
കപ്പയും, ഉപ്പും, നല്ല വെയിലും പ്രധാനമായിട്ടും വേണം.

കപ്പ തോലൊക്കെക്കളഞ്ഞ്, ഒന്നു കഴുകി, കഷണങ്ങളാക്കി, വീണ്ടും ചെറിയ ചെറിയ കഷണങ്ങളാക്കുക. കഴുകുക.

മുങ്ങിക്കിടക്കാനുള്ള വെള്ളത്തിലിട്ട്, പാകത്തിന് ഉപ്പുമിട്ട്, ഒന്ന് ചൂടാക്കുക. ഒന്ന് വേവണം. പക്ഷെ, അധികം സമയം അടുപ്പത്ത് വയ്ക്കരുത്.

വെള്ളം ഊറ്റിക്കളഞ്ഞെടുക്കുക. അപ്പോത്തന്നെ ഉണക്കാൻ തുടങ്ങുക. ഒരു പ്ലാസ്റ്റിക് ഷീറ്റിലോ, പായയിലോ, കടലാസ്സിലോ ഒക്കെ നിരത്തിയിട്ട് നല്ല വെയിലത്ത്, നന്നായി മൊരിഞ്ഞുണങ്ങുന്നതുവരെ ഉണക്കുക.

വേണമെന്നു തോന്നുമ്പോൾ വറുത്തുതിന്നുക.
വേണമെങ്കിൽ മുളകുപൊടിയും ഇടാം. ഉപ്പ് അധികമാവാതെ സൂക്ഷിക്കുക. ഒരേ ആകൃതിയിലൊക്കെ നുറുക്കിയെടുത്താൽ നന്നായിരിക്കും. ഞാൻ അങ്ങനെ ചെയ്തില്ല.
11 comments:
hi!am new to ur site. tday i had to entertain some guests for dinner n i wanted to do typical mallu fare n all items came fr ur site.thks a ton.will come bck for more if my guests appreciate my ok job with some great recipies!
(sorry for eng comment - i find it too bothersome to type out in mal)
keep posting! luved ur blog!
പെട്ടന്ന് ഒരു തേങ്ങയുമായി വന്നതാ അപ്പൊ ദേ കിടക്കുന്നു ഒന്ന് .
കൊതിപ്പിക്കുന്ന ഓരോന്നുമായി എത്തിക്കോളും നന്ദി ട്ടോ
കര്‍ക്കടകത്തിലെ പെരുമഴയും കണ്ട് ഈ ഉപ്പേരി ഓരോന്നോരോന്നായി നുണങ്ങിരുന്ന കുട്ടിക്കാലം..
angela :) നന്ദി.
പാവപ്പെട്ടവൻ :) തേങ്ങ കുറേ കിട്ടിയാൽ ചമ്മന്തിയരച്ചൂടേ?
ഹരീഷ് :)
കപ്പ വെയിലില്‍ ഉണക്കാതെ
പച്ചയ്ക്ക് നേര്‍മ്മയായി അരിഞ്ഞ് എണ്ണയില്‍ വറുത്തെടുത്താല്‍ നല്ല രുചിയാണ് ...
കായ വറുത്തത് പോലെ ..അത് കഴിച്ചിട്ടില്ലേ..?
ആശംസകള്‍..
ഇത് എനിക്ക് അമ്മ ഉണ്ടാക്കി തരാറുണ്ട് ട്ടോ..
Deee...
Kothippikkallee....
ഹൻല്ലാലത് :) അത് ചിപ്സല്ലേ? അധികകാലം സൂക്ഷിക്കാൻ പറ്റില്ലല്ലോ.
സ്മിത :) എനിക്കും അമ്മയുണ്ടാക്കിത്തരാറുണ്ട്. ഇപ്പോ ഞാനും ചെയ്തേക്കാംന്ന് വിചാരിച്ചു.
The Eye :)
നല്ല ഐഡിയ
ശ്രീ :) എന്നാൽ പരീക്ഷിക്കൂ.
ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും നല്ല കപ്പ കിട്ടില്ല. മുന്‍പ് അമ്മ ഉണ്ടാക്കുമായിരുന്നു. ഇപ്പോ പ്രായമായതുകൊണ്ട് ഉണ്ടാക്കാന്‍ പറയാന്‍ മടി. നാത്തൂനെ സോപ്പിട്ട് നോക്കണം. :-)
Post a Comment