Tuesday, November 14, 2006

പഴം‌പൊരി

പഴം പൊരി എനിക്കേറ്റവും ഇഷ്ടമുള്ള ഒന്നാണ്. വീട്ടില്‍ ഉണ്ടാക്കുന്നത് കൂടാതെ യാത്രകളിലും പഴം‌പൊരി എവിടെ കിട്ടും എന്ന് അന്വേഷിച്ച് നടക്കും ഞാന്‍. ട്രെയിനില്‍ കിട്ടുന്നതും വാങ്ങും.

നേന്ത്രപ്പഴം - 4

മൈദ- 1 കപ്പ്

ഉപ്പ്- ഒരു നുള്ള്

പഞ്ചസാര - 1 ടേബിള്‍ സ്പൂണ്‍.

വെളിച്ചെണ്ണ - വറുത്തെടുക്കാന്‍

പഴം, തൊലി കളഞ്ഞ്, നീളത്തില്‍, കനം കുറച്ച് മുറിക്കുക. നടുവെ മുറിച്ചിട്ട് ആയാലും കുഴപ്പമില്ല.

മൈദയില്‍ ഉപ്പും, പഞ്ചസാരയുമിട്ട്, വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. അധികം അയവില്‍ ആകരുത്. പഴക്കഷണങ്ങള്‍ മാവില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്ത് കോരുക. എല്ലാം കൂടെ ഒരുമിച്ച് ഇടരുത്.

37 comments:

asdfasdf asfdasdf said...

പഴം പൊരിയുടെ ബാറ്ററില്‍ നുള്ള് മഞ്ഞളും ചേര്‍ക്കുമെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ ?

സു | Su said...

കുട്ടാ :) പഴം‌പൊരിയില്‍ എന്തിനാ ഒരു മഞ്ഞള്‍ച്ചുവ? അതിന്റെ ആവശ്യം തീരെയില്ല.

Rasheed Chalil said...

സൂചേച്ചി എന്തിനാണെന്നറിയില്ല... മഞ്ഞള്‍ ഒരു നുള്ള് ചേര്‍ക്കറുണ്ട്. ചിലപ്പോള്‍ ഒരു ഗുമ്മിനായിരിക്കും അല്ലേ...

ഞാന്‍ ഓടണോ ?

കണ്ണൂരാന്‍ - KANNURAN said...

എന്റെ ശത്രുവാ പഴംപൊരി...

സു | Su said...

ചേര്‍ക്കാറുണ്ടോ? ആവശ്യമുണ്ടെന്ന് തോന്നുന്നില്ല ഇത്തിരീ.

കണ്ണൂരാനേ :) ശത്രുവിനെ സ്നേഹിക്കാന്‍ പഠിക്കൂ.

qw_er_ty

വേണു venu said...

മഞ്ഞ നിറം കിട്ടാന്‍ അല്പം മഞ്ഞള്‍ പൊടി ചേര്‍ക്കുന്നതു നല്ലതല്ലേ.പിന്നെ മഞ്ഞള്‍ പൊടിയുടെ ഗുണങളും.
qw_er_ty

സു | Su said...

വേണു :)

എന്തിനാ മഞ്ഞനിറം? വേണമെങ്കില്‍ കളര്‍ ചേര്‍ക്കാം. മഞ്ഞള്‍പ്പൊടിയ്ക്ക് ഗുണമുണ്ട്. പക്ഷെ, പഴം‌പൊരിയില്‍ വേണോ?

qw_er_ty

Anonymous said...

സൂ... ഈ ഹോട്ടലുകളില്‍ കിട്ടുന്ന പഴം പൊരിക്ക് വല്ലാത്ത മസിലും തടിയും ഉണ്ടാകും .. നമ്മുടെയെല്ലാം വീട്ടില്‍ ഉണ്ടാക്കുന്ന പഴം പൊരിക്ക് പട്ടിണി കിടക്കുന്ന വീട്ടുക്കാരുടെ അവസ്ഥയാണ്, എന്താ അതിന് കാരണം ? പിന്നെ എന്‍റെ വീട്ടൂക്കാര്‍ പഴം പൊരി ഉണ്ടാക്കുമ്പോള്‍ മൈദയോടൊപ്പം ഇത്തിരി അരിപ്പൊടിയും ചേര്‍ക്കും .. ഒരു സ്റ്റ്രോങ്ങിനാ ...

ലിഡിയ said...

ദേ പിന്നേം പഴം പൊരി, സ്വപ്നങ്ങളില്‍ പോലും പഴം പൊരി, :-((

-പാര്‍വതി

കുറുമാന്‍ said...

സൂവേ, പൊതുവെ മധുരപഥാര്‍ത്ഥങ്ങള്‍ ഒന്നും ഞാന്‍ കഴിക്കാറില്ല (ഷുഗറൊന്നുമില്ല എന്നിരുന്നാലും, എരിവിനോടാ പ്രിയം), പക്ഷെ, പഴം പൊരി, പാലട ഇവ രണ്ടും എത്ര വേണമെങ്കിലു കഴിക്കും. പിന്നെ വല്ലപ്പോഴും, കൃഷ്ണാ സ്വീറ്റിസിന്റെ ഒരു കഷണം മൈസൂര്‍ പാക്കും.

പിന്നെ ഒരു സജഷന്‍. മൈദക്കു പകരം അരിപ്പൊടികൊണ്ട് പഴം പൊരിയുണ്ടാക്കുകയാണെങ്കില്‍, കൂടുതല്‍ ക്രിസ്പി ആയിരിക്കും എന്നു മാത്രമല്ല, വയറിന്നും നല്ലതാണ്. (പച്ചരിപൊടിയാണേ, വറുത്തതോ, കുത്തരിയുടേതോ അല്ല). മഞപൊടിക്കു പകരം അല്പം മഞ്ഞ കളറോ, വാനിലാ എസ്സന്‍സോ ചേര്‍ക്കാം, നിറവും, മണവും കൂടുതലായുണ്ടാകും.

സു | Su said...

ആത്മകഥ :)

പഞ്ചസാര നല്ലപോലെ ഇട്ടാല്‍ മൊരിഞ്ഞ് കിട്ടും. ഹോട്ടലുകാര്‍ എന്തൊക്കെയാണാവോ ചേര്‍ക്കുന്നത്?

കുറുമാന്‍ :)ആദ്യം പറഞ്ഞ പാരയില്‍(ഗ്രാഫ് ഉണ്ടേ) ഞാന്‍ നൂറുശതമാനവും കുറുമാന്റെ ഭാഗത്താ. പാലട, പഴം‌പൊരി, മൈസൂര്‍പ്പാക്ക്...

ഒറിജിനല്‍ പഴം‌പൊരി പക്ഷേ മൈദ കൊണ്ടാണ്. ഇവിടെ മഞ്ഞള്‍പ്പൊടി ഇടാറില്ല. അതാണ് അങ്ങനെ എഴുതിയത്.

പാര്‍വതീ :)


qw_er_ty

അതുല്യ said...

പഴം പൊരി.

ഒരു തലനാരിഴ 15 നീളത്തിലുള്ള കഷണമാക്കി ഒരുവന്‍ ഗിന്നസ്സ്‌ ബുക്കില്‍ ഇടം തേടിയതായി വാര്‍ത്ത.

വാര്‍ത്ത കേട്ട ഹോട്ടലുടമ : നമ്മുടെ ഹോട്ടലില്‍ പഴമ്പൊരിയുണ്ടാക്കുന്ന ജോലിയ്ക്‌ അവനേ കിട്ടുമോ?

എനിക്ക്‌ സവാള വടയാണിഷ്ടം. അത്‌ വറക്കുന്ന ചായക്കട മുന്നിലൂടെ പോവുമ്പോ കൊതിയൂറും. വടതിന്ന് മെഴുക്കു പുരണ്ട കൈ കൊണ്ട്‌ ഒരു മീറ്റര്‍ ചായയും ഊതി ഊതി കുടുച്ച്‌, പല്ലിനിടയില്‍ കുരുങ്ങിയ സവാളനാരെടുത്ത്‌ പുറത്തെറുങ്ങുമ്പോ... ഹോട്ടലുകാരന്‍ ചോദിയ്കും, ചേച്ചി, ചായേടേ പൈസ....

സു | Su said...

വെറുതേ ചായേടെ സമയത്ത് കൊതിപ്പിക്കല്ലേ ;)അതുല്യേച്ചീ. എനിക്കിപ്പോ അതൊന്നും ഉണ്ടാക്കാനുള്ള മൂഡില്ല.

qw_er_ty

asdfasdf asfdasdf said...

സൂ എന്തിനാ വാശിപിടിക്കുന്നേ :). പഴമ്പൊരിയില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ക്കും. അതുകൊണ്ടല്ലേ മൈദകൊണ്ടുണ്ടാക്കുന്ന സുഖിയന്‍ വെളുത്തും പഴമ്പൊരി മഞ്ഞനിറത്തിലുമിരിക്കുന്നത് ?
കളറൊന്നും പണ്ടു കാലത്ത് ഉണ്ടായിരുന്നില്ലല്ലോ.

Anonymous said...

ഈ ലോകത്തിലുള്ളതെല്ലാം
ഇല്ലാതായാലും പഴം പൊരിമാത്രം
പോവല്ലേ പോവല്ലേ...

കുറുമാന്‍ said...

അതുല്യേച്ച്യേ ഭാഗ്യം ബീഫൊന്നും കഴിക്കാത്തത്. അല്ല, സവാളവട തിന്നിട്ട് പല്ലിന്നിടയില്‍ കുടുങ്ങിയ സവാള നാരെടുത്തു കളയണം എന്നൊക്കെ കേട്ടപ്പോ, ചുമ്മാ തോന്നിയതാ, ഇക്കണക്കിന് വല്ല ബീഫ് ഫ്രൈയും തിന്നാല്‍ പല്ലിന്റെ ഇടയില്‍ നിന്നു നാരെടുക്കാന്‍ വല്ല നാരെടുപ്പു യന്ത്രവും വേണ്ടി വന്നേനെ.

സുല്‍ |Sul said...

പാലക്കാട് റെയില്‍ വേ സ്റ്റേഷനില്‍ കിട്ടും നല്ല പഴം പൊരി.

ഓടാം : കുറച്ച് കുഴല്‍ പണം കിട്ടുകയായിരുന്നെങ്കില്‍....
ആ കുഴലില്‍ എങ്ങനെ പുട്ടുണ്ടാക്കാം എന്നു പറയാമായിരുന്നു.

-സുല്‍

സു | Su said...

കുട്ടാ :) ഞങ്ങളുടെ വീട്ടില്‍ ചേര്‍ക്കില്ല :) അതിനു വല്യ വെളുത്ത നിറം ഒന്നും അല്ല ഉണ്ടാവുക. എനിക്ക് വാശിയില്ല. ഉണ്ടാക്കുന്നത് ഓരോ ആള്‍ക്കാരുടെ ഇഷ്ടത്തിന്.


സുനില്‍ കൃഷ്ണന്‍ :)

കുറുമാന്‍ ;)

സുല്‍ :)

qw_er_ty

sandoz said...

ഇങ്ങനത്തെ ഐറ്റംസ്‌ പോരട്ടെ.
ഞങ്ങളെ പോലുള്ള ഒറ്റത്തടികള്‍ക്ക്‌ പരീക്ഷിച്ചു നോക്കാമല്ലോ

മുസാഫിര്‍ said...

അടുത്ത മീറ്റിനു സുവിന്റെ വക ഒരു ലൈവ് പാചക ക്ലാസ്സും കൂടിയായാലോ (മലബാര്‍ സ്പെഷ്യല്‍) ? വിസ ഇവിടെ ആരൊക്കെയോ ഏറ്റിട്ടുണ്ടല്ലോ.

അതുല്യ said...

കുറുമാന്‍ പ്ലീസ്‌.. ഐ. ആം കട്ടി വിത്ത്‌ യൂ.. നല്ലോരു നായരു ചെക്കന്‍ പറയണത്‌ കേട്ടില്ലേ? ഒന്നുല്ലെങ്കില്‍ കൂടല്‍മാണിക്യന്‍ കേക്കൂല്ലേ ഇതൊക്കെ...

സു | Su said...

സാന്‍ഡോസ് :) മുമ്പുള്ള പോസ്റ്റുകളില്‍ ഉണ്ട് കുറച്ചെണ്ണം. എളുപ്പമുള്ളത്. ആര്‍ക്കൈവ്സില്‍ നോക്കൂ.

മുസാഫിര്‍ :) ഇനി വിസയുടെ കാര്യം മിണ്ടിപ്പോകരുത്. ;)

qw_er_ty

വാളൂരാന്‍ said...

ബൂലോഗമീറ്റിന്റെയത്രയും പ്രശസ്തിയുണ്ടെന്നു തോന്നുന്നു പഴമ്പൊരിക്ക്‌...
എന്തായാലും സൂ, അതൊരു കിടിലന്‍ സംഭവം തന്നെയാണ്‌, പക്ഷേ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ഇതുവരെ എനിക്ക്‌ നല്ല പഴംപൊരി കിട്ടിയിട്ടില്ല. അല്‍പം ക്രിസ്പിയായതു തന്നെയാണ്‌ നല്ലത്‌ കെട്ടോ. എല്ലാ സപ്പോര്‍ട്ടും ഉണ്ടേ പഴമ്പൊരിക്ക്‌... പിന്നെ അതിന്റെ തീറ്റയുടെ സാങ്കേതികവശങ്ങളെക്കുറിച്ച്‌ ദില്ലി മീറ്റില്‍ പങ്കെടുത്തവര്‍ വിശദമാക്കുമല്ലോ.... സൂച്ചീ, അടുത്തത്‌ അരിയുണ്ടയാണോ?

സു | Su said...

അരിയുണ്ടയല്ലേ ഇത് മുരളീ...

http://kariveppila.blogspot.com/2006/08/blog-post.html

kusruthikkutukka said...

ഇനി പഴം പൊരി കഴിക്കേണ്ട വിധം ....
വറുത്ത് കോരി എടുത്തതിനു ശേഷം അല്പ്നേരം ചൂടാറാന്‍ വെക്കുക.
വലിയ ബേസിനില്‍ വെള്ളവും ഐസും ഇട്ടു പഴം പൊരിയുടെ പാത്രം അതില്‍ വച്ചതിനു ശേഷം ഫുള്‍ സ്പീഡില്‍ തിരിയുന്ന ഫാനിന്റെ താഴെ ചെന്നു വച്ചാല്‍ വേഗം ചൂടാറി കിട്ടും .
(പൂച്ചയോ പട്ടിയോ വരാതെ നോക്കുക )
അതിക്രമം കാണിച്ച് ചൂടോടെ കഴിച്ചാല്‍ (കടിച്ചാല്‍ ) പിന്നെ ഫസ്റ്റ് ബൈറ്റിനു ശേഷം പഴം പൊരി യുടെ രസം ആസ്വദിക്കതെ കഴിക്കാം (നാവൊക്കെ പൊള്ളിയാല്‍ പിന്നെ എന്തു ടേസ്റ്റ് )

മുസാഫിര്‍ said...

സൂ,
അതെന്താ,വിസാന്നു പറയണതു ചീത്ത വക്കാണൊ ?

കുറുമാന്‍,

അതുല്യാജി വന്നു ചെണ്ടക്കോലു കൊണ്ടു തലക്കു വീക്കും കേട്ടോ >

Shiju said...

സു ചേച്ചി
ഈ പഴം പൊരി ഒരു ലോഡ് പൂനെക്ക് കയറ്റി വിടാമോ :)

പഴംപൊരി തിന്ന കാലം മറന്നു.

സു | Su said...

മുസാഫിര്‍,
ചീത്ത വാക്കല്ല. തരാം തരാം എന്ന് പറഞ്ഞ് പറ്റിക്കുന്നതാണ് ചീത്ത ;)

ഷിജൂ‍ :) പൂനയിലാണോ? അയക്കാം.

qw_er_ty

കുറുമാന്‍ said...

അതുല്യേച്ച്യേ, കട്ടിയൊന്നും വേണ്ട. കൂടല്‍മാണിക്യനിതൊക്കെ അരിയാലോ....

അടുത്തതായി നളപാചകത്തില്‍ വരാന്‍ പോകുന്നത്
ബീഫ് കുറുമാനി
മട്ടന്‍ കുറുമാ‍ത്തി
മീന്‍ തോന്നിവാസി
മുട്ട അഹങ്കാരി
സബ്ജി വെറുപ്പായി
ദാല്‍ മടുപ്പായി
തുടങ്ങിയ ഐറ്റംസാ......

മുല്ലപ്പൂ said...

എല്ലാം ഒരോ പ്ലേറ്റ് പോരട്ടേ....

അതുല്യ said...

എനിക്ക്‌ ചെണ്ടക്കോല്‍ ഗാര്‍നിഷ്ഡ്‌ വിത്ത്‌ സ്പിരിറ്റ്‌ സോസ്‌ മതി കുറുജി.

മുസാഫിര്‍ said...

സു,അതെന്തോ സാങ്കേതിക പ്രശ്നം കൊണ്ടാണെന്നാണു കക്ഷി പറയുന്നത്.

അടുത്ത മീറ്റില്‍ കുറുംജിയുടെ വക ഒരു തട്ടുകടയും ഉണത്രെ !

വല്യമ്മായി said...

മുട്ട കഴിക്കുന്നവര്ക്ക് ഒരു കോഴിമുട്ട മാവില്‍ പൊട്ടിച്ചൊഴിച്ച് അടിച്ച് ചേര്‍ത്താല്‍ രുചി കൂടും അധികം വടി പോലെ ഇരിയ്ക്കുകയുമില്ല.

അന്നെവിടെ പഴം പഴുക്കാത്തത് കൊണ്ട് സാക്ഷിയ്ക്ക് പഴം പൊരി മിസ്സായി,ഉള്ളിവട ഉണ്ടാക്കിയെങ്കിലും പുള്ളി കഴിച്ചില്ല.അതുല്യേച്ചി ഇഷ്ടമാണെന്നു അറിഞ്ഞിരുന്നെങ്കില്‍ അന്ന് കൊണ്ട് വരാമായിരുന്നു.

Anonymous said...

കുസ്രിതിക്കുടുക്കേ, ചൂടാറ്റണ വിദ്യ കൊള്ളാം! പഴം പൊരിയുന്ടാക്കുമ്പഴെല്ലാം പറ്റുന്നതാ, ക്ഷമയില്ലാന്ട് നാവു പൊള്ളിക്കുന്നത്! അപ്പ ഞാന്‍ മാത്രമല്ലാല്ലേ. :)

സൂ, മഞ്ഞള്പ്പൊടിയല്ല, ഈയിടെയായി ഞാന്‍ ഒരു സ്പൂണ്‍ കറുത്ത എള്ളു ചേര്‍ക്കും (ഒരു പടം പന്ടു പോസ്റ്റിയിരുന്നു) വെറുതെ ഒരു രസത്തിനും പിന്നെ എന്റെ കറുത്ത എള്ളിന്റെ വലിയ സ്റ്റോക്ക് ഒന്നു തീര്‍ന്നുകിട്ടാനും വേന്ടി. ഒരു കൂട്ടുകാരി അങ്ങനെ ചെയ്യുന്ന കന്ടു.

Anonymous said...

കല്യാണം കഴിക്കണേല്‍ പാചകം അറിഞ്ഞിരിക്കണമെന്ന് കൂട്ടുക്കാരന്‍ എപ്പോളും പറയും.. ലാബ് ഇല്ലാതെ എങ്ങനാ പ്രാക്റ്റിക്കല്‍-ന്ന് പറഞ്ഞ് ഹോസ്റ്റല്‍ അന്തേവാസി.. പഠിച്ചേക്കട്ടെ? എന്നേലും ഒരു ലാബ് കിട്ടുമ്പോള്‍ പ്രയോഗിക്കാന്‍.. :) ... സ്നേഹിത‍

ഉത്സവം : Ulsavam said...

മഞ്ഞള്‍പ്പൊടി, മുട്ട, എള്ള്..എന്റമ്മേ..പഴം പൊരിയെ വെറുതേ വിട്. ആങ്ങ്ഹാ..ഇങ്ങനെയാണെങ്കില്‍ സൂചേച്ചി, അടുത്ത തവണ പഴമ്പൊരി ഉണ്ടാക്കുമ്പോള്‍ നമുക്ക് ഇത്തിരി കടുകു വറ്ക്കാം :-)
എന്നാലും ങ്ങീ..ങ്ങ്ഹീ..പഴം പൊരി എന്ന് പോസ്റ്റ് ചെയ്ത് കൊതിപ്പിച്ചു..

സു | Su said...

കുറുമാന്‍ :) ഹി ഹി ഹി.

മുല്ലപ്പൂ :) ഓരോ പ്ലേറ്റ് വേണ്ടിവരുമോ?
ആദ്യത്തേതൊക്കെ ടെസ്റ്റ് ചെയ്തിട്ട് മതിയേ.

മുസാഫിര്‍ :) ഞാന്‍ വെറുതെ പറഞ്ഞതാ. എനിക്കെന്തിനാ വിസ?

കുസൃതിക്കുടുക്കേ :) തണുക്കാനുള്ള സൂത്രം പറഞ്ഞത് നന്നായി.

വല്യമ്മായീ :) അതൊരു നല്ല കാര്യമാണല്ലേ. മുട്ട കഴിക്കുന്നവര്‍ക്ക് പരീക്ഷിക്കാം.

ആര്‍.പി :) ഇനി ഞാനും എള്ളിട്ട് പരീക്ഷിച്ചിട്ട് പറയാം കേട്ടോ. നന്ദി.


ഉത്സവം :)

qw_er_ty

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]