മസാലക്കറി, ചപ്പാത്തിക്കും, ചോറിനും ഒരുപോലെ പറ്റും.
സവാള - 3 ചെറുതായി അരിഞ്ഞത്
തക്കാളി - 3 ചെറുതായി അരിഞ്ഞത്.
ഉരുളക്കിഴങ്ങ് - 4 ചെറുതായി അരിഞ്ഞത്.
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണിലും കുറവ്.
മുളകുപൊടി - 1/4 ടീസ്പൂണ്‍.
ഗരം മസാലപ്പൊടി - 1 ടീസ്പൂണ്‍.
ഉപ്പ്.
പാചകയെണ്ണ.
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കി, സവാള നന്നായി വഴറ്റുക. തക്കാളി ചേര്‍ത്ത് ഒന്നുകൂടെ നന്നായി വഴറ്റുക. ഉപ്പും, പൊടികളും ഇടുക. ഉരുളക്കിഴങ്ങ് ഇടുക. വെള്ളമൊഴിച്ച് വേവിക്കുക.
ഗരം മസാലയ്ക്ക് പകരം, വെജിറ്റബിള്‍ മസാലപ്പൊടിയും, മീറ്റ് മസാലപ്പൊടിയും ഇടാവുന്നതാണ്.
ഇതില്‍ത്തന്നെ വേണമെങ്കില്‍ വഴുതനങ്ങയും, കോളിഫ്ലവറും, കാപ്സിക്കവും, ഇട്ടും ഉണ്ടാക്കാവുന്നതാണ്.
മസാലപ്പൊടി, ആവശ്യാനുസരണം ചേര്‍ക്കുക.
Subscribe to:
Post Comments (Atom)
3 comments:
ഇന്നു കാര്‍ത്തിക
കാര്‍ത്തികയുടെ കൂട്ടുകറിയുടെ റെസിപ്പി കൂടി ബ്ലോഗൂ
ഇതു നമ്മുടെ ശ്രീമതിയുടെ ഒരു സ്ഥിരം നംബര്‍ ആണു സു,
പയ്യന്‍സേ :) അങ്ങനെ ഒന്ന് ഉണ്ടാക്കിയില്ല. ഉണ്ടാക്കിയിട്ട് ബ്ലോഗില്‍ ഇടാം കേട്ടോ. കാര്‍ത്തികയ്ക്ക് അങ്ങനെ ഉണ്ടാക്കാറുണ്ടോ? അറിയില്ല. കാര്‍ത്തികയ്ക്ക് വിളക്കല്ലേ പ്രധാനം.
മുസാഫിര്‍ :) ഉവ്വ്. എല്ലാവര്‍ക്കും എളുപ്പമാണല്ലോ ഉണ്ടാക്കാന്‍. ഞാന്‍ ഉണ്ടാക്കിയതുകൊണ്ട് ബ്ലോഗില്‍ ഇട്ടു. അത്രേ ഉള്ളൂ.
Post a Comment