Friday, August 07, 2009

കുമ്പളങ്ങ പച്ചടി

കുമ്പളങ്ങ ഇഷ്ടമാണോ? കൃഷിസ്ഥലത്തുനിന്ന് നേരിട്ട് പറിച്ചെടുത്ത് കറികൾ ഉണ്ടാക്കിയാൽ എന്തൊരു സ്വാദായിരിക്കും അല്ലേ? തൽക്കാലം അതിനു നിവൃത്തിയില്ല. അതുകൊണ്ട് കടയിൽനിന്ന് വാങ്ങി കറികൾ ഉണ്ടാക്കുകയേ നിവൃത്തിയുള്ളൂ. മൊളേഷ്യവും എരിശ്ശേരിയും ഓലനും മോരുകറിയും ഒക്കെ വെക്കാം കുമ്പളങ്ങ കൊണ്ട്.

പച്ചടി വെക്കാൻ കുമ്പളങ്ങയും, തേങ്ങയും, ഉപ്പും മുളകുപൊടിയും പച്ചമുളകും കടുകും വേണം. പിന്നെ വറവിടാനുള്ളതും.

ചിത്രത്തിലുള്ളതുപോലെ ഒരു കഷണം കുമ്പളങ്ങ എടുക്കുക. തോലുകളഞ്ഞ് മുറിക്കുക. കഴുകുക.
വെന്താൽ ഉടച്ചെടുക്കാം എന്ന് വിചാരിച്ച് ഞാൻ കുറച്ച് വലുപ്പത്തിലാണ് മുറിച്ചത്. ചെറുതാക്കി മുറിക്കുന്നതാണ് നല്ലത്.

കഴുകിയെടുത്ത് മൂന്നോ നാലോ പച്ചമുളക് ചീന്തിയിട്ടോ മുറിച്ചിട്ടോ എടുക്കുക.

ഉപ്പും, അല്പം മുളകുപൊടിയും ഇടുക. മുളകുപൊടി ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല. എരിവ് ഇഷ്ടമെങ്കിൽ മുളകുപൊടി ചേർക്കാം.

വേവിക്കുക. നല്ലോണം വേവണം. കുക്കറിൽ ആണെങ്കിൽ വെള്ളം ഒഴിച്ചു എന്നു വരുത്തിയാൽ മതി. വെന്ത കഷണങ്ങളിൽ വെള്ളം ഉണ്ടാവരുത്. ഉണ്ടെങ്കിൽ വറ്റിച്ചെടുക്കാം.മൂന്ന് ടേബിൾസ്പൂൺ തേങ്ങയെടുത്ത് കാൽ ടീസ്പൂൺ കടുകും കൂട്ടി മിനുസമായിട്ട് അരച്ചെടുക്കുക. അരയ്ക്കുമ്പോൾ വെള്ളത്തിനുപകരം മോരും വെള്ളം ഉപയോഗിക്കുക.

വെന്തത് തണുത്തിട്ട് മാത്രമേ തേങ്ങയരച്ചത് അതിലേക്ക് ഇടാവൂ. അതുകൊണ്ട് പച്ചടിയുണ്ടാക്കുമ്പോൾ, എത്രയും നേരത്തെ കഷണങ്ങൾ അവിടെ വേവിച്ചുവയ്ക്കുക.

തണുത്താൽ കഷണങ്ങളൊക്കെ ഒന്നുടച്ചിട്ട് തേങ്ങയരച്ചത് ചേർക്കുക. അര ഗ്ലാസ്സ് തൈരും ചേർക്കുക. തേങ്ങയും തൈരുമൊക്കെ കുറച്ച് കൂടിപ്പോയാൽ പ്രശ്നമൊന്നുമില്ല. പക്ഷേ അധികം വെള്ളം പോലെ ആവാതെയിരിക്കുന്നതാണ് നല്ലത്.
കഷണം വെന്താൽ അതിൽ കറിവേപ്പില, തണ്ടോടെ ഇടണം. ഒരു തണ്ട് ഇല രണ്ടാക്കി മുറിച്ച് ഇട്ടാൽ മതി. കടുകും മുളകും കറിവേപ്പിലയും വറവിടുക.

എല്ലാവർക്കും കുമ്പളങ്ങപ്പച്ചടി ഇഷ്ടമാവും എന്നു കരുതുന്നു.

8 comments:

കാസിം തങ്ങള്‍ said...

ഇതെങ്ങനെ ഉണ്ടാക്കുമെന്ന് കരുതിയീരിക്കുമ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. പച്ചടി തന്നെയാണോ കിച്ചടിയും.

സു | Su said...

കാസിം :) ചിലയിടത്ത് പച്ചടിയെന്നും ചിലയിടത്ത് കിച്ചടിയെന്നും പറയുമത്രേ. ഞങ്ങൾ പച്ചടിയെന്നാണ് പറയുന്നത്.

മാറുന്ന മലയാളി said...

ബീറ്റ്റൂട്ടും സബോളയും തൈരുമൊക്കെ ചേര്‍ത്തുണ്ടാക്കുന്നതല്ലെ കിച്ചടി? പിങ്ക് കളറിലുള്ള ഒരു സംഭവം....

ശ്രീ said...

സൂവേച്ചി പറഞ്ഞതു പോലെ ഫ്രഷ് ആയി പറിച്ചെടുത്ത കുമ്പളങ്ങ കറി വച്ചാല്‍ ഒരു പ്രത്യേക സ്വാദാണ്.

ഇത് ഉണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല എന്ന് തോന്നുന്നു. ഒരിയ്ക്കല്‍ ശ്രമിയ്ക്കാം.
:)

സു | Su said...

മാറുന്ന മലയാളി :) ആണോ? പച്ചടിയ്ക്ക് ചിലയിടത്തൊക്കെ കിച്ചടി എന്നു പറയുമെന്ന് കേട്ടു.

ശ്രീ :) ശ്രമിക്കൂ.

hanusi77 said...

ആരേ ഉദ്ദേശിച്ചാണോ അവർക്ക്!!! നിങ്ങൾ ഒരു ബിസിനസുകാരൻ / സ്ത്രീ ആണോ?
നിങ്ങൾ ഏതെങ്കിലും സാമ്പത്തിക മെസ് ലെ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ബിസിനസ്സ് തുടങ്ങാൻ ഫണ്ട് ആവശ്യം?
നിങ്ങളുടെ ബില്ലുകൾ വീട്ടാനും അല്ലെങ്കിൽ ഒരു നല്ല ബിസിനസ്സ് തുടങ്ങാൻ താൽപ്പര്യമുണ്ടോ?
നിങ്ങൾ ഒരു കൺസോളിഡേഷൻ വായ്പ ആവശ്യമുണ്ടോ?
നിങ്ങൾ ഒരു കോമ്പിനേഷൻ വായ്പ ആവശ്യമുണ്ടോ?
നിങ്ങൾ ഒരു ഹോം ഇംപ്രൂവ്മെന്റ് ആവശ്യമുണ്ടോ?
ഇമെയിൽ: hanusiinfo1@gmail.com
നമ്പര്: 447035991103

Peter Kelly said...

Credit Recommendation
Need a personal loan?
Business Cash Loan?
Unsecured Loan?
Quick and easy credit?
Quick registration process?
E -mail:americanfinancial01@gmail.com

Dominion Financial Services said...

ആധിപത്യം വായ്പകൾ, ഞങ്ങൾ നിങ്ങൾക്ക് പണം വായ്പകളിൽ, ഒരു ബിസിനസ് ആരംഭിക്കുന്നതിന്, ബില്ലുകൾ അടയ്ക്കേണ്ട, നിങ്ങളുടെ ബിസിനസ് വികസിപ്പിക്കാൻ സഹായിക്കും വായ്പ ഉപയോഗിച്ച് നിങ്ങളുടെ ബിസിനസുകൾ സഹായിക്കാൻ ഒരു ഓൺലൈൻ ഫിനാൻഷ്യൽ കമ്പനി, ഞങ്ങൾ സ്വകാര്യ ലോൺ, വാഹന വായ്പകൾക്ക്, ബിസിനസ്സ് വായ്പകൾ, മോർട്ട്ഗേജ് വായ്പ വിദ്യാർഥി വായ്പ മുതലായവ ഇ-മെയിൽ: dominionloanfirm.ltd@gmail.com

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]