Wednesday, March 18, 2009

നേന്ത്രപ്പഴം സാമ്പാർ

പഴം കൊണ്ട് സാമ്പാർ വെച്ചിട്ടുണ്ടോ? പഴം കാളൻ പോലെ ഉണ്ടാക്കിയെടുക്കാൻ എളുപ്പമുള്ള ഒന്നാണ് പഴം സാമ്പാറും. അധികം വസ്തുക്കൾ ഒന്നും വേണ്ട.രണ്ട്, നന്നായി പഴുത്ത നേന്ത്രപ്പഴം - മുറിച്ചെടുക്കുകതുവരപ്പരിപ്പ് - മൂന്ന് ടേബിൾസ്പൂൺ
പച്ചമുളക് - രണ്ടെണ്ണം.
മല്ലി - മൂന്ന് ടീസ്പൂൺ
മുളക് - നാലെണ്ണം. (എരിവ് വേണ്ടെങ്കിൽ കുറയ്ക്കുക)
തേങ്ങ ചിരവി വറുത്തെടുത്തത് - രണ്ട് ടേബിൾസ്പൂൺ.
മല്ലിയും മുളകും വറുത്തെടുക്കുക.
തേങ്ങയും കൂട്ടി മിനുസമായി അരയ്ക്കുക.
പുളി - വല്യൊരു നെല്ലിക്കാവലുപ്പത്തിൽ എടുത്ത് കുറച്ച് വെള്ളത്തിലിട്ട് പുളി പിഴിഞ്ഞ് അതിന്റെ വെള്ളം മാത്രം എടുക്കുക.
കായം പൊടി
ഉപ്പ്
എണ്ണ
വറവിടാൻ ഒക്കെ

പരിപ്പും പഴവും മഞ്ഞൾപ്പൊടിയും പച്ചമുളക് നടുവേ ചീന്തിയിട്ടതും ചേർത്ത് വേവിക്കുക. ആദ്യം പരിപ്പ് വേവിച്ചെടുത്ത്, പഴം ഒന്ന് വേവുമ്പോൾ പരിപ്പ് ചേർത്താലും മതി. പഴം അധികം വെന്തുപോകും എന്നു തോന്നുന്നുവെങ്കിൽ.
വെന്തുകഴിഞ്ഞാൽ അതിൽ ഉപ്പും പുളിവെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കുക. പുളി കുറച്ച്നേരം കിടന്ന് വേവണം.
അതിലേക്ക് അരച്ച തേങ്ങയൊക്കെച്ചേർത്ത് വീണ്ടും തിളപ്പിക്കുക. കായം(പൊടി) ഇടുക. വാങ്ങിവെച്ച് വറവിടുക.പഴം സാമ്പാർ തയ്യാർ. ഞാൻ കണ്ടുപിടിച്ചതൊന്നുമല്ല. കാലാകാലങ്ങളായിട്ട് വീട്ടിൽ വയ്ക്കുന്നതാണ്. പഴത്തിന്റെ കൂടെ തക്കാളിയും ഇടാം വേണമെങ്കിൽ. മല്ലിയുടെ സ്വാദ് അധികമായാൽ ഇഷ്ടമല്ലെങ്കിൽ മല്ലിയും മുളകും കുറയ്ക്കുക. അതിനുപകരം, തേങ്ങയുടെ കൂടെ അല്പം സാമ്പാർപൊടിയുണ്ടെങ്കിൽ ചേർത്ത് അരച്ചാലും മതി.

13 comments:

മേരിക്കുട്ടി(Marykutty) said...

ചേച്ചി, ഈ സാമ്പാറിനു മധുരമായിരിക്കുമോ? അതോ സാധാരണ സാമ്പാറിന്‍റെ രുചി തന്നെ ആണോ?

സു | Su said...

മേരിക്കുട്ടീ :) അങ്ങനെ മധുരമൊന്നുമുണ്ടാവില്ല. കുറച്ചൊരു മധുരം വരും.

ശ്രീഹരി::Sreehari said...

പരീക്ഷിച്ചേക്കാം.. നന്ദി...
പക്ഷേ നേന്ത്രപ്പഴം കണ്ടാല്‍ ക്ഷമ കിട്ടില്ല അപ്പോത്തന്നെ തിന്നാന്‍ തോന്നും :)

ശ്രീ said...

ആദ്യമായാണ് ഇങ്ങ്നേയും സാമ്പാര്‍ ഉണ്ടാക്കാമെന്ന് കേള്‍ക്കുന്നതു തന്നെ.

യാരിദ്‌|~|Yarid said...

ഈശ്വരാ വന്നു വന്ന് നേന്ത്രപ്പഴം കൊണ്ടും സാമ്പാറുണ്ടാക്കി തുടങ്ങിയൊ? കാലം പോണ പോക്കുകൾ. ഇങ്ങനാണെൽ നാളെമുതൽ ചാളമീനെടുത്ത് പായസമുണ്ടാക്കി കഴിക്കേം ചെയ്യുമല്ലൊ ആൾക്കാർ :(

സു | Su said...

ശ്രീഹരീ :) പരീക്ഷിക്കൂ. ഇവിടെ എല്ലാവർക്കും ഇഷ്ടം.

ശ്രീ :) ഞങ്ങൾ പണ്ടേ ഉണ്ടാക്കാറുണ്ട്. നന്നായി ഉണ്ടാക്കിയാൽ വേഗം തീരും.

യാരിദ് :) തമാശ!

പാറുക്കുട്ടി said...

സൂ, ഞാനാദ്യമായാണ് ഇങ്ങനെ ഒരു സാമ്പാറിനെക്കുറിച്ച് കേൾക്കുന്നത്. ഞങ്ങൾ സാമ്പാറിൽ തേങ്ങയും ചേർക്കാറില്ല. ഇനി ഇതൊന്നു പരീക്ഷിക്കണം.

പാവപ്പെട്ടവന്‍ said...

എങ്ങനെ കണ്ടു പിടിക്കുന്നു ഈ രുചികള്‍ , നന്നായിരിക്കുന്നു
ആശംസകള്‍

Anonymous said...

ഇത്‌ തീർച്ചയായും പുതിയ ഒരറിവാണ്‌.ഇനി ഒന്നു പരീക്ഷിക്കണം.സുവേച്ചിക്ക്‌ നന്ദി.

konchals said...

ഞാ‍നും ആദ്യമായി കേള്‍ക്കാണുട്ടൊ...

എന്തായാലും ഉണ്ടാക്കി നോക്കട്ടെ, എന്നിട്ട് പറയാം...

അല്ലാ, കായം ഒന്ന് മൂപ്പിക്കണ്ടെ????

Typist | എഴുത്തുകാരി said...

ഇതുവരെ ചെയ്തിട്ടില്ല, ഒന്നു പരീക്ഷിച്ചുനോക്കണം. ശ്രീഹരി പറഞ്ഞപോലെ സാമ്പാര്‍ വക്കാന്‍ പഴം ബാക്കിയുണ്ടായിട്ടു വേണ്ടേ?‍

സു | Su said...

പാറുക്കുട്ടീ :) പരീക്ഷിച്ചു നോക്കൂ.

പാവപ്പെട്ടവൻ :)

വേറിട്ട ശബ്ദം :) ഉണ്ടാക്കി നോക്കൂ.

കൊഞ്ചൽ‌സ് :) കായം പൊടി വെറുതേ ഇട്ടാൽ മതി. തിളപ്പിക്കുമല്ലോ അതിനുശേഷം.

എഴുത്തുകാരി :) പരീക്ഷിക്കൂ. നന്നാവും.

Siji Vyloppilly said...

Adyamaayitta enganeyoru sambar!! Ethu pareekshikkanam!

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]