Tuesday, January 02, 2007

കൂവ കുറുക്കിയത്

കൂവ കുറുക്കുന്നത്, കാച്ചുന്നത്, തിരുവാതിരയ്ക്കാണ്. നാളെയാണ് ധനുമാസത്തിലെ തിരുവാതിര.

കൂവ / കൂവപ്പൊടി (Arrowroot)






















കൂവ കുറുക്കുന്നത് എളുപ്പത്തില്‍ ആവും. ആവശ്യമുള്ള വസ്തുക്കളൊക്കെ ആദ്യം തന്നെ തയാറാക്കി വെക്കണം.

കൂവപ്പൊടി - 1 കപ്പ്

ശര്‍ക്കര പൊടിച്ചത് - ഏകദേശം ഒരു കപ്പ്

തേങ്ങ ചിരവിയത് - 1/4 കപ്പ്

ഒരു നേന്ത്രപ്പഴം ചെറുതായി മുറിച്ചത്, അല്ലെങ്കില്‍ രണ്ട് ചെറുപഴം മുറിച്ചത്. അധികമായാലും കുഴപ്പമില്ല.

കൂവപ്പൊടി, ഏകദേശം അതിന്റെ അഞ്ചിരട്ടി വെള്ളത്തില്‍ കലക്കിയെടുത്ത് അടുപ്പത്ത്, ചെറുതീയില്‍ വെച്ച് ഇളക്കിക്കൊണ്ടിരിക്കുക. അത് കുറുകി വന്ന്, വെന്താല്‍, ശര്‍ക്കര‍ ചേര്‍ക്കുക. ശര്‍ക്കര പൊടിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ, പൊടിയിട്ടാല്‍ എളുപ്പത്തില്‍ യോജിക്കും. ശര്‍ക്കരയും യോജിച്ചാല്‍, തേങ്ങയും പഴവും ഇട്ട് യോജിപ്പിച്ച് വാങ്ങിവെക്കുക.

ഇളക്കിക്കൊണ്ടിരുന്നില്ലെങ്കില്‍, കരിഞ്ഞുപോകാന്‍ സാദ്ധ്യതയുണ്ട്. വെള്ളം നല്ലപോലെ ചേര്‍ത്തില്ലെങ്കില്‍ കൂവ വേവില്ല.



6 comments:

ശാലിനി said...

കൂവപൊടി കുറുക്കി കൊച്ചുകുഞ്ഞിനുകൊടുക്കും എന്നല്ലാതെ, ഇങ്ങനെ ആദ്യം കാണുകയാണ്. എന്തിനാണ് കൂവപൊടിക്ക് അഞ്ചിരട്ടി വെള്ളം ഒഴിക്കുന്നത്? പായ്ക്കറ്റില്‍ കിട്ടുന്ന കൂവപ്പൊടി ഉപയോഗിക്കാമല്ലോ അല്ലേ?

സു | Su said...

ശാലിനീ :) ഇത് തിരുവാതിര നാളില്‍ കുളിച്ച് വന്ന് ഭക്ഷണത്തോടൊപ്പം കഴിക്കും. നോല്‍മ്പുള്ളപ്പോള്‍. വെള്ളം ചേര്‍ക്കുന്നത് നല്ലപോലെ വേവാന്‍ ആണ്. ഇല്ലെങ്കില്‍ ഒരു പച്ച സ്വാദ് വരും. പായ്ക്കറ്റില്‍ കിട്ടുന്ന പൊടി ഉപയോഗിക്കാമല്ലോ.

ശാലിനി said...

സൂ ഇപ്പോഴും തിരുവാതിര നോമ്പുനോറ്റ് തുടിച്ച് കുളിച്ച്.. തിരവാതിര കളിക്കാറുണ്ടോ? ശരിക്കും അസൂയ തൊന്നുന്നുണ്ട് എനിക്ക്.

സു | Su said...

ശാലിനീ,
തിരുവാതിര നോമ്പ് ഉണ്ട്. ബാക്കിയെല്ലാം ചില വര്‍ഷം മാത്രം.

qw_er_ty

ബിന്ദു said...

ഞാനിതുവരെ കഴിച്ചിട്ടില്ല. കൊച്ചുകുട്ടികള്‍ക്ക് വയറിനു സുഖമില്ലാതെ വന്നാല്‍ കൂവ കുറുക്കിയതു കൊടുത്താല്‍ മതി. :)
qw_er_ty

noufanice said...

വൈകുന്നേരം പലഹാരമായി ഉണ്ടാക്കാറുണ്ട്..

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]