Thursday, August 24, 2006

ചെറുപയര്‍ കറി










ചെറുപയര്‍ - 1 കപ്പ്

മഞ്ഞള്‍പ്പൊടി - കുറച്ച്

ചിരവിയ തേങ്ങ - 1/4 കപ്പ്

പച്ചമുളക് - 4-5

കടുക് - 1 ടീസ്പൂണ്‍.

സവാള - പൊടിയായി അരിഞ്ഞത് - 1 എണ്ണം.

കറിവേപ്പില- കുറച്ച്

എണ്ണ - കുറച്ച്

ഉപ്പ് - ആവശ്യത്തിന്.

ചെറുപയര്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. ഉപ്പ് ആവശ്യത്തിന് ഇടുക. തേങ്ങയും പച്ചമുളകും കൂടെ നന്നായി അരച്ച് ചെറുപയറില്‍ യോജിപ്പിച്ച് കുറച്ച്നേരം കൂടെ ചൂടാക്കിയശേഷം വാങ്ങുക. എണ്ണയില്‍ കടുക്, കറിവേപ്പില, സവാള എന്നിവ മൊരിച്ച് ഇതിലേക്ക് ചേര്‍ക്കുക.



















ചെറുപയര്‍ വേവിക്കുന്നതിനു മുമ്പ് ഒരു 10-15 മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചാല്‍ വേഗം വെന്തുകിട്ടും.

29 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ,
കറിവേപ്പില നല്ലതാ:-)

നാളെ അത്തമായല്ലോ, ഓണവിഭവങ്ങളുണ്ടാക്കാന്‍ പരിപാടിയുണ്ടോ? ഒരു ഉഗ്രന്‍ പഞ്ചാരപ്പാല്‍പ്പായസം ഉണ്ടാക്കുന്നതെങ്ങിനെ എന്ന്‌ എനിയ്ക്കു പറയണമെന്നുണ്ട്‌. ഞാനതു വാഗ്‌ജ്യോതിയിലിട്ടാല്‍ നന്നാവുമോ? എന്താ സൂന്റെ അഭിപ്രായം? അല്ലെങ്കില്‍ ഞാന്‍ കറിവേപ്പിലയില്‍ കമന്റായി ഇടാം സൂ നന്നാക്കി അവതരിപ്പിച്ചോളൂ. അതുമല്ലെങ്കില്‍ സൂ ഉണ്ടാക്കിയാലും മതി, കഴിക്കുമ്പോള്‍ എന്നേം കൂടി ഓര്‍മ്മിയ്ക്കണം:-))

സു | Su said...

ജ്യോതിട്ടീച്ചറേ, നന്ദി.

അത്തം. ഇന്ന്. വിഭവങ്ങള്‍ ഇടണമെന്നുണ്ട്. ഉണ്ടാക്കുമോന്ന് അറിയില്ല. ഉണ്ടാക്കിയാല്‍ ഇവിടെ ഇടും.

പഞ്ചാരപ്പായസം തന്നെയാണല്ലോ വാഗ്‌ജ്യോതി മുഴുവന്‍. :) ഇനിയൊന്ന് വേറേ വേണോ? എന്റെ അഭിപ്രായം എന്തിനാ? ബ്ലോഗ് ഒക്കെ സ്വന്തം ചിന്തയല്ലേ? (എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് പോലും ഇട്ടോട്ടെ എന്ന് ആരോടെങ്കിലും ചോദിച്ചോന്ന് സംശയം ഉണ്ട്).

ഓണം ആഘോഷിക്കുന്ന ലക്ഷണമില്ല.
ഈ ഓണം സൂര്യ ടി.വി യോടൊപ്പം എന്നൊക്കെപ്പറയുന്നതുപോലെ മിക്കവാറും ഈ ഓണം ഏകാന്തതയോടൊപ്പം ആവും. ചേട്ടന് ഒഫീഷ്യല്‍ ടൂര്‍ ആണ്. അതും അടുത്ത തിങ്കള്‍. എന്നേം കൂടെ കൂട്ടണംന്നൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇല്ലെങ്കില്‍ ഒരു ലിസ്റ്റ് കൊടുക്കും ;) അതിലും ഭേദം എന്നെ കൂടെ കൂട്ടുന്നതാണെന്ന് വിചാരിക്കും. ഹിഹിഹി.
അങ്ങനെ മൂഡ് ഓണിന്റേയും ഓഫിന്റേയും ഇടയിലൂടെ ഒരു ഓണവും കൂടെ കടന്ന് പോവും. ഓണത്തിന് വേറെ ആള്‍ക്കാരുടെ വീട്ടില്‍ പോവില്ല.
പിന്നെന്താ? ടി.വി യും ഷാരൂഖ് ഖാനും ഉണ്ടാവുമല്ലോ ;)


qw_er_ty

asdfasdf asfdasdf said...

സൂ ചേച്ചി, ചെറുപയര്‍ കറിയില്‍ പച്ചമുളകിനു പകരം ഉണക്ക മുളക് ചേര്‍ത്താല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. ശരിയാണൊ ?

സു | Su said...

കുട്ടന്‍ :) സാധാരണ ഉണക്കമുളകാണ് (അല്ലെങ്കില്‍ മുളകുപൊടി)ചേര്‍ക്കുക. ഇത് വേറെ തരം ആയിക്കോട്ടേന്ന് കരുതി.

കല്യാണി said...

സൂ, അവിടെ തനിച്ചാണെങ്കില്‍ ബാംഗളൂറ്ക്ക് വരൂ, നമുക്ക് ഓണം ഇവിടെ ആഘോഷിക്കാം, പിന്നെ ഒരു മീറ്റും ആവാം :-)

സു | Su said...

കല്യാണീ, ബാംഗ്ലൂരു പോയിട്ട് ഏതെങ്കിലുമൊരു ബംഗ്ലാവ് വരെ ഞാന്‍ തനിച്ച് പോകില്ല :))
ചേട്ടന്‍ വന്നിട്ട് വരാം. ഇനി സെപ്റ്റം‌ബര്‍- ഒക്റ്റോബറില്‍ സമയം ഇല്ല. ക്രിസ്മസിന് വരും. ഹി ഹി ഹി.

ബാംഗ്ലൂരൊക്കെ വരണമെന്നുണ്ട്. സമയം ആയിട്ടില്ലാ..... (നീട്ടി വായിക്കൂ) ;)

asdfasdf asfdasdf said...

സൂചേച്ചി പറഞ്ഞ ചെറുപയര്‍ കറി പോലൊന്നു ഞാന്‍ ശ്രമിച്ചിരുന്നു. അതിന്റെ വിധി താഴെ..
മഞ്ഞള്‍ പൊടിയിട്ട് ചെറുപയര്‍ വേവിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പിടുക.കടുകിട്ട് പൊട്ടിച്ച് ഒരു സവാളയും പത്ത് ചെറിയ വെളുത്തുള്ളി ചതച്ച്തും ചേര്‍ത്ത് മൊരിഞ്ഞു വരുമ്പൊള്‍ മുളക് പൊടി ആവശ്യത്തിന് ചേര്‍ത്തിളക്കുക. കറിവേപ്പിലയും ചേര്‍ക്കുക. ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേറ്ത്ത് ഇളക്കി വേവിച്ച ചെറുപയര്‍ ചേര്‍ക്കുക. കുറച്ച് സമയം കൂടി വേവിച്ചതിനു ശേഷം ഉപയോഗിക്കാം.

സു | Su said...

അങ്ങനെ ഉണ്ടാക്കാം. പക്ഷെ തക്കാളിയും ചെറുപയറും കൂടെ ഒരു ശരിയില്ല. :)

വല്യമ്മായി said...

പത്ത് ചെറിയ വെളുത്തുള്ളി ചതച്ച്തും അധികമല്ലേ

asdfasdf asfdasdf said...

വല്യമ്മായി : ദുബായിലെ വെളുത്തുള്ളിയല്ല. നാടന്‍ ചെറിയ വെളുത്തുള്ളിയുടെ കാര്യമാണ് . ലുലുവില്‍ കിട്ടും അത്. പിന്നെ തക്കാളി. ഗള്‍ഫില്‍ തക്കാളി ഒരു വിധം എല്ലാ കറിയിലും ചേര്‍ക്കുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെയായിരിക്കണം ഏറ്റവും കൂടുതല്‍ മൂത്രത്തില്‍ വെയ്ട്ടിട്ടുനടക്കുന്നതും ഗള്‍ഫുകാര്‍ തന്നെ. :)

സു | Su said...

തക്കാളിയെപ്പറ്റി അങ്ങനെ ഒരു ധാരണ തെറ്റാണ്. തക്കാളി ആരോഗ്യത്തിന് നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ പയര്‍ വര്‍ഗങ്ങളില്‍ ഇടാറില്ല. നോര്‍ത്ത് ഇന്ത്യക്കാര്‍ ഉപയോഗിക്കാറുണ്ടെന്ന് തോന്നുന്നു.

Unknown said...

സു ചേച്ച്യേ,
പാപം കിട്ടും.ഞാനിവിടെ ഓണക്ക റോട്ടീം പാകിസ്ഥാനി പുലാവും കഴിച്ച് കിടക്കുന്നു. അവിടെ തുമ്പപ്പൂവും ചെറുപയറ് കറിയും. അതും ഫോട്ടോ സഹിതം!

ബകവാനേ... ഇങ്ങളിതൊന്നും മൈന്റ് ചെയ്യില്ലേ? :-)

സു | Su said...

ദില്‍‌ബൂ :) ഇന്നു വെച്ച മൂന്നു പോസ്റ്റും കണ്ടില്ല അല്ലേ ;) ഹി ഹി ഹി.

Unknown said...

സു ചേച്ച്യേ,
ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? മിക്കവരും പോസ്റ്റ് ചെയ്യുക, പോസ്റ്റ് ഇടുക എന്നൊക്കെയാണ് പറയുക. ചേച്ചി മാത്രം പോസ്റ്റ് വെയ്ക്കുന്നു. ഒരു മാതിരി കെണി വെയ്ക്കുന്നു എന്നൊക്കെ പറയും പോലെ. എന്നെപ്പോലത്തെ പാവങ്ങള്‍ ഈ കെണിയില്‍ വീണ് ചെമ്പരത്തിപ്പൂവും വെച്ച് പോകുന്നു. :-)

(കിട്ടാനുള്ള അടി മുഴുവനും വാങ്ങിയിട്ടേ പോകൂ..)

സു | Su said...

ഹിഹിഹി പോസ്റ്റ് ഇട്ടാല്‍ പൊട്ടിപ്പോകില്ലേ? കഷ്ടപ്പെട്ടുണ്ടാക്കി ഇട്ടുപൊട്ടിക്കാന്‍ എനിക്കെന്താ വട്ടുണ്ടോ.(ഹായ്... പ്രാസം )

പിന്നെ പോസ്റ്റ് ചെയ്യുക കത്ത് അല്ലേ ;) പോസ്റ്റ് പോസ്റ്റ് ചെയ്യണോ? എന്നാല്‍പ്പിന്നെ ഇനി പോസ്റ്റ് നാട്ടുക എന്നു പറയാം.

Anonymous said...

ഞാന്‍ ചെറുപയര്‍ ഇങ്ങിനെ ഉണ്ടാക്കി നോക്കിയിട്ടില്ല.ഉണ്ടാക്കണം...തോരന്‍ മാത്രമേ വെക്കൂ..തക്കാളി ഇട്ടാല്‍ ശരിയാവുമോയെന്ന് എനിക്കും സംശയം...ഈ ഉത്തരേന്ത്യക്കാരുടെ കറിയുണ്ട് ഇതേപൊലെ തന്നെ.

നന്നായിട്ടുണ്ടെന്ന് പറയാന്‍ ഒരു പേടി..ഉടനെ മഞ്ഞള്‍,സോപ്പ് എന്നൊക്കെ സൂവേച്ചി പറഞ്ഞാലൊ :( ..സൂവേച്ചീനെ മഞ്ഞള്‍ സോപ്പൊക്കെ ഇട്ട് എനിക്കെന്നാ കിട്ടാനാണാവൊ? :( ..

സൂവ്വെച്ചി, പിന്നെ ഓണാശംസകള്‍....
പൂക്കളം ഒക്കെ ഇട്ടുവൊ?

qw_er_ty

സു | Su said...

ഇഞ്ചിപ്പെണ്ണ്,

ഓണാശംസയ്ക്ക് നന്ദി. പൂക്കളം ഇടാറില്ല ഇവിടെ.

qw_er_ty

asdfasdf asfdasdf said...

ചെറുപയര്‍ കറിയില്‍ തക്കാളി ചേര്‍ക്കുന്നത് ഉത്തരേന്ത്യക്കാരാണോയെന്നറിയില്ലെ. പക്ഷേ.. ഗള്‍ഫിലെ ബാച്ചിലേഴ്സ് ചിലപ്പോഴൊക്കെ പ്രയോഗിക്കാറുണ്ട്. അതില്‍ ഒരു കാര്യം മറന്നു. കുറച്ച് ഗരം മസാലകൂടി ചേര്‍ക്കാറുണ്ട്.

Rasheed Chalil said...

ആരാ ഇവിടെ ഗള്‍ഫിലെ ബാച്ചിലേഴ്സിനെ കുറിച്ച് പറഞ്ഞത്.

ചെറുപയര്‍/മുളക്-മഞ്ഞ പൊടികള്‍/ ഉപ്പ് പിന്നെ ഒരു പാത്രവും ഒരു സ്റ്റൌവും ഉണ്ടെങ്കില്‍ ഞങ്ങള്‍ (ഗള്‍ഫിലെ ബാച്ചിലേഴ്സ്)വെക്കും ചെറുപയറുകറി . എന്നിട്ട് അടിപൊളി എന്ന് പരസ്പരം പറഞ്ഞ് കഴിക്കും... ബാക്കി സാധനങ്ങളെല്ലാം വെറുതെയാണെന്നേ

ഓ.ടോ : കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നത് സത്യമാണൊ... അരെങ്കിലും ഒന്ന് പറയൂ..

സു | Su said...

കുട്ടാ :) ഹി ഹി ഹി കറിയൊക്കെ ഉണ്ടാക്കിക്കഴിഞ്ഞ് പിറ്റേ ദിവസം ഗരം‌മസാല ഇടേണ്ടിവരും.

ഇത്തിരിവെട്ടം. :)വെള്ളമില്ലാതെ വെക്കും‌ല്ലേ ;)

മുല്ലപ്പൂ said...

സു എവിടെന്ന് അന്വെഷിച്ചു നടക്കുകയായിരുന്നു ഞാന്‍.
എന്താന്നോ? എന്റെ സുഹൃത്തു (ഒബി) പറയണ കേട്ടു. “ഞാനിന്നു പയര്‍ വെള്ളത്തിലിട്ടിട്ടാ പോന്നെ. സു ന്റെ ചെറുപയര്‍ കറി ഉണ്ടാക്കാന്‍ ന്നു“

സു | Su said...

മുല്ലപ്പൂവേ :) വെള്ളത്തിലിട്ടാ പോന്നതെങ്കില്‍ ഹിലാരി അരച്ച് തലയില്‍ തേച്ച് കാണും ;)

Obi T R said...

അയ്യോ എന്റെ പയറു കറി :-(

Obi T R said...

ഇന്നലെ വീട്ടില്‍ എത്തുന്നതു വരെ ടെന്‍ഷനായിരുന്നു, ഇനി സു പറഞ്ഞതു പോലെ പയറു ഹിലാരി തലയില്‍ തേച്ചു കാണുമോന്നു. ഭാഗ്യം, അതു സുരക്ഷിതമായി അവിടെ ഇരിപ്പുണ്ടായിരുന്നു. അതു വെച്ചു സു ന്റെ ചെറുപയര്‍ കറിയും ഉണ്ടാക്കി. വേഗത്തില്‍ ഉണ്ടാക്കാന്‍ പറ്റിയ ഒരു നല്ല കറി. ഇനിയും ഇതു പോലത്തെ കറികള്‍ വരട്ടെ, ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കാമെല്ലൊ ;-)

സു | Su said...

ഒബീ,

ഹോട്ടലുകാരെക്കൊണ്ട് എന്നെ തല്ലിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണല്ലേ ;)

ബയാന്‍ said...

സു ചേച്ചീ യുടെ.... ബ്ലോഗ്‌ വായിച്ചു . ഇല അടയുണ്ടാകാനിറങ്ങി, അബൂ ദാബി, മുസ്സഫ്ഫ ഒറിജിന്‍ വാഴ ഇല സങ്കടിപ്പിച്ചു, പ്രിന്റ്‌ ചെയ്ത ബ്ലോഗ്‌ വായിച്ചു കൊണ്ടു ഞങ്ങള്‍ അഭ്യാസം തുടങ്ങി, " ചപ്പാത്തി മാവിന്റെയും ദോശമാവിന്റെയും ഇടയിലുള്ള - ആ Proportion ആവാന്‍ വെള്ളവും മാവും മാറി മാറി പ്രയോഗിച്ചു...മാവിന്റെ quantity കൂടിയപ്പോള്‍, ബാക്കി മാവുകൊണ്ടു "പത്തല്‍" ഉണ്ടാക്കാം, എന്നു സമാധാനിച്ചു,... എവിടെ..... അവസാനം വെള്ളം ഓരു പണത്തൂക്കം മുന്നില്‍,,,, അരിപ്പൊടി കാലിയായി...പിന്നെ മാവു പരുവമായിക്കിട്ടാന്‍ മുണ്ടില്‍ കെട്ടി വെക്കാമെന്നു തീരുമാനിച്ചു,... തേങ്ങ, ശര്‍ക്കര, വാഴയില എല്ലാം കിച്ചനില്‍ പരന്നു കിടക്കുകയാണു, ...ക്ഷമ നശിച്ചു...വേഗം മാവു പരുവമാവാന്‍ വാഷിംഗ്‌ മെഷീനിലിട്ടു സ്പിന്‍ ചെയ്താല്‍ മതിയെന്നു കൂട്ടതിലുള്ള ബുദ്ധിജീവി....ഇല അടയും പ്രതീക്ഷിച്ചു ചാനല്‍ മാറ്റികൊണ്ടിരിക്കുന്ന അവന്റെ ഐഡിയ കൊള്ളാം.... കെട്ടിവെച്ച മാവെടുത്തു ഡ്രയറില്‍ ഇട്ടു ഓണ്‍ ചെയ്തു...ഇല അട റെഡി..ഇനി അയേണ്‍ ചെയ്യുകയാണെങ്കില്‍ ...സൂ പറഞ്ഞ പോലെ..."ചപ്പാത്തി മാവിനേക്കാളും അയവും കിട്ടും, എന്നാല്‍ ദോശ മാവു ആവുകയും ചെയ്യില്ല".

Anonymous said...

ചെറുപയര്‍ കൊണ്ട് കറി അറിയില്ലായിരുന്നു.
ഇതു ഉണ്ടാക്കിയിട്ടു തന്നെ കാര്യം.

സു | Su said...

ആഷയ്ക്ക് സ്വാഗതം :)

qw_er_ty

പാപ്പാത്തി said...

soo... karivppila vayikkarund. valare nallatha..chanamasala vayich kannu niranju poyi.bcz innale vanna ente gust ente kadalakkari kootiya duravastha orth...!!

njan oru puthumukhamane.. engane malayalam words commentil idam ennonnu paranju tharamo? blog thudanganamnnund. engine ennu ariyilla.parayamo? gurudakshina nalkam...

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]