ചേന കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ ഏറെ. എന്നാലും കാളനില്‍ ചേന സ്വാദ് തന്നെ.
ചേന - 500 ഗ്രാം.
മോര് - നല്ല പുളിയുള്ളത് - രണ്ട് ലിറ്റര്‍.
തേങ്ങ - ഒരു വലിയ മുറി തേങ്ങ.
പച്ചമുളക് - 5- 8 എണ്ണം. നല്ല എരിവ് വേണമെങ്കില്‍ പച്ചമുളകിന്റെ എണ്ണം കൂട്ടേണ്ടി വരും. എരിവനുസരിച്ച്.
ജീരകം- 1 ടീസ്പൂണ്‍. കുറച്ചുകൂടെ ആയാലും കുഴപ്പമില്ല.
മഞ്ഞള്‍പ്പൊടിയും ഉപ്പും ആവശ്യത്തിന്.
ചേന കഷണങ്ങളാക്കി ഉപ്പും മഞ്ഞളുമിട്ട് നന്നായി വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അതില്‍ വെള്ളം ഉണ്ടാവരുത്.
തേങ്ങ, പച്ചമുളകും, ജീരകവും ചേര്‍ത്ത് നല്ലപോലെ അരയ്ക്കുക.
ചേന, മോരൊഴിച്ച് അടുപ്പത്ത് വെച്ച് നല്ലപോലെ വറ്റിക്കുക.
തേങ്ങ അരച്ചതും ചേര്‍ക്കുക.
തിളച്ച് വാങ്ങിയാല്‍ കടുകും, വറ്റല്‍മുളകും, കറിവേപ്പിലയും മൊരിച്ചിടുക.
ഇത് തയ്യാറായാല്‍, അധികം വെള്ളം ഉണ്ടാവില്ല. കുറച്ച് ദിവസം കേടാകാതെ ഇരിക്കും.
പുളിയിഷ്ടമുള്ളവര്ക്ക് പറ്റും.
മോരിന്റെ പുളി അനുസരിച്ചും, അത് വറ്റുന്നതിന് അനുസരിച്ചും സ്വാദ് കൂടും.
ഉലുവ കുറച്ച് വേണമെങ്കില്‍ മൊരിച്ചിടാം.
ചേന വേവിക്കുമ്പോള്‍ കൂടെ കുരുമുളക്പൊടി ഇടാം. പച്ചമുളകിന്റെ അളവ് കുറയ്ക്കുക. കുരുമുളക് ഇഷ്ടമില്ലാത്തവര്‍ ചേര്‍ക്കരുത്.
Subscribe to:
Post Comments (Atom)
15 comments:
കുറച്ചു നാള് മുന്‍പ് അമ്മയുണ്ടാക്കി തന്നിട്ടുള്ള ഒരോര്‍മ്മ വച്ച് ഞാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കിയിരുന്നു, വലിയ കുഴപ്പമില്ലായിരുന്നു എങ്കിലും അത്രയ്ക്കങ്ങട് ശരിയായില്ല, ഇപ്പഴല്ലേ കാര്യം മനസ്സിലായത്, മോരിനു പുളി തീരെ ഇല്ലായിരുന്നു. ഇനി ഒന്നു കൂടി പരീക്ഷിച്ചു നോക്കാം... എന്നിട്ടും ശരിയായില്ലെങ്കില്‍ സൂചേച്ചി കുറച്ച് പാറ്സല് അയക്കേണ്ടി വരും...
ഇഡ്ഡലിപ്രിയാ :) ഇനീം വെച്ച് നോക്കൂ. ശരിയാവും.
ഞങ്ങള്‍ -ഞാനും ഭാര്യയും എന്ന് അവള് വിചാരിച്ചോട്ടെ - നല്ല മൂത്ത കായയും(തൊലി കളഞ്ഞ്) ചേനയും സമമായിട്ടാണ് വേവിക്കുക; വേവിച്ചുടയ്ക്കും, നന്നായി.
പിന്നെ അധികം വ്യത്യാസമില്ല പാചകത്തില്‍.വറുത്തു പൊടിച്ച ഉലുവ വിതറും ഗാര്‍ണിഷ് ചെയ്തതിനു മുകളില്‍.
ആഴ്ച്കള്‍ കേടു കൂടാതെയിരിക്കും, കുറേശ്ശെയായി, അത്യാവശ്യത്തിനു മാത്രം ഫ്രിഡ്ജില്‍ നിന്നെടുത്താല്‍.
ഒരു തകര്‍പ്പന്‍ നാടന്‍ കൂടി!
ദാങ്ക്സ് എഗെയിന്‍!
കൈതമുള്ളേ :) ഉലുവപ്പൊടി ചേര്‍ക്കും. :) പിന്നെ കായയും വേണമെങ്കില്‍ ചേര്‍ക്കാം. സാധാരണ കായയും ചേനയും ആണ് കാളന് പതിവ്.
qw_er_ty
സു,
കാളന് തൈരു കൊണ്ടും ഉണ്ട്ാക്കുകയില്ലെ ?
ഇതു ചെറിയ പാത്രങ്ങളിലാക്കി ഫ്രീസറില്‍ വച്ചാല്‍ ഒരു മാസം വരെ കേടു കൂടാതെ ഇരീക്കും എന്നു അനുഭവം.
സൂ, ഒരു ഓ:ടൊ വിനു മാപ്പാക്കണം.ഈ ഇഡ്ഡലി ഇഷ്ടമുള്ള കക്ഷി ഞാന്‍ താമസിക്കുന്നതിന്റെ 500വാര അകലെയാണു താമസിക്കുന്നത്.പക്ഷെ ഇതു വരെ പരിചയപ്പെട്ടിട്ടില്ല.
ഇ.പ്രിയന് , ദയവായി 050 2146686 ഇല് വിളിക്കുക.
സൂചേച്ചി : കാളനില്‍ ചില സ്ഥലങ്ങളില്‍ പച്ചമുളകിനുപകരം കുരുമുളക് (തരുതരുപ്പായി പൊടിച്ച കുരുമുളക്) ചേര്‍ക്കാറുണ്ട്.
മുസാഫിര്‍ :) തൈരുകൊണ്ട് ഉണ്ടാക്കും. പക്ഷെ ശരിക്കായില്ലെങ്കില് വേറെ വേറെ നില്ക്കും.
കുട്ടമ്മേനോന്‍ :) ഞാന്‍ കാളന് വെയ്ക്കുമ്പോള്‍ കഷണത്തിന്റെ കൂടെ കുറച്ച് കുരുമുളക്പൊടി(വീട്ടില്‍ പൊടിച്ചത്) ഇടാറുണ്ട്. എന്നിട്ട് ആ എരിവും കണക്കാക്കിയാണ് പച്ചമുളക് ചേര്‍ക്കുക. ചിലര്‍ക്ക് പക്ഷെ കുരുമുളക് ഇഷ്ടമാവുമോന്ന് അറിയില്ല.
qw_er_ty
ഇത് 2 രീതിയില്‍ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്.എറണാാകുളത്തിന് വടക്ക് തൈര് ഒഴിച്ച് തിളപ്പിച്ച് കുറുക്കിയാണ് ഇടുന്നത്.തെക്ക് തൈരൊഴിച്ച് തിള വരുന്നതിന് മുന്‍പ് വാങ്ങുകയാണ്.തിള വന്നാല്‍ പിന്നെ കുറുക്കി എടുക്കുന്നതാണ് നല്ലത്.അല്ലെങ്കില്‍ പിരിഞ്ഞിരിക്കും.
ഉലുവ വറുത്ത് പൊടിച്ചിടുക,കഷ്ണം വേവിക്കുമ്പോള്‍ തന്നെ കുരുമുളക് ചതച്ചതും പച്ചമുളകും ചേര്‍ക്കുക എന്നിവ സ്വാദ് കൂട്ടാന്‍ സഹായിക്കും,പൈനാപ്പിള്‍,പഴമാങ്ങ,ചെനച്ച കായ എന്നിവയും കഷ്ണങ്ങളാക്കാം.
ഹായ് കാളന്...
ഉണ്ടാക്കല്‍ ഉടനെ നടക്കുമെന്ന് തോന്നുന്നില്ല. പക്ഷേ പറ്റിയാല്‍ തീര്‍ച്ചയായും പയറ്റും. ഉണ്ടാക്കിക്കഴിഞ്ഞാല്‍ നല്ല ഗുരുവായൂര്‍ പപ്പടവും പൊടിച്ചിട്ട് തോരനും കൂട്ടി ഇടയ്ക്കിടയ്ക്ക് നാരങ്ങാ അച്ചാറും തൊട്ടുനക്കിയുള്ള ആ കഴിപ്പോര്ക്കുമ്പോള് സങ്കടം വരുന്നു :(
നന്ദി സൂ.
കാളന് കൂട്ട് ഓലനാണ്.വേവിച്ച വന്‍പയറും കുമ്പളങ്ങയും അമരപയറും പച്ചമുളക് കീറിയതും തേങ്ങയുടെ രണ്ടാം പാലില്‍ വേവിച്ച് ഒന്നാം പാലും ചേര്‍ത്ത് അടുപ്പില്‍ നിന്നിറക്കി കറിവേപ്പിലയുംലേശം പച്ചവെളിച്ചെണ്ണയും ഒഴിച്ചെടുത്താല് കാളന്റെ പുളിയെ നിയന്ത്രീക്കുന്ന നല്ലൊരു കോമ്പിനേഷനാകും.
സൂവേ എന്റെ വീട്ടില്‍ ഇതിലും കൂടുതല്‍ കുരുമുളകു പൊടിയും തൈരും ചേര്‍ത്ത് ഇത് കുറുക്കി പേസ്റ്റ് പരുവത്തില്‍ ഭരണിയില്‍ വയ്കും, (സൂന്റെ തേങ്ങയെക്കാള്‍ അല്പം കൂടി കൂടുതല്‍ തേങ്ങ ഞങ്ങള്‍ ഉപയോഗിയ്കുംട്ടോ. 1 ലിറ്റര്‍ തൈരിനു ഒരു തേങ്ങയെന്നാണു പറയാറു.) എന്നിട്ട് വിശേഷങ്ങള്‍ വരുമ്പോ ഇതില്‍ നിന്നും അല്പം എടുത്ത്, അപ്പോ പുതിയ തേങ്ങ ചിരണ്ടി അരച്ച് അല്പം കൂടി മോരു ചേര്‍ത്ത് ഇത് പുതിയ കാളനാക്കും. എന്താപ്പാ സ്വാദ് ... പ്രത്യേകിച്ച് മഴക്കാലങ്ങളില്‍ പറമ്പിലൊക്കെ ഇറങ്ങാന്‍ ബുദ്ധിമുട്ടാവുമ്പോ ഇന്‍-ഹൗസ് ആയ രീതികളിലാണു ഇതൊക്കെ എടുക്കാറു. ഞാന്‍ അപ്പീസിലാണേ.... വീട്ടിലു പോയാലും കിം ഫലം, വടക്കെ ഇന്ത്യക്കാരന്റെ കുരിശില്ലല്ലേ ചെന്ന് തറച്ചത്! അതോണ്ട് ഡയറക്റ്റ് തേങ്ങയരപ്പ് ഒക്കെ അല്പം പരുങ്ങലിലാ. പക്ഷെ വറത്തരച്ചത് ചലേഗാ..
കാളന് ഓലന്‍ ഒരു കോമ്പിനേഷനാണല്ലേ. അടുത്ത സദ്യയ്ക്ക് നോക്കണം. ഇതുവരെ കാളന്റെ കൂടെ ഒന്നുകില്‍ അവിയല്‍ അല്ലെങ്കില്‍ തോരന്‍. അച്ചാറെന്തായാലുമുണ്ട്, പിന്നെ പപ്പടവും. അതായിരുന്നു പരിപാടി. ഓലന്റെ കാര്യം അറിയില്ലായിരുന്നു. ഓലന്‍ മിക്കവാറും പരിപ്പിന്റെ കൂടെത്തന്നെ തീരും :)
രാധേയന് നന്ദി. തൈര് കൊണ്ടാണ് സാധാരണ സദ്യയ്ക്ക് ഉണ്ടാക്കുക. പക്ഷെ, ചിലപ്പോള്‍ പിരിഞ്ഞ് പോയപോലെ ഉണ്ടാകും, പരിചയമില്ലെങ്കില്‍. കുറുക്ക് കാളന് മോരോ തൈരോ ആദ്യം ഒഴിച്ച് വറ്റണം. സാദാ കാളന് ആണെങ്കില്‍ തേങ്ങ ചേര്‍ത്ത്, മോര്, അല്ലെങ്കില്‍ തൈര് ഒഴിച്ച് ഇളക്കി വാങ്ങാം.
വക്കാരീ :) കാളനും എരിശ്ശേരിയും നല്ലതാണ് . അല്ലെങ്കില്‍ തോരന്‍, ഏതെങ്കിലും.
അതുല്യേച്ചീ, തേങ്ങ കൂട്ടി ഫ്രിഡ്ജില്‍ വയ്ക്കാറില്ല. മുളകാക്കറി എന്നൊരു കറി ഇങ്ങനെ ഉണ്ടാക്കും. എന്നിട്ട് ആവശ്യത്തിന് തേങ്ങ കൂട്ടിയെടുക്കും.
qw_er_ty
സൂവേച്ചി,
ഈ കരിങ്കാളന്‍/ കരിക്കാളന് എന്നു പറയുന്നത് എന്താണെന്ന് അറിയോ? ഞാന്‍ എന്റെ ഒരു ഗസ്സില് കുരുമുളകുപൊടി മാത്രം ചേര്‍ത്ത് ഉണ്ടാക്കുന്നതാണെന്നാണ് വിചാരിച്ചു വെച്ചിരിക്കുന്നെ. അറിയാമെങ്കില്‍ എഴുതാമൊ?
ഇഞ്ചിപ്പെണ്ണേ:) അങ്ങനെയൊന്ന് എനിക്ക് ഓര്‍മ്മ വരുന്നില്ല. ആരോടെങ്കിലും ചോദിച്ചിട്ട് കിട്ടിയാല്‍ പറഞ്ഞുതരാം.
qw_er_ty
Post a Comment