സുഹൃത്തുക്കളേ,
കഥ ഇതുവരെ - ഹരീ
ഒന്നിനും ഒരു പരിഹാരം ആയിട്ടില്ല. ദിവസങ്ങള്‍ എത്രയോ കടന്നുപോയി. ഈ കാര്യത്തില്‍ തെറ്റ് ഉണ്ടായി എന്ന് സ്ഥാപിക്കുന്നതുപോലെ, ആ പോര്‍ട്ടലില്‍ നിന്ന് പോസ്റ്റുകള്‍, നീക്കം ചെയ്തു എന്നല്ലാതെ യാതൊരു നടപടിയും എടുക്കാതെ കൈയും കെട്ടി ഇരിക്കുകയാണ്. ഒരു മാപ്പ് പറയലോ, എന്തിന്, വെറുതെ ഒരു ഖേദപ്രകടനമോ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇത് നീണ്ടുപോവുകയാണ്. ബൂലോഗം മുഴുവന്‍ വിഴുങ്ങിയാലും നമ്മളെല്ലാവരും വെറുതെ വിഡ്ഡികളായി ഇരിക്കേണ്ടി വരും.
നിങ്ങള്‍ എഴുതുന്ന വരികള്‍ക്കും, വാക്കുകള്‍ക്കും, വായനക്കാര്‍ കല്‍പ്പിക്കുന്നതുപോലെ മാന്യതയും കരുതലും നിങ്ങള്‍ക്കുണ്ടെങ്കില്‍, നിങ്ങളറിയാതെ അത് വിറ്റ് കാശാക്കി, ചിലര്‍ കീശ വീര്‍പ്പിച്ച്, നിങ്ങളെ വെല്ലുവിളിച്ച് നടക്കുന്നതില്‍ അപാകതയുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, പ്രതിഷേധിക്കുക.
ഒരു പ്രതിഷേധം നടത്താം നമുക്കൊരുമിച്ച്. അവിടെ പ്രതിഷേധത്തില്‍ പങ്കുചേരുന്നതായി അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
മാര്‍ച്ച് 5 ന്. എല്ലാവരും തങ്ങളുടെ ബ്ലോഗില്‍ ഒരു പോസ്റ്റ്, ഇംഗ്ലീഷിലോ മലയാളത്തിലോ, ഇട്ട് പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു.
മലയാളത്തേയും, മലയാളം ബൂലോഗത്തേയും, നിങ്ങളുടെ ഓരോ വാക്കുകളേയും, അത് ചേര്‍ത്ത് വെച്ച് നിങ്ങള്‍, മറ്റുള്ളവരുടെ മുന്നിലേക്കെത്തിക്കുന്ന വരികളേയും, നിങ്ങള്‍ എത്ര മാത്രം വിലമതിക്കുന്നുവെന്ന് ലോകത്തെ അറിയിക്കുക.
നിങ്ങള്‍ ഓരോരുത്തരും, ബ്ലോഗിലൂടെ പങ്ക് വെച്ച സന്തോഷാവസരങ്ങള്‍ക്കും, കൊച്ചുകൊച്ചുനൊമ്പരങ്ങള്‍ക്കും, ബ്ലോഗിലൂടെ മാത്രം നിങ്ങളെ അടുത്തറിഞ്ഞ ബൂലോഗവാസികള്‍ തന്ന സാമീപ്യത്തിനും, സ്വാന്ത്വനത്തിനും നിങ്ങള്‍ വില കല്‍പ്പിച്ചിരുന്നു എന്ന് എല്ലാവരേയും അറിയിക്കുക.
പലരുടേയൂം ബ്ലോഗുകളിലേയും വെബ്സൈറ്റുകളിലേയും അഭിപ്രായങ്ങള്‍ ഇവിടെ കാണാം
കോപ്പിയടിക്കപ്പുറം
കക്കാനും നില്‍ക്കാനും പഠിച്ചവര്‍
കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ...
ചന്ദ്രേട്ടന്‍
The inside story!
Dirty dirty games!
എന്നിവയും നിങ്ങള്‍ക്ക് വായിക്കാം.
ഇന്ന് എനിക്ക് വന്നത്, നാളെ വേറൊരാള്‍ക്ക് വരാം, പിന്നെ പലര്‍ക്കും വരാം, അതുകഴിഞ്ഞ് എല്ലാവര്‍ക്കും വരാം. അതുകൊണ്ട് നമ്മുടെ ബൂലോഗമാകുന്ന സ്വര്‍ണ്ണമത്സ്യത്തെ വിഴുങ്ങാന്‍ ഒരു തിമിംഗലത്തേയും അനുവദിക്കരുത്. ഒറ്റക്കെട്ടായി നില്‍ക്കുക. നമ്മളൊക്കെ വിഘടിച്ച് പോയാല്‍ നഷ്ടം നമ്മുടെ മലയാളത്തിന്, നമ്മുടെ ബൂലോഗത്തിന് ആവും.
ആലോചിക്കുക, നിങ്ങള്‍. വന്‍കിട കമ്പനികള്‍ക്ക് തരികിട കളിക്കാന്‍ ഉള്ളതല്ല നമ്മുടെ ബ്ലോഗുകള്‍ എന്ന് തെളിയിക്കാം.
ഇപ്പോള്‍ എനിക്കൊരു മെയില്‍ കിട്ടിയിട്ടുണ്ട്. താഴെ ഉള്ളത്പോലെ. നിങ്ങളില്‍ ചിലര്‍ക്കും കിട്ടിക്കാണും. തെറ്റ് ചെയ്തു എന്ന് അറിയിച്ച ഇവര്‍, ചെയ്ത തെറ്റിന് തക്കതായ ഖേദപ്രകടനം നടത്താതെ, കാര്യങ്ങള്‍ നേര്‍വഴിക്ക് നീക്കാതെ, ബ്ലോഗ്ഗേഴ്സിന്റെ അഭിപ്രായം ചോദിച്ച്, ബ്ലോഗ്ഗേഴ്സിനെ പിന്നെയും തമ്മിലടിപ്പിക്കാനുള്ള പരിപാടിയും കൊണ്ട് ഇറങ്ങിയിരിക്കുകയാണ്. അതിന് നിങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യം മാത്രം കൊടുക്കുക.
Dear Bloggers,
This is in relation to the posting made by Mrs. Suryagayatri – Su regarding posting of her recipe content on Yahoo! India Malayalam Website. Webdunia is the content provider for the above website (http://malayalam.yahoo.in/ ). We observe that there have been some blog postings on the above topic. While we are in touch with Mrs. Suryagayatri through both email and phone to address her concerns, we also appreciate the concerns of the blogging community. We hence propose to have a communication with the community online on March 02, 2007 between 8 PM to 9.30 PM ( IST) on the following blogsite.
http://webdunia.wordpress.com/
We invite you to participate at this blog and express your opinion.We shall be available online to instateneously answer at the scheduled time.
Thanks and Regards,
Vinay Chhajlani CEO Webdunia.com (India) Pvt Ltd
Subscribe to:
Post Comments (Atom)
27 comments:
നിങ്ങള്‍ തയ്യാറാണോ ഒരുമിച്ച് നിന്ന് സന്തോഷിക്കാന്‍?
ഒരു പ്രതിഷേധിക്കാം നമുക്ക്...(സൂ സന്തോഷിക്കാമെന്ന് തെറ്റായി എഴുതിയതല്ലെ?) പക്ഷെ വെബ് ദുനിയ രാത്രി ചര്‍ച്ച വച്ചതു പകലാക്കിയിരുന്നെങ്കില്‍ നമുക്കെല്ലാവര്‍ക്കും പങ്കെടുക്കാമായിരുന്നു...
ഒരുമിച്ച് നിന്ന് സന്തോഷിക്കാം എന്ന് തന്നെയാണ്. :)
ഞാന്‍ തയ്യാറല്ല, എന്റെ സന്തോഷം പങ്കുവെക്കാന്‍.
സൂ..പോസ്റ്റിട്ടു തന്നെ വേണം പ്രതിഷേധിക്കാന്‍ എന്നുണ്ടോ.. ഈ ഒരു ലെവെലില്‍ എഴുതാന്‍ .. അതാ.. എന്തായാലും ഞാനും ഉണ്ട് പ്രതിഷേധിക്കാന്‍ .. നിങ്ങള്‍ എല്ലാരുടെയും പോസ്റ്റുകളില്‍ ഞാന്‍ ഹാജര്‍ വെക്കാം .. ഇതിനെ പ്രതിഷേധത്തില്‍ പങ്കുചേരല്‍ ആയി കൂട്ടാമോ ആവോ.. അണ്ണാരക്കണ്ണനും തന്നലായത്.. എപ്പടി
സമയം രാത്രി 12 മണിക്ക് വെച്ചിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാമായിരുന്നൂൂ..
ഒരൊന്നര മണിക്കൂര്‍ കൊണ്ട് എന്തര് കമ്മ്യൂണിക്കേഷന്‍ നാടകം..
(ശ്രീജി പറഞ്ഞതുപോലെ ഇനി അവരും പ്രചോദനം കൊണ്ടതാണെന്നു പറയുമോ..!!)
ഇട്ടിമാളൂ, പോസ്റ്റ് ഇടണം. അങ്ങനെയാണ് പ്രതിഷേധം. :) ഒരു ചെറിയ പോസ്റ്റ് ആയാലും മതി. എങ്ങനെ വേണം എന്ന് ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്.
സൂ, ഞാനും കൂടാം.
എഴുത്തുകാരി.
ഒരുമിച്ച് നിന്ന് സന്തോഷിക്കാന്‍ ഞാന്‍ തയ്യാര്‍
രണ്ടു കാര്യങ്ങള്‍:
• ‘കറിവേപ്പില’ ഇപ്പോള്‍ ഈ വിഷയം മാത്രം കൈകാര്യം ചെയ്യുന്ന ഒരു വേദിയായല്ലോ! ‘കറിവേപ്പില’യുടെ മുഖമുദ്രയായ പുതുപാചകക്കുറിപ്പുകള്‍ കാണുവാന്‍ കഴിയുന്നില്ലല്ലോ? സുവേച്ചി ഇതില്‍ പോസ്റ്റ് ചെയ്യുന്നത് നിര്‍ത്തിയോ? ഇഞ്ചിമാങ്ങയില്‍ പ്രതിഷേധത്തോടൊപ്പം പുതിയ വിഭവങ്ങളും വരുന്നുണ്ട്.
• വെബ്‍ദുനിയയുടെ ക്ഷണത്തെ ഇപ്പോഴേ മുന്‍വിധിയോടെ കാണേണ്ടതുണ്ടോ? സി.ഇ.ഓയുമായി നമ്മുടെ വികാരങ്ങള്‍ പങ്കുവെയ്ക്കുവാന്‍, അതും ഒരു തുറന്ന വേദിയില്‍, കിട്ടുന്ന അവസരം നല്ലതല്ലേ? ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി, നമ്മള്‍ പരസ്പരം തല്ലു കൂടരുത്.
--
ഞാനും ചേരട്ടേ ഈ സന്തോഷത്തില്‍ :)
--
സൂ, നമ്മുടെ മുഖ്യധാര മാധ്യമങ്ങളിലൊന്നായ മനോരമയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ മോഷണം ഇന്റെര്‍നെറ്റ് യുഗത്തില്‍ "manoramanews" എന്നൊരു ലേഖനം വന്നിട്ടുണ്ട്. കൂടുതല്‍പേര്‍ പ്രതിഷേധവുമായി മുന്നോട്ടു വരുന്നതില്‍ സന്തോഷിക്കാം..
ഇത് കണ്ടിരുന്നോ
ഇതും നോക്കൂ.
കണ്ണൂരാന്‍ കൊടുത്ത ലിങ്ക് തെറ്റാണല്ലോ. നോക്കൂ
http://www.manoramaonline.com/advt/she/27Feb14/section1_article1.htm
ഞാന്‍ ലിങ്ക് ചെയ്തതു ശരിയായില്ലെന്നു തോന്നുന്നു. ആദ്യമായി ലിങ്ക് പരീക്ഷിച്ചതാ.. അതു കുളമായി.. http://www.manoramaonline.com/advt/she/27Feb14/section1_article1.htm ഇതായിരുന്നു അവിടെ നല്‍കിയത്.. അപ്പോഴേക്കും ഇട്ടിമാളു ഓടിയെത്തിയല്ലെ??
5 നു ഞാനുമുണ്ടാവും പ്രതിഷേധിക്കാന്‍.
down, down PLAGIARISM
Dear Surya Gayathri,
I dont understand Malayalam, but getting updates from InjiPennu's blog. We are with you. Dont feel alone. Iam sending mail to all the leading dailie, and news channels, though none has replied or taken it seriously...dont lose hope...we are on side of truth, and insha Allah, we will triumph!
A Yunus :) thanks for visiting my blog and the support.
Thanks :)
സൂ ഞാനുമുണ്ട്.
ഇവിടെ 3 ദിവസം അവധി, പിന്നെ അതിന്റെ തിരക്ക്, അതുകൊട്ണാണ് കമന്റിടാന്‍ താമസിച്ചത്.
qw_er_ty
For your update:
Have a look at my blog. Webdunia has answered my query on Yahoo Answers. Bakwaas job they are paid for. Watever, you can visit here
http://in.answers.yahoo.com/question
/index?qid=20070301114247AA6YRoQ
to see their answer...update and let us know any plans on protest! No need to publish this comment..jus for ur update.
i'm also with you to protest.. I cant comment in suryagaythri.. some probs arising.. it shows the comments r blocked by administrator..sorry for english
Dear Su,
We are here... to be with you.. lets tell the world that we are united....
സൂ ചേച്ചീ,
ഞങ്ങള്‍ ഉണ്ട് ചേച്ചിയോടൊപ്പം. സൂ ചേച്ചിയോട് ചോദിച്ച് സമ്മതം വാങ്ങി ഉപയോഗിക്കേണ്ടിയിരുന്ന കണ്ടന്റ് യഹുവിനെപ്പോലുള്ള ഒരു ബിഗ് കോര്‍പറേറ്റ് എന്തിനു മോഷ്ടിച്ചു? അവരുടെ കോപിറൈറ്റഡ് കണ്ടന്റ് ആരെങ്കിലും ഉപയോഗിച്ചാല്‍ യഹൂവിന്റെ ഭാഗത്തുനിന്നും ഇതേ തണുപ്പന്‍ സമീപനം ആണോ ഉണ്ടാവുക????
സൂ,
യാഹൂ കട്ടെടുക്കരുതായിരുന്നു. ഇനി കട്ടതു കന്‍ണ്ടു പിടിച്ചതുകൊണ്ടു ഒരു മാപ്പേലും പറയണമായിരുന്നു.
ഇനി, ഇതു പറയാന്‍ എനിക്കു യാതൊരു അവകാശവും ഇല്ലാ കാരണം, ഇതു ചോദിക്കുബോള്‍ ആദ്യം എനിക്ക് ഓര്‍മ്മ വരുന്നത് ഒരു ബൈബിള്‍ വാക്യമാണു. “ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ”
എന്റെ കൈയിലുള്ള നല്ലൊരു പങ്കും പാട്ടുകള്‍ എം.പി.ത്രീ ആണു. അതായത് മോഷ്ടിച്ചത്. ഇത്രയും മോഷ്ടിച്ച ഞാന്‍ ആരേയും കല്ലെറിയാനില്ല....
സൂര്യഗായത്രിക്കഭിനന്ദനങ്ങള്‍
ഇത് എന്റെ വക
സു,
അഭിനന്ദനങ്ങള്‍.
യാഹൂ ന്യൂസില്‍ ഈ വാര്‍ത്ത കൊടുത്തിട്ടൂണ്ട്.
ക്ഷമാപണം തന്നെ.
ലിങ്ക് ദാ http://news.yahoo.com/s/pcworld/20070308/tc_pcworld/129675;_ylt=AsxNXWnRPm3CEyePyY_K13kjtBAF
- അലിഫ്
Congrats lady..!
http://news.yahoo.com/s/pcworld/20070308/tc_pcworld/129675
അവസാനം യാഹൂ ഒരു ലിങ്ക് കൂടി ആഡ് ചെയ്തു..
“”“
ഈ താളിലെ ഉള്ളടക്കം നല്‍കിയിരിക്കുന്നത് വെബ്‌ദുനിയയാണ്.
യാഹൂ! മലയാളത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍/പ്രതികരണങ്ങള്‍ സ്വാഗതം ചെയ്യുന്നു | പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ അറിയിക്കുക
“”“
അറ്റലീസ്റ്റ് അവര്‍ ഇതെങ്കിലും എഴുതി....
സൂ സൂവിനു എന്തെങ്കിലും ഫര്‍തര്‍ കമ്മ്യുണിക്കേഷന്‍?
Post a Comment