Monday, December 11, 2006

ദാല്‍ ഫ്രൈ

ശരിക്കുള്ള ദാല്‍ ഫ്രൈ എങ്ങനെയാണെന്ന് ഉണ്ടാക്കുന്നതെന്ന് അറിയില്ല. ഇത് ഞാന്‍ ഉണ്ടാക്കുന്ന ദാല്‍ ഫ്രൈ ആണ്. നന്നാവാറുണ്ട്. ചപ്പാത്തിയുടെ കൂടെ പറ്റും. എളുപ്പവും ആണ്.

തുവരപ്പരിപ്പ് - 1 കപ്പ്

തക്കാളി - ചെറുതായി അരിഞ്ഞത് 2

സവാള - ചെറുതായി അരിഞ്ഞത് 2

പച്ചമുളക്- നടുവെ മുറിച്ച് നീളത്തില്‍ അരിഞ്ഞത് 2

മുളകുപൊടി- 1/4ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - കുറച്ച്

ഉപ്പ്, പാചകയെണ്ണ.

പരിപ്പ്, തക്കാളിയും മഞ്ഞള്‍പ്പൊടിയും, മുളകുപൊടിയും ഇട്ട് കുക്കറില്‍ വേവിച്ചെടുക്കുക. വേവിക്കുമ്പോള്‍ പരിപ്പില്‍ ആവശ്യത്തിനുമാത്രം വെള്ളം ചേര്‍ക്കുക. പരിപ്പിനു മുകളില്‍ വേണ്ടിവരില്ല വെള്ളം. എന്നാല്‍ വെന്ത് കുഴയാതെ വേറെവേറെ ഇരിക്കും.

പാത്രത്തില്‍ പാചകയെണ്ണ ഒഴിച്ച്, കുറച്ച് ഉഴുന്നുപരിപ്പും, കടുകും, കറിവേപ്പിലയും മൊരിച്ച്, സവാള ചേര്‍ത്ത് വഴറ്റുക.

വേവിച്ചുവെച്ച പരിപ്പില്‍ ആവശ്യത്തിന് ഉപ്പിട്ടിളക്കി, സവാളക്കൂട്ടിലേക്ക് ഇടുക. നല്ലപോലെ യോജിപ്പിച്ച്, രണ്ടുമൂന്ന് മിനുട്ട് കഴിഞ്ഞ് വാങ്ങുക.

വെളുത്തുള്ളി വേണ്ടവര്‍ക്ക്, ഇടാവുന്നതാണ്.

7 comments:

Anonymous said...

സൂ...ഈ പാചകവാചകം ഇഷ്ടപ്പെട്ടു. വളരെ ഈസിയാണു, അധികം ചേരുവകള്‍ ഒന്നും വേണ്ട എന്ന പ്രത്യേകതകള്‍ ഇതില്‍ കുടികൊള്ളുന്നു... ചപ്പാത്തിയുടെ കൂടെ ഒന്നാംതരം, കൊച്ചുകുട്ടികള്‍ക്കു ചോറിന്റെ കൂടെയും കൊടുക്കാം(എരിവു കുറച്ച്‌).

സു | Su said...

സാരംഗീ :) നന്ദി. ഫോട്ടോ ഇല്ലാത്തതുകൊണ്ട് എല്ലാവര്‍ക്കും അറിയുന്നത് വയ്ക്കുന്നതാണ്. വായിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം.

Anonymous said...

എനിക്കും ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കണം.ഞാന്‍ ദാല്‍ ഫ്രൈ ഉണ്ടാക്കുന്നത്‌ നാളികേരമൊക്കെയിട്ട്‌ വേറെ രീതിയിലാണ്‌.

സു | Su said...

ചേച്ചിയമ്മേ ഉണ്ടാക്കിനോക്കൂ :)

qw_er_ty

Anonymous said...

സൂ ചേച്ചി...
ജോലി സ്ഥലത്ത് സെല്‍ഫ് കുക്കിങ് ആണ്‌.
ദാല്‍ ഫ്രൈ കഴിച്ചു മടുത്തു.
വായക്ക് രുചിയുള്ള , ഉണ്ടാക്കാന്‍ എളുപ്പമുള്ള വല്ലതും വെക്കാന്‍ 
പഠിപ്പിക്കണേ...
കുക്കിങ് ഇഷ്ടമാണ്‌..
ഞാന്‍ ദാല്‍ ഉണ്ടാക്കുമ്പോള്‍  മുളകു പൊടി ഉപയോഗിക്കാറില്ല.

സു | Su said...

മംസി :) സന്ദര്‍ശിച്ചതില്‍ സന്തോഷം. കൂടുതല്‍ വിഭവങ്ങള്‍ ഇടാം.

Bindu said...

Su.....
Recipes valare nannavunundu. Thuvaraparippinodoppam kurachu cheruparippum koodi cherthu vevichal nallathanu.

Recipe kalkku nandi.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]