന്‍..ഇഞ്ചി കണ്ടാരുന്നോ അത്? നമ്മളില്‍ പലരുടെയും റെസിപ്പികളും പടങ്ങളും അവിടെ ഉണ്ട്. അതുപിന്നെ ഏതൊ അറിവില്ലാത്തവര്‍ ചെയ്യുന്നതാണെന്ന് വെക്കാം. എന്നാലും യാഹൂ ഒക്കെ ഇങ്ങനെ ചെയ്യുമ്പോ...
എനിക്കൊന്നും പറയാനില്ല. ഞാന്‍ എല്ലാം നിര്‍ത്തി ബ്ലോഗും അടച്ചു പൂട്ടി സ്ഥലം വിടാന്‍ പോകുന്നു.

Peelikkutty!!!!! said...

അയ്യേ,യാഹൂ..ഷേം..ഷേം!

കണ്ണൂസ്‌ said...

യാഹൂ ഗോ ബാക്ക്‌!!

G.MANU said...

This is Shame.....Yahoo....we have to react on this.....

pls popularise this post

സുഗതരാജ് പലേരി said...

അയ്യേ...! ഇതു വല്ലാത്ത കഷ്ടം തന്നെ. നാണമില്ലാത്തവര്‍.

കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ: ഓഫിനു മാപ്പ്.
ചാത്തനേറ് ---ഞാനിവിടെ ഇന്നലെ രാത്രി വന്നു നോക്കീതാണാല്ലോ.10നു ശേഷം!! തെളിവിനായി കഴിഞ്ഞ മുളേഷ്യം പോസ്റ്റില്‍ ജനലിനും കല്ലെറിഞ്ഞു!!
ബ്ലോഗറ് ചാത്തന്റെ മുന്നില്‍ ഒടിയനെ ഇറക്കീതാണോ!!! പ്രതികരിക്കാന്‍ വന്ന ഞാനിതാ അമ്പടാ ന്നു നില്‍ക്കുന്നു..വായടച്ചേക്കാം ഈച്ച കേറും..എനിക്കൊരുത്തരം തരൂ‍.....

പ്രിയംവദ-priyamvada said...

‌ yahoo പാവം ബ്ലോഗ്‌-ഇന്റെ കൈയ്യില്‍ നിന്നും കട്ടതു വളരെ മോശമായി.


OT
ഇഞ്ചിയുടെ പേരു അന്വര്‍ഥമാക്കുന്ന സ്പിരിറ്റിനും നമോവാകം

SunilKumar Elamkulam Muthukurussi said...

Shame..shame...Yahoo..

സിദ്ധാര്‍ത്ഥന്‍ said...

മോഷണം നടന്നിരിക്കുന്നു. കള്ളന്‍ കള്ളന്‍ എന്നലറുന്നതു ഗുണം ചെയ്യുമെന്നു തന്നെയാണെന്റെ വിശ്വാസം.

സൂവിനു സകല സപ്പോര്‍ട്ടും.

shame on yahoo

sandoz said...

'അടിക്കും ഞങ്ങ'
'പൊളിക്കും ഞങ്ങ'
'കൊടലുകുത്തി'
'പറിക്കും ഞങ്ങ'
'യാഹൂ..യാഹൂ..മൂരാച്ചീ'
'നിന്നെ പിന്നെ കണ്ടോളാം'
'ഞങ്ങളില്‍ ഒന്നിനെ തൊട്ടെന്നാല്‍'
'അക്കളി..തീക്കളി..കട്ടായം'

Kalesh Kumar said...

ഞാ‍നീ കാര്യത്തില്‍ സു-വിന്റെ കൂടെ തന്നെയാ!

യാഹൂനെന്താ കൊമ്പുണ്ടോ? നാണക്കേടായി പോയി യാഹൂ!

സൂ‍ന്റെ സമ്മതം മേടിച്ചിട്ട് ഇടുന്നതായിരുന്നു മര്യാദ

Anonymous said...

yahoo.kallan.in

ഷാനവാസ്‌ ഇലിപ്പക്കുളം said...

സുവേച്ചി,ഈ പുതിയ കട്ടുതിന്നുന്ന കണ്ട്ന്‍ പൂച്ചയെപ്പറ്റി അറിഞ്ഞ ഉടന്‍ തന്നെഞാന്‍ എന്നെക്കൊണ്ടാവുംവിധം പ്രതിഷേധിച്ചുകളയാം എന്ന് തീ‍രുമാനിച്ച് അതിനുവേണ്ടി ഇതാ ഒരു ബ്ലോഗുതന്നെ (http://pinthuna.blogspot.com/)തുടങ്ങിയിരുന്നു. പക്ഷേ പ്രതിഷേധം ചിതറിപ്പോകരുതെന്ന കരീം മാഷുടേയും,പുതിയ ബ്ലോഗില്‍ പ്രതിഷേധിക്കുന്നതിനേക്കളും സുവേച്ചിയുടെ തന്നെ എസ്റ്റാബ്ലിഷ്ഡായ ഒരു ബ്ലോഗില്‍ പ്രതിഷേധിക്കുന്നതാണ് നല്ലതെന്ന ഇഞ്ചിയുടെ അഭിപ്രായങ്ങളോടും യോജിച്ചുകൊണ്ട് അവിടെ വരുന്നവരോട് ഇനി അവിടെ കമന്റിടേണ്ട എന്നൊരു കമന്റ് പോസ്റ്റ്ചെയ്ത്, അവരോടിങ്ങോട്ട് വിട്ടോളാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഞാന്‍ അതുതുടങുമ്പോള്‍ സുവേച്ചിയുടെ ഈ പോസ്റ്റ് വന്നിരുന്നില്ല, അതിനാലാണ് കറിവേപ്പിലയില്‍ കയറി വെറുതേ ഒച്ചവെക്കേണ്ടല്ലോ എന്നുകരുതിയാണ് ഇതു തുടങ്ങിയത്!. ഏതായാലും സുവേച്ചി തന്നെ ഇത്തരത്തില്‍ ആധികാരികമായി സ്ക്രീന്‍ സഹിതം പോസ്റ്റിട്ടത് വളരെ നന്നായി. എന്റെ എല്ലാവിധമായ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. പിന്നെ എന്തിനും തയ്യാ‍റായി ഇഞ്ചി നില്‍കുല്കയല്ലേ! ആ യാഹൂ അണ്ണാന്മാരെങ്ങാണം ഇഞ്ചിയുടെ കയ്യില്‍ ചെന്നുപെട്ടാ‍ലുള്ള അവസ്ഥയോര്‍ത്തിട്ട് ഈ മോഷണത്തിന്റെ കാര്യമോര്‍ത്ത് കലിവരുന്നതിനിടയിലും ചിരിച്ച് പോകുന്നു!ഇഞ്ചീ യാഹൂവിന്റെ ഓഫീസില്‍ ഫോണെടുത്ത അണ്ണന്മാരുടെ കാര്യം എന്തായി? കണക്കിന് കൊടുത്തോ? അല്ല രേഷ്മ പറഞ്ഞതുപോലെ ഫോണ്ട് പോലും മാറ്റാതെ! ഐയ്യേ നാണക്കേട്‌!യാഹുവിന്റെ ഏതോ മലയാളി അണ്ണന്മാര് പറ്റിച്ച പണിയായിരിക്കും! ബ്ലോഗുകളൊന്നും ഈ എഴുതുന്നവന്മാരല്ലതെ ആരും വായിക്കില്ലെന്നും ആരും പ്രതിഷേധവുമായി ഇതിന്റെ പുറകേ വരുമെന്നും പാവം അണ്ണന്മാര് നിരീച്ചിട്ടുണ്ടാകില്ല! പാ‍വങ്ങള് ആ യാഹൂ അണ്ണന്മാരെക്കൊണ്ട് ഒരു പുലിവാലാണ് പിടിപ്പിച്ചതെന്ന് അറിയാതെ പോയി. ഏതായാലും ഇതിങ്ങനെ വിട്ടാ‍ല്‍ പറ്റില്ല.ആരുമില്ലാത്ത തക്കം നോക്കി അടിച്ചുമാറ്റണമായിരുന്നോ? ചോദിച്ചു വാങ്ങാനുള്ള മര്യാദയെന്തേ കുത്തകക്കാര്‍ക്ക് വേണ്ടെന്നുകരുതിയോ? അതോഇനി യാഹു ആയതുകൊണ്ട് നമുക്കൊക്കെ മൈല്‍ബോക്സ് ഫ്രീയായിട്ട് തരുന്ന കക്ഷികളല്ലേന്ന് വിചാരിച്ച് അങ്ങ് അടങ്ങുമെന്നു കരുതിയോ?എതായാലും “.....ല്‍ കുമാരനാശാനെ വരെ അടിച്ചുകൊണ്ടുപോകുന്ന” കാലം കൊള്ളാം തരക്കേടില്ല!എന്തായാലും നാളെ ഓഫീസിലെത്തട്ടെ സമയം കിട്ടിയാല്‍ ആ യാഹൂ അണ്ണന്മാരെ ഒന്നു വിളിച്ച് നോക്കാം.എന്തുപറയുന്നെന്നറിയണമല്ലോ!

മനോജ് കുമാർ വട്ടക്കാട്ട് said...

അപാരമായ വ്യവസായ-വിപണന സാദ്ധ്യതകള്‍ മാത്രം മുന്നില്‍കണ്ട്‌, ലോക്കലൈസേഷന്‍ എന്ന പേരും പറഞ്ഞ്‌, തങ്ങള്‍ക്ക്‌ എന്നും പുച്ഛമായ ഇന്ത്യയുടെയും ഇന്ത്യക്കാരന്റെയും മുന്നില്‍ എന്ത്‌ കപടവേഷവും കെട്ടാമെന്ന വ്യാമോഹം തന്നെയാണ്‌ ഈ വിദേശ കോപറേറ്റ്‌ ഭീകരന്റെയും മനസ്സില്‍.

താളുകള്‍ കുത്തി നിറയ്കേണ്ടത്‌ വല്ലവരുടെയും മുതല്‍ കട്ടെടുത്തുകൊണ്ടല്ല മറിച്ച്‌ മൗലികമായതെന്തും രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന ഒരു ജനതയ്ക്‌, അവര്‍ അര്‍ഹിക്കുന്നത്‌ നല്‍കികൊണ്ടാണെന്ന് യാഹൂ അറിയണം.

ആരും തങ്ങള്‍ക്കതീതരല്ല, ആരും തങ്ങളെ ചോദ്യം ചെയ്യില്ല, ഇന്ത്യക്കാരന്‍ ഇന്നും തങ്ങളെകാണുമ്പോള്‍ 'കവാത്ത്‌' മറക്കും എന്നൊക്കെയാണ്‌ ധാരണയെങ്കില്‍, അതവസാനിപ്പിക്കാനുള്ള സമയമായിരിക്കുന്നുവെന്ന മുന്നറിയിപ്പുകൂടിയാവട്ടെ, ഈ പ്രതിഷേധം.

വിദേശിയുടെ അധിനിവേശത്തെയും ആധിപത്യത്തെയും അഹങ്കാരത്തെയും തകര്‍ത്ത പൈതൃകമാണ്‌ നമ്മുടെതെന്ന് യാഹൂ-വിന്ന് അറിയാതിരിക്കില്ല.

മുസ്തഫ|musthapha said...

എന്തും, ഉടമസ്ഥന്‍റെ സമ്മതമില്ലാതെ എടുക്കുമ്പോള്‍ കളവ് തന്നെ. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത കളവ്. ഉത്തരവാദിത്വപ്പെട്ടവരെ വിവരമറിയിച്ചിട്ടുള്ള സ്ഥിതിക്ക് അവര്‍ ഇതാവര്‍ത്തിക്കില്ല എന്ന് വിശ്വസിക്കാം.

ബ്ലോഗില്‍ നിന്ന് ഇനിയും ഇങ്ങിനെയുള്ള മോഷണങ്ങള്‍ ഉണ്ടാവില്ല എന്നുറപ്പു വരുത്താന്‍ എന്തു ചെയ്യാം, അല്ലെങ്കില്‍ അതുണ്ടായാല്‍ എന്തു നടപടിയെടുക്കാം എന്നതിനെ കുറിച്ചൊക്കെ നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വേണു venu said...

മോഷണം മോഷണം തന്നെ.അതു് വലിയവനായാലും ചെറിയവനായാലും സ്വദേശിയായാലും പരദേശിയായാലും തെറ്റു തന്നെ.
സൂവിനു സകല സപ്പോര്‍ട്ടും.

കുറുമാന്‍ said...

യാഹൂ, യാഹൂ, മൂരാച്ചീ,
യാഹൂ, യാഹു കരിങ്കാലീ,
മൂരാച്ചിത്വം, സാമ്രാജ്യത്വം,
ഇല്ലാ വച്ചുപൊറുപ്പിക്കല്ല.
ഇല്ലാ യാഹൂ നടപ്പില്ല
മോഷണമിനിയും നടപ്പില്ല.


അറിയില്ല, അറിയില്ല,
ഞങ്ങളെ നിങ്ങള്‍ക്കറിയില്ല,
മലയാളം ബ്ലോഗേഴ്സിനെ അറിയില്ല
തമ്മില്‍ കുത്തും, തെറിപറയും,
എങ്കിലും ഞങ്ങള്‍ ഒന്നാണ്.

ഞങ്ങടെ ബ്ലോഗിലെ ഓരോ വരിയും,
ഞങ്ങടെ മാത്രം സമ്പത്ത്.
ഇല്ലാ ഇല്ലാ മോഷണമിനിയും,
ബ്ലോഗില്‍ നിന്നു നടപ്പില്ല.

യാഹൂ, യാഹൂ മൂരാച്ചീ,
മുട്ടു മടക്കി, മാപ്പു പറഞ്ഞ്,
കട്ടതെല്ലാം ഡിലീറ്റിക്കോ.

സാരംഗി said...

യാഹൂ എന്ന ഭീമന്റെ നെറികേടിനെതിരെയുള്ള സമരത്തില്‍ സൂവിനൊപ്പം പങ്കുചേരുന്നു..

കുറുമാന്റെ വരികള്‍ ഞങ്ങള്‍ ഏറ്റുപാടുന്നു...

കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ : നേരത്തെ ഓഫടിച്ച് പോയ ചാത്തന്‍ പിന്നേം ഇത്തവണ ഓണാട്ടോ... അതേ ഇവിടെക്കിടന്ന് നിലവിളിച്ചാ മാത്രം മതിയോ. ഞാനിത് ഒരു ഫോര്‍വ്വേഡാക്കട്ടെ..അതിനു സമ്മതം ചോദിക്കാന്‍ വന്നതാ...
ഇന്ന് തന്നെ മൊത്തം ഇന്റര്‍നെറ്റും അറിയും ..പിന്നെ പുലി പിന്നാലെ വരുമോന്നാ പേടി..(:))

ശാലിനി said...

സൂ ശ്രമിക്കുക, വിജയമല്ലല്ലോ പ്രധാനം. ആശംസകള്‍.

ഒരു കാര്യത്തില്‍ വളരെ സന്തോഷിക്കുന്നു. വിലയില്ലാത്തത് എന്ന് പലരും പുച്ഛം പറഞ്ഞതിനെ തന്നെയാണല്ലോ എല്ലാവരും എടുക്കുന്നത്. ഇതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ പലര്‍ക്കും മടികാണും.

Santhosh said...

സൂ, താങ്കള്‍ ഇതിനോടകം copyright@yahoo-inc.com എന്ന അഡ്രസ്സില്‍ മെയില്‍ അയച്ചു കാണും എന്നു കരുതട്ടെ. അല്ലെങ്കില്‍, ദയവായി ആ അഡ്രസില്‍ മെയില്‍ അയയ്ക്കാന്‍ മറക്കരുത്.

ഇഞ്ചീ, ഇഞ്ചി വിളിച്ച നമ്പര്‍ (408) 349-5080 ആണോ?

താങ്കളുടെ പേരില്‍ പരാതിപ്പെടാന്‍ അനുവാദമില്ലാത്തതിനാല്‍ ഈ പേജില്‍ കാണും പ്രകാരം ചെയ്യുക. അനുവാദമില്ലാതെ പകര്‍ത്തിയത് എടുത്തുമാറ്റണമെന്ന ആവശ്യത്തിനു പുറമേ ഉചിതമായ നഷ്ടപരിഹാരവും ആവശ്യപ്പെടേണ്ടുന്ന സംഗതിയാണിത്.

സു | Su said...

എല്ലാവര്‍ക്കും പിന്തുണയ്ക്ക് നന്ദി.

പരാതി അയച്ചതിനുശേഷമാണ് പോസ്റ്റ് വെച്ചത്. ശനിയന്‍ ആണ് എല്ലാ കാര്യത്തിലും സഹായിച്ചത്. സ്ക്രീന്‍ഷോട്ടോക്കെ ചേട്ടന്‍ എടുത്തു തന്നു. ഇഞ്ചിപ്പെണ്ണിനും, ഏവൂരാനും പ്രത്യേകം നന്ദിയുണ്ട്.

ഇനി യാഹൂക്കാര്‍ എന്തെങ്കിലും മറുപടി തന്നാല്‍ അറിയിക്കാം.

കുട്ടിച്ചാത്താ :) കുഴപ്പം ആവുമോന്ന് അറിയില്ല. അല്ലെങ്കില്‍ എനിക്ക് വിരോധം ഒന്നും ഇല്ല.

krish | കൃഷ് said...

സൂ-ന്റെ പ്രധിഷേധങ്ങള്‍ക്ക്‌ എന്റെയും പിന്തുണ പ്രഖ്യാപിക്കുന്നു.

യാഹൂൂ..
മ്യാഹൂൂ...
കണ്ടന്‍പൂച്ചേ.. ഓടിക്കോ..
കട്ടത്‌ അവിടെ ഇട്ടേച്ചുപോ..


കൃഷ്‌ | krish

സുല്‍ |Sul said...

സു വിന് പിന്തുണ.

ഓടോ :
സു വിന്റെ കൃതികള്‍ മാത്രം അടിച്ചുമാറ്റപ്പെടുന്നതിന്റെ പൊരുളെന്താണെന്നറിയുന്നില്ല. :(

-സുല്‍

Haree said...

മാഷേ...
ഇതുമായി സംബന്ധിച്ച് ഞാന്‍ ഓര്‍ക്കുട്ടില്‍ താങ്കളുടെ സ്ക്രാപ്പ് ബുക്കില്‍ കുറെയധികം സ്ക്രാപ്പിട്ടിരുന്നു... കണ്ടിരുന്നല്ലോ, അല്ലേ? (അവിടെനിക്ക് ഒരു മറുപടിയും തന്നില്ല... :(
--
ഇ-ട്രസ്റ്റ് വെബ്‌സൈറ്റിനും കമ്പ്ലയിന്റ് അയച്ചിരുന്നോ? അവരെന്തു പറഞ്ഞു? ഇതിനെക്കുറിച്ച് ബാക്കിയെന്തെങ്കിലും നടന്നാല്‍, അറിയിക്കുമല്ലോ? ഒന്നറിഞ്ഞിരിക്കുവാനായി മാത്രം...
--

aneel kumar said...

ബ്ലോഗുകളുടെ വിശ്വാസ്യതയും ആധികാരികതയും ചോദ്യം ചെയ്യുന്ന വമ്പന്‍ മാദ്ധ്യമങ്ങളുടെ വമ്പന്‍ പ്രതിനിധികള്‍ തന്നെ ഇങ്ങനെ മോഷണം നടത്തുന്നത് വാര്‍ത്തയാക്കാന്‍ ആരെങ്കിലും മുന്നോട്ടു വരുമോ എന്നു നമുക്ക് നോക്കാം.

യാഹു ചെയ്തത് നാണം‌കെട്ട പണിയായിപ്പോയി.
അതങ്ങ് മായ്ച്ചാല്‍ മാത്രം തീരുന്ന തെറ്റല്ല.

Unknown said...

ഇതെന്തായാലും നന്നായില്ല യാഹൂ
ഇത്തരമേര്‍പ്പാട് ഇവിടെ നടക്കില്ല.

Unknown said...

ഞാനും ശക്തിയുക്തം പ്രതിഷേധിക്കുന്നു.

പക്ഷേ നമ്മള്‍ ക്ലബ്ബില്‍ ഒരു പ്രതിഷേധപ്പോസ്റ്റിട്ട് 1500 കമന്റ്സടിച്ച് “ഹാവൂ അങ്ങനെ യാഹൂ ചത്തു” എന്ന് പറഞ്ഞ് അടുത്ത് പോസ്റ്റില്‍ കയറുന്നതിന് പകരം യാഹുവിന് 1500 ഇന്‍ഡിവിജ്വല്‍ മെയിത്സ് അയക്കുന്നതാണ് ഞാന്‍ പ്രിഫര്‍ ചെയ്യുക. ഈ പ്രതിഷേധം നമ്മള്‍ക്കിടയില്‍ ഒതുങ്ങിപ്പോവില്ലേ? യാഹൂ എന്നും പിന്മൊഴിനോക്കും എന്ന് ഞാന്‍ കരുതുന്നില്ല എന്നുള്ളത് കൊണ്ട് എന്റെ അബിപ്രായം പറാഞ്ഞു എന്ന് മാത്രം. എന്റെ രണ്ട് മെയിലുകള്‍ യാഹൂവിന്റെ ഇന്‍ബോക്സ് വഴി റീസൈക്കിള്‍ ബിന്നിലേക്ക് ഇപ്പോള്‍ എത്തിക്കാണും. :-)

അതുല്യ said...

Yahoo! - Address and Phone Number
Street Address Yahoo! Inc.
701 First Avenue
Sunnyvale, California 94089
Phone (408) 349-3300
Fax (408) 349-3301
Office Hours 8:30 a.m. to 5:00 p.m. PST

ഇതാണോ യാഹൂന്റെ മീഡിയ അഡ്രസ്സ്? ആരെങ്കിലും ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കി തന്ന, എന്റെ അപ്പീസീന്ന് ഞാന്‍ മിനിറ്റില്‍ 5 എണ്ണം എന്ന രീതിയില്‍ ഫാക്സ് വിട്ടോണ്ടേ ഇരിയ്കാം. പിന്മൊഴിയില്‍ നിന്നു ഇവരു ഇത് കാണും എന്നതിനേക്കാളും, ഇമെയില്‍ അയയ്കുന്നതിനേക്കാളും ഭേദം, പലരുടെയും ബ്ലൊഗ്ഗ് ലിങ്ക് വച്ച് സപ്പോര്‍ട്ട് ആയിട്ട് ഞാന്‍ മാസ് പെറ്റീഷന്‍ എന്ന നിലയില്‍ ഫാക്സ് വിടാം. അപ്പീസിലുണ്ടാവും ദുബായ് റ്റെം 4 വരെ.

സു | Su said...

അതുല്യേച്ചീ.... മിണ്ടൂലാ... എവിടെപ്പോയിരുന്നു? നന്ദി.

ബെന്നീ :) ഞാന്‍ യാഹൂവിന് പരാതി അയച്ചിട്ടുണ്ട്. അവര്‍ എന്തെങ്കിലും അറിയിക്കുമോന്ന് നോക്കിയിട്ടേ എന്തെങ്കിലും പറയാന്‍ കഴിയൂ. യാഹൂ, അല്ലാതെ വേറെ ഉത്തരവാദികള്‍ ആരാണെന്ന് എനിക്കറിയില്ലല്ലോ.

പിന്നെ, സുഹൃത്തുക്കളേ, ചെന്നൈയില്‍ നിന്ന് ചേട്ടന്റെ മൊബൈല്‍ നമ്പറില്‍ വെബ്ദുനിയയില്‍ നിന്ന് ഇപ്പോള്‍ ഒരു സൌമ്യ വിളിച്ചിരുന്നു. യാഹൂവിന്റെ മറുപടി കിട്ടിയ ശേഷം, ബാക്കി തീരുമാനിക്കാം എന്നു ചേട്ടന്‍ പറഞ്ഞു. മൊബൈല്‍ നമ്പര്‍ കേരളത്തിലെ ഒരു സുഹൃത്ത് കൊടുത്തു എന്നാണ് പറഞ്ഞത്. ;)

ബ്ലോഗ് സുഹൃത്തുക്കളെല്ലാം ഇനിയും അഭിപ്രായം അറിയിക്കുമെന്ന് കരുതുന്നു.

അത്തിക്കുര്‍ശി said...

Whole hearted support & also join in the protest

aneel kumar said...

സുവിന്റെ ചേട്ടന്‍ പറഞ്ഞതു തന്നെയാണെന്നു തോന്നുന്നു മറുപടി. യാഹു വരട്ടെ.

അരിച്ചു പെറുക്കി വായിക്കാത്തതുകൊണ്ടാവും യാഹു!മലയാളത്തില്‍ വെബ്‌ദുനിയാവിനെക്കുറിച്ചു പരാമര്‍ശമുണ്ടോ എന്നു മനസിലാക്കാന്‍ ആവാത്തത്.

മുല്ലപ്പൂ said...

സൂ,
ചേട്ടന്‍ പറഞ്ഞതു തന്നെ ആണ് മറുപടി.
മോഷണത്തിനെതിരേയുള്ള പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു.

തമനു said...

രണ്ടു ദിവസമായി ഓഫീസില്‌ ഇല്ലാത്ത തിനാല്‍ നോക്കാനും പ്രതികരിക്കാനും താമസിക്ചു. സൂക്ചേക്ചിക്ക്‌ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ഈ പ്രതിഷേധണ്ഗ്ഗള്‍ യാഹൂവിനെ അറിയിക്കാനും നടപടി നോക്ക്ക്കേണ്ദിയിരിക്കുന്നു.

Sathees Makkoth | Asha Revamma said...

സുവിനു എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു.
യാഹുവിന്റെ മോ‍ഷണത്തിനെതിരെ ഞാനും എന്റെ പ്രതിഷേധം അറിയിക്കുന്നു.
ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല. നാളെ മറ്റുള്ളോര്‍ക്കും ഇതേ അവസ്ഥ വരാം.

ഇടിവാള്‍ said...

കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റ്റിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ പേരും മേല്‍ വിലാസവും എഴുതി വച്ച് പ്രശസ്തനാവാന്‍ ശ്രമിക്കിന്നവന്റെ അതേമ്മനശാസ്ത്രമാണു ബ്ലോഗറ്മാരുടെ മനശാസ്ത്രം എന്നു പ്രിന്റ് മീഡിയാവിലെ ഏതോ മഹാന്‍ പണ്ടു പറഞ്ഞിരുന്നു ..( ഇവിടെ )

ഇതിപ്പോ, ഈയിടക്ക് ബ്ലോഗീന്നായല്ലോ മോഷണം മുഴുവനും ? ഇതിനെതിരെ പ്രതിഷേധിക്കുന്നു! എന്റെ യാഹൂ ഐഡീ ഞാന്‍ ക്യാന്‍സലു ചെയ്തിരിക്കുന്നു
(കുഞ്ഞിക്കൂനന്‍ സിനിമയില്‍, “ഞാന്‍ രാജി വച്ചിരിക്കുന്നു” എന്നു സലിം കുമാര്‍ പ്രഖ്യാപിക്കുന്ന പോലെ)

ബ്ലോഗു കള്ളന്മാരെ തട്ടിത്തടഞ്ഞു വഴി നടക്കാന്‍ മേലാല്ലോ ഫഗവാനേ....

Haree said...
This comment has been removed by the author.
Visala Manaskan said...

8068എന്നാലും യാഹൂ.. ഇത്രക്കും വേണ്ടായിരുന്നു!

ഇത് ശരിയായില്ല. ഒട്ടും ശരിയായില്ല. സൂവിന് എല്ലാവിധ സപ്പോര്‍ട്ടും ദിപ്പത്തെന്നെ വാഗ്ദാനം ചെയ്യുന്നു.

പി സ്:പ്രതികരിക്കാന്‍ വൈകിയതുകൊണ്ട്, അടിച്ചുമാറ്റലിന്റെ പിറകിലെ ഇരുനിറമുള്ള കൈകള്‍ എന്റെയാണോ എന്ന് സംശയം തോന്നരുതേ... ;)

മിടുക്കന്‍ said...

എന്തായി വല്ലതും നടന്നൊ..?
യാഹൂ മറുപിടി മെയില്‍ അയച്ചൊ..?

...
എന്താ സൂ ചേച്ചി, മൊഷണക്കരൊക്കെ ഇപ്പൊ ചേച്ചീടെ പറമ്പിലാണല്ലൊ.. കറങ്ങി നടക്കുന്നത്..

ചേച്ചിയമ്മ said...

ഇവിടെ ഇങ്ങനെ ഒരു സംഭവം നടന്നോ? കുറച്ച്‌ വൈകിയാണെങ്കിലും സൂവിന്‌ എന്റെ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു.

Inji Pennu said...

സൂവേച്ചി, വെബ് ദുനിയാ‍കാര്‍ക്ക് എന്താണ് യാഹൂ പോര്‍ട്ടലുമായി ബന്ധം? അവരാണോ ഓഫീഷ്യല്‍ ഡെവെല്പമെന്റ് നടത്തുന്നത് ഇവിടെ?
അങ്ങിനെയെങ്കിലും ഇതുപോലെ കണ്ടന്റ് വയലേഷനു യാഹൂ അവര്‍ക്ക് അധികാരം കൊടുത്തിട്ടുണ്ടൊ പ്രതികരിക്കാന്‍? അതും അറിയണം. അത് അറിയാവുന്നവര്‍ ആരെങ്കില്‍ പറയുമോ?

ഇനി പ്രശ്നം ഇതാണ്. യാഹൂ പറയും, ഇന്ത്യയില്‍ വെബ് ഡെവലപ്മെന്റിനു ഏല്‍പ്പിച്ചാല്‍ ഇതാണ് പ്രശ്നം. ക്വാളിറ്റിയില്ല എന്നത്. ഇതുപോലെ ചെയ്യും എന്നിട്ട് ഇന്ത്യന്‍ കോപ്പി റൈറ്റു വയലേഷനേക്കുറിച്ചും നമ്മുടെ വ്യാജ സി.ഡി. കളേക്കുറിച്ച് ഒരു പ്രഭാഷണവും നടത്തും. അവര്‍ പറയുന്നതിലും കാര്യമുണ്ട്. ഇത് യാഹൂ ഡയറക്റ്റ് ഓഫീസാണെങ്കില്‍ ഇതൊന്നും നടക്കില്ല എന്ന് തന്നെ ഞാന്‍ ഒരു പരിധി വരെ വിശ്വസിക്കുന്നു. കാരണം കുറച്ചും കൂടി ബോധമുള്ളവരായിരിക്കും.

ഇതിപ്പൊ എന്തായിരിക്കും സംഭവിച്ചേ എന്ന് എന്റെ വിശ്വാസത്തില്‍, വെബ് ദുനിയാക്കാരാണ് കണ്ടന്റുകള്‍ ഉണ്ടാക്കിയതെങ്കില്‍ അവര്‍ പൈസ ലാഭിച്ചതാണ്. ഇങ്ങിനെയാവുമ്പൊ അവര്‍ക്ക് പൈസ കൊടുക്കണ്ടല്ലൊ. പ്രോജക്റ്റ് ചീപ്പ് ആയിട്ട് ചെയ്തും കൊടുക്കാം. ജോലി ചെയ്യുന്ന ആളുകള്‍ക്കും പൈസ കൊടുക്കണ്ട. കാരണം വിവരമുള്ള ഒരു ഡെവലെപ്പറും ഇത് പോലുള്ള ഒരു പോക്രിത്തരം സമ്മതിക്കില്ല. അപ്പൊ എല്ലാം കൊണ്ട് വെബ് ദുനിയക്ക് ലാഭം.

യാഹൂവിന്റെ റിപ്രസെന്റേറ്റീവസോ അങ്ങിനെ എന്തെങ്കിലും ഈമെയിലൊ കിട്ടുമോയെന്ന് നോക്കട്ടെ. യാഹൂവിന്റെ സൈറ്റിലാണല്ലൊ നമ്മുടെ കണ്ടന്റ് കിടക്കുന്നത്, വെബ് ദുനിയാന്റെ അല്ലല്ലൊ.

സൂവേച്ചി ഞാന്‍ വീണ്ടും പറയുന്ന, ക്ഷമക്ക് പുറമേ തക്കതായ പ്രതിഫലം ഒരോ പോസ്റ്റിനും വാങ്ങിച്ചേ മതിയാവൂ. അതിലൊരിക്കലും മടി വിചാരിക്കരുത്. നമ്മുടെ സമയത്തിനും അധ്വാനത്തിനും വളരെയെധികം വിലയുണ്ട്.
നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ജാള്യതയുള്ളതാണിത്. പക്ഷെ അതാണ് അമേരിക്കന്‍ രീതി. അങ്ങിനെ നമ്മള്‍ ഒരു പ്രാവശ്യം ചെയ്താല്‍, പിന്നെയാളുകള്‍ പത്തു പ്രാവശ്യം ആലോചിക്കും ഇതുപോലെ ഒന്ന് കാണിക്കുന്നതിനു മുന്‍പ്. എന്റെ അറിവില്‍,
മിനിമം കോപ്പി റൈറ്റ് വയലേഷന്‍ അനുസരിച്ച്, ഒരോ പേജിനും 500$ പെനാലിറ്റി അടിക്കും. പിന്നെ നല്ലോണം കേസിനു പോയാല്‍
100,000$+ വരെ. അതുകൊണ്ട് ഇത് നിസ്സാര കാര്യമല്ല. ഇതൊക്കെ നമ്മള്‍ അറിഞ്ഞിരിക്കണം. നിയമങ്ങള്‍ അറിയുന്നവരെ ചൂഷണം ചെയ്യാന്‍ എല്ലാവരും ഒന്നു മടിക്കും.

ഇതൊക്കെ നമ്മള്‍ ചെയ്യുന്നത് നമ്മള്‍ക്ക് വേറെ പണി ഇല്ലാഞ്ഞിട്ടല്ലല്ലൊ. (എത്ര ബ്ലോഗില്‍ കമന്റടിക്കാം ഈ നേരം കൊണ്ട്:))

സന്തോഷേട്ടാ, അതെ ആ നമ്പറില്‍ ആണ് ഞാന്‍ വിളിച്ചത്. മെസേജിലേ പോവുകയുള്ളൂ. ഞാന്‍ മെസ്സേജ് ഇട്ടിട്ടുണ്ട്. നമ്മള്‍ വിളിക്കുമ്പോള്‍ ആരാണെന്ന് അവര്‍ക്ക് അറിയില്ലല്ലൊ. ഇതിപ്പൊ അവരെന്നെ തിരിച്ചു വിളിച്ചാല്‍ സൂവേച്ചീന്റെ ബ്ലോഗും പോസ്റ്റുകളും ഒക്കെ കാണിക്കാല്ലൊ എന്ന് കരുതിയാണ്. ഒരു ട്രയല്‍.

ഞാന്‍ അവരുടെ ഈമെയിലേക്ക് മെയിലും നമ്മുടെ പോസ്റ്റുകളും ഒക്കെ വിട്ടിട്ടുണ്ട്. അതുപോലെ കുറച്ച് പേര്‍ കൂടി ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.

അതുല്യേച്ചിക്ക് ഇതാ ഒരു ഡ്രാഫ്റ്റ്. ഷോര്‍ട്ടായിട്ട് വെക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. കാര്യം ഒരൊറ്റ നോട്ടത്തിനു പിടികിട്ടണം.

Dear Yahoo

We are protesting against an ourageous copyright violation in one of your Yahoo India (Malayalam Languge) Portals.

Yahoo India! (Malayalam) Portal has stolen contents word by word from an individual blog and displayed it on your portal without adequately compensating the blogger or even contacting her for permission.

For violation descriptions, please view: http://kariveppila.blogspot.com/2007/02/blog-post.html

(The post is in English and Malayalam. If you need to contact the blogger, do leave her a comment in English or Malayalam)

Thanks
Your Name.

സൂവേച്ചി, 6 റെസിപ്പികള്‍ പോയെന്ന് സൂവേച്ചി അത് ഈ പോസ്റ്റില്‍ ഇംഗ്ലീഷിലും കൂടി ഒന്ന് എഴുതി ചേര്‍ക്കണെ.

Inji Pennu said...

അതുപോലെ സിബുചേട്ടന്‍ പറഞ്ഞ ആ ലിങ്കിലും പോയി ആരെങ്കിലുമൊക്കെ രണ്ടോ മൂന്നോ മെസ്സേജുകള്‍ എഴുതിയിടുന്നത് നന്നാവും. എന്റെ പോസ്റ്റ് സിബു ചേട്ടന്‍ ലിങ്ക് ചെയ്തതു കൊണ്ട് ഞാന്‍ തന്നെ പോയി? how outrageous!
pathetic! എന്നൊക്കെ എങ്ങിനാ എഴുതാ? :)

ചീര I Cheera said...

വൈകി,വൈകി..
എന്നാലും സൂ വിനു എല്ലാ പിന്തുണയും എപ്പോഴും..

സു | Su said...

വെബ് ദുനിയയും യാഹൂവും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയില്ല. വിളിച്ച ആള്‍ പറഞ്ഞതാണ്, കണ്ടന്റ് കൊടുത്തത് അവരാണെന്ന്. അവരോട് പറഞ്ഞു, യാഹൂവിന്റെ മറുപടി കിട്ടിയിട്ടേ എന്തെങ്കിലും പറയാന്‍ പറ്റൂ എന്ന്. യാഹൂ, എന്റെ പരാതിക്ക് മറുപടി അയയ്ക്കില്ലേ? കാത്തിരിക്കാം അല്ലേ?

Unknown said...

സൂ,
ഈ പ്രശ്നത്തില്‍ എന്റെ പിന്തുണ അറിയിക്കുന്നു.
ഈ കോപ്പിയടിയില്‍‍ പ്രതിഷേധിച്ചു കൊണ്ട് എന്റെ വക ഒരു മെയില്‍ യാഹുവിനും വിട്ടിട്ടുണ്ട്.

സപ്തവര്‍ണ്ണങ്ങള്‍

അലിഫ് /alif said...

പ്രതിഷേധം ശക്തം.
യാഹൂ മലയാളത്തിന്‍റെ കണ്ടന്‍റ് ഡവലപ്പ്മെന്‍റില്‍ വെബ് ദുനിയ (ലോകം) ഗ്രൂപ്പിനും ബന്ധമുള്ളത് പോലെയാണ് ബെന്നി യാഹൂ മലയാളത്തെകുറിച്ചുള്ള പോസ്റ്റ് ഇട്ടിരുന്നത് എന്ന് തോന്നി.(അല്ലെങ്കില്‍ ക്ഷമിക്കണേ) ബെന്നിക്ക് കാര്യങ്ങള്‍ വിശദമാക്കാന്‍ കഴിയുമെന്ന് തന്നെ പ്രത്യാശിക്കുന്നു.

യാഹൂ വിലേക്ക് പ്രതിഷേധ മെയില്‍ അയ്ക്കുവാനുള്ള ആശയം സ്വീകരിക്കുന്നു.

Inji Pennu said...

സൂവേച്ചി, അവര്‍ കണ്ടന്റുകള്‍ എടുത്തി മാറ്റിയിട്ടുണ്ട്. മാറ്റിയത് വെബ് ദുനിയക്കാരാവാം.
ഇനിയുമുണ്ടോ എന്തെങ്കിലും എന്ന് നോക്കിയേരെ.
സ്ക്രീന്‍ ഷോട്ടസ് ഒന്നും കളയരുത്. നമ്മുടെ തെളിവാണത്.

യാഹൂവിന്റെ മറുപടി വരും എന്നു തന്നെ പ്രതീക്ഷിക്കാം. ഇല്ലെങ്കില്‍ അപ്പോള്‍ ആലോചിക്കാം.

സു | Su said...

ശരി. മറുപടി വന്നില്ലെങ്കില്‍ അപ്പോ നോക്കാം. ഇത്രയും ദിവസം അവിടെ ഇട്ടല്ലോ. സ്ക്രീന്‍ഷോട്ടൊക്കെ ഇവിടെ ഉണ്ട്. ഇഞ്ചിയുടെ അടുത്തുള്ളതും സൂക്ഷിച്ചുവെക്കൂ.

Unknown said...

ഉള്ളടക്കത്തിനു വേണ്ടി മലയാളം എഴുത്തു തൊഴിലാളികളെ കൊടുത്തതു വെബ്‌ ദുനിയാവാണെന്നു തോന്നുന്നു -- തികച്ചും വ്യക്തിപരമായ അനുമാനമാണിത്, കണ്‍ഫേംഡ് തിയറിയൊന്നുമല്ല. എം.എസ്.എന്റെ മലയാളത്തിനുള്ള കണ്ടന്റ് പ്രൊവൈഡേഴ്സും അവരായിരുന്നു എന്നാണോര്‍മ്മ.

ഔട്ട് സോഴ്സിങ്ങിന്റെ കാലമല്ലേ?

ദുനിയാവിന്റെ തൊഴിലാളികള്‍ക്ക് എളുപ്പത്തില്, ഫ്രീയായി‍ ഉള്ളടക്കമുണ്ടാക്കുവാനാണല്ലോ നാം, ബ്ലോഗെഴുത്തുകാരുള്ളത്. കട്ട് ആന്റ് പേസ്റ്റ് എന്നതിലെ കട്ട് എന്നതു എത്ര സത്യം?

ഉള്ളടക്കം എടുത്ത് മാറ്റിയതു കൊണ്ട് തൃപ്തിപെടല്ലേ. യാഹൂവിനു തുട്ടുണ്ട്, അതു വീഴട്ടെ. യാഹൂവും ദുനിയാവും തമ്മില്‍ പന്തു തട്ടിക്കളി നടക്കുന്നുവെങ്കില്‍, അതു ബ്ലോഗെഴുത്തുകാരന്റെ കുഴപ്പമല്ലല്ലോ? ദുനിയാവിനെ പറ്റി നാം വേവലാതിപ്പെടേണ്ട കാര്യമേയില്ല.

യാഹൂവിന്റെ സൈറ്റില്‍ വന്നു, ആരു കൊടുത്തുവെന്നോ എപ്പോള്‍ കൊടുത്തുവെന്നോ പ്രശ്നമല്ല. കണ്ടന്റ് പ്രൊവൈഡേഴ്സിനു കോപ്പിറൈറ്റ് ബാലനിയമങ്ങള്‍ അറിയില്ല എന്നുണ്ടെങ്കില്‍, അതു യാഹൂവിന്റെയും പ്രൊവൈഡറിന്റെയും ഇടയിലെ പ്രശ്നം.

Until those whose contents were stolen get a proper response from Yahoo (apology with monetary compensation, or what ever that would appease these individuals), please don't give up.

Learn to protest, Not only for yourselves, but for all of us, no matter how big or how small -- and that will yield.

സു | Su said...

ഏവൂ :) അങ്ങനെ തീരുമാനിച്ചു. എടുത്തു, ഇട്ടു. അനുവാദമില്ലാതെ. ഇനി അവര്‍ മറുപടി തരട്ടെ. എടുത്തു, ഇട്ടു, വലിച്ചെറിഞ്ഞു, എന്നായാല്‍ ശരിയാവില്ലല്ലോ.

reshma said...

സൂ തന്നെ പരാതിപെട്ടിട്ടേ കാര്യമുള്ളൂ എന്നാ ഞാന്‍ യാഹൂ കോപിരൈറ്റ് വയലേഷന്‍സ് റൂള്‍സിന്നും മനസ്സിലാക്കിയത്. ബാക്കിയുള്ളവരുടെ പ്രതിഷേധ മെയില്‍ കോണ്ട് കാര്യണ്ടോ? copyright@yahoo-inc.com എന്ന അഡ്രസ്സിലോട്ടാണോ സംഭവം വിടേണ്ടത്?

( ടോരന്റിന്നും പുതിയ സിനിമ കട്ട് കാണുന്നോര്‍ക്കും പ്രതിഷേധിക്കമോന്ന് ഒരു ചിന്ന...:)

Inji Pennu said...

ഹഹഹ..രേഷ്മൂസ് ഹിഹി!:) അതൊക്കെ നോണ്‍-പ്രോഫിറ്റ്, നോണ്‍-പ്രോഫിറ്റ്, അതൊന്നും ഇവിടെ ഈ ത്രെഡില്‍ പറയല്ലേ:)

യാഹൂന്റെ ആ പേജില്‍ ശരിക്കും ഉള്ളത്, വേറെ ആരെങ്കിലും യാഹൂ ഹോസ്റ്റ് ചെയ്യുന്ന വെബ് പേജസോ സ്മോള്‍ ബിസിനസ്സൊ അങ്ങിനെ എന്തെങ്കിലും വയലേഷന്‍ നടക്കുന്നെങ്കില്‍ പരാതിപ്പെടാനാണെന്ന് തോന്നുന്നു. യാഹൂ ഇങ്ങിനെ ചെയ്യുമെന്ന് യാഹൂന്റെ സ്വപനങ്ങളിലും വന്നു കാണില്ല്യ. പക്ഷെ ഈ ഇമെയില്‍ ഐഡിയില്‍ വരുന്ന ഈമെയിലുകള്‍ അവര്‍ ശ്രദ്ധിക്കും. അവര്‍ അതനുസരിച്ചു വേണ്ട ഡിപ്പര്‍ഡ്ഡുമെന്റിലേക്ക് അതു തിരിച്ചു വിടും. അതാണ് നമ്മള്‍ക്ക് വെണ്ടത്. ദ മോര്‍ ദ ഈമെയില്‍സ് അവര്‍ക്ക് ശ്രദ്ധിക്കാണ്ടിര്‍ക്കാന്‍ പറ്റില്ല.

sreeni sreedharan said...

ഞാനിടപെടണോ? സു ചേച്ചീ?
ഞാനെല്ലാം ഇഞ്ചിയെ ഏല്‍‍പ്പിച്ചിട്ടുണ്ട്* :)




* ഇഞ്ചി; മുട്ടായ് വാങ്ങിത്തരാം :)

yaaho what is this, yu copy content of su chechi blog????
shame shame puppy shame
don't do yahoo don't do..
we are very kalipps!!
beware if pachalam attend the quatation.
beware beware...um

(അമ്മച്ചീ വെള്ളം വെള്ളം)

Haree said...

അപ്പോളിദ് ഇത്രടം വരെയായി.
ഏതായാലും ഞാനും യാഹൂവിന്‍റെ തലപ്പത്തിരിക്കുന്നവര്‍ക്കൊക്കെ ഓരോ മെയില്‍ വിട്ടിട്ടുണ്ട്. (എവിടെയൊക്കെയോ യാഹൂവില്‍ കറങ്ങി നടന്നപ്പോള്‍ കിട്ടിയതാ.) ഉടന്‍ റിപ്ലേയും വന്നു (ആട്ടോമേറ്റഡ്) 48 മണിക്കൂറിനുള്ളില്‍ മറുപടി തരുന്നതാണെന്നും പറഞ്ഞ്. സുവിന്‍റേയും ഇഞ്ചിചേച്ചിയുടേയും ബ്ലോഗ് ലിങ്കുകള്‍ റഫറന്‍സായി കൊടുത്തിട്ടുമുണ്ട്...
--
ഞാനിന്നു രാവിലെ സുവിനോടു പറഞ്ഞതാ, പക്ഷെ അദ്ദേഹം ഒരു മറുപടിയും പറഞ്ഞില്ല (ഓര്‍ക്കുട്ടിലാണേ). ഒരുപക്ഷെ താത്പര്യമില്ലായിരിക്കും.
ഇഞ്ചി ചേച്ചീ... യുറേക്കാ...
എന്താണെന്നറിയുമോ, ബ്ലോഗിന്‍റെ ഒരു സാധ്യത കൂടി കണ്ടുപിടിച്ചു.
--
ഇതിപ്പോള്‍ യാഹൂ വെബ് ദുനിയായ്ക്ക് ഔട്ട് സോഴ്സ് ചെയ്തു. നമുക്ക് (ബൂലോഗര്‍ക്കേ) യാഹുവുമായി ഒരു കരാറിലേര്‍പ്പെട്ടാലെന്താ? നമ്മള്‍ യാഹുവിന്‍റെ പോര്‍ട്ടല്‍ സമ്പന്നമാക്കുന്നു, യാഹു നമുക്ക് കഞ്ഞി (അതങ്ങു പള്ളിയില്‍ പറഞ്ഞാല്‍ മതി, എന്‍റെ മണ്ടന്‍ യാഹൂ, ഇത് കേരളത്തിലെയൊരു പ്രയോഗമല്ലേ, കഞ്ഞിയെന്നൊക്കെ പറയും, പക്ഷെ തരുന്നത് നല്ല കുത്തരിച്ചോറുതന്നെയാവണം, അതും വെള്ളിക്കിണ്ണത്തില്‍.. ഹി ഹി ഹി) കുടിക്കുവാനുള്ള വക തരുന്നു. എന്തേ, നല്ലതല്ലേ? നമ്മുടെ ഇടയില്‍ തന്നെയില്ലേ വൈവിധ്യമുള്ള ധാരാളം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒട്ടേറെപ്പേര്‍?
--

തറവാടി said...

ഏത് കൊമ്പനായാലും വമ്പനായാലും ,
ഇത് കളവ് തന്നെയാണ്
എതിര്‍ക്കപ്പെടേണ്ടതും.

സുവിന് എല്ലാ സപ്പോര്‍ട്ടും

ബിന്ദു said...

പച്ചാളം ഞങ്ങടെ നേതാവെ ധീരതയോടെ നയിച്ചോളു.. ലക്ഷം ലക്ഷം(ഒട്ടും കുറയ്ക്കില്ല) പിന്നാലെ...
:)

Inji Pennu said...

ഹരീ അതെ അങ്ങിനെയാണ് വേണ്ടത്. പക്ഷെ കോമ്പന്‍സേഷനില്ലാണ്ട് ഒന്നിനും പോകരുത്. എഴുതുന്നതിനൊക്കെ കോമ്പന്‍സേഷന്‍ കിട്ടണം. അത്രേയുള്ളൂ. അതവര്‍ക്ക് പറ്റുമെങ്കില്‍ തരട്ടെ. അതിനെക്കുറിച്ചൊരു പോസ്റ്റ് എന്റെ മനസ്സില്‍ അമ്മാനമാടാന്‍ തുടങ്ങിയിട്ട് ഇച്ചിരെ നാളായി....അമ്മാനമാടി കഴിഞ്ഞ് ടൈം കിട്ടിയാല്‍ നാലുകെട്ടില്‍ കുടുമ്മത്ത് കേറ്റും. :)

ഇടിവാള്‍ said...

ഹരീ, ബെറ്ലി തോമസ് ആണു തന്നെ.. ആളൊരു മഹാനും കൂടിയാണ് ! എത്ര ഇക്കിളി പോസ്റ്റുകള്‍ രചിച്ചിരിക്കുന്നു! ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗു തപ്പി വായിച്ചാല്‍ അറിയാം..

അയാളു ഉദ്ദേശിച്ചത് ബ്ലോഗെഴുതുന്നവരെത്തന്നെയാണു.കമറ്റുന്നവരെയല്ല.

മന്‍‌ജിത്ത് കൈനിയുടെ ഒരു ബ്ലോഗില്‍ ഇതേക്കുറിച്ച് വിശദമായൊരു പോസ്റ്റുണ്ട് !

അതായത്, ബെര്‍ളിയെ സംബന്ധിച്ച് ബ്ലോഗെന്നത് , പ്രസിദ്ധീകരങ്ങളില്‍ വരാന്‍ യാതൊരു സാധ്യതയുമില്ലാത്ത ചവറുകള്‍ ഫ്രീയായി സ്വയം പ്രസാധകനായി പടച്ചുവിടാനുള്ള ഒരേര്‍പ്പാടാണു ബ്ലോഗിഗ്ങ് എന്നാണ്
ആള്‍ടെ വിശ്വാസം അങ്ങേരെ രക്ഷിക്കട്ടേ ! ഈ ബെര്‍ലിക്കും രു ബ്ലോഗുണ്ട് കേട്ടോ. അതിലെ ചില പോസ്റ്റൊക്കെ എനിക്കും രസിച്ചു ;)

അല്പം തിരകിലാ ഇപ്പോള്‍, അല്ലെങ്കില്‍ ബെര്‍ലി/മന്‍‌ജിത്തുമാരുറ്റെ ബ്ലോഗ് പോസ്റ്റ് ലിങ്കുകള്‍ കൂടി തരാമായിരുന്നു. വേണമെങ്കില്‍ അറിയിക്കുക. തരാം.

ഓഫടിച്ചതിനു മാപ്പ് ചോദിക്കുന്നില്ല.. കാരണം, ഞാന്‍ ഏക്സ്‌-ഓഫ് യൂണിയന്‍ പ്രസിഡന്റാ !

Mrs. K said...

ഈ കമന്റൊക്കെ ആരെങ്കിലും ഒന്ന് ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലേറ്റിയിരുന്നെങ്കില്‍ യാഹൂവിലെ മലയാളം വായിക്കാനറിയാത്ത മിടുക്കന്മാര്‍ക്കൊക്കെ ഒന്നു വായിച്ച് നാണിക്കാമായിരുന്നു.
യാഹൂവില്‍ നിന്നും വിശാലനൊരു ഫോണ്‍കോള്‍ വരാനുള്ള സാധ്യത ഞാന്‍ കാണുന്നു...ആ തലയിലിട്ടിരിക്കുന്ന മുണ്ട് കടം വാങ്ങാനേയ്.

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഇഞ്ചിയുടെ പോസ്റ്റിങ്ങിന് എഴുതിയ കമന്റ് ചുവടേ ചേര്‍ക്കുന്നു. ഇതു തന്നെ സിബു പറഞ്ഞലിങ്കിലും ഇട്ടിട്ടുണ്ട്.
Yahoo is very much concerned and outspoken about their copyrights in their own websites and showering their pseudo-respect to the intellectual property of others. They are challenging that they may, terminate the accounts of the yahoo users, who infringe the intellectual property rights of others. However, unfortunately they themselves publishing good articles from others small blogs with out the permission of the authors. This is too much mockery and unacceptable in other words intellectual looting. It is clear violations of their promise of infringe the intellectual property of others and against their dignity and integrity, which they have gained all of this time. We hope, as a responsible company Yahoo will look in to this serious matter and will resolve this in such a decent manner by apologizing to the author and pay the deserved compensation, which will suits to the dignity of a multinational company who is a major player in web world.

I am requesting ‘Dilbasuran’ to start sending a chain email marking a copy to Yahoo with possible details, to as much as people who can join in this protest. Let us start filling their inbox. Please reply with your comments and make sure that each mail copy should be marked to Yahoo as well and forward the chain to as much as people you can.

Removing the content from the website is not a fix. Yahoo should have to accept their mistake and corrective actions should be in place at the earliest with out any delay. This is a kind of intellectual invasion on the entire blog community and we should not give-up.

With warm regards,
Shanavaz Ilippakkulam
(A frustrated representative of the Malayalam blog community)

Yamini said...

സൂ....
യുദ്ധത്തിനു നൂറു ശതമാനം പിന്തുണ പ്രഖ്യാപിക്കുന്നു.യാഹൂവിനെക്കൊണ്ട് മാപ്പു പറയിചിട്ടു തന്നെ കാര്യം.
ഇഞ്ചി, സിബു തുടങ്ങിയവരുടെ ഉദ്യമങ്ങള് വിജയിക്കട്ടെ...
qw_er_ty

Haree said...

ഇടിവാളിനോട്,
മാഷിന്‍റെ ആ പോസ്റ്റ് ഓഫ് ആണെന്നു ഞാന്‍ പറഞ്ഞില്ലാല്ലോ! ഞാനവിടെ മാഷിന്‍റെ ബേര്‍ളിയെക്കുറിച്ചുള്ള കമന്‍റുകള്ക്ക് കമന്‍റിയത് ഓഫ് ആയതുകൊണ്ട് ഞാന്‍ സുവിനൊട് ഒരു മാപ്പ് പറഞ്ഞൂന്നല്ലേയുള്ളൂ? പക്ഷെ, ബേര്‍ളിയുടെ ആ വരിയില്‍, അതായത് ആ ലേഖനത്തിലെ ആ വരിയില്‍ പറഞ്ഞിരിക്കുന്നത്, തീര്‍ച്ചയായും ബ്ലോഗര്‍മാരെക്കുറിച്ചല്ല, ഓഫ് കമന്‍റുകള്‍ മാത്രമിട്ട് എല്ലാ ബ്ലോഗിലും കയറി വിലസുന്ന ബാബുക്കുട്ടന്മാരെപ്പോലെയുള്ള വിരുതന്മാരെക്കുറിച്ചാണ്. ഒരുപക്ഷെ, അതിന്‍റെ ബാക്കിപത്രമായ ബേര്‍ളിയുടെ ബ്ലോഗ് വായിച്ചതുകൊണ്ടാവാം, മാഷിന് അദ്ദേഹം എന്താണ് പൂര്‍ണ്ണമായും ഉദ്ദേശിച്ചതെന്ന് മനസിലാക്കുവാന്‍ കഴിഞ്ഞത്. എന്നാലും ഞാനങ്ങനെ പറഞ്ഞുവെന്നും കരുതി, ഞാന്‍ എല്ലാ ഓഫ്-ടോപ്പിക് കമന്‍റിനും എതിരാണെന്നും, ഓഫ് ടോപ്പിക് കമന്‍റുകളിടുന്നവര്‍ക്കും എതിരാണെന്നും ഒക്കെ ഉറപ്പിച്ച് എന്‍റെ ബ്ലോഗില്‍ നമ്പറിട്ടത് അല്പം കടന്നു പോയില്ലേ? :)

അല്ലെങ്കില്‍ തന്നെ ബ്ലോഗില്‍ പരസ്പരം പരിചയപ്പെടണമെങ്കില്‍ ഓഫ്-ടോപ്പിക് കമന്‍റിട്ടല്ലേ സാധിക്കൂ? പ്രൊഫൈലില്‍ പേഴ്സണല്‍ മെസേജയയ്ക്കുവാന്‍ ഓപ്ഷനില്ലല്ലോ!
--
ഇഞ്ചിയോട്,
ഹേയ്... അതല്ലേ ഞാന്‍ പറഞ്ഞത്. യാഹൂവിന് വെബ്‍ദുനിയക്കാര്‍ക്കു കാശുകൊടുക്കണമെന്ന് നിര്‍ബന്ധമൊന്നുമുണ്ടാവില്ലല്ലോ! അത് ബൂലോഗത്തുള്ളവര്‍ക്കു തരട്ടെ, നമുക്കെഴുതിക്കൊടുക്കാം. :)
--

Unknown said...

രേഷ്മ പറഞ്ഞതുപോലെ, ടോറന്റ്‌ സിനിമകള്‍, മ്യൂസിക്‌ സൈറ്റുകളിലെ പാട്ടുകള്‍ ഇതൊക്കെ ഓര്‍ക്കുമ്പോ ഒരു ചിന്ന...

എന്തായാലും സുവിന്റെ ബ്ലോഗില്‍ സു ചിന്തിച്ച്‌, സമയം മെനക്കെടുത്തി എഴുതിയ കാര്യങ്ങള്‍ യാഹൂ-ന്റെ പേരില്‍ ആരടിച്ചു മാറ്റിയാലും അതിനെതിരെ പ്രധിഷേധിക്കാന്‍ സുവിനു തീര്‍ച്ചയായും അവകാശമുണ്ട്‌.

ഇഞ്ചി പറഞ്ഞതുപോലെ കാശിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയൊന്നും വേണ്ട.

യാഹൂന്റെ കാര്യം കട്ടപ്പൊഹയാഹൂ!

evuraan said...

ഇനി ഗ്രൂപ്പില്‍ കോപ്പിറൈറ്റ് നോട്ടീസ് ഇല്ലാഞ്ഞതിനാല്‍ അവിടെ നിന്നും മോട്ടിച്ചുവെന്നാരും പറയാതിരിക്കുവാന്‍,

പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

എന്നൊരു ഫുട്ടര്‍ കൂടി കൊടുത്തിരിക്കുന്നു. തനിമലയാളത്തിലൂടെ കയറിയിറങ്ങുന്ന കമന്റുകളിലെല്ലാം ഈ ഫുട്ടര്‍ വരേണ്ടതാണു് -- ഗ്രൂപ്പില്‍ നിന്നും കമന്റുകള്‍ വായിക്കുമ്പോഴും ഇതു കാണപ്പെടേണ്ടതാണു്

ഗ്രൂപ്പിന്റെ ഫീഡുകള്‍ കാണിക്കുന്ന മറ്റു സൈറ്റുകളിലും ഈ ഫുട്ടര്‍ വരേണ്ടതാണു്.

കൂടാതെ, ഗ്രൂപ്പയയ്ക്കുന്ന മെയിലുകളില്‍ ഒരു ആസ്കി ഫുട്ടറും കയറ്റിയിട്ടുണ്ട്-

ഇത്തിരി ഭംഗിക്കുറവുണ്ടായേക്കാം, അടിച്ചു മാറ്റപ്പെടുന്നതിലും നന്നല്ലേ? സാരമില്ല, സഹിക്കാം, അല്ലേ?

സു | Su said...

Hello,

Thank you for contacting Yahoo! Inc. It appears your correspondence
relates to Yahoo! India which is separate and distinct from Yahoo! Inc.
Any concerns you have about intellectual property rights or infringement
that relate to Yahoo! India may be submitted in accordance with the
policy and procedure detailed at:

http://in.docs.yahoo.com/info/terms/

Regards,

Copyright Agent, Yahoo! Inc.
copyright@yahoo-inc.com
****************************
c/o Yahoo! Inc.
701 First Ave.
Sunnyvale, CA 94089



മറുപടി വന്നു. ഇനി എന്താ?

Haree said...

ഇനിയെന്താ,
അവര്‍ തന്നിരിക്കുന്ന ലിങ്കില്‍ പോവുക. ഞാന്‍ പോയി... പിന്നെയും ഞാന്‍ ഈ ലിങ്കിലെത്തി.
ട്രസ്റ്റ്-ഇ: https://www.truste.org/pvr.php?page=complaint
--
പിന്നെയുള്ളതെല്ലാം, യാഹുവിന്റെ കണ്ടന്റ് ആരെങ്കിലും മോഷ്ടിച്ചാല്‍, അല്ലെങ്കില്‍ നമുക്ക് ഒരു യാഹൂ ഐ.ഡി. ഉപയോഗിക്കുന്നയാളെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടായാല്‍, അത് റിപ്പോര്‍ട്ട് ചെയ്യുവാനുള്ള ഓപ്ഷനുകളാണ്.
--
സു, തീര്ച്ചയായും ട്രസ്റ്റ്-ഇ യ്ക്ക് ഒരു പരാതി നല്‍കുന്നത് നല്ലതായിരിക്കും എന്നാണ് എന്റെ അഭിപ്രായം.
--

Inji Pennu said...

സൂവേച്ചി, ഗുഡ് ഗുഡ്. മറുപടി വന്നു.

അവരോട് പറയുക. അവര്‍ പ്രൊവൈഡ് ചെയ്ത ലിങ്കില്‍ സെക്ഷന്‍ 23-ല്‍ നമ്മള്‍ മുന്നേ അയച്ച അവരുടെ കാലിഫോര്‍ണിയായിലുള്ള അഡ്ഡ്രസ്സാണ് കൊടുത്തിരിക്കുന്നത്. യാഹൂവിന്റെ ഇന്ത്യന്‍ കോപ്പിറൈറ്റ് വയലേഷന്‍ റിപ്പോര്‍ട്ടിനു വേണ്ടിയുള്ള ഈമെയില്‍, ഫോണ്‍, പോസ്റ്റല്‍ അഡ്ഡ്രസ് ഇവ മൂന്നും തരണമെന്ന്. മെയില്‍ അയക്കുമ്പോള്‍ അവരുടെ ഇപ്പോള്‍ വന്ന മെയിലിനു Re: എന്നിങ്ങിനെ തന്നെ അയക്കണം, മാത്രമല്ല അവരയച്ച റെസ്പോണ്‍സും മെയിലില്‍ നിന്ന് കളയരുത് .

യാഹൂ ഇന്ത്യാ പോര്‍ട്ടലിലും യാഹൂവിന്റെ
കാലിഫോര്‍ണിയാ അഡ്ഡ്രസ്സാണ് കൊടുത്തിരിക്കുന്നത്. അതും മെന്‍ഷന്‍ ചെയ്യുക. അതു പ്രകാരമാണ് നമ്മള്‍ മെയില്‍ അയച്ചിരിക്കുന്നത് എന്നും പറയുക.

എന്തു നല്ല കൈ കഴുകല്‍!

ബെന്നി ചേട്ടനു യാഹൂന്റെ ഇന്ത്യന്‍ ഓപറേഷന്‍സ് അഡ്ഡ്രസോ, ഈമെയിലോ, ഫോണോ തരാന്‍ കഴിഞ്ഞേക്കുമൊ?

Inji Pennu said...

സൂവേച്ചി,
ഹരി പറയുന്ന ലിങ്കിലും കമ്പ്ലെയിന്റൂ...ഞാനും ചെയ്യാം.

(എന്നെ കുറച്ച് കഴിഞ്ഞ് കണ്ടില്ലെങ്കില്‍ യാഹൂക്കാര്‍ അവരെ അപമാനിച്ചതിനു ഇവിടുന്നും പൊക്കികൊണ്ട് പോയതാണെന്ന് വിചാരിച്ചേക്കണം) :-)

Inji Pennu said...

ഹരി പറഞ്ഞ ലിങ്കില്‍ ഞാന്‍ പോയി. പക്ഷെ യാഹൂ അവിടെ മെമ്പര്‍ അല്ല. മെമ്പേര്‍സിനെ പറ്റിയേ കമ്പ്ലെയിന്റാവൂന്ന് തോന്നുന്നു.

സു | Su said...

അതൊക്കെ കണ്ടു. ഇനിയും ആ അഡ്ഡ്രസ്സില്‍ത്തന്നെ അയക്കാം. ഹരി പറഞ്ഞ ലിങ്കില്‍ പോയിട്ട് കാര്യമില്ലേ?

Inji Pennu said...

സൂവേച്ചി
ദേ അതിന്റെ കൂടെ ഇതില്‍ കൊടുത്തിരിക്കുന്ന രണ്ട് ഈമെയില്‍ ഐഡിയിലോട്ടും ആ ഈമെയിലിന്റെ കോപ്പികള്‍ വെച്ചോളൂ.

പിന്നെ ദേ ഇന്‍ കേസ് കൊച്ചിയിലെ ഒരു ലോയറിന്റെ ഓഫീസ് ലിങ്ക്. ഇവര്‍ കോപ്പിറൈറ്റ് ഇന്റലക്ചുവല്‍ പ്രോപ്പര്‍ട്ടി ലോയേര്‍സ് ആണ് എന്ന് വെബ് സൈറ്റില്‍ പറഞ്ഞിട്ടുണ്ട്.

Haree said...

ഇഞ്ചിചേച്ചി...
യാഹു അതില്‍ മെമ്പറാണ്. യാഹുതന്നെയാണ് പറഞ്ഞിരിക്കുന്നത്, ആ ലിങ്കില്‍ പോയി പരാതിപ്പെടാവുന്നതാണെന്ന്.
--
Yahoo! is TRUSTe-certified. This certification applies to all English-language sites under the Yahoo.com domain. If you feel that your inquiry has not been satisfactorily addressed, you should contact TRUSTe, an independent privacy organization. TRUSTe serves as a liaison with Yahoo! to resolve your concern.
--
Trust-e യില്‍ കൊടുത്തിരിക്കുന്നത് ഇവിടെ വായിക്കാം.
--
ഇംഗ്ലീഷ് സൈറ്റുകള്‍ക്കേ ബാധകമാവൂ എന്നു പറഞ്ഞിട്ടുണ്ടെങ്കിലും, നമ്മളയച്ച ഒരു ചോദ്യത്തിണ് തൃപ്തികരമായ ഒരു മറുപടി ലഭിച്ചില്ലെങ്കില്‍ അതും ഇവിടെ പരാതിപ്പെടാവുന്നതാണ്. യാഹൂ അല്ല, യാഹൂ ഇന്‍ഡ്യയാണ് ഉത്തരവാദി എന്നും പറഞ്ഞ് യാഹൂവിന് കൈകഴുകുവാനൊക്കുമോ?
--

Inji Pennu said...

സൂവേച്ചി...
ദെ നല്ല ഒരു ആര്‍ട്ടിക്കിള്‍ കിട്ടി. ഇത്
വായിക്കൂ

Remedies For Infringement

It is the sole responsibility of the owner to see that his copyright is not being infringed upon by someone else. It is the owner's duty to file a suit of infringement against the infringer. The reliefs which may be usually awarded in such a suit are –

i. Injunctons whether interim or final.

ii. Damages.

Criminal action also can be taken on the basis of copyright registration. The minimum punishment for infringement of copyright is imprisonment for six months with the minimum fine of Rs. 50,000/-. In the case of a second and subsequent conviction the minimum punishment is imprisonment for one year and fine of Rs. one lakh.

Inji Pennu said...

ഞാന്‍ യാഹൂന്റെ മലയാളം പോര്‍ട്ടലിന്റെ ലിങ്ക് കൊടുത്തപ്പോള്‍ അത് മെമ്പര്‍ അല്ലായെന്ന് കാണിക്കുന്നു. ഇന്ത്യന്‍ പോര്‍ട്ടലിന്റെ അഡ്ഡ്രസ്സ് കൊടുത്തു നോക്കാല്ലേ? നോക്കട്ടെ.

Inji Pennu said...

ബെസ്റ്റ്! ഹരീ ദേ എനിക്ക് കിട്ടിയ മറുപടി
While we would like to help you in this matter, http://in.yahoo.com/ is not a TRUSTe licensee. Therefore, we are unable to address your complaint. Under the terms of our program, TRUSTe can only resolve complaints concerning web sites that are TRUSTe licensees.

Haree said...

ഉം...
അതേ, in.yahoo.com എന്നത് www.yahoo.com എന്നതിന്റെ ഒരു സബ്-ഡൊമൈന്‍ ആണല്ലോ. അപ്പോള്‍ കമ്പ്ലയിന്റ് www.yahoo.com എന്നതിനെക്കുറിച്ചുള്ളതായിത്തന്നെ അയയ്ക്കാവുന്നതാണ്. പക്ഷെ, കമ്പ്ലയിന്റ് ചെയ്യേണ്ടത്, പരാതിയുള്ളയാള്‍ തന്നെയാണ്.
--

സു | Su said...

ഞാന്‍ പരാതി അയക്കാന്‍ തീരുമാനിച്ചു. കട്ടെടുക്കലും, വെറുതെ കൈകഴുകലും ആവര്‍ത്തനം ആയിക്കഴിഞ്ഞു. ബ്ലോഗര്‍മാരെന്തോ, വഴിവക്കിലെ പൈപ്പ് പോലെയാണെന്ന് പലര്‍ക്കും ഒരു ധാരണയുണ്ട്. വഴിയെ പോകുന്നവര്‍ക്കു മുഴുവന്‍ ഉപയോഗിക്കാന്‍. അത് ശരിയല്ലല്ലോ.

ഏറനാടന്‍ said...

ഇവിടെയിങ്ങനെയൊരു "യാഹൂ..." ഉള്ളതറിഞ്ഞീല ആവൂ..

"യാഹൂ..., കിട്ടിപ്പോയ്‌! ഹയ്യടഹയ്യാ!!" എന്ന് പണ്ട്‌ ബാലരമയിലെ മായാവിക്കഥയില്‍ കുട്ടൂസനും ഡാകിനിയും ലുട്ടാപ്പീം തുള്ളിച്ചാടി പറേണത്‌ വായിച്ചിട്ടുണ്ട്‌.

ഇതെന്താപ്പാ കഥ, കട്ടെടുക്കാനും തൊടങ്ങിയോ ഞമ്മടെ യാഹൂ! വിടരുത്‌!

Siju | സിജു said...

വരാനിത്തിരി വൈകിപ്പോയി..
എങ്കിലും എന്റെ ഫുള്‍ സപ്പോര്‍ട്ട്
യാഹൂ ഇന്ത്യയിലുള്ള ഫ്രണ്ടിനെ അറിയിച്ചിട്ടുമുണ്ട്

സൂ ചേച്ചിയേ.. കോമ്പന്‍‌‌സേഷന്‍ കിട്ടുമ്പോ ചിലവുണ്ട്ട്ടാ.. :-)

ഷാനവാസ്‌ ഇലിപ്പക്കുളം said...

സുവേച്ചി, ഇഞ്ചി, മലയാളത്തിലെ വാര്‍ത്താ മീഡിയകളില്‍ യാഹുവിന്റെ മോഷണത്തെ ക്കുറിച്ച് ഒരു വാര്‍ത്ത കൊടുക്കുന്നതിനെക്കുറിച്ച് എതിര്‍പ്പുണ്ടെങ്കില്‍ ദയവായി അറിയിക്കുക. നിങ്ങല്ലുടെ അഭിപ്രായം അറിഞ്ഞ ശേഷമേ ഇതിന് പോകൂ!--sha_nvz@yahoo.com

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഒരു കാര്യം വിട്ടുപോയി, മറുപടിയുമായി ഉത്തരവാദപ്പെട്ടവര്‍ സുവേച്ചിയെ എങ്ങനെ ബന്ധപ്പെടണമെന്നറിയാതെ കുഴങ്ങിനില്‍കുകയാണ്, ഒരു മാര്‍ഗ്ഗം തുറന്നുകിട്ടിയാലുടന്‍ അവര്‍ മറുപടി തരും എന്ന് ബെന്നിച്ചേട്ടന്‍ പര്‍ഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല! യാഹൂ എത്ര വിദഗ്ധ്മായി കൈകഴുകുന്നു. പിന്നെ എന്തിനാണ് ആര്‍ട്ടിക്കിള്‍ അവര്‍ എടുത്തുമാറ്റിയത്? വിടരുതിവനെ!മള്‍ട്ടിനാഷണല്‍ മോഷ്ടാവ്‌!

Biju said...

Hi,

Here is the address of yahoo india ltd. Hope this will help you,
Yahoo Web Services India Private Limited, 386 Veer Savarkar Marg, Opposite Siddhivinayak temple, Mumbai 400 025,

Tel no : 22 666 22222

regards all all support !

Sreejith K. said...

സൂ, കമന്റ് വൈകിയതിനു ക്ഷമിക്കണം. പിന്തുണ അറിയിക്കുന്നത് നേരിട്ടാവുന്നതാണ് നല്ലത് എന്നതുകൊണ്ടാണ് കമന്റിടാതെ അങ്ങിനെ ചെയ്തത്.

വെബ്‌ദുനിയ എങ്ങിനെ ഈ ചിത്രത്തില്‍ വന്നു എന്ന് മനസ്സിലാകാത്തവര്‍ക്കായി ഒന്ന് പറയട്ടെ.
യാഹൂ പോര്‍ട്ടലില്‍ ഏഴ് ഭാഷകളില്‍ പുതുതായി പോര്‍ട്ടല്‍ തുടങ്ങാന്‍ ഓരോ ഭാഷയിലും പ്രാവീണ്യമുള്ളവരെ ജോലിക്കെടുത്ത് അവരെ ഏല്‍പ്പിക്കുക എന്നത് പ്രായോഗികമല്ല. അതിനായി അവര്‍ ആ ജോലി കോണ്ട്രാക്റ്റ് കൊടുത്ത് മറ്റാര്‍ക്കെങ്കിലും ഏല്‍പ്പിക്കുകയാണ് ചെയ്യുക. ഞാന്‍ അറിഞ്ഞിടത്തോളം യാഹൂവിന്റെ ഇന്ത്യന്‍ ഭാഷകളിലെ എല്ലാ ജോലിയും യാഹൂവിന് പുറത്താണ് നടക്കുന്നത്. മലയാളം യാഹൂവിന്റെ ജോലി ഇപ്പോള്‍ ചെയ്യുന്നത് വെബ്‌ദുനിയ ആണ്. ഇത് യാഹൂ ഒരിക്കലും പുറത്ത് പറയില്ല, ബെന്നിയടക്കം ചില ബ്ലോഗേര്‍സ് അവിടെ ഉള്ളത് കോണ്ട് മാത്രം നമ്മള്‍ ഇതറിഞ്ഞു എന്ന് മാത്രം.

ഇനി കാര്യത്തിലേയ്ക്ക് കടക്കാം. സൂവിന്റേതടക്കം ചില റെസിപികള്‍ കോപ്പി ചെയ്തത് ജൂനിയേഴ്സ് ആണ്. അവര്‍ക്ക് കോപ്പി റൈറ്റ് നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയോ, ലാഘവത്വമോ ആണ് അതിനിടയാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബീറ്റാ വേര്‍ഷന്‍ തട്ടിക്കൂട്ടിയപ്പോള്‍ നടന്ന മണ്ടത്തരം ആണ് ഇത്. വെബ്‌ദുനിയയില്‍ ജോലി ചെയ്യുന്ന ബെന്നിയടക്കമുള്ളവര്‍ ഈ വിഷയം അറിയുന്നത് ഇങ്ങനെ നമ്മള്‍ പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ്. ഇങ്ങനെ സംഭവിച്ചതില്‍ ബെന്നിയ്ക്കും വിഷമം ഉണ്ടെന്നും മനസ്സുകൊണ്ട് സൂവിന്റെ കൂടെയാണെന്നും എല്ലാവരും മനസ്സിലാക്കണം. ഇത് ബെന്നിയോട് നേരിട്ട് സംസാരിച്ചപ്പോള്‍ മനസ്സിലായ കാര്യമാണ്.

യാഹൂ പോര്‍ട്ടലില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ ബന്ധപ്പെടണം എന്ന് സൂവും ചേട്ടനും നിര്‍ബന്ധം പിടിച്ചു എന്നാണ് കമന്റുകളില്‍ കൂടി മനസ്സിലാക്കാന്‍ സാധിച്ചത്. വെബ്‌ദുനിയയെ ഇക്കാര്യത്തില്‍ ആധികാരികമായി സംസാരിക്കാന്‍ യാഹൂ ഏല്‍പ്പിക്കുമെന്ന് വിശ്വസിക്കാന്‍ വയ്യ. എങ്കിലും വെബ്‌ദുനിയക്കാര്‍ അതിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്ന് തോന്നുന്നു. യാഹൂ ഇക്കാര്യത്തില്‍ എടുക്കാന്‍ പോകുന്ന നടപടി മിക്കവാറും വെബ്‌ദുനിയയുമായുള്ള കരാര്‍ അവസാനിപ്പിക്കലായിരിക്കും എന്നാണ് കരുതേണ്ടത്. വെബ്‌ദുനിയ ആ അരിശം ഈ പോര്‍ട്ടലിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ജോലി തെറിപ്പിച്ചും കാണിക്കും. സൂവിന് കിട്ടാന്‍ പോകുന്ന മറുപടി തര്‍ക്കവിഷയമായ പോസ്റ്റുകള്‍ മുഴുവന്‍ മാറ്റി എന്നതുമാത്രമാകാനേ തരമുള്ളൂ.

അപ്പോള്‍ എന്താണ് ഇനി പ്രതിവിധി? ഞാന്‍ നിര്‍ദ്ദേശിക്കുന്നത് സൂ, വെബ്‌ദുനിയയിലെ സീനിയര്‍മാര്‍ ആരെങ്കിലും വിളിക്കുമ്പോള്‍ അവരുമായി ഒരു സന്ധിസംഭാഷണത്തിന് തയ്യാറാകണമെന്നതാണ്. ഒരുപാടു പേരുടെ ജോലിയും വലിയൊരു നഷ്ടവും നമ്മളായി വരുത്തി വയ്ക്കണോ? ഈ പ്രശ്നം ഇന്നോ നാളെയോ ആയി എല്ലാവരും മറക്കും. പക്ഷെ ഇക്കാര്യം മാറ്റിമറിക്കുന്ന ജീവിതങ്ങള്‍ നമ്മളെ എക്കാലവും പഴിച്ചേക്കാം. എന്തുപറയുന്നു സൂ, അനുരഞ്ജനം അല്ലേ നല്ലത്?

asdfasdf asfdasdf said...

പിന്തുണ അറിയിക്കുന്നു. നളപാചകം ബ്ലോഗിലെ പടങ്ങളൊഴിച്ഛെല്ലാം യാഹു എടുത്ത സ്ഥിതിക്ക് ആ ബ്ലോഗ് അടൂത്തു തന്നെ ക്ലോസു ചെയ്യുവാന്‍ തീരൂമാനിച്ചു.

വല്യമ്മായി said...

സൂ ചേച്ചിക്ക് എല്ലാ പിന്തുണയും. കറിവേപ്പിലയിലേയും നളപാചകത്തിലേയും കൂടാതെ പാര്‍വ്വതിയുടെ കവിതയടക്കം പലതും അവിടെ കണ്ടു. ഇന്നിതിനൊരു ഒത്തു തീര്പ്പിന് ശ്രമിച്ചാല്‍ നാളെ ഇതാവര്ത്തിക്കില്ല എന്നതിന് എന്താണൊരുറപ്പ്?

Haree said...

ശ്രീജിത് പറഞ്ഞതിനോട്,
അങ്ങിനെ പറഞ്ഞാലെങ്ങിനെ ശരിയാവും. ജൂനിയേഴ്സാവാം ഇതൊക്കെ കാട്ടിക്കൂട്ടിയത്. പക്ഷെ, അവര്‍ക്കു മുകളില്‍ ഇതെല്ലാം പരിശോധിക്കുവാന്‍ ആളില്ലേ? യാഹുവും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതു തന്നെ. പിന്നെ യാഹൂ പോലൊരു കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍, വര്‍ക്ക് ചെയ്യിക്കുന്നത് ജൂനിയേഴ്സിനെക്കൊണ്ടായാലും സീനിയേഴ്സിനിക്കൊണ്ടായാലും അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ വെബ്‌ദുനിയ ബാധ്യസ്ഥരാണ്. അതൊന്നും ചെയ്യാതെ, യാഹുവിന്റെ കൈയില്‍ നിന്നും കിട്ടുന്ന പൈസ പെട്ടിയിലിട്ടു വെയ്ക്കുകയും, അതിനനുസരിച്ചുള്ള സര്‍വ്വീസ് കൊടുക്കാതിരിക്കുകയും ചെയ്യുന്നത്, വളരെ മോശം ഏര്‍പ്പാടാണ്. ഒരു സന്ധിയും വെബ്‌ദുനിയയുമായി ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വെബ്‌ദുനിയയ്ക്ക് നഷ്ടം വരുന്നെങ്കില്‍ അത്, അവരുടെ മാത്രം കുഴപ്പമാണ്.
--
പിന്നെ, വെബ്‌ദുനിയയുമായി ഇതിനു ബന്ധമുണ്ടെന്ന് ഞാന്‍ മനസിലാക്കിയത്, സുവിന്റെ ഏട്ടനോട്, വെബ്‌ദുനിയയില്‍ നിന്നും ആരോ ഫോണ്‍ ചെയ്തു എന്നിവിടെ സു പോസ്റ്റ് ചെയ്തതില്‍ നിന്നുമാണ്.
--
പിന്നെ, വെബ്‌ദുനിയ കോമ്പന്‍സേഷന്‍ നല്‍കുവാന്‍ തയ്യാറാണെങ്കില്‍, അനുരഞ്ജനത്തിന്റെ പാതയും സ്വീകരിക്കാ‍വുന്നതാണ്. നളപാചകം മൊത്തമായി യാഹൂ എടുത്തതു പോലെ...
--

കണ്ണൂരാന്‍ - KANNURAN said...

ഈ നാട്ടില്‍ പകല്‍കൊള്ള നടത്തിയാലും ഒരു പ്രശ്നവുമില്ലെ?? ഇനി എന്തു ചെയ്യും.. നൂറടിച്ചോ??

Unknown said...

വെബ്ദുനിയ കോമ്പന്‍സേഷന്‍ നല്‍കാനും എടുത്ത കണ്ടന്റുകള്‍ക്ക് ക്രെഡിറ്റ് നല്‍കാനും തയ്യാറാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അവര്‍ അനുരഞ്ജനത്തിന് തയ്യാറാണ്. നമ്മള്‍ തയ്യാറാണോ എന്നതാണ് ചോദ്യം.

ഈ പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്നത് വെബ്ദുനിയ ആണെന്നിരിക്കെ അവരുമായി ചര്‍ച്ച ചെയ്യുന്നതില്‍ കുഴപ്പൊമൊന്നും എനിക്ക് കാണാന്‍ കഴിയുന്നില്ല. അവരാണല്ലോ എല്ലാറ്റിന്റേയും ഉത്തരവാദികള്‍.

ഗുപ്തന്‍സ് said...

സൂവിന്‌ എല്ലാ പിന്തുണയും.....

ഈ ബൂലോഗത്തിന്റെ സാരഥികള്‍ ഇതിന്‌ തൃപ്തികരമായ ഒരുത്തരം കിട്ടുന്നതുവരെ പിന്മാറരുത്‌ എന്നൊരു അപേക്ഷയുണ്ട്‌...കാരണം ഇതൊരു തുടക്കമാവട്ടെ...

അനുമോദനങ്ങള്‍...ബൂലോഗത്തെ ഈ കൂട്ടായ്മയ്ക്ക്‌....ഒപ്പം സന്തോഷവും...

മിടുക്കന്‍ said...

ഹരി,
ഒരു മിനുട്ട്,
നമുക്ക് സു ചേച്ചി എന്തു പറയുന്നു എന്ന് ശ്രദ്ധിക്കാം..

Unknown said...

ബ്ലോഗിലെ കണ്ടന്റ് കോപ്പി ചെയ്യപ്പെട്ടാല്‍ ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ച് ഒരു ലിങ്ക് ഇവിടെ. കാര്യമാത്രപ്രസക്തമായി പറഞ്ഞിരിക്കുന്നു.

Unknown said...

ഈ സൈറ്റും കൂടാതെ ഈ സൈറ്റും ഉപയോഗപ്രദമെന്നും തോന്നുന്നു ഈ വിഷയത്തില്‍.

അതുല്യ said...

ഈ ലിങ്ക് ഒക്കെ ദില്‍ബനു ആരാ തന്നേ? നല്ല ഉപകാരപ്രദം.

WF : luuuul

മിടുക്കന്‍ said...

സു ഏടത്തി,
എന്നിട്ടെന്തായി, അനുരഞ്ജനം ആണൊ..?
...

ഏറനാടന്‍ said...

എണ്ണാമെങ്കിലെണ്ണിക്കോ
ലക്ഷം ലക്ഷം പിന്നാലേ..
വിട്ടുകൊടുക്കരുത്‌
നീതികിട്ടും വരെ ഇടറാതെ പോരാടുക
(പിന്നെ ഒരു സ്വകാര്യം; കിട്ടുന്നതിലൊരു വിഹിതം തന്നാല്‍ വാങ്ങാതെയിരിക്കില്ലാട്ടോ... ആരും കേട്ടില്ലാലോ?)
:))

സു | Su said...

ഇഞ്ചീ‍,

ആദ്യം പറഞ്ഞ ലിങ്ക് (മെയില്‍ അയയ്ക്കാന്‍ ഉള്ളത്) എനിക്ക് കിട്ടിയില്ല. ലിങ്ക് ശരിയാവാഞ്ഞിട്ടാണോ എന്തോ.

Inji Pennu said...

ശ്രീജിത്ത് പറയുന്നത് ശരിയാണ്. അതെല്ലാം തന്നെ മനസ്സില്‍ ഉണ്ടായിരുന്നു സൂവേച്ചീന്റെ കൂടെ പ്രതിഷേധിക്കുമ്പോള്‍. പക്ഷെ അതിവിടെ പറയാതിരുന്നത്, അതൊരു സെന്റി ലൈന്‍ ആയിപ്പോവും എന്നു കരുതി തന്നെയാണ്.

ഹരി പറഞ്ഞ എല്ലാ കാര്യങ്ങളും അവിടെ പ്രസക്തമാണ്. ഒരു പോര്‍ട്ടല്‍ ഉണ്ടാക്കുമ്പോള്‍ (വെബ് ദുനിയ ഇന്നലെ വന്ന ഒരു കമ്പനിയല്ല) ആദ്യം തന്നെ അഞ്ചു എമ്പ്ലൊയീസേ ഉള്ളൂവെങ്കിലും ചെയ്യേണ്ടത് കോപ്പിറൈറ്റുകളെ കുറിച്ച് ബോധവാന്മാരാക്കുക എന്നു തന്നെയാണ്. അതവര്‍ ചെയ്യാത്തത് വല്ലാത്ത കഷ്ടം ആയിപ്പോയി. അതും യാഹൂ പോലെയുള്ള വമ്പന്‍ മാരുടെ സൈറ്റുകള്‍ ചെയ്യുമ്പോള്‍.
അത്രയും പോലും ഉത്തരവാദിത്വം ഇല്ലാത്ത ഒരു കമ്പനിയില്‍ ജോലി ചെയ്യാതെ ഇരിക്കുന്നതാവും അവിടത്തെ ‘ജൂനിയേര്‍സിനു’ കാരിയര്‍ വൈസ് ഭേദം.

ഇപ്പോള്‍ വെബ്ദുനിയാക്ക് യാഹൂവിന്റെ കരാര്‍ പോകുമോ എന്നു മാത്രമെ ഭീതിയുള്ളൂ. കമ്പനികളുടെ മനശാസ്ത്രം വെച്ചു ഈ പ്രശ്നം തണുത്തു കഴിയുമ്പോള്‍ നാളെ ഇതേ
‘ജൂനിയര്‍മാരെ’ രണ്ട് മാസം കഴിഞ്ഞ് വെബ്ദുനിയാക്കാര്‍ മറ്റൊരു കാരണത്തില്‍ ഫയര്‍ ചെയ്യില്ലാന്ന് ആരു കണ്ടു? അപ്പോള്‍ ആര്‍ക്ക് പോയി? ‘ജൂനിയേര്‍സിനു’ പോയി, സൂവേച്ചിക്ക് പോയി - അവിടേയും വെബ് ദുനിയാക്കാര്‍ നന്നായി. ഇനിയും കരാറുകളും ഒക്കെയായി ഇതുപോലെ തന്നെ സംഭവിക്കും ചെയ്യും. കാരണം ഇനിയുമീ ‘ജൂനിയേര്‍സ്’ ഉണ്ടാവുമല്ലൊ.

ഒരു ബ്ലോഗില്‍ കണ്ടന്റ് മോഷ്ടിക്കുമ്പോള്‍ അത് കണ്ടു പിടിക്കാനും അതിനെതിരെ പ്രതികരിക്കാനും വലിയ പാടാണ്.പ്രത്യേകിച്ച് ഇതൊര് ഒറ്റയാളുടെ കാര്യമാവുമ്പോള്‍. ഇതിപ്പൊ യാഹൂവിന്റെ മോഷണം ആയതുകൊണ്ട് മാത്രം ഇതിനെക്കുറിച്ചെല്ലാവരും ബോധവാന്മാരായി. ഇതിനൊരു പബ്ലിസിറ്റി കിട്ടി.

വെബ് ദുനിയാവിന്റെ സൈറ്റില്‍ കണ്ടന്റെടുത്ത് നാളെ നാലു പേര്‍ ഒരു പോര്‍ട്ടല്‍ തുടങ്ങിയാല്‍, അത് ഒരു വമ്പന്‍ കോണ്ട്രാക്റ്റ് കിട്ടുന്നതാണെങ്കില്‍, വെബ് ദുനിയായുടെ പ്രതികരണം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

കാരണം, ഇപ്പോള്‍ തന്നെ എന്തു മനോഹരമായി അവര്‍ അത് ‘ജൂനിയേര്‍സ്’ ന്റെ തലയില്‍ കെട്ടി വെച്ചു.

എല്ലാം ശരിയാണ്. കള്ളനും കൊലപാതകിക്കും ഒക്കെ കുടുമ്പവും ഒക്കെയുണ്ട്. അതൊന്നും പക്ഷെ തെറ്റുകാരാവാതെ ഇരിക്കുന്നില്ലല്ലൊ.

എന്റെ അഭിപ്രായത്തില്‍,ഇനി വെബ് ദുനിയയുമായി അനുരഞ്ജനത്തിനു തയ്യാറാവുകയാണെങ്കില്‍ തന്നെ വെബ് ദുനിയ ഈ പോസ്റ്റില്‍ ഒരു പബ്ലിക്ക് അപ്പൊളജി പറയണം. മലയാളത്തിലും ഇംഗ്ലീഷിലും. നാളെയുള്ളവര്‍ക്ക് അതൊരു പാഠമാകണം.

കോമ്പന്‍സേഷന്‍ കൊടുക്കുകയും വെണം. ഒരോ പേജും ഒരോ കോ‍പ്പി റൈറ്റ് വയലേഷനായി തന്നെയടുത്ത്.

Inji Pennu said...

സൂവേച്ചി ഇതാണ് ലിങ്ക്
http://copyright.gov.in/mainwho.asp

സൂവേച്ചി പറ്റുമെങ്കില്‍ ആ ബിജു തന്ന യാഹൂ ഇന്ത്യയുടെ ഫോണില്‍ വിളിച്ച്, ഇതുപോലെയൊന്ന് നടന്നു, എവിടെയാണ്, യാഹൂ ഇന്ത്യയുടെ ഏത് ഈമെയില്‍ ഐഡിയിലോട്ടാണ് കമ്പ്ലെയിന്റ് ചെയ്യണ്ടേയെന്ന് ചോദിക്കൂ. അവര്‍ യാഹൂവിന്റെ കാലിഫോര്‍ണിയാ ഈമെയില്‍ തന്നെ തരാതിരിക്കുവാന്‍ ശ്രദ്ധിക്കൂ. നാളെയും നമുക്കീ വിവരങ്ങള്‍ ഉപകാരപ്പെടും.

Visala Manaskan said...

പ്രിയ സൂ ഏന്റ് ഇഞ്ചി.

യാഹൂ ചെയ്തത് ഒട്ടും ശരിയായില്ല എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അത്തരം കളവുകള്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കാനും പാടില്ല. കറക്റ്റ്.

പക്ഷെ, ശ്രീജിത്തിന്റെ കമന്റ് വാ‍യിച്ചപ്പോള്‍ എനിക്ക് തോന്നിയ ആ ഒരു കാര്യം ഞാന്‍ പറയട്ടേ,

അറിവില്ലായ്മ കൊണ്ട് നമ്മള്‍ പലരും ചെയ്ത് പോയ തെറ്റുകള്‍ക്ക് തക്ക ശിക്ഷ കിട്ടിയിരുന്നെങ്കില്‍... നമ്മളില്‍ എത്ര പേര്‍ ഇങ്ങിനെയൊക്കെ ഇപ്പോഴും ഇരുന്നേനെ?????

നമ്മളോട് കാലാകാലങ്ങളില്‍ പലരും ക്ഷമിച്ചിട്ടുണ്ട്! അത് നമ്മള്‍ മറന്നൂടാ.

മല്ലുവുഡ്സില്‍ പൈസ കൊടുത്ത് മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് മാത്രം ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ കൊടകര പുരാണം പിഡിഫ് വച്ചിട്ടുള്ളത് ഞാന്‍ അറിഞ്ഞത് ഏറെക്കുറെ 6 മാസം മുന്‍പാണ് നമ്മള്‍ തമാശിന് എഴുതിയത്‘ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്നെങ്കില്‍ പെടട്ടേ’ എന്നോര്‍ത്ത ആ മനസ്സുകൊണ്ട് തന്നെ ഞാന്‍ പറയട്ടേ,

സൂ വിന്റെ കറിവേപ്പില ബ്ലോഗിലെ കുറച്ച് റെസീപ്പി വിവരമില്ലായ്മ കൊണ്ട് (അതുകൊണ്ട് മാത്രം, ഈ കോപ്പിറൈറ്റിനെ കുറിച്ച് അല്പമെങ്കിലും വിവരമുള്ളവന്‍ ഒരിക്കലും ഒരിക്കലും ഇത് ചെയ്യില്ല, കാരണം കണ്ടുപിടിക്കുമെന്ന് 100% ഉറപ്പല്ലേ?) കോപ്പിയടിച്ചിട്ട്, ഏതെങ്കിലും പാവത്തിന് ജോലി പോകുന്ന അവസ്ഥയെ സപ്പോര്‍ട്ട് ചെയ്യാന്‍ എനിക്ക് കഴിയില്ല.

ഒരു സാ‍ധാരണക്കാരന്‍ എന്ന നിലയില്‍ പറയുന്നു. ഒന്നും നശിക്കാന്‍ വേണ്ടിയും ആരെയും നശിപ്പിക്കാന്‍ വേണ്ടിയും നമ്മള്‍ ഒന്നും ചെയ്തൂടാ... എന്നിട്ട് എന്ത് നേടാന്‍??

അതൊക്കെ ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍ പാമ്പായി വന്ന് നമ്മളെ കൊത്തും. മനസ്സിലെങ്കിലും!

ഇങ്ങിനെയൊരു മാനസികാവസ്ഥയുമായി ജീവിച്ചിട്ട്, എനിക്ക് നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും ഞാന്‍ അടിവരയിട്ട് പറയുന്നു, ബ്ലോഗ് സാക്ഷി!

സു | Su said...

വിശാലന്‍ പറഞ്ഞത് വളരെ ശരിയാ. എന്റെ ഒരു ചവറുബ്ലോഗില്‍ നിന്ന് ആരെങ്കിലും രണ്ട് ചവര്‍ പോസ്റ്റ് എടുത്താല്‍ ഇപ്പോ എന്താ അല്ലേ?

ആദ്യം അരുണ്‍ജിത്ത് പോസ്റ്റ് എടുത്ത് ബ്ലോഗ് തുടങ്ങിയതിന്,

പിന്നെ ചിന്തയില്‍ മുഴുവന്‍ പോസ്റ്റ് വെച്ചതിന്

പിന്നെ പുഴക്കാര്‍ എടുത്തതിന്

പിന്നെ ഇപ്പോ യാഹൂവിനെ ആരോ “സഹായിച്ചതിന്”

എത്ര ആള്‍ക്കാരോട് പ്രതികരിക്കും ഞാന്‍? ബ്ലോഗ് തുടങ്ങിയത് സന്തോഷത്തിനു വേണ്ടിയാണ്. അത് നശിപ്പിക്കാന്‍ വേണ്ടി ആള്‍ക്കാരെ വിളിച്ച് കൂട്ടാന്‍ അല്ല.

വീട്ടമ്മ എന്ന് പ്രൊഫൈലില്‍ ഉള്ളതുകൊണ്ടാണോ എല്ലാവരും എന്റെ തലയില്‍ കയറി നിരങ്ങുന്നത്?

മാറ്റിയിട്ട്, മാഫിയാ ക്വീന്‍ എന്നു വെക്കാം.

ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടല്ലോ, ആരും കൊണ്ടുപോയാല്‍ ഒന്നുമില്ല എന്ന്. എന്നാപ്പിന്നെ ബ്ലോഗിലിടാതെ ആര്‍ക്കെങ്കിലും ഫ്രീ ആയിട്ട് അയക്കൂ വിശാലാ. നല്ലത് വരട്ടെ.

ഉപദേശിക്കാന്‍ വല്യ എളുപ്പം ആണ്. കാരണം ഈ പ്രശ്നങ്ങളിലൊക്കെ വിശാലന്റെ സുഹൃത്തുക്കളുടെ എതിര്‍ കക്ഷി ആയിപ്പോയില്ലേ ഞാന്‍.

വിവി said...

സു,
ഇതിനിപ്പോ എന്താ പരിഹാരം?

1) യാ‍ഹൂ വന്ന് മാപ്പു പറഞ്ഞ് കോമ്പന്‍സേഷന്‍ എമൌണ്ട് തന്നാല്‍ പ്രശ്നം തീരുമോ?
{അങ്ങിനെയൊരു ശ്രമം ഉണ്ടായീന്ന് കേട്ടു}

2) യാഹൂനെ കോടതികയറ്റി , കോടതിയില്‍ വച്ച് മാപ്പു പറഞ്ഞാ‍ല്‍ തീരുമോ?

3) യാഹൂ ആ പോസ്റ്റോക്കെ ഡിലീറ്റിയാല്‍ തീരുമോ?
{അതെപ്പഴേ ചെയ്തു}

അല്ല ആരെങ്കിലും ഒരു പരിഹാരം പറയൂ.

ഓ.ടോ.
യാഹൂന്റെ മൂത്തമകള്‍ “ലില്ലിക്കുട്ടി“യെ ആണ് ഞാന്‍ കല്യാണം കഴിച്ചിരിക്കുന്നത്.

Inji Pennu said...

പ്രിയ വിശാലേട്ടാ,

വിശാലേട്ടന്‍ പറയുന്നത് എനിക്ക് നല്ല വണ്ണം മനസ്സിലായി. ഞാന്‍ ഒരു ദു:ഖ സത്യം പറയട്ടെ.
ഇതുപോലെ പല തവണ ഇങ്ങിനെ വെറുതെ വിട്ട്, ഇതൊക്കെ ആലോചിച്ച് സെന്റി ആയി ഞാന്‍ ചെയ്തിട്ടുണ്ട്. ഇത് ആദ്യത്തെ തവണയല്ല. പത്താമത്തെ തവണയുമല്ല. അതിലും കൂടുതലാണ്. വിശാലേട്ടന്‍ എന്റെ ഫുഡ് ബ്ലോഗില്‍ ഞാന്‍ ലിങ്കുകള്‍ കൊടുത്തിട്ടുണ്ട്. ഒന്ന് പോയി നോക്കൂ.

ടൈം ഓഫ് ഇന്ത്യ മുതല്‍ sify.com വരെ ഇതൊക്കെ ചെയ്തിട്ടുണ്ട്. മാത്രമല്ല, ഇതൊക്കെ അവരോട് പറഞ്ഞാല്‍ അവര്‍ തീരെ വില കല്‍പ്പിക്കാതെയിരിക്കുകയും, അതൊന്നു എടുത്ത് മാറ്റുക പോലും ചെയ്യാതെ ഇരിക്കുകയും ചെയ്യും. കാരണം ഇന്ത്യയല്ലേ എന്തും നടക്കുമല്ലൊ? പൈസയുള്ളവന്‍ അതും പ്രത്യേകിച്ച് മാദ്ധ്യമം കയ്യിലുള്ളവന്‍ കയ്യൂക്കുക്കാരന്‍. അതുകൊണ്ട് തന്നെ.

ഇതിപ്പൊ പ്രശ്നം വെബ് ദുനിയയുടെ വെബ് സൈറ്റില്‍ ആയിരുന്നെങ്കില്‍ അവര്‍ നമ്മളീ ബഹളം മൊത്തം വെക്കുമ്പോള്‍ മൈന്റ് പോലും ചെയ്യുകയില്ലായിരുന്നു. പക്ഷെ, പ്രശ്നം യാഹൂവിന്റേതാണ്. യാഹൂ നിയമങ്ങള്‍ പാലിക്കുന്ന nasdaq ലിസ്റ്റഡ് കമ്പനിയാണ്. അതുകൊണ്ട് തന്നെ പ്രശ്നം സങ്കീര്‍ണമാണെന്ന് കരുതി തന്നെയാണ് വെബ് ദുനിയ ഇപ്പോള്‍ ഈ ശ്രമത്തിനു മുതിരുന്നതു തന്നെ എന്ന് ഞാന്‍ പൂര്‍വ്വ അനുഭവങ്ങള്‍ വെച്ച് ഉറപ്പായും പറയാം.

ഒരാളുടെ ജോലി പോവും എന്ന് ഇപ്പൊ വെബ് ദുനിയക്കാരിറക്കുന്ന സെന്റി നമ്പറാണ്. അതേ ‘ജൂനിയേര്‍സിനെ’ നാളെ പറഞ്ഞു വിട്ടാല്‍ നമ്മള്‍ എന്തു ചെയ്യും? പറയൂ? കമ്പനികള്‍ അതാണ് പൊതുവെ ചെയ്യാറുള്ളത്. ഒരുത്തന്റെ തലയില്‍ കെട്ടി വെച്ച്, അവനെ ക്രൂശിച്ച് അവനെ അങ്ങ് കളയും. അവര്‍ക്ക് നഷ്ടമില്ല്ലാതെ.

ഇപ്പോള്‍ തന്നെ അത് ശ്രീജിത്തിനെ കൊണ്ട് വെബ് ദുനിയാക്കാര്‍ എഴുതിപ്പിച്ചതാണ്. കാരണം നമ്മുടെയൊക്കെ മനസ്സിനെ ഇതു പോലെ സെന്റി കാരണങ്ങള്‍ പ്രത്യേകിച്ച് ഒരാള്‍ക്ക് ജോലി പോവുന്ന കാരണങ്ങള്‍ എന്നൊക്കെ കേട്ടാല്‍ നമ്മള്‍ ആകെ ഫീല്‍ ആവും. ഇപ്പോള്‍ തന്നെ നോക്കൂ, ഞാനും സൂവേച്ചിയും യാതൊരു ദയാദാക്ഷിണ്യവും ഇല്ലാത്ത ക്രൂരകള്‍ എന്ന് തന്നെ മുദ്ര കുത്തപ്പെടും. നമ്മളുടെ പ്രതിഷേധം കാരണം ജോലി പോയിപ്പിച്ചില്ലെ? പ്രശ്നം എങ്ങിനെ അവര്‍ മാറ്റി എന്ന് തന്നെ ചിന്തിച്ചു നോക്കൂ. അവര്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. പക്ഷെ പ്രശ്നം അതിനെതിരെ പ്രതിഷേധിച്ചവര്‍ക്ക്.

(കള്ളനും കൊലപാതകിയും സ്ത്രീകളോട് മോശമായി പെരുമാരുന്നവനും ഒക്കെ ഈ സിമ്പതയില്‍ നാട്ടില്‍ ജീവിച്ച് പോവുന്നുണ്ട്)

നാട്ടില്‍ എന്തായാലും സോഫ്റ്റ് വെയറിനു ഇഷ്ടം പോലെ ജോലിയുണ്ട്. അതുകൊണ്ട് ജോലി ഇത് കാരണം പോകുമെങ്കില്‍ തന്നെ കിട്ടാന്‍ വളാരെ എളുപ്പമാണ്. ജോലി പോകുമെങ്കില്‍ ആ കുട്ടികളോടു എന്റെ ബ്ലോഗില്‍ ഈമെയില്‍ അഡ്ഡ്രസ്സ് വെച്ച് കമന്റിടാന്‍ പറയൂ. എന്നാലാവുന്ന സഹായം ഞാന്‍ ചെയ്യാം. ജോലി ഉറപ്പായിട്ടും വാങ്ങി കൊടുക്കാന്‍ പറ്റില്ല. പക്ഷെ എന്നാലാവുന്നതു ചെയ്യാം. അതു മതിയൊ?

ശരി അല്ലെങ്കില്‍, വെബ് ദുനിയാക്കാരോട്
അനുരജ്ഞനം ശ്രമത്തിനു സഹകരിക്കാം.
പക്ഷെ ആ കുട്ടികളുടെ ജോലി അടുത്ത രണ്ട് കൊല്ലത്തേക്ക് ജോലി പോവില്ലാ‍ന്ന് അവര്‍ക്ക് ഉറപ്പ് തരാന്‍ കഴിയുമോ? വെറും ഉറപ്പല്ല, പേപ്പറില്‍ ഒപ്പിടുന്ന ഉറപ്പ്?

വിശാലേട്ടാ, ഇതിന്റെ പുറകില്‍ നടക്കാനും ഇങ്ങിനെയിവരെക്കൊണ്ട് പ്രതികരിപ്പിക്കാനും എത്ര പേര്‍ അധ്വാനിക്കുന്നുണ്ടെന്ന് അറിയൊ? ഇത് ഇങ്ങിനെ പ്രതികരിച്ചത് കൊണ്ട് ആളുകള്‍ കാര്യമായി സഹകരിച്ചു. ഇതിനു മുന്‍പത്തെ ബ്ലോഗിലെ മോശമായ പ്രതികരണം കാരണം ഇതേ പോലുള്ള അനുഭവങ്ങള്‍ കാരണം
വ്യക്തിഹത്യ ഭയന്ന് സൂവേച്ചി ഇതിനെതിരെ പ്രതികരിക്കാന്‍ പോലും ഭയന്ന് മാറി .(അതെ, അതാണല്ലൊ എല്ലാവരുടേയും ഉദ്ദേശ്യവും!)
പിന്നെ, ഏവൂര്‍ജിയാണ് ഇത് ബെന്നിചേട്ടന്റെ ഒരു പോസ്റ്റില്‍ കമന്റിട്ട് ഇത് ശ്രദ്ധയില്‍ കൊണ്ട് വന്നത്. അപ്പോള്‍ തന്നെ ആലോചിച്ചു നോക്കൂ ഒരാള്‍ക്ക് എന്തു മാത്രം മുറിവ് ഏറ്റിട്ടുണ്ടാവും. സൂവേച്ചി അനുഭവിച്ച മാനസിക വ്യഥക്ക് ആര്‍ സമധാനം പറയും?

ഞങ്ങളും പാവങ്ങളാണ്. ആരേയും ദ്രോഹിക്കണമെന്ന് മനസ്സാ വാചാ വിചാരിച്ചിട്ടില്ല. ഞങ്ങള്‍ക്കും ജോലിയും കുടുമ്പവും ഒക്കെയുണ്ട്.

സൂവേച്ചി വെറുതെ സമയം കളയാന്‍ എഴുതുന്നത് എന്ന് നമ്മള്‍ വിചാരിക്കുന്നതു കൊണ്ടല്ലേ ഇതിത്ര ലാഘവം? അല്ലെങ്കിലൊ? ഇത് നാളെ വെച്ച് സൂവേച്ചി ഒരു ബൂക്കിറക്കാന്‍ ഉദ്ദേശിക്കുന്നെങ്കിലൊ അല്ലെങ്കില്‍ ഇതൊരു പത്രത്തില്‍ നിന്ന് എടുത്തതാണെങ്കിലൊ? അന്നേരം ഈ പറയുന്ന വെബ് ദുനിയാക്കാര്‍ ഇതേ സെന്റി നമ്പര്‍ ഇറക്കുമൊ?

ഒക്കെ പോട്ടെ, വേറെയൊന്നും വേണ്ട, അവര്‍ ഈ പോസ്റ്റില്‍ പബ്ലിക്ക് ആയിട്ട് ഒരു മാപ്പ് പറയാന്‍ തയ്യാറാണൊ? അവരുടെ മലയാളം പോര്‍ട്ടലില്‍ ഇതിനെക്കുറിച്ച് രണ്ട് വരി ആദ്യം തന്നെ കൊടുക്കാന്‍ തയ്യാറാണൊ? അതാണല്ലൊ ആദ്യം അവര്‍ ചെയ്യേണ്ട മാന്യമായ കാര്യം. മര്യാദ റ്റൂ വേ സ്റ്റ്രീറ്റ് ആണ്.

(ഞാന്‍ മുകളില്‍ എഴുതിയത് പൂര്‍ണ്ണമായും എന്റെ അഭിപ്രായമാണ്. കുറച്ച് കടുത്തു പോയെങ്കില്‍ മാപ്പ്. ഇത് എടുത്ത് കളയണമെങ്കില്‍ ദയവായി കളയുക)

Inji Pennu said...
This comment has been removed by the author.
സു | Su said...

അവയവം എടുത്തു എന്നു പറഞ്ഞാല്‍ എത്ര കിട്ടി? എന്നു ചോദിക്കുന്നവര്‍ ഉള്ള നാട്ടില്‍ ഇതൊന്നും പറയരുത്. മനസ്സാക്ഷി നമുക്കു മാത്രം മതിയോ?

പിന്നെ ഇതില്‍ ഏറ്റവും വല്യ കാര്യം, ഞാന്‍ മാത്രം ഇവിടെ ഒരു പോസ്റ്റ് ഇട്ടിരുന്നെങ്കില്‍ ആരും തിരിഞ്ഞുനോക്കില്ലായിരുന്നു. അതു തന്നെയാ ഇഞ്ചി പറഞ്ഞപ്പോഴും മടിച്ചത് :( എല്ലാവരും എന്നെ അപമാനിച്ചത് ബൂലോഗക്ലബ്ബില്‍ കാണാം. ഇവിടെ അനോണി ഓപ്ഷന്‍ ഇല്ലാത്തതുകൊണ്ട്, ആ ശല്യം ഇല്ല. ഇല്ലെങ്കില്‍ കാണാമായിരുന്നു.

എല്ലാവര്‍ക്കും, എന്നെ ദ്രോഹിക്കുന്നതിനു മാപ്പ് കൊടുത്താല്‍, ഞാന്‍ ഉടനെത്തന്നെ ഒരു മാപ്പ്.കോം തുടങ്ങും.


qw_er_ty

Vempally|വെമ്പള്ളി said...

സൂവെ, ശരിയാണ് നമ്മള്‍ ചെയ്ത ജോലി വേറൊരാള്‍ നമ്മളും കൂടി പങ്കെടുക്കുന്ന മീറ്റിങ്ങിലൊക്കെ അവതരിപ്പിച്ച് കൈയ്യടി നേടുമ്പോള്‍ (അയാളുടെ റോള്‍ പ്രസന്റേഷന്‍ മാത്രം) സൂവിന്‍റെതു പോലത്തെ വികാരങ്ങളൊക്കെ എനിക്കും തോന്നാറുണ്ട്. എന്തോ വിശാലന്‍റെ ആറ്റിറ്റ്യൂഡാണ് എനിക്കു കൂടുതല്‍ സംത്രുപ്തി തന്നിട്ടുള്ളത് (രണ്ടും ഞാന്‍ ഉപയോഗിച്ചു നോക്കിയിട്ടുണ്ടെങ്കിലും)

വീട്ടമ്മ, ഉദ്യോഗസ്ഥ, തിരിവുകളൊക്കെ ബ്ലൊഗിലുണ്ടൊ? ഓരോരുത്തരുടെയും പോസ്റ്റുകളുടെ നിലവാരവും ആസ്വാദ്യതയുമൊക്കെ നോക്കിയല്ലെ വായനക്കാര്‍ വിലയിരുത്തുന്നതും പെരുമാറുന്നതും(സൂവിനു വന്ന സപ്പോര്‍ട്ട് കമന്‍റു കള്‍ ഉദാഹരണം) മാഫിയാ ക്വീനാകേണ്ട ആവശ്യമില്ല കേട്ടൊ ഇങ്ങനെ തന്നെ പോകട്ടെ ഈ സൂവിനെ ബൂലോകര്‍ക്കെല്ലാം ഇങ്ങനെ തന്നെ ഇഷ്ടമാണെന്നു മുകളില്‍ കാണുന്നു അപ്പോ പിന്നെ..

സൂ, ഇഞ്ചീ
ആശംസകള്‍!!

അലിഫ് /alif said...

വെബ്‌ദുനിയയിലെ 'അറിവില്ലാ പൈതങ്ങള്‍ ചെയ്തതാണെന്ന് പറയുന്നത്‌ ബാലിശമാണ്‌. കോര്‍പ്പറേറ്റ്‌ ഭീമന്മാരുടെ ജോലികള്‍ ഏറ്റെടുത്ത നടത്തുന്ന ദുനിയ യ്ക്ക്‌ അത്‌ കൃത്യമായിചെയ്യാനുള്ള ബാധ്യതയും ഉണ്ട്‌.

ഇപ്പോള്‍ സു പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍ അതുകൊണ്ടുള്ള നേട്ടം വെബ്ദുനിയക്കും അവിടുള്ള അറിവില്ലാ പൈതങ്ങള്‍ക്കുമല്ലേ, അതുകൊണ്ട്‌ കോട്ടമുണ്ടാകുമ്പോഴും അവര്‍ അനുഭവിക്കട്ടെ. സായിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറക്കേണ്ട കാര്യമില്ല.

കോപ്പി ചെയ്യാനും പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കാനും അതിനെതിരെ പ്രതികരിച്ചപ്പോള്‍ എടുത്ത്‌ മാറ്റാനും മിടുക്ക്‌ കാണിച്ചവര്‍ , ഏറ്റവും കുറഞ്ഞത്‌ ഈ ബ്ലോഗില്‍ വന്ന് അത്‌ ഏറ്റ്‌ പറയണമായിരുന്നു.അതവര്‍ ചെയ്യാത്തിടത്തോളം അവരെ ന്യായീകരിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.

(ദൈവമേ, ഇതിനാണോ എരിതീയില്‍ എണ്ണയൊഴിക്കുക എന്ന് പറയുന്നത്‌)

സു ആവശ്യപ്പെടുന്ന കോമ്പന്‍സേഷന്‍ അവര്‍ കൊടുക്കട്ടെ, ഇത്‌ ഒരു ബ്ലോഗിന്റെ പ്രശ്നമല്ല, കമ്മ്യൂണിറ്റിയുടെ തന്നെ പ്രശ്നമായി കാണമെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

ഇഞ്ചിയുടെ അഭിപ്രായങ്ങളോട്‌ നൂറുശതമാനവും യോജിക്കുന്നു.

Unknown said...

പ്രചുരപ്രചാരത്തിലുള്ള “പുലീ പുലീ“ എന്നുള്ള വിളി ഞാനിന്നു വരെയും ആരേയും വിളിച്ചിട്ടില്ല.

ഇന്നതു തിരുത്തുന്നു:

ഇഞ്ചീ, ഇതാ ഞാന്‍ ഫ്ലാറ്റ് -- നീ‍യ്യാണെടീ മോളേ പുലി, പെണ്‍‌പുലി..!

(നീയ്യെന്നും മോളെന്നും വിളിച്ചത്, സ്നേഹാധിക്യം കൊണ്ടും, സന്തോഷം കൊണ്ടും. ഫോര്‍ ദി റിക്കോര്‍ഡ്, എന്റെ ഇളയ പെങ്ങളെയും ഞാനിങ്ങനെയാണു വിളിക്കാറുള്ളത് )

സെന്റിമെന്റല്‍ ദൂതരെത്രയുണ്ടായിരുന്നുവോ ആവോ, smc-യും സൂര്യനെല്ലിയും പോലുള്ള മഹാകാവ്യങ്ങളിലെ അറിയപ്പെടാത്ത താളുകളില്‍?

വിവി said...

കമെന്റ്സ് 120 ആയതല്ലാണ്ട് ഒരു പരിഹാരോം ആയില്ലല്ലോ? കുറെ ലിങ്കുകളുടെ ബഹളവും കണ്ടു.
അയച്ചമെയിലിന് യാഹൂന്റേന്ന് വല്ല മറുപടിയും കിട്ടിയോ?
“ഒരോ പേജിനും 500$ പെനാലിറ്റി അടിക്കും. പിന്നെ നല്ലോണം കേസിനു പോയാല്‍
100,000$+ വരെ“ കിട്ടുംച്ചാല്‍ ന്റെ പൊന്നുയാഹൂ
എനെറ്റ് ബ്ലൊഗൊക്കെ പിന്നെ എന്തിനാ ഇങ്ങനെ “മംഗലശ്ശേരി നീലകണ്ടന്റെ പടിപ്പുര”മാതിരി തുറന്നിട്ടിരിക്കുന്നത്. ഒന്ന് വന്ന് മോഷ്ട്ടിച്ചു പൊകൂ പ്ലീസ്.
പിന്നെ ജലദോഷമായിരുന്ന ദില്‍ബു “യാ‍ാ..ഹൂ” എന്ന് തുമ്മല്‍ നിര്‍ത്തി.
പച്ചാളത്തിനെ കരൊട്ടേ ഗുണ്ടകള്‍ “യാഹൂ” എന്ന് പറഞ്ഞ് സ്മാഷും നിര്‍ത്തി. പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നു. “യാഹൂ“ നീ ചെവിയില്‍ നുള്ളിക്കോ?
(100,000$+ കിട്ടിയാല്‍ ചിലവുണ്ട് കേട്ടാ)

reshma said...

കാലിഫോര്‍ണിയ - ഇന്‍ഡ്യ-വീണ്ടും കാലിഫോര്‍ണിയാ...യാഹൂ catch22 കളിക്ക്യാ?:)

കോപിരൈറ്റ് ഇഷ്യൂസിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കണമെന്ന് കുറച്ച് ദിവസായി വിചാരിക്കുന്നു. ഇവിടെ നിന്ന് കിട്ടിയ അറിവുകള്‍:

1. ആരുടെയെങ്കിലും ആശയമോ, വാക്കുകള്‍ അപ്പടി തന്നെയോ എന്റേതെന്നും പറഞ്ഞ് ഉപയോഗിക്കാം. അതില്‍ നിന്ന് കിട്ടുന്ന കാശും പോക്കറ്റിലാക്കം.
2. പിടിക്കപ്പെട്ടാല്‍, മിണ്ടാതെ അടിച്ചു മാറ്റിയത് എടുത്ത് കളഞ്ഞാല്‍ മതി.
3. എടുത്ത് മാറ്റിയിട്ടും പ്രതികരണമുണ്ടായാല്‍ കോപ്പിയടിക്കാന്‍ പാടില്ലായിരുന്നു എന്ന് പറയാം. അല്ലെങ്കില്‍ ഞാനറിയാതെ എന്റെ കൊച്ചനിയന്‍ കാണിച്ച് വെച്ച മണ്ടത്തരമാണെന്നും പറയാം. ഇതൊക്കെ നേരിട്ട് പറയാതെ മറ്റുള്ളവര്‍ വഴി എത്തിക്കാമെങ്കില്‍ കുശാല്‍.

renuramanath said...

Hi Su,
What a mean trick, for the great Yahoo ! We should do everything possible to make this public. Since I am on leave, shall I forward the issue to some of my other journo friends, if you don't mind ?
I am posting this in English, since it would help non-Malayalam speaking people to understand the issue.

Santhosh said...

എനിക്ക് യാഹൂവില്‍ നിന്നും കിട്ടിയ മറുപടി:

Thank you for contacting Yahoo! Inc. It appears your correspondence relates to Yahoo! India which is separate and distinct from Yahoo! Inc.
Any concerns you have about intellectual property rights or infringement that relate to Yahoo! India may be submitted in accordance with the policy and procedure detailed at:

http://in.docs.yahoo.com/info/terms/

Legal Dept.
801, Nicholas Piramal Tower,
Peninsula Corporate Park,
G.K. Marg, Lower Parel,
Mumbai - 400 013 India.
Fax: +91 22 5662 2244

സു, വെബ്ദുനിയയ്ക്ക് പറയാനുള്ളതെന്താണെന്ന് കേള്‍ക്കാന്‍ മടിക്കേണ്ട എന്നാണ് എന്‍റെ അഭിപ്രായം.

Haree said...

വിശാലനോട്,
ഇഞ്ചി (ഗൌരവമായതുകൊണ്ടാണേ...) പറഞ്ഞതിനപ്പുറം ഒന്നും പറയേണ്ടതില്ല, എങ്കിലും മറ്റൊരു പോയിന്‍റ് തോന്നിയതുകൊണ്ട് പറയുകയാണ്.
വിശാലമനസ്കന്‍ കൊടകരപുരാണം സൌജന്യമായി വായിക്കുവാനുള്ള അവസരം ഞങ്ങള്‍ക്കെല്ലാവരും തരുന്നുണ്ട്, അവയൊക്കെയും ഞങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നു. പക്ഷെ, യാഹൂ > നര്‍മ്മം എന്ന സെക്ഷനില്‍ ‘മാണിക്യേട്ടന്‍റെ ദുര്‍വിധി’യും ‘എര്‍ത്തിങ്ങു’മൊക്കെ വിശാലന്‍റെ പേരിലല്ലാതെ വന്നാല്‍ അത് വിശാലമനസ്കനെ വേദനിപ്പിക്കുകയില്ലേ? ഇവിടെ സുവും സൌജന്യമായല്ലേ ഇതൊക്കെ ഇവിടെ വായിക്കുവാന്‍ അനുവദിപ്പിക്കുന്നതും? ഒന്നുമില്ലെങ്കിലും സുവിനോട് ഒന്നു ചോദിച്ചിട്ട്, തയ്യാറാക്കിയത്: സു എന്നൊരു ലിങ്ക് എങ്കിലും കൊടുക്കാമായിരുന്നില്ലേ? അതല്ലേ മാന്യത? പിന്നെ, നിയമം അറിയില്ല എന്നു പറയുന്നത് നിയമത്തെ മറികടക്കുവാനുള്ള ഒരു എക്സ്ക്യൂസല്ല.
--
മിടുക്കന്‍ പറഞ്ഞതു സത്യം...
ഞാന്‍ ചാടിക്കേറി അഭിപ്രായം പറഞ്ഞു... സു, ഒന്നും വിചാരിക്കരുതേ... ഒരാവേശത്തില്‍ ചെയ്തു പോയതാണേ...
പിന്നെ, ഞാന്‍ കരുതുന്നത്, ഇന്നിതു സുവിനു വന്നു, നാളെയിത് നമ്മളിലാര്‍ക്കും വരാം. ഞാനായിരുന്നു സുവിന്‍റെ സ്ഥാനത്തെങ്കില്‍, ഇതെന്നെ വളരെയധികം വേദനിപ്പിച്ചേനേ, അതുകൊണ്ടുതന്നെ സാധ്യമായ രീതിയില്‍ പ്രതികരിക്കുകയും ചെയ്തേനേ... വെബ്‍ദുനിയയെ സപ്പോര്‍ട്ട് ചെയ്യുന്നവരൊക്കെ ഒരു നിമിഷം, ഇത് തനിക്കാണ് വന്നെങ്കിലെന്ന് ഒന്നാലോചിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനേ...
--
ഇഞ്ചി ചേച്ചിയോട്,
ഓഫ് ടോപ്പിക്കാണ്, എങ്കിലും ചോദിക്കാതിരിക്കാനാവാത്തതുകൊണ്ട് ചോദിക്കുന്നതാണേ... എന്താണ് ഇഞ്ചിക്കു പറ്റിയത്? ഇപ്പോള്‍ സുഖമായല്ലോ അല്ലേ? എന്തോ, ആ വരികളിലൂടെ പോയപ്പോള് ചേച്ചിയാകെ ഫീല്‍ ചെയ്തെഴുതുന്നെന്നൊരു തോന്നല്.
--

Sapna Anu B.George said...

കോപിറൈറ്റ് ഇഷ്യൂസിനെ കുറിച്ച് ആര്‍ക്കുമൊന്നും പറയാനില്ലെ?പ്രതിഷേധം രേഖപ്പെടുത്തുന്നു, സുവിനോടുള്ള സഹകരണവും.

Inji Pennu said...

സൂവേച്ചി, ദേ രേണു രാമനാഥ് ഹിന്ദു റിപ്പോര്‍ട്ടറാണ്. ഇത് മാദ്ധ്യമങ്ങളില്‍ വരുന്നത് വളരെ നല്ലതാണ്. അങ്ങിനെയാണ് വേണ്ടത്. ഇങ്ങിനെ മാദ്ധ്യമങ്ങളില്‍ ഇതൊക്കെ വന്നാല്‍ പലര്‍ക്കും കോപ്പിറൈറ്റുകളെ കുറിച്ചുള്ള (അബദ്ധ)ധാരണകളും മാറും. ഇതൊരു ക്രൈം ആണെന്നും തന്നെ മനസ്സിലാവും. മേലില്‍ ഇത്തരം പ്രശ്നങ്ങള്‍ കുറയുകയും ചെയ്യും. ഞാനും എനിക്കറിയാവുന്ന ജേര്‍ണലിസ്റ്റിനൊക്കെ അയച്ചു കൊടുക്കാം.
അന്നേരം യാഹൂ ഇന്ത്യ നല്ല മണി മണി പോലെ ഉത്തരം തരും. നല്ല സ്പീഡിലും നടക്കും കാര്യങ്ങള്‍. മുംബായിലെ അവരുടെ ഈമെയില്‍ കിട്ടിയൊ?

അതോണ്ട് രേണു ചേച്ചീന്റെ ബ്ലോഗില്‍ ഒരു മറുപടി വെക്കണേ. ഇത് തന്നെ ഷാനവാ‍സും ചോദിച്ചിട്ടുണ്ടായിരുന്നു.

ഏവൂര്‍ജി, ജി എന്ന് വിളിച്ച നാവ് കൊണ്ട് എന്നെ വല്ല്യേട്ടാ എന്ന് വിളിപ്പിക്കരുത് :):)
ഹരിക്കുട്ട്യേ, ഒന്നൂല്ല്യ. ഒന്നൂല്ല്യ..ചുമ്മാ :) ദേ ചിരിച്ചു ഇപ്പൊ. :)

qw_er_ty

കാട്ടാളന്‍ said...

അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നൊക്കെ കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ.ഇപ്പോഴാണ് കണ്ടത്!ഇവിടെ ഇപ്പോള്‍ ആരാണ് പ്രതി?അല്ല കമന്റുകളില്‍ ചിലതിന്റെ ഒരു പോക്കു കണ്ടിട്ട് തോന്നിയ സംശയമാണ്!
ഈ സൂവിനോട് ബ്ലോഗെഴുതാനാരുപറഞ്ഞൂ?വീട്ടമ്മയാണെങ്കില്‍ വീട്ടിലിരിക്കണം! അല്ലാതെ ഞങ്ങള്‍ക്ക് പകര്‍ത്താന്‍ പാകത്തില്‍ നല്ലരീതിയില്‍ ബ്ലോഗെഴുതാനാരാ പറഞ്ഞത്‌? ആരോടും ചോദിച്ച് ശല്യം ചെയ്യാതെ ഞങ്ങള്‍ അങ്ങെടുത്തു, അതിനിപ്പോള്‍ ഇത്രയും പറയാനെന്തിരിക്കുന്നു?
ഞങ്ങളുടെ ജൂനിയേര്‍സിന് കൊടുത്തിരിക്കുന്ന ടാര്‍ഗറ്റ് ടൈമിനുള്ളില്‍ ‘തക്കളി സാദത്തിന്റെ’ കൂട്ട് തപ്പി മെനക്കെടാതെ ഇങ്ങനെ എന്തെങ്കിലും പൊടിക്കൈ ചെയ്യേണ്ടിവരും,ആസമയ്ത്ത് കോപ്പിറൈറ്റ് നിയമം മനസ്സിരുത്തിവായിക്കനൊക്കെ എവിടാ സമയം? ആ സമയമുണ്ടായിരുന്നെങ്കില്‍ പൈതങ്ങള്‍ കറിക്കൂട്ടിന്റെ ചേരുവയോ എന്തിന് ഏടുത്ത ഫോണ്ടെങ്കിലുമൊന്നു മാറ്റിയേനെ! രണ്ട്സ്പൂണ്‍ ഉപ്പെങ്കിലും കൂടുതല്‍ ചേര്‍ത്ത് അത് വേ ഇത് റേ എന്നെങ്കിലും പറഞ്ഞ് തടിയൂരാമായിരുന്നല്ലോ? പിന്നെ ഞങ്ങള്‍ക്ക് അവരിതെവിടുന്നു സംഘടിപ്പിക്കുന്നു വെന്ന് നോക്കലൊന്നുമല്ല പണി, കാശുവരുന്നുണ്ടോ സമയത്തിന് പേജുകള്‍ തയ്യാറാകുന്നുണ്ടോ എന്നൊന്നും നോക്കാന്‍ തന്നെ സമയമില്ല പിന്നയാ! പിന്നെ സൂ കാര്യങ്ങളിത്രയുമൊക്കെ വഷളായ സ്തിതിക്ക് എന്തെങ്കിലും നക്കാപിച്ച് തന്നാല്‍ ഞങ്ങളുടെ പയ്യന്മാരുടെ ഭാവിയെക്കരുതി(ഭാവിയിലും അവറ്ക്കിതുപോലെ ഒരുപാട് ജോലികള്‍ ചെയ്യനുള്ളതാ!)ഒന്ന് ഊരിത്തരരുതോ?

ബിന്ദു said...

ഇഞ്ചിയേ.. എവൂ പറഞ്ഞതു തന്നെ പറയുന്നു. എന്നു വച്ചെന്നെ വല്യേച്ചീ ന്നൊന്നും വിളിക്കണ്ട. :)(സംഭവത്തിന്റെ ഗൌരവം കുറയ്ക്കുന്നില്ല.)
qw_er_ty

Cibu C J (സിബു) said...

ഇത്‌ ഇന്നുമാത്രം സംഭവിച്ച കാര്യമല്ല; നാളേയും സംഭവിക്കാനിരിക്കുന്ന കാര്യമാണ്. അതുകൊണ്ട്‌ തന്നെ ഇതിനെതിരെ ഒരു ലീഗല്‍ ടീം അല്ലെങ്കില്‍ പ്രോസസ് ഉണ്ടാക്കാനുണ്ട്‌.

യാഹൂ അങ്ങനെ പറഞ്ഞത്‌ വളരെ നന്നായി. കാരണം ഇനി ധൈര്യസമേതം യാഹൂ ഇന്ഡ്യക്കെതിരെ ഇന്ത്യയില്‍ കേസുകൊടുക്കാമല്ലോ. ഞാന്‍ എന്റെ പരിചയത്തിലുള്ള വക്കീലമാരെ ഒന്ന്‌ കോണ്ടാക്റ്റ് ചെയ്യട്ടേ. നഷ്ടപരിഹാരത്തുക 50-50 ആയി സ്പ്ലിറ്റ് ചെയ്യാം എന്നോഫര്‍ ചെയ്താല്‍ ഏത്‌ വക്കീലിനാണ് പുളിക്കുക? ഇനീഷ്യല്‍ എഴുത്തുകുത്തുകള്‍ക്കായി കുറച്ച്‌ ഡോളര്‍ ചിലവാക്കാനും ഞാന്‍ റെഡിയാണ്.

Inji Pennu said...

സിബു ചേട്ടനു എന്റെ പരിപൂര്‍ണ്ണ പിന്തുണ ലീഗലിനും ഫണ്ടിലോട്ടും. ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സിന്റെ പ്രൊട്ടെക്ഷനില്‍ നമ്മളുടെ ലീഗല്‍ ഫീസും കോമ്പന്‍സേഷനു പുറമേ യാഹൂ ഇന്ത്യ കവര്‍ ചെയ്യണം എന്ന് തോന്നുന്നു.

നാട്ടില്‍ പക്ഷെ ലീഗല്‍ പരിപാടികള്‍ കാലതാമസം നേരിടുന്നതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ ഇത് പത്രങ്ങളായ പത്രങ്ങളില്‍ യാഹൂ ഇന്ത്യ! യുടെ മോഷണം എന്ന പേരില്‍ വാര്‍ത്തകള്‍ വരണം.
ദേ ഇതാണ് ഇന്ത്യന്‍ പ്രെസ്സ് റിലീസ് വെബ് സൈറ്റ്
ഇവിടെ പോയി നമ്മുടെ പ്രെസ്സ് റിലീസുകള്‍ പബ്ലിഷ് ചെയ്യാം. അത് മൂവായിരത്തില്‍ പരം മീഡിയകള്‍ക്ക് കിട്ടുന്നു. ബ്ലോഗില്‍ നിന്ന് അല്പം മുതിരന്ന് സീനിയര്‍ ആയ ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും ഒരാള്‍ ഇതില്‍ പോയി രെജിസ്റ്റര്‍ ചെയ്താല്‍, പിന്നെ അയാള്‍ മതി ഇതുപോലെയുള്ള സംഭവങ്ങള്‍ ബ്ലോഗില്‍ നിന്നും പ്രെസ്സ് റിലീസ് ചെയ്യാന്‍.അപ്പോള്‍ ബ്ലോഗിനൊരു സീരിയസ് മാദ്ധ്യമത്തിന്റെ മുഖം തീര്‍ച്ചയായും വരും.

അപ്പോള്‍ യാഹൂ ഉറപ്പായും നമ്മുടെ മെയിലുകള്‍ മറുപടി തന്നില്ലെങ്കിലും ആ വാര്‍ത്തകള്‍ കാണുമ്പോള്‍ മാപ്പും പറയും സെറ്റിലും ചെയ്യും എന്ന് തന്നെ വിചാരിക്കുന്നു.അവര്‍ വെബ് ദുനിയെ തിരിച്ച് സൂ ചെയ്ത് ഫൈന്‍ ചെയ്തോളും. കാരണം എനിക്കുറപ്പാണ് വെബ് ദുനിയയുമായി കോണ്ട്രാക്റ്റില്‍ ഒപ്പ് വെക്കുമ്പോള്‍ ആ ഡോക്യുമെന്റില്‍ കോപ്പി റൈറ്റുകളേക്കുറിച്ചും
ഇന്റെല്‍ക്ചുവല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സിനേക്കുറിച്ച് ഒര് അഞ്ചു പേജെങ്കിലും കാണും.

വെബ് ദുനിയ ആണൊ യാഹൂവിന്റെ ഇന്ത്യന്‍ പോര്‍ട്ടലുകള്‍ ചെയ്തത്? ബെസ്റ്റ്! അതുകൊണ്ടാണ് യാഹൂ ഇന്ത്യാ പോര്‍ട്ടലിന്റെ കോപ്പിറൈറ്റ് ടേര്‍മ്സില്‍ മുമ്പായ്ക്ക് പകരം
കാലിഫോര്‍ണിയാ അഡ്രസ് കിടക്കുന്നത്. ഈച്ച കോപ്പീന്ന്‍ വെച്ച അതാണ്.

രാജേഷ് ആർ. വർമ്മ said...

പോസ്റ്റു കട്ടെടുക്കുന്നതില്‍ വിശാലനു പരാതിയില്ലെങ്കില്‍ അതു വിശാലന്റെ നല്ലമനസ്സ്‌. പക്ഷേ, ഇത്തരം കളവുകളില്‍ ബൂലോക സമൂഹത്തിന്‌ ഒരു നിയമവിജയമെങ്കിലും നേടിവെച്ചാല്‍ അതു ഭാവിയിലേക്കു മുതല്‍ക്കൂട്ടാവും എന്നു തോന്നുന്നു. കക്കാന്‍ തുടങ്ങുന്നവര്‍ കക്കുന്നതിനു മുമ്പ്‌ രണ്ടുപ്രവശ്യമെങ്കിലും ആലോചിക്കും.

പത്രക്കാര്‍ക്കു വാര്‍ത്തകൊടുക്കുന്നതു നല്ലതാണെങ്കിലും അവര്‍ അത്‌ അച്ചടിയ്ക്കുമെന്നു പ്രതീക്ഷ പുലര്‍ത്തുന്നതില്‍ വലിയ അര്‍ത്ഥമില്ല. നാളെ ഇതുപോലൊരു കേസ്‌ നമുക്കിട്ടു വന്നാലോ എന്നായിരിക്കും അവന്റെ മനസ്സില്‍ക്കൂടി പോകുന്നത്‌.

Unknown said...

അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ ഒന്നാലോചിച്ച്‌ വേണം അഭിപ്രായം പ്രകടിപ്പിക്കേണ്ടത്‌ എന്ന ഒരു അഭിപ്രായം ആദ്യമേ പ്രകടിപ്പിക്കട്ടെ, ഈ കമന്റുകളുടെ പോക്ക്‌ വ്യക്തിഹത്യകളിലേക്കാണ്‌.

ഇവിടെ Yahoo! എന്ന ഒരു കോര്‍പ്പറേറ്റ്‌ ഭീമന്റെ സൈറ്റിലേക്ക്‌ മോഷ്ടിച്ചു വെക്കുക എന്നാല്‍ ആ പ്രശ്നം ഗുരുതരമാണ്‌. വെബ്‌ ദുനിയാക്കാരന്റെ ജോലി പോകും എന്ന സെന്റിയില്‍ വീഴേണ്ട ഒരു കാര്യവുമില്ല. ഈ ലോകത്തുള്ള ന്യായാധിപന്മാരും വക്കീലന്മാരും 'സെന്റി' നോക്കുന്നവരാണെങ്കില്‍ എന്തായിരിക്കും അവസ്ഥ?


സൂ,
എന്താണ്‌ പരിഹാരം എന്ന തീരുമാനിച്ചോ?
മാനുഷിക പരിഗണന വെച്ച്‌ വെബ്‌ ദുനിയയുമായി മാന്യമായ ഒരു ഒത്തുത്തീര്‍പ്പിനു സഹകരിക്കാം എന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. തക്കതായ നഷ്ടപരിഹാരവും ക്ഷമാപണവും വെബ്‌ ദുനിയയുടെ ഭാഗത്തു നിന്നു ഉണ്ടാകുമെങ്കില്‍ പരിഗണിക്കണം.

കരിങ്കാലി said...
This comment has been removed by the author.
Santhosh said...

അതിബുദ്ധിയാണല്ലോ കരിങ്കാലീ... ഈ ഇരിക്കുന്നതാരാ?

ഇനി അഥവാ അത് സൂ അല്ലെങ്കില്‍ തന്നെ, എനിക്കൊരു ചുക്കുമില്ല. യാഹൂവിന്‍റെ മോഷണത്തിനെതിരെയാണ് എന്‍റെ പ്രതിഷേധം. ആരുമില്ലാത്തതിനാല്‍/പെണ്ണായതിനാല്‍ സഹായിച്ചേക്കാം എന്ന വകയില്‍ ഈ പ്രതികരണങ്ങളെ കാണുന്നത് ഇവിടെ നടന്ന കുറ്റത്തെ ലഘൂകരിക്കാന്‍ വേണ്ടി മാത്രമുള്ള പൊടിയിടല്‍ മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Inji Pennu said...

സൂവേച്ചി ഈ ‘കരിങ്കാലിക്ക്’ ദയവു ചെയ്തു റിപ്ലൈ കൊടുക്കരുത്. ഇത് സൂവേച്ചീനെ പ്രൊവൊക്കേറ്റ് ചെയ്ത് നമ്മുടെ ഈ പ്രതിഷേധത്തിന്റെ വഴി തിരിക്കാനുള്ള മന:പൂര്‍വ്വമുള്ള ശ്രമമാണ്. ആ ഐ.പി ഒന്ന് നോട്ട് ചെയ്ത് വെച്ചേരെ. അതു മാത്രം മതി. ഇന്നലെ എന്റെ ബ്ലോഗില്‍ ആയിരുന്നു കസര്‍ത്ത്. അവിടെ ഞാന്‍ അനോണി എടുത്തു കളഞ്ഞു. ആരും എന്തും പറഞ്ഞുകൊള്ളട്ടെ. നമ്മളെ അറിയാവുന്നവര്‍ക്ക് മാത്രം മറുപടി കൊടുത്താല്‍ മതി. കാരണം മറ്റു പലരും നിരീക്ഷിക്കുന്ന ബ്ലോഗും കമന്റുകളുമാണിത്. അത് പ്രശ്നം മറ്റു പലതുമാക്കാനുള്ള ശ്രമമാണ്.

Unknown said...

ആകെ മൊത്തം ഒന്നിളകിയ ലക്ഷണമുണ്ട്.
പലരുടെയും ജോലി പോകുമെന്നത് കൊണ്ടാവാം.

കരീം മാഷ്‌ said...

കല്ല്യാണം കഴിഞ്ഞു ചെല്ലപ്പട്ടികള്‍ ഉച്ചിഷ്ടം കഴിക്കാന്‍ കള്ളപ്പേരില്‍ എത്താന്‍ തുടങ്ങിയിരിക്കുന്നു.
ഇതാണ്‌ ഞാന്‍ നേരത്തെ അഭിപ്രായപ്പെട്ടത്‌ ( ഇതൊക്കെ ആ ബൂലോഗക്ലബിലിട്ടാല്‍ മതിയയിരുന്നു.പവിത്രമായ ഭക്ഷണമേശയിലതു വേണ്ടാന്ന്)

ചര്‍ച്ചകള്‍ക്കവസാനം നമുക്കു ചില തീരുമാനങ്ങെളെടുക്കേണ്ടസമയമായി എന്നു തോന്നുന്നു.

എനിക്കു തോന്നിയ ചില പോയന്റുകള്‍ ഞാന്‍ എഴുതാം.
1.ഇനി ഇതാവര്‍ത്തിക്കാതിരിക്കാന്‍ എല്ലവരും അവരുടെ ബ്ലോഗുകളില്‍ പകര്‍പ്പവകാശം ബ്ലോഗരില്‍മാത്രം നിക്ഷിപ്തമാണന്ന പരസ്യം പതിക്കട്ടെ.
2.നമ്മുടെ സൃഷ്ടികള്‍ പബ്ലീഷു ചെയ്യാനും അതേ പോലെ പബ്ലിഷുചെയ്തവ ഏതു സമയവും പിന്‍വലിക്കാനും നമുക്കു സ്വാതന്ത്ര്യമുണ്ടായിരിക്കണം.നമ്മുടെ രചനകള്‍ ഡ്രാഫ്റ്റാക്കിയാലും മറ്റു പല ഇടങ്ങളിലും അതു അവേലബിളാവുന്നത്‌ എനിക്കനുഭവമായി.
3.ഇതുപോലുള്ള പകര്‍ത്തല്‍ കേസുകളില്‍ നമുക്കു നിയമനടപടികള്‍ ആവശ്യമായി വരുമ്പോള്‍ സഹായിക്കാന്‍ നിയമജ്‌ഞ്ഞര്‍ അടങ്ങിയ ഒരു പാനല്‍ ഉണ്ടായിരിക്കണം.( നമ്മുടെ കൂട്ടത്തില്‍ വളരെ ഇന്‍റ്റലിജന്റായ ഒരു വനിതാ വക്കീലുണ്ടായിട്ടെന്താ കാര്യം?, ഇത്തരം സാഹചര്യങ്ങളില്‍ ഒരു പ്രതികരണം പോലും അവരില്‍ നിന്നു കേള്‍ക്കുന്നില്ല.)
4.മുന്‍പു പല തവണ ഇതുപോലെ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ നാം ബ്ലോഗേര്‍സ്‌ പലതട്ടില്‍ നിന്നതാവാം പിന്നെയും പലര്‍ക്കും ഇതു തന്നെ ചെയ്യാന്‍ തോന്നുന്നത്‌.
5.ബ്ലോഗുകള്‍ക്ക്‌ ഒരു പ്രത്യേക തട്ടകവും ഐഡന്‍ഡിറ്റിയും ഉണ്ട്‌ എന്നു ഇനിയെങ്കിലും മനസ്സിലാക്കാന്‍ കഴിയാത്ത പലരുമാണ്‌ ഈ ചോരണത്തിനു കൂട്ടു നിന്നു, എന്റെത്‌ അവിടേയും വന്നു എന്നു പറഞ്ഞു തുള്ളിക്കളിക്കുന്നത്‌.
6.ജനുവിനായി (ജാനുവിനല്ല) എഴുതുന്ന 99% ആള്‍ക്കും വേദനയുണ്ടാക്കുന്നതാണ്‌ നമ്മുടെ രചനകള്‍ നാമറിയാതെ മറ്റുള്ളവര്‍ എടുത്ത്‌ അതുവെച്ചു കാശുണ്ടാക്കുന്നതും അതില്‍ നമ്മുടെ നിയന്ത്രണം നമ്മില്‍ നിന്നു എടുത്തു മാറ്റുന്നതും.
7.പ്രതിഷേധം ഇവിടെ ഇട്ടത്‌ അഭിപ്രായ സമന്വയത്തിനു നന്നായി. എന്നാല്‍ നേരിട്ടു യാഹു വിന്നു മെയിലയച്ചവരുടെ കൂട്ടത്തിലും ഞാന്‍ ഉണ്ട്‌.
8.നഷ്ടപരിഹാരം നല്‍കിയോ മാപ്പുപറഞ്ഞോ ഈ പ്രശനം പരിഹരിക്കപ്പെടണമെന്നു തന്നെയാണ്‌ എന്റെയും ആഗ്രഹം.കൂടെ ഇതേചൊല്ലി ആരുടെയെങ്കിലും പണികളയുന്നതിനോട്‌ എനിക്കു അനുഭാവമില്ല. ആ പാപക്കറ ഈ ബ്ലോഗുനടക്കല്ലില്‍ വീഴല്ലേ എന്നേ പ്രാത്ഥിക്കാനുള്ളൂ.
9.സു,വിന്നു നല്ലമനസ്സാണെന്നും ആ മനസ്സിന്റെ നന്മകൊണ്ടു ആ ഇന്ത്യന്‍ വെബ്ദുനിയാ വിഢികള്‍ക്കു മാപ്പു കൊടുക്കുക. അതില്‍ പണിയെടുക്കുന്ന ചില വിവരമില്ലാത്ത പയ്യന്മാരെ ആശ്രയിക്കുന്ന ഒരു കുടുംബം നശിക്കാതെ കാക്കണം എന്നും അപേക്ഷിക്കുന്നു.(വിഷമം കാണും എന്നറിയാം)
ഇപ്രാവശ്യം വ്യക്തിഹത്യകള്‍ ഒന്നും ഉണ്ടായില്ലന്നു സമാധാനിക്കാം.(പക്ഷെ പോസ്റ്റു ചെയ്യുന്നതിനു മുന്‍പു കരിങ്കാലിയെന്ന കള്ളപ്പേരുകാരന്‍ വന്നു കണ്ടു.)

ഇനി ഒരു ഒ.ടോ

സു, ഇതു പോലെ സ്വാദുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കി നിര്‍ത്തിവെച്ചിട്ടാ കൊതി മൂത്തവരു കട്ടോണ്ടു പോണത്‌. എന്നെപ്പോലെ ഒരുപാക്ക്‌ ന്യൂഡില്‍സ്‌ ഇത്തിരി വെള്ളത്തിലിട്ടു മൈക്രോവേവിനകത്തുവെച്ചു ഒരു കമണ്ടിടുമ്പോഴേക്കും മണിയൊച്ച കേട്ടതു ചെന്നെടുത്തു കോരിത്തിന്നു ജീവിക്കുന്നവര്‍ക്കു ഈ വിഭവങ്ങള്‍ കാണുമ്പോള്‍ കൊതിമൂത്ത്‌ ആര്‍ത്തിയും ആക്രാന്തവും വന്നതവരുടെ തെറ്റാണോ?
സു ചിയര്‍ അപ്പ്‌, എല്ലാം ശരിയാവുന്നേ! മോളിലോരാള്‌ എല്ലാം കാണുന്നുണ്ട്‌.ഇനി അയാളും ബാല്‍ക്കണിയിലുണങ്ങാനിട്ട ബനിയന്‍ അടിച്ചുമാറ്റാന്‍ വന്നതാണാവോ?

വിഷ്ണു പ്രസാദ് said...

ഇത്തരം പ്രശ്നങ്ങള്‍ താങ്കളെത്തേടി വരുന്നത് ദൌര്‍ഭാഗ്യകരമാണ്.ഈ പോസ്റ്റ് കാണാന്‍ വൈകി.ബ്ലോഗ് പോസ്റ്റുകള്‍ ബ്ലോഗറുടെ അനുവാദമില്ലാതെ ,അതും പേരു പോലും വെയ്ക്കാതെ പകര്‍ത്തിയിടുന്നത് പ്രതിഷേധാര്‍ഹമാണ്.എങ്കിലും ശ്രീജിത്ത് എഴുതിയ കമന്റ് കണ്ടപ്പോള്‍ കൂടുതല്‍ ഒന്നും എഴുതാന്‍ തോന്നുന്നില്ല.അങ്ങനെയൊരു വശമുണ്ടെങ്കില്‍ അത് പരിഗണിക്കേണ്ടതാണ്.ഏതായാലും സൂവിന്റെ വായനക്കാരായ ബൂലോകര്‍ തന്നെയാണ് ഇതിനു പിന്നില്‍ പ്രവത്തിച്ചതെങ്കില്‍ പ്രതിഷേധം നീട്ടിക്കൊണ്ടുപോവുന്നത് ബുദ്ധിയല്ല.ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്.

Unknown said...

സൂ,
ഇനിയും ഇതു പോലെ ‘സെന്റി’ പോയിന്റ് പറഞ്ഞുകൊണ്ടുള്ള കമന്റുകള്‍ വരും. ഇതിനൊക്കെ മുന്‍പ് എന്താണ് ചെയ്യേണ്ടത് എന്നു തീരുമാനിക്കുക, അതു ചെയ്യുക. തീരുമാ‍നം എടുത്താല്‍ ‘ തീരുമാനം’ എടുത്തിടൂണ്ട് എന്ന് ഒന്നറിയിക്കുക. എന്താണ് അത് എന്ന് ‘തീരുമാന’ത്തിന്റെ സ്വഭാവം അനുസരിച്ച് വെളിപ്പെടുത്തുക / വെളിപ്പെടുത്താതിരിക്കുക.

ഇതു പോലെ കമന്റുകള്‍ പോയാല്‍ അത് വ്യക്തിഹത്യയായി ഉടനെ തന്നെ മാറും, അവസാനം ബ്ലോഗ് പാണന്മാര്‍ പലതും ഇവിടെ പാടി നടക്കും..

Inji Pennu said...

ലീഗാലിറ്റി ഓഫ് ആന്‍ ഇഷ്യൂവിനേയും മൊറാലിറ്റി ഓഫ് ആന്‍ ഇഷ്യൂവിനേയും ദയവായി കൂട്ടിക്കുഴക്കരുതേ!

ഒരു കള്ളനെ പോലീസില്‍ ഏല്പിക്കേണ്ടത് നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്വമാണ്. അത് മറ്റുള്ള കള്ളന്മാരെ സൃഷ്ടിക്കുന്നതില്‍ നിന്നും, കള്ളനു മാനസാന്തരം വന്ന് മാന്യമായി ജീവിക്കാനും സഹായിക്കും അതിലൂടെ ഇതുപോലെ ഇനിയും ബലിയാടുകളാവുന്നവര്‍ക്ക് നമ്മള്‍ ചെയ്യുന്ന ഒരു സഹായമാണ്.

നാഴിക്ക് നാല്‍പ്പത് വട്ടം ഇന്ത്യ നന്നാവണം അത് ശരിയില്ല ഇത് ശരിയില്ല എന്നു പറയുമ്പോള്‍ ഇതുപോലെയൊന്ന് കണ്ട് കണ്ണടക്കുന്നത് ഇന്ത്യയുടെ പുരോഗതി ആഗ്രഹിക്കാത്തവരാണ് !(ആഹാ! ഞാനും എപ്പോഴും ചിലവാവുന്ന ഒരു ദേശസ്നേഹ ലൈന്‍ നോക്കട്ടെ)

എന്റെ അറിവില്‍, യാഹൂ ഇന്ത്യയുടെ മറുപടി കാത്തിരിക്കുകയാണ് സൂവേച്ചി. യാഹൂ ഇന്ത്യയുടെ വെബ് സൈറ്റില്‍ എവിടേയും വെബ് ദുനിയായുടെ പേരില്ല. അപ്പോള്‍ വെബ് ദുനിയാ ആണ് ഡിവലപ്പമെന്റ് ചെയ്തത് എന്ന് എങ്ങിനെ അറിയും അതു വെബ് ദുനിയ പബ്ലിക്ക് ആയിട്ട് പറയാതെ. യാഹൂ ഞങ്ങളുടെ ക്ലയന്റാണ് എന്നു പറയാനുള്ള സ്വാതന്ത്ര്യം വെബ് ദുനിയാക്കുണ്ട്. അതവര്‍ പബ്ലിക്ക് ആയി പറയുമ്പോള്‍ വെബ് ദുനിയാക്കെതിരേയും നമ്മള്‍ക്ക് പ്രതിഷേധിക്കാം. അല്ലെങ്കില്‍ നാളെ വെബ് ദുനിയ ഇത് ഞങ്ങള‍ല്ല എന്ന് കൈ കഴുകിയാല്‍ എന്ത് ചെയ്യും? വെബ് ദുനിയാവിന്റെ സൈറ്റില്‍ കണ്ടന്റ് ഇല്ല. പിന്നെ നമ്മള്‍ക്ക് എന്തു തെളിവ്? അപ്പോള്‍ ഇത്രയും നേരം ചെയ്തതിനു എന്തു അര്‍ത്ഥം എന്ന് എനിക്ക് മനസ്സിലാവുന്നില്ല.

ഇതു വരേയും എന്റെ അറിവില്‍ വെബ് ദുനിയ യാതൊരു വിധത്തിലുമുള്ള പബ്ലിക്ക് സ്റ്റേറ്റ്മെന്റ്സ് നടത്തിയിട്ടില്ല. നമ്മള്‍ ചുമ്മാ ഒരു പാ‍വം ഇന്ത്യന്‍ കമ്പനിക്കെതിരെ ഇതുപോലുള്ള ആരൊപണങ്ങള്‍ കൊണ്ട് വരുന്നത് മോശമല്ലേ? പാവം നമ്മുടെ വെബ് ദുനിയാ പൊലുള്ള കമ്പനികള്‍!
‘അന്താരാഷ്ട്ര കുത്തക‘ മുതലാളിയായ യാഹൂ വെറുതെ അവരുടെ പേരു പറയുന്നതാണേങ്കിലൊ?
യാഹൂവിന്റെ ഓരോ കള്ളത്തരങ്ങളേ!

സെന്റി ലൈന്‍ ഒക്കെ കാണുമ്പൊള്‍ “ബ്രിട്ടീഷ് കാര്‍ ഇന്ത്യ ഭരിച്ചത് നന്നായി, നമ്മള്‍ക്കൊരു റെയില്‍ വേ ലൈന്‍ കിട്ടിയില്ലേ” എന്ന് യാതൊരു ആത്മഭിനാവുമില്ലാതെ പറയുന്നവരെ എനിക്ക് സതായിട്ടും ഓര്‍മ്മ വരുന്നു. ശ്ശെ!

സു | Su said...

ഞാന്‍, തീരുമാനിച്ചു കഴിഞ്ഞു. വീണ്ടും, യാഹൂ പറഞ്ഞ അഡ്രസ്സില്‍ത്തന്നെ മെയില്‍ അയച്ചിട്ടുണ്ട്. അവരുടെ അടുത്ത മറുപടി വരട്ടെ. എന്നിട്ടേ അടുത്ത നടപടി തീരുമാനിക്കാന്‍ പറ്റൂ.

പിന്നെ, ഈ കേസ് കഴിഞ്ഞാല്‍, ഞാന്‍ വ്യക്തിഹത്യക്കാണ് കേസ് കൊടുക്കാന്‍ പോകുന്നത്. അതുകൊണ്ട് അതു നടത്തുന്നവര്‍, അറിഞ്ഞിരിക്കുക, ചില കാര്യങ്ങള്‍.

വ്യക്തിഹത്യ നേരിട്ടായാലും, ഇന്റര്‍നെറ്റില്‍ ആയാലും വ്യക്തിഹത്യ തന്നെ ആണ്.

കേസ് കൊടുത്താല്‍, നിങ്ങളുടെ കമ്പ്യൂട്ടര്‍ വെച്ചിരിക്കുന്നത് എവിടെ ആണെന്ന് കണ്ടുപിടിക്കാന്‍
ഇക്കാലത്ത് ഒരു വിഷമവും ഇല്ല.

സൈബര്‍ സെല്‍ ഒക്കെ ഇപ്പോ, നല്ല ഉഷാറിലാണ്.

കേസു വരുമ്പോള്‍, എന്റെ കൈ കൊണ്ട് അറിയാതെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു, അറിയാതെ തെറി ടൈപ്പ് ചെയ്തു, അറിയാതെ കമന്റ് ക്ലിക്ക് ചെയ്തു, എന്നൊക്കെ പറഞ്ഞാല്‍, അറിഞ്ഞുംകൊണ്ട് കേസ് എടുക്കും ബന്ധപ്പെട്ടവര്‍.

അതുകൊണ്ട്, മര്യാദ ആണെങ്കില്‍ മര്യാദ.

സു വീട്ടമ്മ മാത്രമാണ്. നിസ്സഹായയും, വിഡ്ഡിയും, അല്ല എന്ന് എല്ലാവരും ഓര്‍ക്കുക.


ഇത്രയും പേരുടെ പിന്തുണ ഉണ്ടാകുമ്പോള്‍, ഞാന്‍ എങ്ങനെ നിസ്സഹായ ആവും?

പിന്നെ വ്യക്തിഹത്യ നടത്താന്‍ വരുന്നവര്‍ ഒന്നുകൂടെ ഓര്‍ക്കുക. നിങ്ങളുടെ സമയം വെറുതെ പാഴാവും. എനിക്ക് യാതൊരു വിഷമവും അതുകൊണ്ട് വരില്ല എന്ന് ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. നിങ്ങള്‍ കുടുങ്ങുകയും ചെയ്യും.


qw_er_ty

കണ്ണൂസ്‌ said...

യാഹൂ! വുമായി നേരിട്ട്‌ ഒരു കേസ്‌ നടത്തുന്ന നൂലാമാലകളില്‍ കയറാതെ വെബ്‌ദുനിയക്ക്‌ ഈ സംഭവത്തിലുള്ള ഉത്തരവാദിത്തം അനൌദ്യോഗികമായി അംഗീകരിച്ച്‌, അവരില്‍ നിന്ന് സു ഉദ്ദേശിക്കുന്ന രീതിയിലുള്ള നഷ്ടപരിഹാരം - തീര്‍ച്ചയായും കോടതിക്ക്‌ വെളിയില്‍ - ഈടാക്കുക എന്നാണ്‌ ജിത്ത്‌ ഉദ്ദേശിച്ചത്‌ എന്നാണ്‌ എനിക്ക്‌ മനസ്സിലായത്‌. വിശാലന്‍ അല്‍പ്പം വികാരഭരിതനായി പറഞ്ഞതും അതേ കാര്യം തന്നെ. അതിന്‌, അവരുടെ ആത്‌മാര്‍ത്ഥതയെ സംശയിക്കുന്ന രീതിയിലുള്ള ചില കമന്റുകള്‍ കണ്ടത്‌ നിരാശപ്പെടുത്തി. സന്തോഷും, കരീം മാഷും, സപ്തനും ഇതേ കാര്യം തന്നെയാണ്‌ പറയുന്നത്‌ എന്നു കൂടി ഓര്‍ക്കുക.

എന്താണ്‌ ചെയ്യേണ്ടത്‌ എന്നത്‌ സു-വിന്റെ മാത്രം തീരുമാനമായിരിക്കട്ടെ. അതിന്‌ ധാര്‍മികവും, നമ്മളാല്‍ കഴിയുന്ന മറ്റു രീതിയിലുമുള്ള പിന്തുണ കൊടുക്കാം നമുക്ക്‌. അഭിപ്രായം പറഞ്ഞ പലര്‍ക്കും യാഹൂ! വിനെ കോടതിയില്‍ കയറ്റണം എന്ന് നിര്‍ബന്ധമുള്ള പോലെ തോന്നി.

കണ്ണൂസ്‌ said...

ആ ഓ.കെ. സു-വിന്റെ തീരുമാനം മോളില്‍ കണ്ടു. അപ്പോള്‍ എന്റെ അഭിപ്രായത്തിന്റെ രണ്ടാം ഖണ്ഡിക പിന്‍വലിച്ചിരിക്കുന്നു. മായ്‌ക്കുന്നില്ല.

Inji Pennu said...

സൂവേച്ചി, ആ രേണു ചേച്ചീന്റെ ബ്ലോഗില്‍ സാധിക്കുമെങ്കില്‍ സൂവേച്ചിക്ക് പത്രത്തില്‍ കൊടുക്കുന്നതില്‍ വിരോധമില്ലെങ്കില്‍ ഒന്ന് റിപ്ലൈ വെക്കുമൊ? വിരോധമില്ലെങ്കില്‍ മാത്രം!

qw_er_ty

സു | Su said...

പത്രത്തില്‍ കൊടുക്കാം ഇഞ്ചീ. :) ഒന്നുംകൂടെ ആലോചിക്കട്ടെ.

വികാരഭരിതനായിട്ട്, നില്‍ക്കേണ്ടത്, ഒരു ബ്ലോഗ്ഗര്‍ എന്ന നിലയ്ക്ക് എന്റെ കൂടെ ആയിരുന്നു. വികാരഭരിതനായിട്ട്, കള്ളന്മാര്‍ക്ക് കഞ്ഞിവെക്കാന്‍ പോയാല്‍, അതില്‍ വെള്ളം കയറും. ;)

qw_er_ty

ചില നേരത്ത്.. said...

സൂചേച്ചി,
സംഭവിച്ച അനിഷ്ടകരമായ കാര്യത്തിനെതിരെ ഇത്രയധികം പേര്‍ (ഈ കമന്റോടെ ഞാനും)പിന്തുണക്കുമ്പോള്‍, ഉചിതമായ തീരുമാനം കൊണ്ട് സൂ ചേച്ചി പിന്തുണച്ചവര്‍ക്ക് നന്ദി പറയണമെന്ന് ആഗ്രഹിക്കുന്നു.
വെബ്ദുനിയക്കാര്‍ക്ക് സംഭവിച്ച തെറ്റാണെന്നതില്‍ അവര്‍ ഖേദിക്കുന്നുവെന്നറിയിക്കുന്നുവെങ്കില്‍ അവരോട് വേണ്ട രീതിയില്‍ ക്ഷമിക്കൂ. ഒരപേക്ഷയാണ്. കോപ്പി റൈറ്റ് നൂലാമാലകളെ കുറിച്ച് മറന്ന്, ഭാഷാസ്നേഹത്തെ മുന്‍‌നിര്‍ത്തി തീരുമാനം എടുക്കുമെന്ന് പ്രത്യാശിക്കുന്നു.
സസ്നേഹം
ഇബ്രു

മനോജ് കുമാർ വട്ടക്കാട്ട് said...

വെബ്ദുനിയ ഇനിയും എന്താണ്‌ ഒന്നും മിണ്ടാതിരിക്കുന്നത്‌?

ഇത്‌ മറുപടി പറയാനുള്ള അവരുടെ ഉത്തരവാദിത്വത്തിന്റെ ലംഘനം മാത്രമല്ല, ബൂലോഗത്തെ മൊത്തം അപമാനപ്പെടുത്തല്‍ കൂടിയാണ്‌.

അതിന്‌ തയാറാവാത്തവരെക്കുറിച്ച്‌ നാമെന്തിന്‌ വികാരഭരിതരാവണം?

കണ്ണൂസ്‌ said...

സു, പുഴ.കോം പ്രശ്നം പോലെയല്ലല്ലോ ഇത്‌. ഇവിടെ അഭിപ്രായം പറഞ്ഞതില്‍, ഊരും പേരും ഇല്ലാത്ത ചിലര്‍ ഒഴിച്ച്‌ ബാക്കി എല്ലാവരും സു-വിന്റെ കൂടെയാണല്ലോ. പ്രശ്നപരിഹാരത്തിന്‌ സു-വിന്‌ സ്വീകാര്യമായേക്കാവുന്ന ചില വഴികള്‍ ചിലര്‍ നിര്‍ദ്ദേശിക്കുന്നു, മറ്റു ചിലര്‍ അതിലുള്ള ഗുണങ്ങളും ദോഷങ്ങളും ചര്‍ച്ച ചെയ്യുന്നു. സു-വിന്‌ സ്വീകാര്യമായി തോന്നുകയാണെങ്കില്‍ അത്‌ അംഗീകരിക്കാം, അല്ലെങ്കില്‍ തള്ളിക്കളയാം. അഞ്ചാറു പേര്‍ പറഞ്ഞ അഭിപ്രായത്തിന്‌ വിശാലനെതിരെ മാത്രം ചില പരാമര്‍ശങ്ങള്‍ കണ്ടപ്പോള്‍ എനിക്ക്‌ വിഷമം തോന്നി, അതിവിടെ പറഞ്ഞു എന്നു മാത്രം.

'സെന്റിമെന്റല്‍ ദൂതന്റെ' മുഖച്ഛായ എനിക്കും വന്നു കഴിഞ്ഞു എന്ന് തോന്നുന്നത്‌ കൊണ്ട്‌ ഞാന്‍ ഇവിടെ നിര്‍ത്തുന്നു. :-).

qw_er_ty

Unknown said...

സൂ,
മാദ്ധ്യമരംഗത്തെ ഏത് അന്താരാഷ്ട്ര കുത്തകയായാലും ഇനിയൊരിക്കലും ഇത്തരമൊരു കള്ളത്തരം ആവര്‍ത്തിക്കാത്ത തരത്തില്‍ കൊമ്പുകുത്തിക്കാനുള്ള ബൂലോക കൂട്ടായ്മയുടെ പ്രവര്‍ത്തനത്തില്‍ ഞാനാത്മാര്‍ത്ഥമായും അഭിമാനം കൊള്ളുന്നു.എനിക്കും അതിലൊരു കണ്ണിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.

അചഞ്ചലചിത്തയായി മുന്നോട്ട് പോവുക, ഒരു പ്രലോഭനങ്ങള്‍ക്കും വശംവദയാവാതെ, ഈ ധര്‍മ്മയുദ്ധത്തില്‍ സത്യത്തിന്റെ വിജയം അനിവാര്യമാണ്.
അതു സംഭവിക്കുകതന്നെ ചെയ്യുമെന്നു ഞാനും വിശ്വസിക്കുന്നു.സംഭവിച്ചേ തീരൂ.

Visala Manaskan said...

:)

പ്രിയ സൂവേ, ഇഞ്ചിയേ..

മറുപടികള്‍ വായിച്ചു. കറു കറക്റ്റ് കാര്യങ്ങളാണ് നിങ്ങള്‍ പറഞ്ഞിട്ടുള്ളത്. ഇഞ്ചിക്ക് ഇത്രേം വിവരം ഉണ്ടെന്ന് ഞാന്‍ വിചാരിച്ചില്ല :) (തെറ്റിദ്ധരിക്കല്ലേ.. ആങ്ങള..പെങ്ങള്‍) എന്തായാലും എത്രയും പെട്ടെന്ന് തന്നെ പ്രശ്നങ്ങള്‍ എങ്ങിനാണെണെന്ന് വച്ചാല്‍ ഒത്തുതീരട്ടേ..!

:) പിന്നെ സൂവേ... എന്നോട് ദേഷ്യം തോന്നരുത്. എനിക്ക് കൊടകര പുരാണം ആരെങ്കിലും കോപ്പി ചെയ്താല്‍ സത്യായിട്ടും ഒരു വിരോധവുമില്ല. അത് പരിശുദ്ധാത്മാവാവാനോ, വാഴ്ത്തപ്പെടാനോ എന്റെ പേരില്‍ പെരുന്നാള് ഉണ്ടാവാനോ പറയുന്നതല്ല...

എത്ര ആലോചിച്ചിട്ടും എനിക്ക് വിരോധം തോന്നണില്ല..ഞാനെന്താ ചെയ്യാ??

Siju | സിജു said...

കരിങ്കാലി നല്ല പേര്, നല്ല ഫോട്ടോയും :-)

Inji Pennu said...

വിശാലേട്ടാ,
hahaha..
എനിക്കത് ഇഷ്ടപ്പെട്ടു. വെവരം ഒക്കെ ലോക്കറില്‍ ഒളിപ്പിച്ചു വെച്ചിരിക്കാ :-)

ഇടിവാള്‍ said...

ആദ്യം ഈ വാര്‍ത്ത കേട്ടപ്പോള്‍ പ്രതിഷേധിച്ചിരുന്നു. മോഷനം തടയാനായി എന്റെ ബ്ലോഗില്‍ കൂടോത്രവ്വും ചെയ്തു..

ശ്രീജിത്തിന്റെ കമന്റുകളും അതിനു ശേഷമുള്ളവയും വായിച്ച് എന്തോചെറുതായി വിഷമം തോന്നി.

ഇതു സത്യമാണെങ്കില്‍, ഈയൊരു പ്രശ്നം ആരുടേയും ജീവിതമാര്‍ഗത്തെ വഴിമുട്ടിക്കുന്ന ഒന്നായിത്തീരരുതേ എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

കഷ്ടപ്പാടും ബുദ്ധിമുട്ടും കണ്ടും അറിഞ്ഞുമൊക്കെ വളര്‍ന്നതിനാല്‍, മറ്റുള്ളവരുടെ ബൂദ്ധിമുട്ടുകള്‍ കാണുന്നത് വിഷമമുള്ള കാര്യമാണെനിക്ക്..

കേസും കോമ്പന്‍ഷനുമായി സൂ മൂന്നോട്ടു പോകാന്‍ തീരുമാനിച്ച സ്ഥിതിക്ക് ആശംസകള്‍!

യാഹൂ‍/വെബ് ദുനിയ ചെയ്യ്തത് ശരിയായില്ല എന്ന് പറഞ്ഞുകൊണ്ടു തന്നെ , മാനുഷിക പരിഗണനകള്‍ മൂലം ഞാനീ വിവാദത്തില്‍ നിന്നും പിന്മാറുന്നു..

സു | Su said...

ഇടിവാള്‍ :) നന്ദി. ഇനി ഇങ്ങനെ എന്തെങ്കിലും കാര്യം ഇടിവാളിന് ഉണ്ടാവുമ്പോള്‍ (ഉണ്ടാവാതിരിക്കട്ടെ എന്നേ ഞാന്‍ ആഗ്രഹിക്കൂ),
അഭിപ്രായത്തിനായി ഈ കമന്റ് സൂക്ഷിച്ചുവെക്കും. ഇതുവരെ തന്ന സപ്പോര്‍ട്ടിന് ഒരിക്കല്‍ക്കൂടെ നന്ദി.

qw_er_ty

Sreejith K. said...

ഒന്നുംകൂടി ഇവിടെ വരേണ്ടി വരുമെന്ന് കരുതിയതല്ല. നിങ്ങള്‍ നിര്‍ബന്ധിക്കുമ്പോള്‍ വരാതിരിക്കുന്നതെങ്ങിനെ. ചില അഭിപ്രായങ്ങള്‍ അക്കമിട്ട് പറഞ്ഞോട്ടെ.

1) എനിക്കും ബെന്നിക്കും മറ്റെല്ലാവര്‍ക്കും ഉള്ളത് പോലെ തന്നെ, ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചതില്‍ വിഷമവും അമര്‍ഷവും ഉണ്ട് എന്ന് ഞാന്‍ പറഞ്ഞിരുന്നു. അതില്‍ മാറ്റമില്ല. വെബ്‌ദുനിയ ആയാലും യാഹൂ ആയാലും കാണിച്ചത് പോക്രിത്തരമായിപ്പോയി എന്ന എന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നു. അത് തെറ്റാണ് എന്നത് തന്നെ പറഞ്ഞുകൊണ്ടിരിക്കാതെ ഇനി എന്ത് എന്നാലോചിക്കാനാണ് ഞാന്‍ ആ കമന്റ് കൊണ്ടുദ്ദേശിച്ചത്

2) സൂ, യാഹൂവില്‍ നിന്ന് ഒരു മറുപടി കാത്തിരിക്കുകയാണെന്ന് മനസ്സിലാ‍ക്കുന്നു. വേദനയോടെ തന്നെ പറയട്ടെ, സൂ വിന് ഒരു മറുപടി കിട്ടിയാല്‍ അത് ഭാഗ്യം എന്ന് കരുതിയാല്‍ മതി. സൂ വിന്റെ പാചകക്കുറിപ്പുകള്‍ യാഹൂ തന്റെ വെബ്‌സൈറ്റില്‍ നിന്ന് മാറ്റിയതോടു കൂടി യാഹൂവിന്റെ ഉത്തരവാദിത്വം കഴിഞ്ഞു. ഇനി അവര്‍ മറുപടി അയച്ചില്ലെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. മറുപടി അയക്കുന്നത് അവരുടെ മര്യാദ. അതവര്‍ ചെയ്യണമെന്ന് പ്രാര്‍ത്ഥിക്കാം.

3) ക്രിയേറ്റീവ് കോമ്മണ്‍ ലൈസന്‍സ് എന്നൊക്കെയുള്ള നോട്ടീസ് ബ്ലോഗിന്റെ ചുവട്ടില്‍ കൊണ്ടിട്ടാല്‍ അത് കോപ്പിറൈറ്റിനുള്ള ആധികാരിക രേഖയല്ല. അറിവില്ലാത്തവര്‍ ദയവായി മനസ്സിലാക്കുക, ഇന്ത്യയില്‍ അത് കോപ്പിറൈറ്റിനുള്ള മാനദണ്ഡമായി ഒരു കോടതിയും സ്വീകരിക്കില്ല. കേസും വക്കാണത്തിനും പോയി യാഹൂവിനെ തോല്‍പ്പിക്കാമെന്നുള്ള മൂഡസ്വര്‍ഗ്ഗം കാണാതിരിക്കൂ. ദൈവം തമ്പുരാന്റെ കോടതിയിലല്ലാതെ അവരെ മുട്ടുകുത്തിക്കാന്‍ നമുക്ക് കഴിയില്ല.

4) യാഹുവോ, വെബ്‌ദുനിയയോ പെട്ടെന്ന് മറ്റൊരു സൈറ്റ് തട്ടിക്കൂട്ടി അതില്‍ സൂവിന്റെ പാചകക്കുറിപ്പുകള്‍ സൂ പോസ്റ്റ് ചെയ്ത തീയതിക്ക് മുന്‍പ് ഇട്ടതായി ഡേറ്റ് സെറ്റ് ചെയ്താല്‍ ഇപ്പറഞ്ഞ കേസ് നേരെ തിരിഞ്ഞ് വന്ന് സൂവിനെ കൊത്തും. (ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്ന് വികാരത്തിന്റെ പുറത്ത് ചോദിക്കുന്നവരോട് ഞാന്‍ മറുപടി പറയാന്‍ ബാധ്യസ്ഥനല്ല, മറിച്ച് അതിന്റെ സാങ്കേതിക വിവരങ്ങളാണ് വേണ്ടതെങ്കില്‍ ഞാന്‍ മെയില്‍ അയക്കാന്‍ തയ്യാറാണ്.) ഇത് ചെയ്യാന്‍ യാഹൂവോ വെബ്‌ദുനിയയോ വേണമെന്നില്ല. വെബ്‌ദുനിയ കാശു തന്നെഴുതിക്കുന്ന ഞാന്‍ മാത്രം മതി. സംശയമുള്ളവര്‍ ഒരു ഡൊമൈന്‍ നാമവും ഒരു 10 എം.ബി സെര്‍വര്‍ സ്പേസും തന്നു എന്നെ പരീക്ഷിക്കുക.

5) വെബ്‌ദുനിയയിലെ‍ സൂ വിന്റെ കണ്ടന്റ് മോഷ്ടിച്ച ജോലിക്കാര്‍ വിചാരിച്ചാല്‍ സൂ വിന്റെ ബ്ലോഗ് പൂട്ടിക്കാനാകും. സംശയമുണ്ടോ. ഓരോരുത്തരും പത്തിരുപത് ഐഡി ഉണ്ടാക്കി, അവരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് നിരന്നിരുന്ന് നൂറോ ഇരുന്നൂറോ തവണ ഈ ബ്ലോഗ് ഫ്ലാഗ് ചെയ്താല്‍ മതി അതിന്.

6) മേല്‍പ്പറഞ്ഞ (4) ഉം (5) ഉം എളുപ്പം മനസ്സിലാകുന്ന തരത്തിലുള്ള ഉദാഹരണം പറഞ്ഞതാണ്. കണ്ടന്റ് ബോംബിങ്ങ്, സ്പൂഫിങ്ങ് തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ പറയുന്നതില്‍ അര്‍ത്ഥമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

അതുകൊണ്ട് യാഹൂ എന്ന ഭീമനെ മുട്ടുകുത്തിക്കാം എന്ന മോഹം ഉപേക്ഷിക്കൂ എല്ലാവരും. അവനവന്റെ ശക്തി ശരിയായി മനസ്സിലാക്കുന്നിടത്താണ് നമ്മുടെ വിജയം എന്നാരോ പറഞ്ഞിട്ടുണ്ട് പണ്ട്. അതാദ്യം മനസ്സിലാക്കണം ദയവായി. ഓസിനു കിട്ടുന്ന ബ്ലോഗര്‍ എന്ന സൈറ്റില്‍ പോയി റജിസ്റ്റര്‍ ചെയ്ത്, പബ്ലിക്ക് ഫീഡും കൊടുത്ത് ആര്‍ക്കും വായിക്കാനും കോപ്പി ചെയ്യാനും പറ്റുന്ന തരത്തില്‍ കണ്ടന്റ് എഴുതുന്ന നമ്മളെവിടെക്കിടക്കുന്നു ബഹുരാഷ്ട്ര ഭീമന്മാരായ യാഹു എവിടെക്കിടക്കുന്നു. പ്രതിഷേധക്കാരുടെ ആവേശവും വീറും ഒക്കെ കാണുമ്പോള്‍ പാണ്ടി ലോറി കണ്ട് നെഞ്ചും വിരിച്ച് നില്‍ക്കുന്ന തവളയെയാണ് എനിക്കോര്‍മ്മ വരുന്നത്. ഒരു മയത്തിലൊക്കെ ആത്മവിശ്വാസം കൊള്ള് സുഹൃത്തുക്കളേ.

സൂ വിന് നഷ്ടപരിഹാരം കിട്ടണമെന്നും ഇനി ആരും ഇത് ആവര്‍ത്തിക്കരുതെന്നും ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. പക്ഷെ അതിനുള്ള ഒരേ ഒരു പോംവഴി വെബ്‌ദുനിയ മാത്രമാണ്, യാഹു അല്ല. വെബ്‌ദുനിയ ഇനി ഒരു കോമ്പ്രമൈസിനായി സൂ വിനെ വിളിക്കുകയാണെങ്കില്‍ യാഹൂ ആദ്യം വിളിക്കട്ടെ എന്ന് പറയാതെ അവരോട് സംസാരിക്കുന്നതാണ് ബുദ്ധി. സംശയമുണ്ടെങ്കില്‍ യാഹൂ ബാംഗ്ലൂരിലേയോ വെബ്‌ദുനിയയിലേയോ അല്ലെങ്കില്‍ ഇത്തരം ബിസിനസ്സ് സംരംഭങ്ങളില്‍ ജോലി ചെയ്യുന്ന മറ്റുള്ളവരേയോ ബന്ധപ്പെട്ട് അഭിപ്രായം ആരായുക. ഞാനത് ചെയ്തിട്ടാണ് ഈ പറയുന്നത്. ഒരാവേശത്തിന്റെ പുറത്ത് യാഹൂവിനെ കേറി മൂക്കില്‍ വലിച്ച് കയറ്റിക്കളയും എന്ന് പറയാന്‍ എന്തോ എനിക്ക് കഴിയുന്നില്ല സൂ, ആ പ്രായം ഒക്കെ എന്റെ കഴിഞ്ഞു. ക്ഷമിക്കുക.

ആനക്കൂടന്‍ said...

പകര്‍പ്പവകാശം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തെറ്റു തന്നെയാണ് സംശയമില്ല. ഇവിടെ കോര്‍പറേറ്റ് യാഹൂ കട്ടതാ‍ണ് പശ്നം.

ബെന്നി ഇട്ട ഒരു പോസ്റ്റില്‍ നിന്നാണ് തുടക്കം എന്നു തോന്നുന്നു. ആരോ എന്തോ വിളിച്ചു പറഞ്ഞ ഉടന്‍ തന്നെ കൊല്ലവനെ, വെട്ടവനെ, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഇവന്‍ കേരളത്തെ അറബിക്കടലില്‍ ഇതാ മുക്കി താഴ്ത്താന്‍ പോകുന്നു എന്ന രീതിയില്‍ ചിലര്‍ ഓടിപ്പായുകയായിരുന്നു. ചിലര്‍ ഡിസ്കഷന്‍ ഫോറം ഉണ്ടാക്കാന്‍ ഓടി. ചിലര്‍ ഈ കരിങ്കള്ളനെ തുരത്തൂ എന്ന് വിളിച്ചു കൂവി. ചിലര്‍ മുദ്രാവാക്യങ്ങള്‍ ഉണ്ടാക്കി നീട്ടിപ്പാടി

സംഭവത്തെക്കുറിച്ച് ചെറിയൊരു അന്വേഷണം പോലും നടത്താതെ മലയാളി വഹിച്ചു വരുന്ന ജീനിന്‍റെ പാരമ്പര്യം പലരും കാണിച്ചു. നല്ലത്. എന്തായാലും, ചര്‍ച്ച ഇംഗ്ലീഷിലും മലയാ‍ളത്തിലും പൊടിപൊടിച്ചു. എങ്ങനെ ഇത് സംഭവിച്ചു എന്ന ചോദ്യം ഒരാളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

യുക്തിബോധമുള്ള ഒരാള്‍ക്ക് ബെന്നിക്ക് യാഹുവുമായി ബന്ധം ഉണ്ട് എന്ന് മനസിലാക്കാവുന്നതാണ്. ഇത് മനസിലാക്കാന്‍ ഇഞ്ചിക്ക് കഴിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. എന്താണീ കേള്‍ക്കുന്നത് എന്ന ഒരു ചോദ്യവും അഭിപ്രായവും ആദ്യം ഇഞ്ചി ബെന്നിയുടെ ബ്ലോഗില്‍ വയ്ക്കണമായിരുന്നു. കാരണം അദ്ദേഹം ഉള്ളടക്കത്തെ കുറിച്ചും മൊത്തത്തിലും അഭിപ്രായം ആരാഞ്ഞിരുന്നു. ചില അഭിപ്രായങ്ങള്‍ ഇഞ്ചി പറയുകയും ചെയ്തു.

എന്നാല്‍ എന്‍റെ സ്വന്തം നാട്ടുകാരി ലിങ്ക് തപ്പിയെടുക്കുവാനും പലതും അപക്വമായ മനസോടെ പറയാനുമാണ് മുതിര്‍ന്നത്. ഇഞ്ചിയുടെ മുഴുവന്‍ അഭിപ്രായങ്ങളും ഞാന്‍ വായിച്ചു. കോര്‍പറേറ്റ് യാഹുവിനെതിരായ പ്രതിഷേധമാണത്.

ചരിത്രത്തിലെ ആദ്യത്തെ മോഷണ സംഭവം എന്ന രീതിയിലായിരുന്നു ഇവിടെ അവതരണം. പല ക്ലാസിക്കല്‍ കൃതികള്‍ക്കും രചയിതാക്കളായി ഒന്നോ രണ്ടോ പേരുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അവ സംബന്ധിച്ച് പല കഥകളും നിലവിലുണ്ട്. വലിയ വലിയ സാഹിത്യ ചോരണം എക്കാലവും ഇവിടെ ആരോപിക്കപ്പെട്ടിട്ടുണ്ട്. ചില ഡപ്പാന്‍ കൂത്തുകള്‍ കൊണ്ട് ആരെങ്കിലും എന്തെങ്കിലും പഠിച്ചതായി ചരിത്രമില്ല. ഇപ്പോള്‍ ചിലരെ ചിലത് പഠിപ്പിക്കാനാണ് എന്ന് പറഞ്ഞാല്‍ മനസിലായില്ല.

സംഭവം യാഹുവിന്‍റെ ആണെങ്കിലും മലയാളി തന്നെ ആയിരിക്കണമല്ലോ ഇത് ഉണ്ടാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. നിങ്ങള്‍ നിങ്ങളുടേതെന്നും ഞങ്ങള്‍ ഞങ്ങളുടേതെന്നും പറയുന്ന ഒരഭിപ്രായം യാഹുവിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിയുന്നത്. തെറ്റു മനസിലാക്കി അത് നീക്കാന്‍ അവര്‍ തയാറാവുകയും ചെയ്തു. അതു തന്നെയായിരുന്നു സൂവിന് വേണ്ടിയിരുന്നത് എന്ന് അവര്‍ ഇട്ടിരിക്കുന്ന പോസ്റ്റില്‍ നിന്ന് വ്യക്തമാണ്. ഉള്ളടക്കങ്ങള്‍ നീക്കിയതിന് പിന്നാലെ പറ്റിയതെറ്റിന് പരിഹാരം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാവുകയും ചെയ്തു.

ഇക്കാര്യത്തില്‍ ബൂലോകത്തിന് മുഴുവന്‍ പ്രയോജനം ചെയ്യുന്ന രീതിയില്‍ ഒരു പാക്കേജ് രൂപം കൊള്ളുകയും ചെയ്തു എന്നാണ് എന്‍റെ അറിവ്.

എന്നാല്‍ യാഹൂവിന്‍റെ മാപ്പപേക്ഷ വേണമെന്ന നിലപാടില്‍ സൂ ഉറച്ചു നിന്നു. 500 ഡോളര്‍ മുതല്‍ കിട്ടുമെന്ന്, വിടരുത്, ലക്ഷം ലക്ഷം പിന്നാലെ എന്നീ മുദ്രാവാക്യങ്ങളുമായി ചിലര്‍ പിന്നാലെ ഉണ്ടായിരുന്നു. ഇത് ബോധ്യപ്പെടുത്താന്‍ അത്യാവശ്യം ലിങ്കുകള്‍ ഇടുകയും ചെയ്തു. ഇത് സൂവിനെ സ്വാധീനിച്ചോ. എനിക്കറിയില്ല. അത്യാവശ്യം ഇക്കാര്യത്തില്‍ ബെന്നിയോടെങ്കില്‍ സംസാരിക്കാമായിരുന്നു സൂവിന് എന്നാണ് എന്‍റെ അഭിപ്രായം.
വ്യവഹാരങ്ങള്‍ എല്ലാം ആരംഭിക്കുന്നത് മനസില്‍ നിന്നാണ്. സ്വത്ത് ഭാഗം വച്ചപ്പോള്‍ എനിക്ക് കിട്ടേണ്ടിയിരുന്ന ഒരു കരിങ്കല്ല് മറ്റവന് കിട്ടി എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കി വക്കീലിന്‍റെ വാക്കും കേട്ട് കോടതിയിലേക്കോടുന്ന നാടാണിത്. അഞ്ചു രൂപക്ക് വേണ്ടി സുഹൃത്തിനെ കുത്തിക്കൊല്ലുന്നവരും ഇവിടെയുണ്ട്.

തികച്ചും ശൈശവാവസ്ഥയില്‍ ആയിരുന്ന, ആ രീതിയില്‍ രംഗ പ്രവേശം ചെയ്ത ഒരു പോര്‍ട്ടലിനെ കോര്‍പറേറ്റ് വിരോധ വികാരത്തിന്‍റെ പുറത്ത് മൂരാച്ചി എന്ന് വിളിച്ചതിനെ ഞാന്‍ അനുകൂലിക്കുന്നില്ല.

ഉദയനാണ് താരം എന്ന സിനിമയില്‍ കഷ്ടപ്പെട്ട് എഴുതിയ സ്വന്തം തിരക്കഥ മോഷ്ടിക്കപ്പെടുകയും അത് പിന്നീട് മറ്റൊരാളുടെ പേരില്‍ വാരികയില്‍ വായിക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന നായക കഥാപാത്രമുണ്ട്. ഞാന്‍ ഈ രംഗത്ത് നില്‍ക്കുന്ന ആളാണ്. കുറേ പേരുടെ പലതും നഷ്ടപ്പെടുത്തിയിട്ട് എനിക്ക് ഒന്നും നേടേണ്ട എന്ന് പറയുന്ന കഥാപാത്രം. ഒടുവില്‍ വിജയം അയാളുടേത് തന്നെയാണ്.

സൃഷ്ടിയുടെ അഗാധമായ പേറ്റു നോവില്‍ നിന്ന് രൂപം കൊണ്ടുവന്ന ഒരു സൃഷ്ടിയല്ല സൂവിന് നഷ്ടമായത്. സൂവിന് വിഷമം ഉണ്ടാകും, ആര്‍ക്കുമുണ്ടാകും. എന്ത് നിലപാട് സ്വീകരിക്കണമെന്നത് സ്വയം ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. അത് ഒരു മതില്‍ കെട്ടിനുള്ളില്‍ നിന്നുകൊണ്ടാവരുത്. ആരുടെയെങ്കിലും ഉപദേശം കേട്ടുകൊണ്ടും ആവരുത്.

കാട്ടാളന്‍ said...

voസൂ, കഥ ഇതുവരെ കേട്ടതില്‍ നിന്നും യാഹൂവിന്റെയോ, ദുനിയാവിന്റെയോ ഭാഗത്തുനിന്നും ഉത്തരവാദപ്പെട്ട രീതിയില്‍, ഈമോഷണത്തിന്റെ പിതൃത്വം പരസ്യമായി ഏറ്റെടുക്കാന്‍ തക്ക കെല്പുള്ളവരാരും ഇതുവരെ മുന്നോട്ട് വന്നിട്ടില്ലെന്ന് തോന്നുന്നു. ഇനി നമുക്ക് ഡി.എന്‍.ഏ റ്റെസ്റ്റുകൂടി ഒന്നു പരീക്ഷിക്കാം എന്താ? മലയാളത്തിലെ സുപ്രധാന വാര്‍ത്താചാനലിനെക്കൊണ്ട് പ്രൈം ടൈം ന്യൂസ് അവറില്‍ നേരിട്ട് ഒന്നു ചോദിപ്പിച്ചാലോ? ഈ യാഹുവും ദുനിയായും ഒക്കെ എന്തെങ്കിലും നേരിട്ട് മൊഴിയുമോ എന്നൊന്നറിയാം ഈ ഡി.എന്‍.ഏ ടെസ്റ്റുകൊണ്ട്.
സൂ, ഇഞ്ചി... ഈ പാവം കാട്ടാളനും അങ്ങനെ ചില മാധ്യമ സുഹൃത്തുക്കളൊക്കെ യുണ്ട്. നിങ്ങളുടെ വ്യക്തമായ മറുപടി ഒരു കമന്റായി ഇവിടെ ഇന്ന് വൈകുന്നേരത്തിന് മുന്‍പ് പ്രതീക്ഷിക്കാമോ? സൂ, തെളിവിനായി താങ്കളുടെ ഈ പോസ്റ്റിംഗിന്റെ ലിങ്കും ഇതിലെ കണ്ടന്റും ടി.വി യില്‍ കാണിക്കുന്നതിന് എതിര്‍പ്പുണ്ടെങ്കില്‍ അതും ചേര്‍ത്ത് കമന്റിടുക.മറുപടി കാട്ടാളന് അനുകൂലമെങ്കില്‍ ഒരുകൈ ശ്രമിച്ചുനോക്കട്ടേ? സൂ , ഇഞ്ചി മറുപടി എത്രയും വേഗത്തിലായാല്‍ അത്രയും നന്ന്. ഇനിയും ദുനിയാവിനേയോ, യാഹൂവിനേറ്യോ പരസ്യ കുമ്പസാരത്തിനും കാത്തിരുന്നാല്‍ ഈ കമന്റുകള്‍ 1000 കവിഞ്ഞാലും ഇതുപോലെ ചില ദൂതന്മാര്‍ മാത്രമേ വരൂ.കാത്തിരിക്കുന്നതിലര്‍ത്ഥമില്ല. സിബു പറഞ്ഞതുപോലെ ലീഗലായി കൂടി നീങ്ങൂകയും വേണം. ഇനി സെന്റിമെന്‍സിന്റെ യൊന്നും കാര്യമില്ല.അരിയും തിന്ന് ആശാരിച്ചിയേം കടിച്ചു എന്നീട്ടും ചില നായ്കളുടെ മുറുമുറുപ്പ് ഇനിയും ബാക്കി. സൂ, ഇഞ്ചി, മറുപടി എന്തുതന്നെയായാലും കാട്ടാളന്‍ കൂട്ടിനുണ്ട്. ആരും കരുതുന്നതുപോലെ യാഹൂവിനെയോ ദുനിയാവിനേയോ കോടതികയറ്റാനുള്ള തീവ്രശ്രമമൊന്നുമല്ല, ക്ഷമയ്ക്കൊക്കെ ഒരു പരിധിയില്ലേ? ഒന്നോ രണ്ടോ തവണയെങ്ങാനും അബദ്ധം പറ്റിയതാണെങ്കില്‍ പോകട്ടേന്ന് വെക്കാമായിരുന്നു. ഇതിപ്പോള്‍ അബദ്ധങ്ങള്‍ ഒരുതുടര്‍ക്കഥയാകുമ്പോള്‍? മാത്രമല്ല സന്ധിസംഭാഷണങ്ങള്‍ക്ക് ദൂതരെ അയക്കുകയല്ലയിരുന്നു വേണ്ടിയത്,ആരെങ്കിലും മേല്പറഞ്ഞകമ്പനില്കളില്‍നിന്നും ഉത്തരവാദപ്പെട്ടവര്‍ നേരിട്ട് ഇടപെടണമായിരുന്നു. ഇവിടെ അതൊന്നും കാണാത്തസ്തിതിക്ക് നമ്മള്‍ വെറുതേയെന്തിനാ ആലോചിച്ച്,ആലോചിച്ച് തല പുണ്ണാക്കുന്നത്? അവര്‍ക്ക് പറയാനുള്ളതെന്തായാലും മീഡിയായിലൂടെ കേരളത്തിലേയും പുറത്തേയും മലയാളികള്‍ അറിയട്ടെ, മലയാളികളെ നന്നാക്കണാണല്ലോ മലയാളത്തില്‍ വെബ്സൈറ്റുമായി ചാടിയിറ്ങ്ങിയത്‌. ആസ്തിതിക്ക് ഇതും മലയാളികള്‍ മൊത്തത്തില്‍ കേട്ടെന്നുകരുതി ആകാശമൊന്നും ഇടിഞ്ഞുവീഴാന്‍ പോകുന്നില്ല. നിങ്ങളുടെ ഉത്തരം അനുകൂലമാണെങ്കിലും ഇന്നുവൈകിട്ട് അഞ്ചുമണി( അതോ കൂടുതല്‍ വേണോ!)വരെ സമയം എല്ലാവറ്ക്കും കൊടുത്തേക്കാം അല്ലേ? അതിനുമുന്‍പേ പരസ്യമായി മാപ്പ് പറയാന്‍(നഷ്ടപരിഹാരം സൂവും കക്ഷികളും ചേര്‍ന്ന് സംസാരിച്ച് പിറകേ തീരുമാനിക്കുക)തയ്യാറാകാത്ത പക്ഷം ഇത് ഇന്നു രാത്രി 9:00ന്റെ(ഇന്‍ഡ്യന്‍ സമയം)ന്യൂസ് അവറിലെ സ്കൂപ്പ് ആകുന്നതൊഴിവാക്കാം.(സൂ വിന്റെ യും ഇഞ്ചിയുടേയുംമറുപടി അനുകൂലമെന്‍കില്‍ മാത്രം. കാട്ടാളനിക്കാര്യത്തില്‍ മറ്റാരുടേയും എതിര്‍പ്പുകള്‍ക്ക് പുല്ലുവിലമാത്രം). അതിനാല്‍ മറുപടി എത്രയും വേഗത്തിലാക്കുമല്ലോ? സ്തിരമായി ഇവിടെ എന്തുനടക്കുന്നെന്ന് ഒളിഞ്ഞും തെളിന്ഞ്ഞും സാകൂതം വീക്ഷിക്കുന്ന ചാരന്മാര്‍ പോയി പറഞ്ഞേരെ നിങ്ങളുടെ സുഹൃത്തുക്കളോട് പുലിവാലുപിടിക്കാം എന്നാലും അതെടുത്ത് കടിക്കരുതെന്ന്.ഇത് എല്ലാവറ്ക്കും മനസ്സിലായെന്നു കരുതുന്നു. അല്പം കിരാത മായിപ്പോയെന്ന് ആര്‍ക്കെങ്കിലും തോന്നിയോ? സരമില്ല കാട്ടാളനല്ലേ കുറച്ചൊക്കെ കിരാതനടപടികള്‍ ആകാം. ജന്മവാസന ഒരുത്തനും അങ്ങനെ മറക്കനാകില്ലല്ലോ? എത്ര മാന്യത ചമയുന്ന ബ്ലോഗെഴുത്തുകാരനായാലും ശരി.

സു | Su said...

ശ്രീജിത്ത് എന്നെ പേടിപ്പിക്കുകയാണോ? ഞാന്‍ ഇവിടെ എഴുതിയിട്ട ഡേറ്റ് ഉണ്ട്. ബ്ലോഗ്ഗറില്‍ എന്റെ പോസ്റ്റ് പബ്ലിഷ് ആയ ഡേറ്റ്. എവിടെ ആയാലും, മുന്‍‌കൂട്ടി ഡേറ്റ് ഇട്ടാല്‍, തിരിച്ചറിയാന്‍ ഉള്ള വകുപ്പൊക്കെ ഉണ്ട് ശ്രീജിത്തേ. ഇനി അങ്ങനെ ആരെങ്കിലും ചെയ്താലും, ഇത് ഇവിടെ പ്രശ്നം വന്നതുകൊണ്ടാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ദൂതന്മാര്‍ ആയി വരുമ്പോള്‍, സംയമനം പാലിക്കാന്‍ പഠിക്കൂ, ആദ്യം. ഭീഷണി ഒന്നും ഇവിടെ ചെലവാകില്ല. കോപ്പിറൈറ്റ് എന്ന് വെറുതെ ഒട്ടിച്ചുവെച്ചതല്ല. ഉടമയുടെ അനുവാദം ഇല്ലാതെ, ഇത്, വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല എന്ന് വ്യക്തമായി അതില്‍ ഉണ്ട്.

ബ്ലോഗ് ഫ്ലാഗ് ചെയ്യുന്ന കാര്യം. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? ഫ്ലാഗ് ചെയ്യുന്നവരുടെ കൃത്യമായ വിവരങ്ങള്‍, ബ്ലോഗ്സ്പോട്ടിനു കിട്ടും. എന്റെ ബ്ലോഗ് പൂട്ടിച്ചാല്‍ ഞാന്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍, അവര്‍ അത് തന്നേ മതിയാവൂ. ഇവിടെ രാജ്യദ്രോഹമോ, മറ്റ് തെറ്റുകളോ നടക്കുന്നില്ല. വെറും പാചകക്കുറിപ്പ് ബ്ലോഗ് ആണ്.

ഇനി പൂട്ടിച്ചാല്‍, എനിക്ക് ശ്രീജിത്തിന്റെ ഈ ഒരൊറ്റ കമന്റ് മതി, പത്രക്കാര്‍ക്ക് അയച്ചുകൊടുക്കാന്‍. പൂട്ടിച്ചവരുടെ ചെയ്തികള്‍ വെണ്ടക്ക അക്ഷരത്തില്‍ വരും. കാണണോ?

കുറ്റം ചെയ്തതും പോര, ഭീഷണിപ്പെടുത്തുന്നോ? നടക്കില്ല അതൊന്നും ഇവിടെ.

(ഇത്രയും കാര്യങ്ങള്‍ എന്റെ സ്വന്തം അറിവില്‍. ബാക്കിയൊക്കെ ആരോടെങ്കിലും ചോദിച്ചിട്ട് വെക്കാം കേട്ടോ)

Inji Pennu said...

പ്രിയ ആനക്കൂടന്‍ മാഷേ,

താങ്കളുടെ ശുദ്ധ വ്യക്തിഹത്യമായ ആരോപണങ്ങള്‍ക്ക് എനിക്ക് മറുപടി പറയാന്‍ തീരെ താല്‍പ്പര്യമില്ല.

ബെന്നിചേട്ടന്റെ പോസ്റ്റില്‍ എന്റെ കമന്റുകള്‍ നോക്കുക. ബെന്നി ചേട്ടന്‍ അതിനു കയ്യൊഴിഞ്ഞ മറുപടിയാണ് തന്നത്. വെബ് ദുനിയയും യാഹൂവും എന്റെ കമ്പനിയല്ലായെന്ന തരത്തില്‍ എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞത്. പ്രതിഷേധിക്കാന്‍ അദ്ദേഹവും ഉണ്ടെന്നും പറഞ്ഞു.

ഇതൊരു ‘കാശിന്റെ’ പ്രശ്നം മാത്രമായി താങ്കള്‍ ഇതിനെ തര താഴ്ത്തുവാന്‍ ആഗ്രഹിക്കുന്നതില്‍ എനിക്കൊന്നും തന്നെ തോന്നുന്നില്ല. കാരണം, അത്രയുമേ താങ്കള്‍ക്ക് പ്രശ്നത്തിന്റെ ഗൌരവം മനസ്സിലായിട്ടുള്ളൂവെന്ന് തന്നെ മനസ്സിലായി. ബ്ലോഗുകളെ കുറിച്ചും അത്രയുമേ ഗൌരവം ഉള്ളൂവെന്നും മനസ്സിലായി.

ഇതിനു മുന്‍പ് ഒരിക്കല്‍ പോലും
കോപ്പിറൈറ്റുകളെ കുറിച്ച് വേവലാതിപ്പെടുകയോ കണ്ടന്റ് നഷ്ടപ്പെട്ടാല്‍ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് പഠിക്കുകയോ എന്തെല്ലാം പ്രയോജനങ്ങളുണ്ട്, അതുകൊണ്ട് അവര്‍ എങ്ങിനെയതിനെ ന്യായീകരിക്കും എന്നൊക്കെയും താങ്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ദയവായി Please dont insult Su's intelligence. She is fully capable of making her own decision.She doesnt need me or anyone to make a decision. പക്ഷെ എന്റെ അഭിപ്രായങ്ങള്‍ സൂവേച്ചിക്ക് ഒരു ഇന്‍ഫോര്‍മേറ്റീവ് ഡിസിഷന്‍ ഉണ്ടാക്കാന്‍ സഹായിച്ചുവെങ്കില്‍ അത് എന്നെ സന്തോഷിപ്പിക്കുന്നു. കാരണം, ഞാന്‍ ആരേയും അപമാനിക്കുകയല്ലൊ ചെയ്തത്!

ഒരു കോര്‍പ്പറേറ്റ് ഭീമനും ഞാന്‍ എതിരല്ല. താങ്കള്‍ മുന്‍വിധികളോടെ കൂടെ വായിക്കാതിരിക്കുക. പക്ഷെ, തെറ്റ് ചെയ്താല്‍ അത് രാജാവായാലും തൊഴിലാളി ആയാലും അതിനെതിരെ പ്രതിഷേധിക്കുവാന്‍ എനിക്കൊരു മടിയുമില്ല. ഇവിടേയുമില്ല എന്റെ ജീവിതത്തിലുമില്ല. എന്റെ പേരില്‍ തെറ്റ് വന്നാല്‍ ഒരു നിമിഷം പോലും ആലോചിക്കാതെ മാപ്പ് പറയുവാനും ഞാന്‍ എപ്പോഴും തയ്യാറാണ്.

താങ്കള്‍ ഈ പ്രശ്നത്തെ വെറും ഒരു പേഴ്സണല്‍ പ്രശ്നമായി കണ്ട് ഇതിനെ തരം താഴ്ത്താന്‍ ശ്രമിച്ചതില്‍ വളരെയധികം ഖേദിക്കുന്നു.

നാളെ താങ്കള്‍ക്ക് ഇതുപോലെ ഒരു ഗതി വന്നാല്‍, ഒരു കള്ളന്‍ വന്ന് ഷൂസും ഷര്‍ട്ടും വീടും ഒക്കെ അടിച്ചെടുത്തോണ്ട് പോയാല്‍ ഞാന്‍ അന്നും ഇതുപോലെ പ്രതികരിക്കും. ഒരിക്കലും കള്ളനു ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല. എന്റെ മനസ്സാക്ഷി അതിനനുവദിക്കില്ല. ആളെ നോക്കിയല്ല, മറിച്ച് പ്രശ്നം നോക്കി തന്നെയാണ് ഞാന്‍ പ്രതികരിക്കുന്നത്.

ഇടിവാള്‍ said...

ഇട്ടേച്ചു പോയതാ, ഒന്നു കൂടി വരേണ്ടി വന്നു..
“സൂ,, തീര്‍ച്ചയായും സൂക്ഷിക്കാം.. ഞാ‍നും ആ കമന്റു മായ്ചു കളയുല്ല. വേണമെങ്കില്‍ ഒരു സ്ക്രീന്‍ ഷോട്ടു കൂടി എടുത്ത് വച്ചോ..”

കാരണം, എനിക്കെന്ന നല്ല വിശ്വാസമാ. ഞാന്‍ പറഞ്ഞതോര്‍ക്കുമല്ലോ, ഒരാളുടെ ജീവിത മാര്‍ഗത്തെ വഴിമുട്ടീച്ചു കിട്ടുന്ന സന്തോഷം എനിക്കു വേണ്ട എന്നാണ്..
കണ്ടെന്റു മോഷ്ടിച്ചതില്‍ പ്രതിഷേധിക്കൂന്നത് വേറെ കാര്യം.

കൂടുതല്‍ വിശദീകരിച്ചാല്‍, ഞാനും വെബ്ദുനിയാ ദൂതനാണൊന്നു തോന്നിയാലോ, അതിനാല്‍ നിര്‍ത്തുന്നു.

ശ്രീജിത്തേ: കമന്റു വായിച്ചു. അവസാനത്തെ വരി കലക്കി..( അതിനുള്ള പ്രായം കഴിഞ്ഞു എന്നത്..)

കിരാതാ: ഒരേ സമയം ഒന്നിലധികം ഗോ‍ാളുകള്‍ ഒരേ പോസ്റ്റില്‍ അടിച്ചുകേറ്റാനുള്ള ആ കഴിവിനു മുന്നില്‍ നമിക്കുന്നു ;)

ഇഞ്ചിയോട്ടൊന്നു കൂടി: ഇഞ്ചിയുടെ മനസ്സാക്ഷിയുടെ മഹത്വം ഞങ്ങളെ മനസ്സിലാച്ചുതരാന്‍ ഇഞ്ചി ഡോക്ടറോടു ക്ഷെമിച്ചു എന്നു പറഞ്ഞ്ഞല്ലോ... വെരി ഗുഡ്..

എന്തിനാ ക്ഷെമിച്ചേ?? മനസ്സ്സാക്ഷി, മാനുഷികത, ഇതെല്ലാം ഓര്‍ത്ത്.. അല്ലേ??

അതേ ഇഞ്ചി തന്നെ ഇവിടെ ഈയൊരു പ്രശ്ന്നത്തിന്റെ പേരില്‍ ഈ ബ്ലോഗില്‍ വന്ന് “വിട്ടു കൊടുക്ക്കരുത് സൂ ചേച്ചീ” എന്നൊക്കെപ്പറഞ്ഞ് പിരികേറ്റുന്ന കാണുമ്പോള്‍ എന്തോ, എതിര്‍കക്ഷിയോടുള്ള പൂര്‍വ വൈരാഗ്യംതീര്‍ക്ക്കാനുള്ള ഒരവസരമായ്യി ഇതുപയോഗിക്കയാണോ എന്നൊരു തോന്നല്‍ .....

തുറന്നു പറഞ്ഞതില്‍ സോറി ഇഞ്ചീ.. പക്ഷേ പറയാതിരിക്കാന്‍ വയ്യ! നമ്മളു തമ്മില്‍ നേരിട്ടു പരിചയമൊന്നുമില്ലെങ്കിലും, ഇഞ്ചിയില്‍ നിന്ന്നിങ്ങനെ കണ്ടപ്പോള്‍ എന്തോ...

ആ, പോട്ട് അല്ലേ..

കാട്ടാളന്‍ said...

ആടിനെ പട്ടിയക്കാനും, പിന്നെ പേപ്പട്ടിയാക്കി ഓടിച്ചിട്ട് തല്ലിക്കൊല്ലാനും എന്താ ഒരുത്സാഹം!

ചിലപ്പോള്‍ നീര്‍ക്കോലി കടിച്ചാലും മതി അത്താഴം മുടങ്ങാന്‍! പിന്നെ ഇപ്പറഞ്ഞതുപോലെ നാട്ടുകാരുടൈ ഇടയിലും, യാഹൂ പോലെ യുള്ള വമ്പന്മാരുടെയിടയിലും കള്ളന്‍ എന്നൊരു ചീത്തപ്പേര് പതിന്‍ഞ്ഞുകിട്ടിയാല്‍ കാശുകൊടുത്തെഴുതിപ്പിക്കാനും, കാശുകൊടുക്കാതെ മോട്ടിപ്പിക്കാനുമൊക്കെ കഴിന്ഞ്ഞിരുന്ന ഒരുദുനിയാവ് ഈദുനിയാവില്‍ പണ്ടുണ്ടായിരുന്നു എന്നൊരു കഥ നളെ പിള്ളേര്‍ക്ക് പറന്ഞ്ഞുകൊടുക്കാന്‍ അവസരം ഉണ്ടായീ എന്നും വരാം. ആര്‍ക്കും ഒന്നും അങ്ങട് ഉറ്പ്പിക്കാന്‍ കഴിയില്യേ അദാ ഈലോകത്തിന്റെ സ്ഥിതി.എല്ലാരും കരുതും എന്നെ വെച്ചിട്ടിവിടെ ആരുമില്ലെന്ന്.. ഇപ്പം എന്താ പറയുക? എന്തായാലും ഈ ഓലപ്പാമ്പ് കണ്ടൊന്നും ആരും വിരളേണ്ട.

സു | Su said...

ഡോളര്‍ കിട്ടും എന്നു കേട്ട്, അതിനുപിന്നാലെപ്പായാന്‍, ഞാന്‍ ഇവിടെ കഞ്ഞിക്ക് വകയില്ലാതെ ഇരിക്കുന്ന ഒരാളല്ല ആനക്കൂടാ. ആര്‍ഭാടം കാണിച്ച് നടക്കുന്ന ഒരു വീട്ടമ്മയും അല്ല ഞാന്‍. ഇനി അത് വേണമെങ്കില്‍ത്തന്നെ എന്റെ ആര്‍ഭാടത്തിനുള്ള കാശൊക്കെ എന്റെ ഭര്‍ത്താവ് ആത്മാര്‍ഥമായി ജോലി ചെയ്ത് ഉണ്ടാക്കുന്നുണ്ട്. അത്യാര്‍ത്തി ഉള്ളവര്‍ ഉണ്ടാകും. എന്നെ അതില്‍ ചേര്‍ക്കരുത്. വ്യക്തിഹത്യയെപ്പേടിച്ചാണ് ഒരു പോസ്റ്റ് ഇടാന്‍ തന്നെ മടിച്ചത്. ഇതൊടുവില്‍ അവിടെ എത്തി.


ഞാന്‍ പുഴക്കാരുടെ വിവാദപോസ്റ്റിലും പറഞ്ഞിട്ടുണ്ട്, വ്യക്തമായിട്ട്. എന്റെ ഏതൊരു വസ്തുവും എനിക്ക് പ്രിയപ്പെട്ടതാണ്. അത് അടിച്ചുമാറ്റുന്നവരോട് എനിക്ക് ദേഷ്യവും വരും. അല്ലാതെ യാഹൂവിനെയോ, വെബ്‌ദുനിയയേയോ, വേറെ ആരെയെങ്കിലുമോ മുട്ടുകുത്തിക്കണം എന്ന് എനിക്കില്ല. എനിക്ക് വ്യക്തിപരമായിട്ട്, ഈ ഭൂമിയില്‍ ആരോടും വെറുപ്പും ഇല്ല. എന്തെങ്കിലും നീരസം തോന്നിയാല്‍ത്തന്നെ, ഞാന്‍ അപ്പോഴേ തീര്‍ക്കും.

പ്രിയപ്പെട്ടത് എന്തെങ്കിലും നഷ്ടപ്പെടുമ്പോഴുള്ള വില, അത് സംഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. കാണുന്നവര്‍ക്ക് മനസ്സിലാകില്ല. അതുകൊണ്ട്, വ്യക്തിഹത്യ നടത്താതിരിക്കൂ. ആനക്കൂടനും, ഞാനും ഒക്കെ പിന്നെയും ജീവിച്ചിരിക്കും. മുറിവുകളും.


ഇനി പോസ്റ്റിലെ വിഷയത്തെപ്പറ്റി മാത്രം അഭിപ്രായം പറയുന്നവര്‍ ഇങ്ങോട്ട് വന്നാല്‍ മതി.

Sreejith K. said...

സൂ, അത് ഭീഷണിയായിരുന്നില്ല. യാഹൂവിനോടു മത്സരിക്കാന്‍ ആവില്ല (ആയുധബലം കൊണ്ടോ അംഗബലം കൊണ്ടോ യാഹൂവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ, മടങ്ങിപ്പോ)എന്ന് മനസ്സിലാക്കിത്തരാന്‍ നോക്കിയ ഒരു ശ്രമമായിരുന്നു അത്. ഞാന്‍ അതില്‍ തോറ്റു എന്നിപ്പോള്‍ മനസ്സിലായി.

പിരി കേറ്റുന്നവരുടെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് സൂ മുന്നോട്ട് പൊയ്ക്കോളൂ, എനിക്കൊരു നഷ്ടവുമില്ല. ഇന്നേരം കൊണ്ട് ഒരു വക്കീലിനെ ഫോണ്‍ വിളിച്ച് ഇക്കാര്യം സംസാരിച്ചിരുന്നെങ്കില്‍ അദ്ദേഹം പറഞ്ഞ് തരുമായിരുന്നു ഈ കേസിന്റെ വങ്കത്തവും ഈ കേസ് നിലനില്‍ക്കുമോ എന്നും.

എന്റെ പേര് പത്രക്കാര്‍ക്ക് പറഞ്ഞ് കൊടുക്കുന്നെങ്കില്‍ ആയിക്കോളൂ. എന്റെ ഇ-മെയില്‍ വിലാസം: sreejithk2000@gmail.com. എന്റെ ഫോണ്‍ നമ്പര്‍: +91 9886502373. എന്റെ വീടിന്റെ വിലാസം: Bhuvana, 2nd Cross, Bazaar Street, Vannarpet, Viveknagar.P.O. Banglore - 47. ജോലി അക്സെഞ്ച്വറില്‍. ഇനിയും എന്നെക്കുറിച്ചുള്ള എന്ത് അറിയണമെങ്കിലും പറയാം പരസ്യമായി. പത്രക്കാര്‍ക്ക് കൊടുത്തോളൂ. അവരോട് മുന്നേ പറഞ്ഞ കമന്റ് ഞാന്‍ ഒന്നൂടെ പറയും. അവരെന്നെ മൂക്കില്‍ വലിച്ച് കേറ്റുന്നതൊന്ന് കാണണമല്ലോ.

കടയ്ക്കല്‍ said...

പ്രിയപ്പെട്ടവരെ.. സൂ..വിന്റെ ബ്ല്ലോഗില്‍ നിന്നും കട്ടെടുത്ത്‌ യാഹൂ പോര്‍ട്ടലില്‍ ചേര്‍ത്ത പോസ്റ്റുകള്‍ക്ക്‌ തങ്ങള്‍ ഉതരവാദികളല്ല എന്നും കരാറുകാാരായ വെബ്‌ ദുനിയ യാണ്‌ അത്‌ ചെയ്തതെന്നുമുള്ള യാഹൂവിന്റെ വിശദീകരണം കണ്ണില്‍ പൊടിയിടാന്‍ ഉദ്ദേശിച്ചുള്ളതും, തെറ്റ്‌ സമ്മതിക്കുകയും, ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുക എന്ന സാമാന്യ മര്യാദയില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്‌,

പോസ്റ്റുകള്‍ കളക്റ്റ്‌ ചെയ്തത്‌ ദുനിയക്കാരാണെങ്കിലും, അവയൊക്കെ വന്നത്‌ യാഹൂവിലാണ്‌, യാഹൂ എന്ന അമേരിക്കന്‍ മുതലാളി കണ്ടെന്റുകള്‍ എത്ര സൂക്ഷ്മമായി പരിശോധിച്ചും, വിലയിരുത്തിയുമായിരിക്കും അവക്കെല്ലാം അംഗീകാരം നല്‍കിയിരിക്കുക എന്ന് ആ വിഷയത്തെ കുറിച്ചറിയാവുന്ന നമ്മില്‍ പലര്‍ക്കും ബോധ്യമുള്ളതും, അതിന്റെയൊക്കെ പ്രതിഫാത്തെക്കുറിച്ച്‌ അറിവുള്ളവരുമാണ്‌,

ബ്ലോഗ്‌ മാധ്യമത്തിലെ നമ്മുടെയൊക്കെ കുട്ടിക്കളികള്‍ കണ്ട കുത്തക മുതലാളിമാര്‍ നാം ഇത്രയോക്ക്യേ ഉള്ളൂ.. ഇതൊക്കെ കൊണ്ട്‌ അവരങ്ങടങ്ങിക്കോളും എന്ന പഴയ തന്ത്രമാണ്‌ പയറ്റുന്നത്‌, കട്ടത്‌ ദുനിയായാണെങ്കിലും വന്നത്‌ യാഹൂവിലാണ്‌.. ഉത്തരവാദിത്വം ഏറ്റെടുക്കാനോ, സാമാന്യ മര്യാദ പാലിച്ച്‌ ക്ഷമ പരയുവാനോ യാഹൂ തയ്യാറാകാത്തതിന്റെ പേരില്‍(യാഹൂവിനെതിരില്‍) ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകണം എന്നാണ്‌ എന്റെ അഭിപ്രായം, അതുവഴി ബ്ലോഗ്‌ എന്നു പറയുന്നത്‌ ഒരു നേരം കൊല്ലി കൊച്ചു വര്‍ത്തമാനം മാത്രമല്ല എന്ന ബോധ്യവും ജനങ്ങളിലുണ്ടാകട്ടെ!
ബൂലാകത്തെ കേരളാ ബ്ലോഗ്ഗേര്‍സിന്റെ ശക്തമായ സാന്നിദ്ധ്യവും ലോകത്തെ അറിയിക്കുവാനുള്ള ഒരു നല്ല അവസരമാണിത്‌...

Inji Pennu said...

ഇടിവാളേട്ടാ,
തുറന്നു പറഞ്ഞതില്‍ സന്തോഷമേയുള്ളൂ. അങ്ങിനെ തോന്നുന്നെങ്കില്‍ അത് ഞാന്‍ മനസ്സിലാക്കുന്നു. കാരണം പ്രശ്നത്തിന്റെ ഗൌരവം എനിക്ക് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ഇടിവാളേട്ടനു ഇത് ആദ്യമായിട്ടായിരിക്കാം. ഇതിനെതിരെ ഇതിനു മുന്‍പും ഇവിടെയല്ലാണ്ട് പ്രതിഷേധിച്ചിട്ടുണ്ട്. അതിന്റെ പ്രതികരങ്ങണള്‍ കണ്ടതുമാണ്. ദിസ് ഈസ് നോട്ട് ദ ഫസ്റ്റ് ടൈം. അതാണ് അങ്ങിനെ തോന്നുവാന്‍ കാരണം. ഇത് ഒരു വളരെ ഗൌരവമേറിയ പ്രശ്നമാണ്. നാളെ ബ്ലോഗുകളുടെ
എക്സിസ്റ്റന്‍സിനു തന്നെയുള്ള പ്രശ്നമായി എനിക്ക് തോന്നുന്നു. ദയവായി പ്രശ്നത്തെക്കുറിച്ച് പഠിക്കുക. ഇത്രമാത്രം ചിന്തിക്കുക. ഇടിവാളേട്ടന്‍ ഒത്തിരി പൈസ മുടക്കിയാണ് സ്വന്തം ബ്ലോഗു നിര്‍മ്മിച്ചിര്‍ക്കുന്നത്. അത് ആരെങ്കിലും അടിച്ചെടുത്ത് മറ്റൊരു സൈറ്റില്‍ ഇട്ടാല്‍ ഇതുപോലെയായിരിക്കുമോ പ്രതികരണം? ഇത് നമ്മള്‍ കരുതുന്നത്, ആ ഒഴിവു സമയത്ത് എന്തോ കുത്തിക്കുറിക്കുന്നു, ആരെങ്കിലും എടുക്കണമെങ്കില്‍ ആ, കുറച്ച് നേരം ഒച്ച വെക്കാം. അതുകൊണ്ടാണ് ഇത് ഇത്ര ലാഘവത്തോടെ കാണാന്‍ സാധിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു.

‘ജോലി പോവുക’ എന്ന ഒരൊറ്റ വളവില്‍ എങ്ങിനെ നന്നായി ഈ പ്രശ്നത്തിനു പുതിയ മാനങ്ങള്‍ കൈ വന്നു എന്നും കൂടി ദയവായി ചിന്തിക്കുക. അങ്ങിനെയാണെങ്കില്‍ എഞ്ചിനീയറിങ്ങ് മെഡിസിന്‍ സീറ്റുകളും നമ്മുടെ ജോലികളും ഒക്കെ മറ്റൊരാളക്ക് കിട്ടേണ്ടത് തന്നെയല്ലെ? നമ്മള്‍ നന്നായി ഇതില്‍ ഒക്കെ കയറിയിട്ട് പഠിച്ചോ ? എത്ര പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ക്ക് നമ്മള്‍ ഈ സ്ഥാപനങ്ങളില്‍ കയറിപറ്റി ഉഴപ്പി അവരുടെ അവസരം ജീവിതം ഒക്കെ നഷ്ടപ്പെടുത്തിയിരിക്കുന്നു. അത്രേം സെന്റിമെന്റ്സേ ഇതിനും ഉള്ളൂ എന്ന് ഞാന്‍ വിചാരിക്കുന്നു.

ഇടിവാളേട്ടാ, ഞാന്‍ അതില്‍ പറഞ്ഞിരുന്നു മനസ്സില്‍ നിന്നു വന്ന മാപ്പ്! അതാണയാള്‍ ചെയ്തത്. അയാള്‍ ഒരു പാനല്‍ ഓഫ് ഡോക്ടറുടെ മുന്നില്‍ വെച്ച് he took responsibility for his mistakes. He didnt try to hide it nor did he try to deal with me outside. That is decency. അതുകൊണ്ട് ക്ഷമിച്ചു. ആ റെസ്പോണ്‍സിബിളിറ്റി ഒരു വലിയ ഘടകമണ്. എനിക്കതിനെക്കുറിച്ച് ഇനി സംസാരിക്കാന്‍ താല്‍പ്പര്യമില്ല. എന്റെ പേര്‍സ്നണല്‍ കാര്യമല്ലേ. സാരമില്ല. പോട്ടെ.

അതല്ലല്ലൊ ഇവിടുത്തെ പ്രശ്നം.പ്രശ്നം ഇപ്പോള്‍ പ്രതിഷേധിക്കുന്നവര്‍ക്ക് മനസ്സാക്ഷിയിരില്ലാത്തവരായല്ലൊ. നന്നായി!

കണ്ണൂസ്‌ said...

ഈ ബ്ലോഗിലെ 110 കമന്റുകളോളം എല്ലാവരും സു-വിനൊപ്പം ഒറ്റക്കെട്ടായിരുന്നു. യാഹൂവിനും വെബ്‌ദുനിയാക്കും നിരുപാധികം മാപ്പ്‌ കൊടുത്ത്‌ ബ്ലോഗില്‍ തന്നെ പ്രശ്നം ഒതുക്കി തീര്‍ക്കണം എന്ന പരിഹാര നിര്‍ദ്ദേശമായിരുന്നില്ല ജിത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്‌. മറിച്ച്‌, വെബ്‌ദുനിയായിലെ ഒരു മുതിര്‍ന്ന ഒഫീഷ്യല്‍ സു-വുമായി ബന്ധപ്പെടുമെന്നും അപ്പോള്‍ സു മനസ്സില്‍ കാണുന്ന പ്രതികരണം അവരില്‍ നിന്ന് ആവശ്യപ്പെടാമെന്നുമായിരുന്നു. അത്‌ പരസ്യമായ ഒരു മാപ്പപേക്ഷ ആവാമായിരുന്നു, സാമ്പത്തികമായ കൊംപന്‍സേഷന്‍ ആണെങ്കില്‍ അങ്ങിനെ ആവാമായിരുന്നു. ഈ നിര്‍ദ്ദേശം സു-വിന്‌ സ്വീകാര്യമല്ലെങ്കില്‍, ഇത്‌ പറ്റില്ല, യാഹൂ! തന്നെ മാപ്പ്‌ പറയണം, അല്ലെങ്കില്‍ ഞാന്‍ നിയമനടപടികളുമായി മുന്നോട്ട്‌ പോവും എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. അതിന്‌ പകരം 'ദൂതിന്‌' വന്നയാളെ അപമാനിക്കുന്ന രീതിയില്‍ അഭിപ്രായങ്ങള്‍ പറയപ്പെട്ടതാണ്‌ പ്രകോപനങ്ങളും ചേരിതിരിവും സൃഷ്ടിച്ചത്‌. സെന്റിമെന്റല്‍ ദൂതന്‍, കള്ളന്‌ കഞ്ഞി വെക്കുന്നവന്‍, മാനസിക അടിമത്തം ഉള്ളവന്‍ എന്നൊക്കെയുള്ള പ്രയോഗങ്ങളൊക്കെ വ്യക്തിഹത്യയില്‍ കുറവായി ഒന്നുമല്ലെന്ന് മനസ്സിലാക്കുക.

സു | Su said...

ദില്‍ബാസുരാ, ഇത്തരം തമാശകളൊക്കെ, സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ആയിട്ട് ഇടുന്നതല്ലേ നല്ലത്?


വികാരഭരിതന്‍ ആയിട്ട് കള്ളന് കഞ്ഞിവെക്കാന്‍ പോയാല്‍... എന്നാണ് ഞാന്‍ പറഞ്ഞത് കണ്ണൂസേ. മറ്റുള്ളവയൊന്നും ഞാന്‍ പറഞ്ഞില്ല.


വിശാലാ,
കള്ളനു കഞ്ഞിവെക്കാന്‍ പോയാല്‍... എന്ന് തുടങ്ങുന്ന വാചകം പറഞ്ഞതിന് ഒരു മാപ്പ് വേണം കേട്ടോ. നേരിട്ട് വാങ്ങിക്കോളാം. എന്നാലും ഇവിടെ പറഞ്ഞതുകൊണ്ട് എല്ലാവരുടേയും മുമ്പില്‍, നമ്മള്‍ ചെയ്ത കുറ്റം ഏറ്റു പറഞ്ഞ് മാപ്പ് അപേക്ഷിക്കുന്നതാണല്ലോ അതിന്റെ ഒരു ശരി.

qw_er_ty

കണ്ണൂസ്‌ said...

സു, നന്നായി. അദാണ്‌ സ്പിരിറ്റ്‌!! ജിത്തിന്റെ ഇന്നത്തെ കുറിപ്പിലുള്ള ചില പരാമര്‍ശങ്ങള്‍ പ്രകോപനത്തിന്റെ പുറത്താണെന്ന് മനസ്സിലാക്കി ഗൌരവമായി എടുക്കാതിരിക്കുക.

ജിത്തേ, സു എന്തായാലും നിയമനടപടിയുമായി മുന്നോട്ട്‌ പോവാന്‍ തീരുമാനിച്ച സ്ഥിതിക്ക്‌, മെയിലിന്‌ മറുപടി അയച്ചില്ലെങ്കിലും, ലീഗല്‍ നോട്ടീസിന്‌ പ്രതികരിക്കാതിരിക്കാന്‍ അവര്‍ക്ക്‌ കഴിയില്ലല്ലോ. ജിത്ത്‌ സൂചിപ്പിച്ച പോലുള്ള തറക്കളികള്‍ അവര്‍ കളിക്കില്ല എന്ന് കരുതാം.

ഇടീ, വിശാലാ. വെബ്‌ദുനിയായേയും അവിടത്തെ കുട്ടികളേയും ആലോചിച്ച്‌ വിഷമിക്കേണ്ട. അവര്‍ സോഫ്റ്റ്‌വേര്‍ രംഗത്തുള്ളവരല്ലേ? യാഹൂ!വിന്റെ കരാര്‍ പോയാല്‍ കമ്പനിക്ക്‌ വേറെ കരാര്‍ കിട്ടും. പുറത്താക്കിയില്ലെങ്കില്‍ത്തന്നെ അടുത്ത അവസരത്തിന്‌ ചാടാന്‍ തയ്യാറായി നില്‍ക്കുന്നവരായിരിക്കും അവിടത്തെ ജൂനിയര്‍മാര്‍. ഇന്ത്യയിലാണോ സോഫ്റ്റ്‌വേര്‍ ജോലിക്ക്‌ പഞ്ഞം!!

Unknown said...

175 കമന്റുകള്‍ കഴിഞ്ഞ് ഈ ബ്ലോഗ് ഒരു വഴി പോവുകയാണ്. എന്തായാലും ഒരു കാര്യം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നു.

യാഹൂ സൂവിന്റെ പോസ്റ്റ് മോഷ്ടിച്ച് അവരുടെ പോര്‍ട്ടലില്‍ ഇട്ടിരിക്കുന്നു. അത് കോപ്പിറൈറ്റ് നിയമങ്ങളുടെ ലംഘനമാണ്. ഇതിനു പരിഹാരം ചെയ്യാന്‍ നിയമപരമായി യാഹൂ ബാധ്യസ്ഥരുമാണ്.

ഇനി ഇതു വെബ് ദുനിയാക്കാര്‍ യാഹുവിന്റ്റെ പോര്‍ട്ടല്‍ ഉണ്ടാക്കി കൊടുത്തപ്പോള്‍ ചെയ്ത കാര്യമാണെങ്കില്‍ അതിനെ 2 രീതിയില്‍ സമീപിക്കാം.

1. വെബ് ദുനിയകാര്‍ പബ്ലിക്കായി ചിത്രത്തില്‍ വരാത്തതു കൊണ്ട് യാഹൂവുമായി പ്രശ്ന പരിഹാരത്തിന് സംസാരിക്കുക
2. വെബ് ദുനിയകാര്‍ ഇതിന്റെ പിന്നില്‍ ഉണ്ടെന്ന് ബൂലോക ബന്ധങ്ങള്‍ വഴി മനസ്സിലാക്കിയത് കൊണ്ട് അവരുമായി പ്രശ്ന പരിഹാരത്തിന് സംസാരിക്കുക

അവരുമായി സംസാരിക്കുന്നതും എങ്ങനെ പ്രശ്നം പരിഹരിക്കാം എന്നും തീരുമാനിക്കേണ്ട്തും സൂവാണ്. ഇതില്‍ സൂ ഒന്നാം മാര്‍ഗ്ഗം തിരഞ്ഞെടുത്ത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അവസാനത്തെ കണ്ണൂസ്സ് കമന്റില്‍ ‘ദൂത്’, ‘അവരോട് മോശമായി സംസാരിച്ചു’ എന്നുള്ളത് എനിക്കറിയില്ല.

Inji Pennu said...

ശ്രീജിത്തേ,

ശ്രീജിത്തിനെ ആരോ തെറ്റിദ്ധരിപ്പിച്ചതായിട്ടു എനിക്ക് തോന്നുന്നു. ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സിങ്ങ് ജനുവരി 26 -നു
ഇന്ത്യയില്‍ ലോഞ്ച് ചെയ്തല്ലൊ. ദേ നോക്കൂ
http://cc-india.org/ ഇത് ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സിന്റെ ഇന്ത്യന്‍ ജൂറിസ്ഡിക്ഷന്‍ ആണ്.

ഇനി അത് ഇല്ലെങ്കില്‍ പോലും ഇന്ത്യന്‍ 1957 ആക്റ്റ് പ്രകാരം.
Rights conferred by registration

In general, registration is voluntary. Copyright exists from the moment the work is created. Under Indian law, registration is not required either for acquiring copyright or for enforcing it in an infringement action. However, registration has evidentiary value in a court of law with reference to dispute relating to ownership of copyright.

ആ പോയിന്റ് വെച്ചു, എവിഡന്ററി വാല്യൂ ഉണ്ടേയുള്ളൂ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ എന്ന് തന്നെ പറയുന്നു. അതിനര്‍ത്ഥം ഇനി ഇത് സൂവേച്ചിയുടെ ബ്ലോഗല്ല എന്ന് മറ്റാരെങ്കിലും എവിഡന്‍സുമായിട്ട് വന്നാലേയുള്ളൂ.

അതുപോലെ ഒച്ചയുണ്ടാക്കുന്നതാണ് മുഖ്യം. ഇനി അങ്ങിനെ ഒരു നിയമം ഇല്ലെങ്കില്‍ തന്നെ, ഇതുപോലുള്ള സംരഭങ്ങള്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കുവാന്‍ സ്രഷ്ടിക്കപ്പെടട്ടേ എന്ന് ഞാന്‍ വിചാരിക്കുന്നു.

Inji Pennu said...

അതുപോലെ ശ്രീജിത്ത് പറയുന്നതൊക്കെ വെബ് ദുനിയ ചെയ്താല്‍ അത് പിന്നെ മറ്റൊരു കുറ്റം കൂടിയാവും. Tampering with evidence - അത് മറ്റൊരു ക്രിമിനല്‍ കുറ്റമാണ് കോപ്പിറൈറ്റ് വയലേഷനു കൂടാതെ.

§ 8.04.3 Tampering with evidence
(A) A person commits the offense of tampering with evidence if the person knows that an official proceeding is proceeding or will occur and uses a computer to commit the following acts:

(1) Creates, destroys, mutilates, removes or modifies data, programs or any other form of supporting documentation residing in or existing in a computer, computer system, computer network, or;

(2) (2)Creates, destroys, mutilates, removes or modifies data, programs or any other form of supporting documentation existing outside of a computer, computer system, computer network, or;

ഇത് ക്രൈംസ് എഗെയിന്റ്സ് ഗവണ്മെന്റ് ഓര്‍ അഡ്മിനിനിസ്റ്റ്രേഷനായിപ്പോവും പിന്നെ ഇതിന്റെ നിയമവശത്തില്‍ എന്ന് തോന്നുന്നു.

മാത്രമല്ല, ഗൂഗിള്‍ കാഷില്‍ പെട്ടിട്ടുണ്ടെങ്കില്‍, യാഹൂവിന്റെ സെര്‍വറുകളേ കോപ്പിയില്‍ പെട്ടിട്ടുണ്ടെങ്കില്‍ അതൊന്നും ചെയ്തിട്ട് പ്രത്യേകിച്ച് കാര്യമില്ല എന്ന് ഞാന്‍ വിചാരിക്കുന്നു.

Sreejith K. said...

കണ്ണൂസേട്ടാ, ഇത്തിരി കൂടിപ്പോയി എന്റെ കമന്റ് എന്നെനിക്കും തോന്നി. അത് എനിക്ക് വെബ്‌ദുനിയയില്‍ കരാറെഴുത്തുകാരനായി ജോലി കിട്ടിയതില്‍ സന്തോഷത്തില്‍ പറ്റിപ്പോയതാ. പിന്നെ കോപ്പിറൈറ്റ് എന്ന് കേട്ടുപരിചയം മാത്രം വച്ച് യാഹൂവിനെ വെറുതേ വിടരുത് എന്നാക്രോശിച്ചവരോടുള്ള സഹതാപം മൂലവും.

സൂ, സോറി. എന്റെ ഉദ്ദേശ്യം യാഹൂവിന്റേയോ വെബ്‌ദുനിയയുടേയോ പക്ഷം പിടിക്കലായിരുന്നില്ല. നമ്മുടെ ബലഹീനത മനസ്സിലാക്കിത്തരലായിരുന്നു. ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. “സൂവിന് പിന്തുണ പ്രഖ്യാപിച്ച് എത്ര പേര് ഇവിടെ കമന്റിട്ടു എന്നത് മാത്രം എണ്ണരുത്, കമന്റിട്ടവരില്‍‍ ഈ വിഷയത്തില്‍ എത്ര പേര്‍ക്ക് സാങ്കേതിക പരിഞ്ജാനമുണ്ട് എന്ന് മാത്രം എണ്ണുക. അതുള്ള ബ്ലോഗിനുപുറത്തുള്ള വിദഗ്ദരുമായും സംസാരിക്കുക.” അന്തിമ വിജയത്തിന് എല്ലാ ആശംസകളും.

സമ്മറി:
യാഹൂ ചെയ്തത് മോഷണമാണ്, അതപലനീയമാണ്. പ്രതിഷേധിക്കേണ്ടതുമാണ്. പക്ഷെ അവരെ മുട്ടുകുത്തിക്കാനും നഷ്ടപരിഹാരം മേടിക്കാനും ശ്രമിക്കുന്നതിനുമുന്‍പ്, അതിന് നമുക്ക് കഴിവുണ്ടോ എന്നുംകൂടി ആലോചിക്കണം.

ദമനകന്‍ said...

വൈകി എങ്കിലും.. സുവിന് എല്ലാ പിന്തുണയും..
എന്നെക്കോണ്ടാവുന്നപോലെ ഈ കോപ്പിയടിക്ക് പബ്ലിസിറ്റി ഞാനും കോടുക്കാം.

ഇട്ടിമാളു അഗ്നിമിത്ര said...

വഞ്ചിയിപ്പൊഴും തിരുനക്കരെതെന്നെ അല്ലെ..?
ഭൂമിക്കു കീഴിലുള്ള സകലതിനെ കുറിച്ചും കീറിമുറിച്ച് അഭിപ്രായം പറയാന്‍ കഴിയുന്നവര്‍ ഈ ഭൂലോകത്തുണ്ടെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാ ഞാന്‍ .. അല്പം പുതുമുഖം ആണെങ്കിലും ഇവിടെ കറങ്ങാന്‍ തുടങ്ങിയിട്ട് കാലം കുറെയായെ...
ആരെയൊക്കെയോ രക്ഷിക്കാനോ അല്ലെങ്കില്‍ ആരുടെ ഒക്കെയോ അനിഷ്ടം ഒഴിവാക്കാനോ അവര്‍ മിണ്ടാതിരിക്കയാവാം അല്ലെ? അതോ സുഗതകുമാരിയെ പോലെ ചിലനേരങ്ങളില്‍ മാത്രമെ അവര്‍ രംഗത്തിറങ്ങുകയുള്ളോ..

അറിയാനുള്ള ആഗ്രഹം കൊണ്ടു തന്നെയാ.. ഈ പ്രശ്നത്തിന്` പരിഹാരമൊന്നും ഇല്ലെ...
വളരെ സീരിയസ്സ് ആയി തുടങ്ങി ഇപ്പോള്‍ ചെളിവാരി എറിയലില്‍ എത്തി നില്ക്കുന്നു.. എന്നെ പോലെ ഈ പ്രശ്നത്തിന്റെ ഭാവി എന്താവും എന്നു വളരെ താല്‍പര്യത്തോടേ കാത്തിരിക്കുന്നവര്‍ വേറെ ഉണ്ടാവുമെന്നു കരുതുന്നു.. അതോ വക്കീലന്‍മാരും മറ്റു നിയമജ്ഞരും ഇക്കാര്യത്തിന്റെ നിയമ വശം പഠിക്കാത്തതാണോ.. സൈബര്‍ ലോ ഇതിനെ കുറിച്ച് എന്തു പറയുന്നു എന്നുണ്ടാവുമല്ലോ..നാളെ എനിക്കും ഈ ഗതി വരും എന്നു പേടികൊണ്ടാണെന്നു കൂട്ടിക്കോളൂ (അവളുടെ ഒരു അഹങ്കാരമെ.. ആ പോസ്റ്റിന്റെ ഒക്കെ ഒരു സ്റ്റാന്ഡേര്‍ഡ് ...എന്നൊന്നും പറയല്ലെ)... സൂ പറയുന്ന പോലെ ഞാന്‍ എഴുതുന്ന ഒരോ വാക്കും എനിക്ക് പ്രിയപ്പെട്ടതാണ്. നിലവാരം എന്തു തന്നെയായാലും.

അതോണ്ട് പ്ലീസ്...അറിയാവുന്നവര്‍ പറയൂ.. ഇതിന്റെ സെന്റിമെന്റല്‍ അല്ലാത്ത വശം ധാര്‍മികവും ...

ഇന്നലെ പിന്തുണ പ്രഖ്യാപിച്ച് ഇട്ട കമന്റ് കുട്ടിച്ചാത്തന്‍ കൊണ്ടോയെന്നാ തോന്നുന്നെ .. അതവിടെ കാണുന്നില്ല...

ഇട്ടിമാളു അഗ്നിമിത്ര said...

അക്ഷരപിശാചാണെ.. "ഭൂമിയിലുള്ള" എന്നു തിരുത്തി വായിക്കുക...

Kaithamullu said...

സൂ,

വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു. ഇതിനിടെ ചെന്നൈയില്‍ ഒന്നു പോകേണ്ടി വന്നു. അതിനാല്‍ ഇന്നാണ് എല്ലാം കൂടി വായിച്ചു തീര്‍ത്തത്.

ആദ്യമായി, സൂ വിന് ഉപാധികളില്ലാത്ത എല്ലാ പിന്തുണയും!

കോക്കസുകള്‍ എല്ലായിടത്തും ഉണ്ട്.പോസ്റ്റിടും മുമ്പേ തന്നെ ‘മഹത്തരം,അതുല്യം,അമാനുഷികം’ എന്നൊക്കെ കമന്റുന്ന ഏറെപ്പേരെ ഇപ്പോള്‍ സൂവിനും അറിയാമല്ലോ?

-പരസ്പരം ചൊറിഞ്ഞുകൊടുക്കല്‍ സഹായസഹകരണസംഘങ്ങളില്‍ മെമ്പറായാലേ ബ്ലോഗാനനുവദിക്കൂ എന്നായാലോ?

വിഷയത്തില്‍ നിന്നു വ്യതിചലിക്കുന്നില്ലാ, ധൈര്യമായി മുന്നോട്ട്..സൂ, ഇഞ്ചീ...

Haree said...

ഇത് വഴിമാറി എങ്ങോട്ടൊക്കെയോ എത്തുകയാണല്ലോ. ഞാനും ഈ വിവരത്തെക്കുറിച്ച് അല്പം അറിവുള്ളവരോടു ചോദിച്ചു. ഇ-മെയിലുകളിലൂടെ അവരെ അറിയിച്ചതുകൊണ്ടോന്നും യാഹൂ ഒരു മറുപടിതരുമെന്നോ ഇതിന് കോമ്പന്‍സേഷന്‍ തരുമെന്നോ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് അവരുടെ അഭിപ്രായം.
--
അപ്പോള്‍ പിന്നെ ചെയ്യാവുന്നത്, ലീഗലായിത്തന്നെ മൂവ് ചെയ്യുക എന്നുള്ളതാണ്. ലീഗലായി ഒരു നോട്ടീസ് അയച്ചാല്‍ യാഹൂവിന്‍ അത് തള്ളിക്കളയുവാനൊക്കുകയില്ല. പിന്നെ, ആ കേസിന് നിലനില്പുണ്ടാവില്ല എന്ന് ഇവിടെ ചിലര്‍ പറഞ്ഞത് എനിക്കു മനസിലാവുന്നില്ല. ബ്ലോഗിലെഴുതുന്നതിന് യാതൊരു സുരക്ഷയുമില്ലെന്നാണോ?
--
ഇനി ലീഗലായി മൂവ് ചെയ്യുമ്പോള്‍ നമുക്കുണ്ടാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകളാണ്. നമ്മുടെ രാജ്യത്തെ നീതിവ്യവസ്ഥ പണക്കാരന്റെ കൂടെയാ‍ണെന്നുള്ളത് നഗ്നമായ സത്യമാണ്. സു കുറച്ചു പൈസ മുടക്കി വക്കീലിനെ വെച്ചൊക്കെ വാദിക്കുകയാണെങ്കില്‍, അതിന് പ്രയോജനമുണ്ടാവാതെ വരില്ല. പിന്നെ, ശ്രീജിത് പറയുമ്പോലെ ഡേറ്റ് തിരുത്തിയുള്ള പണിയൊന്നും നടത്തുവാന്‍ കഴിയുകയില്ല. ബ്ലോഗിലെ പബ്ലിഷ് ചെയ്ത ഡേറ്റും എഡിറ്റ് ചെയ്യാവുന്നതേയുള്ളൂ‍... അങ്ങിനെയൊന്നും കേസ് തിരിഞ്ഞുവരുമെന്ന് ഞാന്‍ കരുതുന്നില്ല.
--
പത്രമാധ്യമങ്ങളിലും അങ്ങിനെയൊന്നും ഈ വിഷയം ഉന്നയിക്കപ്പെടുകയില്ല. കേസിനൊക്കെ പോയി കുറച്ചുകൂടി ഗൌരവം വന്നാല്‍ ഒരുപക്ഷെ വരുമായിരിക്കും, അല്ലാത്തിടത്തോളം ഇവ പത്രമാധ്യമങ്ങളില്‍ വരുവാനും സാധ്യത കുറവാണെന്നു വേണം കരുതുവാന്‍.
--

Sreejith K. said...

Haree | ഹരീ said...
പിന്നെ, ശ്രീജിത് പറയുമ്പോലെ ഡേറ്റ് തിരുത്തിയുള്ള പണിയൊന്നും നടത്തുവാന്‍ കഴിയുകയില്ല. ബ്ലോഗിലെ പബ്ലിഷ് ചെയ്ത ഡേറ്റും എഡിറ്റ് ചെയ്യാവുന്നതേയുള്ളൂ‍...


ഹരീ, എല്ലാ ബ്ലോഗിനും ഫീഡ് എന്നൊരു സാധനം ഉണ്ട്. താങ്കളുടെ ബ്ലോഗ് പോസ്റ്റ് ചെയ്ത ദിവസം മാറ്റിയാല്‍ ഫീഡില്‍ published എന്നത് പിറകോട്ടാകും. പക്ഷെ updated എന്നൊരു ദിവസം ഉണ്ട്. അത് താങ്കള്‍ അവസാനം ആ പോസ്റ്റ് തിരുത്തിയ ദിവസം കാണിക്കും. അതു കൊണ്ട് അത് വിട്. ബ്ലോഗറേയും കോടതിയേയും പറ്റിക്കാന്‍ ഇച്ചിരി ബുദ്ധിമുട്ടും. അതിന് സ്വന്തമായി സെര്‍വറും അതിന്റെ ലോഗ് തിരുത്താന്‍ അധികാരവും വേണം.

മറ്റൊന്ന്, ബ്ലോഗിന്റെ ഫീഡ് നിയമസാധുത ഇല്ലാത്ത ഒന്നാണ്. അതുകൊണ്ട് ബ്ലോഗിലെ ദിവസം കോടതി തെളിവായി സ്വീകരിക്കില്ല. അതുകൊണ്ട് ഈ വിഷയം നമുക്ക് വിട്ടിട്ട്, യഥാര്‍ത്ഥ വിഷയത്തിലേയ്ക്ക് തിരിച്ച് വരാം.

Haree said...

സെര്‍വര്‍ ലോഗ് എഡിറ്റു ചെയ്യുവാന്‍ സാധിക്കുന്നതാകയാല്‍, അതും കോടതി തെളിവായി സ്വീകരിക്കുവാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നില്ല... അപ്പോള്‍ ആ വാദവും നമുക്ക് വിട്ടുകളയാം.
--

Sreejith K. said...

akahഹരി പറഞ്ഞത് ശരിയാണ്. സെര്‍വര്‍ ലോഗിനും ബ്ലോഗറിന്റെ ഫീഡിലെ ദിവസത്തിനു കൊടുക്കുന്ന ഗൌരവമേ കോടതി കൊടുക്കൂ. എല്ലാവര്‍ക്കും മനസ്സിലാകാന്‍ എളുപ്പമുള്ള തരത്തില്‍ ഒന്ന് രണ്ട് ഉദാ‍ഹരണങ്ങള്‍ എഴുതിയെന്നേ ഉള്ളൂ. സാങ്കേതിക ജ്ഞാനം ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ഇത് തെറ്റെന്ന് പറഞ്ഞ് വരുമെന്നുറപ്പായിരുന്നു. ആരാണ് വരിക എന്ന് നോക്കുകയും എന്റെ ഉദ്ദേശ്യമായിരുന്നു ;)

പോസ്റ്റിന്റെ ദിവസത്തില്‍ തിരിമറി കാണിക്കുകയും, ബ്ലോഗ് ഫ്ലാഗ് ചെയ്ത് ബ്ലോക്ക് ചെയ്യിപ്പിക്കുകയും, വളരെ നീളത്തില്‍ സ്പാം കമന്‍സ്റ്റ്, ഒരാള്‍ കുത്തിയിരുന്ന് പല ഐഡികളില്‍ തുരു തുരാ ഇട്ട് ഈ പേജ് ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടാക്കുകയും, പല പല ഐപികളില്‍ നിന്ന് ഈ പേജിലേയ്ക്ക് ചറ പറാ റിക്വസ്റ്റുകള്‍ കൊടുത്ത് ഈ ബ്ലോഗിന് ഒരുപാട് ട്രാഫിക്ക് കൊടുത്ത് ബ്ലോഗിനെ കൊല്ലുകയും ഒക്കെ ചെയ്യാം‍ ഒരു നാണവും ഇല്ലാത്തവര്‍ക്ക്. അങ്ങിനെ യാഹൂ ചെയ്യും എന്നല്ല പറഞ്ഞത്. ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല. പക്ഷെ അങ്ങിനെ ചെയ്യാനും പറ്റും എന്നുള്ള കാര്യം അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ എന്നോര്‍ത്ത് പറഞ്ഞതാണ്.

ഓഫ് ടോപ്പിക്ക് ആയിപ്പോയോ!

കടയ്ക്കല്‍ said...

ഒരു കാര്യം പറയട്ടെ.... ഗൂഗ്ലിന്റെ സൗമനസ്യത്തിലാണല്ലോ നാമെല്ലാം ഈ ബൂലോകത്ത്‌ ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, നക്ഷത്രങ്ങളും, ചിലാര്‍ ക്ഷുദ്ര ഗ്രഹങ്ങളും ധൂമകേതുക്കളുമൊക്കെയായത്‌...

ഗൂഗിള്‍ ഈ വിഷയത്തില്‍ എന്ത്‌ നിലപാടാണ്‌ സ്വീകരിക്കുന്നത്‌ എന്നോ? ഇക്കാര്യത്തില്‍ അവര്‍ക്ക്‌ നമ്മെ ഏതെങ്കിലും നിലയില്‍ സഹായിക്കാന്‍ കഴിയുമോ എന്നും അന്വേഷിക്കാന്‍ കഴിയുമോ? ഒന്നുമില്ലെങ്കിലും യാഹൂ ഗൂഗിളിന്റെ ഒരു എതിരാളിയും ആണല്ലോ? ഫീഡ്‌ തിരുത്തുന്ന വിഷയത്തിലും മറ്റും അവര്‍ക്ക്‌ നമ്മെ സഹായിക്കാന്‍ കഴിയുമല്ലോ...വെറുതെയെങ്കിലും അവരോട്‌ ഒന്ന് ചോദിക്കാന്‍ കഴിയില്ലേ?

Adithyan said...

I am a bit late to enter the arena…

All that needs to be said is already said by Su, Inchy, Cibu, Santhosh, Hari and others.

Unauthorized copying of copyrighted content is a crime, no matter who does it. Some of us have been raising our voice against such incidents for quite some time now. If we do that against an individual, then we cant proceed much as the issues gets over once the individual deletes his blog. But when an internet giant like Yahoo is on the receiving end, their magnitude actually becomes an advantage for us. If we make this incident public through other Medias, then it will affect Yahoo’s public image. That precisely is the reason why they are ready for a compromise.

The fact that they have removed the content without much delay clearly shows that they were at fault. Now, that being the case, we really don’t have to be concerned about the after effects of going ahead with the proceedings. Things which Sreejith mentioned can be done by anyone against anyone. Its not something that can be done only against Su chechy’s blog. Lets not make this a venue for mutual challenges.

So in my opinion, we should try to give this incident maximum publicity, try to get this published in as many sites and conventional media channels as we can. And then wait and see what is going to be the outcome.

PS: No keyman 
PS2: പോസ്റ്റ്

Inji Pennu said...

ഹരീ,
ഇന്ത്യയില്‍ എങ്ങിനെ യാഹൂ പെരുമാറും എന്ന് എനിക്ക് നേരിട്ട് പരിചയമില്ല. പക്ഷെ ഇവിടെയാണെങ്കില്‍ കോപ്പിറൈറ്റ് ലംഘനം എന്നു തോന്നിയാല്‍ യാഹൂ തീര്‍ച്ചയായും മറുപടി തരും. അതേ പ്രൊഫഷണലിസം യാഹൂ ഇന്ത്യയില്‍ കാണിക്കുമെന്ന് തന്നെ വിചാരിക്കാം.

യാഹൂവിന് ഒരാഴ്ച സമയം കൊടുക്കണം ഒരു മറുപടിക്ക്. അതാണ് നല്ലതു. എന്നിട്ടും ഇല്ലെങ്കില്‍ ഒരു റിമൈന്‍ഡര്‍ അയച്ചിട്ട് ലീഗല്‍ ആക്ഷന്‍ എടുക്കുവാന്‍ പോവുകയാണ് എന്ന് പറയണം. അതാണ് അതിന്റെ രീതി. ഇത് സ്പീഡില്‍ നടക്കുന്ന കാര്യമല്ല. നല്ല ക്ഷമ വേണം നമ്മള്‍ക്ക്. പിന്നെ നാട്ടില്‍ ലീഗല്‍ ആക്ഷ്നുകള്‍ക്ക് കാലതാമസം നേരിടുന്നതുകൊണ്ട് എന്റേയും അഭിപ്രായം പുറത്ത് വെച്ച് ഇതിനൊരു തീരുമാനം തന്നെയാണ്. പക്ഷെ അത് യാഹൂവില്‍ നിന്നാവണം എന്ന് വിചാരിക്കുന്നു. നമുക്ക് നോക്കാം എവിടെ വരെ പോവുമെന്ന്?

നമുക്ക് ട്രൈ ചെയ്തു നോക്കാം പത്രത്തില്‍ വരുത്താന്‍ പറ്റുമോയെന്ന്. പെസ്സിമിസ്റ്റ് ആയിട്ട് ചിന്തിക്കുന്നതിലും നല്ലതല്ലേ ഓപ്റ്റിമിസം? നടന്നില്ലെങ്കില്‍ ഓകെ, പക്ഷെ നടക്കില്ലാ എന്ന് ഉറപ്പിച്ചു പറയാനും വരട്ടെ.

പിന്നെ ഇതൊരു സമരമാണ്. ഇതൊരു പ്രതിഷേധമാണ്. നമ്മളെ നിരാശപ്പെടുത്തുവാന്‍ പലര്‍ക്കും പലതും ചെയ്യാം. സമരപന്തലിലേക്ക് കല്ലുകള്‍ എറിയാം. പക്ഷെ എന്നും കൊണ്ട് നമ്മള്‍ ചെയ്യുന്നത് തെറ്റോ അല്ലെങ്കില്‍ നമ്മള്‍ ഈ സമരം വിളിക്കുന്നത് തെറ്റായാ കാരണത്തിനോ അല്ല. അതാണ് അതില്‍ മുഘ്യം. നമ്മുടെ പക്ഷത്താണ് ന്യായം. നമ്മുടെ പക്ഷത്തേയുള്ളൂ താനും അത്. നാളെ സെര്‍വറല്ലാ വെബ് ദുനിയക്ക് കമ്പനി തന്നെ പൂട്ടിപോവാം അങ്ങിനെ അവര്‍ക്ക് ചെയ്യേണ്ടതൊക്കെ ചെയ്യാം. പക്ഷെ എന്നും പറഞ്ഞ് അത് സത്യം ആവാതെ ഇരിക്കുന്നില്ലല്ലൊ.

പിന്നെ, സൂവേച്ചി - എന്റെ അഭിപ്രായത്തില്‍ സൂവേച്ചിക്ക് വ്യക്തിഹത്യ എന്നു തോന്നുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യാല്ലൊ. ഇത് പോസ്റ്റിന്റെ ഗുണ നിലവാരമല്ലൊ കമന്റ് ബോക്സുകള്‍ വെച്ചിരിക്കുന്നത്. അതുപോലെ പത്രങ്ങളാണ് നമ്മള്‍ക്ക് വേണ്ടത്. യാഹൂ പോലൊരു കമ്പനി ഒരിക്കലും അത് ഇന്ത്യ പോലൊരു രാജ്യത്ത് ബാഡ് പബ്ലിസിറ്റ് ഇഷ്ടപ്പെടുന്നില്ല.

സജീവ് കടവനാട് said...

പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നില്ലെന്ന് പറയല്ലേ,
ഞാനും കൂടാം

Haree said...

ഇഞ്ചിചേച്ചിയോട്,
യാഹൂ ഇന്‍ഡ്യ അത്രയ്ക്ക് പ്രൊഫഷണലിസം കാണിക്കുമോ? കാരണം ഇവിടെ ആ ഇ-മെയില്‍ റിസീവ് ചെയ്ത് അത് പ്രൊസസുചെയ്യുന്നത് ഇന്ത്യക്കാരനാണെങ്കില്‍, അവഗണിക്കുക എന്ന മനഃശാസ്ത്രം വര്‍ക്ക് ഔട്ട് ചെയ്യുവാനല്ലേ സാധ്യത? ശരിയാണ്, നമുക്ക് അല്‍‍പം കാത്തിരിക്കാം.

പത്രങ്ങളില്‍ വരുന്ന കാര്യം. ഞാന്‍ ചില മാധ്യമ സുഹൃത്തുക്കളുമായി ആശയം പങ്കുവെച്ചിരുന്നു. അവര്‍ക്ക് സുവിന്‍റേയും ചേച്ചിയുടേയും ബ്ലോഗ് ലിങ്കുകള്‍ അയച്ചു കൊടുക്കുകയും ചെയ്തു (ഒഫീഷ്യലല്ല, സൌഹൃദത്തിന്‍റെ പുറത്ത്). പക്ഷെ, അവര്‍ പറഞ്ഞത്, ലീഗലായി മൂവ് ചെയ്യൂ, എന്നിട്ടു നമുക്ക് നോക്കാം എന്നാണ്. അവരെല്ലാവരും പറഞ്ഞു, ഇതു ഗൌരവമായിത്തന്നെ കാണണം, യാഹൂവായതുകൊണ്ടല്ല, ഈയൊരു മാധ്യമത്തിന്‍റെ റൈറ്റുകള്‍ സം‍രക്ഷിക്കപ്പെടണമെങ്കില്‍ ഇങ്ങിനെയുള്ള മോഷണങ്ങല്‍ക്കെതിരേ ശംബ്ദമുയര്‍ത്തിയേ മതിയാവൂ എന്ന്. ലീഗലായി മൂവ് ചെയ്താല്‍ നമുക്ക് നിയമത്തിന്‍റെ പരിരക്ഷ ലഭിക്കുമെന്നു തന്നെയാണ് എല്ലാവരുടേയും അഭിപ്രായം. പത്രങ്ങളില്‍ വരുവാന്‍ നാം ഇവിടെയുണ്ടാക്കുന്ന ഒച്ച മതിയാവില്ലെന്നു തോന്നുന്നു. ഞാന്‍ നിരുത്സാഹപ്പെടുത്തുകയല്ല കേട്ടോ, യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിച്ച്, ഒപ്റ്റിമിസ്റ്റാവാനൊക്കുകയില്ലല്ലോ...

എനിക്കു തോന്നിയ മറ്റൊരു കാര്യം, ബൂലോകം ഒരു രജിസ്റ്റേഡ് ഓര്‍ഗനൈസേഷനാക്കിക്കൂടെ? അല്പം ചിലവുണ്ടാകും, എന്നിരുന്നാലും? അല്ലെങ്കില്‍ മലയാളം ബ്ലോഗേഴ്സ് അസോസിയേഷനെന്നോ മറ്റോ പേരിലും ആവാം. അങ്ങിനെയൊരു സംഘടനയുണ്ടാക്കി, അതിന്‍റെ പേരില്‍ ഇത്തരം മോഷണങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുകയാണെങ്കില്‍, നമ്മുടെ അവകാശങ്ങള്‍ സം‍രക്ഷിക്കപ്പെടുവാന്‍ കൂടുതല്‍ സാധ്യതയില്ലേ? ഇതിപ്പോള്‍ സൂ കേസിനു പോയാലും, നമുക്ക് ഒന്നും ചെയ്യുവാന്‍ സാധിക്കുകയില്ലല്ലോ, യാഹൂ നമ്മുടെയെല്ലാം ബ്ലോഗില്‍ നിന്നും എന്തെങ്കിലും മോഷ്ടിച്ചിരുന്നെങ്കില്‍ കക്ഷിചേരുകയെങ്കിലും ചെയ്യാമായിരുന്നു.

അല്ലെങ്കില്‍ മറ്റൊന്നു ചെയ്യാവുന്നത്. സുവിന് ഒരു പത്ര സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദമാക്കാമെന്നാണ്. കുറച്ച് മാധ്യമ സുഹൃത്തുക്കളുടെ സപ്പോര്‍ട്ടും ഈ കാര്യത്തിന് ആവശ്യമാണ്. അങ്ങിനെയെന്തെങ്കിലുമൊന്ന് ആലോചിച്ചു കൂടെ?

മറ്റൊരു ചെറിയ കാര്യം. ഇതിനായി ഒരു പുതിയ പൊസ്റ്റിട്ടു കൂടെ. മറ്റൊന്നും കൊണ്ടല്ല, 196 കമന്‍റോളം ലോഡ് ചെയ്യുവാന്‍ ധാരാളം സമയമെടുക്കുന്നു. :)
--

Inji Pennu said...

ഹരീക്കുട്ടീ
യാഹൂ ഇന്ത്യ യാണെങ്കിലും അവിടെ ഇരിക്കുന്നവര്‍ക്ക് കുറച്ചും കൂടി നിയമ വശങ്ങളില്‍ ബോധവാന്മാരായിരിക്കും എന്ന് നമ്മള്‍ക്ക് പ്രതീക്ഷിക്കാം.യാഹൂ ഇന്ത്യ വെറും മോം ആന്റ് പോപ്പ് കമ്പനികള്‍ അല്ലല്ലൊ.

ഇവിടെ സൂവേച്ചീന്റെ ബ്ലോഗില്‍ ഒരു കമന്റിട്ടിരിക്കുന്നത് രേണു എന്നയാള്‍ ഹിന്ദു റിപ്പോര്‍ട്ടറാണ്. ഹിന്ദു ഇന്ത്യയില്‍ ഏറ്റവും നല്ല മാദ്ധ്യമമാണ്. രേണു ചേച്ചി അവധി ആയതുകൊണ്ട് സൂവേച്ചിന്റെ സമ്മതം ഉണ്ടെങ്കില്‍ ഇത് ഫോര്‍വേര്‍ഡ് ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നത്. സൂവേച്ചീന്റെ സമ്മതമാണ് ഇവിടെ വേണ്ടത്.

തീര്‍ച്ചയായും ഹരി. നമ്മള്‍ ഇന്ന് ഇതിനെതിരെ ഒച്ച വെച്ചില്ലെങ്കില്‍ ഇത് എപ്പോഴും സംഭവിക്കാവുന്ന കാര്യമാണ്. അതാണ് പലര്‍ക്കും മനസ്സിലാവാതെ പോവുന്നത്. ബ്ലോഗുകള്‍ നാളെ ഗൂഗിളിന്റെ ബ്ലോഗര്‍ സൈറ്റുകളില്‍ നിന്നും ഒക്കെ മാറി ഒറ്റക്ക് സെര്‍വര്‍ സ്പേസും ഒക്കെ ആയി ഒരു സ്വതന്ത്ര മാദ്ധ്യമം ആയി നിലകൊള്ളേണ്ടതാണ്. ഇപ്പോഴേ ഒച്ച വെച്ചില്ലെങ്കില്‍ അങ്ങിനെയുള്ള സംരംഭം തന്നെ
തകര്‍ക്കാന്‍ ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ കൈയ്യടക്കി വെച്ചിരിക്കുന്ന പോര്‍ട്ടലുകളും മറ്റും ശ്രമിക്കും. കാരണം ഇപ്പോള്‍ മിക്കവരും തന്നെ പോര്‍ട്ടുലുകള്‍ വിട്ട് ബ്ലോഗുകളെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതാണ് അവരുടെ ഭയവും.
അതുകൊണ്ട് തന്നെയാണ് ഇതിനു ഇത്ര ഗൌരവവും.

പിന്നെ പ്രശ്നം ഇതാണ്. രാജേഷേട്ടന്‍ പറഞ്ഞപോലെ നമ്മുടെ പല മാദ്ധ്യമങ്ങളും സിനിമാക്കാരും ഒക്കെ ഈ കോപ്പിറൈറ്റിനെ എതിര്‍ക്കും. കാരണം എന്നാലല്ലേ അവര്‍ക്ക് ഫ്രീ ആയി എപ്പോഴും കണ്ടന്റ് കിട്ടുകയുള്ളൂ. അതുകൊണ്ട് അവര്‍ നമ്മള്‍ സംയമനം പാലിക്കണം, നമ്മള്‍ പ്രതിഷേധിക്കണ്ട, പ്രതിഷേധിക്കാണ്ട് കിട്ടുന്ന ആ സമധാനം ആണ് വലുത് എന്നൊക്കെ മുടന്തന്‍ ന്യായങ്ങള്‍ പറയും.

ഇതിന്റെ ഗൌരവം നമ്മള്‍ സ്വന്തമായി കാശു മുടക്കി സെര്‍വര്‍ എടുത്ത് ബ്ലോഗ് തുടങ്ങിയെങ്കില്‍ കുറച്ചും കൂടി ആളുകള്‍ക്ക് മനസ്സിലായെനെ എന്ന് തോന്നുന്നു.

Kumar Neelakandan © (Kumar NM) said...

ഇതാണ് ശരിക്കുള്ള മോഷണം.
(കുറച്ചുദിവസത്തെ ഗ്യാപ്പിനുശേഷം ആദ്യം വായിച്ചത് കമന്റുകളുടെ എണ്ണം കണ്ടിട്ട് ഈ പോസ്റ്റാണ്. കമന്റുകള്‍ തുടക്കത്തിലുള്ളതു മാത്രം വായിച്ചു. മുഴുവന്‍ വായിച്ചിട്ട് ഒരു തിരുത്ത് പോസ്റ്റ് ചെയ്യാന്‍ തോന്നിയാല്‍ അപ്പോള്‍ ആകാം)

അപ്പോള്‍ കാര്യത്തിലേക്ക്;
ഇതാണ് ശരിക്കുള്ള മോഷണം.
നിങ്ങള്‍ എല്ലാവര്‍ക്കും ഒപ്പം ഞാനും ഈ പ്രതിക്ഷേധത്തില്‍ എന്റെ വരമൊഴിയും നിരത്തുന്നു.

ഇതു പ്രതിക്ഷേധിക്കേണ്ട കാര്യം തന്നെ ആണ്. വെറും പ്രതിക്ഷേധം അല്ല. നാട്ടുക്കൂട്ടത്തിനു നടുവില്‍ പിടിച്ചുകെട്ടി വിസ്തരിക്കണം.

എന്തായാലും യാഹൂ ഉത്തരം പറയട്ടെ. ഇതുവരെ പറയാത്തതുകൊണ്ട് ഉത്തരം മുട്ടിയതാണെന്നും നമുക്കു ചിന്തിക്കാം. അല്ലെങ്കില്‍ ഉത്തരം മുട്ടുമ്പോള്‍ കാണിക്കേണ്ട കൊഞ്ഞണം കുത്തിന്റെ തരികിട പോയിന്റുകള്‍ തപ്പുകയാവാം.

സൂ, മറ്റു മലയാളം ബ്ലോഗര്‍ മാരെ, ഇപ്പോഴാണ് ഇതു കണ്ടത്... (ഹോ ഞാന്‍ രണ്ടു ദിവസം ഒന്നു മാറി നിന്നാല്‍ ആകെ പ്രസ്നം ആണെന്നു മനസിലായില്ലേ?)

കൈയൊപ്പ്‌ said...

'വെബ് ദുനിയ'യുടെ മലയാള വിഭാഗമായ 'വെബ് ലോകം' ആണു യാഹൂവിനു മലയാളം കണ്‍ടന്റ് നല്കുന്നത്. തിരുവനന്തപുരത്തെ വെബ് ലോകം ഓഫീസിലെ ശശിമോഹന്‍ എന്ന വ്യക്തിക്ക് മോഷണക്കാര്യം
ഞാന്‍ മെയില്‍ വഴി അറിയിച്ചിട്ടുണ്ട്. ഹരികുമാര്‍ എന്ന മറ്റൊരു മാന്യ വ്യക്തി കൂടി ഈ മോഷണം നടത്തിയതാരെന്നു വെബ് ലോകത്തില്‍ നിന്ന് അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

'യാഹൂ മലയാളം' ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം വെബ്ദുനിയക്കാണെന്ന് പറയേണ്ടതില്ലല്ലോ. എങ്കിലും കപ്പലില്‍ തന്നെയുള്ള കള്ളനെ രണ്ടു ദിവസത്തിനുള്ളില്‍ ഞാന്‍ പറയാം...

കൈയൊപ്പ്‌ said...

വെബ് ലോകം പോര്‍ട്ടലിനു വേണ്ടി കണ്ടെന്റ് തയാറാക്കുന്ന ജൂനിയര്‍ ജേര്‍ണലിസ്റ്റുകള്‍ (ഇവരില്‍ ഭൂരിഭാഗവും തിരുവനന്തപുരത്തെ വിദ്യാര്ത്ഥികളാണ്) യാഹൂ മലയാളം ബീറ്റയ്ക്കു വേണ്ടി മറ്റു വെബ് മാധ്യമങ്ങള്‍ പരതി മാറ്റര്‍ എടുത്തപ്പോള്‍ സംഭവിച്ച ഒരബദ്ധമാണെന്ന ആദ്യ വിശദീകരണം കൈയൊപ്പിനിപ്പോള്‍ ലഭിച്ചു. കോപ്പിറൈറ്റിനെക്കുറിച്ചോര്‍ക്കാത്ത ഒരു കുട്ടിക്കളി മാത്രം!

പോക്കറ്റ് മണിക്കായി സി-ഡിറ്റിനും വെബ് ലോകത്തിനും വേണ്ടി മാറ്റര്‍ തയാറാക്കുന്ന വിദ്യാര്‍ത്ഥി സുഹ്രുത്തുക്കളെ അറിയാവുന്നതു കൊണ്ട് ഇതിന്റെ സ്വാഭാവികതയെക്കുറിച്ച് എനിക്ക് സംശയമില്ല. ഇവരോടൊപ്പം എത്രയെത്ര തട്ടുദോശകള്‍!

സൂവിന്റെ ഐഡി വെബ് ലോകത്തിനു നല്കാമോ...?

കാട്ടാളന്‍ said...

സൂ, ഇഞ്ചി... എന്റെ ചോദ്യത്തിന് ഒരുമറുപടിയും കണ്ടില്ലന്നതില്‍ സങ്കടമുണ്ട്, വേണ്ടെങ്കില്‍ വേണ്ട പക്ഷേ അതുതുറന്നുപറയാമായിരുന്നു....വെറുതേ കിട്ന്ന്
ഒച്ചവെച്ച ഞാനൊരു വിഡ്ഡി! അതോ ചില ചന്തുമാരുടെ വെല്ലുവ്വിളികള്‍ കണ്ടെപ്പോള്‍ ചെറിയൊരു സംശയം തോന്നിയതാണോ? വെല്ലുവിളി നടത്തിയവര്‍ക്ക് മറുപടി നല്‍കി നമ്മുടെ
പ്ലാനുകള്‍ പുറത്തറിയിച്ച്(പ്രതിഷേധം പ്രകടിപ്പിക്കാം , കാറാം കൂവാം , മുദ്രാവാക്യം വിളികളും പരസ്പരം ഗ്വാഗ്വാ വിളികളുമാക്കാം, പത്രത്തില്‍ കൊടുപ്പിച്ച് നാറ്റാം,ദുനിയാവ് കമ്പനിതന്നെ പ്രൊജക്റ്റുകളില്ലാതെ വേറേ പണിനോക്കി പോയേക്കാം-ഇതെല്ലാം മറ്റൊരു വശം)സാങ്കേതിക വിദഗ്ധന്‍ മാരുടെ ചൂണ്ടകളില്‍ ചെന്ന് കൊത്തി
നോക്കാതിരുന്നത് സാങ്കേതികമായി ഒന്നുമറിയാ പൈതങ്ങളാണ് പ്രതിഷേധിച്ചവരെല്ലാം എന്ന വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നവരെ നുള്ളിയുണര്‍ത്തേണ്ട, ആവശ്യമുള്ളവ ആവശ്യം
വരുമ്പോള്‍ ആവശ്യമുള്ള സ്ഥലത്തുപറയുകയോ ആവശ്യമുള്ളവരെ വേണ്ടിവന്നാല്‍ നേരിട്ട് സഹായിക്കുകയോ ചെയ്യാം എന്നു കരുതിമാത്രം മിണ്ടാതിരിക്കുകയായിരുന്നു.അല്ലാതെ 10പൈസയുടെയും വിവരം ഇല്ലാഞ്ഞിട്ടല്ല! മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നതുപോലെയാണ്‍ ഉള്ള വിവരം വെച്ച് ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞ് ഉള്ളിലിരിപ്പും സാങ്കേതിക വിവരവും, നിയമ വശവുമൊക്കെ ഈ കൂട്ടത്തിലാര്‍ക്കെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ചിലരുടെ ലക്‌ഷ്യം. എന്തിനു വെറുതേ ഒരു പബ്ലിക് ഫോറത്തില്‍
വിളിച്ചു കൂവിയാല്‍ അതു നമുക്ക്തന്നെ ദോഷമാണെന്ന് തിരിച്ചറിയാന്‍ സാമാന്യബുദ്ധിമതിയതിന്. വലിയ ബ്രില്യന്‍സിന്റെയൊന്നുമാവശ്യമില്ല.ഇന്റെര്‍നെറ്റ് മലയാളി കണ്ടുതുടങ്ങുന്നതിനും മുന്‍പേ ഐ.ഐ.എസിലും,അപ്പാച്ചേയിലും,വെബ്സ്ഫിയറിലും പയറ്റിത്തെളിഞ്ഞ ആരെങ്കിലുമൊക്കെ ഈപ്രതിഷേധക്കാരുടെ ഇടയില്‍ ഉണ്ടാകുമെന്നും
ഈപറഞ്ഞ സ്ങ്കേതിക-നിയമവങ്കത്തരങ്ങള്‍ കേട്ടിട്ട്‌ ഉള്ളാലെ ചിരിക്കുന്നുണ്ടാകഉമെന്നും,ഇല്ലെങ്കില്‍ തന്നെ അങ്ങനെയുള്ളവരുടെ സഹായം തേടാവുന്നതേയുള്ളൂവെന്നും,പ്രായം കഴിഞ്ഞു
പോയതുകൊണ്ടാകാം പലരും ഓര്‍ക്കാതെ പോയത്‌. അവര്‍ മറുപടിയുമായി ചാടിവീണ് ചൂണ്ടയില്‍ ആഞ്ഞ്‌ കൊത്തി ഫ്രീയായി ചക്രവ്യൂഹം ഭേദിക്കുന്നതെങ്ങനെ യെന്ന് ഉറ്ക്കെ
പ്രഖ്യാപിക്കുമെന്നും അങ്ങനെ അതുകൂടി ചോര്‍ത്താം എന്നും കരുതിയവര്‍, വലിയ സാങ്കേതിക വിദ്യയുടെയൊന്നും പിന്‍ബലമില്ലാത്ത ഹൃദയത്തിന്റെ നന്മകൊണ്ടുമാത്രം വേദനിക്കപ്പെട്ടവരോടൊപ്പം നിന്ന പാവങ്ങളെപ്പോലെ അങ്ങനെയങ്ങ് വിലകുറച്ച് കാണരുത് എന്നേ പറയാനുള്ളൂ.സാങ്കേതിക നിയമവശങ്ങള്‍ എന്തായിരുന്നാല്‍ തന്നെയും, നിയമയുദ്ധം പരാജയമായാല്‍ തന്നെയും ദുനിയാവുകാര്‍ക്ക് അതുകൊണ്ട് ദോഷമല്ലാതെ ഒരുഗുണവും സംഭവിക്കുകയോ നാളെ കൂടുതലായി എം.എസ്.എന്റെ യോ, ഗൂഗിളിന്റെ യോ
പ്രോജക്റ്റുകള്‍ കൂടി ഈ കുപ്രശസ്തി നേടിത്തരില്ലെന്നും മനസ്സിലാക്കാതെയിരിക്കുന്നവരോട്‍ എന്തുപറയാന്‍?(യാഹു അതുകൊണ്ട് ജനസമ്മതിനഷ്ടപ്പെട്ട് ആരാലും മെയില്‍‍ ഐഡി
പോലും നിര്‍മ്മിക്കപ്പെടാതെ ഉപേക്ഷിക്കപ്പെട്ട് പരാജയപ്പെട്ട് ഇന്‍ഡ്യയില്‍ നിന്നും കെട്ടുകെട്ടേണ്ടിവരുമെന്നും ഇന്‍ഡ്യാ ഒപ്രേഷന്‍സ് പൂട്ടേണ്ടി വരുമെന്നും വ്യാമോഹിക്കാന്‍ തക്ക
വിഡ്ഡികളൊന്നും പ്രത്ഷേധിച്ച്വരുടെ ഇടയില്‍ ഇല്ലെന്ന് മനസ്സിലാക്കാനും വലിയ ബ്രില്യന്‍സിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല) ഇടിവാള്‍ പറഞ്ഞ കമന്റ് (കിരാതനോട്) എന്നെ
ഉദ്ദ്യേശിച്ചായിരുന്നെങ്കില്‍ അത് മനസ്സിലായില്ല!(ശരിക്കും മനസ്സിലാകാത്തതുകൊണ്ടുതന്നെയാണ് മാഷേ. സാമാന്യബുദ്ധി ചിലപ്പോള്‍ എല്ലാം മനസ്സ്സിലാക്കിതന്നു എന്നു
വരില്ലല്ലോ-ഇതും ഗോളാണോ?)ഏതായാലും ഇത്രയൊക്കെ പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു.ആരേയും വ്യക്തിഹത്യക്ക് ഞാന്‍ ശ്രമിച്ചിട്ടില്ല, ആരേയും പേരെടുത്ത് പറഞ്ഞ്
വിമര്‍ച്ചിട്ടുമില്ല. ഓര്‍ക്കുക നിങ്ങളിലാര്‍ക്ക്(എതിര്‍ത്തവര്‍ക്കും അനുകൂലിച്ചവര്‍ക്കും) ഇത്തരം പ്രശ്നങ്ങളൂണ്ടായാലും നാളെ നിങ്ങളോടൊപ്പം ഞാനുണ്ടാകും, എന്നാലാവതു
ചെയ്യുകയും ചെയ്യും. ആരെന്നെ പരിഹസിച്ചാലും നിന്ദിച്ചാലും ഒരുപുല്ലുമില്ല എനിക്ക്. ഞാന്‍ ബ്ലോഗര്‍ മാരുടെ ലോകത്ത് വളരെ പുതിയ ആളാണ്. എന്റെ ഒരുബ്ലോഗും തയ്യാറായി വരുന്നതേയുള്ളൂ, ബൂലോകരെ കാണിക്കാന്‍ സമയമായിട്ടില്ല അത്. സമയക്കുറവും മറ്റ് പ്രാരാബ്ധങ്ങളും വേണ്ടതുണ്ട്.സൂവിന് താല്പര്യമില്ലാത്ത സഹായവാഗ്ദനം ഖേദത്തോടെ പിന്‍‌വലിക്കുന്നു. ആവശ്യമുടെന്ന് തോന്നിയാല്‍ അറിയിക്കുക,ഞാന്‍ ഈകമണ്ടുകള്‍ നോക്കി ക്കൊണ്ട് നിശ്ശബ്ദനായി ഇവിടെതന്നെയ്ണ്ടാകും. ആവശ്യമുണ്ടെങ്കില്‍, ആവശ്യമുണ്ടെന്ന് തോന്നിയാല്‍ മാത്രം... കാട്ടാളാ എന്നൊന്ന് ഉറക്കെ വിളിച്ചാല്‍ മതി ഉടന്‍ എത്തിക്കൊള്ളാം. ഈ കാട്ടാളന്‍ മറഞ്ഞിരിക്കാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ ബ്ലോഗെഴുതുന്ന പല നല്ല സുഹൃത്തുക്കള്‍ക്കും എന്നെ അറിയാം, അവരുടെ മുന്നില്‍ ഞാന്‍ അജ്ഞാതനല്ല. പക്ഷേ ഞാനനുവദിക്കാതെ അവരത് പറയുകയുമില്ല!ഞാനായിട്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഇതൊരു പ്രശ്നമാക്കുന്നതില്‍ പാവങ്ങളുടെ ജോലിനഷ്ടപ്പെടുമെന്ന വിലാപം വെറും അര്‍ഥശൂന്യമാണെന്നും(അല്ലെങ്കിലും ബലിമൃഗങ്ങള്‍ ക്കറിയില്ലല്ലോ അതിന്റെ ആയുസ്സ്) അതിന്റെ ഉദ്ദേശ്യം വേറേയാണെന്നും ഇത്രയും സമയം അനുവദിച്ചതിന് കിട്ടിയ പ്രതികരണങ്ങളില്‍ നിന്നും
ബോധ്യമായതഉകൊണ്ടാണ് അല്ലതെ മനസ്സില്‍ ഒരു കാരുണ്യവും ഇല്ലാത്തതുകൊണ്ടല്ല. ഇത്തരം മോഷണംനടത്തിയ ജൂനിയേര്‍സിന് തന്നെ ആത്മാര്‍ഥതയോടെ ബന്ധപ്പെട്ടവരെ
സമീപിക്കാമെന്നിരിക്കെ ഒന്നും സംഭവിച്ചില്ലെന്നതും അവര്‍ വിചാരിച്ചാല്‍ പോലും ബ്ലോഗ് പൂട്ടിക്കാമെന്നുമുള്ള പ്രകോപനപരമായ പ്രസ്ഥാവനകളുംകണ്ടു.ഇത് ആത്മാര്‍ഥതയുള്ളൊരു
ക്ഷമാപണത്തിലൂടെ തീരുമായിരുന്നതേയുള്ളൂ എന്നാണെനിക്ക് തോനിയത്. പക്ഷേ കതിരിന്മേല്‍ വളം വെച്ചതുകൊണ്ട് പ്രയോജനമില്ലല്ലോ! ഏതായാലും ഈപ്രശ്നത്തില്‍ ജയിച്ചാലും
തോറ്റാലും സത്യത്തിന്റെ ഭാഗത്ത് നിന്നു എന്ന മനസ്സക്ഷിയുടെ സന്തോഷം മാത്രം മതി കാട്ടാളന് ഇവിടെ നിന്നും മടങ്ങുമ്പോള്‍.ഒരുപ്രശ്നത്തിലെ തോല്‍‌വിയൊന്നും തന്നെ ലോകത്തിന്റെ
അവസാനമൊന്നുമല്ലല്ലോ? കുറഞ്ഞപക്ഷം ഇവിടെ എന്താണ് നടക്കുന്നതെന്നെങ്കിലും ലോകത്തിനെ അറിയിക്കാന്‍ കഴിഞ്ഞാല്‍ അതിലും വലിയ ഒരു വിജയമില്ല.ഒരുചെറിയ വിഭാഗം
മാത്രമേ ദുനിയയുടെ ഭാഗത്തുനില്‍കാനുണ്ടാകൂ. സത്യമല്ലെന്നറിഞ്ഞിട്ടും കൂടെ നില്‍കാന്‍ മറ്റ് കടപ്പാടുകള്‍ മറക്കാനാകാത്തവര്‍ക്ക് മാത്രമേ കഴിയൂ( ഇതിനെ കുറ്റം പറയാനും
പ്രയാസം കാരണം ആത്മാര്‍ഥ മിത്രങ്ങള്‍ക്ക് ആപത്തുപിണഞ്ഞാല്‍ കൂടെ നില്‍ക്കുന്നവനാണ് യതാര്‍ഥ ചങ്ങാതി).അതിനാല്‍ ഈപ്രശ്നങ്ങള്‍ക്ക് സൂ ഉടനേതന്നെ ഒരു പരിഹാരം-അത്
എന്തായാലും ശരി കാണണമെന്ന് അഭ്യര്‍ഥിക്കുന്നു. ഈ കമന്റുകള്‍ നീളുന്തോറും ബന്ധങ്ങള്‍ക്ക് വിള്ളലുകള്‍ സംഭവിക്കുമെന്ന് ഭയപ്പെടുന്നു. സൂ ഇതിനെതിരായി പ്രതികരിച്ചാല്‍
ജയിക്കുകയോ തോല്‍ക്കുകയോചെയ്യാം, പക്ഷേ പ്രതികരിക്കുകയെന്നതാണ് പരമപ്രധാനം. അതില്‍ സത്യമുണ്ട്, എന്നെങ്കിലുമൊരിക്കല്‍ ഈ സത്യത്തിന്റെ സൂര്യതാപം
എതിര്‍ത്തവരുടേയും ഉള്ളം പൊള്ളിക്കും അത് തീര്‍ച്ച.എല്ലാം വിധിക്കുന്നത് ഗൂഗിളും , യാഹുവുമൊന്നും മാത്രമല്ലല്ലോ.... മനുഷ്യന്റെ നന്മയുടെ മനസ്സ് നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കാട്ടാളന്റെഉപദേശം.മനസ്സില്‍ തോന്നുന്നതെന്തായാലും തുറന്നുപറയുന്നൊരുശീലം ജീനിന്റെ കൊണംകൊണ്ടായിരിക്കും കാട്ടാളന് പണ്ടേയുണ്ട്. എന്തുചെയ്യാന്‍ മനസ്സിലൊന്നും പുറത്ത് മറ്റൊന്നും കാട്ടി ശീലമില്ല. ഞാന്‍ കാരണം ആരെങ്കിലും മാനസികമാ‍യെങ്കിലും വേദനിച്ചഇട്ടുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി നിര്‍വ്യാജം ഖേദിച്ചുകൊണ്ട് നിര്‍ത്തട്ടേ,
ആവശ്യമുള്ളപ്പോള്‍ ആരായാലും സഹായത്തിന് വിളിക്കാന്‍ മറക്കേണ്ട.എങ്ങനെ ബന്ധപ്പെടുമെന്നും ഓര്‍ത്ത് തലപുണ്ണാ‍ക്കേണ്ട.ആവശ്യമുണ്ടെന്ങ്കില്‍ മാറ്ഗ്ഗവുമുണ്ടാകും!
സ്നേഹത്തോടെ കാട്ടാളന്‍.

Unknown said...

ബ്ലോഗില്‍ കൂടി ഇമോഷണല്‍ ഹൈജാക്കിങ്ങ്, ഭീഷണി, ഗുണ്ടായിസം എന്നിവയും നടപ്പിലാക്കാം എന്ന് തെളിഞ്ഞിരിക്കുന്നു. ബ്രില്യന്റ്!

കട്ടവരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ ബ്ലോഗിലെ നീതിമാന്മാര്‍ നിങ്ങളോടു കൂടിയിരിക്കുന്നു. നിങ്ങള്‍ക്ക് ഭാവിയില്‍ ഇതിലും‍ വലിയ മോഷണങ്ങള്‍ ചെയ്യാനും, നീതിമാന്മാരുടെ തുണയോടെ ഉഷാറായി തലയൂരിപ്പോകാനും കഴിയുമാറാകട്ടെ... ആമേന്‍!

Cibu C J (സിബു) said...

സൂ തീരുമാനമെന്തെടുത്തു എന്നെനിക്കറിയില്ല.

ഇവിടെ യാഹൂ ആണ് പ്രതി. അതിനപ്പുറത്തുള്ള കാര്യങ്ങളെ പറ്റിയൊന്നും നമുക്കറിയില്ല എന്നതാണ് കാര്യം. അന്വേഷിക്കേണ്ട കാര്യവും ഇല്ല. പലകഥകളുണ്ടാവും. അത്‌ അന്വേഷിക്കേണ്ടത്‌ അതാത്‌ കമ്പനിക്കാരാണ്. മാത്രവുമല്ല ഈ കേസില്‍ ആരെങ്കിലും ശിക്ഷിക്കപ്പെടുന്നെങ്കില്‍ അവരുമായി നമുക്കുള്ളതിനേക്കാള്‍ ബന്ധം അവരുടെ മാനേജര്‍ക്കും അവരുടെ കമ്പനിക്കും ഉണ്ട്‌. അതിനുമുകളില്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടകാര്യം നമുക്കൊരിക്കലുമില്ല.

സൈഡ് ലൈനില്‍ ഒരു കാര്യം കൂടി ഓര്‍മിപ്പിക്കട്ടേ. ഇത്‌ നിയമപരമായി നീങ്ങുകയാണെങ്കില്‍ ബ്ലോഗ് കമ്മ്യൂണിറ്റിക്ക്‌ വളരെ ഗുണകരമായി ഭവിക്കാവുന്ന ഒന്നായിരിക്കും. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇത്തരം കേസായിരിക്കാനും സാധ്യതയുണ്ട്.

യാഹൂവിന് വക്കീല്‍ നോട്ടിസ് അയച്ച്‌ ഒരു പത്രസമ്മേളനം നടത്തിയാല്‍ തന്നെ യാഹൂ പാട്ടും പാടി പിന്നാലെ വരും.

എന്നാല്‍, ഇതിനൊക്കെ സൂ ഇറങ്ങേണ്ടി വരും എന്നത്‌ സത്യം. ഞാനൊക്കെ ഇവിടെയിരുന്ന്‌ ഡയലോഗടിക്കുകയേ ഉള്ളൂ.

Unknown said...

പ്രിയരെ,
ഒരുപാടു കഷ്ടപ്പെട്ടു ഇതു കണ്ടു പിടിക്കാന്‍! കഷ്ടപ്പെട്ടു കണ്ടു പിടിച്ചതു നാലാള്‍ക്കാരോടു പറഞ്ഞില്ലെങ്കില്‍ ഒരു സമാധാനവുമില്ല.
യാഹൂവിനു വേണ്ടി പണിയെടുക്കുന്നവര്‍ക്കും ബഹുരാഷ്ര്ട കുത്തകകളുടെ management സ്വഭാവം വരുമെന്നു തോന്നുന്നു. അതുകൊണ്ടാവാം ചിലര്‍ സ്വന്തം തെറ്റിനു പാവങ്ങളെ കുരുതി കൊടുക്കുന്നത്‌.
നിങ്ങളറിഞ്ഞൊ മാളോരെ. ഒരു പാവം പയ്യന്റെ ജോലി തല്‍ക്കാലം പോവാന്‍ പോകുന്നു. ബ്ലോഗില്‍ നിന്നും സാധനങ്ങള്‍ ചൂണ്ടി എന്നതാണ്‌ അയാളുടെ മുകളില്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം.
എന്നാല്‍ കുറച്ചു നാള്‍ മുന്‍പെ സ്വന്തം അഭിമാനമായി പറഞ്ഞു നടന്നിരുന്ന ഒരു website, പ്രതേകിച്ചും ഭൂലോകരൊടും മറ്റു ആള്‍ക്കരോടും ആ website ലെ contents നെ പറ്റി അഭിപ്രായം ചോദിക്കുക കൂടി ചെയ്തിരുന്ന ഒരാള്‍, ഇപ്പോള്‍ ഞാന്‍ അതിലെ പണിക്കാരന്‍ മാത്രമാണ്‌ എന്നു പറയുന്നതിന്റെ യുക്തി മനസിലാവുന്നില്ല. സ്വന്തം കുറ്റം ഒരു subordinate ന്റെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാന്‍ നോക്കുന്ന മലയാളികളും ഉണ്ടെന്നു ഇപ്പോള്‍ മനസിലാകുന്നു.
എന്തു തന്നെ ആയാലും, ആ പാവം പയ്യനെ രക്ഷിക്കണമെങ്കില്‍, ചിലപ്പോള്‍ സാധിച്ചേക്കും. വെബ്‌ ദുനിയാവിന്റെ program co-ordinator ഒരു സൗമ്യ ആണ്‌. അവര്‍ക്കു എല്ലവരും കൂടി ഒരു മാസ്‌ മെയിലിംഗ്‌ ചെയ്യൂ. നമ്മള്‍ എല്ലവരും യാഹൂ മലയാളത്തില്‍ വന്ന തെറ്റുകള്‍ ക്ഷമിച്ചു എന്നു പറഞ്ഞു കൊണ്ട്‌. പ്ലീസ്‌... ഒരു ചെറുപ്പക്കാരന്റെ ജീവിതം രക്ഷിക്കു... ഒരിത്തിരി ദയ എല്ലാവര്‍ക്കും കാണിക്കാം

സൗമ്യയുടെ മെയില്‍ അഡ്രസ്‌ താഴെ കൊടുക്കുന്നു: sowmya@webdunia.com
(ഇനി വല്ല copyrights പരാതിയുണ്ടെങ്കിലും സൗമ്യയെ മെയിലില്‍ അറിയിച്ചാല്‍ മതിയാകും)

അശോക്‌ സുബ്രമണി

Inji Pennu said...

പ്രിയ ‘കാട്ടാളാ’. വളരെയധികം നന്ദിയുണ്ട് അങ്ങിനെയൊരു പോസ്റ്റില്‍. പറഞ്ഞാല്‍ അറിയിക്കാന്‍ പറ്റാത്തത്ര സന്തോഷം!

ഇന്ന് മുഴുവന്‍ ഞാന്‍ ഇതിനു വേണ്ടി ഒരോ ഒരോ പരിപാടികളുമായി നടക്കുകായിരുന്നു. സൂവേച്ചിയും ആയിരിക്കും. അതോണ്ടാവും കാണാഞ്ഞത്.

കാരണം കുറേ ടെക്നോളജിയൊക്കെ ഇവിടെ പറഞ്ഞില്ലേ, അതോണ്ട് സെര്‍വറുകളുടേയും ഒക്കെ ബാക്ക് അപ്പുകളേക്കുറിച്ചൊക്കെ വിശദമായി തന്നെ നോക്കുകായിരുന്നു. ആവശ്യം വേണ്ട തെളിവുകള്‍ ഒക്കെ ശേഖരിക്കുകയും ചെയ്തു.
അതിവിടെ പറയുന്നില്ല. കാരണം നമ്മുടെ കയ്യിലുള്ള തെളിവ് കള്ളനെ അറിയിക്കണ്ട പ്രശ്നം വേണ്ടല്ലൊ..

പിന്നെ അതു മാത്രമല്ല, ഒരു ലോയറോടും സംസാരികേണ്ടി വന്നു. കാരണം ഇതിനു നിയമസാധുതയുണ്ടോ നാട്ടില്‍ എന്ന് അറിയണമല്ലൊ. ഇവിടെ അമേരിക്കയിലെ നിയമങ്ങള്‍ അല്ലല്ലൊ നാട്ടില്‍.

പബ്ലിസിറ്റിയുടെ കാര്യം സൂവേച്ചിയാണ് തീരുമാനിക്കേണ്ടത്. ഞാനല്ല. ഞാന്‍ പബ്ലിസിറ്റിക്ക് പൂര്‍ണ്ണ പിന്തുണയാണ്. പക്ഷെ അത് സൂവേച്ചിയുടെ പ്രൈവസിയെ ബാധിക്കുമെന്നുള്ള കാരണത്താലാവും സൂവേച്ചി തീരുമാനുമെടുക്കാന്‍ വൈകുന്നത് എന്ന് എനിക്ക് തോന്നുന്നു. അല്ലെങ്കില്‍ അത് എങ്ങിനെ അതിനെ സമീപിക്കണം എന്ന് ചിന്തിക്കുകയാവും. അത് സൂവേച്ചി ആലോചിച്ചു തന്നെ തീരുമാനിക്കട്ടെ. പക്ഷെ ഈ ബ്ലോഗ് കണ്ട് കൊണ്ട് ഒരു വാര്‍ത്ത ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ നമ്മള്‍ക്ക് ഒന്നും പറയാന്‍ പറ്റില്ലല്ലൊ.

എന്തായാലും കൈയൊപ്പു പറഞ്ഞത് നന്നായി. ആഹാ ഇത് ചെയ്തത് വിദ്യാര്‍ത്ഥികളാണൊ? എന്നാല്‍ പിന്നെ സാരമില്ല. അവരു പഠിക്കുകയല്ലേ, അവരുടെ പോക്കറ്റ് മണിയല്ലേ പോവുകയുള്ളൂ. അതു സാരമില്ല അപ്പൊ. ഞാന്‍ കരുതി ശരിക്കും ജോലിയുള്ളവരാണെന്ന്. അപ്പോള്‍ അതിന്റെ വിഷമവും എനിക്ക് മാറിക്കിട്ടി.

സൂവേച്ചി,
പിന്നെ ബ്ലോഗിന്റെ പിന്നാമ്പുറത്ത് പല പല കളികളും നടക്കുന്നുണ്ടെന്ന് ഇപ്പോഴാണ് അറിയാന്‍ കഴിഞ്ഞാത്. കൊള്ളാമല്ലൊ. എന്റെ വിചാരം എല്ലാരും ഈ ബ്ലോഗില്‍ പറയുന്നതുപോലെ തന്നെയാണ് കാര്യങ്ങളുടെ കിടപ്പെന്ന്. അല്ലാതെ മറ്റൊരു വശമില്ലെന്ന്.
കാരണം ചാറ്റും ഈമെയിലും ഫോണും ഒന്നും എനിക്ക് ഇത്രയും നാള്‍ ഉപയോഗിക്കാന്‍ അറിയില്ലാരുനല്ലൊ. ഇന്നാണ് അതൊക്കെ ഞാന്‍ ഉപയോഗിക്കാന്‍ പഠിച്ചത്..

ആദ്യം സഹതാപം, പിന്നെ ഭീഷണി, പിന്നെ വ്യക്തിഹത്യ. കൊള്ളാം! പെമ്പിള്ളേരാവുമ്പൊ കുറച്ച് നന്നായി അധിക്ഷേപിച്ച് പറഞ്ഞാല്‍ നമ്മള്‍ ഭയന്ന് പിന്മാറുമല്ലൊ. കൊള്ളാം! ബെസ്റ്റ്! ആ ഐഡിയകളൊക്കെ കൊള്ളാം.

നാഴിക്ക് നാല്‍പ്പതു വട്ടം അരാഷ്ട്രീയം, രാഷ്ട്രീയം എന്നൊക്കെ കട്ടി കട്ടി വാക്കുകള്‍ കൊണ്ട് വീമ്പിളക്കുമ്പോള്‍ ഒരു ഗ്രാസ് റൂട്ട് പ്രശ്നം വന്നാല്‍ എങ്ങിനെയാണ് പെരുമാറുക എന്ന് മനസ്സിലായി.

അതിലേറെ കഷ്ടം, ഇത് ബ്ലോഗിന്റെ പ്രശ്നമായി കാണാതെ, അതിന്റെ ഗൌരവം മനസ്സിലാക്കാതെ ഒരാളുടെ പ്രശ്നം ആയി കണ്ടത്, ആളുകളെ സെന്റി അടിച്ച് പ്രേരിപ്പിച്ചത്.
കൊള്ളാം! സൂവേച്ചീന്റെ മാനസിക വ്യഥയേക്കാളും വലുതാണല്ലൊ ഇന്നു വരെ കാണാത്ത ഏതോ ‘ജൂനിയേര്‍സിന്റെ’ പ്രശ്നങ്ങള്‍!

അപ്പോള്‍ സപ്പോര്‍ട്ട് സപ്പോര്‍ട്ട് എന്നൊക്കെ ആദ്യം പറഞ്ഞത്, വെറും പൊള്ളയായ വാക്കുകള്‍. ഒരാള്‍ ഫോണ്‍ ചെയ്താല്‍ മാറാവുന്ന വാക്കുകള്‍! നാളെ മറ്റൊരാള്‍ ഫോണ്‍ ചെയ്താല്‍ തിരിച്ച് ഇങ്ങോട്ടും. ഒഹ്, അപ്പൊ അതാണല്ലെ അരാഷ്ട്രീയം. അത്രേയുള്ളൂ ആശയങ്ങളോടുള്ള കണ്‍വിക്ഷന്‍!

നോക്കൂ ദുനിയാവില്‍ തന്നെ ജോലി ചെയ്യുന്ന ബെന്നി എന്ന ഒരാളുടെ മറുപടിയാണത്:
ബെന്നി::benny പറയുന്നത്...
യാഹുവും ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയും എന്റെ സ്വന്തമല്ലെന്ന് ആരോടും പറയേണ്ടതില്ല എന്ന് തോന്നുന്നു. പകര്‍പ്പാവകാശ ലംഘനം എന്തുതന്നെയായാലും വെച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തത് തന്നെയാണ് എന്നാണ് എന്റെയും മതം. എന്റെ ചുമതലാ പരിധി അനുവദിക്കുന്നിടത്തോളം എന്തെങ്കിലും അടിച്ചുമാറ്റിയിട്ടുള്ളതായി കണ്ടാല്‍ അവയൊക്കെയും മായ്ച്ചുകളയാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്.

ബാക്കിയൊക്കെ, നേരിട്ട് യാഹുവിനോടു തന്നെ ചോദിക്കുന്നതല്ലേ ഉചിതം :)

*****
ഈ ബെന്നി പറയുന്ന പോലെയല്ലേ നമ്മളും ചെയ്തോളൂ. പിന്നെയങ്ങിനെയാണ് ഇതില്‍ വെബ് ദുനിയ ഇവിടെ വന്നതെന്ന് തന്നെ എനിക്ക് മനസ്സിലാവുന്നില്ല. പിന്നെ, തെറ്റ് ചെയ്യാത്തവന്‍ എന്തിനു ഭയക്കണം എന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

പിന്നെ ആനക്കൂടന്‍ മാഷ് വെബ് ദുനിയായില്‍ ജോലി ചെയ്യുന്ന ആളാണെന്ന് എനിക്ക് ഇന്നാണ് മനസ്സിലായത്. ഹഹ! അപ്പൊ അതാണല്ലെ, കാര്യം! വെബ് ദുനിയക്കാരു ഇതല്ല ഇതിലപ്പുറവും പറയും. പറഞ്ഞില്ലെങ്കിലല്ലേ അല്‍ഭുതമുള്ളൂ. കാരണം ഇനി നന്നായി ഉരുളണമല്ലൊ.

എന്തായാലും എനിക്കൊന്ന് സമാധാനിക്കാം.
സൂവേച്ചീനെ ഞാന്‍ 'ഇന്‍ഫ്ലുവന്‍സ്' ചെയ്യുന്നത് അറ്റ്ലീസ്റ്റ് ഇവിടെ ഈ ബ്ലോഗില്‍ വന്ന് നേര്‍ക്കു നേര്‍ പറഞ്ഞിട്ടാണല്ലൊ. അല്ലാതെ ഫോണിലൂടെയും ചാറ്റിലൂടെയും ഒന്നും പമ്മി ഇരുന്നിട്ടല്ലല്ലൊ!

അനോണികളായി വന്ന് കൂലിതല്ലും നടത്താന്‍ ശ്രമിക്കും. കൊള്ളാം. പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവാതെ അത് ഒതുക്കി തന്നെ മര്യാദയോട് കൂടി തീര്‍ക്കണമെന്നും കൂടി ആ കോപ്പി റൈറ്റിന്റെ പുസ്തകങ്ങള്‍ ഓര്‍ഡ്ഡ ചെയ്യുമ്പൊ ദുനിയാക്കാരതും കൂടി ഒന്ന് വാങ്ങിച്ചു പഠിക്കാന്‍ ശ്രമിക്കും എന്നു കരുതുന്നു! Kindly dont play dirty tricks. People who are playing dirty tricks do not realise the depth of the situation and so please dont get involved in those.

പിന്നെ എന്തായാലും നിയമങ്ങള്‍ ഒക്കെ ഇന്ത്യയില്‍ ഇല്ലാത്ത സ്ഥിതിക്ക് ദുനിയാവിന്റെ കണ്ടന്റും കോപ്പി പേസ്റ്റ് ചെയ്യാലൊ. ഇനി എന്തു നോക്കാന്‍? കോപ്പി ചെയ്തൊളൂ ഞങ്ങളെയെന്നു പറയുന്ന ഇഷ്ടം പോലെ ബ്ലോഗുകളും ദുനിയാന്നൊരു പോര്‍ട്ടലും! നല്ലൊരു ബിസിനസ്സ് ഐഡിയായാണെല്ലൊ എന്നൊക്കെ കരുതി
ഞാനുമൊരു ഇന്ത്യയിലെ വക്കീലിനോട് സംസാരിച്ചു. നിയമങ്ങള്‍ ഇന്ത്യയില്‍ ഇപ്പോള്‍ വളരെ കര്‍ക്കശമാണെന്നും സെക്ഷന്‍ ബൈ സെക്ഷന്‍ അറിവു കിട്ടി. നന്നായി. അല്ലെങ്കില്‍ ഞാനും ആരാണ്ടൊക്കെ പറയുന്നത് കേട്ട് ഇന്ത്യ ഒരു ബനാന റിപ്പ്ബ്ലിക്ക് ആണെന്ന് കരുതി വിഷമിച്ചേനെ!

ഇതേപോലെ മുന്‍പൊരു പ്രശ്നം മറ്റൊരു കമ്പനി കാണിച്ചപ്പോള്‍ ആ അമേരിക്കന്‍ കമ്പനി അവരുടെ കോണ്ട്രാക്റ്റ് നിറുത്തിച്ചു. കണ്ടന്റ് മോഷ്ടിച്ച കുട്ടിയോട് മാപ്പും പറഞ്ഞു. അതു മതിയല്ലൊ നമ്മള്‍ക്കും. കോണ്ട്രാക്ക്റ്റ് നിറുത്തിയ ഇന്ത്യന്‍ കമ്പനിയില്‍ ആരേയും പറഞ്ഞൊന്നും വിട്ടില്ല. അതുപോലെയുള്ള കമ്പ്ലീറ്റി അണ്‍പ്രഫഷണല്‍ കമ്പനീന്ന് ആളുകളെ പറഞ്ഞു വിട്ടാല്‍ അങ്ങോട്ട് ചേരാന്‍ ആളുകളെ കിട്ടണ്ടേ എന്ന് ഓര്‍ത്തിട്ടാവും.

എന്തായാലും ഇത്രയും ഒക്കെ പറഞ്ഞ സ്ഥിതിക്ക് സൂവേച്ചിക്ക് എന്റെ പരിപൂര്‍ണ്ണ പിന്തുണ അതിപ്പൊ വെബ് ദുനിയയുമായി സെറ്റില്‍ ചെയ്യാനും അല്ലെങ്കില്‍ യാഹൂവുമായും. എന്ത് നടപടിക്കും എന്റെ പൂര്‍ണ്ണ സഹായ വാഗ്ദാനം. ഇത്രയും നാള് ഞാന്‍ കണ്ട സൂവേച്ചിയാണ് എനിക്ക് ഏത് ദുനിയാവിലെ ആളുകളേകാളും വിശ്വാസവും വേണ്ടപ്പെട്ടതും.
എന്തായാലും ഞാന്‍ സൂവേച്ചീനെ സമ്മതിച്ചു തന്നിരിക്കുന്നു. ഒരു സാധാരണ വീട്ടമ്മയായിട്ടും ഈ കാണിക്കുന്ന ധൈര്യത്തിനു, ഈ കാണിക്കുന്ന ആത്മാര്‍ത്ഥതക്ക്! സമ്മതിച്ചു തന്നേ പറ്റൂ.

കരിങ്കാലി said...

സു സിരിയസ് ആണെങ്കില്‍ ഒരു പത്രസമ്മേളനം വിളിക്കട്ടെ..500 രൂപ ചെലവാക്കിയാല്‍ പ്രെസ്സ് ക്ലബ്ബില്‍ നിസാരമായി ഇതു നടത്താം. പലരും പറഞ്ഞതുപോലെ അത് എല്ല ബ്ലൊഗ്ഗര്‍ക്കും ഗുണം ചെയ്യും...അപ്പൊള്‍ ജനം തിരിച്ചറിയുകയും ചെയ്യും.

പിന്നെ copyright ..its a right to copy an original creation. So where is the copyright in a recipe ? How many mallu generations should yahoo pay for ?

Does everyone honor the copyrights of Microsoft while using windows or MS word ? A lot of people including me have no right to talk about copyrights here . How about pirated CDs, MP3 music ..none of us were never a user ?

How about we come out of our fancy ids and file a public interest litigation? - Rs 100 each and its a lot of money for the lawyer to run the show.

Su maynot be able to run this due to her own problems . And she wins more enemies than friends inthe process.

Kumar Neelakandan © (Kumar NM) said...

കമന്റുകളും ബഹളങ്ങളും ഒക്കെ വായിച്ചു. എണ്ണം 200 കടക്കുമ്പോള്‍ സിബു പറഞ്ഞ ഒരു കമന്റിലെ വരിക്ക്
അടിവരയിടാനാണ് തോന്നുന്നത് “യാഹൂവിന് വക്കീല്‍ നോട്ടിസ് അയച്ച്‌ ഒരു പത്രസമ്മേളനം നടത്തിയാല്‍ തന്നെ യാഹൂ പാട്ടും പാടി പിന്നാലെ വരും. എന്നാല്‍, ഇതിനൊക്കെ സൂ ഇറങ്ങേണ്ടി വരും എന്നത്‌ സത്യം. ഞാനൊക്കെ ഇവിടെയിരുന്ന്‌ ഡയലോഗടിക്കുകയേ ഉള്ളൂ.“

ശരിയാണ്. പിന്തുണകള്‍ക്കോ കമന്റുകളുടെ ഇരട്ടസെഞ്ച്വറികള്‍ക്കോ ഇനി ഇവിടെ വിരിയാനിരിക്കുന്ന ഒരു ട്രിപ്പിള്‍ സെഞ്ച്വറിക്കോ ഒന്നും ചെയ്യാനാവില്ല. പിന്തുണക്കാരുടെ എണ്ണം കൂട്ടാം. പക്ഷേ അതുകൊണ്ട് ഇതിനും അപ്പുറം കൂടുതല്‍ ഒന്നും ചെയ്യാനില്ല പിന്തുണക്കാര്‍ക്ക്. അതുകൊണ്ട് സിബുവിന്റെ വാക്കുകള്‍ക്ക് അടിയില്‍ കടുപ്പത്തില്‍ ഒരു വരകൂടി. യാഹുവാണ് എതിര്‍ ചേരിയില്‍ കണ്ടന്റ് റൈറ്റര്‍ എന്ന കക്ഷിയെ ഞാന്‍ അറിയേണ്ട കാര്യമില്ല. കണ്ടന്റുകള്‍ എഴുതുന്ന ഒരു പാട് സംഘങ്ങള്‍ ഉണ്ട്. പക്ഷെഉത്തരവാദിത്തം വെബ്‌ദുനിയക്കോ അല്ലെങ്കില്‍ ഏതു ദുനിയാവിനാണെന്നു ഞാന്‍ അറിയേണ്ട കാര്യമില്ല. സൂവിന്റെ പോസ്റ്റു മോഷണവസ്തുവായി വന്നത് യാഹൂവില്‍ ആണ്. യാഹൂ ഇന്ത്യയോ യാഹൂ കോര്‍പ്പറേഷനോ ആണ് ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.

ഇനി ഞാന്‍ പറയാന്‍ പോകുന്നത് ഇവിടെ ആരും അധികം ശ്രദ്ധിക്കാത്ത ഒരു കാര്യമാണ്. ശ്രദ്ധിച്ചവര്‍ ഇഗ്നോര്‍ ചെയ്ത കാര്യങ്ങളും.
ഉത്തരം മുട്ടുമ്പോള്‍ യാഹു “നടത്തിയേക്കാവുന്ന“ ചില കൊഞ്ഞനം കുത്തുകളെ കുറിച്ചാണ് അവ. ശ്രദ്ധിച്ചുവായിക്കുക, ഇതിലെ വരികള്‍ എടുത്ത് എന്റെ കഴുത്തില്‍ ചുറ്റി വരിയല്ലെ. എന്റെ ചില തോന്നലുകളാണ്. (ഈ നടന്നതു മോഷണം എന്ന കണ്ടെത്തലില്‍ തന്നെ ഞാന്‍ എഴുതുന്നത്. എന്റെ ഈ വരികള്‍ വായനയുടെ ഓരോ വരിയിലും മനസിലുണ്ടാവണം)

1. ഇതില്‍ സൂ കാണിച്ചിരിക്കുന്ന 5 പാചകക്കുറിപ്പുകളെ (പരിപ്പുവട, സേമിയ ലഡ്ഡു, എരുനെല്ലിക്ക, പൊട്ടറ്റോ കറി, ചെറുപയര്‍ കറി) അടിസ്ഥാനപ്പെടുത്തിയാണ് ഞാന്‍ വിലയിരുത്തുന്നത്.

2. മേല്‍പ്പറഞ്ഞകറികളൊക്കെ സൂ എന്ന ബ്ലോഗര്‍ തന്റെ ചിന്തകളിലൂടെ ക്രിയേറ്റ് ചെയ്ത കറികള്‍ അല്ല. ഒരു സമൂഹം ഉപയോഗിച്ചുവരുന്ന റെസീപ്പിയാണിത്. അതുകൊണ്ട് തന്നെ ഈ കറികളുടെ റോയല്‍റ്റി സൂവിന്റെ കയ്യിലില്ല. (ഇന്ത്യയില്‍ ഏതെങ്കിലും ഡിഷിനു ഒരാളുടെ പേരില്‍ റോയല്‍റ്റി ഉണ്ടോ?

3. ഈ യാഹൂ മോഷണം ഏകദേശം ഒരു കോപ്പി പേസ്റ്റ് തന്നെ ആണെങ്കിലും അതു ചെയ്ത ആളിന്റെ വക ചില ചെറിയ ‘വാക്കുതിരിമറികള്‍‘ മനപൂര്‍വ്വം നടത്തിയിട്ടുണ്ട്. ഉദാഹരണത്തിനു സേമിയ ലഡ്ഡുവിന്റെ റെസിപ്പിയില്‍ “ ഏലക്ക പൊടിച്ചത് കുറച്ച് എന്നതിനു പകരം പൊടിച്ച ഏലക്ക - ടീസ് പൂണ്‍“ എന്നും 10 അണ്ടിപ്പരിപ്പ് നുറുക്കിയത് എന്നതിനു പകരം അണ്ടിപ്പരിപ്പ് -10“ എന്നും മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇതേറെസിപ്പിയില്‍ തന്നെ മറ്റുവരികള്‍ കോപ്പിപേസ്റ്റ് പോലേയും ഉണ്ട്. (സേമിയ ലഡ്ഡു റെസിപ്പി ഒരു ഉദാഹരണം മാത്രം മറ്റുള്ളവ തുറന്നു നോക്കിയാല്‍ ഇതുപോലെ രണ്ടു സ്റ്റൈലും ഒരുപാടുണ്ട്).
ഈ മാറ്റലുകള്‍ മനപൂര്‍വ്വം ആകാനേ വഴിയുള്ളു.

4. അതിന്റെ കാരണം, പാചകക്കുറിപ്പുകള്‍ പലരും എഴുതുമ്പോള്‍ പലതും ഒരു പോലെ ഇരിക്കും. ചിലതൊക്കെ വ്യത്യാസം ആയിരിക്കും. ഉപയോഗിക്കുന്ന വാക്കുകളില്‍ സാമ്യവും ചെറിയ വ്യത്യാസവും സ്വാഭാവീകം എന്ന് അവര്‍ വാദിക്കും. അങ്ങനെ അല്ല അതു എന്റേതു തന്നെ എന്നു വാദിക്കാന്‍ സുവിനു ആവില്ല. കാരണം പരിപ്പുവട, സേമിയ ലഡ്ഡു, എരുനെല്ലിക്ക, പൊട്ടറ്റോ കറി, ചെറുപയര്‍ കറി എന്നിവ സൂവിന്റെകണ്ടുപിടിത്തങ്ങള്‍ അല്ല. പാചകക്കുറിപ്പുകളുടെ ഭണ്ഡാരങ്ങള്‍ തുറന്നു നോക്കിയാല്‍ ഇതുപോലെ ഒന്ന് പണ്ട് ആരും എഴുതിയിട്ടില്ല എന്ന്
തലയുയര്‍ത്തി നിന്നു പറയാന്‍ സൂവിനു ആകുമോ? സൂ തന്നെ ഇതൊക്കെ എവിടെ നിന്നോ കേട്ടതോ ഊഹിച്ചതോ വായിച്ചതൊക്കെയോ ആകാം. കാരണം ഇതൊക്കെ സമൂഹം ഉപയോഗിക്കുന്ന റസിപ്പികള്‍ ആണ്.

6. സൂ തന്റെ പാചക ബ്ലോഗില്‍ പരിപ്പുവട, സേമിയ ലഡ്ഡു, എരുനെല്ലിക്ക, പൊട്ടറ്റോ കറി, ചെറുപയര്‍ കറി എന്നിവയുടെ റെസിപ്പി എഴുതി എന്നുവച്ച് ആ സാമഗ്രികള്‍ ഉണ്ടാക്കുന്നതിന്റെ/അതുപോലെ വേറൊന്ന്
എഴുതുന്നതിന്റെ കോപ്പി റൈറ്റ് സൂവിന്റെ മാത്രമല്ല എന്ന നഗ്ന സത്യം നമുക്കിവിടെ കണ്ടില്ല എന്നു നടിക്കണ്ട.

7. ഇവിടെ സൂ കാണിച്ചിരിക്കുന്നതുപോലെ ഉള്ള പാചകക്കുറിപ്പുകള്‍ ചില വാക്കുകളുടെ വ്യത്യാസത്തില്‍ ചിലതില്‍ അളവും തൂക്കവും കൃത്യമായി തന്നെ ഇതിനു മുന്‍പും എവിടെ എങ്കിലും പബ്ലീഷ് ചെയ്തു വരാന്‍ വഴിയില്ല എന്നു പറയരുത്. മനുഷ്യന്‍ തീറ്റ തുടങ്ങിയതുമുതല്‍ പാചകക്കുറിപ്പുകള്‍ ഉണ്ട്. പക്ഷെ സേമിയ ലഡ്ഡു ആദ്യമായിട്ട് ഉണ്ടാക്കി കാണിച്ചവനുപോലും അതിന്റെ കോപ്പി റൈറ്റ് ഇല്ല. (എന്തൊരു ചതി അല്ലേ?)

8. സൂവിന്റെ ഒരു കഥയോ നുറുങ്ങോ യാഹു അടിച്ചുമാറ്റുമ്പോള്‍ അതിനു പ്രതികരിക്കുന്ന ലാഘവത്തോടെ ഇവിടെ ശബ്ദം ഉയര്‍ത്താനാവില്ല എന്ന കാര്യം തെളിയിക്കാനുള്ള ഒരു ശ്രമമാണ് ഞാന്‍ നടത്തിയത്. എന്റെ ശ്രമം ശരിയോ തെറ്റൊ എന്ന് ഞാന്‍ അല്ല ഇവിടെ തീരുമാനിക്കേണ്ടതും.

നമ്മുടെ ഓരോരുത്തരുടേയും മുന്നില്‍ മോഷണം നടന്നു എന്ന കാര്യം വ്യക്തമാണ്. ആ മോഷണം ചോദ്യം
ചെയ്യണം യാഹുവായാലും ഏതു ഉടയ തമ്പുരാന്‍ ആയാലും. 200 കമന്റുകളുടേയും അതുപോലെ തന്നെ
പിന്തുണകളുടേയും പിന്‍ബലത്തില്‍ ഇറങ്ങിപുറപ്പെടുമ്പോള്‍ ഇതൊക്കെ മനസില്‍ ഒന്നു വയ്ക്കുന്നത് നല്ലത്.

പിന്തുണക്കാരുടെ ലിസ്റ്റില്‍ ഞാനും ഉണ്ട്. ഈ വിഷയത്തില്‍ എന്തു ആവശ്യം ഉണ്ടെങ്കിലും പറയാന്‍ മറക്കരുത്.

മുകളില്‍ എഴുതിയ പോയിന്റുകളുടെ പേരില്‍ എന്നെ ഒരു റെബലായിട്ടു കാണരുത്. ഞാന്‍ ഒരു പിന്തിരിപ്പന്‍ വര്‍ത്താനം പറഞ്ഞതല്ല, പലതിന്റേയും സാധ്യതകള്‍ പറഞ്ഞു എന്നേ ഉള്ളു. വച്ചകാല്‍ പിന്നോട്ട് എടുക്കണ്ട, ആ മനസില്‍ നിന്നും വന്ന വരികളില്‍ ഒരു കോര്‍പ്പറേറ്റ് ഭീമനെ മുട്ടുകുത്തിക്കാനുള്ള മനക്കരുത്ത് ഞാന്‍ കാണുന്നു. പക്ഷെ ഒരു വക്കീലുമായിട്ട് വിശദമായിട്ട് സംസാരിക്കുക.
അവസാനമായിട്ട് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു സിബുവിന്റെ വരികള്‍ “യാഹൂവിന് വക്കീല്‍ നോട്ടിസ് അയച്ച്‌ ഒരു പത്രസമ്മേളനം നടത്തിയാല്‍ തന്നെ യാഹൂ പാട്ടും പാടി പിന്നാലെ വരും. എന്നാല്‍, ഇതിനൊക്കെ സൂ ഇറങ്ങേണ്ടി വരും എന്നത്‌ സത്യം. ഞാനൊക്കെ ഇവിടെയിരുന്ന്‌ ഡയലോഗടിക്കുകയേ ഉള്ളൂ.“

കൈയൊപ്പ്‌ said...

Dear Su :)

mr venuvettan invited my attention into this issue yesterday and i have tried to get what all are the deal with webdunia and yahoo in case of any dispute regarding local content, and how to complain.

i could not read all of these comments but i have already got what happened with this issue!!

kindly contact if possible.
riyazahmd@gmail.com

Haree said...

അതു കൊള്ളാം... നന്നായിരിക്കുന്നു.
വെബ് ദുനിയ പോര്‍ട്ടലുണ്ടാക്കുവാനായി യാഹുവിന്റെ കൈയില്‍ നിന്നും ചെറുതല്ലാത്ത തുക മേടിക്കുക. എന്നിട്ട് അത് വല്ല സ്റ്റുഡന്റ്സിനും പോക്കറ്റ് മണി(അത് നിസാരമായ തുകയാവില്ലേ? ഏതായാലും ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ളതാവില്ല) കൊടുത്ത് ആ പോര്‍ട്ടല്‍ ചെയ്യിക്കുക. എന്താ ലാഭം! ഇങ്ങിനെയൊരു കമ്പനി സര്‍വൈവ് ചെയ്യേണ്ടതുണ്ടോ? ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല. മിനിമം മാന്യത കാണിക്കുന്ന ഒരു കമ്പനിക്ക് ചേര്‍ന്ന പണിയാണിതെന്ന് ഞാന്‍ കരുതുന്നില്ല. കമ്പനിക്ക് ക്ലയന്റിനോട് ആത്മാര്‍ത്ഥതയില്ല, അതോടൊപ്പം മുതലെടുപ്പും. അങ്ങിനെയൊരു കമ്പനിയെക്കുറിച്ച് ഇനി അഭിമാനിക്കേണ്ടതുണ്ടെന്നു എനിക്കു തോന്നുന്നില്ല.
--
കുമാര്‍ അവസാനം പറഞ്ഞതുപോലെ, ശരിതന്നെ, എങ്കിലവര്‍ക്ക് ആശയമുള്‍ക്കൊണ്ട് ഒന്നു മാറ്റിയെഴുതുകയെങ്കിലും ചെയ്യാമായിരുന്നല്ലോ! അതേപടി കോപ്പിയടിക്കുക എന്ന എളുപ്പപ്പണി ചെയ്യണമായിരുന്നോ? അത്രയും പോലും ജോലി ഇതിനായി ചെയ്യുവാന്‍ തയ്യാറാവുന്നില്ല എന്നതിനെ എങ്ങിനെ വിശേഷിപ്പിക്കണം?
--
അശോകിനോട്,
ആരുടേയും ജോലി കളയണമെന്ന് ഇവിടെ ആരും ആഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നില്ല. സൌമ്യയോട് ഈ ബ്ലോഗ് ഒന്നു വന്നു വായിക്കുവാന്‍ പറഞ്ഞുകൂടെ... എല്ലാവരുടേയും അഭിപ്രായങ്ങള്‍ ഇവിടെയുണ്ടല്ലോ. ആ പയ്യനാണോ ഇത് കോപ്പിയടിച്ചത്?
സൌമ്യയിതു വായിക്കുമെങ്കില്‍:
“ബ്ലോഗില്‍ നിന്നും കണ്ടന്റ് കോപ്പിയടിക്കരുതെന്ന് ആ പയ്യനോട് പറഞ്ഞിരുന്നോ? കോപ്പി റൈറ്റ് പ്രശ്നങ്ങളെക്കുറിച്ച് വെബ് ദുനിയയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബോധവാന്മാരാണോ? അങ്ങിനെയൊരു ബോധവത്കരണം നടത്തിയിട്ടില്ലെങ്കില്‍ ആ പയ്യന്റെ ജോലി കളയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. തെറ്റു പറ്റിയത് വെബ് ലോകത്തിനാണ് എന്നു മനസിലാക്കുക.”
--
ഇഞ്ചി ചേച്ചിയോട്,
ഞാന്‍ സമ്മതിച്ചിരിക്കുന്നു. പ്രൊഫൈലില്‍ Debate ഒരു ഇഷ്ട വിഷയമാണെന്നു കണ്ടപ്പോള്‍ ഇത്രയും ആത്മാര്‍ത്ഥത അതിലുണ്ടാവുമെന്ന് കരുതിയില്ല... എനിക്ക് വളരെ സന്തോഷം തോന്നുന്നു. :) പിന്നെ, ഒരു അഭിപ്രായം. ഇതിന്റെ തെളിവുകള്‍ക്കായി ശേഖരിച്ച അറിവുകള്‍, നല്ലൊരു ലേഖനമായി ബ്ലോഗിലിടണേ... ഈ പ്രശ്നങ്ങളൊക്കെ കഴിഞ്ഞിട്ടു മതി.
--
അവസാനമായി ഒരു വാക്ക്: കൈക്കൂലിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരോട്, കാര്യം നടക്കുവാന്‍ കൈക്കൂലി നിങ്ങളും കൊടുത്തിട്ടില്ലേ എന്നതു പോലെയേയുള്ളൂ, പൈറേറ്റഡ് ആയ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നില്ലേ, അതുകൊണ്ട് കോപ്പി റൈറ്റിനെക്കുറീച്ച് സംസാരിക്കന്‍ എന്തവകാശം ഇന്ന് ഇവിടെ ചോദിക്കുന്നത്. സോഫ്റ്റ്വെയര്‍ / ആഡിയോ / വീഡിയോ പൈറസിയും കണ്ടന്റ് കോപ്പി റൈറ്റും ഒരേ രീതിയില്‍ കാണേണ്ടതാണെന്ന് എനിക്കു തോന്നുന്നില്ല. അതിനെക്കുറിച്ചിവിടൊരു ചര്‍ച്ച ഓ.ടോ. ആവും എന്നതുകൊണ്ട് അതു നമുക്കു വിടാം.
--

Adithyan said...

Kumaretta,

If Webdunia havnt lifted content from Su chechy's blog, then why did they remove the pages when a complaint was raised? That is an open admission of their guilt. And why did they try to contact Su chechy for a so called ‘compromise’?

By the same logic that none of the recipes can be original, can you copy Thankam Philip's or Sanjiv Kapoor's recipes and publish a book on your own?

Now to all those people out there who think nothing can be done against a giant MNC, I recommend the movie Erin Brockovich .

{Inchy brockovich, hint hint ;)) }

As long as we are morally right, we should go ahead with this as far as we can. Lets set a precedence.

ദിവാസ്വപ്നം said...

കുമാര്‍ പറഞ്ഞതിനോട് ഒരു വലിയ പരിധി വരെ യോജിക്കുന്നു. ഈ പോയിന്റ് പലതവണ പറയണമെന്ന് ഓര്‍ത്തതാണ്. പക്ഷേ, അതു തന്നെ, വെറുതേ തെറ്റിദ്ധരിക്കപ്പെടേണ്ടല്ലോയെന്ന് കരുതി.

കോപ്പിറൈറ്റുകളെക്കുറിച്ച് ബൂലോഗര്‍ക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ചര്‍ച്ച (?) സഹായിക്കുന്നത് നല്ല കാര്യം. പക്ഷേ, അതിനൊപ്പം, വേറൊരു കാര്യം കൂടി : ഇവിടെ മലയാളത്തില്‍ ചര്‍ച്ച ചെയ്തതുകൊണ്ട്, ഈ വിഷയം മറ്റുമാധ്യമങ്ങളില്‍ വരാന്‍ സാധ്യതയില്ല. നിയമപരമായി നീങ്ങാന്‍ തന്നെയാണ് സൂര്യഗായത്രിയുടെ തീരുമാനമെങ്കില്‍, എത്രയും വേഗം ആ വഴി സ്വീകരിക്കുകയും അതിന്റെ പ്രാരംഭ നടപടികളെപ്പറ്റി ഇവിടെ ഒരു കമന്റിടുകയും ചെയ്താല്‍ നന്നായിരിക്കും. സൂര്യഗായത്രി നേരിട്ട് ഒരു വക്കീ‍ലിനെ ബന്ധപ്പെട്ട് നിയമവശം അറിയുന്നതിലുപരിയായി എന്തുചെയ്താലും,തല്‍ക്കാലം,പറയത്തക്ക ഗുണമെന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല.

തന്നെയുമല്ല, ഇത്രയും ദിവസങ്ങളായി ഈയൊരു വിഷയത്തിന്റെ ഫോക്കസില്‍ പിന്മൊഴി നീങ്ങുന്നതുകൊണ്ട്, മറ്റനേകം പോസ്റ്റുകളും ചര്‍ച്ചകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടാവില്ലേ ? അതൊഴിവാക്കേണ്ടതല്ലേ ? ഈ copyright infringment-ന്റെ പ്രാധാന്യം കുറച്ചുകാണുന്നില്ല; എന്നാലും.

സര്‍വ്വോപരി, നമുക്ക് ഇത്തിരികൂടി relaxed ആകാനും, നമ്മുടെ ചിന്തകള്‍ ഒരല്പം കൂടി വിശാലമാക്കാനും കഴിയേണ്ടതുണ്ടെന്ന് തോന്നുന്നു. നിലപാട് മാറ്റണമെന്നല്ല, നിയമപരമായി പോകാന്‍ തീരുമാനിച്ച സ്ഥിതിയ്ക്ക്, ഇനി ഈ പോസ്റ്റില്‍ നമ്മള്‍ ബലം പിടിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. വേറൊരു ചര്‍ച്ചയായി (/ലേഖനമായി) ചെയ്യേണ്ട കാര്യമാണ്; ‘നമ്മുടെ സൃഷ്ടി’ എന്ന് പറയുന്നത് എത്രത്തോളം അര്‍ത്ഥപൂര്‍ണ്ണമാണ് എന്ന വിഷയം.

സൂര്യഗായത്രിയ്ക്ക് എല്ലാ ആശംസകളും :)

Inji Pennu said...

കുമാറേട്ടന്‍ പറയുന്നത് വളരെ ശ്രദ്ധേയമാണ്. അത് ഇഗ്നോര്‍ ചെയ്തതല്ല. അറിയാമായിരുന്നു.
റെസിപ്പികളുടെ കോപ്പിറൈറ്റുകള്‍ വ്യത്യസ്തമാണ്. അതിനെക്കുറിച്ച് ഈ പ്രശ്നം കഴിഞ്ഞിട്ട് പറയാം. അതിവിടെ പറഞ്ഞ് എതിര്‍ കക്ഷിക്ക് കൂടുതല്‍ ഐഡിയാകള്‍ കൊടുക്കണ്ടാന്ന് കരുതിയിട്ടാണ്.
കാരണം ഞാന്‍ ഇന്നലെ വരെ വിചാരിച്ച രീതിയല്‍ അല്ല ഇവിടെ കാര്യങ്ങള്‍ നടന്നത്. സഹകരണം ആത്മാര്‍ത്ഥതയോട് കൂടിയാണെന്ന് കരുതി. ഇന്ന് അല്ലായെന്ന് മനസ്സിലായതോടു കൂടി കൂടുതല്‍ ഇതിനേപ്പറ്റി അതിവിടെ വിശദീകരിച്ച് എതിര്‍ കക്ഷിക്ക് ഇതൊക്കെ നേരത്തെ അറിഞ്ഞ് അവരെ ഡിഫന്റ് ചെയ്യാനുള്ളതൊന്നും കൊടുക്കുന്നില്ല. ദയവായി ആരും അത് ഇവിടെ ഇനി കൊടുക്കരുതെന്ന് അപേക്ഷിക്കുന്നു. എന്തെങ്കിലും ഉണ്ടെങ്കില്‍ സൂവേച്ചീനോട് നേരിട്ട് പറയുക. അപ്പോള്‍ അതൊരു സഹായമാവും. സൂവേച്ചിയും ഐഡിയകള്‍ ഒക്കെ മനസ്സില്‍ തന്നെ വെക്കുക. എന്ത് ചെയ്യണമെന്ന് വിശ്വാസമുള്ളവരോട് കൂടി മാത്രം ഡിസ്സ്കസ്സ് ചെയ്യുക എന്നും അപേക്ഷിക്കുന്നു.

ഇത്രയും മാത്രം പറയുന്നു.
ഞാന്‍ നാളെ രാമയണത്തെക്കുറിച്ചൊരു ബൂക്ക് എഴുതി. രാമായണം എന്റെ ഐഡിയ അല്ലല്ലൊ. ഞാനല്ലൊ രാമയാ‍ണം കണ്ട് പിടിച്ചത്. അതുകൊണ്ട് ഞാന്‍ എഴുതിയ ബുക്ക്
കോപ്പി അടിക്കാന്‍ പറ്റില്ല. അത് കോപ്പിയടിച്ചാല്‍ അത് കോപ്പിറൈറ്റ് വയലേഷനാണ്..

Kumar Neelakandan © (Kumar NM) said...

എന്റെ പോയന്റുകള്‍ക്കുള്ള മറുപടി കിട്ടി. ഞാന്‍ വായ അടച്ചു. അപ്പോള്‍ കാര്യങ്ങള്‍ എല്ലാം വളരെ വേഗം മുന്നോട്ടു പോട്ടെ. താമസിക്കും തോറും ഇതിന്റെ ചൂടാറും. ഇനി ഉണ്ടാകരുത് ഇതുപോലെ ഒന്നു.

എന്നാലും ഒന്നു പറഞ്ഞുനിര്‍ത്താം.
ഇഞ്ചിമാങ്ങയില്‍ നിന്നും ഒരു പോസ്റ്റ് അടിച്ചുമാറ്റി എന്റെ സ്വന്തം ഐഡിയ ആയിട്ട് കുക്ക് ചെയ്തു ഭാര്യയുടെമുന്നില്‍ ആളാകാനിരുന്നതാ ഞാന്‍. ആ എന്റെ കഴുത്തില്‍ തന്നെ ഒരു രാമയണകുരുക്കിട്ട് ഇഞ്ചി എന്നെ ലങ്കയിലെറിഞ്ഞുകളഞ്ഞില്ലേ?

Inji Pennu said...

ഹഹ..ഇല്ല കുമാറേട്ടാ. എന്റെ ഇഞ്ചിമാങ്ങേന്ന് ഐഡിയ എടുത്ത് കുമാറേട്ടന്‍ ‘കൂക്ക്’ ചെയ്താല്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല്ലാന്ന് മാത്രമല്ല അത് ആളുകള്‍ അങ്ങിനെ കുക്ക് ചെയ്യാന്‍ തന്നെയാണ് അത് ഓപണ്‍ ആയിട്ട് പബ്ലിഷ് ചെയ്യുന്നത് (അല്ലെങ്കില്‍ ഡ്രാഫ്റ്റ് ആക്കിയാല്‍ മതിയല്ലൊ), പക്ഷെ അത് കുമാറേട്ടന്‍ അടിച്ചെടുത്ത് മുദ്രയോ കുമാര്‍ പബ്ലിക്കേഷന്‍സോ അത് ഇറക്കിയാല്‍ ശുട്ടിടുവേന്‍! :-)

എനിക്കല്‍ഭുതം കുമാറേട്ടാ, കുമാറേട്ടന്‍ പോലും ഇതുപോലെ മാദ്ധ്യമ കമ്പനികള്‍ ജോലി ചെയ്തിട്ടും ഇതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാതെ ഇരിക്കുന്നത്. അതാണെന്ന് തോന്നുന്നു പ്രശ്നം. നിയമങ്ങളേക്കുറിച്ചുള്ള ലാക്ക് ഓഫ് അവേര്‍നെസ്സ്. എന്തായാലും സാരമില്ല. ഇതുപോലുള്ളാ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ നമ്മള്‍ അറിയുന്നല്ലൊ.

«Oldest ‹Older   1 – 200 of 273   Newer› Newest»
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]