അവില് കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. പലതരത്തിലും മധുര അവിലും ഉണ്ടാക്കാം. ഇതില്‍ ശര്‍ക്കര പാവ് കാച്ചി ഉണ്ടാക്കുന്നതാണ്.
നാടന്‍ അവില് - 2 കപ്പ്
ശര്‍ക്കര പൊടിച്ചത് - 1 കപ്പ്
തേങ്ങ - വലിയ ഒരു മുറിത്തേങ്ങ ചിരവിയത്.
ഏലയ്ക്ക- 4-5 എണ്ണം തൊലി കളഞ്ഞ് പൊടിച്ചത്.
ജീരകം പൊടിച്ചത് കുറച്ച്.
ശര്‍ക്കര ഒരു പാത്രത്തില്‍ അല്‍പ്പം വെള്ളത്തിലിട്ട് പാവ് കാച്ചുക. കുറുകുമ്പോള്‍ തേങ്ങ, ഏലയ്ക്ക, ജീരകപ്പൊടികള്‍ ചേര്‍ക്കുക. നന്നായി യോജിപ്പിച്ചതിന് ശേഷം, അവിലും ഇട്ട് യോജിപ്പിച്ച് വേഗം വാങ്ങുക. വാങ്ങിയശേഷം അവില് ഇട്ടാലും കുഴപ്പമില്ല. അടുപ്പത്ത് ഉള്ളപ്പോള്‍ ഇട്ടാല്‍ ചിലപ്പോള്‍, നല്ല കട്ടി ആവും.
മധുരം, നിങ്ങളുടെ പാകമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.
Subscribe to:
Post Comments (Atom)
4 comments:
സുവിന്റെ 'കറിവേപ്പിലയുടെ' ഒരു ആരാധികയാണ് ഞാന്‍.ചിലതൊക്കെ പരീക്ഷിച്ച് വിജയിച്ചിട്ടുമുണ്ട്.'മാങ്ങാ പെരക്ക്' ഉണ്ടാക്കാന്‍ നല്ല പച്ച മാങ്ങ കിട്ടുന്നില്ലെന്നെ. ഇനി ഈ അവല് പരീക്ഷിക്കണം എന്റെ മോനിത് ഇഷടാവും
ഹായ്,എനിക്ക് കുറച്ചധികം വേണട്ടൊ
ശര്‍ക്കര പാവു കാച്ചി ഉണ്ടാക്കുന്നതു കാരണം കുറേ ദിവസം കേടു കൂടാതെ ഇരിക്കുമായിരിക്കും അല്ലേ ?
സിജി :) കറിവേപ്പില സന്ദര്‍ശിക്കുന്നതിനും, പരീക്ഷിച്ച് നോക്കുന്നതിനും.
വല്യമ്മായീ :) ഇഷ്ടമാണോ?
പയ്യന് :) ഇരിക്കും. പക്ഷെ വേഗം തീരില്ലേ ഇഷ്ടം കൊണ്ട്.
Post a Comment