Tuesday, March 13, 2007

ഗുലാബ് ജാമൂന്‍
ജാമൂന്‍ അഥവാ ജാമുന്‍ പലതരത്തിലും ഉണ്ടാക്കാം. മൈദയില്‍ പാല്‍പ്പൊടി ചേര്‍ത്ത് ഉണ്ടാക്കാം, പാലു കുറുക്കിവറ്റിച്ച് മൈദയില്‍ ചേര്‍ത്ത് ഉണ്ടാക്കാം, അരിപ്പൊടി കൊണ്ട് അരി ജാമൂനും ഉണ്ടാക്കാം. പക്ഷെ, ഒരു പായ്ക്കറ്റ്, ജാമൂന്‍ ഉണ്ടാക്കുന്ന പൊടി വാങ്ങുക, കുഴയ്ക്കുക, ഉരുട്ടുക, വറുക്കുക, പഞ്ചസാരപ്പാനിയില്‍ ഇടുക, മൃദുവായാല്‍ തിന്നുക. എളുപ്പം.
ഞാന്‍ അങ്ങനെയാണ് പലപ്പോഴും ചെയ്യുക. ഇരുന്നൂറു ഗ്രാം പൊടി വാങ്ങുക. 3-4 സ്പൂണ്‍ നെയ്യ് ചേര്‍ത്ത്, അല്പം വെള്ളം അല്ലെങ്കില്‍ പാല്‍ ചേര്‍ത്ത് കുഴയ്ക്കുക. ചപ്പാത്തിക്ക് മാവ് കുഴച്ചതുപോലെ ഉണ്ടാവണം. പൊറോട്ടയ്ക്ക് അടിച്ചുകുഴക്കുന്നതുപോലെയൊന്നും ചെയ്യരുത്. കുറേ നേരമൊന്നും വേണ്ട. പൊടി കുഴച്ച് വെച്ചതിനു ശേഷവും കുറേ നേരം പാകം വരട്ടെ എന്നും വിചാരിച്ച് ഇരിക്കരുത്. കുഴയ്ക്കുന്നതിനുമുമ്പ്, പഞ്ചസാരപ്പാനി തയ്യാറാക്കിവെക്കുക. പൊടിയുടെ അളവില്‍ നിന്ന് ഒരു കപ്പ് കൂടെ അധികം മതിയാവും പഞ്ചസാര. പായ്ക്കറ്റില്‍ കൊടുത്തിരിക്കുന്ന അത്രയും ആവശ്യമുണ്ടോയെന്ന് ഒരു പ്രാവശ്യം തയ്യാറാക്കി നോക്കിയാലേ അറിയൂ. പഞ്ചസാര എടുത്ത് അല്‍പ്പം വെള്ളം ചേര്‍ത്ത്, അടുപ്പില്‍ വെച്ച് പാനിയാക്കുക. അടുപ്പത്ത് വെച്ച് വേറെ ജോലിക്ക് പോയാല്‍, അത് വളരെ കട്ടി ആയി, ജാമുന്‍ അതിലിട്ടാലും മൃദു ആവാതെ ഇരിക്കും. അതുകൊണ്ട് വെള്ളത്തില്‍ പഞ്ചസാര അലിയുന്ന സമയം വരെ അടുപ്പത്ത് വെച്ചാല്‍ മതി. ആദ്യം പഞ്ചസാരപ്പാനി തയ്യാറാക്കി വെക്കുക.


പൊടി കുഴച്ച്, ചെറുതോ വലുതോ, നിങ്ങളുടെ സൌകര്യം‌പോലെ, ഉരുളകളാക്കി, വറുത്തെടുക്കുക. നെയ്യോ എണ്ണയോ ഉപയോഗിക്കാം വറുത്തെടുക്കാന്‍. വറുത്തെടുത്ത്, ഉരുളകള്‍ പഞ്ചസാരപ്പാനിയില്‍ ഇട്ട് വെക്കുക. പെട്ടെന്ന് കഴിച്ചാലും കുഴപ്പമൊന്നുമില്ല. പക്ഷെ കുറച്ചുനേരം കഴിഞ്ഞാല്‍, നല്ലപോലെ മൃദുവായി, മധുരം വന്നിരിക്കും. വറുക്കുമ്പോള്‍, അധികം തീയില്‍, വെച്ച്, പുറംഭാഗം മാത്രം വേഗം വെന്താല്‍, ഉള്ളില്‍ മാവ് അതേപടി ഇരിക്കും. അതുകൊണ്ട്, സാവകാശം, വറുത്തെടുക്കുക. പിന്നെ കാലാ ജാമൂന്‍ എന്നു പറയുന്നത്, നമ്മള്‍ കരിച്ചുമൊരിച്ച് ഉണ്ടാക്കുന്നതിനെയാണെന്ന് പറഞ്ഞുനടക്കാം. അത്രയേ ഉള്ളൂ ;) അത് വാസ്തവത്തില്‍ വേറെ രീതിയാണ്. ഇതില്‍ത്തന്നെ ചിലത് നിറം മാറി, കരിഞ്ഞപോലെ ഉണ്ട്.ഇന്ന് ഈ കറിവേപ്പിലയുടെ ഒന്നാം പിറന്നാള്‍. നിങ്ങള്‍ എല്ലാവരും ഇതുവരെ തന്ന എല്ലാ പ്രോത്സാഹനങ്ങള്‍ക്കും ഒരുപാട് നന്ദി. അത് തുടര്‍ന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

അമ്പത് പോസ്റ്റ് തികഞ്ഞപ്പോള്‍, ചേട്ടന്റെ വകയുള്ള സമ്മാനം ആണ് പ്ലേറ്റ് സെറ്റ്. ഏറ്റവും മുകളിലെ ചിത്രത്തില്‍ അതിലൊന്ന്. ഒരുവര്‍ഷം തികഞ്ഞ സ്ഥിതിയ്ക്ക് മൈക്രോവേവ് അവന്‍(ഓവന്‍?) വാങ്ങിത്തരുമായിരിക്കും. ;) സമ്മാനം ആവശ്യപ്പെടാന്‍ പറ്റില്ലല്ലോ. ഹി ഹി ഹി.

34 comments:

ittimalu said...

Happy Brithday..

KANNURAN - കണ്ണൂരാന്‍ said...

കറിവേപ്പിലക്കു ഒരുപാടു ജന്മദിനങ്ങള്‍ അഘോഷിക്കാ‍ന്‍ സാധിക്കുമാറാകട്ടെ? ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട്... മോഷണശ്രമങ്ങള്‍ പ്രതിരോധിച്ച്... എല്ലാവിധ ആശംസകളും

KM said...

അമ്പതാം പിറന്നാളാശംസകള്‍.നല്ലൊരു പായസമാണ് പ്രതീക്ഷിച്ചത്. ഇതിപ്പൊ റെഡിമിക്സിലൊതുക്കി അല്ലേ..

സ്വാര്‍ത്ഥന്‍ said...

അവന്‍ അവനവന്‍ തന്നെ വാങ്ങണം. ഇനി അഥവാ അവന്‍ വാങ്ങിയാല്‍ അത് അവള്‍ക്ക് വേണ്ടി മാത്രമല്ലല്ലോ, ഞങ്ങളും വല്ലപ്പോഴും വരുമ്പോള്‍ അവനിലിട്ടതാ ഇവന്‍ എന്ന് പറഞ്ഞ് സ്പെഷല്‍ പരീക്ഷണങ്ങള്‍ക്ക് വേദിയാകാമല്ലോ!

നിലനില്‍പ്പിനേത്തന്നെ ചോദ്യം ചെയുന്ന പ്രതിസന്ധികളെ അതിജീവിച്ച് എന്നും മുന്നോട്ട് മാത്രമായിരിക്കട്ടെ ഈ പ്രയാണം. പിറന്നാള്‍ ആശംസകളോടെ, പ്രയാസങ്ങളില്‍ കൂടെയുണ്ടാകും എന്ന് മാത്രം പറയുന്നു :)

Peelikkutty!!!!! said...

ഹലൊ..കറിവേപ്പിലേ,ജാമൂന്‍‌ കൈയിട്ടു വാരാന്‍‌ പറ്റുന്നില്ലാലൊ:(
ഹാപ്പി വറുത്തിടല്‍.

വിചാരം said...

കറിവേപ്പില എന്ന ഈ ബ്ലോഗിന് പിന്നില്‍ പ്രവര്‍ത്തിച്ച സൂ വിന് ഒരായിരം വര്‍ഷം ഈ ബ്ലോഗ് അതിന്‍റെ തനിമയോടെ നില നിര്ത്താന്‍ കഴിയട്ടേന്ന് ആശംസിക്കുന്നു

ദേവന്‍ said...

ഹാപ്പി ബ്ലോഗ്ഗാനിവേര്‍സറി സൂ.

പഞ്ചസാര, മൈദ എന്നിവ എനിക്ക്‌ അലര്‍ജ്ജിയായതുകൊണ്ട്‌ ഞാന്‍ ഇതിനു മുന്നത്തെ പോസ്റ്റില്‍ നിന്നും മൊളോഷ്യം വാരി തിന്നിട്ടു പോകട്ടോ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഉണ്ടാക്കുന്നതൊക്കെക്കൊള്ളാം. അവസാന പടം വേണ്ടായിരുന്നു... ചോറുണ്ണാന്‍ പോകാനുള്ള സമയത്താ ഓരോന്നു കാട്ടിക്കൊതിപ്പിക്കുന്നത്...

venu said...

പിറന്നാള്‍‍ ആശംസകള്‍‍.

ശാലിനി said...

സൂ, അഭിനന്ദനങ്ങള്‍, ആശംസകള്‍. ഇനിയും ഒത്തിരി പോസ്റ്റുകള്‍ ഇവിടെ നിറയട്ടെ.

ഗുലാബ് ജാമൂന്‍ കണ്ട് ഓടി വന്നതാണ്. റെഡിമിക്സാണല്ലോ ഇട്ടിരിക്കുന്നത്. ആ മൈദയും പാല്‍പ്പോടിയും ചേര്‍ത്തുള്ളത് ഒന്നിടൂ.

ആ പ്ലേറ്റ് സെറ്റ് നല്ല ഭംഗിയുണ്ട്. ഫോട്ടോകളെല്ലാം നല്ലത്.

പനീര്‍ കുറുമ & ഡേറ്റ്സ് പിക്കിള്‍ ഉണ്ടാക്കി. നന്നായിരിക്കുന്നു. ഈന്തപഴ അച്ചാറിന്, ഇളനീര്‍ ചേര്‍ക്കാന്‍ കിട്ടിയില്ല, പകരം നല്ല പച്ചവെള്ളം തന്നെ ചേര്‍ത്തു.
:)

qw_er_ty

നന്ദു said...

ആശംസകള്‍.

ഇത്തിരിവെട്ടം|Ithiri said...

സൂചേച്ചി... ആശംസകള്‍.

ഓടോ : ഇനി മൈക്രോ അവനുള്ള ശ്രമിക്കൂ.

അനിയന്‍സ് അഥവാ അനു said...

അപ്പോ ഇന്നാ പിറന്നാള്‍ ല്ലേ? ആശംസകള്‍...

നിര്‍മ്മല said...

ഒരു വയസ്സെത്തും മുന്‍പേ പത്ര വാര്‍ത്ത സ്രിഷ്ടിച്ചു :)
കറിവേപ്പിലക്കുട്ടി മിടുമിടുക്കിയായി വളര്‍ന്നു പന്തലിക്കട്ടേ!!

sandoz said...

ആശംസകള്‍‍.
qw_er_ty

വക്കാരിമഷ്‌ടാ said...

കറിവേപ്പിലയ്ക്ക് പിറന്നാള്‍ ആശംസകള്‍, സൂ. ഇനിയുമിനിയും പിറന്നാളുകള്‍ സന്തോഷത്തോടെ തന്നെ ആഘോഷിക്കാന്‍ പറ്റട്ടെ. ആശംസകള്‍.

രസഗുളയെക്കാള്‍ എനിക്കിഷ്ടം ഗുലാബ് ജാമുനാണ്. ഇത് ഉണ്ടാക്കല്‍ ഭയങ്കര പാടാണെന്നോര്‍ത്ത് ഇതിന്റെ മിക്സ് കിട്ടുന്നതൊക്കെ ഉപയോഗിക്കാതെ കളയുകയായിരുന്നു.

ആഷ | Asha said...

പിറന്നാള്‍ ആശംസകള്‍ സു :)

ആഷ | Asha said...

പിറന്നാള്‍ ആശംസകള്‍ കറിവേപ്പിലകുട്ടി :)

ജ്യോതിര്‍മയി said...

സൂ
എല്ലാവിധ ആശംസകളും.

qw_er_ty

സു | Su said...

ഇട്ടിമാളൂ :)

കണ്ണൂരാന്‍ :)

കുട്ടമ്മേനോന്‍ :)

സ്വാര്‍ത്ഥന്‍ :)

പീലിക്കുട്ടീ :)

വിചാരം :)

ദേവരാഗം :)

കുട്ടിച്ചാത്തന്‍ :)

വേണൂ :)

ശാലിനീ :)

നന്ദൂ :)

അനിയന്‍സ് :)

ഇത്തിരിവെട്ടം :)

നിര്‍മ്മലച്ചേച്ചീ :)

സാന്റോസ് :)

വക്കാരിമഷ്ടാ :)

ആഷ :)

ജ്യോതിര്‍മയീ :)

ഇവിടേക്ക് ഒന്ന് എത്തിനോക്കാനും ആശംസിക്കാനും സന്മനസ്സ് കാട്ടിയ എല്ലാവര്‍ക്കും നന്ദി.

മയൂര said...

ഞാന്‍ വൈകിപോയോ, പിറന്നാള്‍‍ ആശംസകള്‍‍:).

സു | Su said...

മയൂരയ്ക്ക് സ്വാഗതം :) വൈകിയൊന്നുമില്ല. ആശംസകള്‍ എപ്പോഴായാലും സന്തോഷം.

പച്ചാളം : pachalam said...

മയൂര ചേച്ചിയുടെ (ചേച്ചി?) കമന്‍റുകണ്ട്പ്പോഴാണ് കറിവേപ്പിലയുടെ പിറന്നാളായിരുന്നു എന്നറിഞ്ഞത്.
ഇന്നലെ ആയിരുന്നെങ്കിലും, കറിവേപ്പിലയ്ക്ക് പിറന്നാളാശംസകള്‍.
ആളുകളുടെ വായില്‍ വെള്ളം നിറയുവാനുള്ള പോസ്റ്റുകള്‍ ഇനിയും ഇനിയും ഉണ്ടാവട്ടെ.

സു | Su said...

പച്ചൂ, സന്തോഷായി...
ഒക്കെ ഉണ്ടാക്കിയിട്ട് കൊച്ചിയ്ക്ക് പാര്‍സല്‍ ചെയ്യാം.

Reshma said...

‘കറിവേപ്പില’യുടെ പിറന്നാളാണെന്ന് നേരത്തേ അറിഞ്ഞിരുന്നു. ഓടിച്ചാടി ഒരു ഹാപ്പി ബര്‍ത്ത്ഡേ പറയാന്‍ വന്നപ്പോഴാ, ‘കറിവേപ്പില’ഒരു ബ്ലോഗ് മാത്രമല്ലേയെന്ന് ഓര്‍ത്തത്. കറിവേപ്പിലയില്‍ ലളിതമായി പാചകകുറിപ്പുകള്‍ ഇട്ട്, ഭംഗിയുള്ള ചിത്രങ്ങളോടെ തരുന്ന ആളുടെ പിറന്നാളിന് ഞാന്‍ മനസ്സ് തുറന്ന് ആശംസിക്കും. ബ്ലോഗ് ബ്ലോഗ് മാത്രം. അതിനെ പിടിച്ച് മറ്റെന്തൊക്കെയോ ആക്കി വെച്ചതോണ്ടും കൂടിയല്ലേ ഇപ്പോ നമുക്കൊക്കെ അവിശ്വാസത്തോടെയല്ലാതെ പരസ്പരം നോക്കാനാവാത്തത്?

പ്ലേറ്റ് സെറ്റ് പിടിച്ചു. ആ ഫോട്ടോയും മനോഹരം.

Sunil Kumar - Click2Cook.com said...

Hi...
Read about you in the newspaper article...

I too own an Indian Food Website
http://www.click2cook.com

കുറുമാന്‍ said...

കറിവേപ്പിലക്ക് പിറന്നാളാശംസകള്‍.

വൈകിപോയി, പക്ഷെ എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ (കട് : നാടോടിക്കാറ്റ്)

സു | Su said...

രേഷ് :) നന്ദി.

കുറുമാന്‍ :) നന്ദി.


സുനില്‍കുമാര്‍ :) സ്വാഗതം.

സുഗതരാജ് പലേരി said...

വൈകിപോയി, കറിവേപ്പിലയ്ക്ക് പിറന്നാള്‍ ആശംസകള്‍.
സൂ ചേച്ചി എല്ലാവിധ പിറന്നാളുകളും സന്തോഷത്തോടെ തന്നെ ആഘോഷിക്കാന്‍ പറ്റട്ടെ.

ശിശു said...

സൂചേച്ചി... കറിവേപ്പിലക്ക് പിറന്നാളാശംസകള്‍!‍.

അഗ്രജന്‍ said...

belated happy birth day :)

Seena said...

Hey , I cannot read your blog. Pls tell me how to.

kaithamullu - കൈതമുള്ള് said...

വൈകി, എങ്കിലും ആശംസകള്‍ സ്വീകരിച്ചാലും!

Haree | ഹരീ said...

ഹ ഹ ഹ...
ചേട്ടന്‍ ബ്ലോഗ് വായിക്കാറുണ്ടാവുമല്ലോ... അപ്പോള്‍ സമ്മാനം ആവശ്യപ്പെട്ടിട്ടുമില്ല, എന്നാല്‍ സമ്മാനമായി ഇന്നത് കിട്ടിയാല്‍ കൊള്ളാമെന്ന് പറയുകയും ചെയ്തു... അരാണ്‍ പറഞ്ഞത്, പെണ്‍ബുദ്ധി പിന്‍ബുദ്ധിയാണെന്ന്... ;)

പിറന്നാളാശംസകളുണ്ടേ... (കാണാന്‍ വൈകി, ഒരൊരുമാസം... ഹി ഹി ഹി)
--

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]