
പൊട്ടുകടല - ചിത്രത്തിൽ ഉള്ളതുപോലെ.
മുളകുപൊടി -മുക്കാൽ ടീസ്പൂൺ (വേണമെങ്കിൽ കുറയ്ക്കുകയും കൂട്ടുകയും ചെയ്യാം).
വെളുത്തുള്ളി - എട്ട് ചെറിയ അല്ലി.
ഉപ്പ്.
പൊട്ടുകടല ആദ്യം തന്നെ നന്നായി വറുക്കണം. എണ്ണയൊന്നും ഒഴിക്കരുത്. വറുത്തെടുത്താൽ തണുക്കാൻ വയ്ക്കുക. നന്നായി മൊരിയണം. ഇല്ലെങ്കിൽ പച്ചസ്വാദ് വരും. കരിയാനും പാടില്ല. ഒക്കെച്ചേർത്ത് പൊടിക്കുക. ആദ്യം കടലയും മുളകുപൊടിയും ഉപ്പും ഇട്ട് ഒന്ന് പൊടിച്ചതിനുശേഷം വെളുത്തുള്ളി ഇട്ട് പൊടിച്ചാലും മതി.

വെളുത്തുള്ളിയുടെ സ്വാദും പൊട്ടുകടലയുടെ സ്വാദും ഒക്കെ ഇഷ്ടപ്പെടുന്നവർക്കു മാത്രമേ ഇത് ഇഷ്ടപ്പെടാൻ സാദ്ധ്യതയുള്ളൂ എന്നു തോന്നുന്നു.
9 comments:
വെളുത്തുള്ളിയുടെ വെള്ളമയം കൊണ്ട് ഇത് കേടുവരില്ലേ? :-)
ബിന്ദൂ :) കേടുവരില്ലെന്ന് തോന്നുന്നു. കുറച്ചുണ്ടാക്കിയാൽ പ്രശ്നമില്ലല്ലോ. അല്ലെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കാം. നിലക്കടലയും, വെളുത്തുള്ളി ചേർത്തുതന്നെയാണ് പൊടിക്കുന്നത്.
ഗൗരി, “ചേച്ചി ഒരു സംഭവം ആണ്..വെറും സംഭവം അല്ല, ഒരു കുമാരസംഭവം!”
ഇത്തരം കമന്റുകൾ ഇനി വേണ്ട.
Chechi,
I'm really sorry for having expressed me in such a way.
Ini angane undaavillya, promise.
ഗൗരി പറഞ്ഞത് എനിക്കിഷ്ടമായില്ല. അതുകൊണ്ട് പറഞ്ഞു എന്നേയുള്ളൂ. ഞാൻ എന്താണെന്ന് എനിക്ക് അറിയാമല്ലോ.
:)
നിനച്ചിരിക്കാതെ ആഗ്രഹിച്ച പോലെ ഒരു recipe കണ്ടപ്പോ ഞാന്‍ വല്ലാണ്ടെ excited ആയി..അതോണ്ടാണ് ഒരല്പം സ്വാതന്ത്ര്യം കുടുതല്‍ എടുത്ത് അങ്ങനെ ഒരു comment എഴുതിയത്...
Anyway thanks a lot for both your recipe and your reply. :)
പൊട്ടുകടല മാത്രം വച്ച് ഇങ്ങനെ ചമ്മന്തി ഉണ്ടാക്കാമെന്നത് പുതിയ അറിവാണ്.
ചിലയിടങ്ങളിലൊക്കെ തേങ്ങാ ചട്നി ഉണ്ടാക്കുമ്പോള്‍ അതിന്റെ കൂടെ പൊട്ടുകടല ചേര്‍ക്കുന്ന പതിവുള്ളതായി അറിയാം. (തമിഴ്നാട്ടില്‍ പതിവാണ്)
ശ്രീ :) തേങ്ങയ്ക്ക് ക്ഷാമം വരുമ്പോൾ പൊട്ടുകടല ചേർക്കാം. അല്ലെങ്കില്‍പ്പിന്നെ പൊട്ടുകടലയുടെ സ്വാദ് ഇഷ്ടമായിരിക്കണം.
ഗൗരീ :) ഇപ്പോ മനസ്സിലായി. സാരമില്ല.
su chechi
ഒരു ഫ്രൈഡ് റൈസ് , ചില നാലുമണി പലഹാരങ്ങള്‍ enniva കൂടി praytheekshikkunnu
Post a Comment