Some of the posts from this blog are lifted word by word, without my consent and posted, in Yahoo, Malayalam (beta) , and shown as their copyrighted material. See a screenshot of both the pages, which clearly shows the content lifting (copyright infringement).
If anybody else, lifted content from this blog, and exhibited somewhere else, without my permission, please remove the same.
ഈ പാചകബ്ലോഗിലെ, പല വിഭവങ്ങളുടേയും കുറിപ്പുകള്‍, എന്റെ അനുവാദമില്ലാതെ തന്നെ, യാഹൂവിന്റെ മലയാളം പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനെതിരെ പ്രതിഷേധമറിയിച്ചു കഴിഞ്ഞു. ബ്ലോഗിലെ കുറിപ്പുകള്‍, അടിച്ചുമാറ്റുകയാണുണ്ടായത്. മറ്റുള്ളവരുടെ വസ്തുക്കള്‍, അനുവാദം ചോദിച്ചിട്ട് എടുക്കുക എന്നൊരു സാമാന്യമര്യാദ പലര്‍ക്കും ഇല്ല എന്ന് ബ്ലോഗ് തുടങ്ങിയപ്പോഴാണ് എനിക്കു മനസ്സിലായത്. പാചകം, എല്ലാവരുടേയും ഒരുപോലെത്തന്നെ ആവും. എന്നാലും, ഒരേ വാചകങ്ങളില്‍, ഒരേ അളവില്‍, അതായത് ഒരേ ശൈലിയില്‍, പാചകക്കുറിപ്പ് വരുന്നത് ശരിയല്ല എന്നാണ് എന്റെ വിശ്വാസം. പലതും, ഈ ബ്ലോഗില്‍ നിന്ന് കോപ്പി പേസ്റ്റ് ചെയ്തപോലെയാണുള്ളത്.
ഇനി ആരെങ്കിലും, ഈ ബ്ലോഗിലെ കുറിപ്പടികള്‍, നിങ്ങളുടെ സ്വന്തമായുള്ള വെബ്സൈറ്റില്‍ ഇട്ടിട്ടുണ്ടെങ്കില്‍ ഉടനെ, എടുത്തുകളയുക.
ഉദാഹരണം ഇവിടെ. ഈ ബ്ലോഗില്‍ നിന്ന് ആറ് വിഭവങ്ങളുടെ കുറിപ്പുകള്‍ എടുത്തിട്ടുണ്ട്.
If anybody else, lifted content from this blog, and exhibited somewhere else, without my permission, please remove the same.
ഈ പാചകബ്ലോഗിലെ, പല വിഭവങ്ങളുടേയും കുറിപ്പുകള്‍, എന്റെ അനുവാദമില്ലാതെ തന്നെ, യാഹൂവിന്റെ മലയാളം പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനെതിരെ പ്രതിഷേധമറിയിച്ചു കഴിഞ്ഞു. ബ്ലോഗിലെ കുറിപ്പുകള്‍, അടിച്ചുമാറ്റുകയാണുണ്ടായത്. മറ്റുള്ളവരുടെ വസ്തുക്കള്‍, അനുവാദം ചോദിച്ചിട്ട് എടുക്കുക എന്നൊരു സാമാന്യമര്യാദ പലര്‍ക്കും ഇല്ല എന്ന് ബ്ലോഗ് തുടങ്ങിയപ്പോഴാണ് എനിക്കു മനസ്സിലായത്. പാചകം, എല്ലാവരുടേയും ഒരുപോലെത്തന്നെ ആവും. എന്നാലും, ഒരേ വാചകങ്ങളില്‍, ഒരേ അളവില്‍, അതായത് ഒരേ ശൈലിയില്‍, പാചകക്കുറിപ്പ് വരുന്നത് ശരിയല്ല എന്നാണ് എന്റെ വിശ്വാസം. പലതും, ഈ ബ്ലോഗില്‍ നിന്ന് കോപ്പി പേസ്റ്റ് ചെയ്തപോലെയാണുള്ളത്.
ഇനി ആരെങ്കിലും, ഈ ബ്ലോഗിലെ കുറിപ്പടികള്‍, നിങ്ങളുടെ സ്വന്തമായുള്ള വെബ്സൈറ്റില്‍ ഇട്ടിട്ടുണ്ടെങ്കില്‍ ഉടനെ, എടുത്തുകളയുക.
ഉദാഹരണം ഇവിടെ. ഈ ബ്ലോഗില്‍ നിന്ന് ആറ് വിഭവങ്ങളുടെ കുറിപ്പുകള്‍ എടുത്തിട്ടുണ്ട്.
273 comments:
«Oldest ‹Older 201 – 273 of 273ഞങ്ങളുടെ ഈ മാധ്യമം (പരസ്യം) മുഴുവന്‍ അടിച്ചുമാറ്റലാണ് ഇഞ്ചി. അതിനെ ഇന്‍സ്പിറേഷന്‍ എന്ന ഓമനപേരിട്ടു വിളിക്കും. ആ ഇന്‍സ്പിറേഷന്‍ എന്ന അവസ്ഥയാണ് ആയിരങ്ങള്‍ ഇന്ത്യയില്‍ വിലപിടിപ്പുള്ള Oneshow, black book, archives, art directors index, തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ തരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അടിച്ചുമാറ്റലാണ്. പക്ഷെ അടിച്ചുമാറ്റുമ്പോള്‍ മൊത്തത്തില്‍ ഒന്നു അഴിച്ചുപണിയും. അത്രെ ഉള്ളു. അതു ചെയ്യാത്തരും ഉണ്ട്, എന്നെ പോലെ (ബുഹു ഹ ഹ ഹ ഹ)
Cannes നേടിയ എത്രയോ പ്രസസ്തമായ ആഡ്സ് ഇവിടെ വേറെ പല രൂപങ്ങളില്‍ വന്നിരിക്കുന്നു. കടംകൊണ്ട ഐഡിയകളുടെ കൂത്തരങ്ങാണ് അഡ്‌വര്‍ടൈസിങ്.
അടിച്ചുമാറ്റി പുറത്തുവന്നവ ഒരുപാട് ഞാന്‍ കണ്ടിട്ടുണ്ട്, ഒറിജിനലും ഡ്വ്യൂപ്ലീക്കേറ്റും.
പക്ഷെ അടിച്ചുമാറ്റിയ ഐഡിയ എന്നും പറഞ്ഞ് ഇതുവരെ പ്രമുഖമായ കേസുകള്‍ ഒന്നും ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ഷൂട്ട് ചെയ്യാന്‍ ഇരുന്ന സാധനം അതിനു മുന്‍പു തന്നെ അടിച്ചുമാറ്റിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അറിയപ്പെടുന്ന ‘കേസുകള്‍‘ ഒന്നും ഓര്‍ക്കുന്നില്ല. ഇത്രയും അടിച്ചുമാറ്റലുകള്‍ ഉള്ള പരസ്യ രംഗത്ത് ഇതുപോലെ അറിയപ്പെടുന്ന പ്രമുഖ കേസുകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കില്‍ ദയവായി ആരെങ്കിലും ലിങ്ക് അയച്ചുതരു..
അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ. ഞാന്‍ വണ്ടീ വിടുന്നു.
ഈ പ്രശ്നത്തില്‍ തലയ്യിടാതെ ഒളിച്ചു കളിക്കുന്ന ചില ആന്റിക് ബ്ലോഗ്ഗേര്‍സിന് ഈ വിഷയത്തില്‍ നിഷേധിക്കുവാന്‍ കഴിയാത്ത പങ്കുള്ളതായാണ് എനിക്കു കിട്ടിയ വിവരം, അവരുടെ ചില കൂലികള്‍ അച്ചാരവും വാങ്ങി കമന്റുകളുമായി ഇവിടെ കയറി ഇറങ്ങുന്നുമുണ്ട്,
കുറുമാനേ, ഈ സെന്റി അസ്ഥാനത്തായി പോയി എന്നെനിക്ക് പറയാതെ വയ്യ.
പിന്നെ, ഇഞ്ചി മറഞ്ഞുനില്‍ക്കുന്നത് ഒരു പോരായ്മയല്ല, മറിച്ച് ഒരു ഇഞ്ചിയുടെ എഴുത്തുകള്‍ക്ക് അതൊരു ശക്തിയും ആത്മാര്‍ഥതയും കൊടുക്കുകയാണ് ചെയ്യുന്നത്.
ഫിസിക്കല്‍ ഐഡന്റിറ്റി മറച്ചുവയ്കാതെ, മനസ്സില്‍ തോന്നുന്നതെഴുതാന്‍ അധികം സ്ത്രീകള്‍ക്കാവും എന്നെനിക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ, ബ്ലോഗ് തരുന്ന മൂടുപടം സ്ത്രീഎഴുത്തുകാര്‍ക്കൊരു അനുഗ്രഹമാണ്. അതുവഴി വായനക്കാര്‍ക്കും.
നമ്മളോരോരുത്തരേയും മനസ്സിലാക്കുന്നത് അവരുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. അല്ലാതെ, പേരിലൂടെയോ ഫോട്ടോയിലൂടേയോ അല്ല. പേരും ഫോട്ടോയും ടാഗുകളാണ്. പ്രവര്‍ത്തനങ്ങളാണ് സത്ത. അതുകൊണ്ട്, ഏതെങ്കിലും രീതിയില്‍ ടാഗ് ചെയ്യപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഒരാളുടെ ഐഡന്റിറ്റി. ടാഗ് ചെയ്യാന്‍ ഫോട്ടോയോ പേരോ, എന്തിന് നമ്പറോ ഉപയോഗിക്കാം. അതായത് ഇഞ്ചിയുടെ ഐഡന്റിറ്റിക്ക് ഒരുപ്രശ്നവും ഞാന്‍ കാണുന്നില്ലെന്ന്.
ഇത്രയും കൊണ്ട് നമുക്ക് ഇഞ്ചിയെ അറിയാനായില്ലെങ്കില്‍ ഇനി അവള്‍ടെ പേരും, വയസ്സും, ഫോട്ടോയും, ഒന്നാം ക്ലാസ്സില്‍ അവള്‍ ഇരുന്ന ബെഞ്ചും നിരത്തി വെച്ചാലും കാര്യമില്ല.ചര്‍ച്ച(?)മുടക്കുന്നില്ല.
qw_er_ty
തുടക്കം മുതല്‍ കമന്റുകളെ വീക്ഷിക്കുകയായിരുന്നു.
ഇതിങ്ങനെ വളഞ്ഞു തിരിഞ്ഞു മറിഞ്ഞ് വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ കയറിയിറങ്ങി പോവുന്നത് കണ്ട് അഭിപ്രായമില്ലാത്തവനെപ്പോലെ ഇരുന്നു.
ഇതിനു തൊട്ടുമുന്‍പുള്ള കുറേ കമന്റുകളില്‍ കണ്ടതു വച്ച് ചോദിക്കുവാ,
കുമാറും കുറുമാനുമൊക്കെ പറഞ്ഞതില്‍ എന്താ തെറ്റുള്ളത്?
സൂവും മറ്റു ബ്ലോഗര്‍മാരും എഴുതുന്ന പാചകക്കുറിപ്പുകളിലെ ഏതു വിഭവമാ മിസിസ് കെ.എം. മാത്യൂന്റെ പാചക പുസ്തകങ്ങളില്‍ അച്ചടിക്കപ്പെടാത്തതായി ഉള്ളത്?
ഇഞ്ചിപ്പെണ്ണിന്റെ കാര്യം, ഇത്ര ആധികാരികമായി തെളിവുകള്‍ കണ്ടു പിടിച്ചു കൊടുക്കുന്ന ആള്‍ ആരാണെന്ന് വിവരമുള്ള ആരെങ്കിലും ചോദിച്ചാ അവരു പറഞ്ഞ കാര്യങ്ങളെ ബേസ് ചെയ്ത് കേസിനും കുലുമാലിനും പോകുന്നവര്‍ എന്ത് സമാധാനം പറയും?
വിഷയത്തെ അടിസ്ഥാനമാക്കി വിമര്‍ശനത്തിനു മുതിര്‍ന്ന പല പ്രശസ്ത ബ്ലോഗര്‍മാരെയും താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പെന്ന ഭാവത്തില്‍ തല്ലിയൊതുക്കുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കണ്ടു.
അതുകൊണ്ട് ചര്‍ച്ചയെന്ന പേരില്‍ ഇവിടെ നടക്കുന്ന ഈ പ്രഹസനം അവസാനിപ്പിച്ച് ഇഞ്ചിപ്പെണ്ണ് ആദ്യത്തെ കമന്റില്‍ പറഞ്ഞപോലെ ഇഞ്ചിമാങ്ങേല്‍ പോസ്റ്റെഴുതാന്‍ പോകുന്നതായിരിക്കും നല്ലെതെന്ന് എനിക്കു തോന്നുന്നു.
(ഇനി ഈ കമന്റിന്റെ പേരും പറഞ്ഞ് എന്നെ കടിച്ചു കീറി സമയം കളയാന്‍ നിക്കാതെ മറ്റുള്ളവരും അവനവന്റെ പണിനോക്കി പോകുന്നതായിരിക്കും നല്ലതെന്ന് കൂടി അപേക്ഷിക്കുന്നു.)
ഇക്കാസ്,
മറ്റുള്ളവരുടെ കാര്യം അറിയില്ല. ഇത് എന്റെ ബ്ലോഗാണ്. അതുകൊണ്ട് ഞാന്‍ മറുപടി പറയുന്നു.
കുറേ മുമ്പൊരു കമന്റില്‍, ഞാന്‍ പറഞ്ഞിരുന്നു, പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിഷയത്തെക്കുറിച്ച് പറയാന്‍ ആണെങ്കില്‍ മാത്രം ഇങ്ങോട്ട് വന്നാല്‍ മതി. അത് കണ്ടില്ലെങ്കില്‍ ഒന്നുകൂടെ പറയുന്നു. ഇക്കാസ് ആദ്യം പറഞ്ഞ പാരഗ്രാഫ് മതി കമന്റില്‍.
ഇഞ്ചിപ്പെണ്ണ്, തീര്‍ച്ചയായും, ഒരു ബ്ലോഗര്‍ ആണ്. അത് മതി തല്‍ക്കാലം എനിക്ക്. അതുപോലെ, ഇവിടെ ഇഞ്ചിപ്പെണ്ണ് വെക്കുന്ന കമന്റുകളെല്ലാം, ഈ പോസ്റ്റിന്റെ കാര്യത്തില്‍ എനിക്ക് അറിവ് നല്‍കുന്നവയും ആയിട്ടുണ്ട്.
ഇഞ്ചിപ്പെണ്ണിനെ, നിങ്ങള്‍ക്കൊക്കെ ചോദ്യം ചെയ്യാന്‍ അല്ല ഞാന്‍ ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. അതുകൊണ്ട്, ഈ പോസ്റ്റിനെപ്പറ്റി ഇതിലെ കാര്യത്തെപ്പറ്റി കൂടുതല്‍ എന്തെങ്കിലും അറിവ് നല്‍കാനോ പറയാനോ ഉണ്ടെങ്കില്‍ കമന്റിടുക.
സൂ പറഞ്ഞതിനോടും യോജിക്കുന്നു.
ഞാന്‍ പോകുന്നു. വിഷയ സംബന്ധമല്ലാത്ത കമന്റു പറയുന്ന എല്ലാവരും മടങ്ങിപ്പോവുക.
കോപ്പിറൈറ്റ് സംരക്ഷിക്കപ്പെടട്ടെ.
ആശംസകള്‍.
സൂ,ഇതുവരെയുള്ള എല്ലാ പ്രതികരണങ്ങളും ഞാന്‍ വായിച്ചു.സൂവിന്റെ മറുപടികളും.ഒരു കാര്യം ആദ്യം പറയാന്‍ ആഗ്രഹിക്കുന്നു.യാഹൂവിന്റെ സാഹിത്യം വിഭാഗത്തില്‍ ബൂലോഗത്ത് പ്രസിദ്ധീകരിച്ച കവിതകളും വന്നിട്ടുണ്ട്.അത് ബ്ലോഗറുടെ അറിവോടെയാണോ എന്ന് എനിക്കറിയില്ല.
ഇനി വിഷയത്തിലേക്ക്.
സൂവിന്റെ കൃതിയും,യാഹുവിന്റെ കൃതിയും ഞാന്‍ സൂക്ഷ്മം വായിച്ചു.
സൂ ചെയ്യേണ്ടതായ കാര്യങ്ങള്‍,
ഒരു അഭിഭാഷകന്‍ ആയിരുന്ന ആളെന്ന നിലയിലുള്ള പരിമിതമായ അറിവ് വെച്ച് എനിക്ക് പറയാനുള്ളത് ഞാന്‍ സൂവിന് തപാല്‍ ചെയ്യുകയോ ഫോണ്‍ മുഖാന്തിരം അറിയിക്കുകയോ ചെയ്യാം.
അത് പരസ്യമായി വിഴുപ്പലക്കി യാഹൂവിന് പ്രതിരോധിക്കാന്‍ വഴിയൊരുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.സൂവിന്റെ ഫോണ്‍ നമ്പര്‍ എനിക്ക് ഇ-തപാല്‍ ചെയ്യൂ.
സസ്നേഹം,
അനംഗാരി.
സൂ, ഇഞ്ചി അത്യാവശ്യമായി ബന്ധപ്പെടുക കാര്യം നേരില്‍: കട്ടാളന്‍: kattaalan@yahoo.com
ആഹാ കൊള്ളാലൊ വീഡിയോണ്‍! സൂവേച്ചീനെ ഇന്‍ഫ്ലുവെന്‍സ് ചെയ്യാന്‍ പറ്റുന്നില്ല. ഇനി എന്നെ. പക്ഷെ അതിന്റെ ഐഡന്റിറ്റി വേണം. ഗൊള്ളാം! ആരാണ് ഈ ബുദ്ധിയൊക്കെ പറഞ്ഞ് തരുന്നതാവൊ? (ഇത് കുറുമാന്‍ ചേട്ടനോടല്ല)
പിന്നെ പെമ്പിള്ളേര്‍ എഴുതുന്ന നാലു ചടാക്ക് റെസിപ്പികള്‍.അതിനെന്തു വില അല്ലെ?കൊള്ളാം!
വിശാലേട്ടാന്റെ ഓര്‍മ്മകള്‍ പോലെ തന്നെ വിലപ്പെട്ടതാണ് ഞങ്ങള്‍ക്ക് അത്! ഒരോ വരിയും.
പക്ഷെ എനിക്ക് സത്യം പറഞ്ഞാല്‍ പാവം തോന്നുന്നു കുറുമാന്‍ ചേട്ടനോട്. :-(
ഇത്രയും നാള്‍ ഞാന്‍ ചേട്ടന്‍ ചേര്‍ത്ത് വിളിച്ചത്കൊണ്ട് തന്നെ പറയട്ടെ, കുറുമാന്‍ ചേട്ടന്‍ പറയുന്നത് എനിക്ക് മനസ്സിലായി. പക്ഷെ, കുറുമാന്‍ ചേട്ടനോട് എന്റെ ഐഡന്റിയിയോ ഡ്രൈവേര്‍സ് ലൈസന്‍സോ കാണിച്ചതുകൊണ്ട് ഈ പ്രശ്നത്തില്‍ കാര്യമില്ലല്ലൊ. ഐഡന്റിറ്റി അറിയണമെന്ന് ആത്മാര്‍ത്ഥമയി ആഗ്രഹമുള്ളവര്‍ക്കും ആവശ്യം
ഉള്ളവര്‍ക്കും അത് കൊടുക്കുന്നണ്ട്. അതു പോരെ? അല്ലാതെ എന്റെ ഐഡന്റിറ്റി പബ്ലിക്ക് ആയിട്ട് വെച്ചതുകൊണ്ട് എന്തു കാര്യം? നമ്മുടെ വീടിന്റെ റോഡില്‍ കൂടി പോകുന്നവര്‍ക്കൊന്നും നമ്മള്‍ പേരോ നാളോ പറയാറില്ലല്ലൊ. ബ്ലോഗ് എന്റെയും എല്ലാവരുടെയും വെര്‍ചുവല്‍ വീടാണ്. ഇനി എന്റെ ഐഡന്റിറ്റി പ്രശ്നത്തില്‍ കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ എന്റെ ബ്ലോഗില്‍ കമന്റിട്ടാല്‍ മതി. ഇവിടെ ഇത് വിഷ്യേതരം ആയിപ്പോവും. ഞാന്‍ ബ്ലോഗില്‍ വന്നിട്ട് ഒരുപാട് വര്‍ഷങ്ങള്‍ ഒന്നുമായില്ല. അങ്ങിനെ തോന്നുന്നുണ്ടൊ? :) 10 മാസമേ ആയിട്ടുള്ളൂ.
‘ഇക്കാസ് & വില്ലൂസ്’ എന്ന ബ്ലോഗുകള്‍ക്ക് ഒരു പ്രശ്നം ആദ്യം ബ്ലോഗില്‍ വന്നപ്പോള്‍ അന്നും ഞാന്‍ പ്രതികരിച്ചു. അന്നും എന്റെ ഐഡന്റിറ്റി ഇതായിരുന്നു!
അനാംഗരി ചേട്ടാ, ഒരു പാട് നന്ദി. താങ്കള്‍ എന്തെ ഇവിടെ വരാത്തെയെന്ന് ഓര്‍ത്ത് ഇച്ചിരെ വിഷമിചിരിക്കുകയായിരുന്നു. ഒരു പാടൊരുപാട് നന്ദി. അതും പ്രശ്നങ്ങളുടെ നെഗറ്റീവ് സൈഡ് മെയില്ലൂടെ പറയാം എന്ന് പറഞ്ഞതിനും ഒരുപാട് നന്ദി. കണ്ട് പഠിക്കട്ടെ ആളൊള്‍.
ഈ ചര്‍ച്ചയുടെ ശരിക്കുള്ള ഫലം കാണാന്‍ തുടങ്ങിയിരിക്കുന്നു. ആദ്യമാദ്യം ഉറഞ്ഞു തുള്ളിയവരൊക്കെ മാളത്തിലൊലിച്ചപ്പോ ആത്മാര്‍ത്ഥതുള്ള ചിലര്‍ ഇപ്പോള്‍ സഹായത്തിനായി മുന്നോട്ട് വന്നിരിക്കുന്നു, ഇത് തന്നെയാണ് എല്ലാ ആവശ്യമായ കാര്യങ്ങളുറ്റെയും അവസ്ഥ, ആദ്യം കുറേ ആളാവാന്‍ പ്രതിഷേധവും പേര് പരസ്യമായിക്കിട്ടി എന്നു കണ്ടാല്‍ നിശബ്ദത പാലിക്കലും,,,,സൂ...ഇഞ്ചീ ധൈര്യമായി മുന്നോട്ട് തന്നെ....
ഇപ്പോഴും കുറേ ഗ്വാ..ഗ്വാ വിളികള്‍ മാത്രമേ ഉള്ളൂ. എന്തൊക്കെയാ വിശദീരണങ്ങള്‍.. തിരുവനന്ദപുരം, വിദ്യാര്‍ഥി, പോക്കറ്റ്മണി, അഗോളകുത്തക, പ്രീണനം, കോപ്പി റൈറ്റ്-ലെഫ്റ്റ്-അപ്പര്‍-ഡൌണ്‍.... ചിലരെങ്കിലും മാറിനിന്ന് ചിരിക്കുന്നുണ്ടെന്ന് അറിയുക. അതാണ് ആദ്യം കാണിച്ച ആവേശം പിന്നീട് ആരും കാണിക്കാതിരിന്നത്. ഒരു സെറ്റില്‍മെന്റ് എന്നാല്‍ കീഴടങ്ങള്‍ എന്നല്ല അര്‍ത്ഥം. അതിനുപകരം ചുവന്ന ടി-ഷര്‍ട്ട് ഇട്ട് ! വെച്ച് യാഹുതന്നെ വരണം എന്ന് പറയുന്നതിനെയാണ് ചിലരെങ്കിലും എതിര്‍ക്കുന്നത്. ഭീലോകപുലികള്‍ അധികം ആരും ഇവിടെ വന്നില്ലല്ലോ? അതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സിബു പറഞ്ഞതുപോലെ സു.വിന് ഒറ്റയ്ക്ക് പോരാടാം ടെക്നിക്കല്‍/മോറല്‍ സപ്പോര്‍ട്ട് തരാനേ ഞങ്ങള്‍ക്കൊക്കെ കഴിയൂ. അല്ലാതെ നോര്‍ത്തിന്ത്യന്‍ കോടതിയില്‍ വന്ന് കുത്തിയിരുന്ന് കേസ്സ് പറയാനൊന്നും ഒരാളും മിനക്കെടില്ല (ഇവിടെ ഏറ്റവും കൂടുതല്‍ കമെന്റിട്ട ഇഞ്ചിപ്പെണ്ണുവരെ). ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ ചൂടാറിത്തുടങ്ങി. സു.വിന്റെ ശരിക്കുള്ള നിലപാടെന്തെന്ന് എനിക്കിതുവരെ ഈ ബ്രഹ്മാണ്ഡകടാഹകമെന്റ് കൂമ്പാരത്തീന്ന് മനസ്സിലായില്ല. സു അതൊന്ന് വ്യക്തമാക്കൂ. പിന്നെ ഇഞ്ചിപ്പെണ്ണേ ഒരോരുത്തരോടും തിരെഞ്ഞ്പിടിച്ച് “താങ്ക്സ്” പറച്ചിലും “വാടാ-പോടാ” വിളികളും നിര്‍ത്തൂ. നിങ്ങളുടെ അമിതാവേശസ്വഭാവമുള്ള കമെന്റുകള്‍ പലതും സംഭവത്തിന്റെ വഴി തിരിക്കാനേ സഹായിച്ചുള്ളൂ എന്ന് തിരിച്ചറിയുക. എന്നാലും ഇക്കാര്യത്തില്‍ നിങ്ങളുടെ ആത്മാര്‍ത്ഥത സമ്മതിക്കാതെ വയ്യ. പോസ്റ്റിട്ടത് “സു” അല്ലേ. അതൊക്കെ അവരായൊക്കോളും. അപ്പോള്‍ സു നയം ഇനിറ്റെങ്കിലും വ്യക്തമാക്കുക. മോറല്‍ സപ്പോര്‍ട്ട് മാത്രമേ എനിക്ക് നല്‍കാനാകൂ. ടെക്നിക്കല്‍/ലീഗല്‍ വിവരമുള്ളവര്‍ അതും സുവിന് അയക്കുക. മെയില്‍ അയക്കുകയാകും ഉചിതം. എല്ലാവരും “അഡ്രിനാലിന്‍“ കുറച്ച് 2,3 ദീര്‍ഘശ്വാസം എടുത്തേ. എന്നിട്ട് ഒന്നു സമചിത്തത പ്രാപിച്ചേ. “സു” മുന്നോട്ടിറങ്ങുക. ആശംസകള്‍.
ഓ.ടോ.
പിന്നെ ഇവിടെകിടന്ന് വഴക്കടിച്ചവരൊക്കെ ഒന്നു സ്വന്തം ബ്ലോഗില്‍ പൊയേ, എന്നിട്ട് അവിടെ എട്ടുകാലി എത്രമുട്ടയിട്ടൂന്ന് എന്ന് ഒന്ന് എണ്ണീപ്പറഞ്ഞേ.
അപ്പ ശരി ഗഡ്യോളേ. സംഗതി ഉഷാറാകട്ടേ!!!
Perhaps its about time somebody in Yahoo India also got fired on this issue -- here's why -- the complaints filed with Yahoo.com have already reached Yahoo India.
Instead of dealing with those, Yahoo India is using/letting their Content Provider to contact those who complained, to get those complaints withdrawn, rather than to work on a solution.
Count plus 1 -- thats Privacy Infringment from Yahoo!. -- Addresseable right here from Yahoo.com, not yahoo.co.in, hence Piramal Towers Offices can rest and be completely oblivious.
And then, the intimidation tactics from the providers..
I am glad Yahoo! India (with much mafia like contracted power, haaa..!) has not yet tried to re-write the Indian Constition and to Govern the nation, much like the Brits did years ago.
Oh wait, did I just give Yahoo India another Idea worth pursuing? My bad..!
പി.ക്വാ.
വിവി പറഞ്ഞതിനോട് യോജിക്കുന്നു.
സംഗതി ഉഷാറാകട്ടെ.
വെറുതെ കമന്റു പറഞ്ഞ് എണ്ണം കൂട്ടിക്കളിക്കാതെ നടക്കേണ്ട കാര്യങ്ങള്‍ നടക്കട്ടെ.
നടക്കണം.
ഇതിന്റെ ചൂട് ആറിപ്പോകരുത്.
എന്റെയും ഒരു സ്വപ്നമാണ് ആ യാഹൂചുള്ളന്മാരെ ഒന്നു തോല്‍പ്പിച്ചുകാണാന്‍.
എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
ഇനി കമന്റായി ഇവിടെ കൂടുതല്‍ പറയാന്‍ താത്പര്യമില്ല.
ഇനി അധികമായി പറയുന്നത് ഒരു ഓഫ് ടോപിക്ക് ലെവലിലേക്ക് പോയാലൊ എന്നുള്ള ഒരു പ്യാടിയും ഉണ്ടെന്നു കൂട്ടിക്കോളൂ.. കമന്റില്‍ എന്തൊക്കെ പറയണം എന്ന് ബ്ലോഗുടമ തീരുമാനിക്കുന്ന (ദില്‍ബാസുരനോടും ഇക്കാസിനോടും പറഞ്ഞ കമന്റുകള്‍ കടപ്പാടില്‍: “ഇത്തരം തമാശകളൊക്കെ, സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ആയിട്ട് ഇടുന്നതല്ലേ നല്ലത്?“, “പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിഷയത്തെക്കുറിച്ച് പറയാന്‍ ആണെങ്കില്‍ മാത്രം ഇങ്ങോട്ട് വന്നാല്‍ മതി. അത് കണ്ടില്ലെങ്കില്‍ ഒന്നുകൂടെ പറയുന്നു. ഇക്കാസ് ആദ്യം പറഞ്ഞ പാരഗ്രാഫ് മതി കമന്റില്‍.“)ഈ ബ്ലൊഗില്‍ സത്യമായിട്ടും കൂടുതല്‍ എന്തെങ്കിലും പറയാന്‍ ഒരു പേടി.
കുമാര്‍, ഇതൊക്കെ തോന്ന്യാക്ഷരങ്ങളില്‍ തന്നെ പറഞ്ഞാല്‍ പോരേ? (ഇതു ഞാന്‍ എന്നോട് തന്നെ പറഞ്ഞതാണ്)
രണ്ട് പേരോടും നിങ്ങാള്‍ക്ക് സഹായകരമായ ഒന്നുരണ്ട് വിവരങ്ങള്‍ നല്‍കാനാണ് മെയില്‍ ചെയ്യാന്‍ പറഞ്ഞത്. കണ്ടില്ലല്ലോ ഇതുവരെ? നിങ്ങളെ ബന്ധപ്പെടാന്‍ എനിക്ക് മാറ്ഗ്ഗമില്ലാത്തതുകൊണ്ടാണ് എനിക്ക് മൈല്‍ ചെയ്യാന്‍ പറഞ്ഞത്. അത് ഇവിടെ പബ്ലിഷ് ചെയ്യുന്നത് അത്ര പന്തിയല്ലെന്ന് തോന്നി.
സന്തോഷ് പിള്ള പറഞ്ഞാണ്‍ വിവരം അറിഞ്ഞത്. ഇതിനെ മോഷണം എന്നല്ല പറയേണ്ടത്; കടുത്ത പകര്‍പ്പവകാശലംഘനം എന്നാണ്‍. മോഷണത്തേക്കാള്‍ വലിയ തെറ്റ്. എതിര്‍ക്കുക തന്നെ വേണം.
സൂ,
പിന്തുണ പ്രഖ്യാപിക്കുവാന്‍ വൈകി, ഇനിയതിനു പ്രസക്തിയുണ്ടോയെന്നു സംശയം (നാട്ടിലായിരുന്നേ).
കുറച്ചു കാര്യങ്ങള്‍ സൂചിപ്പിച്ചു പോകുന്നു.
1. ഇവിടെ ചിലര്‍ സൂചിപ്പിച്ച പോലെ, പാചകക്കുറിപ്പുകള്‍ക്കെന്തു കോപ്പിറൈറ്റ് എന്നതിനോടു യോജിക്കുന്നില്ല. സൂവിന്റെ ബ്ലോഗിലിട്ടതെന്തായാലും അതിന്റെ അവകാശം സൂവിനു മാത്രം.
2. ശ്രീജിത്തും മറ്റും പറഞ്ഞപ്പോലെ യാഹുവിനോടു കളിക്കാനുള്ള സാങ്കേതിക ബലം ഈ പ്രശ്നത്തിലുണ്ടോ എന്നു സംശയമുണ്ടെങ്കിലും അതുകോണ്ടു മാത്രം പിന്മാറണമെന്നതിനോടു യോജിപ്പില്ല. പിന്നെ മറ്റേ ഭീഷണി. അതു പള്ളിയില്‍..
3. യാഹുവിനോടെന്നല്ല ഏതൊരു മൊണോപ്പൊളിയോടായാലും പറ്റുന്ന രീതിയില്‍ ചെറുക്കുക തന്നെ വേണം, തോല്‍ക്കുമെന്നുറപ്പാണെങ്കില്‍ പോലും.
ഇനി ഇവിടുത്തെ പ്രശ്നത്തിലേക്കു വരാം
ഞാന്‍ മനസ്സിലാക്കിയടുത്തോളം
യാഹൂ ഇവിടെ പ്രത്യക്ഷത്തില്‍ കുറ്റക്കാരനാണെന്നു തോന്നുന്നുവെങ്കിലും ഇതു ചെയ്തത് വെബ്ദുനിയക്കാരാണെന്നു വ്യക്തം. അതും ഒരബദ്ധം (ബെന്നിയോടും ഇക്കാര്യം നേരിട്ടു ചോദിച്ചു മനസ്സിലാക്കിയതില്‍ നിന്നും, തെറ്റല്ലന്നല്ല). തെറ്റു മനസ്സിലാക്കിയപ്പോള്‍ അവരതു തിരുത്തുകയും ചെയ്തു. മനപ്പൂര്‍വ്വമായൊരു നീക്കമായിരുന്നെങ്കില്‍ ആ കുറിപ്പുകള്‍ നീക്കം ചെയ്യുമായിരുന്നില്ലല്ലോ. ഇവിടെ തീരേണ്ടതല്ലേ കാര്യങ്ങള്‍ (എന്റെ അഭിപ്രായം മാത്രം).
അതല്ല അറിഞ്ഞുകൊണ്ടുള്ളയൊരു തെറ്റായിരുന്നെങ്കില്‍ ശിക്ഷയനുഭവിച്ചേ മതിയാകൂ എന്ന വാദത്തോടു യോജിക്കാമായിരുന്നു.
പിന്‍മൊഴികള്‍ പതിവായി നോക്കാത്ത കാരണം ഈ പോസ്റ്റിനെപ്പറ്റി അറിയാന്‍ വൈകി. ഈ പ്രശ്നത്തിന് ഇനിയും പരിഹാരമായില്ലെന്നറിഞ്ഞത് ആശ്ചര്യം തന്നെ.
സുവിന്റെ പ്രതിഷേധത്തില്‍ പങ്കു ചേരുന്നു. പിന്തുണയുടെ ഒരൊപ്പ്. ഒപ്പം ഇഞ്ചിക്കൊരു സല്യൂട്ടും.
qw_er_ty
ആദ്യ നൂറില്‍ യാഹുവിനെ തല്ലിക്കൊന്നു.
അടുത്ത നൂറില്‍ യാഹു നല്ലവന്‍..നല്ല മീശയുള്ളവന്‍..നല്ല ബോഡിയുള്ളവന്‍....
ഇപ്പൊ ഓടി കൊണ്ടിരിക്കുന്ന നൂറില്‍.....ഇത് നേരെ തിരിയും.....സു-പെടും.
പിന്നേം ഒരു നൂറു കൂടി വന്നാല്‍ സു ചിലപ്പോ .....രക്ഷപ്പെട്ടേക്കും.
കമന്റുകള്‍ പോണ ഒരു വഴിയേ........
[ഇതില്‍ ഒരു കമന്റ് ഇടാന്‍ ഇന്നലെ രാത്രി പേജ് തുറന്നതാ....ഇന്നാ ശരിയായതു]
സൂ എനിക്ക് സാങ്കേതിക വശങ്ങളൊന്നും അറിയില്ലാ, അതുകൊണ്ടാണ് അഭിപ്രായങ്ങള്‍ പറയാത്തത്.
ആവശ്യമില്ലാത്ത, വിഷയവുമായി ബന്ധമില്ലാത്ത കമന്റുകള്‍ എടുത്തു കളഞ്ഞുകൂടേ?
എന്റെ ചിത്രകാരന്‍ മാഷേ ഇയാക്കിതെന്തിന്‍റെ സൂക്കേടാ. ഇതിനൊന്നും പ്രതികരണം എന്നല്ല പറയേണ്ടത്. ജന്മസ്വഭാവം തോര്‍ത്തിയാ പോവില്ലല്ലോ?
എനിക്കിതൊന്നും കാണാനൊത്തില്ലല്ലോ.
"സു"വിന്റെ കുറിപ്പുകള്‍ യാഹൂ അടിച്ചുമാറ്റി തങ്ങളുടെ "ബീറ്റ" സൈറ്റില്‍ പ്രസിദ്ധീകരിച്ചു."സു" പ്രതിഷേധിച്ചു(If anybody else, lifted content from this blog, and exhibited somewhere else, without my permission, please remove the same.). അവരതു് ഊരിക്കളഞ്ഞു.
കണ്ടന്റ് പ്രൊവൈഡര്‍മാര്‍ തങ്ങള്‍ക്കു് സംഭവിച്ച "അബദ്ധ"ത്തില്‍ "നിര്‍വ്യാജം" ഖേദിക്കുന്നു.സമവായത്തിനു് ശ്രമിക്കുന്നു..
ചിലരാകട്ടെ അങ്ങനെയെങ്കിലും ബ്ലോഗര്‍ തല പുറത്തു്കാണിക്കട്ടെ എന്നു് കരുതി പത്രസമ്മേളനത്തിനു് വട്ടം കൂട്ടുന്നു. മേമ്പൊടിക്കു് "ഇഞ്ചി"യുണ്ടെങ്കില്‍ വിശേഷായി.
ചിലരാകട്ടെ അടികൂടാനെന്തെങ്കിലും കിട്ടിയാ മതി എന്ന സ്ഥിതിയിലാണു്.
ഞാനാണെങ്കില്‍ "ആരാന്റമ്മയ്ക്കു്..." എന്ന സ്ഥിതിയിലും. മാപ്പു്.
വൈകിയതില്‍ ക്ഷമിയ്ക്കുക.
പകര്‍പ്പവകാശത്തെ കുറിച്ച് പ്രത്യേകമായി ബ്ലോഗില്‍ കുറിപ്പുണ്ടായാലും ഇല്ലെങ്കിലും ബ്ലോഗറുടെ അനുമതിയില്ലാതെ കൃതികള്‍ മറ്റു മാദ്ധ്യമങ്ങളില്‍ പുനഃപ്രസിദ്ധീകരിയ്ക്കുന്നത് തെറ്റു തന്നെ.
ഒന്നിലധികം സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട ഈ സംഭവത്തില്‍ ഇത് ജൂനിയേര്‍സിന്റെ വെറുമൊരു കയ്യബദ്ധമാണെന്ന് വിശ്വസിയ്ക്കാന്‍ പ്രയാസം.
ആര്‍ക്കും നോവാതെ പ്രശ്നം രമ്യമായി പരിഹരിയ്ക്കപ്പെടുമെന്നും സുവിന് നീതി ലഭിയ്ക്കുമെന്നും പ്രതീക്ഷിയ്ക്കുന്നു.
ഭൂലോഗത്തു രജിസ്ടര്‍ ചെയ്ത ഒരസോസിയേഷന് ഉണ്ടായിരുന്നങ്കില്‍!
സൂ, ഞാന്‍ എന്റെ സുഹൃത്തായ മഹേഷ് പൈയോട് ഈ കാര്യം ലീഗലായി പ്രൊസീഡ് ചെയ്യേണ്ടുന്നതിന്റെ സാധുത അന്വേഷിച്ചിരുന്നു. മഹേഷ് സ്വന്തം അഭിപ്രായം
Blog Theft എന്ന പോസ്റ്റായി സ്വന്തം ബ്ലോഗിലിട്ടിട്ടുണ്ട്. ദയവായി വായിക്കുക.
പറ്റുമെങ്കില്‍ ഈ കാര്യം ലീഗലായി പ്രൊസീഡ് ചെയ്യുക. എന്നാല്‍ ആവുന്ന സഹായം ചെയ്തുതരാം.
മലയാളം ബ്ലോഗ് കമ്മ്യൂണിറ്റിക്ക് ഇനിയും ഉണ്ടാവാനിരിക്കുന്ന ഇത്തരം പ്രശ്നങ്ങളില്‍ സഹായിക്കാനായി ഒരു നോണ്‍പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. ആവശ്യക്കാരായ ബ്ലോഗേഴ്സ് അതിന്റെ മെമ്പര്‍മാരായി ചേരണം; ലീഗല്‍ പ്രശ്നങ്ങളില്‍ അവര്‍ക്ക് സംഘടനയുടെ സഹായം ലഭ്യമാവണം. ഇത്തരം ഒരു ‘united bloggers' ഉരുത്തിരിയാനായി ഈ സംഭവം ഇടയാകട്ടെ എന്നാശിക്കുന്നു.
ഇതുവരെ ഇങ്ങോട്ട് തിരിഞ്ഞു നോക്കാതിരുന്നതല്ല. ചെറുവിരലെങ്കിലും അനക്കാന്‍ കഴിയുമോ എന്നു നോക്കുകയായിരുന്നു.
ഏതായാലും ഇതു ചെയ്തു.
ഹോം പേജില്‍ News Highlights ആയിത്തന്നെ ഇത് വന്നിട്ടുണ്ട്.
കരീം മാഷേ, താങ്കളും ഹരിയുമെല്ലാം പറഞ്ഞ കാര്യം ഞാന്‍ ഇവിടെ പ്രതിപാദിച്ചിട്ടുണ്ട്:
പ്രിയപ്പെട്ട എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും,
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വെബ്‌ദുനിയാ ഡോട്ട് കോം( ഇന്ത്യാ )പ്രൈവറ്റ് ലിമിറ്റഡ്. ഹിന്ദിയില്‍ www.webdunia.com, തമിഴില്‍ www.webulagam.com, മലയാളത്തില്‍ www.weblokam.com, തെലുങ്കില്‍ www.webprapancham.com എന്നീ പേരുകളില്‍ പോര്‍ട്ടലുകള്‍ ഞങ്ങള്‍ക്കുണ്ട്. 2000 ന് ശേഷമാണ് എല്ലാ പോര്‍ട്ടലുകളുടേയും പ്രവര്‍ത്തനം ആരംഭിച്ചത്. ഈയിടെ അവയുടെ ഇന്ത്യന്‍ ഭാഷകളോട് ബന്ധപ്പെട്ട മറ്റു വെബ്‌സൈറ്റുകള്‍ക്ക് ഞങ്ങള്‍ കണ്ടെന്റ് നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റിലെ ഇന്ത്യന്‍ ഭാഷാ കണ്ടെന്റ്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും, ലഭ്യത വര്‍ദ്ധിപ്പിക്കാനും ഉള്ള ഉദ്ദേശത്തോടു കൂടിയാണ് ഞങ്ങള്‍ ഈ ജോലി ഏറ്റെടുത്തത്. ഇതിനെ തുടര്‍ന്ന് ഈ ജോലിക്ക് വേണ്ട ഉള്ളടക്കം ഉണ്ടാക്കാനും സമാഹരിക്കാനുമായി ചില കണ്ടെന്റ് ദാതാക്കളേയും എഡിറ്റര്‍മരേയും ഞങ്ങള്‍ നിയോഗിക്കുകയുണ്ടായി.
വെബ് ഉപയോക്താക്കള്‍ക്ക് ഗുണമേന്മയുള്ള കണ്ടെന്റ് നല്‍കണം എന്ന താത്പര്യത്തോടു കൂടിഞങ്ങളുടെ സബ് എഡിറ്റര്‍മാരില്‍ ഒരാള്‍ ശ്രീമതി സൂര്യ ഗായത്രി സമാഹരിച്ച ചില പ്രത്യേക പാചക കുറിപ്പുകളില്‍ ചിലത് അബദ്ധത്തില്‍ എടുത്ത് ഉപ്യോഗിക്കുകയുണ്ടായി. ഇത് വളരെ അബോധപൂര്‍വമായും ,നിര്‍ദ്ദോഷമായും ആണ് സബ് എഡിറ്റര്‍ ചെയ്തത്. കാരണം, വെബ്ബില്‍ പ്രസിദ്ധീകരിച്ച ചില സവിശേഷ പാചക കുറിപ്പുകളില്‍ തനിക്ക് ഇഷ്ടപ്പെട്ട ചിലവ ,വായനക്കാര്‍ക്ക് ഗുണകരമായി തീരണമെന്ന ഉദ്ദേശത്തോടെ എടുക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. പ്രസിദ്ധീകരിക്കും മുന്‍പ് ഇതിന്റെ അസ്സല്‍ പ്രസിദ്ധീകരിച്ച വ്യക്തിയുടെ അനുവാദം വാങ്ങേണ്ടതായിരുന്നു. ഈ തെറ്റ് സബ് എഡിറ്ററുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുന്റ്. ഈ പിഴവിന് വെബ്‌ദുനിയ നിരുപാധികം മാപ്പപേക്ഷിക്കുന്നു.
നോട്ടപ്പിശക് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ഈ പാചകക്കുറിപ്പുകള്‍ ഞങ്ങള്‍ സെര്‍വറില്‍ നിന്ന് എടുത്തുമാറ്റുകയും ,ഇവ പ്രസിദ്ധീകരിച്ച വ്യക്തിയെ കണ്ടെത്തി അവരുടെ സമ്മതം വാങ്ങി തെറ്റുതിരുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത്തരം ഉള്ളടക്കം തയ്യാറാക്കുന്നതില്‍ യാഹൂ ഇന്ത്യയ്ക്ക് ഒരു പങ്കുമില്ല. സമാഹരിച്ച ഉള്ളടക്കത്തിന്റെ തെറ്റ് തിരുത്തേണ്ടത് കരാര്‍ അനുസരിച്ച് ഞങ്ങളുടെ മാത്രം ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തമാണ്. ഏതെങ്കിലും വ്യക്തിയുടെ സ്വന്തമായ ഉള്ളടക്കം അവരുടെ സമ്മതം കൂടാതെ അനധികൃതമായി ഉപയോഗിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടുമില്ല.
ഈ അബദ്ധം കാരണം പാചക കുറിപ്പ് പ്രസിദ്ധീകരിച്ച വ്യക്തിയുടേയും ബ്ലോഗ് സമൂഹത്തിലെ അംഗങ്ങളുടേയും വികാരങ്ങള്‍ക്കും മാന്യതയ്ക്കും മുറിവേറ്റിരിക്കുകയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഖേദകരമായ ഈ സംഭവത്തിന് ഞങ്ങള്‍ മാപ്പ് പറയുന്നു. ഞങ്ങള്‍ ഇതിനകം തന്നെ പാചക കുറിപ്പ് പ്രസിദ്ധീകരിച്ച വ്യക്തിയുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധാപൂര്‍വമായ നടപടിക്കും, അവരുടെ ഉള്ളടക്കം ഉപയോഗിച്ചതിനും മതിയായ നഷ്ട പരിഹാരം നല്‍കാന്‍ തയാറാണെന്ന്അറിയിച്ചിട്ടുമുണ്ട്. എഴുത്തുകാരുടെ രചനകളെ ഞങ്ങള്‍ വിലമതിക്കുന്നു എന്നും, മതിയായ ആധികാരികത ഇല്ലാതെ ഭാവിയില്‍ പകര്‍പ്പാവകാശമുള്ള കാര്യങ്ങള്‍ ഉപയോഗിക്കുക ഇല്ല എന്നും ബ്ലോഗിങ് സമൂഹത്തിലെ അംഗങ്ങള്‍ക്ക് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. ഏഴ് കൊല്ലത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഞങ്ങളുടെ വെബ്‌സൈറ്റുകളില്‍ പകര്‍പ്പാവകാശമുള്ള കാര്യങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഞങ്ങള്‍ക്ക് ഒരിക്കലും തെറ്റുകാര്‍ ആകേണ്ടിവന്നിട്ടില്ല.
ബ്ലോഗ് സമൂഹത്തിലെ അംഗങ്ങള്‍ അറിയാന്‍ വെബ്‌ദുനിയാ ചുമതലപ്പെടുത്തിയത് അനുസരിച്ച് വെബ്‌ദുനിയയുടെ മലയാളം പോര്‍ട്ടലായ വെബ്‌ലോകം ഡോട്ട് കോമിന്റെ ചീഫ് എഡിറ്ററായ ടി.ശശി മോഹനാണ് വെബ്‌ദുനിയയ്ക്ക് വേണ്ടി ബ്ലോഗില്‍ ഈ സന്ദേശം പ്രസിദ്ധീകരിക്കുന്നത്. വ്യക്തികളുടെ അവകാശങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഞാനും നിങ്ങള്‍ക്ക് ഒപ്പമാണ് എന്നു കൂടി അറിയിക്കട്ടെ!
ഇത്രയെങ്കിലും ആയികിട്ടിയല്ലോ. കുറച്ചെങ്കിലും സമാധാനം.ഇതാരുംകണ്ടില്ലേ ആവോ?
സൂചേച്ചിക്ക് ആശംസകള്‍
എന്തെങ്കിലുമാകട്ടെ, വെബ് ദുനിയ മാപ്പു പറഞ്ഞുവല്ലോ, വളരെ നല്ല കാര്യം. സൂവിന് ആശംസകള്‍ ഒപ്പം ഇഞ്ചിപെണ്ണിനും മറ്റെല്ലാ അഭ്യുദയകാംക്ഷികള്‍ക്കും
Excellent.
Happy to read Weblokam's reply (although they could have made it bit earlier)
Good initiative there, Inchi.
ക്ഷമിക്കൂ, മുകളില്‍ കൊടുത്ത ലിങ്ക് മാറിയിരിക്കുന്നു. പുതിയത് ഇതാ:
http://www.kairalieurope.com/newsview.php?code=501
ശശിമോഹന്റെ ഈ കമന്റ് സൂവുമായുള്ള ഒത്തുതീര്‍പ്പിന് ശേഷമുള്ളതാണെന്ന് കരുതുന്നു. എല്ല്ലാം കഴിഞ്ഞ് സൂവിന്റെ ഒരു അവലോകനവും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാലും എനിക്ക് തോന്നിയ ഒന്നു രണ്ട് കാര്യങ്ങള്‍:
“ഇത് വളരെ അബോധപൂര്‍വമായും ,നിര്‍ദ്ദോഷമായും ആണ് സബ് എഡിറ്റര്‍ ചെയ്തത്. കാരണം, വെബ്ബില്‍ പ്രസിദ്ധീകരിച്ച ചില സവിശേഷ പാചക കുറിപ്പുകളില്‍ തനിക്ക് ഇഷ്ടപ്പെട്ട ചിലവ ,വായനക്കാര്‍ക്ക് ഗുണകരമായി തീരണമെന്ന ഉദ്ദേശത്തോടെ എടുക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. “
"ഇത്തരം ഉള്ളടക്കം തയ്യാറാക്കുന്നതില്‍ യാഹൂ ഇന്ത്യയ്ക്ക് ഒരു പങ്കുമില്ല. സമാഹരിച്ച ഉള്ളടക്കത്തിന്റെ തെറ്റ് തിരുത്തേണ്ടത് കരാര്‍ അനുസരിച്ച് ഞങ്ങളുടെ മാത്രം ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തമാണ്."
ആ കരാറ് വെബ് ദുനിയയും യാഹൂ ഇന്ത്യയും തമ്മിലുള്ളതാണ്; ബ്ലോഗര്‍മാരും യാഹൂവും തമ്മിലുള്ളതല്ല. അതുകൊണ്ട് തന്നെ അതിന്റെ വിശദാംശങ്ങള്‍ ബ്ല്ലോഗര്‍മാര്‍ക്ക് റിലവന്റല്ല. ബ്ലോഗര്‍മാരും യാഹൂവും തമ്മില്‍ കരാറൊന്ന്നും ഇല്ലെന്നിരിക്കേ, അത് അതാത് രാജ്യത്തിന്റെ നിയമമുപയോഗിച്ചാണ് വിധിക്കപ്പെടേണ്ടത്. നിയമവശം മനസ്സിലാകുന്നതിന് മാത്രമായി, ഒരു എക്സ്റ്റ്രീം ഉദാഹരണമെടുത്താല്‍, പ്രസിഡന്റ് ബുഷ് ഇറാക്കിലെ ഏതെങ്കിലും ബോംബിംഗില്‍ അനേകങ്ങള്‍ മരിച്ചതിന്‍ ശേഷം ഇങ്ങനെ വിശദീകരിക്കുന്നതിന് പോലെയാണ്: ‘ഇത് വളരെ അബോധപൂര്‍വ്വമായും നിര്‍ദോഷമായും ആണ് എന്റെ പട്ടാളക്കാരന്‍ അത് ചെയ്തത്. ഇറാക്കിന്റെ നന്മ മാത്രമേ അയാളുടെ മനസ്സിലുണ്ടായിരുന്നുള്ളൂ’
വെബ്‌ദുനിയ പറയുന്ന കഥ ഞാന്‍ വിശ്വസിക്കുന്നില്ല എന്നല്ല; അതിന് ഇവിടെ പ്രസക്തിയില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.
മാത്രവുമല്ല; യാഹൂ എന്ന കമ്പനി സൂ എന്ന വ്യക്തിയോട് ചെയ്യുന്ന അന്യായം പരിചയക്കാരായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം പോലെയായി കാണുന്ന ഒരു ട്രെന്‍ഡ് ഇവിടെ ഞാന്‍ ശ്രദ്ധിച്ചു. രണ്ടും വളരെ വ്യത്യസ്തമാണ്. പരിചയക്കാര്‍ തമ്മില്‍ പ്രധാനമായത് അവരുടെ ഇമോഷണല്‍ ബന്ധങ്ങളാണ്. അവിടെ മറക്കുക പൊറുക്കുക എന്നീ ആശയങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. എന്നാല്‍ ഇവിടെ ഇത് പരിപൂര്‍ണ്ണമായും ബിസിനസ്സാണ്. വ്യക്തി ബന്ധത്തിലെ ഇമോഷന്‍സ് അല്ല; പൈസയാണ് കോര്‍പറേഷനെ (യാഹൂ ഇന്ത്യ ആയാലും വെബ്‌ദുനിയ ആയാലും) നയിക്കുന്ന ശക്തി. പിന്നെ, സബ് എഡിറ്ററുടെ ജോലി നഷ്ടപ്പെടുന്ന കാര്യം. സബ് എഡിറ്ററുമായി സൂവിനുള്ളതിനേക്കാള്‍ ബന്ധം ശശിമോഹനുണ്ട്. സബ് എഡിറ്റര്‍ നിര്‍ദ്ദോഷമായാണ് ഇത് ചെയ്തതെന്ന് ചീഫ് എഡിറ്ററായ ശശിമോഹനുറപ്പുണ്ടെങ്കില്‍ പിന്നെ, അയാളെ പിരിച്ചുവിടൂന്നതെന്തിന്. അല്ല. അയാള്‍ തെറ്റാണ് ചെയ്തതെന്ന് ഉറപ്പാണെങ്കില്‍ പിന്നെ, സൂ വിന്റെ ലീഗല്‍ പ്രൊസീഡിംഗ്സിന് കാത്തുനില്‍ക്കുന്നതെന്തിന്. ഇപ്പോള്‍ തന്നെ പിരിച്ചുവിടാമല്ലോ. അതായത് സബ് എഡിറ്ററുടെ ജോലിയൊന്നും ഒരു തരത്തിലും സൂവിന്റെ കണ്ട്രോളിലുള്ള കാര്യമല്ല.
സിബു,
സിബു പറഞ്ഞ അവസാന ഖണ്ഡികയിലെ കാര്യം ഞാനും ശ്രദ്ധിച്ചിരുന്നു. വളരെ clear cut ആയിട്ടുള്ള ഒരു പ്രശ്നമായിരുന്നു ഇത്.
എന്തായാലും ഒരു കാര്യം മനസ്സിലായി, ഒന്നും മനസ്സിലാക്കി വെച്ചിരിക്കുന്നതു പോലെയല്ല എന്ന് മനസ്സിലായി!
സിബുവിനും, എന്നെ പിന്തുണച്ച സ്നേഹം നിറഞ്ഞ
എല്ലാ ബൂലോഗസുഹൃത്തുക്കള്‍ക്കും,
ഞാന്‍ ഒരു ഒത്തുതീര്‍പ്പ് നടത്തിയിട്ടില്ല. പിന്നെ ആ
കമന്റിന്റെ കാര്യം. അത് ഈ ബ്ലോഗില്‍ വെക്കാന്‍
തന്നെ അവര്‍ ഒരാഴ്ച എടുത്തു. എന്തു വേണം
എന്നു തീരുമാനിക്കാന്‍ എനിക്കും സമയം വേണ്ടേ?
അതുകൊണ്ട് ആരും ഇവിടെയുള്ള കമന്റുകള്‍ കണ്ടിട്ട് എന്തെങ്കിലും അഭിപ്രായം ഉണ്ടാക്കല്ലേ
ദയവായിട്ട്. ഞാന്‍ എടുക്കുന്ന തീരുമാനം
തീര്‍ച്ചയായും ബൂലോഗരെ അറിയിക്കും. ഞാന്‍
അനുഭവിച്ച ടെന്‍ഷനും, മറ്റുള്ളവരുടെ
പരിഹാസത്തിനും ഭീഷണിക്കും ഒക്കെ ഒരു
പരിഹാരം ആ കമന്റില്‍ ഉണ്ടോ? നിങ്ങള്‍ എന്റെ
സ്ഥാനത്ത് നിന്ന് ചിന്തിക്കുക.
സൂവേച്ചി,
ഞാനും സൂവേച്ചീന്റെ കമന്റിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. തീര്‍ച്ചയായും ആലോചിച്ചു, എല്ലാ വശങ്ങളും ആലോചിച്ചു തന്നെ തീരുമാനിക്കേണ്ടതാണ്, പ്രത്യേകിച്ച് ബൂലോഗത്ത് ഉണ്ടായ അപമാനങ്ങള്‍ക്ക് ഈ വെബ് ദുനിയായുടെ കാല താമസം തന്നെ ഒരു കാരണമായ സ്ഥിതിക്ക്.
എന്തു തീരുമാനത്തിനും എന്റെ എല്ലാ പിന്തുണയും!
“ശ്രീമതി സൂര്യ ഗായത്രി സമാഹരിച്ച ചില പ്രത്യേക പാചക കുറിപ്പുകളില്‍“ ശശീമോഹന്റെ ഈഎ “സമാഹരിച്ച” എന്ന പദപ്രയോഗം ശരിയാണോ? അല്ല. സൂ ഇത് സമാഹരിച്ചതാണോ? എങ്കില്‍ എവിടെനിന്നും? പാരമ്പര്യമായി കിട്ടിയ അറിവ് സ്വയം പരീക്ഷിച്ച്, സ്വന്തം വാക്കുകളില്‍ എഴുതുമ്പോള്‍ സമാഹരണം എന്ന് പറയാാമായിരിക്കും, ആണോ?
അല്ല എങ്കില്‍ അത് ഒരു നെഗറ്റീവ് റിമാര്‍ക്ക്സ് അല്ലേ? ആണെങ്കിലും കോപ്പീരൈറ്റ് സൂവിനുതന്നെ തീര്‍ച്ച. -സു-
സൂ,
ആലോചിച്ച് തീരുമാനം എടുക്കൂ. ആശംസകള്‍!
-കപ്പല്‍ ഇളകിത്തുടങ്ങിയിരിക്കുന്നു, സൂ!
മാത്രമല്ല, മനസ്സിലായി കപ്പലില്‍ ഒരു കപ്പിത്താനുണ്ടെന്നും കള്ളന്‍ കപ്പലില്‍ തന്നെയാണെന്നും!
ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ട്, അതിലെല്ലാം അവരവരുടേതായ ശരികളും.
എഴുതിയ വരികളില്‍ പേരു വയ്കാതെ, അതാതിടങ്ങളില്‍ ഇട്ടുപോകുന്ന ചട്ടമ്പിസ്വാമികള്‍ നമുക്കുണ്ടായിരുന്നു.
സ്വന്തമെന്ന പദത്തിന് അല്ലെങ്കിലും എന്താണര്‍ത്ഥം?
സൂര്യഗായത്രീ, ഏതെങ്കിലും വിധത്തില്‍ ഈ വാക്കുകള്‍ നിങ്ങള്‍ക്കഹിതമായെങ്കില്‍ മാപ്പ്.
അനോണിയെ കമന്റാന്‍ അനുവദിക്കാത്ത ഈ ബ്ലോഗില്‍ ശശിമോഹന്‍ മാത്രം അനോണിയായതു് ശ്രദ്ധിച്ചു. അതു് ബ്ലോഗുടമയുടെ മുന്‍കൂര്‍ സമ്മതത്തോടെയാണെന്നു് അനുമാനിക്കുന്നതില്‍ തെറ്റുണ്ടോ?
അനോണികവചം നഷ്ടപ്പെടുമെന്നതാവാം "സു"വിനെ കടുത്ത നടപടികളില്‍ നിന്നും തടയുന്നതെന്നു് തോന്നുന്നു. ഒരു പക്ഷെ അതാവാം ആ സബ് എഡിറ്റര്‍ വളരെ നിര്‍ദ്ദോഷമായി കുറിപ്പുകള്‍ അടിച്ചുമാറ്റിയതു് !
06വെബ് ദുനിയ മാപ്പ് പറഞ്ഞതു നന്നായി.
ഇനി എല്ലാ വശവും ആലോചിച്ചു തീരുമാനിക്കുക..
പിന്നെ ഈ പ്രശ്നത്തില്‍ നിങ്ങളെ പരിഹസിച്ചവരോടു ക്ഷമിക്കുക എന്നണു എനിക്കു പറയാനുള്ളതു .എന്തേ ലോകം ഇങ്ങനെ എന്നു ഓര്‍ത്തു വിഷമിക്കാതെ സുവും ഇഞ്ചിയും നല്ല നല്ല പോസ്റ്റുകള്‍ ഇടുക..വേണമെങ്കില്‍ അതിനുമുന്‍പു .."ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു ..എന്ന പാട്ടു പാടുക.സ്നേഹാശംസകളോദെ പ്രിയംവദ
qw_er_ty
സൂ വിന്റെ മറുപടിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ഒരു പാടുപേര്‍...
2 ദിവസമായി വായിക്കാന്‍ തുടങ്ങിയിട്ട്,ഒരു കാര്യം മനസിലായി,ബ്ലോഗിലോ ഇന്റര്‍നെറ്റിലോ സാധാരണക്കാര്‍ പബ്ലീഷ് ചെയ്ത് വെക്കുന്നതെല്ലാം ആര്‍ക്കുമെടുക്കാം വല്ല പൊത്തകത്തിലോ കോര്‍പ്പറേറ്റ് സൈറ്റുകളിലോ ഉള്ള കണ്ടന്റുകള്‍ക്ക് മാത്രം ഒരു കോപ്പിറൈറ്റും.കഷ്ടം..! ഇന്റര്‍നെറ്റ് കള്ളന്മാരേക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു.ആരെന്തെഴുതിയാലും അതേപടി അടിച്ചു മാറ്റി നിറം മാറ്റി ഇടുന്ന ഇത്തിള്‍ക്കണ്ണികള്‍.വരികള്‍ക്കിടയില്‍ ഒരു തെറിയെഴുതിയാല്‍ ചിലപ്പോള്‍ അതും വരും കോപ്പി പേസ്റ്റ് ചെയ്ത് വേറൊരു കളറില്‍. താമസിച്ചെങ്കിലും എല്ലാവിധ പിന്തുണയും ഈ പ്രശ്നത്തില്‍ അറിയിക്കുന്നു.
വെബ്ദുനിയാ യാഹൂ പോലെയുള്ള ഒരു കമ്പനിക്ക് കണ്ടന്റ് ഡെവലപ്പ് ചെയുന്ന കോണ്ട്രാക്റ്റില്‍ ഏര്‍പ്പെട്ടുവെങ്കില്‍ അത് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പേ സീനിയര്‍ ജൂനിയര്‍ ചേട്ടന്മാരൊക്കെ ഈ കണ്ടന്റിന്റ്റെ ഉറവിടവുമായി/ഉടമയുമായി കഴിയാവുന്ന തരത്തില്‍ ബന്ധപ്പെടേണ്ടിയിരുന്നു.എന്തായാലും സൂവിന്റെ ബ്ലോഗില്‍ നിന്നും തുടര്‍ച്ചയായി ഇങ്ങനെ പകര്‍ത്തലും അതിനുള്ള ഖേദപ്രകടനങ്ങളും കാണുമ്പോള്‍ ഒരു കാര്യം പോസിറ്റീവ് ആയിത്തോന്നുന്നു.”സൂ..നിങ്ങള്‍ എഴുതുന്നതൊക്കെ ഏതെങ്കിലുമൊക്കെ രീതിയില്‍ ആള്‍ക്കാര്‍ക്കു ഗുണം ചെയ്യുന്നുണ്ട്”.
പത്രസമ്മേളനം നടത്താനും ഒരോന്നും വിശദമായി തെളിവുകള്‍ അടക്കം കാട്ടിക്കൊടുക്കുവാനും ഒക്കെ സഹായകമാകുന്ന ഒരു അഡ്മിനിസ്റ്റ്രേഷന്‍ പാനല്‍ ബൂലോഗത്തിനു ഇല്ലായിരിക്കുന്നിടത്തോളം കാലം വര്‍ഷാവര്‍ഷം പിറന്നു വീഴുന്ന ജൂനിയര്‍ പയ്യന്‍സിന്റെ കാര്യഗൌരവമറിയാതെ നടത്തുന്ന കോപ്പിയടികളും അതിനു ഫലമായി ബൂലോഗത്ത് ആരാന്റമ്മക്ക് നല്ല സ്റ്റൈലിലുള്ള ഭ്രാന്ത്,കാണാനെന്തു ശേല് എന്നുള്ള് കണക്കിലുള്ള കമന്റുകളും കാണാന്‍ തന്നെ വിധി.
എന്തായാലും സൂവിന്റെ തീരുമാനം എല്ലാവര്‍ക്കും ഉത്തമാവട്ടെ എന്നാശംസിക്കുന്നു..!
സൂവെ, സൂവിന്‍റെ നിശ്ചയദാര്‍ഡ്യവും ലോകത്തിന്‍റെ പലകോണുകളിലുമുള്ള ബ്ലൊഗ്ഗു സുഹ്രുത്തുക്കളുടെ സഹായവും ഗ്രെയ്റ്റ്!! അഭിനന്ദനങ്ങള്‍, എല്ലാവര്‍ക്കും.
സുവേച്ചി,മൂന്നാലു ദിവസങ്ങളായി സ്ഥലത്തില്ലായിരുന്നു അതിനാല്‍ ഇവിടെത്തെ സംഭവ വികാസങ്ങളുടെ പുരോഗതിയെപ്പറ്റി ഒരു പിടിയും ഉണ്ടായിരുന്നില്ല. ഏതായലും കാര്യങ്ങള്‍ ഇത്രത്തോളംആയസ്തിതിക്ക് ആലോചിച്ചു തീരുമാനത്തിലെത്തുക.കലഹിച്ചതുകൊണ്ട് മാത്രം ഒന്നിനും ഒരു പരിഹാരം ഉണ്ടാകണാമെന്നുമില്ല! ഏല്ലാം ശരിയായി വരട്ടെയെന്ന് ആശംസിക്കുന്നു.മാനസിക സംഘര്‍ഷത്തിന്റെ നാളുകളില്‍ താങ്കളോടൊപ്പം നില്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു.സുവേച്ചിക്ക് നല്‍കിയ സത്യസന്ധമായ പിന്തുണയ്ക്ക് ഇഞ്ചിക്കും ആശംസകള്‍.
സിബു പറഞ്ഞതുപോലെ “മലയാളം ബ്ലോഗ് കമ്മ്യൂണിറ്റിക്ക് ഇനിയും ഉണ്ടാവാനിരിക്കുന്ന ഇത്തരം പ്രശ്നങ്ങളില്‍ സഹായിക്കാനായി ഒരു നോണ്‍പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ഉണ്ടായിരുന്നെങ്കില്‍“.... നാളെ ഇതുപോലെ മലയാളം ബ്ലോഗേര്‍സിന് വരാന്‍ സാധ്യത്യുള്ള നിരവധി പ്രശ്നങ്ങളില്‍ നിയമപരമായും, സംഘടനാ പരമായും, ധാര്‍മിക പിന്തുണയും, മീഡിയയില്‍ ഈ കാര്യങ്ങള്‍ ചര്‍ വിഷയ മാകുമ്പോള്‍ ബ്ലോഗേര്‍സിനെ പ്രതിനിധീകരിക്കാനും ഒരു സംഘടന... ചിന്തിക്കേണ്ട കാലമായെന്ന് ഈ അനുഭവം നമ്മെയോര്‍മ്മിപ്പിക്കുന്നു.
പ്രിയ ശശിമോഹന്‍
ബ്ലോഗറ് മാരുടെ വികാരങ്ങളെ മുറിപ്പെറ്റുത്തിയെന്ന് മനസ്സിലാക്കന്‍ ഒരാഴ്ച വേണ്ടിവന്നു അല്ലേ? ഏതായാലും നന്നായി വൈകിയെങ്കിലും വിവേകമുദിച്ചതിന്.ഇത് ഒരാഴ്ചയ്ക്ക് മുന്‍പേ ആയിരുന്നെങ്കില്‍ ഇത്രയും കോലാഹലങ്ങള്‍ ഉണ്ടാകുമായിരുന്നോ? നിങ്ങളുടേ സബ് എഡിറ്ററ്മാരുടെ ഈ ‘നോട്ടപ്പിശക്’ കാരണം നിങ്ങളുടെ ആ വലിയ ‘ക്ലൈന്റിന്റെ’ പേരുകൂടി ചീത്തയാക്കിയെന്നതോര്‍മ്മിക്കുക!
I feel things are going in the right direction now.
Just want to bring one point to everyone’s notice. The alleged copied content appeared on one of Yahoo’s pages, and not on Webdunia’s pages. The end user can not and need not find out who provided the content. So I feel comments like “അതിനുപകരം ചുവന്ന ടി-ഷര്‍ട്ട് ഇട്ട് ! വെച്ച് യാഹുതന്നെ വരണം എന്ന് പറയുന്നതിനെയാണ് ചിലരെങ്കിലും എതിര്‍ക്കുന്നത്” convey a wrong message. If webdunia is the only entity responsible for the content, then Yahoo should have given a clear statement authorizing webdunia to act on its behalf in this issue. I don’t think anything of that sort has happened so far.
One more thing - Claims like ‘this is the work of some junior developers’ and stuff like that is ridiculous to say the least. Any quality conscious company will have a review team which reviews any work that goes to production. So if webdunia says that they let any tom dick and harry publish things directly on a client’s site, without a review process, its high time they have a second look at their processes.
സൂ & ഇഞ്ചി: ഞാന്‍ ഇതിനു മുന്പ് ഒരു കുറിപ്പ് ഇവിടെ ഇട്ടിരുന്നു. സൂവോ, ഇഞ്ചിയോ എനിക്ക് കത്തയക്കുകയുണ്ടായില്ല.ഇപ്പോള്‍ ഒരു കാര്യം മാത്രം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. യാഹുവൊ, അല്ലെങ്കില്‍ ദുനിയവൊ വീണ്ടും സൂവിന്റെ കൃതികള്‍ മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ നമ്മള്‍ ബൂലോഗര്‍ തന്നെയാണ് ഉത്തരവാദികള്‍. ഇവിടെ പലരും നല്‍കിയ വിശദീകരണ കുറിപ്പുകളും, യാഹുവിനേയും,ദുനിയാവിനേയും ന്യായീകരിച്ചും,അല്ലാതെയും അവര്‍ക്ക് പ്രതിരോധിക്കാന്‍ അവസരം നല്‍കി.വടികൊടുത്ത് അടിവാങ്ങിച്ചു എന്ന് അര്‍ത്ഥം.സൂവിന് വളരെ കാമ്പുള്ളതും,അര്‍ത്ഥവത്തുമായ ഒരു വ്യവഹാരത്തിന് ഉണ്ടായ അവസരമാണ് ഇവിടെ പലരും അവരുടെ പ്രതികരണങ്ങളിലൂടെ ഇല്ലാതാക്കിയത്.യാഹുവിനോ,ദുനിയാവിനോ പ്രതിരോധിക്കാനുള്ള വകകള്‍ നമ്മള്‍ തന്നെ നല്‍കി.ഇനിയും വൈകിയിട്ടില്ല. നേരിടാന്‍ ഇനിയും അവസരമുണ്ട്. നിങ്ങളില്‍ ആരെങ്കിലും എന്നെയൊന്ന് ഇ- തപാല്‍ വഴി ബന്ധപ്പെടുക.അല്ലെങ്കില്‍ എനിക്ക് നിങ്ങളുടെ ഫോണ്‍ നമ്പ്ര് തപാല്‍ ചെയ്യുക.എനിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് തരാന്‍ കഴിയും.എനിക്ക് പറയാനുള്ളത് ഇവിടെ വിളിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
Press Statement on Yahoo! Malayalam Portal:
The Malayalam story was provided to us by Webdunia.com (the content provider) on the express representation that they are duly authorized by the author of the story to publish it. In the circumstances therefore, we do not admit of any copyright violation, as alleged by you.
Although there is no copyright violation and without prejudice to our rights, the said story has been removed from our web site, to avoid any further controversy.
Should you have any further concerns on copyright violations, please write in to copyright@webdunia.com and it will be addressed by the webdunia team.
Thank you
brian.ammanna@ogilvy.com
As now Yahoo portal officially states that the content provider is Webdunia, any copyright concerns can be discussed with them. The Yahoo! Malayalam explicitly states the source of the stories now.
Welcme Yahoo India and webdunia to my malayalam pages to publish the material about natural rubber from my pages to publish on your sites which will help you to work for the people. The content I published are stolen from സു | Su 's blog and it is shame for all of us.
മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കിവെയ്ക്കുന്ന നാണം കെട്ട മലയാളികള്‍ ലോകം മുഴുവനും ഉണ്ട്. പിചക്കാശിനു വേണ്ടി ദൈവത്തെപ്പോലും ഒറ്റുക്കൊടുക്കാന്‍ മടിക്കാത്തവര്‍. ഒരു ഉളുപ്പും ഇല്ലാതെ മലയാലം ബ്ലോഗര്‍മാരുടെ ഇടയില്‍തന്നെ പ്രവര്‍ത്തിക്കുന്നു. തെറ്റുകള്‍ ചെയ്തു കഴിഞ്ഞാല്‍ തെറ്റു ചെയ്തവനെ സഹായിക്കാനും പിന്‍തുണ നലകാനും വേരെ ചില നാണം കെട്ട മലയാളികളും. വീട്ടമ്മമാരെ കൊള്ളയടിക്കുന്നവര്‍ എന്റെ ബ്ലോഗുകളില്‍ വന്ന് ചുണയുണ്ടെങ്കില്‍ ഞാന്‍ പ്രസിദ്ധീകരിക്കുന്ന റബ്ബറിന്റെ കള്ളക്കണക്കുകല്‍ ഒന്ന് പ്രദ്ധീകരിച്ചാട്ടെ. അതിനെ ആണത്തമെന്ന് പറയാം. പ്രതികരിക്കാന്‍ ഒരു മുഖം മൂടിയും വേണ്ട. അറിയുവാനുള്ള അവകാശത്തിന്റെ പേരില്‍ യാഹുഇന്ത്യ എത്ര രൂപ വെബ്‌ദുനിയാക്ക് കൊടുത്തു എന്നറിയുവാന്ര്നിക്ക് അതിയായ ആഗ്രഹം ഉണ്ട്.
അറിയുവാനുള്ള അവകാശത്തിന്റെ പേരില്‍ യാഹുഇന്ത്യ എത്ര രൂപ വെബ്‌ദുനിയാക്ക് കൊടുത്തു എന്നറിയുവാന്ര്നിക്ക് അതിയായ ആഗ്രഹം ഉണ്ട്.
ചന്ദ്രേട്ടാ,
ഇത് തമാശയ്ക്കെഴുതിയതാവുമെന്ന് കരുതുന്നു. അറിയുവാനുള്ള അവകാശം സര്‍ക്കരിനെ അല്ലെകില്‍ പൊതുജനത്തിനെ സംബന്ധിയ്ക്കുന്ന അറിവുകള്‍ക്കല്‍ളേ ബാധകമായുള്ളൂ? എന്റെ ശമ്പളമെത്രയാണെന്ന് എന്റെ കമ്പനി പറയാന്‍ ഈ അവകാശം ഉപയോഗിച്ച് നോട്ടീസ് കൊടുക്കാന്‍ പൊതുജനങ്ങള്‍ക്ക് പറ്റില്ലല്ലോ. :-)
അറിവില്ലായ്മ കാരണം ഒരു തിരുത്ത്. യാഹൂ വെബ് ദുനിയാക്ക് ഈ മോഷണത്തിന് എത്ര കൊടുത്തു എന്ന് അധികാരമുള്ളവര്‍ പരിസോധിക്കട്ടെ. കോടതിയായാല്‍ നന്ന്. എന്തായാലും യാഹൂ കട്ടു കിട്ടിയത് മാറ്റിയത് നന്നായി. ഒരു രീതിയില്‍ കുറ്റം സമ്മതിച്ചു എന്നര്‍ത്ഥം. ഇനിയെങ്കിലും ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കോപ്പിയടിച്ചതല്ലയെന്ന് തെളിയിക്കത്തക്ക രീതിയില്‍ ഒരു സെര്‍ച്ചോ സ്കാനോ എന്തുമായിക്കൊള്ളട്ടെ അത് ഈ ആഗോള ഭീമന്മാര്‍ നടപ്പിലാക്കുന്നത് നല്ലതായിരിക്കും. കാരണം ഒരാള്‍ പ്രസിദ്ധീകരിച്ചത് മുഴുവനും അതേപോലെ പ്രസിദ്ധീകരിക്കുവാന്‍ മറ്റൊരാള്‍ ശ്രമിച്ചാലും നടക്കാത്ത സംവിധാനം ഇന്റെര്‍നെറ്റില്‍ ഏര്‍പ്പെടുത്തുക ബുദ്ധിമുട്ടാവുമെന്ന് തോന്നുന്നില്ല. ആരെങ്കിലും അറിവില്ലായ്മകൊണ്ട് കോപ്പിയടിച്ചാല്‍ അത് ഇന്നത്തെ രീതിയില്‍ അബദ്ധവശാല്‍ പബ്ലിഷ് ആവരുത്. ഇത് ഐ.റ്റി യെപ്പറ്റി വലിയ കാര്യ വിവരമൊന്നുമില്ലാത്ത ഒരു കര്‍ഷകന്റെ മാത്രം അഭിപ്രായമാണ്.
ശശിമോഹന്റെയും സിബുവിന്റെയും കമെന്റുകള്‍ പിന്നീടാണ് കണ്ടത്. ഇപ്രകാരം സംഗതി വഷളക്കാതെ ശശിമോഹന് ഇത് നേരത്തെ ആകാമായിരുന്നു. വൈകിയെങ്കിലും ക്ഷമാപണം നന്നായി. കമെന്റുകളായും മറ്റും സുവിനെ വിമര്‍ശിച്ചവര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ. ഇനി എന്തു വേണമെന്ന് സു: തീരുമാനിക്കട്ടെ. തീരുമാനം ആ സബ് എഡിറ്ററെ പിരിച്ചു വിടാനാണ് എങ്കില്‍ ശസിമോഹന്‍ അത് നടപ്പിലാക്കട്ടെ. ചെയ്ത തെറ്റിന് ശിക്ഷ കൊടുക്കുവാന്‍ ശശിമോഹന്‍ തയ്യാറല്ലെങ്കില്‍ ഈ ക്ഷമാപണത്തിനെന്തര്‍ത്ഥം. സുവിന്റെ തീരുമാനത്തിന് എന്റെ സര്‍വ്വ വിധ പിന്തുണയും രേഖപ്പെടുത്തുന്നു.
Sorry. Some of the recepies you "Claim" to be your's is totally stupid. Everyone knows the receipes are universal. So there's no point in blabbering that "your" content was lifted without your permission. Utter Rubbish!!
ഇതിത്രവലിയ ആനക്കാര്യമൊന്നുമല്ല എന്റെ സുഹൃത്തേ.. ഇക്കണക്കിന് നിങ്ങള്‍ കഞ്ഞിയുണ്ടാക്കുന്നതുപോലെ ഞാന്‍ കഞ്ഞിയുണ്ടാക്കിയാല്‍ അതിനെതിരെയും നടപടി വരുമല്ലോ? യാഹു ചെയ്തത് തെറ്റു തന്നെ. പക്ഷേ ഇതെല്ലാം നിങ്ങള്‍ സ്വന്തമായി കണ്ടെത്തിയതാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം അവരെ കല്ലെറിഞ്ഞാല്‍ പോരെ
Hi,
I came thru InjiPennu's blog. You have our support. I could understand only from t photos....what has happenned...as I dont understand Malayalam...Never mind...
I wud ask you to legally protest on this issue...since it's a big corporation and this will teach them, what they think about us. They thought that we are just housewives...doing nothing and have no knowledge except food and home? I wud like you to take this issue seriously on legal terms...you should!!
A Yunus :) welcome to Kariveppila.
And thanks for the support.
ബ്ലോഗര്‍മാരെല്ലാം സമരാവേശത്തിലാണല്ലോ.
ഒരു ലാല്‍ സലാം അഥവാ ഇങ്ക്വിലാബ് ഞാനും വിളിക്കുന്നു.യാഹൂ മാപ്പു പറയണം അല്ലെങ്കില്‍ ഞങ്ങള്‍ പറയിപ്പിക്കും മോനേ മൊതലാളീ.
പക്ഷേ വേറിട്ടു ചിന്തിക്കാന്‍ ശീലിച്ചു പോയതിനാല്‍ എന്റെ ഇങ്ക്വിലാബിനോടൊപ്പം ഇതു കൂടി കുറിക്കുന്നു.
ഏഞ്ചിനീയറിംഗിനു പഠിക്കുന്ന കാലത്തു പഠിക്കുന്നതില്‍ കൂടുതല്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നത് വള്ളി പിടിക്കാനാണു.എന്താണു വള്ളി? വള്ളി നിരുപദ്രവമായ ഒരു സസ്യ ഭാഗം ആയീ ആദ്യം തോന്നും.ചുമ്മാ ഒന്നു ഊഞ്ഞാലാടാം എന്നു കരുതി നാം അതില്‍ പിടിക്കുന്നു, അപ്പോള്‍ അതാ ഒരു പെരുമ്പാമ്പായീ വള്ളി നമ്മെ ചുറ്റി വരിയുന്നു.
ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഞങ്ങള്‍ എന്നും വള്ളി പിടിക്കും പിന്നെ എങ്ങനെയേലും ഊരും. അവസാന വര്‍ഷമായപ്പോഴേക്കും സ്ഥിതി മാറി. ഞങ്ങള്‍ വള്ളീകള്‍ ഒരു കമ്പില്‍ തൂക്കി ഇട്ടു നടക്കുന്നു . അതില്‍ പിടിക്കുന്നവരുടെ ഗതി കേടു നോക്കി ചിരിക്കുന്നു.
ഇഞ്ചിയും ,സൂവും പിന്നെ മറ്റു ചില്ല പ്രമുഖരും ചേര്‍ന്നിട്ട വള്ളിയില്‍ പിടിച്ച യാഹൂ എന്ന തടിമാടന്റെ സ്ഥിതി നോക്കിയേ . എനിക്കു ചിരിക്കാതേ വയ്യ . ഇക്കൊല്ലത്തേ നമ്പര്‍ വണ്‍ വള്ളി തൂക്കികളായീ സൂവിനെയും ഇഞ്ചിയേയും പ്രഖ്യാപിച്ചിരിക്കുന്നു. ഒരു വള്ളി അവാര്‍ഡ് രണ്ടു പേര്‍ക്കും കൊടുക്കാവുന്നതാണു.
രണ്ടു തരത്തില്‍ നമുക്കു സംഗതികളേ സമീപിക്കാം . ആക്റ്റിവിസ്റ്റുകളും റീ ആക്റ്റിവിസ്റ്റുകളും ആയീ . മലയാളികള്‍ റീ ആക്റ്റിവിസ്റ്റുകളാവാതേ ആക്റ്റിവിസ്റ്റുകള്‍ ആവാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.പ്രതികരണം മാത്രമല്ലല്ലോ കരണവും ആവശ്യമല്ലേ.
യാഹൂ ഇന്‍ഞ്ചിയുടെയും സൂവിന്റെയും കുറിപ്പടികള്‍ കൊമ്മേര്‍ഷ്യലൈസ് ചെയ്തു . എന്തു കൊണ്ടു നമുക്കൊരു കൂട്ടമായീ ബ്ലോഗുകള്‍ കൊമ്മേര്‍ഷ്യലൈസ് ചെയ്തു കൂടേ. http://www.mobchannel.com അത്തരത്തിലുള്ള ഒരു സംരംഭം ആണു. മോബ്ചാനെലില്‍നെക്കുറിച്ചു ഞാനിട്ട പോസ്റ്റ് ബൂലോഗ ക്ലബ് ഡിലീറ്റ് ചെയ്തതു ഞാന്‍ യാഹൂ ആയതു കൊണ്ടായിരിക്കും അല്ലേ ..
മിലിറ്റന്റ് റ്റ്രേഡ് യൂനിയനിസത്തിന്റെ കൂടെ മിലിട്ടന്റ് ഇന്റര്‍നെറ്റ് യൂണിയനിസം എന്നു പഴി കൂടി നമുക്കു കേക്കേണ്ടീ വരുമോ .. കാത്തിരുന്നു കാണാം
പ്രിയ സു:)
രണ്ടു മാസമായി ബ്ലൊഗ് നോക്കാറില്ലായിരുന്നു(ലീവിലായിരുന്നു). അതിനാല്‍ മൊത്തം സംഭവങ്ങള്‍ ഇതാ ഇപ്പോള്‍ വായിച്ചുതീര്‍ന്നതേയുള്ളൂ.
പ്രതികരിക്കുവാനുള്ള സുവിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. ഇഞ്ചിയുടെ ആത്മാര്‍ത്ഥമായ സപ്പൊര്‍ട്ടിനുമുന്നില്‍ നമിക്കുന്നു.
വേറിട്ട പല മുഖങ്ങളെയും ഇതുവഴി കാണാനാനും സാധിച്ചു.
വൈകിയാണെങ്കിലും പ്രതിഷേധത്തില്‍ പങ്കുചേരുന്നു.
ശിശു
याहू के इस कुकृत्य का विरोध होना ही चाहिये. मेरा विरोध यहां दर्ज है.
Ente shakthamaaya support ariyichu kollunnu.
dear Su,
You have spend a lot of time, energy, thoughts into the articles in your blog. You have all the rights and responsibility to defend your property. The technical and emotional sides which sreejith or others have told are a few extra factors to be remembered but they are not the factors on which the decision on this issuse should be taken on. The fundamental rights to defend one's property, even intellectual property is an integral part of any civilized constitution. Whether it be a monopoly or a politician, you have those rights to defend it. History shows that the outcome of legal procedures doesn't always incline to monopolies. As cibu said, since it is your copyrights that got violated, you may be the only person who would have to go through all the legal procedures. But, if we have a positive outcome or awareness from your action, it is cibu, me and all other bloggers who would benefit from that. We would be safer from future encorachments of our property. People will have confidence to defend their rights.
Hence, other than apologies and compensaions, an outcome I would expect from this would be an awareness in people and companies on the issues argued in this article.
Taking care of juniors or seniors in webdunia is their issue. It is the company's responibility to take care of psychological and economical problems of its employees. Then again, webdunia doesnt even need to come in the picture as long as yahoo puts their copyright on the articles. It is easy to understand if you think this way: Suppose yahoo put an article and Su copied it. Since yahoo has the copyright on it, it will be yahoo which may file a case against Su. Vice versa also.
A similar event happened to me, about 4 years back. My whole website, incuding poems and other contents were taken by an individual. He then changed a few words here and there and put it as his website. I cried that day, the pain I felt was too much. People don't realize how much pain it can be when someone else steals your work and publishes as their own. Anyways, this was one of my old friends, and I forgave him later. This is not the case for you, here a huge company with a widespread influence has done the violation. What we need from such companies are quality and not plagiarism, violations and theft.
writing is like giving birth to your child.
you’re pregnant with some ideas.
Expressing it out, writing it out meaningfully
is a painful labor.
you are bringing out your own thoughts,
your own identity into the world,
as in child birth.
If it comes out successfully,
you are the happiest mother
(c) rocksea!
what if somebody took your child away, blow its eyes and put it somewhere for begging?
p.s. i am working on my phd thesis now, so please excuse my absence in the blogging community and for not using malayalam script.
അനോണിയെ കമന്റാന്‍ അനുവദിക്കാത്ത ഈ ബ്ലോഗില്‍ ശശിമോഹന്‍ മാത്രം അനോണിയായതു് ശ്രദ്ധിച്ചു. അതു് ബ്ലോഗുടമയുടെ മുന്‍കൂര്‍ സമ്മതത്തോടെയാണെന്നു് അനുമാനിക്കുന്നതില്‍ തെറ്റുണ്ടോ?
മറുപടി കിട്ടിയില്ല.
Please dont take the bloggers for a ride.
ഞാനും എന്നാലായവിധം ഒരു പ്രതിഷേധക്കുറിപ്പ് ഇട്ടിട്ടുണ്ട്.. താമസിച്ചതില്‍ ക്ഷമിയ്ക്കുക
hi..
Its indeed very very bad ..
I chanced in here while googling for plagarisim..
Btw..HOW on earth did u you know that the contents were being lifted from the blog..? coz.. i too would like to have my blog-content used elsewere only with prior consent or by giving due credits..
Deepa
surya, a lot of reading has brought me to ur website! I am a journalist and am very interested in what has been posted on ur blog. I do understand that there are still a lot of gray areas as far as copyrighted content-on blogs or otherwise-is concerned. Some experts I spoke with suggest that u filing a complaint with the eco crimes branch is ur best best...r u planning on pursuing this in any way?
കൊള്ളാം..എനിക്കൊന്നു പ്രതിഷേധിക്കാനുള്ള അവസരം കിട്ടിയില്ല... അതിനു മുമ്പേ എല്ലാം എല്ലാരും ചേര്‍ന്നു സബൂറാക്കി വിട്ടു... ഈ നിശ്ചയദാര്‍ഢ്യത്തിനു സുവെച്ചിക്കും ചേച്ചിയുടെ കൂടെ നിന്ന എല്ലാ നല്ല ആത്മാക്കള്‍ക്കും എന്റെ അഭിവാദ്യങള്‍... പണ്ദു ബാലരമയില്‍ മുന്പു വന്ന ഒരു കഥ ആരും അറിയാതെ എന്റേതാക്കി അയച്ചതിനു അച്ഛന്റെ കയ്യില്‍ നിന്നും വാങിയ സമ്മാനങളൊക്കെ ഞാന്‍ കാലിലും കയ്യിലുമൊക്കെ ഒന്നു തപ്പി നോക്കി... എല്ലാം മാഞു പോയിരിക്കുന്നു... പണ്ടേ ബുദ്ധിമാനായ ഞാന്‍ ആ കഥയില്‍ വന്നിരുന്ന പടം വരെ വരച്ചാണു അവര്‍ക്കു അയച്ചു കൊടുത്തത്... എന്തായാലും ബ്ളോഗന്മാരുദെയും ബ്ളോഗിനികളുടെയും ഈ കൂട്ടായ്മ തന്നെയാണു ബൂലോഗത്തിന്റെ ഏറ്റവും വലിയ ശക്തിയും അതിന്റെ പ്രത്യേകതയും.... ജയ് ബൂലോഗം....
test
qe_er_ty
Hi,
I was searching for recipes and then somehow I landed here on your blog. Happened to come here via a long list of blogs.
Anyway, this is really bad! Just wanted to express my feelings too
Please vist http://saanthwanam.blogspot.com/
Su chech's fan.
Post a Comment